ഒരിക്കൽപോലും എന്റെ വിവാഹത്തെ പറ്റി അവിടെ ആരും സംസാരിച്ചിരുന്നില്ല മാസം ഉള്ള വരുമാനം കുറയുമോ എന്ന് പേടിച്ച്

(രചന: J. K)

“”””എടി സ്മിതേച്ചിയുടെ മോളുടെ കല്യാണമാണ്… ചുരുങ്ങിയത് ഒരു അഞ്ചു പവന്റെ ചെയിൻ എങ്കിലും കൊടുക്കണ്ടേ???””

അയാൾ ഫോൺ ചെയ്ത് അത് പറഞ്ഞപ്പോൾ ഒന്ന് മൂളി ലിജി…ഇനി ആ പൈസ ഉണ്ടാക്കാൻ താൻ പെടാപ്പാട് പെടണം..

റൂമിൽ ചെന്ന് കിടന്നപ്പോൾ, സിസിലി അരികിൽ വന്നിരുന്നു…. എന്നിട്ട് ചോദിച്ചു എന്താടീ നിന്റെ മുഖമൊക്കെ വല്ലാതിരിക്കുന്ന നാട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്…

“””മ്മ്… സണ്ണിച്ചായന്റെ സിസ്റ്ററുടെ മകളുടെ കല്യാണമാണ് പുള്ളി ഇന്ന് വിളിച്ചിട്ട് അതിന് അഞ്ചു പവൻ കൊടുക്കണം എന്ന് പറഞ്ഞിട്ടുണ്ട്..”””

“””‘ ഇന്നാളല്ലേടി വേറെന്തോ പറഞ്ഞു നീ പൈസ അയച്ചു കൊടുത്തത് “””””മ്മ്മ്… അത് പുള്ളിയുടെ അനിയൻ പുതിയ വീട് വെച്ച് മാറി അവിടെക്ക് എന്തേലും സാധനങ്ങൾ മേടിച്ചു കൊടുക്കാൻ പൈസ വേണം എന്ന് പറഞ്ഞ് അയച്ചുകൊടുത്തതാ…”””

“””” ഇതിപ്പോ ഓരോന്നായി എന്നും ഉണ്ടല്ലോ നനഞ്ഞിടം കുഴിക്കുകയാണ് പെണ്ണേ… സൂക്ഷിച്ചാൽ നിനക്ക് നല്ലത്””””

എന്ന് പറഞ്ഞ് സിസിലി ഉറങ്ങാൻ കിടന്നു….പ്രവാസജീവിതം താൻ സ്വീകരിച്ചിട്ട് ഏതാണ്ട് 18 വർഷം കഴിഞ്ഞിരിക്കുന്നു… പ്ലസ് ടു കഴിഞ്ഞപ്പോൾ ലോൺ എടുത്താണ് നഴ്സിങ്ങിന് പോയത്..

താഴെ ഉള്ളത്ങ്ങളുടെ മൊത്തം ചുമതല എനിക്കാണ് എന്ന് പലപ്പോഴും അപ്പച്ചനും അമ്മച്ചിയും പറയാതെ പറഞ്ഞിരുന്നു…

ദുബായിലേക്ക് പ്ലെയിൻ കയറുമ്പോൾ ഒരേയൊരു മോഹമേ തനിക്ക് ഉണ്ടായിരുന്നുള്ളൂ വീട്ടിലുള്ള എല്ലാവരെയും ഒരു കര പറ്റിക്കണമെന്ന്….

മൂന്ന് അനിയത്തിമാരുടെ വിവാഹവും ഒരു അനിയന്റെ പഠിപ്പും നോക്കിയപ്പോൾ തന്നെ തന്റെ ജീവിതത്തിന്റെ നല്ലകാലം മുഴുവൻ തീർന്നു പോയി…

അവിടെ ആർക്കും തന്റെ ജീവിതത്തെ പറ്റി യാതൊരു വ്യാകുലതയും ഉണ്ടായിരുന്നില്ല.. ഓരോ ആവശ്യങ്ങൾ പറഞ്ഞ് പണം അയച്ചുകൊടുക്കുന്ന ഒരു യന്ത്രം മാത്രമായിരുന്നു താൻ…

ഒരിക്കൽപോലും എന്റെ വിവാഹത്തെ പറ്റി അവിടെ ആരും സംസാരിച്ചിരുന്നില്ല മാസം ഉള്ള വരുമാനം കുറയുമോ എന്ന് പേടിച്ച്…

ഒരു വിധം കടമകളൊക്കെ തീർത്ത് ആ തവണ നാട്ടിലേക്ക് പോയപ്പോൾ കരുതി ഇത്തവണയെങ്കിലും എന്റെ വിവാഹം കാര്യം എല്ലാവരും കൂടി എടുത്തിടും എന്ന്…

പക്ഷേ അതുണ്ടായില്ല ഒടുവിൽ ഞാൻ തന്നെ പറയേണ്ടിവന്നു എന്റെ വിവാഹ കാര്യം..

“”””നീയിപ്പോ എന്നാത്തിനാ കല്യാണം കഴിച്ചിട്ട്?? നല്ല പ്രായം ഒക്കെ കഴിഞ്ഞില്ലിയോ…””””

എന്ന് താഴെയുള്ളവർ എന്റെ മുഖത്ത് നോക്കി ചോദിച്ചപ്പോഴാണ് ഇവർക്ക് വേണ്ടിയാണോ ഞാൻ ഇങ്ങനെ കഷ്ടപ്പെട്ടത് എന്ന് തോന്നിയത്…

അവരുടെ അഭിപ്രായത്തിൽ അവർക്ക് ഓരോരുത്തർക്കും മാസം വേണ്ട തുക പറയുമ്പോൾ അവിടെ നിന്നും ഇവിടെ നിന്നും കടം വാങ്ങി അയച്ചുകൊടുക്കണം അത്രയേ ഉള്ളൂ ഞാൻ എങ്ങനെ ജീവിച്ചാലും അവർക്കാർക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല…

അതുകൊണ്ടാണ് അവരോടുള്ള വാശിക്ക് ഞാൻ തന്നെ മുൻകൈയെടുത്ത് ആ പ്രാവശ്യം എന്റെ വിവാഹം നടത്തിയത്….

സണ്ണി””” അതായിരുന്നു അയാളുടെ പേര് അവിടെ തന്നെയുള്ള ഒരു വർക്ക് ഷോപ്പിൽ ആയിരുന്നു അയാൾക്ക് ജോലി…. വർക് ഷോപ്പ് സ്വന്തമായിരുന്നു..

അയാൾ എന്നെ സ്നേഹിക്കും എന്ന് കരുതി… മധുരം പുരട്ടിയ വാക്കുകൾ പറയാനൊക്കെ അയാൾ മിടുക്കൻ ആയിരുന്നു…. അതിൽ വീഴുകയും ചെയ്തിരുന്നു താൻ…

വിവാഹം കഴിഞ്ഞതോടുകൂടി വർക്ക് ഷോപ്പ് അയാൾ ആർക്കോ വിറ്റു.. ചോദിച്ചപ്പോൾ അവിടെ ഒട്ടും മെച്ചമില്ല വെറുതെ പോയിരിക്കുകയാണ് എന്നാണ് പറഞ്ഞത്…

സാരമില്ല എന്ന് കരുതി.. അയാൾ ഓരോ പ്രാവശ്യം പറഞ്ഞു പണം വാങ്ങിയിരുന്നു… മുഷിപ്പിക്കേണ്ട എന്ന് കരുതി ഞാൻ പണം അയച്ചു കൊടുത്തു…

എല്ലാംകൂടി എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ വീട്ടിലേക്ക് അയക്കുന്ന പണത്തിന് കുറവ് വന്നതോടുകൂടി അവരെല്ലാവരും എന്നെ ശത്രു സ്ഥാനത്ത് നിർത്തി..

സ്വന്തം കാര്യം നോക്കി വിവാഹം കഴിച്ചു പോയി എന്ന്….എനിക്ക് എന്നോട് തന്നെ സഹതാപം തോന്നിപ്പോയി ഇത്തരക്കാർക്ക് വേണ്ടി ഇത്രയും കാലം ഒരു കറവ പശുവായി നിന്നു കൊടുത്തതിന്…..

അവരാരും എന്നെ വിളിക്കാതെയായി എങ്കിൽ പിന്നെ ഇനി ആ ബന്ധം വേണ്ട എന്ന് ഞാനും തീരുമാനിച്ചു…

കർത്താവിന്റെ കോടതിയിൽ എന്റെ ഭാഗത്താണ് ശരി എന്ന് എനിക്ക് പൂർണ്ണ ബോധ്യം ഉണ്ടായിരുന്നു…

അവർക്കെല്ലാം ഇപ്പോൾ പറന്നു ഓരോ ജില്ലയിൽ എത്താൻ വേണ്ടി ചിറകു വെച്ച് കൊടുത്തത് ഞാനാണ്…. പറന്നു പോവാൻ ആയപ്പോൾ തിരികെ കൊത്തി മുറിപ്പെടുത്തി എന്ന് മാത്രം….

സണ്ണിച്ചന്റെ ആവശ്യങ്ങളുടെ ലിസ്റ്റ് വീണ്ടും വീണ്ടും കൂടിക്കൂടി വന്നു…എല്ലാം എവിടുന്നെങ്കിലുമൊക്കെ കടം വാങ്ങി ഞാൻ നിവർത്തിച്ചു കൊടുത്തു സ്നേഹത്തിന്റെ പേരിൽ… ഈ ഒരാൾ മാത്രമേ ഇനി എനിക്കുള്ളൂ എന്ന ബോധ്യത്തിൽ….

പക്ഷേ ഒരിക്കൽ എനിക്ക് നാട്ടിൽ നിന്ന് ഒരു കോൾ വന്നിരുന്നു…സണ്ണിച്ചന്റെ അയൽപക്കത്ത് നിന്ന്… വളരെ കുറച്ച് നാൾ മാത്രമേ അവിടെ നിന്നിട്ടുള്ളൂ എങ്കിലും അയൽപക്കവുമായി നല്ല സൗഹൃദത്തിൽ ആയിരുന്നു ഞാൻ…

സണ്ണിച്ചനും അമ്മയ്ക്കുമൊന്നും അത് ഇഷ്ടമായിരുന്നില്ല എങ്കിലും ഞാൻ അവരോട് നല്ല സൗഹൃദം സൂക്ഷിച്ചു… ഇടയ്ക്ക് മെസ്സേജും വിളിയും ഒക്കെ ഉണ്ടായിരുന്നു അവരുമായി….

പലപ്പോഴും സണ്ണിച്ചൻ അത് വിലക്കിയിരുന്നു… ആരോഗ്യപരമായിട്ടുള്ള ഈ ബന്ധങ്ങൾ വെറുതെ അയാൾ പറഞ്ഞതിന്റെ പേരിൽ ഞാൻ ഒഴിവാക്കിയിരുന്നില്ല അയാൾ അറിയാതെ അവർക്ക് റിപ്ലൈ കൊടുത്തു….

അവർ പറഞ്ഞത് ഇങ്ങനെയായിരുന്നു നാട്ടിലുള്ള ഒരു പെണ്ണുമായി പണ്ടുമുതലേ ബന്ധമുണ്ട് എന്ന്..

അവർക്ക് ആദ്യമേ അറിയാമായിരുന്നത്രേ. പക്ഷേ എന്റെ മനസ്സ് വേദനിപ്പിക്കേണ്ട എന്ന് കരുതിയാണ് അവർ അന്നൊന്നും പറയാതിരുന്നത് പക്ഷേ ഇപ്പോൾ എന്നോട് ഓരോ പേരും പറഞ്ഞ് വാങ്ങുന്നത് മുഴുവൻ അവൾക്കാണത്രെ കൊടുക്കുന്നത്….

ഇങ്ങനെ എന്നെ പറ്റിക്കുന്നത് കണ്ട് രണ്ടും കൽപ്പിച്ച് അവർക്കെല്ലാം തുറന്നു പറഞ്ഞതാണ് അവരുടെ ഒരുമിച്ചുള്ള ഫോട്ടോയും കാണിച്ചുതന്നു.

അതിൽ കൂടുതൽ തെളിവുകളൊന്നും എനിക്ക് വേണ്ടായിരുന്നു എത്രയും പെട്ടെന്ന് ലീവെടുത്ത് നാട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു…

അപ്പോഴേക്കും പൈസയുടെ ആവശ്യത്തിന്റെ ലിസ്റ്റുമായി സണ്ണിച്ചൻ വീണ്ടും വന്നിരുന്നു..

അയക്കാം എന്ന് മാത്രം പറഞ്ഞു…
ഞാൻ ആരോടും പറയാതെ നാട്ടിലെത്തി…

അവർ പറഞ്ഞതെല്ലാം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു എന്ന് എനിക്ക് മനസ്സിലായി അപ്രതീക്ഷിതമായി എന്നെ കണ്ടതും അയാൾ ആകെ പരിഭ്രമിച്ചു…

എന്നെ ഒരു കറവപ്പശുമായി കണ്ട് അയാളും മുതലെടുക്കുകയായിരുന്നു…ഇത്തവണ പോകുമ്പോൾ ഡിവോഴ്സിനുള്ള എല്ലാം ശരിയാക്കിയിട്ടാണ് പോയത്… എന്തായാലും അയാളിൽനിന്ന് നിയമപരമായി മോചനം കിട്ടാൻ ഇനിയും വർഷങ്ങൾ എടുക്കും….

പക്ഷേ മനസ്സിൽ നിന്ന് അയാളെ അറുത്തു മുറിച്ചു മാറ്റിയിരുന്നു…..തിരികെ പ്ലെയിൻ കയറുമ്പോൾ ഞാൻ തീരുമാനിച്ചിരുന്നു. ഇനി എനിക്ക് വേണ്ടി മാത്രം കുറച്ചു കാലം ജീവിക്കണമെന്ന്… ഇനിയും വിഡ്ഢിയുടെ വേഷം അണിയില്ല ഒരു രൂപ പോലും എന്റെ പക്കൽ നിന്ന് ഇനി ആർക്കും കിട്ടാൻ പോകുന്നില്ല….

ഒരുപക്ഷേ നാട്ടിലേക്ക് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവില്ല.. ഇനി എങ്കിലും പരമാവധി സുഖമായി ജീവിക്കണം… എനിക്ക് വേണ്ടി മാത്രം….

Leave a Reply

Your email address will not be published. Required fields are marked *