നിങ്ങളുടെ അമ്മയും അനിയത്തിയും എന്നെ ദ്രോഹിക്കാവുന്നത്രയും ദ്രോഹിച്ചിട്ടും, ഞാൻ എല്ലാം സഹിച്ചും ക്ഷമിച്ചും നിൽക്കുന്നത് മോന് വേണ്ടിയാണ്

(രചന: അൻഷിക)

“”അവഗണനകൾ മാത്രം കിട്ടുന്ന ഈ വീട്ടിൽ നിൽക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിട്ടല്ല. എന്റെ കുഞ്ഞിനെ ആലോചിച്ചു മാത്രമാണ്.

എന്റെ കാര്യത്തെ കുറിച്ച് മാത്രം ചിന്തിച്ചു ഞാൻ ഇറങ്ങി പോയാൽ അവിടെ ആരുമില്ലാതാകുന്നത് എന്റെ മോനാണ്.

ഒരു അച്ഛന്റെ സ്നേഹം എനിക്ക് കിട്ടിയിട്ടില്ല. ഓർമവെക്കുന്നതിന് മുൻപ് തന്നെ അച്ഛൻ പോയിരുന്നു. അത് കൊണ്ട് തന്നെ എനിക്കറിയാം, മക്കൾക്ക് അച്ഛനെന്നാൽ എത്ര മാത്രം പ്രിയപ്പെട്ടതാണെന്ന്.

നിങ്ങളുടെ അമ്മയും അനിയത്തിയും എന്നെ ദ്രോഹിക്കാവുന്നത്രയും ദ്രോഹിച്ചിട്ടും, ഞാൻ എല്ലാം സഹിച്ചും ക്ഷമിച്ചും നിൽക്കുന്നത് മോന് വേണ്ടിയാണ്. പക്ഷെ അതിനു അർത്ഥം നിങ്ങളുടെ അമ്മ പറയുന്നതെന്തും കേട്ടു നിൽക്കുന്ന, പാവയല്ല ഞാൻ.

എനിക്കുമുണ്ട് ഒരു മനസ്. ഇനിയും അമ്മയും മകളും എന്റെ തലയിൽ കയറാനാണ് തീരുമാനമെങ്കിൽ, ഞാൻ എന്ത് ചെയ്യുമെന്ന് എനിക്ക് തന്നെ അറിയാൻ പറ്റില്ല.

ഭാര്യയെക്കാൾ അമ്മയ്ക്കും പെങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന നിങ്ങളോട് എന്തെല്ലാം പറഞ്ഞാലും അതൊക്കെ തലയിൽ കയറില്ലല്ലോ… എങ്കിലും പറഞ്ഞെന്ന് മാത്രം…””

അവസാനവാക്ക് പോലെ സ്വാതി പറഞ്ഞതും, മഹേഷ്‌ നീ നിനക്ക് ഇഷ്ടമുള്ളത് കാണിക്ക് എന്നാ പോലെ പുറത്തേക്കിറങ്ങി പോയി.

ഒരു തവണയെങ്കിലും അവൻ തന്നെ മനസിലാക്കാൻ ശ്രമിക്കുമെന്ന് കരുതിയ സ്വാതി, ഇനി എന്ത് ചെയ്യണമെന്നറിയാതെ അവിടെയിരുന്നതും കണ്ടു മഹേഷിന്റെ അനിയത്തിയും അമ്മയും എവിടെയോ പോയിട്ട് വരുന്നത്.

താൻ ഇവിടെ ഇരിക്കുന്നത് കാണുമ്പോൾ തന്നെ അവർക്ക് ചൊറിച്ചിൽ വരുമെന്ന് അറിയാമെങ്കിലും, എന്ത് കൊണ്ടോ അകത്തേക്ക് കയറി പോകാൻ അവൾക്കും തോന്നിയില്ല.

താൻ താഴുന്നത് കൊണ്ടാണ് അവർക്ക് ഇത്ര അഹങ്കാരം. മഹേഷേട്ടൻ ഒരു പാവമാണ്. പക്ഷെ അമ്മയെയും അനിയത്തിയേയും ജീവനായ കാരണം, താൻ പറയുന്നത് പലതും സത്യമാണെന്ന് അറിഞ്ഞിട്ടും സംസാരിക്കാതിരിക്കുന്നു.

അതാണ്‌ പലപ്പോഴും സങ്കടം വരുന്നതും. ഒരു തവണയെങ്കിലും തന്റെ സൈഡ് ഒന്ന് പറഞ്ഞെങ്കിലേന്നു പലപ്പോഴും തോന്നിയിട്ടുണ്ട്….

“”തമ്പുരാട്ടി എന്താണോ ഇങ്ങനെയിരിക്കുന്നത്?? നിനക്ക് ഈ വീട്ടിൽ ജോലിയൊന്നുമില്ലേ???””

അകത്തേക്ക് വന്നയുടനെ അമ്മ പറഞ്ഞതും, സ്വാതി ഇരുന്നിടത്തു നിന്നും എണിറ്റു.

“”മഹേഷേട്ടൻ ഇപ്പോൾ പുറത്തേക്ക് പോയതേയുള്ളു. പിന്നെ ഇവിടെ ജോലി ഒരുവിധമൊക്കെ ഒതുങ്ങി…””

ജോലി ഒതുങ്ങിയെന്ന് നീയാണോ തീരുമാനിക്കുന്നത്??? ഈ തറ കിടക്കുന്നത് കണ്ടില്ലേ… ആരെങ്കിലും വന്നാൽ എന്ത് കരുതും?? ഇവിടെയെല്ലാം ഒന്ന് നന്നായി തുടയ്ക്കാൻ നോക്ക് നീ. വെറുതെ കുത്തിയിരിക്കാതെ… “”

അമ്മ ഓർഡർ ഇട്ടതും, സ്വാതി ഒന്നും പറയാതെ അകത്തേക്ക് കയറി. ഇനിയും താഴ്ന്നു കൊടുക്കാൻ മനസനുവദിക്കാത്തപോലെ..

മഹേഷേട്ടനെ ആദ്യമായി കണ്ടത് തന്നെ പെണ്ണ് കാണാൻ വന്ന ദിവസമായിരുന്നു. വീട്ടുകാർക്കും ഇഷ്ടമായപ്പോൾ പിന്നീട് കല്യാണത്തിന് അധിക താമസമുണ്ടായില്ല.

ആദ്യമൊക്കെ അമ്മയും നാത്തൂനും നല്ല സ്നേഹമായിരുന്നു. പക്ഷെ പിന്നീട് പതിയെ രണ്ട് പേരുടെയും സ്വഭാവം മാറി.

മഹേഷേട്ടനെ താൻ അവരിൽ നിന്നും അകറ്റാൻ നോക്കുന്നു എന്നതായിരുന്നു തന്നിൽ അവർ കണ്ട പ്രശ്നം. പക്ഷെ ഒരിക്കൽ പോലും താൻ അങ്ങനെയൊന്നും മനസിൽ പോലും കണ്ടിരുന്നില്ല..

പക്ഷെ അവർ രണ്ടും പലതും ചിന്തിച്ചു കൂട്ടി. അനിയത്തിയിൽ നിന്നും സ്വന്തം ചേട്ടനെ അകറ്റാൻ നോക്കുന്ന, അമ്മയിൽ നിന്നും മകനെ അകറ്റുന്ന വില്ലത്തിയായി ഞാൻ. ഇതിനെല്ലാം ഇടയിൽ കിടന്നു ഏട്ടനും.

പലപ്പോഴും ആളോട് പാവം തോന്നിയിട്ടുണ്ട്. ചെകുത്താന്റെയും കടലിന്റെയും നടുക്ക് നിൽക്കുന്നത് കണ്ട്. കുഞ്ഞായിട്ടും വലിയ വ്യത്യാസമൊന്നുമില്ല.

മോന്റെ കുഞ്ഞാണെന്നുള്ള പരിഗണന അവന് കിട്ടുമെങ്കിലും, തന്റെ സ്ഥാനം അടുക്കളയിൽ തന്നെ. മോനെ അമ്മയുടെ കൂടെ തന്നെ കിടത്തണമെന്ന് പറഞ്ഞതിനാണ് ആ വീട്ടിൽ ആദ്യമായി തന്റെ ശബ്ദം ഉയർന്നത്.

“”അമ്മയ്ക്ക് എന്നെ ഇഷ്ടമല്ലായിരിക്കാം. പക്ഷെ എന്ന് കരുതി എന്റെ മോനെ എന്നിൽ നിന്നും അകറ്റാമെന്ന് ആരും കരുതണ്ട.

അതിനു എന്റെ ജീവനുള്ള കാലത്തോളം സമ്മതിക്കില്ല. അവനെ പ്രസവിച്ചു, ഇത്ര നാളും പൊന്നു പോലെ നോക്കാമെങ്കിൽ ഇനിയും അങ്ങനെ തന്നെ ചെയ്യാൻ എനിക്കറിയാം.ഞാനൊരു കാര്യം ചോദിക്കട്ടെ??? അമ്മയ്ക്ക് രണ്ട് മക്കൾ ആണെല്ലോ.

അവരെ അമ്മ എത്ര നാൾ നിങ്ങളുടെ അടുത്ത് നിന്നും മാറ്റി കിടത്തിയിട്ടുണ്ട്?? മഹേഷേട്ടൻ രണ്ട് ദിവസം എന്റെ വീട്ടിൽ നിൽക്കാൻ വന്നാൽ പോലും അമ്മ സമ്മതിക്കില്ലല്ലോ.

ഉടനെ പറയുന്ന കാരണം മോനെ കാണാതെ ഉറക്കം വരില്ലെന്നല്ലേ. എന്നിട്ടിപ്പോൾ എന്റെ കുഞ്ഞിന്റെ കാര്യത്തിൽ എന്തിനാണ് ഇങ്ങനെ പറയുന്നത്?? ഇതൊന്നും സമ്മതിച്ചു തരാൻ എനിക്ക് പറ്റില്ല.

ഇതിന്റെ പേരിൽ എന്നോട് ഈ വീട്ടിൽ കൊമ്പ് കോർക്കാൻ വന്നാൽ സത്യമായും ഞാൻ പോലീസിൽ കംപ്ലയിന്റ് ചെയ്യും. മനുഷ്യൻ സഹിക്കുന്നതിനുമുണ്ട് പരിധി..””

പിന്നീട് അമ്മ പറയുന്നതൊന്നും കാര്യമായി എടുത്തിരുന്നില്ല. ഒരു വേലക്കാരിയെ പോലെ തന്നെ ആ വീട്ടിലെ എല്ലാ കാര്യവും താൻ ചെയ്തു.

ഒരു കൈ സഹായത്തിനു പോലും അമ്മയും മോളും അടുക്കളയിൽ കയറില്ല. മഹേഷേട്ടൻ കയറാനും സമ്മതിക്കില്ല.

എല്ലാം താൻ സഹിച്ചു. പക്ഷെ കഴിഞ്ഞ ദിവസം ചെയ്യാത്ത തെറ്റിനാണ് അമ്മ തന്നെ ഉപദ്രവിച്ചത്. മഹേഷേട്ടനോട് പറഞ്ഞപ്പോൾ ഏത് അമ്മയ്‌ക്കൊരു അബദ്ധം പറ്റിയതായിരിക്കും പോലും….

വൈകിട്ട് മഹേഷ്‌ വന്നപ്പോൾ കാണുന്നത് വീടിന്റെ മുന്നിൽ കിടക്കുന്ന പോലീസ് ജീപ്പാണ്. കാര്യം മനസിലാകാതെ അകത്തേക്ക് കയറിയപ്പോൾ കണ്ടു അശ്വതിയുടെ വല്യച്ഛന്റെ മോൻ നവീൻ ഇരിക്കുന്നത്.

അയാൾ പോലീസിലാണെന്ന് അറിയാമെങ്കിലും, പെട്ടെന്നുള്ള സന്ദർശനം എന്താണെന്ന് മനസിലാകാത്ത അവസ്ഥയിലാരുന്നു മഹേഷ്‌. അമ്മയുടെയും അനിയത്തിയുടെയും പേടിച്ച മുഖം കണ്ടപ്പോൾ കാര്യം അത്ര പന്തിയല്ലെന്നും അവന് മനസിലായി…

“”ആഹാ.. ഞാൻ മഹേഷ്‌ വരാൻ വേണ്ടി കാത്തിരിക്കുവായിരുന്നു. അമ്മയ്ക്കും അനിയത്തിക്കുമുള്ളത് കൊടുത്തിട്ടുണ്ട്. വലിയ വലിച്ചു നീട്ടൽ ഇല്ലാതെ കാര്യം പറയാം ഞാൻ. ഇത്ര നാളും സ്വാതി ഒരു കാര്യവും ഞങ്ങളോട് പറഞ്ഞിട്ടില്ല.

കാരണം അവൾക്ക് നിന്നെ അത്ര ഇഷ്ടമായത് കൊണ്ട്. നിന്റെ വീട്ടുകാർ കാണിക്കുന്നതെല്ലാം സഹിച്ചു അവൾ ഇവിടെ നിന്നത് നിന്നെ പിരിഞ്ഞു പോകാൻ പറ്റാത്തത് കൊണ്ടാണ്.

പക്ഷെ അതിനർത്ഥം അവൾക്ക് ആരുമില്ലെന്നല്ല. എന്തിനും ഞങ്ങൾ ജീവനോടെയുണ്ട്. ഭീഷണിയോ, അപേക്ഷയോ എന്ത് വേണമെങ്കിലും കരുതാം, പറയാൻ ഒരു കാര്യം മാത്രേയുള്ളൂ.

ഇനിയും നിന്റെ അമ്മയും അനിയത്തിയും സ്വാതിയുടെ കണ്ണ് നിറയാൻ കാരണമായാൽ, രണ്ട് പേരും അകത്തു കിടക്കേണ്ടി വരും. കൂടെ നിന്നെയും പിടിച്ചു അകത്തിടാൻ എനിക്ക് വല്യ പ്രയാസമൊന്നുല്ല. മനസിലായെല്ലോ???

ഇറങ്ങട്ടെ മോളെ ചേട്ടൻ.. എന്തുണ്ടെങ്കിലും വിളിക്കണം. ഞങ്ങൾ എന്ത് കരുത്തുമെന്ന് ചിന്തിക്കരുത് കേട്ടെല്ലോ… എന്തിനും കൂടെ കാണും…””

അത്ര മാത്രം പറഞ്ഞു നവീൻ പോയതും കണ്ടു ഒന്നും പറയാതെ അകത്തേക്ക് കയറി പോയ അമ്മയും അനിയത്തിയും.

“”പ്രതികരിക്കാൻ അറിയാത്തത് കൊണ്ടല്ല ഇത്ര നാളും ആരോടും ഒന്നും പറയാതിരുന്നത്. എനിക്ക് നിങ്ങളെ അത്ര ഇഷ്ടമായത് കൊണ്ട് മാത്രമാണ്.

പക്ഷെ ഇന്ന് നിങ്ങൾ കാര്യം അറിഞ്ഞിട്ടു പോലും എന്നെ ഒന്ന് സമാധാനിപ്പിക്കാതെ പോയപ്പോൾ എനിക്ക് സഹിച്ചില്ല.

ഒരു കാര്യം പറയാം ഞാൻ. മര്യാദക്ക് അമ്മയോടും മോളോടും ഒതുങ്ങാൻ പറ. അല്ലെങ്കിൽ ഞാൻ രണ്ടിനെയും കോടതി കയറ്റും. പിന്നെ എന്നെ കുറ്റം പറയരുത്…””

അത്ര മാത്രം പറഞ്ഞു ശ്വേത അകത്തേക്ക് പോയതും, മഹേഷ്‌ പ്രതികരിക്കാൻ കഴിയാതെ തലയ്ക്കു കൈയും കൊടുത്തിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *