രചന: സുനിൽ പാണാട്ട്
കെട്ടുവാണെൽ ഒരു താടിക്കാരനെ കെട്ടണം അത്യാവശ്യം തല്ലിപ്പൊളിയായവൻ രണ്ടെണ്ണം അടിക്കുന്നവൻ
എന്തടാ എന്ന് ചോദിക്കുന്നവനോട് തിരിച്ച് അതിലും ഉച്ചത്തിൽ നിനക്കെന്തടാ എന്ന് തിരിച്ച് ചോദിക്കുന്നവൻ ………
പാതി മയക്കത്തിലും തൊട്ടടുത്തിരുന്ന് ഭാവി കാര്യം ചർച്ച ചെയ്യുന്ന ജൂനിയർ ഡോക്ട്ടർമാരെ ചെറുതായൊന്ന് കണ്ണ് തുറന്ന്നോക്കി വീണ്ടും കണ്ണടച്ച് കിടന്നു …
ദേ ഈ കിടക്കുന്നവനെ നോക്കിക്കോ അനു നല്ലപീസാ …
നോക്കാർന്നു പക്ഷെഏറിയാൽ ഒരു മാസം അത്രയല്ലെ ഈചുള്ളന്റെ ആയൂസ് .
ഈ പറഞ്ഞത് അനിതയാണ് എന്റെ ജീവിതത്തിന്റെ തിരക്കഥ എഴുതിയവൾ അമ്മയുടെ ജൂനിയർമാരിൽ മിടുക്കി…..
കുറച്ച് സമയം അനക്കമൊന്നും കേൾക്കാതിരുന്നപ്പോൾ കണ്ണ് തുറന്ന് നോക്കി രണ്ട് പേരും പുറത്തേക്ക് ഇറങ്ങിയിരുന്നു പതിയെ തലയിണക്കടിയിലെ പേഴ്സ് എടുത്ത്
പോക്കറ്റിൽ തിരുകി റൂമിന്റെ ജനൽ പാളി തുറന്ന് അതിലൂടെ സെൻസൈഡിലേക്ക് ഇറങ്ങി താഴേക്ക് പോയ പൈപ്പ്ലയിനിൽ തൂങ്ങി ഉഴ്ന്നിറങ്ങി….
നേരെ തൊട്ടടുത്തറെയിൽവേ സ്റ്റേഷനിലേക്ക് വച്ച് പിടിച്ചു പോകുന്ന വഴിയിൽ കീറച്ചാക്ക് കമ്പിളി പുതപ്പാക്കി മാറ്റി തറയിൽ ഒരു മുണ്ടും വിരിച്ച് കിടന്നുറങ്ങുന്ന മനുഷ്യ ജന്മങ്ങൾ താനവരെ മുൻപ് വിളിച്ചിരുന്നത് തെരുവ് പട്ടികളെന്നായിരുന്നു …
ഇപ്പോൾ നോക്കുമ്പോൾ എന്ത് സുന്ദരമാണ് ഇവരുടെ ലോകം….അല്ലെങ്കിലും മരണം മുന്നിൽ കാണുന്നവന് ജീവിച്ചിരിക്കുന്നവരെല്ലാം ഭാഗ്യം ചെയ്തവരാണല്ലോ
ആദ്യം എങ്ങോട്ടാണ് ട്രെയിൻ എന്ന് ചോതിച്ച് ആട്രെയിനിനുള്ള ടിക്കറ്റെടുത്തു ചുമ്മാ ഒരു യാത്ര അത് മാത്രമാണ് ലക്ഷ്യം…..
സമയം 4.30 ..
പത്ത് മിനിറ്റിനുള്ളിൽ ട്രെയിൻ വന്നു അതിലെ സിങ്കിൾ സീറ്റിലിരുന്ന് ഒന്ന് മയങ്ങി …
മകരമഞ്ഞിനെ തലോടി വന്ന തണുത്തകാറ്റെന്റെ ഉറക്കം കളഞ്ഞു …..ചുറ്റും കണ്ട കാഴ്ച്ചകളും അമ്പലത്തിൽ നിന്നുള്ള സുപ്രഭാതവും എനിക്ക് സുന്ദരമായി തോന്നി …
ഇത് വരെ ഈ പുലരികൾ ഞാൻ ആസ്വതിച്ചിട്ടില്ല ആദ്യമായിട്ടാ ഉദയത്തിന് ഇത്ര ഭംഗിയുണ്ടെന്ന് മനസ്സിലാവുന്നത് ….എന്റെ പുലരി രാവിലെ 11 മണിക്കാണല്ലോ …..
രാത്രി കിടക്കുന്നത് രണ്ട് മണിക്കും ചിലപ്പോൾ മൂന്ന് മണിക്കും….പണത്തിന്റെ കൊഴുപ്പിൽ തകർത്താടുന്ന യൗവനം
കോടീശ്വരപുത്രൻ സ്വന്തമായി നാല് ഹോസ്പ്പിറ്റൽ കോളേജ്കൾ അങ്ങനെ ഒരു പാട് സ്ഥാപനങ്ങൾ..
വീട്ടിലെ ഒറ്റമോൻ എന്റെ ഒരു ദിവസത്തെ ചിലവ് പതിനായിരങ്ങൾ ചിലപ്പോഴത് ലക്ഷത്തിൽ എത്തും…
മകന് വേണ്ടി എത്ര പണവും ചിലവാക്കാൻ മടിയില്ലാത്തവർ
സുന്ദരിമാരായ പെണ്ണുങ്ങളെ കണ്ടാൽ എന്റെ കണ്ണിൽഎല്ലാവർക്കും ഒരേ ഛായ നഗ്നതയുടെഛായ ….
ആവശ്യത്തിൽ കൂടുതൽ പണം ആഡംമ്പരകാറുകൾ
ആരെയും ആകർഷിക്കുന്ന സൗന്ദര്യവും സംസാരരീതിയും പെണ്ണുങ്ങളെ വളക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം …
ഞാൻ ഒരു പെണ്ണായിരുന്നെങ്കിൽ നിങ്ങളെന്നെ തെരുവ് വേശ്യ എന്ന് വിളിച്ചേനെ അങ്ങനെ പോകുന്ന ആണിനെ വിളിക്കാൻ പറ്റിയ പേര് നിങ്ങൾക്കെന്നെ വിളിക്കാം….
23 വയസ്സിനുള്ളിൽ അനവധി സ്ത്രീകൾ എന്റെ നെഞ്ചിലെ ചൂട്പറ്റിയിട്ടുണ്ട് അതിൽ എന്റെ പൈസ മോഹിച്ച് വന്നവർ ഏറെയും …
പക്ഷെ ഒരിക്കലും ഒരു പെണ്ണിന്റെ അനുവാദമില്ലാതെ ശരിരത്തിൽ തൊട്ടിട്ടില്ലപിറന്നാളുകൾക്ക് ആഡംമ്പര കാറുകളായിരുന്നു എനിക്ക് കിട്ടുന്ന സമ്മാനം അമ്മ വാങ്ങുന്നതിലും വില കൂടിയത് അച്ഛൻ വാങ്ങി തരുമായിരുന്നു …
എന്റെ അസ്ഥമയങ്ങൾ നിശാക്ലബ്ബുകളിലെ ലഹരിയിൽ മുങ്ങിയിരിരുന്നു മദ്യവും മയക്കുമരുന്നും എന്റെ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്തതായി മാറി….
ബിസ്സിനസും തിരക്കുകളുമായി നടക്കുന്ന അച്ഛനമ്മമാർക്ക് എന്റെ ദുർനടപ്പ് വൈകിയാണ് മനസ്സിലാക്കാൻ പറ്റിയത് ചോദ്യം ചെയ്യ്ത അവരോട് ഞാൻ മോശമായി പെരുമാറി തല്ലാൻ വന്ന അച്ഛന് നേരേയും ഞാൻ കയ്യുയർത്തി…
ട്രെയിൻ ഷോർണ്ണൂർ സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെ ഇറങ്ങി മെല്ലെ ലക്ഷ്യമില്ലാതെ നടന്നു തെരുവിലെ രാജാക്കൻന്മാർ അപ്പോഴും മൂടി പുതച്ച് വൃത്തിഹീനമായ സ്ഥലങ്ങളിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു അവരെ നോക്കി ഭാഗ്യവാൻന്മാരെന്ന് ചിന്തിച്ചു …
അമ്മയെ കെട്ടിപ്പിടിച്ച് മണ്ണിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ കണ്ടപ്പോൾ കണ്ണ് അറിയാതെ നനഞ്ഞു പെട്ടന്ന് മനസ്സിൽ ഒരാശയം ….
ഇവർക്ക് വേണ്ടി ഇനിയുള്ള ദിവസ്സങ്ങൾ ജിവിക്കണം ഇവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം …..
ആദ്യമായി അവിടെ ഉണ്ടായവർക്കെല്ലാം ഭക്ഷണം വാങ്ങി കൊടുത്ത് കൊണ്ടായിരുന്നു തുടക്കം ….
വിവരം വീട്ടിൽ വിളിച്ചറിയിച്ചു മകന്റെ ഏതാഗ്രഹവും നിറവേറ്റുന്ന അമ്മക്കും അച്ഛനുംപൂർണ്ണ സമ്മതം പിന്നെ എല്ലാം പെട്ടന്നായിരുന്നു ……
ഉപയോഗിക്കാതെ കിടന്ന ഞങ്ങളുടെ വീടുകൾ പലതും അഗതിമന്ദിരങ്ങളായി …..
ലക്ഷ്യമില്ലാതെ ഇറങ്ങി തിരിച്ച ഒരു ട്രെയിൻ യാത്ര അത് കൊണ്ട് ഇവർക്കെന്തങ്കിലും ചെയ്യാൻ പറ്റി …
എനിക്ക് കൂട്ടും പിൻതുണയും ആയി എപ്പഴും അനിതയേയും വേറെ 2 പേരെയും അമ്മനിയമിച്ചിരുന്നു …
എന്റെ മാറ്റം എല്ലാവർക്കും അവിശ്വസനീയമായി …
അമ്മയുടെയും അച്ഛന്റെയും സേനഹം അവരെനിക്ക് ആവശ്യത്തിലതികം തരാൻ തുടങ്ങി ജീവിതം ഇനിയെത്ര ദിവസം….
ബ്ലെഡ് ക്യാൻസർ എന്ന വില്ലൻ എന്നിൽ അലിഞ്ഞ് ചേർന്ന് പോയില്ലെ…..അമ്മയുടെ മടിയിൽ തലവച്ച് പൊട്ടിക്കരഞ്ഞു അത്രനാളും എന്റെ അടുത്തിരുന്ന് കരയാറുള്ള അമ്മ അന്ന് ചിരിക്കുകയാണ് ചെയ്യ്തത് …
അപ്പോഴേക്കും അച്ഛനും അനിതയും റൂമിലേക്ക് വന്നിരുന്നു എനിക്കൊരസുഖമില്ലെന്നും എന്നെ നേർവഴിക്ക് കൊണ്ട് വരാൻ അനിതയുടെ ഒരു പ്ലാനായിരുന്നു അതെന്നും പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല….
പണത്തേക്കാൾ വലുത് നീയാണ് നീകഴിഞ്ഞേ ഞങ്ങൾക്ക് എന്തും ഉള്ളു തലയിൽ തലോടികൊണ്ട് അച്ഛന്റെ വാക്കുകൾ
എനിക്ക് തന്നിരുന്ന മരുന്നുകൾ തളർച്ച തോന്നിക്കാൻ ഉള്ളതും പിന്നെ വിറ്റാമിൻ ഗുളികകളും……
അസ്ഥമിക്കാൻ പോയ എന്റെ ഉദിച്ചുയരലായിരുന്നു അത് ……
ഇത്ര ചെറുപ്രായത്തിൽ ഇത്രയധികം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യ്ത ഇപ്പോഴും തങ്ങളുടെ ആശുപത്രിയിൽ പാവങ്ങൾക്ക് ചികിത്സ ഫ്രീ ആയി നൽകുന്ന തെരുവ് മക്കളുടെ സംരക്ഷകനായ ശ്രിമാൻ രാജേഷിനെ ഈ ഉപഹാരം വാങ്ങുവാൻ ഞാൻ ക്ഷണിക്കുന്നു ..
ചിന്തകളിലായിരുന്ന എന്നെ തോണ്ടി അവൾ ദേ നിങ്ങളെയാ വിളിക്കുന്നത് മന്ത്രിയിൽ നിന്ന് ഉപഹാരവും വാങ്ങി നന്ദിയും പറഞ്ഞ്
കാറിൽമടങ്ങുമ്പോൾ എന്റെ താടിയിൽ തലോടി കൊണ്ടവൾ പറഞ്ഞു ഈ തെമ്മാടിയെ നന്നാക്കാൻ പറ്റുമെന്ന് ഞാൻ കരുതില്ല …
എന്നാലും എനിക്കെന്റെ ആഗ്രഹം പോലെ തന്നെ തെമ്മാടി ആയ താടിക്കാരനെ കിട്ടിയല്ലോ…..