തന്റെ ശരീരത്തിന്റെ വിലയാണ് 20 ലക്ഷം രൂപ….. ആ പണം കൊണ്ടണ് തന്റെ ജീവിത ലക്ഷ്യം നേടിയത്…. ഒന്ന് നേടിയപ്പോൾ തനിക്ക് വിലപ്പെട്ട മറ്റൊന്ന് എന്നെന്നേക്കുമായി തനിക്ക് നഷ്ടപ്പെടും

(രചന: വൈഗാദേവി)

 

” ഹലോ… മോളെ… എന്തായി…. പണത്തിന്റെ കാര്യം… ഇനി രണ്ടാഴ്ചയേയുള്ളൂ… അതിന് ഉള്ളിൽ പണം നൽകിയില്ല എങ്കിൽ മോളുടെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് മോൾക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടും…..

“പണം ശരിയായി വാസുവേട്ട…. അത് പറയാനാണ് ഞാൻ വിളിച്ചത്…. ആന്റണിയുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്…. ഇനിയെല്ലാം വാസുവേട്ടൻ നോക്കണം…

എനിക്ക് കുറച്ചു നാളത്തേക്ക് വരാൻ പറ്റില്ല നാട്ടിലേക്ക്…. പുതിയ ജോലി അല്ലെ…. ഒരു വർഷം ഇവിടെ നിൽക്കണം…. ശരിയെന്നാൽ….. എന്നും പറഞ്ഞു അവൾ ഫോൺ വെച്ചു…. അവളുടെ മുഖത്തു വെറും നിർജ്ജിവം….

കുറച്ചു നേരമവൾ അതെ ഇരുപ് ഇരുന്നു…. അവളുടെ ഓർമ്മകൾ…. കുറച്ചു വർഷങ്ങൾക്ക് പിന്നിലേക്ക് സഞ്ചരിച്ചു…. ഓർക്കും തോറും അവളിൽ നോവ് കലർന്ന ഒരു പുഞ്ചിരി വിടർന്നു….

ദക്ഷിണ…. എന്നാ ദെച്ചു…. ഗോവിന്ദിന്റെയും മാലിനിയുടെയും ഒരേ ഒരു മകൾ….. സന്തോഷകരമായ ജീവിതം…. സ്വർഗം ഭൂമിയിലേക്ക് ഇറങ്ങി…. വന്നുവെന്ന് പറയില്ലേ…. അതായിരുന്നു… ദെച്ചുവിന്റെ കുടുംബം….

മനുഷ്യന്…. സന്തോഷം മാത്രം പോരലോ… സങ്കടവും വേണമല്ലോ എന്ന് കരുതിയ ദൈവം…. അല്ല ചിലപ്പോൾ തന്റെ സന്തോഷം കണ്ട ദൈവത്തിന് പോലും അസൂയ തോന്നി കാണും അതല്ലെ തന്റെ പതിനഞ്ചാം…

വയസിൽ ഒരു അപകടതിന്റെ രൂപത്തിൽ അച്ഛനെയും അമ്മയെയും…. കൊണ്ട് പോയത്…. ഇനി ദെച്ചു സന്തോഷിക്കണ്ടയെന്ന് ദൈവം കരുതിക്കാണും….

അച്ഛനും അമ്മയും നഷ്ട്ടപെട്ട ഒരു കുട്ടിയെ അതും ഒരു പെൺകുട്ടിയെ ഏറ്റെടുക്കാൻ ബന്ധുക്കൾ എല്ലാവരും ഒന്ന് മടിക്കും…. അന്ന് വരെ താഴെ വീഴാതെ…. കൊണ്ട് നടന്നവർക്കും കൊഞ്ചിച്ചവർക്കും….

പിന്നെ കാണുമ്പോൾ…. ദേഷ്യവും….. കുറ്റപ്പെടുത്തലുമാവും…. അച്ഛനും അമ്മയും ഉള്ള കാലമാണ് ഒരാളെ സംബന്ധിച്ചിടത്തോളം നല്ല കാലമെന്ന് ദച്ചുവെന്ന പതിനഞ്ചു വയസുകാരി…. തിരിച്ചറിഞ്ഞു….

അല്ലെങ്കിലും…. സ്വന്തം സഹോദരന്റെ മകളെ… അനാഥലയത്തിലാക്കി….. സഹോദരന്റെ വിടും സ്വത്തും സ്വന്തമാക്കിയ… അപ്പച്ചിയേയും ഭർത്താവിനെയും തിരിച്ചറിയാൻ ആ കൊച്ചു പെണ്ണിന് നിഷ്പ്രയാസം സാധിച്ചു….

അന്ന് മുതൽ അവൾ വെറുത്തു തുടങ്ങി അവളുടെ…. ബന്ധുക്കൾ എന്ന് പറയുന്നവരെ…. അവളിൽ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ… തന്റെ അച്ഛനും അമ്മയും…. ഉറങ്ങുന്ന മണ്ണ്….

അതിന് വേണ്ടിയാണ്…. പഠിപ്പ് കഴിഞ്ഞു…. ഒരു ജോലിക്ക് വേണ്ടി താൻ വളർന്ന അനാഥലയത്തിലെ അച്ഛന്റെ കെയറോഫിൽ ബാംഗ്ലൂരിൽ അറിയപ്പെടുന്ന….

ആദികേശവ് ഗ്രൂപ്പ്‌ ഓഫ് കമ്പനിസിൽ തനിക്കു ജോലി കിട്ടിയത്….. പക്ഷേ ഇവിടെ തനിക്ക് നേരെ വന്നത് മറ്റൊരു പരീക്ഷണമാണ്…… വിധിയുടെ മറ്റൊരു ചതുരങ്കകളിയിലേക്ക് ഇവിടെ പുതിയ വേഷങ്ങൾ അടിതീർക്കാൻ…..

“നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ പ്രണയം വിടരും കരയാകും……കനകമയുരം നീയാണെങ്കിൽ മേഘക്കനവായ് പൊഴിയും ഞാൻ…..

ഫോൺ റിങ് ചെയുന്നത് കേട്ടിട്ടാണ്…. ദെച്ചു ഓർമകളിൽ നിന്ന് ഉണർന്നത്…..

കണ്ണ് ഒന്ന് തുടച്ചിട്ട് ഡിസ്പ്ലേയിലേക്ക് നോക്കിയതും ആദി സർ കാളിങ്…..

ആ പേര് കണ്ടതും…. എന്തന്നില്ലാത്ത നിർവികാരത…. അവൾ വിറക്കുന്ന കൈകളാൽ ആ ഫോൺ ചെവിയോട് ചേർത്തു…..

“ഹലോ…. ദക്ഷിണ ഞാൻ പുറത്തുണ്ട്… താൻ വാ…. എന്നും പറഞ്ഞു അവളുടെ മറുപടിക്ക് പോലും കാത്തുനിൽകാതെ…. അവൻ ഫോൺ കട്ട്‌ ചെയ്തു…..

ദെച്ചു…. സ്വന്തം പ്രതീഭിംബം കണ്ണാടിയിലുടെ നോക്കി…. അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നുന്നു ഇന്നു മുതൽ ഒരു വർഷത്തേക്ക് തന്റെ ശരീരത്തിന്റെ വിലയാണ് 20 ലക്ഷം രൂപ…..

ആ പണം കൊണ്ടണ് തന്റെ ജീവിത ലക്ഷ്യം നേടിയത്…. ഒന്ന് നേടിയപ്പോൾ തനിക്ക് വിലപ്പെട്ട മറ്റൊന്ന് എന്നെന്നേക്കുമായി തനിക്ക് നഷ്ടപ്പെടും…. അവളുടെ കണ്ണുകൾ നിറഞ്ഞു….. അവൾ കണ്ണ് ഒന്ന് അമർത്തി തുടച്ചിട്ട് പുറത്ത് ആദിയുടെ അടുത്തേക്ക് പോയി…..

കാറിൽ ഇരിക്കുമ്പോളും…. ഇരുവരിലും മൗനം മാത്രം…. അവൾ സിറ്റിൽ കണ്ണുകൾ അടച്ചു ഇരുന്നു…. അവൻ അവളെ ഒന്ന് നോക്കിയിട്ട് ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രികരിച്ചു….. അല്ലെങ്കിലും പണം നൽകിയ ആൾ പറയുന്ന ജോലി വേണമല്ലോ ആ ജോലികാർ ചെയ്യാൻ….

“കാർ ചെന്നു നിന്നത്….. വലിയ ഒരു മൾട്ടി നാഷണൽ ഹോസ്പിറ്റലിലാണ്….. അവർ ഇരുവരും ഇറങ്ങി…. നേരെ ചെന്നത്… Gynecologist ഡിപ്പാർട്മെന്റിലേക്കാണ്….

“മെയ്‌ ഐ കമിങ്…. എന്നും പറഞ്ഞു ആദി ഡോക്ടറുടെ… റൂമിലേക്ക് കേറി….. പുറക്കെ ദെച്ചുവും…..

രണ്ടുപേരെയും കണ്ട് ഡോക്ടർ അഖില അവരോട് ഇരിക്കാൻ പറഞ്ഞു….സീ മിസ്സ്‌ ദക്ഷിണ…. കുട്ടി ഇതു…. നന്നായിട്ട് ആലോചിച്ചു എടുത്ത തീരുമാനമാണോ…..

കുട്ടിക്ക് നല്ല ഒരു ഭാവിയുണ്ട്…. അപ്പൊ ഈ തീരുമാനം… തെറ്റാണ് എന്ന് തോന്നരുത്….. അഖില അങ്ങനെ പറഞ്ഞിട്ട് ദെച്ചുവിനെ ഒന്ന് നോക്കി….

“ഇല്ല ഡോക്ടർ…. ഇത് ഞാൻ വളരെ നന്നായി ആലോചിച്ചെടുത്ത തീരുമാനമാണ്….. ഇതിൽ ഒരു മാറ്റവുമില്ല…. ആദി സാറിന്റെ കുഞ്ഞിന്റെ അമ്മയാവാൻ ഞാൻ തയാറാണ്….. വല്ലാത്ത ദൃഡത്തയായിരുന്നു ആ പെണ്ണിന്റെ വാക്കിന്…..

“ഒരു നിമിഷം അവൻ അവളെ ഒന്ന് നോക്കി…..”എന്നാൽ ഓക്കേ…. ദക്ഷിണയുടെ മെഡിക്കൽ റിപ്പോർട്ടുകൾ എല്ലാം ഓകെയാണ്…. അടുത്താഴ്ച വന്നോള്ളു….ഐവിഫ് അടുത്തയാഴ്ച്ച തന്നെ ചെയാം എന്നാൽ ശരി….

ശരി…. ഡോക്ടർ…. എന്നും പറഞ്ഞു അവർ ഇരുവരും ഇറങ്ങി…..കാറിൽ തിരിച്ചു…. പോയപ്പോഴും പരസ്പരം ഇരുവരും മൗനം മാത്രമായി…. അല്ലെങ്കിലും ജോലികാരിക്കും യജമാനനും എന്ത് സംസാരിക്കാൻ…..

ആദികേശവ്…. തന്റെ പ്രണയം…. താൻ ആരോടും പറയാതെ നിശബ്ദമായി പ്രണയിച്ച തന്റെ മാത്രം പ്രണയം….. യോഗ്യത ഇല്ലന്ന് അറിഞ്ഞിട്ടും…. മനസ്സിൽ കൊണ്ട് നടന്നു…. കോളേജിൽ തന്റെ സീനിയർ….. അധികം ആരോടും മിണ്ടാത്ത പ്രകൃതം…. അധികം സുഹൃത്തുകൾ ഇല്ല….

ആകെയുള്ള കുട്ട് അഭിരാമിയെന്ന അഭിയായിരുന്നു…. ഡോക്ടർ അഖിലയുടെ ചേച്ചി….

വിധി…. അദ്ദേഹത്തിന്റെ കമ്പനിയിൽ ജോലിയായി വന്നു…. ഇപ്പൊ തന്റെ ആദിയേട്ടന്റെ കുഞ്ഞിന്റെ അമ്മയാവാൻ പോകുന്നു…..

“വിധി ചിലപ്പോഴക്കേ ഇങ്ങനെയാണ്…. നമ്മൾ പ്രതീക്ഷിക്കുന്നതു അല്ല ജീവിതത്തിൽ നടക്കുന്നത് നടക്കുന്നതോ…….. ഒട്ടും പ്രതീക്ഷികാത്തതും….

കാർ ചെന്നു നിന്നത്… ഒരു വലിയ വീടിന്റെ മുൻപിലാണ്….. അപ്പോഴാണ് അവൾ അവനെ ഒന്ന് നോക്കിയത്….

അവളുടെ നോട്ടത്തിന് അർഥം മനസിലായതും… അവൻ പറഞ്ഞു തുടങ്ങി….

“ദക്ഷിണ…. ഇന്നുമുതൽ ഒരു വർഷം…. താൻ ഇവിടെ എന്റെ വീട്ടിലാണ്….. തന്റെ കാര്യം നോക്കാൻ ഇവിടെ ആളുകൾ ഉണ്ട്…

എനിക്ക് എന്റെ കുഞ്ഞിന്റെ കാര്യം വളരെ പ്രാധാന്യമുള്ളതാണ്….അവൾ ഒന്നും പറഞ്ഞില്ല… ന്തു പറയാൻ ഒരു അച്ഛന്റെ ആകുലത…. അതെല്ലാം ആ വാക്കുകളിൽ നിന്നും മാനിസിലാക്കാം……..

അവരെ നോക്കിയെന്ന പോലെ എല്ലാവരും ഉണ്ടായിരുന്നു… പുറത്ത് ആദിയുടെ അച്ഛന്റെയും അമ്മയുടേം മുഖത്തു ചെറിയ ഒരു സങ്കടം നിഴലിച്ചു നിന്ന്…. വിവാഹം കഴിച്ചു ഒരു കുടുംബം തന്റെ മകന് വേണമെന്ന്…

അവർ ആഗ്രഹിച്ചിരുന്നു….. എന്നാൽ അവന്റെ തീരുമാനം അവന്റെ ശരിയാണ് അത് മനസിലായത് കൊണ്ട് അവനെ പിന്നെ അവന്റെ ഇഷ്ടത്തിന് വിട്ടു…..

ദിവസങ്ങൾ കൊഴിഞ്ഞു പോയി….. ഈ 3മാസത്തിന്റെ ഇടക്ക് ദെച്ചു അവർക്കെല്ലാം പ്രിയപ്പെട്ടവളായി മാറി…. ആദിയുടെ അച്ഛനും അമ്മയും അവളെ സ്വന്തം മരുമകളായി തന്നെ മനസ്സിൽ വരിച്ചു….

അവൾക്ക് ഒരു കുറവും വരതെ അവർ നോക്കി….ഈ ദിവസങ്ങളിൽ ഒരു അച്ഛന്റെയും അമ്മയുടേം സ്നേഹവും വാത്സല്യവും ദച്ചു അറിയുകയായിരുന്നു…..

പക്ഷെ ഇത് എല്ലാം സ്വന്തം മകന്റെ കുഞ്ഞിനോട് ഉള്ള കരുതലാണ് അല്ലാതെ തന്നോട് അല്ല അല്ലെകിലും തന്നോട് എന്തിന് സ്നേഹവും വാത്സല്യവും കാണിക്കുന്നു…. പണത്തിന് വേണ്ടി ഗർഭപാത്രം വാടകക്ക് കൊടുത്ത ഒരുവൾ…. അത് മാത്രമാണ് താൻ സ്വയം…. മനസിനെ പറഞ്ഞു പഠിപ്പിച്ചു….

കുഞ്ഞിന്റെ അടുത്തേക്ക് ആദി വരുമ്പോൾ….. അവൻ കുഞ്ഞിന് നൽകുന്ന സ്നേഹം ചുംബനങ്ങൾ ഏറ്റു വാങ്ങുമ്പോഴും ഒരേ സമയം ആ പെണ്ണിൽ സന്തോഷവും സങ്കടവും ഉടലെടുക്കുന്നു…..

കുഞ്ഞിനോട് ഉള്ള കരുതൽ…. അമ്മയോടും തന്നുടെയെന്ന് മനസ്സ് യാചിക്കുന്നു…. എന്റെ കുഞ്ഞു എന്ന് പറയാതെ നമ്മുടെ കുഞ്ഞു എന്ന് പറ ആദിയേട്ടയെന്ന് നിശബ്ദതമായി കേഴുന്നു…..

ദിവസങ്ങൾ ആർക്കും കാത്തു നില്കാതെ കടന്നു പോയികൊണ്ടിരിക്കും….. ദച്ചുവിന്റെ ശരീരത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി…..

അവൾ അവളുടെ ആദിയേട്ടനെ കുറിച്ച് തന്റെ കുഞ്ഞിനോട് പറഞ്ഞു കൊണ്ടിരുന്നു…. അതെല്ലാം കേൾക്കുമ്പോൾ കുഞ്ഞിൽനിന്ന് ഉണ്ടാവുന്ന പ്രതികരണം ആ പെണ്ണിൽ സന്തോഷവും സങ്കടവും….. ഒരു പോലെ ഉണ്ടാവുന്നു…. മനസ്സ് വിങ്ങുന്നു…..

രാത്രിയിൽ…. ദച്ചു കിടന്നതിന് ശേഷം…. ആദി അവളുടെ അടുത്തേക്ക് വന്നു…..അവൻ മെല്ലെ അവളുടെ തല മുടിയിൽ തലോടി… നെറ്റിയിൽ സ്നേഹം ചുംബനം നൽകി അതിൽ അവൻ അവൾക്ക് മുൻപിൽ ഒളിപ്പിച്ചു വെച്ച പ്രണയമുണ്ടായിരുന്നു……

അവൻ വീർത്തുന്ത്യ അവളുടെ വയറിൽ ഒന്ന് ചുംബിച്ചു… ഒരു അച്ഛന്റെ…. സ്നേഹ ചുംബനം….” കുഞ്ഞാ…. ഉറങ്ങിയോ എന്റെ മോള്… അവന്റെ പതിഞ്ഞ ശബ്ദം കേട്ട്… ഇല്ല എന്ന രീതിയിൽ കുഞ്ഞു വയറ്റിൽ കിടന്നു ചവിട്ടി….ദച്ചു…. ഒന്ന് നെറ്റി ചുള്ളിച്ചപ്പോളാണ്…. അവൾക്ക് വേദനിച്ചതെന്ന് മനസിലായത്…..

” കുഞ്ഞാ…. ഇങ്ങനെ ചവുട്ടലേ അമ്മക്ക് വേദനിക്കും…. പാവമല്ലേ അമ്മ…. ഒരുപാട് വേദനിക്കുണ്ട്…. ഞാൻ കാരണം…. ആ മനസ്സിൽ ഞാനാണ്…. അച്ഛക്ക് അറിയാം…

“അച്ചക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ് കുഞ്ഞാ…. അമ്മയോട് പറയുവോ അച്ചയെ വിട്ടു പോകരുതെന്ന്…. അച്ചക്ക് നിങ്ങൾ രണ്ടും വേണം….

അച്ഛക്ക്…. പേടിയാ കുഞ്ഞാ അച്ഛയെ കുറിച്ച് അറിയുമ്പോൾ അമ്മ അച്ഛയെ വെറുക്കും…. അത് പേടിച്ചിട്ടാണ്…. അമ്മക്ക് അച്ചയോട് ഉള്ള സ്നേഹം കാണാതെ നടിച്ചത്…. അല്ലാതെ അമ്മയെ ഇഷ്ടം അല്ലാത്തത് കൊണ്ട് അല്ല… ഒരുപാട് ഇഷ്ടമാണ് നിങ്ങളെ രണ്ടുപേരെയും….

എന്റെ കുഞ്ഞു എന്ന് അമ്മയുടെ മുൻപിൽ പറയുമെങ്കിലും മനസുകൊണ്ട്… നമ്മുടെ കുഞ്ഞു എന്ന് ഓരായിരം തവണ അച്ഛൻ പറയുന്നത് എന്റെ വാവ കേട്ടിട്ടിലെ…..

അവൻ ഇരുവർക്കും സ്നേഹ ചുംബനം നൽകി പുറത്തേക്ക് പോകാനായി…. ഇറങ്ങിയതും അവന്റെ കൈയിൽ അവളുടെ പിടിത്തം വീണു…. അത് കണ്ടതും താൻ പറഞ്ഞതെല്ലാം അവൾ കേട്ടെന്ന് മനസിലായി….

അവളുടെ നോട്ടം നേരിടാനാവാതെ അവൻ തല താഴ്ത്തി നിന്നു…. എന്താ ആദിയേട്ട…. എന്ത് കാര്യം അറിഞ്ഞാലാണ്… ഞാൻ നിങ്ങളെ വെറുക്കുന്നത്…. പറയാൻ അവളുടെ ശബ്ദത്തിൽ ദേഷ്യവും സങ്കടവും കലർന്നിരുന്നു….

ഞാൻ പറയാം….. അവൻ പറഞ്ഞു തുടങ്ങി….അച്ഛനും അമ്മയും ഞാനും അടങ്ങുന്ന ഒരു കൊച്ചു കുടുംബം അതായിരുന്നു ഞങ്ങളുടേത്…. അവിടേക്കാണ് സച്ചിയെന്ന നികൃഷ്ട ജീവിയുടെ കടന്നു വരവ് വല്യച്ഛന്റെ മകൻ…

അയാൾക്ക് എന്നെ ഒരുപാട് ഇഷ്ട്ടമായിരുന്നു…. പക്ഷെ അത് സഹോദര സ്നേഹമായിരുന്നില അവന്റെ കാമഭ്രാന്തു തീർക്കാനുള്ള ഒരു വസ്തു….. തെരുവ് നായകളിൽ പോലും കാമം കാണുന്ന നികൃഷ്ട ജന്മം….

ഒരു പെൺകുട്ടി പിച്ചി ചീന്തപെട്ടാൽ അവളുടെ അവസ്ഥ നിനക്ക് ഊഹിക്കാൻ പറ്റിലെ ദച്ചു…അതെ സമയം ഒരു പത്തുവയസുകാരന്റെ മാനസിക അവസ്ഥ എന്തായിരിക്കും എന്ന് നിനക്ക് ഊഹിക്കാൻ കഴിയുവോ..

സച്ചിയുടെ ഭിഷണിയുടെ മുൻപിൽ പേടിച്ചു നിന്ന ഒരു പത്തു വയസുകാരൻ. അറപ്പും വെറുപ്പും ശരീരത്തിലൂടെ പുഴു അരിക്കുന്ന അവസ്ഥ…..

അയാളെ പേടിച്ചു കിടുന്നുറങ്ങിയ രാത്രിയിൽ അയാളെ കുറിച്ചുള്ള സത്യം അറിയാതെ പറഞ്ഞപ്പോൾ.. അച്ഛനും അമ്മയും താനും ഒരുമിച്ചു ഉള്ള ആത്മഹത്യായായിരുന്നു അവരുടെ മുൻപിലെ പോം വഴി…

അവിടെയും വിധി എന്നെ തനിച്ചാക്കി…. അച്ഛനെയും അമ്മയെയും കൊണ്ട് പോയി….. മാനസികമായി തകർന്ന് എന്നെ ചൈൽഡ് ഹെൽത്ത്‌ സെന്ററിലേക്ക് മാറ്റി അവിടെ നിന്ന് അനാഥാലയത്തിലേക്ക്….

അവിടുന്നാണ് എനിക്ക് എന്റെ സാന്ദ്ര അമ്മയെയും ഉണ്ണിച്ചനെയും കിട്ടിയത് എന്നെ കുറിച്ച് എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് അവർ എന്നെ ദത്തെടുത്തത്…. എന്നെ മോട്ടിവേറ്റ് ചെയ്ത് പുതിയ ഒരു ആദിയാക്കി മാറ്റി….

നിന്നെ കണ്ടപ്പോളാണ് എന്റെ ഉള്ളിലെ പേടി പുറത്തേക്ക് വന്നത് എന്നെ കുറിച്ച് എല്ലാം അറിഞ്ഞാൽ നിന്റെ കണ്ണിൽ ഞാൻ കണ്ട പ്രണയം അത് വെറുപ്പായി മാറുമോ എന്ന് പേടിച്ചു…. അതാണ് പലപ്പോഴും നിന്റെ പ്രണയം കണ്ടില്ലെന്ന് നടിക്കേണ്ടി വന്നത് അവിടെയും വിധി നിന്നെ എന്റെ മുൻപിൽ എത്തിച്ചു….

അവൻ പറയുന്നതെല്ലാം കേട്ടിട്ട് അവളാകെ തരിച്ചിരുന്നു പോയി…. അവൾക്ക് ആകെ ഛർദിക്കാൻ വന്നു തലകറങ്ങുന്ന പോലെ….

“അനാഥതം താനും അനുഭവിച്ചതാണ്….. പക്ഷെ…. ആദിയേട്ടൻ അനുഭവിച്ചതെല്ലാം വെച്ച് നോക്കുമ്പോൾ താൻ അനുഭവിച്ചതൊന്നുമല്ല…. അവൾ നിറകണ്ണുകളോടെ ഓർത്തു…

അവൾ അവനെ തന്റെ മാറോട് ചേർത്തു കിടത്തി… അവന്റെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി അതിലെല്ലാമുണ്ടായിരുന്നു….. ആ സമയം പ്രണയത്തിന് ഉപരി ഒരു അമ്മയുടെ കരുതലും വാത്സല്യവുമാണ് അവളിൽ ഉടലെടുത്തത്…..

ആദിയുടെ നെഞ്ചോടു ചേർന്നു ദച്ചു കിടന്നു… ഒരു കൈയാൽ തന്റെ കുഞ്ഞിനെ അവൻ പൊതിഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു…..

ആആആആ…… പെട്ടനാണ്… ദച്ചുവിന് പെയിൻ വന്നത്…..ദച്ചു…. ഒന്നുല്ലടാ ഒന്നുല്ല മോളെ… അവൻ അവളെയും എടുത്ത് കാറിലേക്ക് കേറി… പുറക്കെ സാന്ദ്രയും ഉണ്ണിയും….

അവന്റെ കാർ…. ഹോസ്പിറ്റലിലേക്ക് കുതിച്ചു….Icu വിന് മുൻപിൽ…. അവരെല്ലാം… പ്രാർത്ഥനയോടെ ചിലവഴിച്ചു…. ആദിയുടെ മനസ്സിൽ ഒരു കടൽ പോലെ തിരമാലയായിരുന്നു….

ഇതേ സമയം ബോധമില്ലാതെ ചോരയിൽ കുളിച്ചു കിടന്ന സച്ചിയെ പേ പിടിച്ച തെരുവ് നായകൾ കടിച്ചു കീറി…. അവന്റെ ശരീരത്തിൽ നിന്നും അവസാന ശ്വാസവും അവനിൽ നിന്ന് പോയി…

അതെ സമയത്ത്… ഐസിയൂവിൽ നിന്ന് പെൺകുഞ്ഞിന്റെ കരച്ചിൽ….കുറച്ചു മാസത്തിന് ശേഷം……അമ്പല നടയിൽ ദൈവത്തെ സാക്ഷിയാക്കി ദച്ചുവിനെ ആദി എന്നന്നേക്കുമായി സ്വന്തമാക്കി….

അച്ഛന്റെയും അമ്മയുടേം കല്യാണത്തിന് സാക്ഷിയായി… അഞ്ചു മാസം പ്രായമുള്ള ഐശ്വര്യയെന്ന ഐഷു …. അവർക്കു നേരെ കുഞ്ഞിരി പല്ലു കാട്ടി ചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *