അമ്മ പിഴച്ചുപോയി. അങ്ങിനെ ഒരു അമ്മയെ എനിക്ക് വേണ്ടെന്ന് തോന്നി. അച്ഛന്റെ വിയർപ്പിന്റെ വിലയുള്ള ഈ ജീവിത്തിൽ അച്ഛനെ

ചതുരംഗം

 

(രചന: Navas Amandoor)

 

ജീവിതം ഒരു ചതുരംഗപലക പോലെയാണ്. ചിന്തിക്കാതെ പറ്റിപോകുന്ന നീക്കങ്ങളിൽ ഇല്ലാതാകുന്നത് ജീവിതം തന്നെയാണ്.

ഫ്രിഡ്ജിൽ നിന്നെടുത്ത ഓറഞ്ചിൽ സിറിഞ്ചിലേ വിഷം സൂക്ഷമതയോടെ കുത്തി നിറച്ച് ഓറഞ്ച് ഫ്രിഡ്ജിൽ തന്നെ തിരിച്ചു വെച്ചു. രണ്ട് ഓറഞ്ച് അതിൽ ഒന്ന് മതി ജീവനെടുക്കാൻ.

മാസങ്ങൾ പലത് കഴിഞ്ഞു വെട്ടിയും തിരുത്തിയും മനസ്സിൽ പാകപ്പെടുത്തിയ പ്ലാനിങ്ങിന്റെ പരിസമാപ്തി.

“എന്റെ അച്ഛൻ സ്‌നേഹിക്കാൻ മാത്രമാറിയുന്ന പാവം മനുഷ്യൻ. ഇഷ്ടമില്ലാതിരിന്നിട്ടും പ്രവാസിയായത് ഈ കുടുംബത്തിന് വേണ്ടി.

ഓരോ തവണയും വന്നു പോകുന്ന നേരം കെട്ടിപിടിച്ചു എന്റെ നെറുകയിൽ ചുംബിക്കും. യാത്ര പറയുവനാവാതെ ഇടറുന്ന അച്ഛന്റെ മുഖം എന്നും മനസ്സിൽ നൊമ്പരമാണ്. വീടും കാറും അങ്ങിനെ വേണ്ടതെല്ലാം അച്ഛൻ ഒരുക്കി. ആ അച്ഛനെ ചതിച്ചാൽ കൊല്ലണം. ”

“നീ എന്താ മോനെ ഒറ്റക്ക് പിറുപിറുക്കുന്നത്. വട്ടായോ…. ?””ഞാൻ ആനുവൽഡേക്കുള്ള നാടകത്തിന്റെ ഡയലോഗ് പറഞ്ഞു നോക്കിയതാണ് അമ്മെ. ”

“ഗുഡ്. നല്ലോണം പറഞ്ഞു പഠിച്ചോ. നാളെ എന്റെ മോനും വല്ല്യ നടൻ ആവട്ടെ.. “ചിരി വന്നില്ലെങ്കിലും അവൻ ചിരിക്കാൻ ശ്രമിച്ചു.”ഇത്രയും കഷ്ടപെട്ട് മോൻ ചിരിക്കണ്ട. ചായ എടുത്ത് വെച്ചിട്ടുണ്ട്. വന്ന് കുടിക്ക്. ”

“അമ്മെ ഇന്ന് അഖിലിന്റെ ബർത്ഡേ പാർട്ടിയുണ്ട്. ഞാൻ പോയിട്ട് നാളെ യെ വരു.””പാർട്ടിക്ക് പൊക്കൊളു. പക്ഷെ രാത്രി വരാൻ പറ്റില്ലെ… ?”

“താമസിച്ചാൽ ഞാൻ അവരോടപ്പം അവിടെ തന്നെ കൂടും..എല്ലാവരും ഉണ്ടാവും…അമ്മെ പ്ലീസ്. “”ഒക്കെ… സാരില്ല. ഒരു രാത്രി യല്ലേ. ”

ചായ കുടിച്ച് വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് അവൻ അമ്മയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. നിറഞ്ഞ കണ്ണുകൾ അമ്മ കാണാതെ തുടച്ചു.

“എന്താടാ പതിവ് ഇല്ലാത്ത ഒരു സ്‌നേഹം സങ്കടമൊക്കെ….. ?””ഒന്നുല്ല അമ്മെ…….ഞാൻ പോയി വരാം. “അവൻ തിരിഞ്ഞു നോക്കാതെ പടികൾ ഇറങ്ങി.

മനസ്സിൽ വിഷം നിറച്ച ഓറഞ്ച്.രാത്രി ഫ്രൂട്സ് മാത്രം കഴിക്കുന്ന അമ്മ ഇന്ന് രാത്രിയിൽ ഈ ഓറഞ്ചിൽ നിന്നും ഓരോന്നും അടർത്തി എടുത്ത് നുണയും. അതിന്റെ ഒപ്പം അമ്മ അറിയും മരണത്തിന്റെ രുചി.

“അമ്മെയെയും എനിക്ക് ഇഷ്ടമാണ്. അത്ര തന്നെ ഇഷ്ടം അച്ഛനോടും. അവർ രണ്ടുപേരും എനിക്ക് വേണ്ടി ജീവിക്കുന്നു.

അവർ എന്റെയും ഞാൻ അവരുടെയും ജീവനാണ്. അതിൽ ഒരു ജീവന്റെ മരണത്തിന് കാവലിരിക്കാൻ ഞാൻ ഈ രാത്രി ഇവിടെ ഉണ്ടാവില്ല. അമ്മയുടെ പിടച്ചിൽ കണ്ടു നിൽക്കാനും ഈ മകന് കഴിയില്ല. ”

കണ്ടുപിടിക്കാൻ എളുപ്പം കഴിയാത്ത രീതിയിൽ അവനെ സംശയക്കാതിരിക്കാൻ പഴുതുകൾ അടച്ചുകൊണ്ടുള്ള തിരക്കഥ.അടയാളങ്ങൾ മാഞ്ഞു പോവില്ല. ഒരടയാളം ബാക്കിയാകും അത്‌ ദൈവത്തിന്റെ കളി.

“എങ്ങിനെയാണ് സാമുവൽ നിങ്ങൾ അവനിലേക്ക് എത്തി ചേർന്നത്… ?”” സാർ…അന്നത്തെ പാർട്ടിയിൽ കൂടെ ഉണ്ടായിരുന്ന കൂട്ട്കാരുടെ മൊഴി. ശ്യം മിനെ അന്ന്‌ രാത്രി വല്ലാതെ അസ്വസ്ഥമായി കണ്ടു. ഭക്ഷണം പോലും കഴിച്ചില്ല… എന്ന്‌ കേട്ടപ്പോൾ തോന്നിയ സംശയം. ”

“ശ്യം ഇങ്ങിനെ ഒരു കൊല നടത്താനുള്ള കാരണം എന്തായിരുന്നു….. ?””കാരണം ചതി. അച്ഛനോട് ചെയ്ത ചതി. അച്ഛനെ ഒരുപാട് സ്‌നേഹിക്കുന്ന മകന്റെ പ്രതികാരം.

അച്ഛൻ ഉണ്ടാക്കിയ വീട്ടിൽ അമ്മ ബെഡ് റൂമിൽ വേറെ ഒരുത്തന്റെ കൂടെ കിടക്കുന്നത് കണ്ട മകന്റെ സങ്കടവും ദേഷ്യവുമാണ് മാസങ്ങൾ കൊണ്ട് തെയ്യാറാക്കിയ പ്ലാനിങ്ങിൽ ഈ കൊല. ”

“നമ്മുടെ കൈയിൽ ഇതൊക്കെ കോടതിയിൽ സ്ഥാപിക്കാൻ ഉള്ള തെളിവുകൾ ഉണ്ടോ…. ?”

“ഉണ്ട് സാർ. ശ്യാമിന്റെ മുറിയിൽ നിന്നും കണ്ടടുത്ത വിഷം കുപ്പിയിലും സിറിഞ്ചിലും അവന്റെ വിരലടയാളം ഉണ്ട്. സിറിഞ്ചിൽ നിന്നും കണ്ടുടുത്ത അതെ വിഷം തന്നെയാണ് ബോഡിയിലെന്ന് ലാബ് റിപ്പോർട്ടിൽ പറയുന്നു.

അതെ വിഷം തന്നെയാണ് ഓറഞ്ചിന്റെ തൊലിയിലും. പിന്നെ നല്ലത് പോലെ ഒന്ന് കുടഞ്ഞപ്പോൾ അവൻ കുറ്റം സമ്മതിച്ചു എല്ലാം പറഞ്ഞതിന്റെ വീഡിയോ. ”

“വിഷക്കുപ്പിയും സിറിഞ്ചും അവൻ റൂമിൽ തന്നെ വെച്ചോ..?””അപ്പോഴേത്തെ ടെൻഷനിൽ മറന്നുപോയതാകും. ഇങ്ങിനെയൊക്കെ പ്ലാൻ ചെയ്താലും അറിയാതെ വിട്ടുപോകും… ഇങ്ങിനെ. ”

“എന്തായാലും മിസ്റ്റർ സാമുവൽ ഗുഡ് ജോബ്. “”താങ്ക്യു സാർ. “മീഡിയക്ക് ആഘോഷിക്കാൻ ഒരു ഫ്ലാഷ് ന്യൂസ്.”വീട്ടമ്മയുടെ മരണം കൊലപാതകം.കോളേജിൽ പഠിക്കുന്ന മകൻ അറസ്റ്റിൽ. ”

“സാറെ അമ്മയെ എനിക്ക് ഇഷ്ടമായിരുന്നു. എന്നെ പ്രസവിച്ച എന്നെ താരാട്ട് പാടി ഉറക്കിയ എന്റെ അമ്മയെ.

ഒരു അസുഖം വന്നാൽ ഉറങ്ങാതെ തലയിൽ തലോടി എനിക്ക് കൂട്ടിരിക്കും. എനിക്ക് ഇഷ്ടമുള്ള ഭക്ഷണമേ അമ്മ ഉണ്ടാക്കൂ. എന്നിട്ടും ഞാൻ എന്റെ അമ്മയെ കൊന്നത് ക്ഷമിക്കാൻ കഴിയാത്തത് കൊണ്ടാണ്.

അമ്മ പിഴച്ചുപോയി. അങ്ങിനെ ഒരു അമ്മയെ എനിക്ക് വേണ്ടെന്ന് തോന്നി. അച്ഛന്റെ വിയർപ്പിന്റെ വിലയുള്ള ഈ ജീവിത്തിൽ അച്ഛനെ ചതിച്ചാൽ അത്‌ ആരായാലും വെറുതെ വിടാൻ എനിക്ക് കഴിയില്ല. ”

എല്ലാം കണ്ടിട്ടും അറിഞ്ഞിട്ടും ഒന്നും മിണ്ടാതെ പ്രവാസത്തിലെ ഒറ്റ മുറിയിൽ തല കുനിച്ചു അയാൾ അവന്റെ അച്ഛൻ.

“എനിക്ക് എന്റെ മോനെ തടയാൻ കഴിഞ്ഞില്ല. ഇനി ഒന്നും പറഞ്ഞിട്ടും കാര്യമില്ല. എല്ലാം വിധിയാണ്. എന്റെ മോൻ അവന്റെ ഭാവി അതോർത്താണ് എനിക്ക് സങ്കടം. ”

പോസ്റ്റ്‌മാർട്ടം കഴിഞ്ഞു കൊണ്ട് വന്ന ബോഡി വെള്ളതുണിയിൽ പൊതിഞ്ഞു വീട്ടിൽ കൊണ്ട് കിടത്തി. അവൻ കരഞ്ഞില്ല. അടഞ്ഞ കണ്ണുകളിൽ നോക്കി ഇരുന്നു അമ്മയോട് മാപ്പ് പറഞ്ഞു.

ചിതയിൽ വെച്ചപ്പോളും തീ കൊടുത്ത നേരത്തും നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചു ആളി കത്തുന്ന ചിതയെ നോക്കി നിന്നു. തിരിച്ചു വീട്ടിൽ വന്ന് കയറിയ നേരം ‘അമ്മെ ‘ എന്ന്‌ വിളിക്കാൻ ഇനി അമ്മയില്ലെന്ന് ഓർത്തപ്പോൾ എല്ലാം സങ്കടങ്ങളും അണപൊട്ടി ഒഴുകി.

“അമ്മെ അമ്മ തന്നെയല്ലേ അമ്മയെ എനിക്ക് നഷ്ടംപ്പെടുത്തിയത്. “കണ്ണ് മൂടികെട്ടിയ നീതി ദേവതയുടെ മുൻപിൽ അമ്മയും മകനുമില്ല. വാദിയും പ്രതിയും. തെറ്റും ശെരിയും. വാദവും പ്രതിവാദവും നടക്കട്ടെ വിധിയും ശിക്ഷ യും കഴിഞ്ഞ് അവൻ വരുന്നത് കാത്ത്‌ അവന്റെ അച്ഛൻ ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *