അയാളുടെ ദർശന സുഖത്തിനു മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന ഉപകരണമായി അവൾ മാറി കഴിഞ്ഞിരുന്നു……

(രചന: ഡേവിഡ് ജോൺ)

അവളുടെ നഗ്‌നമായ ശരീരത്തിൽ നിന്നും ഒലിച്ചു വീണ ചുടു ചോരയുടെ ഗന്ധം അയാളെ മത്തു പിടിപ്പിച്ചിരുന്നിരുന്നു…… രക്തമൂറ്റി കുടിക്കുന്ന ചെന്നായ പോലെ അയാൾ കണ്ടു രസിച്ചു…..

” നീ ഒരു സുന്ദരി തന്നെ…. എത്ര കണ്ടാലും മതിയാവാത്ത സൗന്ദര്യം ” കൈയിൽ കരുതിയ മദ്യ കുപ്പി ആർത്തിയോടെ വലിച്ചു കുടിച്ചു അയാൾ പറഞ്ഞു….

” ഇനി പോയി കിടന്നോ…. എനിക്ക് നാളെ ജോലിക്ക് പോകണം…. “അഴിഞ്ഞു വീണ വസ്ത്രങ്ങൾ നുള്ളി പെറുക്കി അവൾ പതിയെ നടന്നകന്നു….. മദ്യ ലഹരിയിൽ ആയതു കൊണ്ടാവാം അയാൾ അപ്പോൾ തന്നെ ഉറങ്ങി കഴിഞ്ഞിരുന്നു….

മുറിയിൽ നിന്നും പുറത്തിറങ്ങി രാത്രിയുടെ മറവിൽ അവൾ പൊട്ടി കരഞ്ഞു ….
കൈകളിലും കാലുകളിലും രക്തം നിന്നിരുന്നില്ല…. അവളുടെ കണ്ണീരിൽ നിറുകെ തൊട്ടിരുന്ന സിന്ദൂരം ഒലിച്ചിറങ്ങി…

അയാളുടെ ദർശന സുഖത്തിനു മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന ഉപകരണമായി അവൾ മാറി കഴിഞ്ഞിരുന്നു……

” എന്തിനാണ് നിങ്ങൾക്കിപ്പോൾ ഈ വിവാഹമോചനം…. ” വക്കിലിന്റെ അതി ശക്തമായ ചോദ്യം കേട്ടാണ് താൻ ഞെട്ടി ഉണർന്നത്…..

പറയാൻ വാക്കുകൾ ഇല്ലാതെ ഞാൻ പകച്ച്‌ നിന്നു….. എല്ലാവരുടെയും കണ്ണുകൾ എന്നിലേക്ക്‌ തന്നെ ഉറ്റു നോക്കിയിരുന്നു….. ഒരുപക്ഷേ എന്നിൽനിന്നവർ ഒരിക്കലും ഒരു ഡിവോഴ്സ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല……

മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ പരിഹാസ കഥാപാത്രമാവാൻ താല്പര്യം ഇല്ലാത്ത കൊണ്ടാവും ഒന്നും പറയാൻ എന്റെ മനസ്സ് അനുവദിച്ചില്ല…..

” ഇത്രയും നല്ലൊരു ചെറുക്കനെ ഉപേഷിക്കണമെങ്കിൽ ഉറപ്പായും വല്ല കാമുകന്മാരുടെ കൂടെ ഒളിച്ചോടാനാവും…. ഉറപ്പാ…. ഇപ്പോളത്തെ പെൺപിള്ളേരല്ലേ….. കല്യാണമൊക്കെ ഒരു നേരം പോക്കുമാത്രമാണ്….. ”

ആളുകളുടെ അടക്കം പറച്ചിലും കുറ്റപ്പെടുത്തലുകളും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു….

അച്ഛന്റെയും അമ്മയുടെയും മുഖം ഉയർന്നിരുന്നില്ല….. തല കുനിച്ചു ആരെയും നോക്കാത്ത ഒഴിഞ്ഞു മാറി കോടതിയുടെ ഒഴിഞ്ഞ അറ്റത് എനിക് അവരെ കാണാമായിരുന്നു…..

എന്നെ മനസ്സിലാക്കാൻ അവർക്കു കഴിഞ്ഞിരുന്നെങ്കിലും ഇത്ര ചെറുപ്പത്തിലെ ബന്ധം ഒഴിയുന്ന എന്നെ കുറിച്ച് മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് അവർ ആശങ്കപെടുന്നുണ്ടാവും….

” എന്റെ വക്കീൽ സാറേ….. അവളുടെ പ്രശ്നം വേറെയാ…. തിരക്കുകൾക്കിടയിൽ ചിലപ്പോൾ ഇവളെ വേണ്ടവിധം ശ്രദ്ധിക്കാൻ എനിക് ആയെന്നു വരില്ല…. എന്നാലും കേവലം സുഖത്തിന്റെ പേരിൽ ഡിവോഴ്സ് എന്നൊക്കെ പറയുമ്പോൾ……..

ജീവിത്തിന്‌ വേണ്ടി നെട്ടോട്ടം ഓടുന്ന പുരുഷന്മാർ ഇതല്ല ഇതിനപ്പുറം അനുഭവിക്കണം….. ”
മറ്റുള്ളവരുടെ മുന്നിൽ തന്നെ മോശക്കാരിയാക്കി തന്റെ ഭർത്താവ്‌ ഉറക്കെ വിളിച്ചു പറഞ്ഞു…..

ഒരു ഭർത്താവിനും തന്റെ ഭാര്യയെ ഇത്ര മനോഹരമായി ചിത്രികരിക്കാൻ കഴിയില്ലെന്ന് ഞാൻ മനസ്സിൽ ഓർത്തു…..

ആളുടെ പുച്ഛം നിറഞ്ഞ നോട്ടത്തിലൂടെ അയാൾ ഉദേശിച്ചത്‌ ഭംഗിയായി പൂർത്തിയാക്കാൻ അയാൾക്കായെന്ന് എനിക് മനസ്സിലായി…..മറുത്തൊന്നും പറയാൻ എന്തോ എനിക്കും ആയില്ല….

എന്നിൽ നിന്നും മറുപടി ഒന്നും കിട്ടാത്തതുകൊണ്ടാവും കോടതി തനിയെ സംസാരിക്കാൻ എനിക്ക് ഒരു അവസരം തന്നത്……..

ഒഴിഞ്ഞ മുറിയിൽ ഞാനും ജഡ്ജിയും മാത്രമായി……നിശബ്ദതയേ കീറി മുറിച്ചു അയാൾ ചോദിച്ചു ” എന്താണ് നിങ്ങളുടെ പ്രശ്നം…. “ചോദ്യം മുഴുവിക്കുന്നതിനു കാത്തു നിന്നില്ല…… ഞാൻ പറഞ്ഞു….

” ഇനി വയ്യ….. ഈ ബന്ധം തുടരാൻ എനിക് ആവില്ല…
താൻ അനുഭവിക്കുന്നത് ഒരുപക്ഷേ ആരും വിശ്വസിക്കില്ല…. എന്നാലും ഈ ക്രുരത സഹിക്കാൻ വയ്യ….. തന്നിലെ സ്ത്രീയുടെ നഗ്നത മാത്രം കണ്ടു രസിക്കുന്ന ഒരാളുടെ ഭാര്യയായി കഴിയാൻ ഇനിയും എനിക് വയ്യ…..

എന്റെ ശബ്ദം ഉയർന്നിരുന്നു ….. കണ്ണിരിന്റെ ശക്തി കൂടി….കല്യാണം കഴിഞ്ഞിട്ട് ഒരു മാസം പോലും തികഞ്ഞിട്ടില്ല…. ഒരു ജന്മം കൊണ്ട് അനുഭവിക്കേണ്ടത് ഒരു മാസം കൊണ്ട് തന്നെ അനുഭവിച്ചു തീർന്നിരിക്കുന്നു….

ഇനി വയ്യ…. വന്യ മൃഗങ്ങൾ പോലും എത്രയും ക്രുരത കാണിക്കില്ല…… “ഓർമ്മകൾ പിന്നോട്ട് പോകുന്ന പോലെ….

ഏറെ ആഘോഷമാക്കി തീർത്ത കല്യാണം…. അച്ഛനും അമ്മയും ബന്ധുക്കളും ചേർന്ന് കണ്ടു പിടിച്ച ചെക്കൻ….

കാണാൻ സുന്ദരൻ, നല്ല ജോലി, വിദ്യാഭ്യാസം, നല്ല കുടുംബവും…..ഒറ്റ മകളായ തനിക്ക് കിട്ടാവുന്ന ഏറ്റവും നല്ല ചെറുക്കൻ….. ഒരുപിടി നല്ല സ്വപ്‌നങ്ങൾ പേറിയാണ് ഞാൻ ആ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചത്…..

എന്നാൽ കല്യാണം കഴിഞ്ഞുള്ള ആദ്യ ദിനങ്ങളിൽ ഭർത്താവിന്റെ ഒഴിഞ്ഞു മാറ്റം തന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു….

പുതിയ സന്തോഷമാർന്ന ജീവിതം കൊതിച്ച തന്നെ അവഗണനയോട് മാത്രം അയാൾ കാണുമ്പോൾ എല്ലാ ജീവിതങ്ങളും തുടങ്ങുമ്പോൾ ഇങ്ങനെ ആകുമെന്ന് ഓർത്തു താൻ തള്ളി നീക്കി…..

നല്ലൊരു ഭാര്യ ആവാനും അതിലുപരി നല്ലൊരു മരുമോളാവാനും ഞാൻ ശ്രമിച്ചിരുന്നു…. എല്ലാവർക്കും തന്റെ ഭർത്താവിനെ കുറിച്ച് നല്ലത് മാത്രമേ പറയാൻ ഉണ്ടായിരുന്നോള്ളൂ…..

എനിക്കും……… തികച്ചും മാന്യൻ….. തേച്ചു മിനുക്കിയ വസ്ത്രത്തിനിടയിലെ കരി പുരണ്ട അയാളുടെ ഹൃദയം മാത്രം ആരും മനസ്സിലാക്കിയിരുന്നില്ല…..

മാനസികമായോ ശാരീരികമായോ അടുക്കാൻ ഞങ്ങൾക്ക് ആയില്ല……ഓരോ ദിവസം കഴിയും തോറും അയാളുടെ സ്വഭാവം മാറി മറിഞ്ഞു…..

ഇരുട്ടിന്റെ മറവിൽ ഭർത്താവിന്റെ അധികാരം ഉപയോഗിച്ച് തന്റെ നഗ്നത മാത്രം കണ്ടു രസിച്ചു അയാൾ ഭ്രാന്തനെ പോലെ പൊട്ടി ചിരിച്ചു……. അയാൾക്ക് ആസ്വദിക്കാൻ വേണ്ടി മാത്രം എന്നെ അയാൾ ഭാര്യയാക്കി…..

പൊട്ടി ചിതറിയ ചില്ലു ഗ്ലാസ്സുകൾ കൊണ്ട് അയാൾ എന്റെ ദേഹത്ത് ചിത്രം വരച്ചു…..സ്വന്തം അച്ഛനോടും അമ്മയോടും പോലും ഒന്നും തുറന്നു പറയാൻ പറ്റാതെ ഓരോ ദിവസവും നീറി നീറി കഴിഞ്ഞു ….. എന്നോട് തന്നെ അറപ്പ് തോന്നുന്ന നിമിഷങ്ങൾ…..

ഇനിയും തുടർന്നാൽ എന്റെ ശവത്തെ പോലും അയാൾ വെറുതെ വിടില്ല….. ഇതല്ലാതെ വേറേ ഒരു വഴിയും എന്റെ മുന്നിൽ ഇല്ല…. ഒരുപക്ഷേ ഈ കാരണങ്ങൾ എനിക് ആരോടും പറയാൻ കഴിയില്ല…. എന്നാലും ഈ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല… ”

ഹൃദയത്തിൽ നിന്നും പുറത്തേക്ക് വന്ന വാക്കുകൾ കൊണ്ടാവും
തനിക്ക് അനുക്കൂലമായ വിധി ഉറപ്പിച്ചു ആ കോടതി വാരാന്ത ഇറങ്ങുമ്പോൾ ആളുകൾ ചുറ്റും കൂടി പറയുന്നുണ്ടായിരുന്നു

” ന്യൂ ജനറേഷൻ പെൺപിള്ളാരെല്ലേ…. ഒന്നിനെ കളഞ്ഞിട്ടു വല്ലവന്മാരെയും പ്രേമിക്കാനാവും.. ഇവർക്കൊക്കെ എന്തോന്ന് കുടുംബ ജീവിതം…. തേപ്പ് തന്നെ തേപ്പ് ”

ആരുടെയും വാക്കുകൾ ഇനിയും എന്റെ മുന്നോട്ടുള്ള ജീവിതത്തിനു ഒരു തടസ്സമാവില്ലയെന്നു
ഉറപ്പിച്ചു ചെറു പുഞ്ചിരിയോട് കൂടി ഞാൻ മുന്നോട്ടു നടക്കുമ്പോൾ ഞാൻ ഓർത്തു…..

എന്തിനും ഏതിനും സ്ത്രിയെ കുറ്റം പറയുന്ന സമൂഹമായി മാറിക്കഴിഞ്ഞിരിക്കുന്നു ലോകം….. കുടുംബ ജീവിതം തകരാൻ ഒരിക്കലും ഒരു സ്ത്രീ മാത്രം കാരണമാവില്ല….. പുരുഷനുമാവാം….
പഴി കേൾക്കാൻ എന്നും സ്ത്രീയുടെ ജീവിതം ബാക്കി…..

Leave a Reply

Your email address will not be published. Required fields are marked *