നീയെന്ന ഇവിടെ ഒരു ജോലിയിലും ഏട്ടത്തിയ ഹെൽപ്പ് ചെയ്യാത്തത് എന്ന്… ഞാൻ ആകെ ഞെട്ടിപ്പോയി

(രചന: J. K)

“” അയ്യോ മോളെന്തിനാ അടുക്കളയിൽ കയറിയേ ഞാൻ ചെയ്യുമായിരുന്നല്ലോ? “”എന്ന് ഏട്ടത്തി പറഞ്ഞത് കേട്ട് സാരമില്ല ഏട്ടത്തി ഇതൊക്കെ ഞാൻ തന്നെ ചെയ്തോളാം എന്ന് പറഞ്ഞ് എല്ലാം ചെയ്യാൻ തുടങ്ങി

രാവിലെ ദോശയായിരുന്നു ഇന്ന് വേണമെന്ന് വെച്ചിട്ട് തന്നെയാണ് നേരത്തെ എണീറ്റ് കുളിച്ച് അടുക്കളയിൽ കയറിയത് ആദ്യം തന്നെ ചായക്ക് വെള്ളം വച്ചു. പിന്നെ ചട്നി അരച്ചു..

അതുകഴിഞ്ഞാണ്‌ ദോശ ഉണ്ടാക്കാൻ വേണ്ടി പുറപ്പെട്ടത് അപ്പോഴേക്കും ആണ് ഏട്ടത്തി കുളിച്ചു വന്നത് പിന്നെ ഈ കാണുന്ന അങ്കമാണ്…

“” എന്താ അശ്വതി ഇന്ന് പതിവില്ലാതെ അടുക്കളയിൽ ഒക്കെ നേരത്തെ കേറിയേ.. ഇതൊക്കെ ഞാൻ ചെയ്യില്ലേ കുട്ടി…. മോള് പോയി മോളുടെ ജോലി എന്താണെന്ന് വച്ചാൽ ചെയ്തോളൂ “”

എന്നു പറഞ്ഞപ്പോൾ ചിരിയോടെ തന്നെയാണ് പറഞ്ഞത് എനിക്ക് ഇന്ന് പ്രത്യേകിച്ച് ജോലിയൊന്നുമില്ല ഏട്ടത്തി അതുകൊണ്ടാണ് ഇവിടുത്തെ ജോലി ചെയ്യാം എന്ന് വെച്ചത് എന്ന്…

അതോടെ ആ മുഖം വിവരണം ആകുന്നതും അതിൽ ദേഷ്യം വന്നു നിറയുന്നതും ഞാൻ മനസ്സിലാക്കിയിരുന്നു.

വെറും ഒരു മാസമേ ആയിട്ടുള്ളൂ കല്യാണം കഴിഞ്ഞിട്ട് ഇവിടെയുള്ള ഓരോരുത്തരെയും മനസ്സിലാക്കാൻ തന്നെ കുറെ സമയം എടുത്തു. അങ്ങനെ ഞാൻ തെറ്റായ രീതിയിൽ മനസ്സിലാക്കി വെച്ച ഒരാളായിരുന്നു ഏട്ടത്തി..

വന്നത് മുതൽ എന്നോട് വലിയ സ്നേഹമാണ് കാട്ടിയിരുന്നത് എല്ലാം ശരിക്കും സ്നേഹം തന്നെയാണ് എന്ന് വിശ്വസിച്ച ഞാൻ വിഡ്ഢിയായി എന്നറിഞ്ഞത് പിന്നീടാണ്….

അടുക്കളയിലേക്ക് കയറാൻ പോലും സമ്മതിക്കില്ല ഞാൻ കോളേജിൽ പോകുന്നത് കൊണ്ട് പഠിച്ചോളൂ എന്ന് പറഞ്ഞ് എന്നെ ഇവിടെ നിന്നും പുറത്തേക്ക് വിടും.. എന്നിട്ട് പണിയെല്ലാം സ്വന്തമായി ചെയ്യും…

അതുകൊണ്ടുതന്നെ എന്റെ സ്വന്തം ചേച്ചിയെ പോലെ തന്നെയാണ് ഞാൻ ഏട്ടത്തിയെ കണ്ടത് പക്ഷേ എല്ലാം മാറിമറിഞ്ഞത് ഞാൻ ഏട്ടത്തിയുടെ സ്വഭാവം ശരിക്ക് മനസ്സിലാക്കിയ ഒരു ദിവസമാണ്..

ഡിഗ്രി ഫൈനലിയർ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ വിവാഹാലോചന വരുന്നത്… ചെക്കന് ബാങ്കിലാണ് ജോലി എന്ന് കേട്ടപ്പോഴേക്കും അച്ഛനും അമ്മയും ചാടിവീണു…

അതുകൊണ്ടുതന്നെ എനിക്ക് വേറെ മാർഗ്ഗമില്ലാതെ ഈ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു. പഠനം കഴിഞ്ഞിട്ട് ജോലിയൊക്കെ കിട്ടിയിട്ട് മതി എന്റെ വിവാഹം എന്ന് എന്റെ സങ്കല്പം അവിടെ വീണുടഞ്ഞു..

ആൾക്ക് ഒരു ചേട്ടൻ മാത്രമേ ഉള്ളൂ പെങ്ങമ്മാരാരുമില്ല എന്ന് പറഞ്ഞിരുന്നു..എല്ലാവരും ഒരുമിച്ചാണ് താമസിക്കുന്നത് എന്നും.. മൂത്തത് അജയേട്ടൻ ആയിരുന്നു രണ്ടാമത്തേത് അനിലേട്ടനും.. അജയേട്ടന്റെ ഭാര്യയാണ് സ്മിത ഏട്ടത്തി…

അജയേട്ടൻ വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടും എന്നാൽ അനിലേട്ടൻ നേരെ തിരിച്ചായിരുന്നു അദ്ദേഹത്തിന് ഇവിടുത്തെ ഒരു കാര്യങ്ങളിലും ശ്രദ്ധയില്ല അദ്ദേഹത്തിന് സ്വന്തം ലോകം മാത്രമേയുള്ളൂ.

ഓഫീസ് കഴിഞ്ഞാൽ വീട്ടിലെത്തും അവിടുന്ന് ഭക്ഷണം എന്തെങ്കിലും കഴിക്കും പിന്നെ മുഴുവൻ സമയവും സുഹൃത്തുക്കളോടൊപ്പം ആണ്…

അതുകൊണ്ടുതന്നെ വീട്ടിൽ എന്താണ് നടക്കാറുള്ളത് എന്നുപോലും ആ മനുഷ്യന് കൃത്യമായി അറിയില്ല പിന്നെയും ഇപ്പോൾ വീട്ടിൽ ഇരിക്കാൻ തുടങ്ങിയത് ഞങ്ങളുടെ വിവാഹശേഷം മാത്രമാണ് ..

അതുകൊണ്ടുതന്നെ അവിടെയുള്ളവരുടെ സ്വഭാവം ഒന്നും എനിക്ക് പറഞ്ഞ് മനസ്സിലാക്കി തരാൻ അദ്ദേഹത്തെ കൊണ്ടായില്ല എല്ലാം ഞാൻ തന്നെ സ്വയം മനസ്സിലാക്കി എടുക്കേണ്ടി വന്നു..

ഒരു ദിവസം അനിലേട്ടൻ തന്നെയാണ് എന്നോട് ചോദിച്ചത് നീയെന്ന ഇവിടെ ഒരു ജോലിയിലും ഏട്ടത്തിയ ഹെൽപ്പ് ചെയ്യാത്തത് എന്ന്…

ഞാൻ ആകെ ഞെട്ടിപ്പോയി എന്തെങ്കിലും ചെയ്യാനായിട്ട് ചെന്നാൽ അപ്പൊ അവിടുന്ന് ഓടിച്ചു വിടും നിനക്ക് പഠിക്കാനുള്ളതല്ലേ പൊയ്ക്കോ എന്ന് പറഞ്ഞ്….

പിന്നെ പുറം പണിക്ക് എല്ലാമായി സഹായത്തിന് ഒരാൾ വരുന്നുണ്ട് അപ്പോൾ പിന്നെ അതൊന്നും ചെയ്യേണ്ട ആവശ്യമില്ല..

എന്റെയും അനിലേട്ടന്റെയും തുണികൾ വാഷിംഗ് മെഷീനിൽ ഇട്ട് അലക്കുന്നത് ഞാൻ തന്നെയാണ് പിന്നെ ഈ വീട്ടിൽ പ്രത്യേകിച്ച് പണികളൊന്നും ഇല്ലല്ലോ…

എന്നെല്ലാം ആലോചിച്ചു വായും പൊളിച്ച് നിൽക്കുമ്പോഴാണ് അനിലേട്ടൻ പറഞ്ഞത്, അമ്മ പറഞ്ഞു നീ ഒരു പണിയും ചെയ്യുന്നില്ല.. എടോ ഇതൊരു കൂട്ടുകുടുംബം അല്ലെ അപ്പോൾ എല്ലാവരും കണ്ടറിഞ്ഞ് പരസ്പരം സഹായിച്ചിട്ട് വേണ്ടേ മുന്നോട്ടു പോകാൻ…

അത് കേട്ട് ഞാൻ ആകെ ഞെട്ടി പോയി…അങ്ങനെയാണ് പിറ്റേ ദിവസവും ഞാൻ സഹായിക്കാനായി ചെന്നത് അപ്പോഴും ഇതുതന്നെ പല്ലവി എന്നോട് പൊയ്ക്കോളാൻ പറഞ്ഞു ഏട്ടത്തി…

പക്ഷേ ഞാൻ പിന്നെയും സഹായിക്കാനായി ചെന്നപ്പോൾ നിർബന്ധിച്ചു തന്നെ പറഞ്ഞു ഇവിടെ ഏട്ടത്തിക്ക് ചെയ്യാൻ മാത്രം തന്നെ ജോലിയൊന്നുമില്ല എന്ന്….

ഇതൊക്കെ അമ്മയുണ്ടാക്കുന്ന വഓരോ പ്രശ്നങ്ങൾ ആവും എന്ന് കരുതി ഞാൻ എന്റെ വഴിക്കു പോയി…

അല്ലെങ്കിലും അങ്ങനെയാണല്ലോ പറഞ്ഞു കേട്ട അറിവ് അമ്മായിയമ്മമാർ ഓരോ കാരണമുണ്ടാക്കി വെറുതെ മരുമക്കളോട് വഴക്ക് അടിക്കും എന്ന്…

പക്ഷേ എന്റെ വിചാരങ്ങൾ തെറ്റായിരുന്നു എന്ന് പെട്ടെന്ന് തന്നെയാണ് മനസ്സിലായത്…

അതിന്റെ അടുത്തദിവസം കറി വെക്കാൻ,
അപ്പുറത്തെ വീട്ടിലേക്ക് മോരുണ്ടോ എന്ന് ചോദിച്ച പോയതായിരുന്നു…

അവിടെനിന്ന് മോരും മേടിച്ച് തിരിച്ചു വന്നപ്പോഴാണ് ഏട്ടത്തിയുടെയും അമ്മയുടെയും സംഭാഷണം കേൾക്കാൻ ഇടയായത്…

“”” അമ്മേ അവൾ ഒന്നും ചെയ്യുന്നില്ല.. ഒന്ന് സഹായം ചോദിച്ചാൽ പോലും ഈ വഴിക്ക് വരില്ല… പഠിക്കാൻ ഉണ്ടെന്നും പറഞ്ഞ് ഒറ്റ പോകാം ഇനി അമ്മ ഇതൊന്നും പറഞ്ഞ പ്രശ്നമുണ്ടാക്കണ്ട സാരമില്ല എല്ലാം ഞാൻ തന്നെ ചെയ്തോളാം… “”
എന്ന്..

ഏട്ടത്തിയമ്മയുടെ അഭിനയം കണ്ട് ഞാൻ ഞെട്ടിപ്പോയി. കാരണം ഒരു നൂറ് വട്ടം ഞാൻ ദിവസവും ചെന്ന് ചോദിക്കുന്നതാണ് എന്തെങ്കിലും ചെയ്യാമെന്ന്….

വേണ്ടാ എന്ന് നിർബന്ധിച്ചു പറയുമ്പോൾ പിന്നെ അതിന് എതിർത്ത് എങ്ങനെ അവിടെ എന്തേലും ചെയ്യും എന്ന് കരുതിയാണ് ഞാൻ ഒന്നും ചെയ്യാതിരിക്കാറുള്ളത്…

അതാണ് ഇപ്പോൾ ആകെ മാറ്റി മറ്റൊരു വിധത്തിൽ അമ്മയോട് പറഞ്ഞു കൊടുക്കുന്നത് സ്വതവേ അമ്മ അടുക്കളയിലെ കാര്യങ്ങൾ അങ്ങനെ അന്വേഷിക്കാൻ വരാത്തതുകൊണ്ട് അവിടെ എന്താണ് നടക്കുന്നത് എന്ന് പോലും അമ്മയ്ക്ക് അറിയില്ല…

എന്നോട് ഒരുതരത്തിൽ പറഞ്ഞു മറ്റുള്ളവരോട് അത് മറ്റൊരു രീതിയിൽ ആക്കി സഹതാപ തരംഗം സൃഷ്ടിക്കാൻ നോക്കുകയായിരുന്നു അവിടെ..

എനിക്ക് ആകെക്കൂടെ എന്തോ പോലെയായി കാരണം ഞാൻ ഇട അങ്ങനെയൊന്നും അല്ല വിചാരിച്ചിരുന്നത് അത്രയും സ്നേഹം ഞാൻ തിരിച്ചു നൽകിയിരുന്നു…

അനിലേട്ടനോട് ഞാൻ എല്ലാം തുറന്നു പറഞ്ഞു അപ്പോൾ അദ്ദേഹം തന്നെ നിർദേശിച്ച മാർഗ്ഗമാണ് അടുത്തദിവസം അവരെ കൊണ്ട് നീയും ഒന്നും ചെയ്യിപ്പിക്കേണ്ട എല്ലാം നീ തന്നെ ചെയ്താൽ മതി നിനക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നെ വിളിച്ചാൽ മതി എന്ന്…

അത് തന്നെയാണ് മാർഗ്ഗം എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു അവർ എണീക്കുന്നതിനു മുമ്പ് തന്നെ എണീറ്റത് അതുകൊണ്ടാണ് വേഗം പോയി കുളിച്ച് അടുക്കളയിൽ കയറി ഇന്ന് എല്ലാം ഞാൻ തന്നെ ഉണ്ടാക്കി…

അവർക്ക് ഏതാണ്ട് കാര്യം മനസ്സിലായി എന്ന് തോന്നുന്നു അതുകൊണ്ട് എന്നോട് വലിയ വർത്തമാനത്തിനൊന്നും അന്ന് വന്നില്ല.

ഞാനും മിണ്ടാൻ പോയില്ല..
പക്ഷേ എന്നോട് വന്നു ചോദിച്ചിരുന്നു,അശ്വതി എന്താ ഇപ്പോൾ പഴയതുപോലെ ഒന്നും അല്ലല്ലോ എന്ന്…

“” ഏട്ടത്തി പറഞ്ഞത് ശരിയാണ് പഴയതുപോലെയല്ല കുറച്ചുകൂടി തിരിച്ചറിവുകൾ കിട്ടി എല്ലാവരെയും ശരിക്ക് മനസ്സിലാക്കാൻ പറ്റി എന്ന വ്യത്യാസമേ ഉള്ളൂ… പിന്നെ ശരിക്കും ഒരു പാഠം പഠിച്ചു കേട്ടോ ഇവിടെ നിന്ന്. മിന്നുന്നതെല്ലാം പൊന്നല്ല.. എന്ന്…

പിന്നെ അവരൊന്നും പറയാൻ നിന്നില്ല…
അവരുടെ തന്ത്രങ്ങൾ വില പോവില്ല എന്ന് മനസ്സിലാക്കി കാണും…

ഇപ്പോൾ ഉള്ള ജോലി എന്തായാലും ഞങ്ങൾ ഒരുമിച്ച് ചെയ്യുന്നുണ്ട്… പറ്റുന്ന പോലെ അനിലേട്ടനും സഹായിക്കും..

ആ ഒരാൾക്കും ഉണ്ട് ഏറെ മാറ്റങ്ങൾ ഇതോടുകൂടി. കുറച്ചുകൂടി ഫാമിലി മാൻ ആയിട്ടുണ്ട്… എന്തായാലും എല്ലാം നല്ലതിനായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിപ്പോൾ ഇഷ്ടം…കാരണം ജീവിതത്തിൽ വലിയൊരു പാഠം പഠിച്ചല്ലോ…

Leave a Reply

Your email address will not be published. Required fields are marked *