കണ്ടമാനം നടക്കുന്ന പെണ്ണുങ്ങളുടെ കൂടെ പൊറുതിയും അയാൾ തുടങ്ങി…. അതെനിക്ക് സഹിക്കാവുന്നതിലും

(രചന: J. K)

“””” കണ്ണന്റെ മരുന്നു കഴിഞ്ഞു..””” എന്ന് ഉമ്മറത്ത് വന്നിരിക്കുന്ന അയാളോട് പറഞ്ഞു സൗദാമിനി…..

അവർ പറഞ്ഞത് കേട്ട ഭാവം പോലും നടിക്കാതെ ദിവാകരൻ കസേരയിൽ നീണ്ട നിവർന്ന് ഇരുന്നു പിന്നെയും പറയുകയല്ലാതെ മറ്റൊരു മാർഗവും സൗദാമിനിക്ക് ഉണ്ടായിരുന്നില്ല…

“””‘ ഇന്ന് ഇൻസുലിൻ എടുത്തിട്ടില്ല… വൈകുന്നേരം എങ്കിലും ഇഞ്ചക്ഷൻ ചെയ്യണം….”””എന്നുപറഞ്ഞപ്പോൾ..

“”””എന്തൊരു നാശമാണ് എന്ന് പറഞ്ഞ് അയാൾ അവിടെ നിന്നും എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങിപ്പോയി…

പോകുമ്പോൾ പിറുപിറത്തിരുന്നു ദണ്ണമുള്ള ചെക്കൻ കാലാകാലവും എന്റെ തലയിലാണ് എന്ന്…..അത് കേൾക്കെ സൗദാമിനിക്ക് നെഞ്ച് പൊടിയുന്നത് പോലെ തോന്നി..

മിഴികൾ ചാലിട്ടൊഴുകി അതും കണ്ടു കൊണ്ടാണ് കണ്ണൻ സ്കൂളിൽ നിന്ന് വന്നത് എന്തിനാ അമ്മേ കരയുന്നത് എന്ന് ചോദിച്ചു അവൻ ഓടി അവളുടെ അരികിൽ എത്തി ഒന്നുമില്ല എന്ന് പറഞ്ഞ് അവിടെ തന്നെ ഇരുന്നു സൗദാമിനി…

“””” അച്ഛൻ വന്നിരുന്നു അല്ലേ ഞാൻ ഇങ്ങോട്ട് വരുമ്പോൾ അച്ഛൻ പോകുന്നത് കണ്ടു…. എന്നെ കണ്ടപ്പോൾ ദേഷ്യത്തോടെ തുറിച്ചു നോക്കി….”””

എന്നുപറഞ്ഞു…അതിന് മറുപടിയൊന്നും പറയാതെ അടുക്കളയിൽ ചായ ഇരിക്കുന്നുണ്ട് പോയി എടുത്തു കുടിച്ചോളൂ എന്ന് പറഞ്ഞു സൗദാമിനി…

“””” അമ്മേ അച്ഛൻ പോയത് അവരുടെ വീട്ടിലേക്ക് ആണോ?? “””എന്ന് ചോദിച്ചു കണ്ണൻ അതുകേട്ടപ്പോൾ നെഞ്ചിനുള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി പോകുന്നത് അറിഞ്ഞു….

“””ആരുടെ “”” എന്ന് പകപ്പോടെ ചോദിച്ചു….”””ആാാ ദമയന്തിടെ “”””എന്ന് ചോദിച്ചപ്പോൾ ആകെ തളർന്നു പോയിരുന്നു സൗദാമിനി… ആര് അറിയരുത് എന്ന് വിചാരിച്ചതാണോ അത് അവൻ തന്നെ അറിഞ്ഞിരിക്കുന്നു…

“” സ്കൂളിലെ കഞ്ഞിവെക്കുന്ന ചേച്ചിയാണ് എന്നോട് ചോദിച്ചത് നിന്റെ അച്ഛൻ ഇപ്പോൾ ദമയന്തിയുടെ കൂടെയാണല്ലോ എന്ന് എനിക്ക് ഒന്നും പറയാൻ പറ്റിയില്ല അമ്മേ കൂട്ടുകാർ എല്ലാവരും കൂടി ചിരിച്ചു…

“””” അമ്മയുടെ ഇന്നത്തേക്ക് മരുന്നു വേണ്ടേ അമ്മ എവിടെനിന്നെങ്കിലും വാങ്ങി പൈസ ഒപ്പിച്ചു വാങ്ങിയിട്ട് വരാം…

അതും പറഞ്ഞ് അവർ എങ്ങോട്ടെന്നില്ലാതെ നടന്നു… പോകുന്ന വഴി അവരുടെ ഓർമ്മകൾ പുറകിലേക്ക് പോയി..

നല്ലൊരു കുടുംബത്തിൽ ആയിരുന്നു ജനിച്ചത്… അവിടെ നിന്നും താഴ്ന്ന ജാതിക്കാരനെ പ്രേമിച്ച് ഒളിച്ചോടി പോന്നപ്പോൾ പടി അടച്ചു പിണ്ഡം വെച്ചിരുന്നു അവർ തന്നെ…. ഇനിയങ്ങോട്ട് ഒരു തിരിച്ചുപോക്ക് ഇല്ല എന്ന് തീരുമാനിച്ചതാണ്….

പോകാനും കഴിയില്ല ആയിരുന്നു അവർ ഇനി തന്നെ സ്വീകരിക്കില്ല കുടുംബത്തിന് ചീത്ത പേരുണ്ടാക്കിയവൾ ആണല്ലോ താൻ…

എങ്കിലും ദിവാകരൻ തന്നെ കൈവെടിയില്ല ജീവിതകാലം മുഴുവൻ നോക്കും എന്നൊരു ഉറപ്പ് അവൾക്കുണ്ടായിരുന്നു…

ദിവാകരൻ അവളെ വീട്ടിൽ കൊണ്ടുവന്നപ്പോൾ അയാളുടെ അമ്മ അവളെയും നീട്ടി സ്വീകരിച്ചു നല്ലൊരു സ്ത്രീയായിരുന്നു അവർ പക്ഷേ ദിവാകരന്റെ സ്വഭാവം നാൾക്കുനാൾ വഷളായി കൊണ്ടിരുന്നു അയാൾ കുടി തുടങ്ങി…

ഒപ്പം ഉപദ്രവവും ഭാര്യ എന്നോ അമ്മയെന്നോ ഒന്നും അയാൾക്ക് വേർതിരിവില്ലായിരുന്നു കുടിച്ചു കഴിഞ്ഞാൽ പിന്നെ അയാൾ ഒരു ചെകുത്താൻ ആണ്…. എല്ലാവരെയും ഉപദ്രവിക്കും….

അങ്ങനെ ഉപദ്രവിക്കുമ്പോൾ ആ അമ്മ മാത്രമാണ് ഒന്ന് ആശ്വസിപ്പിക്കാൻ ഉണ്ടായിരുന്നത് അവരെയും അയാൾ ഉപദ്രവിക്കും.

ആ ഇരിക്കുന്ന കൂരയും അതിനു ചുറ്റുമുള്ള പത്ത് സെന്റ് സ്ഥലവും മാത്രമാണ് സ്വന്തം എന്ന് പറയാൻ ഉണ്ടായിരുന്നത് അത് അമ്മയുടെ പേരിലായിരുന്നു

അത് അയാളുടെ പേരിൽ എഴുതി കൊടുക്കണം എന്ന് പറഞ്ഞ് എന്നും ബഹളമായിരുന്നു പക്ഷേ അത് അമ്മ കൊടുത്തില്ല അത് കൊടുത്താൽ അതും വിറ്റ് അയാൾ തുലയ്ക്കും എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു….

ആ ഇടയ്ക്കാണ് ഞാൻ ഗർഭിണിയാണ് എന്ന് അറിയുന്നത്… വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി ഈ പരിതസ്ഥിതിയിൽ ഒരു കുഞ്ഞു കൂടി…

അയാൾ എങ്ങനെ പെരുമാറും എന്നുപോലും അറിയില്ല കുടിച്ചു കഴിഞ്ഞാൽ അയാൾക്ക് ഭ്രാന്താണ് ആകെ ടെൻഷൻ ആയിരുന്നു കുഞ്ഞ് ജനിക്കുന്നത് വരെ…

ഗർഭിണിയായിരുന്നു എനിക്ക് അമ്മ കാവൽ ഇരുന്നു… അയാളെ ഉപദ്രവിക്കാൻ അനുവദിക്കാതെ…

ഞാൻ ഒരു കുഞ്ഞിന് ജന്മം നൽകി…. ജന്മനാ അവനൊരു പ്രമേഹ രോഗിയായിരുന്നു എന്നും ഇൻസുലിൻ കുത്തി വയ്ക്കണം… അല്ലെങ്കിൽ അവൻ കഴിക്കുന്നത് ഒന്നും ദഹിക്കില്ല…

ആദ്യം ഒന്നുമറിയില്ലായിരുന്നു കുഞ്ഞ് ജനിച്ച് കുറച്ചു വളർന്നതിനുശേഷം ആണ് ഇങ്ങനെയൊരു അസുഖമുണ്ട് എന്ന് അറിഞ്ഞത്…അന്നുമുതൽ നിർത്താതെ ഇൻസുലിൻ എടുക്കുന്നുണ്ടായിരുന്നു….

അമ്മ മരിക്കുന്നതിനുമുമ്പ് ആ വീടും സ്ഥലവും അവന്റെ പേരിലാണ് എഴുതിവെച്ചത്…
മരിക്കുന്നതിന് തൊട്ടുമുൻപും ഞങ്ങളോട് പറഞ്ഞത് ഇത് അതിന് എഴുതി കൊടുക്കരുത് എന്നായിരുന്നു അതിന്റെ പേരിൽ ആയിരുന്നു പിന്നീട് ഉപദ്രവം…

കുടിക്ക് പുറമേ കണ്ടമാനം നടക്കുന്ന പെണ്ണുങ്ങളുടെ കൂടെ പൊറുതിയും അയാൾ തുടങ്ങി….

അതെനിക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു ഒരു രൂപ പോലും വീട്ടിലെ ചെലവിന് തരില്ല കുഞ്ഞിന്റെ വയറു നിറയണം എങ്കിൽ കണ്ടവന്റെ എച്ചിൽ വരാൻ പോണം…

അങ്ങനെ ഉണ്ടാക്കുന്ന പൈസയും അയാൾ വന്ന് തട്ടിപ്പറിച്ച് മേടിച്ചു കൊണ്ടു പോകും….

എന്റെ കുഞ്ഞിന് അച്ഛൻ വേണമല്ലോ എന്ന് ആലോചിച്ചു എല്ലാം സഹിക്കും…”””‘ അമ്മ എന്തിനാണ് അച്ഛനെ ഇങ്ങനെ സഹിക്കുന്നത്… ഇങ്ങനെയൊരു അച്ഛനെ എനിക്ക് വേണ്ട അമ്മേ…””

എന്നൊരിക്കൽ അയാളുടെ ഉപദ്രവം സഹിക്കാതെ കരയുന്ന എന്നെ നോക്കി അവൻ പറഞ്ഞു…..”””” എന്റെ കുഞ്ഞിന് അച്ഛൻ വേണം”””

എന്ന് ഞാൻ പറഞ്ഞപ്പോൾ അതിന് അയാള് കാണിക്കുന്നതൊക്കെ അമ്മ സഹിക്കണോ എന്ന് എന്നോട് ചോദിച്ചു… അമ്മയ്ക്ക് ഞാനില്ലേ എന്ന് പറഞ്ഞു…

അടുത്ത തവണ അയാൾ കുടിച്ചു വന്നപ്പോൾ, ഞാനോർത്തത് കണ്ണൻ പറഞ്ഞ കാര്യമാണ് അവന് ആവശ്യമില്ലാത്ത അയാളെ എനിക്കും വേണ്ട എന്ന് ഞാൻ എപ്പോഴേ തീരുമാനിച്ചിരുന്നു…..

കുടിച്ച് ഇവിടെ കേറി വരാൻ പറ്റില്ല എന്ന് അയാളുടെ ഞാൻ തീർത്തു പറഞ്ഞു എന്റെ വീട്ടിൽ കയറാൻ എനിക്ക് നിന്റെ അനുവാദം വേണ്ട എന്ന് പറഞ്ഞപ്പോൾ ഇത് എന്റെ മോന്റെ വീടാണ് എന്ന് ഞാൻ പറഞ്ഞു…

അത് കേട്ട് ഉപദ്രവിക്കാൻ അയാൾ വന്നപ്പോൾ, ഞാൻ ശക്തമായി തന്നെ എതിർത്തു. കണ്ണനും എന്റെ സഹായത്തിന് എത്തിയിരുന്നു ബഹളം കേട്ട് അടുത്ത വീട്ടുകാരും..

എല്ലാവരും എന്റെ ഭാഗം നിന്നു അയാൾക്ക് ഒന്നും ചെയ്യാനില്ലായിരുന്നു… വെല്ലുവിളിച്ച് അയാൾ അവിടെ നിന്നും നടന്നകന്നു…

ഞാൻ നേരെ പോയത് സ്റ്റേഷനിലേക്ക് ആണ് പോലീസിൽ ഒരു കമ്പ്ലൈന്റ് കൊടുത്തു….. അവർ അയാളെ പിടിച്ചു വിരട്ടി… പിന്നെ ഉപദ്രവം ഇല്ലായിരുന്നു…

വീടുവിറ്റ് ആ പൈസക്ക് വേണ്ടി കാത്തിരുന്ന ദമയന്തി അത് കിട്ടില്ല എന്നറിഞ്ഞതോടുകൂടി അയാളെ അവിടെ നിന്നും ആട്ടിയിറക്കിവിട്ടു എവിടെയും പോകാൻ ഇടമല്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നു അയാൾ…..

ഒടുവിൽ എന്റെ അടുത്തേക്ക് എത്തി കാലുപിടിച്ച് മാപ്പ് പറയാൻ…അങ്ങോട്ട് കയറ്റരുത് എന്നായിരുന്നു കണ്ണൻ പറഞ്ഞത് പക്ഷേ, ആർക്കും നന്നാവാൻ ഒരു അവസരം കൊടുക്കണം എന്ന് ഞാൻ അവനോട് പറഞ്ഞു…..

അയാൾ മാറിയിരുന്നു ഒരുപാട്…. ജോലിക്ക് പോയി തുടങ്ങി കിട്ടുന്ന പൈസ കണ്ണനെ ഏൽപ്പിക്കും…

ഞാൻ മിണ്ടാനോഅടുക്കാനോ പോകാറില്ല…
ഒരു കൂരയ്ക്ക് കീഴിൽ ഇന്നും അപരിചിതരെ പോലെ ഞങ്ങൾ ഇങ്ങനെ മുന്നോട്ടു പോകുന്നു….

Leave a Reply

Your email address will not be published. Required fields are marked *