ഞാൻ വരും നിന്റെ അടുത്ത് ഇനിയും… അത്രക്കും ആസ്വദിച്ചതല്ലേ നിന്നെ ഞാൻ… കുറച്ച് കഴിഞ്ഞോട്ടെ ദൂരെ

മഴപ്പെയ്ത്ത്
(രചന: Jolly Shaji)

“ജിത്തേട്ട ഇത് ഞാൻ ആണ് അപർണ..””ഇത് ആരുടെ നമ്പർ ആണ്… നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്നേ ഇനി വിളിക്കരുതെന്നു… പിന്നെന്തിനു വിളിച്ചു..”

“അറിയാം ഏട്ടാ, നിങ്ങൾ എന്നേ ബ്ലോക്ക് ചെയ്തു പോയിട്ടും ഞാൻ വിളിച്ചത് നിങ്ങളെ വീണ്ടും ശല്യം ചെയ്യുവാൻ അല്ല..”

“അപ്പു നിനക്കെന്താ കാര്യം പറഞ്ഞാൽ മനസ്സിലാകാത്തത്.. എന്റെ ശല്യം ഒഴിവാക്കാൻ അല്ലല്ലോ നിന്നേ ഞാൻ ബ്ലോക്കിയത്… തത്കാലം അല്പം അകന്നു നിൽക്കണം നമുക്ക്..”

“തത്കാലമോ അതെന്താ… നിങ്ങൾ വേറെ വിവാഹം കഴിക്കാൻ പോവുകയല്ലേ പിന്നെങ്ങനെ…”

“നിനക്കറിയാമല്ലോ എന്റെ വീട്ടിലെ കാര്യങ്ങൾ… മമ്മിയുടെ സ്റ്റാറ്റസിനു അനുസരിച്ചുള്ള ഒരു കുട്ടിയെ മമ്മി തന്നെ കണ്ടു പിടിച്ചതാണ്… അതുമായി ഞാൻ ഒന്ന് അടുത്തോട്ടെ..

കല്യാണം കഴിഞ്ഞ് എന്നിൽ അവൾക്ക് ഒരു വിശ്വാസം ആയാൽ പിന്നെ എനിക്ക് നിന്നേയും കാണാമല്ലോ… അവളാണെങ്കിൽ വീട്ടിലെ ഒറ്റമോൾ.. പൂത്ത പണവും…””ഓഹോ പണം ആണ് നിങ്ങൾക്ക് വലുത് അല്ലെ…”

“പിന്നല്ലാതെ, പണമില്ലാത്തവരെ ആർക്കെങ്കിലും വേണോടി… നിന്നെപ്പോലെ വീട് കോ ള നി യിൽ കിടക്കുന്ന ഒരുത്തിയെ വീട്ടിലേക്കു വിളിച്ചു കയറ്റാൻ ആരേലും സമ്മതിക്കുമോ…”

“പിന്നെന്തിനാണ് നിങ്ങൾ എന്നോട് ഇഷ്ടം കൂടാൻ വന്നത്… എന്റെ ശ രീരത്തിന്റെ ഓരോ ശാസ്ത്രങ്ങളും നിങ്ങൾ പഠിച്ചത് എന്തിനാണ്… അന്നൊക്കേ എന്തായിരുന്നു സ്നേഹം…”

“അത് എന്റെ മാത്രം തെറ്റല്ലല്ലോ നീ എല്ലാത്തിനും സമ്മതിച്ചിട്ടല്ലേ…””നിങ്ങളെ ഞാൻ ഒരുപാട് വിശ്വസിച്ച് പോയി അതാണ് എനിക്ക് പറ്റിയ തെറ്റ്..”

“പഴങ്കഥകൾ പറയാൻ ആണോ നീ ഇത്രയും വിഷമിച്ചു എന്നേ വിളിച്ചത്..””അല്ല… എനിക്ക് നിങ്ങളെ ഒന്ന് കാണണം അത് പറയാൻ ആണ്…”

“അതെങ്ങനെ അടുത്താഴ്ച എന്റെ കല്യാണം ആണ്… ആരെങ്കിലും നമ്മളെ ഒരുമിച്ചു കണ്ടാൽ പ്രശ്നം ആകും… കല്യാണം കഴിയട്ടെ ഞാൻ വരാം..’

“മുൻപൊക്കെ നമ്മൾ ഒരുമിച്ചു ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ടല്ലോ അന്നൊന്നും ആരും കണ്ടിട്ടില്ലല്ലോ… ഇതും അങ്ങനെ ആയിക്കോളും ജിത്തേട്ടാ…”

“സത്യത്തിൽ അതല്ല അപ്പു കാരണം.. മാലു ഇടയ്ക്കിടെ വിളിക്കും അതും വീഡിയോ കാൾ… കൂടെ നീയുണ്ടെങ്കിൽ എനിക്ക് അറ്റൻഡ് ചെയ്യാൻ പറ്റില്ല… അവൾക്ക് വിഷമം ആകും ഞാൻ ഫോൺ എടുത്തില്ലെങ്കിൽ…”

“ഹഹഹ… അത് കൊള്ളാല്ലോ… രണ്ടുമൂന്നു വർഷം കൂടെ കൊണ്ടുനടന്നു ചോ ര യും നീ രും ഊറ്റി കുടിച്ചവളെക്കാൾ ഇന്നലെ വന്ന ഒരുവൾ ആണ് നിങ്ങൾക്ക് വലുത് അല്ലെ….

നിങ്ങളുടെ കു ഞ്ഞി നെ ഒരു മാ സം ഉ ദ രത്തിൽ ചു മന്നവൾ അല്ലെ ഞാൻ…വേറെ വിവാഹം ചെയ്യാൻ പോകുന്നു എന്ന് കേട്ടപ്പോൾ കുറേ വിഷമിച്ചു, കരഞ്ഞു, പിണങ്ങി, പക്ഷെ അവിടെയും നിങ്ങൾ ഒരു ബ്ലോക്ക് കൊണ്ട് എന്നേ ഒഴിവാക്കി….”

“ഇതൊക്കെ നമുക്ക് രണ്ടാൾക്കും അറിയുന്നത് അല്ലെ.. ഇപ്പോൾ നീയെന്തിനാ എന്നേ കാണുന്നത്…”

“കാണണം.. നിങ്ങൾ എനിക്ക് നൽകിയ കുറേ സ്നേഹ സമ്മാനങ്ങൾ ഇല്ലേ അതൊക്കെ തിരിച്ചു തരാൻ… ഇവിടെ ഇരിക്കും തോറും എന്നിൽ നിങ്ങളുടെ ഓർമ്മകൾ കൂടി വരികയെ ഉള്ളു… എല്ലാം തിരിച്ചു തന്ന് ഓർമ്മകൾ എല്ലാം കാറ്റിൽ പറത്തി നമുക്ക് മടങ്ങാം…”

“മം ശെരി നിന്റെ ആഗ്രഹം അല്ലെ.. ഞാൻ നാളെ കാറുമായി വരാം… സ്വസ്ഥമായി ഒരിടത്ത് വണ്ടി ഒതുക്കിയിട്ടു സംസാരിക്കാം…”

“മം ശെരി..”പിറ്റേന്ന് ജിതേന്ദ്രൻ ഇന്നോവ കാറുമായി അപർണ്ണയുടെ വീടിനു കുറച്ച് അപ്പുറം വന്നിട്ടു മൊബൈലിൽ നിന്നും ബ്ലോക്ക് മാറ്റി അവളെ വിളിച്ചു..

“ഞാൻ വന്നു നീ വേഗം വാ..”അപർണ്ണ മുറിയിൽ നിന്നും ഇറങ്ങി അടുക്കളയിൽ അമ്മയുടെ അടുത്തെത്തി…

“അമ്മേ ഞാൻ നാൻസിയുടെ വീട്ടിൽ വരെ പോയിട്ട് വരാം, അവളുടെ കുഞ്ഞിന് സുഖമില്ലെന്നു…”

“അപ്പൊ നിന്നേ കാണാൻ അവർ വരുമ്പോഴോ …. നിന്നോട് പറഞ്ഞിരുന്നതല്ലേ…”

“അവർ ഉച്ചക്ക് ശേഷം അല്ലെ വരുന്നത്… ഞാൻ അപ്പോളേക്കും വരാം…””വേഗം ഇങ്ങ് വന്നേക്കണം, അച്ഛന്റെ സ്വഭാവം അറിയാമല്ലോ…”

അവൾ വേഗം തന്റെ ചെറിയ ബാഗ് എടുത്ത് ഇറങ്ങി… ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി വേഗം വണ്ടിക്ക് അടുത്തേക്ക് നീങ്ങി…

അവൾ ചെല്ലുമ്പോൾ ജിതേന്ദ്രൻ ഫോണിൽ ആരോട് സംസാരിക്കുകയായിരുന്നു… ഭയങ്കര സന്തോഷത്തോടെ ഉള്ള സംസാരം അവളെ കണ്ടതെ ബൈ പറഞ്ഞ് അവസാനിപ്പിച്ചു…

അവൻ ബാക് ഡോർ തുറന്നുകൊടുത്തു… അവൾ വണ്ടിയിലേക്ക് കയറി…

“ഇതെന്താ ഇന്ന് ബാക് സീറ്റ് ആണോ എനിക്ക്… പതിവ് അങ്ങനെ ആയിരുന്നില്ലല്ലോ…”

“തത്കാലം നീ അവിടിരി.. ഇവിടം ഒന്ന് കഴിഞ്ഞിട്ട് ഫ്രണ്ട് സീറ്റിൽ ഇരിക്കാം..””ആരോടായിരുന്നു ഞാൻ വരുമ്പോൾ ഫോണിൽ സല്ലാപം..”

“അത് മാലു ആയിരുന്നു….””എന്ത് പറഞ്ഞു ആ കുട്ടിയോട്..””ഞാൻ ഫ്രണ്ട്‌സിന്റെ കൂടെ ഒരു ടൂർ പോവുകയാണ് ഇടയ്ക്കു ഞാൻ വിളിച്ചോളാം എന്നേ വിളിക്കേണ്ട എന്ന്..”

“എന്നിട്ടു വിശ്വസിച്ചോ ആ കുട്ടി..””വിശ്വസിച്ചു അപ്പു.. അവൾക്ക് ഞാൻ എന്ത് പറഞ്ഞാലും വിശ്വാസം ആണ്.. ഒരു പൊട്ടിയാണ് അത്.. ഞാൻ എന്നാൽ ജീവൻ ആണവൾക്ക്..”

“അതേ ചിലർ അങ്ങനെ ആണ്… എല്ലാരേയും വിശ്വസിക്കും…””നീ എനിക്ക് തരാൻ ഉള്ളതൊക്കെ ആയി വരാമെന്നു പറഞ്ഞിട്ട് എവിടെ. ഒന്നും കാണുന്നില്ലല്ലോ…”

“ധൃതി കൂട്ടല്ലേ എല്ലാം തരാം… ജിത്തേട്ട നമുക്ക് ആ കീഴ്ക്കാംതൂക്കായ പാറയില്ലേ അവിടെ പോയി ഇരിക്കാം ട്ടോ…”

“അതൊന്നും വേണ്ട അപ്പു, ആ കയറ്റം കേറി എത്തുമ്പോൾ തന്നെ സമയം ഒരുപാട് ആകും… എനിക്ക് എത്രയും പെട്ടെന്ന് തിരിച്ചുവരേണ്ടതാണ്…”

“ഇന്ന് നമ്മുടെ അവസാനത്തെ ദിവസം അല്ലെ ഏട്ടാ… എന്റെ ഈ ആഗ്രഹം എങ്കിലും സാധിച്ചു തന്നുടെ..”

“ആയിക്കോട്ടെ നിന്റെ ആഗ്രഹം സാധിച്ചു തന്നില്ലെന്നു വേണ്ടാ… ആ നിനക്കേതോ ഓട്ടോക്കാരന്റെ ആലോചന വന്നെന്നു പറഞ്ഞിട്ട് എന്തായി…”

“അതേ പ്രസാദ്..അയാൾക്ക്‌ എന്നേ അറിയാം… എന്റെ ഫ്രണ്ട് സീതയുടെ കസിൻ ആണ്… അവൾ എല്ലാം അയാളോട് പറഞ്ഞിട്ടുണ്ടെന്ന്..ഇന്ന് അവർ വരുന്നുണ്ട് ഉച്ചകഴിഞ്ഞു…”

“അപ്പോൾ വീട്ടിൽ ഉണ്ടാവേണ്ടേ അപ്പുനീ…””ജിത്തേട്ടന് അറിയാല്ലോ എനിക്ക് താത്പര്യം ഇല്ലെന്നു… അയാൾ എന്റെ കൂട്ടുകാരിയോട് ഇഷ്ടം പറഞ്ഞ് വിട്ടപ്പോൾ തന്നെ ഞാൻ പറഞ്ഞതാ എനിക്ക് താത്പര്യം ഇല്ലെന്നു…. പിന്നെയും പിറകെ നടക്കുവാ…”

“നിന്നെ കണ്ടാൽ ആരാടി വേണ്ടെന്നു വെക്കുക… അത്രക്കും ഒരാകർഷണം ഉണ്ട് നിനക്ക്…””എന്നിട്ടാണോ ജിത്തേട്ടൻ എന്നേ..”

“നിന്നെ ഞാൻ ഉപേക്ഷിച്ചോ ഇല്ലല്ലോ.. തത്കാലം നമ്മൾ ഒന്ന് അകലുന്നു അത്രേ ഉള്ളു… ഞാൻ വരും നിന്റെ അടുത്ത് ഇനിയും… അത്രക്കും ആസ്വദിച്ചതല്ലേ നിന്നെ ഞാൻ…

കുറച്ച് കഴിഞ്ഞോട്ടെ ദൂരെ എവിടെങ്കിലും ഒരു വീടെടുത്തു നിന്നെ ഞാൻ അങ്ങോടു താമസിപ്പിക്കാം… ഇടയ്ക്കു ഞാൻ വന്നാൽ മതിയല്ലോ…”

“ചി ന്ന വീട് എന്നൊക്കെ പറയുന്നത് അതല്ലേ…. നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ മാലു ഭാര്യ സ്വന്തം ഇഷ്ടങ്ങൾക്കു എന്റെ ശ രീ രവും അല്ലെ ജിത്തേട്ട… കൊള്ളാം..”

“നീയിനി അതിൽ വേറെ അർഥങ്ങൾ ഒന്നും കാണേണ്ട…. “”എന്റെ ശ രീരത്തിന്റെ സൗന്ദര്യം കുറഞ്ഞാൽ പിന്നേ ആ സ്നേഹവും കുറയും അല്ലെ ജിത്തേട്ടാ…. പിന്നേ എന്റെ ലോകം ഏതെങ്കിലും അനാഥാലയം…”

“അപ്പു നിനക്ക് കാണണം എന്ന് പറഞ്ഞപ്പോൾ ഞാൻ വന്നില്ലേ… എന്നിട്ട് ഇങ്ങനെ കുത്തുവാക്കുകൾ പറഞ്ഞ് വേദനിപ്പിക്കുന്നത് എന്തിനുവേണ്ടിയാ…”

“ഇല്ല ജിത്തേട്ടാ ഇനി ഞാൻ കുത്തുവാക്കുകൾ ഒന്നും പറയില്ല…””എങ്കിൽ ഞാൻ ഒരു റൂം എടുക്കാം… ഇനി എത്ര ദിവസം കഴിഞ്ഞാണ് ഒന്ന് നമുക്ക് കൂടാൻ പറ്റുന്നത്…”

“വേണ്ട നമുക്ക് ആ പാറപ്പുറത്തിരുന്നു സംസാരിക്കാം… കുറേ നാൾ ആയി സ്വസ്ഥമായി ഒന്ന് കാറ്റും വെളിച്ചവും കൊണ്ടിട്ടു….ഇത്‌ അവസാനത്തേതല്ലേ
ഇനി ജിത്തേട്ടനോടൊപ്പം പറ്റില്ലല്ലോ…”

“എന്താ പറ്റാത്തത്… നിന്നെ ഞാൻ ഉപേക്ഷിക്കുന്നില്ല അപ്പു… ഇത്‌ തത്കാലികമായി ഒന്ന് അകലുന്നു… വീട്ടുകാർക്കും നാട്ടുകാർക്കും മുന്നിൽ നമുക്കൊന്ന് പിടിച്ച് നിൽക്കാൻ…”

“നമുക്കല്ല ഏട്ടന്… പുതിയൊരു ജീവിതം സ്വപ്നം കണ്ട് അത് നേടുവാൻ വേണ്ടി…”അവരുടെ കാർ കയറ്റം കയറി അല്പം നിരപ്പുള്ള സ്ഥലത്തു എത്തി… നിറയെ കശുമാവ് നിറഞ്ഞ മനോഹരമായ സ്ഥലം…

സമയം ഉച്ചയോടു അടുക്കുന്നതിനാൽ നല്ല വെയിൽ ഉണ്ട്.. പക്ഷെ വീശിയെത്തുന്ന കാറ്റ് ചൂട് അറിയിക്കുന്നില്ല…

ജിതേന്ദ്രൻ കാർ റോഡിൽ നിന്നും അല്പം അകത്തേക്ക് കയറ്റി ഒരു കശുമാവിന്റെ മറവിലായി നിർത്തിയിട്ടു…. റോഡിൽ കൂടി പോകുന്നവർ പെട്ടന്ന് കാണില്ല…

അവർ വണ്ടിയിൽ നിന്നും ഇറങ്ങി കുറ്റിച്ചെടികൾക്ക് ഇടയിലൂടെ മുന്നോട്ട് നടന്നു… ജിതേന്ദ്രൻ ഒന്നുരണ്ടു വട്ടം അപർണ്ണയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു അപ്പോളൊക്കെ അവൾ നൈസ് ആയി ഒഴിവായി നടന്നു….

ആ വലിയ പാറയുടെ മുകളിൽ നിന്നാൽ അങ്ങ് ദൂരെ ടൌൺ കാണാൻ പറ്റും.. താഴേക്കു നോക്കിയാൽ തലകറങ്ങും പോലെ കീഴക്കാം തൂക്കായ മല…

അവൾ ആ പാറയിൽ കയറി ജിതേന്ദ്രന്റെ ഒപ്പം സെൽഫി എടുക്കാൻ ശ്രമിച്ചു… പക്ഷെ അയാൾ സൂത്രത്തിൽ ഒഴിവായി…

“വേണ്ടാ അപ്പു… ഇപ്പൊ ഇങ്ങനെ ഒരു സെൽഫി ഒരുപക്ഷെ എനിക്ക് ദോഷം ആയാലോ…””ജിത്തേട്ടന് പേടിയുണ്ടോ ഞാൻ ചതിക്കുമെന്ന്…”

“ആരെയും വിശ്വസിക്കാൻ പറ്റില്ലല്ലോ അപ്പു…””എങ്കിൽ എന്നെ നമ്മുടെ ഫോട്ടോസ് സോഷ്യൽ മീഡിയ ഏറ്റെടുത്തേനേ ജിത്തേട്ടാ…. നാട്ടുകാർക്ക്‌ മുന്നിൽ ഒരു കോമാളി ആകാൻ എനിക്കും താത്പര്യം ഇല്ല…”

അവൾ വേഗം ബാഗ് തുറന്ന് ഒരു കുപ്പി കയ്യിൽ എടുത്തു തുറന്ന് വെള്ളം
കുടിച്ചു…

“ആഹാ കൊള്ളാല്ലോ നീ ഒറ്റയ്ക്ക് വെള്ളം കുടിക്കുന്നോ…ഇങ്ങ് താ എനിക്കും നല്ല ദാഹം…’അവൻ കുപ്പിക്കായി കൈനീട്ടി…

“ഇത്‌ ഞാൻ കുടിക്കുന്ന പച്ചമരുന്ന് ഇട്ട വെള്ളം ആണ്… ജിത്തേട്ടന് വേണ്ടി ഞാൻ ജ്യുസ് എടുത്തിട്ടുണ്ട്…”

“അവൾ ബാഗിൽ നിന്നും തണുപ്പുള്ള ജ്യുസ് കുപ്പി അവന് എടുത്തു കൊടുത്തു…”അത് മേടിച്ച് അടപ്പുതുറന്ന് വായിലേക്ക് കമഴ്ത്തിയ അവൻ വേഗം കുപ്പി മാറ്റി…”ഇത്‌ എന്തുവാടി ഇത്രയും കയ്പ്പ്..”

“ഓറഞ്ച് ജ്യുസ് അല്ലെ ജിത്തേട്ടാ കൈപ്പ് ഉണ്ടാവാതിതിക്കുമോ… ഒറ്റവലിക്കു കുടിച്ചോളൂ…”

ജിതേന്ദ്രൻ ഒറ്റവലിക്കു ജ്യുസ് കുഫിക്കുന്നതുനോക്കി അപർണ്ണ ഒന്ന് മന്ദഹസിച്ചു…. അവൾ കാലുകൾ താഴോട്ട് നീട്ടിയിട്ടു പാറയിൽ ഇരുന്നു… ജിതേന്ദ്രനും അവൾക്കടുത്തു ഇരുന്നു..

“അപ്പു, നല്ല ചൂടിൽ തണുത്ത വെള്ളം കുടിച്ചിട്ടെന്ന് തോന്നുന്നു ഉറക്കം വരുംപോലെ..”

“അതൊക്ക തോന്നുന്നതാണ് ജിത്തേട്ടന്… ഇനി എനിക്ക് പറയാനുള്ളത് ഈ ലോകത്തോട് ആണ്..””നീ എന്തൊക്കെ ഈ പറയുന്നത് അപ്പു…””അതേ ജിത്തേട്ടാ ഇനി നമുക്ക് മുന്നിൽ സമയം ഇല്ല..”

അവൾ വേഗം ഫോണിൽ വീഡിയോ പ്ലെയർ ഓൺ ആക്കി അവർക്കു മുൻപിൽ പിടിച്ചു…

“എന്താ അപ്പു ഇത്‌… വീ ഡിയോ പിടിക്കുന്നോ…”അയാൾ അവളുടെ കൈകളിൽ പിടിച്ച് വലിക്കാൻ ശ്രമിച്ചു പാക്ഷേ അവൾ കൈകൾ ഉയർത്തി പിടിച്ചു…

“ജിത്തേട്ടാ, ഞാൻ ജീവിതത്തിൽ ആദ്യമായും അവസാനമായും ഒരാളെയേ പ്രണയിച്ചിട്ടുള്ളു… അത് നിങ്ങളെയാണ്…

എന്റെ ശ രീ രം ഞാൻ നിങ്ങൾക്ക് നൽകിയിട്ടുണ്ട് പലപ്പോഴും അതൊക്ക മനസ്സ് നിറഞ്ഞു നിങ്ങളെ സ്നേഹിച്ചതുകൊണ്ടും നിങ്ങളിൽ അത്രയും വിശ്വാസം ഉണ്ടായിട്ടുമാണ്..”

“അതൊക്ക എനിക്കറിയില്ലേ അപ്പു..””പക്ഷെ നിങ്ങൾ അങ്ങനെ ആയിരുന്നില്ല… നിങ്ങളുടെ ജീവിതത്തിൽ പലരിൽ ഒരുവൾ ആയിരുന്നു ഞാൻ…

വൈകിയാണ് നിങ്ങളെക്കുറിച്ചെല്ലാം ഞാൻ അറിയുന്നത്…. അപ്പോളേക്കും നിങ്ങൾ എന്നെ ഒഴിവാക്കി മറ്റൊരു പെൺകുട്ടിയുടെ ജീ വിതം ന ശിപ്പിക്കാൻ തയ്യാറെടുക്കുന്നു…

നിങ്ങൾക്ക് കാ മം അടക്കാൻ നാട്ടിൽ പലസ്ത്രീകൾഉണ്ട് പണത്തിനായി ഒരു പാവം പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നു… പക്ഷെ ഈ അപർണ്ണ അത് സമ്മതിക്കില്ല…”

“നീ നീ എന്താ പറയുന്നേ…”കുഴഞ്ഞുപോകുന്ന നാക്കുകളുമായി ജിതേന്ദ്രൻ അവളെ നോക്കി പക്ഷെ അയാളുടെ കണ്ണുകൾ കൂമ്പി വീഴാൻ പോയി… അവൾ അയാളെ തന്നോട് ചേർത്തുപിടിച്ചു…

“അതേ ജിത്തേട്ടാ നിങ്ങൾ എന്റെ കൈകൾ കൊണ്ടു മരണപ്പെടണം… അതാണ് നിങ്ങൾക്ക് എന്റെ ശിക്ഷ… പിന്നെ ഞാനും… നിങ്ങളോടൊപ്പം ജീവിക്കാൻ കൊതിച്ചവൾ ആണ് ഞാൻ…

അതിന് പറ്റിയില്ല…. നിങ്ങൾ ആയി ന ശിപ്പിച്ച എന്റെ ഈ ശ രീരം ഇനി മറ്റൊരാൾക്ക്‌ മുന്നിൽ കൊടുക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല… അതുകൊണ്ട് ഞാനും വരും നിങ്ങൾക്കൊപ്പം..

ഈ വീഡിയോ ലോകം കാണട്ടെ… ഇനിയും ഒരുപെണ്കുട്ടിയെയും പ്രണയിച്ചു വഞ്ചിക്കാൻ ഒരു പുരുഷനും തോന്നാതിരിക്കട്ടെ…”

അപർണ്ണ തന്റെ മടിയിൽ മയങ്ങി കിടന്നിരുന്ന ജിതേന്ദ്രനെ പാ റ യിലൂടെ താ ഴേക്കു ത ള്ളി യിട്ടു…

അപ്പോളെല്ലാം വീഡിയോ ഓൺ ആയിരുന്നു… ഒരു ഭ്രാന്തിയെപ്പോലെ ചാടി എഴുന്നേറ്റ അവൾ വീഡിയോയിലേക്ക് നോക്കി കരഞ്ഞു..

“അച്ഛാ അമ്മേ മാപ്പ്…. ഈ മകൾക്കു ഇതിനെ കഴിയു…”അവൾ വേഗം ക്യാമറ ഓഫ്‌ ആക്കി ഫോൺ ബാഗിൽ വെച്ചു… ജ്യുസ്സിന്റെയും വെള്ളത്തിന്റെയും കുപ്പി താഴേക്കു വലിച്ചെറിഞ്ഞ അവൾ പാറയിൽ നിന്നും താഴേക്കു ചാടാൻ മെല്ലെ നടന്നു..

പെട്ടെന്നാണ് പിന്നിൽ നിന്നും ആരോ അവളെ പിടിച്ചു വലിച്ചത്… അയാൾക്കൊപ്പം അവളും പിറകോട്ട് മറിഞ്ഞു വീണു… പിടഞ്ഞെഴുന്നേറ്റ അവൾ അയാളെ കണ്ട് ഞെട്ടി..

പ്രസാദേട്ടൻ…”അപർണ്ണ… താൻ എന്ത് മണ്ടത്തരം ആണ് കാണിച്ചതൊക്കെ…””പ്രസാദേട്ടൻ ഇവിടെ എങ്ങനെ..”

“നീ ജിതേന്ദ്രന്റെ കാറിൽ കേറുന്നത് ഞാൻ കണ്ടിരുന്നു… പിറകെ ഞാനും ഉണ്ടാരുന്നു… പക്ഷെ ഈ കയറ്റം കയറി ഞാൻ എത്താൻ അല്പം വൈകി…

ഞാൻ മുകളിൽ നിന്നും കണ്ടിരുന്നു അയാൾ നിന്റെ മടിയിൽ കിടക്കുന്നതു… തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ ആണ് നീ ചെയ്തതൊക്കെ എനിക്ക് മനസ്സിലായത്…”

“പ്രസാദേട്ടൻ പൊയ്ക്കോ… എനിക്ക് ഇനി ജീവിക്കേണ്ട… ഞാനും പോകുവാ അയാൾക്കൊപ്പം…”

“അപർണ്ണ തെറ്റ് ചെയ്തത് അയാൾ ആണ്… അയാളെ നീ ശിക്ഷിച്ചു… ഇനി ഇവിടെ നിൽക്കേണ്ട വാ നമുക്ക് പോകാം…”

“ഇല്ല എനിക്ക് വരേണ്ട.. ഞാനും മരിക്കുകയാണ് “അവൾ വേഗം പാറപ്പുറത്തേക്ക് കയറി..

പ്രസാദ് അവളെ പിന്നിൽ നിന്നും കയ്യിൽ പിടിച്ചു വലിച്ചു… പുറകോട്ടു വേച്ചു വന്ന അവളുടെ കരണത്തു അയാൾ ആഞ്ഞടിച്ചു…

“നടക്കടി വേഗം… ഇത്രയും ഞാൻ ഷെമിച്ചു…. ജന്മം നൽകിയ മാതാപിതാക്കളെ നീ ഓർത്തോ…”

അയാൾ കുനിഞ്ഞ് അവളുടെ ബാഗ് എടുത്ത് വേഗം അവളെ കയ്യിൽ പിടിച്ച് വലിച്ച് അവിടുന്ന് റോഡിലേക്ക് കയറി…ഓട്ടോ മുന്നോട്ട് പോകുമ്പോൾ അപർണ്ണ തിരിഞ്ഞു നോക്കി.. അവളിൽ പക്ഷെ കുറ്റബോധം ഉണ്ടായിരുന്നില്ല…

വണ്ടി ഡാമിന് മുകളിലെ പാലത്തിൽ എത്തിയപ്പോൾ അവളുടെ ബാഗ് തുറന്ന് മൊബൈൽ എടുത്ത് അയാൾ ഡാമിലേക്ക് എറിഞ്ഞു… കൂടെ കുറച്ച് മാറി ബാഗും…പുതിയൊരു അപർണ്ണയുമായി അയാൾ വണ്ടി ഓടിച്ചുപോയി….

Leave a Reply

Your email address will not be published. Required fields are marked *