ഈ കാര്യത്തിൽ ഇക്ക പുലി ആയോണ്ട് മ്മക്ക് ഇതുവരെ മുട്ട് വന്നിട്ടില്ല.. ഒരു നേരം ചോറുണ്ടില്ലേലും മൂപ്പര് ഈ കാര്യത്തിൽ ഒരു മുട്ടും വരത്തില്ല.

കുടിയന്റെ പെണ്ണ്
രചന: Kannan Saju

ഹാ വിട്ടുകള ജാനകി…എന്ത് വിട്ടുകളയാനാ ഇത്താ പറയണേ? അങ്ങേര കെട്ടിയ കാലം മുതൽ കേക്കുന്ന വിളിയാ ഇത്.. സങ്കടത്തോടെ ജാനകി പറഞ്ഞു.

ഇതിപ്പോ ഇമ്മടെ കയ്യിലല്ലല്ലോ, അന്നേ കെട്ടിക്കൊണ്ടു വന്നപ്പോ കുടിയന്റെ പെണ്ണെന്നു വിളിച്ചു. ആ വിളി മാറാൻ നീ നിന്റെ പേരിൽ ടെക്സ്റ്റൈൽ ഷോപ്പ് തുടങ്ങി, അപ്പൊ ആളോള് തുണിക്കട നടത്തുന്ന കുടിയന്റെ പെണ്ണെന്നു വിളിച്ചു.

ആ വിളിമാറാൻ ഇപ്പൊ നീ സൂപ്പർ മാർക്കറ്റ് തുടങ്ങി,അപ്പൊ സൂപ്പർ മാർക്കെറ്റ് നടത്തുന്ന കുടിയന്റെ പെണ്ണെന്ന പേരും കിട്ടി.
ഇതില് നമുക്കിപ്പോ എന്താ മോളെ ചെയ്യാൻ പറ്റുക… ആമിന പറഞ്ഞു നിർത്തി.

ഞാൻ എന്റെ വിഷമം പറഞ്ഞൂന്നുള്ളു ഇത്ത.അല്ല എന്നിട്ട് ഓനെവിടെ?? ആമിന തിരക്കിബെസ്റ്റ്.. മൂപ്പര് പകലും കുടി തുടങ്ങിഎന്റെ റബ്ബേ ! ആമിന അതിശയപ്പെട്ടു.

വന്നു വന്നിപ്പോ എല്ലാരും താമരക്കണ്ണാ താമരക്കണ്ണാന്ന വിളിക്കണേ ! ജാനകി സാധനങ്ങൾ പാക്ക് ചെയ്തു ആമിനക്ക് കൊടുത്തു.

ഇരുപത്തി നാല് മണിക്കൂറും വെള്ളത്തിൽ ആണെങ്കിൽ പിന്നെ താമരക്കണ്ണാന്നു അല്ലാതെ എന്താ വിളിക്കാ ലെ… ഈ ചെറക്കന്റെ ഒരു കാര്യം … ഒരു കൊച്ചോണ്ടായർന്നേൽ മാറ്റം വന്നേനെ അല്ലെ ??? ആമിന ഒരു ആശയം മുന്നോട്ടു വെച്ചു

ചുറ്റും ആരെങ്കിലും ഉണ്ടോന്നു ശ്രദ്ധിച്ചാ ശേഷം, അതിനു വെല്ലോം നടന്നാൽ അല്ലെ ഇത്താ കൊച്ചോണ്ടാവൂ…

ഏഹ്… അതെന്ന അവനു നിന്നോട് വെല്ല അകൽച്ചയും?അതൊന്നും അല്ലെന്നേ ! അടിച്ചു പൂക്കുറ്റിയായി നേരെ നിക്കാൻ പോലും പറ്റാണ്ട വന്നേ.. പിന്നെങ്ങനാ

അതിനു അവനല്ലേ ജാനകി നേരെ നിക്കാൻ പറ്റാത്തേ ഉള്ളൂ… നിനക്ക് നല്ല ആരോഗ്യം ഇല്ലേ ???

എന്തോ പറയാൻ വന്ന ജാനകി അത് പറയാതെ, എണീറ്റ് ഏന്തി വലിഞ്ഞു ആമിനയുടെ ചെവിയിൽ എന്തോ പറഞ്ഞു

ഓ.. നമുക്കറിയില്ലല്ലോപ്പാ ! കള്ള് കൂടുതൽ കുടിച്ചാൽ ഇങ്ങനെ ഉള്ള കുഴപ്പങ്ങൾ ഒക്കെ ഉണ്ടല്ലോ.. ഈ കാര്യത്തിൽ ഇക്ക പുലി ആയോണ്ട് മ്മക്ക് ഇതുവരെ മുട്ട് വന്നിട്ടില്ല.. ഒരു നേരം ചോറുണ്ടില്ലേലും മൂപ്പര് ഈ കാര്യത്തിൽ ഒരു മുട്ടും വരത്തില്ല.

ജാനകി ചിരിച്ചു..ഇനി ഇപ്പൊ എന്ത് ചെയ്യാനാ നിന്റെ ഉദ്ദേശം? ആമിന ചോദിച്ചുആലോചിക്കണം…ഉം.. എന്നാ ഞാൻ ഇറങ്ങട്ടെ..

ആ…ആമിന ഇറങ്ങി നടന്നു. എന്തോ ആലോചിച്ചോണ്ടു ജാനകി ഇരുന്നു.രാത്രി വീട്.

അടിച്ചു ഓഫായി വന്ന കണ്ണൻ കയ്യിൽ ഉണ്ടായിരുന്ന കവറിൽ നിന്നും കുപ്പി എടുത്തു അലമാരയിൽ വെച്ചു. ഒന്നും മിണ്ടാതെ മുറിയിൽ വന്നു കിടന്നു.ജാനകിയും ഉറക്കം നടിച്ചു കട്ടിലിൽ കിടന്നു. കണ്ണൻ ഉറങ്ങി എന്ന്

ഉറപ്പു വരുത്തിയ ജാനകി, കണ്ണന്റെ കുപ്പി എടുത്തു കളഞ്ഞു, നേരം വെളുത്തപ്പോ തന്നെ കണ്ണന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പൈസയും കണ്ണന്റെ മൊബൈലും അടിച്ചു മാറ്റി, ശേഷം തന്റെ ഫോൺ ഓഫ്‌

ചെയ്തു വെച്ചു ആമിനയുടെ വീട്ടിലേക്കു പോയി. പോവും മുന്നേ അയൽക്കാരോട് കണ്ണൻ കാശ് ചോദിച്ചാൽ കൊടുക്കരുതെന്നും പറഞ്ഞു.

നേരം വെളുത്തു. കണ്ണൻ എഴുന്നേറ്റു. കയ്യൊക്കെ നിവർത്തി ഞെളിഞ്ഞു കോട്ടുവാ ഇട്ടുകൊണ്ട് കട്ടിലിൽ നിന്നും എഴുന്നേറ്റു ഹാളിലേക്ക് വന്നു. ഫ്രിഡ്ജ് തുറന്നു വെള്ളം എടുത്തു മേശയിൽ വെച്ചു. കുപ്പിക്കായി അലമാര തുറന്നു. കുപ്പിയിലെ ! കണ്ണന് അടക്കാനാവാത്ത ദേഷ്യം വന്നു.

ജാനകീ… അവൻ അലറി.മറുപടിയില്ല !രണ്ടെണ്ണം കൊടുക്കണം എന്ന വാശിയിൽ അടുക്കളയിലേക്കു ചെന്നുകണ്ണൻ : എടീ… എന്റെ കുപ്പി എവിടെടി???

അടുക്കളയിൽ മുഴുവൻ പരതിയ കണ്ണൻ നിരാശനായി…ഇന്നിവളുടെ തല ഞാൻ അടിച്ചു പൊട്ടിക്കും.

അവളെ വിളിക്കാൻ ഫോൺ തപ്പി.. ഫോൺ കാണുന്നില്ല.. ഈശ്വരാ ഇനി വെല്ല കള്ളനും കയറി കാണുവോ ??? അവൻ ഓടി ചെന്നു പോക്കറ്റിൽ നോക്കി.. ക്യാഷ് ഇല്ല… ചതിച്ചോ.. ഇനി കള്ളൻ വന്നു എല്ലാം കൊണ്ടോയിക്കാണുവോ??? എന്റെ പെണ്ണുമ്പുള്ളേനേം ?ഏയ്യ്.. ശേ… ഇനി എന്നാ ചെയ്യും !

താടക്കു കയ്യും കൊടുത്തു ആലോചിച്ചു നിന്ന കണ്ണൻ ചുമരിൽ ആ കാഴ്ച കണ്ടു ഞെട്ടി. കണ്ണൻ ഒന്ന് കൂടി കണ്ണ് തിരുമി നോക്കി. അതെ.. ഇന്ന് ഒന്നാം തിയതി ആണ് ! കലണ്ടർ കള്ളം പറയില്ല.ശരിയാണ്, അതുകൊണ്ടാണ് എന്നും പയിന്റ് വാങ്ങി വരാറുള്ള താൻ ഇന്നലെ ലിറ്റർ വാങ്ങിയത്. കണ്ണന് ഓർമ വന്നു.

അവൻ തലയ്ക്കു കൈ കൊടുത്തു ഇരുന്നു.
ഈശ്വരാ, ഞാനിനി എന്ത് ചെയ്യും ??? ഒരുത്തനേം വിളിക്കാനന്നെ നമ്പർ ഇല്ല. കയ്യിൽ കാശും ഇല്ല. വണ്ടി കാശ് പോലും ഇല്ലാതെ എങ്ങനെ ടൗണിൽ പോവും….

കണ്ണൻ അടുത്ത വീട്ടിലെ ഗോപുവിന്റെ അടുത്ത് ചെന്നുഗോപു : എന്റെ പൊന്നു കണ്ണേട്ടാ, ചേച്ചി രാവിലെ സകല വീട്ടിലും കയറി പറഞ്ഞേച്ചാ പോയെ ചേട്ടൻ ചോദിച്ച കാശ് കൊടുക്കരുതെന്ന്. അതോണ്ട് ഞാനെന്നല്ല ഒരാളും ചേട്ടന് പത്തിന്റെ പൈസ തരുകേലാ.

കണ്ണൻ : തെറ്റ് ചെയ്യാത്തവരായിട്ട് ഇവിടെ ആരും ഇല്ലാട്ടോ ഗോപു.. അത് നീ മറക്കരുത്.ഗോപു : ആ..ആ.. തല്ക്കാലം ചേട്ടൻ ചെല്ല്.

കണ്ണൻ കടുത്ത നിരാശയിൽ ആയി.
കൈകൾ വിറക്കാൻ തുടങ്ങി.
കുറെ നേരം മുറ്റത്തു കൂടി നടന്നു.
പിന്നെ പിരക്കാത്തൂടെ നടന്നു.
എന്തെങ്കിലും ചെയ്തോണ്ടിരിക്കാൻ തോന്നി.

ഒരു ഭ്രാന്തനെ പോലെ അലറി.
ആരും തിരിഞ്ഞു നോക്കിയില്ല.
ദേഷ്യം തീർക്കാൻ പുറകുവശത്തു കിടന്ന കോടാലി എടുത്തു ചറ പറ വിറകു കീറി.
കുറച്ചു കലി അടങ്ങി. ഓരോ വെട്ടിലും വിറകിനു ജാനകിയുടെ മുഖമായിരുന്നു.

ഉച്ച കഴിഞ്ഞു.
രക്ഷയില്ല. വിശക്കാനും തുടങ്ങി. അടുക്കളയിൽ കയറി. ഒന്നും ഇണ്ടാക്കിയിട്ടില്ല. തലേന്നത്തെ പത്രങ്ങൾ ഒന്നും കഴുകിയിട്ടില്ല.അരിയും മുട്ടയും ഇരുപ്പാണ്ട്. ചോറുണ്ടാക്കിയാൽ മുട്ട പൊരിച്ചു കഞ്ഞി കുടിക്കാം. അതിനു ആദ്യം പാത്രം കഴുകണം. പാത്രങ്ങൾ കഴുകി, കഞ്ഞി വെച്ചു. മുട്ട പൊരിച്ചു ചോറുണ്ടു.

സമയം നാലായി.. കൈ വിറക്കുന്നു.. ഇനിയും എന്തെങ്കിലും ചെയ്യണം. മൂലയ്ക്കൽ കൂട്ടി ഇട്ടിരിക്കുന്ന തുണികൾ എടുത്തു. ജാനകിയെ തുണിയായി കണ്ടു ആഞ്ഞലക്കി..

നേരം സന്ധ്യ ആയി.. ടിവിയും കണ്ടു അങ്ങനെ കിടന്നു. ജാനകി തിരിച്ചു വന്നു. എന്തും നേരിടാൻ ഉള്ള ധൈര്യത്തോടെ അവൾ അകത്തേക്ക് കയറി. അവളെ കണ്ടതും റിമോട്ട് സോഫയിൽ വെച്ചു കണ്ണൻ എണീറ്റു.

എവിട പോയതായിരുന്നീടി?അവൾ വിറച്ചുഎന്റെ കുപ്പിയും ഫോണും എന്തെ?അത് ഞാൻ.. ഞാൻ

മുന്നോട്ടു കയറി അവളുടെ മോന്തക്ക് പൊട്ടിച്ചു. അടി കൊണ്ടു വേച്ചു ഭിത്തിയിലേക്ക് ചാരിയ അവളുടെ കഴുത്തിനു പിടിച്ചു ഭിത്തിയിലേക്കു ചേർത്ത് നിർത്തി

ജാനകിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. വെളുത്തു തൂങ്ങിയ അവളുടെ കവിളിൽ വിരലിന്റെ പാടുകൾ ചുവന്നു കിടന്നു.ജാനകി കണ്ണനെ ഒരുമാതിരി നോട്ടം നോക്കി

പരുങ്ങലോടെ കണ്ണൻ : നീയെന്ന എന്നെ ഇങ്ങനെ നോക്കുന്നെ..?അവൻ കഴുത്തിൽ നിന്നും പിടുത്തം വിട്ടു.താഴ്ത്താൻ തുടങ്ങിയ കയ്യിൽ ജാനകി പിടിത്തമിട്ടു. കണ്ണൻ അന്തം വിട്ടു നിന്നു. അവന്റെ കൈ അവളുടെ സ്തനങ്ങൾക്കു മേൽ ചേർത്ത് വെച്ചു

ഇപ്പൊ കൈ വിറക്കണ്ടോ? ജാനകി ചോദിച്ചുവേറെ ഏതോ ലോകത്തു എത്തിയ പോലെ കണ്ണൻ നിന്നു

കള്ള് കുടിച്ച ചേട്ടനി സുഖം കിട്ടുവോ? അതോ ഇതിലുംപറഞ്ഞു തീർന്നതും കണ്ണൻ അവളുടെ അധരങ്ങളിൽ ചുംബിച്ചു. ജാനകി അവനെ വട്ടം കെട്ടിപ്പിടിച്ചു.

അവളെ പൊക്കിയെടുത്തു കണ്ണൻ റൂമിലേക്ക്‌ പോയി.അര മണിക്കൂർ ശേഷം.പൂർണ്ണ നന്ഗ്നയായി കണ്ണന്റെ നെഞ്ചിൽ കിടക്കുന്ന ജാനകി

ആലോചനയിൽ ആണ്ടു കിടന്നുകൊണ്ട് അവളുടെ തലയിൽ തലോടിക്കൊണ്ട് കിടക്കുന്ന കണ്ണൻ

എന്നതാ ആലോചിക്കുന്നേ ??? ജാനകി ചോദിച്ചുകല്യാണം കഴിഞ്ഞിട്ട് മൂന്നു കൊല്ലം ആയല്ലേ ??

ഹാവൂ.. കല്യാണം കഴിഞ്ഞതെങ്കിലും ഓർമ്മ ഇണ്ടല്ലോ.. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്. അന്ന് കെട്ടാൻ വന്നിരുന്നപ്പോ ഒരു ഏമ്പക്കം വിട്ടത്.. എന്റെ പൊന്നോ, അതിന്റെ മണം അടിച്ചു ഞാൻ വരെ കിറുങ്ങി പോയി. അന്നേ വേണ്ടാന്നു പറഞ്ഞ മതിയാർന്നു

ഓഹോ ! പിന്നെന്താടി നീ പറയാഞ്ഞേ ???എന്തോ.. ഇയ്യാളുടെ ഈ ലൂക്കും, പൗരുഷോം ആ കള്ള നോട്ടവും ഒക്കെ ഇഷ്ട്ടായോണ്ടായിരിക്കാംആഹാ… ജാനുഉം

ഇവിടെ കെട്ടിയോന്മാര് വാരി കോരി സ്നേഹിച്ചിട്ടും അഞ്ചും ആരും മാസം ഉള്ള കുഞ്ഞുങ്ങളെ വരെ വിട്ടിട്ടു എത്ര അവളുമാരാ ദിവസോം വല്ലവന്റേം കൂടെ പോവുന്നതും, ഭർത്താവ് അറിയാതെ മറ്റുള്ളവർക്ക് കൊടുക്കുന്നതും.. ഞാൻ

ഇത്രേം കുടിയനായി നടന്നിട്ടും, നാട്ടുകാര് മുഴുവൻ കുടിയന്റെ പെണ്ണെന്നു വിളിച്ചിട്ടും നിനക്ക് അങ്ങനൊന്നും തോന്നീലെടി ?.?.?

അവൾ തല ഉയർത്തി കണ്ണനെ നോക്കിഞാൻ പോവാഞ്ഞിട്ടാണോ ഇപ്പൊ പ്രശ്നം?ഏയ്‌.. അങ്ങനല്ല ഞാൻ പറഞ്ഞെപിന്നെ???

ആർക്കായാലും ഒരു മടുപ്പ് തോന്നില്ലേ?തോന്നും.. എനിക്ക് തോന്നി.. എത്രയോ തവണ.. പക്ഷെ എനിക്ക് വേറാരുടേം കൂടെ പോവാനോ വെള്ളവന്മാർക്കും കൊടുക്കാനോ ഒന്നും തോന്നിയില്ല.

എന്റെ ചിന്ത മുഴുവൻ നിങ്ങളെ മാറ്റി എടുക്കണം എന്നത് മാത്രമായിരുന്നു. കാരണം എന്റെ എല്ലാം നിങ്ങളാണ്, എന്നെ തന്നെ മുഴുവനായും നിങ്ങള്ക്ക് ഞാൻ തന്നു കണ്ണേട്ടാ.. നിങ്ങളെ സ്നേഹിക്കുന്ന പോലെ ആരേം സ്നേഹിക്കാനോ, നിങ്ങളിൽ നിന്നും

കിട്ടുന്ന പോലെ മറ്റൊരാളുടെന്നു സ്നേഹം വാങ്ങാനോ എനിക്ക് കഴിയില്ല.. മാത്രല്ല, ഇവിടെ നല്ല പിള്ള ചമഞ്ഞും, സ്ത്രീ സ്വാതന്ത്ര്യം പറഞ്ഞും നടക്കുന്നവന്മാരൊക്കെ ഭാര്യമാരെ എങ്ങനാ കാണുന്നെന്നു എനിക്കറിയാം. പക്ഷെ നിങ്ങള് ഭർത്താവെന്ന അധികാരം മാത്രമേ എന്റടുത്തു എടുത്തിട്ടുള്ളു.

എന്നെ ഒരു അടിമയായി കണ്ടിട്ടില്ല. കള്ള് കുടിച്ചു ഇന്നുവരെ നിങ്ങളെന്നെ ഒരു തെറി പോലും വിളിച്ചിട്ടില്ല. എന്റെ ഒരാഗ്രഹങ്ങൾക്കും നിങ്ങൾ എതിര് നിന്നിട്ടില്ല. ഇത്രയും സ്ഥാപനങ്ങൾ നടത്തിയാ എന്റെ കയ്യിന്നു നിങ്ങൾ ഇന്ന്

വരെ ഈ വീട്ടിലേക്കു വേണ്ടി ഒരു രൂപ പോലും വാങ്ങിയിട്ടില്ല. പിന്നെ എങ്ങനെ ആണ് കണ്ണേട്ടാ എനിക്ക് നിങ്ങളെ വെറുക്കാൻ പറ്റുക??? പിന്ന ആകെ ഉള്ളത് ശരീര സുഖം. ശരിയാണ്, പക്ഷെ മനസ്സിന് സമാധാനം കിട്ടാതെ എങ്ങനാണ് ഏട്ടാ ഞാൻ രതി മൂർച്ച ആസ്വദിക്കുക??? ഇന്നല്ലെങ്കിൽ നാളെ

നിങ്ങളെ ഞാൻ മാറ്റി എടുക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.. അപ്പൊ ദാ ഇതുപോലെ മനസ്സും ശരീരവും ഒരുപോലെ ലൈംഗീകത ആസ്വദിക്കുന്ന സമയം വരും എനിക്കറിയാമായിരുന്നു… ഈ ബുദ്ധി കുറച്ചു നേരത്തെ തോന്നി ഇരുന്നങ്കിൽ അല്ലെ..

കണ്ണന്റെ നെഞ്ചിലെ രോമത്തിൽ പിടിച്ചു വലിച്ചു കൊണ്ടു ജാനകി പറഞ്ഞുപിന്നെ, ഏട്ടൻ പറഞ്ഞപോലെ പെണ്ണുങ്ങൾ ഉണ്ടാവും.. അവരുടെ കാര്യം എനിക്കറിയില്ല കേട്ടോ.. പക്ഷെ മനസ്സും ശരീരവും കൊടുത്തത് ശരിയായ ആണിനാണെന്നു ഉറച്ച വിശ്വാസം

ഉണ്ടങ്കിൽ മരണം വരെ അവനെ മാത്രം സ്നേഹിച്ചു അവനു മാത്രം നൽകാൻ കെൽപ്പുള്ള എന്നെ പോലത്തെ പെണ്ണുങ്ങളും ഉണ്ട് കേട്ടോ…

അവന്റെ മേശയിൽ പിടിച്ചു പിരിച്ചു കൊണ്ടു അവൾ പറഞ്ഞു.കണ്ണൻ : ഒരു റൗണ്ട് കൂടി പോവേണ്ടി വരുമോ

ജാനകി : ഈശ്വരാ.. ഇനി ഇത് നിർത്താൻ ഞാൻ അടുത്ത പണി ഒപ്പിക്കണ്ട വരുവോചിരിച്ചു കൊണ്ടു അവൾ കണ്ണന്റെ നെഞ്ചിൽ ചേർന്ന് കിടന്നു. സന്തോഷത്തോടെ കണ്ണൻ അവളുടെ നെറ്റിയിൽ ചുംബിച്ചു !

 

Leave a Reply

Your email address will not be published. Required fields are marked *