എന്റെ മോന്റെ കാശ് തുലയക്കാൻ ആയി കേറി വന്നതാ ആ നശൂലം പിടിച്ച സന്താനം..””” ആ മാറാ രോഗിയെ കെട്ടരുത് എന്ന് കാല് പിടിച്ചു

(രചന: മിഴി മോഹന)

എന്റെ മോന്റെ കാശ് തുലയക്കാൻ ആയി കേറി വന്നതാ ആ നശൂലം പിടിച്ച സന്താനം..””” ആ മാറാ രോഗിയെ കെട്ടരുത് എന്ന് കാല് പിടിച്ചു പറഞ്ഞതാ അവനോട് ആര് കേൾക്കാൻ…. ലോകത്ത് എങ്ങും കാണാത്ത സൗന്ദര്യം അല്ലെ അന്നേരം അവടെ മോന്തക്ക് അവൻ കണ്ടത്..”

അല്ലങ്കിൽ പോട്ടെ എന്തെങ്കിലും കിട്ടപോര് ഉണ്ടാകണം.. ഇത് അതും ഇല്ല ഏതോ ഓണം കേറാ മൂലയിൽ അഞ്ച് സെന്റ് വസ്തു ഉണ്ട്ന്നാ തന്ത കാർന്നൊരു പറഞ്ഞത് .. “‘ വിറ്റാൽ വെല പോലും കിട്ടുവോ എന്റെ കാർത്യായിനി..”‘

പുറത്തെ ചായിപ്പിൽ ഇരുന്ന് അമ്മയുടെ ഉറക്കെയുള്ള സംസാരം മുറി വരെ നീളുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല..” കാരണം എല്ലാ ദിവസവും കേട്ട് തഴമ്പിച്ച വാക്കുകൾ ആണ് അത്.. ഇന്ന് അതിന്റെ ശക്തി അല്പം കൂടും എന്ന് മാത്രം…

കാരണം ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും ആ രോഗം തല ഉയർത്തുമ്പോൾ ഇതിലേറെ പ്രതീക്ഷിച്ചത് ആണ്…””” കണ്ണുകൾ ഇറുകെ അടയ്ക്കുമ്പോൾ കാത് അനുസരണ ഇല്ലാതെ തുറന്നു തന്നെ

ഇരുന്നു… അല്ലങ്കിലും ഒഴിഞ്ഞു മാറിയാലും അമ്മ എന്നെ കേൾപ്പിക്കാൻ തന്നെയാണ് അടുത്ത വീട്ടിലെ കർത്യായിനി തള്ളയോട് ഉറക്കെ ഉറക്കെ പറയുന്നത്…

കർത്യായിനിക്ക് അറിയാമല്ലോ എന്റെ പെൺമക്കൾ രണ്ട് പേരെയും നല്ല അന്തസോടെ ആണ് ഞാൻ കെട്ടിച്ചു വിട്ടത്.. ഒരുത്തിക്ക് നാല്പത് പവനും മൂന്ന് ലക്ഷം രൂഫയും കൊടുത്തു.. “”” ഒരുത്തിക്ക് പൊന്ന് ഇച്ചിരി കുറഞ്ഞാലും അഞ്ച് ലക്ഷം അല്ലെ കൊടുത്തേ..”‘

അവറ്റകളുടെ തന്ത കഷ്ടപെട്ട് ഉണ്ടാക്കിയതാ അതൊക്കെ..”’ ചാകും മുൻപേ പറഞ്ഞത് പെണ്മക്കളെ ഒരു കുറവും വരുത്താതെ കെട്ടിച്ചു വിടണം എന്നാ….”” ഞാൻ ആ വാക്ക് പാലിച്ചു..

ഇവിടെ ഉണ്ട്‌ ഒരെണ്ണം കെട്ടി കേറി വന്നപ്പോൾ ദേ ഈ വണ്ണത്തിൽ നൂല് പോലെ ഒരു മാല… അതും എന്റെ മോൻ അന്നേരം എങ്ങാണ്ട് മേടിച്ചു

കൊടുത്തത്… “” എന്തെങ്കിലും പറയാൻ പറ്റുവോ എന്റെ കാർത്യായിനിയെ പ്രേമം അല്ലെ പ്രേമം.. “”പഠിപ്പിക്കാൻ ട്യൂടോറിയലിൽ പോയപ്പോൾ കൂടെ കൂടിയതാ അള്ളു പോലെ അല്ലെ പിടി മുറുക്കിയത്….

ഹഹ്.. “‘എട്ടും പൊട്ടും തിരിയാത്ത എന്റെ ചെറുക്കനെ കൈയ്യും കലാശവും കാണിച്ച് വശപെടുത്തിയതാ അല്ലാണ്ട് ഒന്നും അല്ല…””ആ തന്തയ്ക്കും അറിയാം അല്ലങ്കിൽ മോള് കെട്ടാചരക്ക് ആയി വീട്ടിൽ നിന്നു പോകും എന്ന്..എന്തെങ്കിലും ഗതി ഉണ്ടെങ്കിൽ അയാൾ ഈ തെമ്മാടിതരത്തിനു കൂട്ട് നിൽക്കുവോ…

ദീനക്കാരി ആണെന്ന് അറിഞ്ഞോണ്ട് അല്ലെ എന്റെ മോന്റെ തലയിൽ കെട്ടി വച്ചത്….”” കർത്യായാനി തള്ളയുടെ കൈയിലെ മുറുക്കാൻ ചെല്ലത്തിൽ നിന്നും പാതി വെറ്റയും പാക്കും ചുണ്ണാമ്പും വായിലേക്ക് വെച്ചവർ..

എന്റെ പെൺമക്കള് പറഞ്ഞത് കൊണ്ടാ ഒന്നും മിണ്ടാതെ ഞാൻ അവളെ അകത്തു കയറ്റിയത് തന്നെ … “”” ഞാൻ അറിഞ്ഞോ കർത്യായനി ദീനക്കാരി ആണെന്ന്….

അന്ന് രാത്രിയിൽ ഞാൻ അങ്ങ് പേടിച്ചു പോയില്ലേ.. “” ഇമ്മാതിരി വെറയൽ അല്ലായിരുന്നോ… എന്റെ മോൻ താക്കോല് കൊണ്ട് വന്നു അവളുടെ കൈയിൽ കൊടുക്കുമ്പോൾ അല്ലെ എനിക്ക് മനസിൽ ആയത് ചൊഴലി ആണെന്ന്…”” നമ്മടെ കുടുംബത്തിൽ ആർക്കും ഇങ്ങെനെ ഒന്നും ഇല്ല…

അന്ന് രാത്രി തന്നെ അവളെ തിരിച്ചു കൊണ്ട് വിടാൻ പറഞ്ഞതാ ഞാൻ… ആര് കേൾക്കാൻ സുന്ദരികോതയുടെ സൗന്ദര്യത്തിൽ മയങ്ങി കിടക്കുവല്ലേ അവൻ…… അവൻ ചികിത്സിച്ചോളാം എന്ന്…. “”

ആളും പേരും അറിയാതെ ധർമ്മ കല്യാണവും നടത്തി വിട്ട് കഴിഞ്ഞ് അവടെ തന്ത ഇവിടെ വരെ ഒന്ന് വന്നു.. “” ആർക്കും വേണ്ടാത്ത അഞ്ച് ചെന്റ് എന്റെ മോൾക് ഉള്ളതാന്ന് പറഞ്ഞ്..

പറച്ചില് മാത്രമേ ഉണ്ടായുള്ളൂ പേരെ കൂട്ടി ഇന്ന് വരെ കൊടുത്തിട്ടില്ല… എന്നാത്തിനാ ആ മുതുക്കന് ചാകുമ്പോൾ കൊണ്ട് പോകാൻ ആയിരിക്കും..പറ്റിയ അബദ്ധം പറഞ്ഞിട്ട് കാര്യം ഉണ്ടോ……

ദീനക്കാരി ആയത് കൊണ്ട് പെറത്തില്ലന്ന് കരുതിയതാ പക്ഷെ മൂന്ന് എണ്ണത്തെ അല്ലെ അപ്പം ചുടുന്നത് പോലെ പെറ്റ് ഇട്ടത്..അന്നേരം അവൾക് ഒരു സൂക്കേടും ഇല്ലായിരുന്നു… “”” പറയുന്നതിന് ഒപ്പം ആ സ്ത്രീ ചായിപ്പിന് വശത്തേക്ക് നീട്ടി ഒന്ന് തുപ്പി…

വർഷം ഇരുപത്തിമൂന്ന് ആയി ഇന്ന് വരെ എത്ര ലച്ചം രൂഫ മുടക്കി എന്റെ മോൻ…അവന് ഒരു സർക്കാർ ഉദ്യോഗം ഉള്ളത് കൊണ്ട് എല്ലാം നടന്നു…അവടെ ഭാഗ്യം കൊണ്ട അവന് ഉദ്യഗം കിട്ടിയത്

എന്ന് അവൻ പറയുന്നത്… ഭാഗ്യം ഉണ്ടങ്കിൽ അവടെ ദീനം കുറയില്ലായിരുന്നോ… എന്നിട്ട് കുറഞ്ഞോ ദേ ഇപ്പോ വീണ്ടും ഇളകിയിട്ടുണ്ട്…..

ഹാ..” ഏതാണ്ട് നാട്ടു വൈദ്യനെ കാണിക്കാൻ ആണ് അടുത്ത പദ്ധതി… “” അതിനും ലച്ചങൾ വേണം എന്ന് പറയുന്നത് കേട്ടു ആ ഇളയ ചെറുക്കൻ… അവൻ ഏതാണ്ട് മൊമ്പായിലിൽ തോണ്ടി കൊണ്ട് വന്ന കോള അത്.. “”

എന്നോട് ഒന്നും പറഞ്ഞില്ല എല്ലാം അമ്മച്ചിയും മക്കളും അകത്തു പറയുന്നത് കേട്ടതാ..എന്നോട് ഒന്നും പറയാറില്ല… ആ വഴി എങ്ങാനും ഒന്ന് പോയി ഈ ചെവി കൊണ്ട് എന്തെങ്കിലും ഒന്ന് കേട്ടാൽ പറയും ഞാൻ നൂസ് പിടിക്കാൻ വന്നത് ആണെന്ന്…

ദേവകിയെ.. “‘ ഇനി ഭദ്രന്റെ കൈയിൽ പണം വല്ലോം കാണുവോ അവളെ ചികിൽസിക്കാൻ മൂത്ത പെണ്ണിന്റെ കല്യാണം നടത്തിയത് തന്നെ ചിട്ടിയും വട്ടിയും പിടിച്ചല്ലേ…”‘ ആ നിന്റെ വീട്

ഇരിക്കുന്ന പുരയിടം ഉൾപ്പടെ പത്തു നാല്പത് സെന്റ് ഇല്ലേ…. അതിൽ കുറച്ചു വിറ്റാ മതിയല്ലോ..”” കൂടെ ഇരുന്നു എരിവ് കയറ്റി കർത്യായനി തള്ള..

അയ്യടാ ഇമ്മിണി പുളിക്കും.. എന്റെ സ്വത്തിൽ തൊടാൻ….എന്റെ കാലശേഷം അല്ലാതെ ഒരു തരി ഭൂമി ഞാൻ കൊടുക്കില്ല… അല്ലങ്കിൽ തന്നെ ഈ ദീനക്കാരി ഇത്രേം കൊല്ലം ജീവിച്ചത് തന്നെ മഹാഭാഗ്യം… ഇനി കുറച്ചു നാളും കൂടി ഇരുന്നിട്ട് എന്തിനാ.. വെറുതെ പണം കളയാനോ…. “””

അമ്മയുടെ കുത്ത് വാക്കുകൾ ചെവിയിലേക് വീണ്ടും തുളച്ചു കയറുമ്പോൾ അറിയാതെ കണ്ണ് ഒന്ന് നിറഞ്ഞു..

അഞ്ചാം വയസ് മുതൽ കേൾക്കുന്നത് ആണ് ദീനക്കാരി എന്നുള്ള പേര്.. “” അന്നൊന്നും ആ പേരിന്റെ അർത്ഥം അറിയാനുള്ള പാകത മനസിനും ശരീരത്തിനും ആയിട്ടില്ലായിരുന്നു….. പല ദിവസങ്ങളിൽ നുരയും പതയും പൊന്തി വരുമ്പോൾ എന്റെ അമ്മയുടെ മടിത്തട്ടിൽ ഇങ്ങനെ കിടക്കും…

കണ്ണ് തുറക്കുമ്പോൾ എന്റെ മോൾക് ഒന്നും ഇല്ലന്ന് പറഞ്ഞ് നെഞ്ചിലേക് ചേർത്തു പിടിക്കും അമ്മ.. “” പാതി വഴിയിൽ ദീനകാരിയെയും അവളുടെ അച്ഛനെയും ഇട്ടിട്ട് അമ്മ പോകുമ്പോൾ ആ ചിതയിലേക്ക് ഒന്ന് നോക്കിയതെ ഉള്ളു….

പിന്നീട് കണ്ണ് തുറക്കുമ്പോൾ ചേർത്ത് പിടിക്കാൻ അമ്മയ്ക്ക് പകരം അച്ഛൻ ആയിരുന്നു… “” ഒരുപാട് പണം ചിലവാക്കി അച്ഛൻ… അച്ഛന് താങ്ങാവുന്നതിനും അപ്പുറം ആയപ്പോൾ താൻ തന്നെയാണ് അച്ഛനോട് ഇനി ഒന്നും വേണ്ട എന്ന് പറഞ്ഞത്..

അന്നത്തെ കാലത്ത് പത്തു കഴിഞ്ഞ് ദൂരെ കോളേജിൽ വിടാതെ അച്ഛൻ എന്നെ അടുത്തുള്ള ട്യൂട്ടോറിയൽ കോളേജിലാണ് വിട്ടത്…. ” കർക്കശക്കാരൻ ആയ ഭദ്രൻ സാറിന്റെ ക്ലാസിലേക്ക്…..

കണക്ക്‌ കൂട്ടലുകൾക്ക്‌ പണ്ടേ പുറകോട്ട് ആയ എനിക്ക് ദിവസവും ആ വായിൽ ഇരിക്കുന്നത് കേൾക്കാൻ ആയിരുന്നു വിധി.. ” അന്ന് മറ്റ് പെൺകുട്ടികൾ

ആരാധനയോടെ സാറിനെ നോക്കുമ്പോൾ എനിക്ക് പേടി ആയിരുന്നു…. അത് കൊണ്ട് തന്നെ ക്രിയകൾ എല്ലാം തെറ്റിക്കും…..

അന്നും പതിവ് പോലെ എല്ലാവരും ശരിയാക്കിയ കണക്ക് ഞാൻ മാത്രം ആയിരുന്നു തെറ്റിച്ചത്… “” നന്നേ ദേഷ്യത്തിൽ എന്റെ മുൻപിൽ ഇരുന്ന

നോട്ട് ബുക്ക്‌ വലിച്ചെറിയുമ്പോൾ കണ്ണിലേക്കു ഇരച്ചു വന്ന ഇരുട്ടിൽ നിഴൽ പോലെ ഞാൻ കണ്ടു കൺമുൻപിൽ നിന്നും മറയുന്ന ഭദ്രൻ സാറിനെ……

അന്ന് കണ്ണ് തുറക്കുമ്പോൾ ഹോസ്പിറ്റലിൽ ആണ് ഞാൻ… കണ്ണ് കലങ്ങി മാപ്പ് പറഞ്ഞ് നിൽക്കുന്ന സാർ.. “” പിന്നീട് ഒരു ചെറു ചിരിയോടെ ക്ലാസിൽ എനിക്ക് കണക്കുകൾ പറഞ്ഞ് തരുമ്പോൾ കുട്ടികൾ അടക്കം പറഞ്ഞ് തുടങ്ങിയിരുന്നു….

ആ സംസാരം സ്റ്റാഫ്‌ റൂം വരെ നീളുമ്പോഴും ആ ചുണ്ടിൽ ഒരു ചിരി മാത്രം ആയിരുന്നു… പക്ഷെ ഒരിക്കൽ സാർ ഇഷ്ടം തുറന്നു പറയുമ്പോൾ ഒരുപാട് പറഞ്ഞ് നോക്കി പിന്തിരിയാൻ…

പക്ഷെ എന്റെ വാക്കുകൾ ആ സ്നേഹത്തിനു മുൻപിൽ എനിക്ക് തിരിചെടുക്കേണ്ടി വന്നു… ഭദ്രൻ സാറിൽ നിന്നും ഭദ്രേട്ടനിലേക്ക് മാറുമ്പോൾ ആ സ്നേഹം എന്റെ നെഞ്ചിൽ തിളങ്ങുന്ന പൊന്ന് ആയി കയറി കഴിഞ്ഞിരുന്നു….

അന്നും ഇന്നും ഒരു കാര്യം മാത്രമേ എന്നോട് ആവശ്യപെട്ടിട്ടുള്ളു എന്റെ ഭദ്രേട്ടൻ…

അമ്മ ഒരിക്കലും നിന്നെ അംഗീകരിക്കില്ല പലതും പറയും ചെറു പ്രായത്തിൽ ഭർത്താവ് നഷ്ടപെട്ട സ്ത്രീയാണ്… മറിച്ച് ഒന്നും പറയരുത്… കൂടെ ഞാൻ ഉണ്ട്‌ നിനക്ക് പകരം എന്റെ നാവ് സംസാരിച്ചോളാം…

ഈ ഇരുപത്തി മൂന്ന് വർഷത്തിനു ഇടയിൽ ആ സ്നേഹം മൂന്ന് മക്കൾ ആയി ഞങൾക്ക്‌ ഇടയിൽ വന്നു… എന്നിട്ടും ഇന്നോളം കൊടുത്ത വാക്ക് ഞാൻ തെറ്റിച്ചിട്ടില്ല.. “”

ഹഹ്.. “”ചിരിയോടെ എനിക്ക് സുഖം ഉള്ള പഴയതൊക്കെ ഓർക്കുമ്പോൾ ആണ് പുറത്ത് ഭദ്രേട്ടന്റെ ബൈയ്ക്ക് വരുന്ന ശബ്ദം കേൾക്കുന്നത്..

എടാ നിന്റെ അച്ചിക്ക് ചികിത്സക്ക്‌ പണം വേണം എങ്കിൽ അവടെ വീട്ടിൽ നിന്നു കൊണ്ട് വരാൻ പറയണം അല്ലാതെ എന്റെ ഭൂമിയിൽ തൊടാൻ ഞാൻ സമ്മതിക്കില്ല..””””ഭദ്രേട്ടനെ കണ്ടതും അമ്മ ഓടി വന്നു കഴിഞ്ഞിരുന്നു..

അമ്മ ഇത് എന്തോന്നാ പറയുന്നത്..”” ഭ്രാന്ത്‌ ആയോ.. വല്ലവന്റേയും വാക്ക് കേട്ട് കുടുംബത്ത് അലോഹ്യം ഉണ്ടാക്കാൻ ആണ് ഉദ്ദേശ്യം എങ്കിൽ ഒരെണ്ണത്തെ ഈ പരിസരത്തു ഞാൻ

അടുപ്പിക്കില്ല..”’ഒന്നാമതെ മനുഷ്യൻ ടെൻഷന്റെ പുറത്ത് ആണ്….ഭദ്രേട്ടന്റ വാക്കുകൾ ഉയർന്നതും കർത്യായനി അമ്മ പുറകു വശം വഴി ഓടി കഴിഞ്ഞിരുന്നു..

അല്ലങ്കിലും അച്ചിയെ പറഞ്ഞാൽ പിടിക്കില്ലല്ലോ.. “”” കോന്തൻ..” പിറു പിറുത്ത് കൊണ്ട് അമ്മ പോകുമ്പോൾ കൈയിൽ ഇരുന്ന ബാഗ് എന്റെ കൈയിൽ തന്നു ഭദ്രേട്ടൻ..

താൻ മരുന്ന് കഴിച്ചോ.. “” അതോ അമ്മ പറയുന്നത് കേട്ട് കരഞ്ഞിരുന്നോ…”” പാന്റ് ഊരി മുണ്ട് ഉടുക്കുമ്പോൾ അതിനു മറുപടി പറയാതെ അടുത്തേക്ക് നീങ്ങി നിന്നു..

ഭാമേച്ചിയെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിട്ട് എന്തായി ഭദ്രേട്ടാ..” ഡോക്ടർ എന്ത്‌ പറഞ്ഞു..? റിസൾട്ട്‌ വന്നോ..? എന്റെ ചോദ്യത്തിന് ഒപ്പം ആ മുഖം ഒന്നു വിളറി….

വൈകുന്നേരം വരൂ.. “” ബയോപ്സിക്ക്‌ അയക്കണം എന്ന് പറഞ്ഞപ്പോഴേ എന്റെ ചങ്ക് തകർന്നു ദേവി… ആ അസുഖം ഒന്നും ആയിരിക്കില്ല . “” എന്നാലും എന്റെ കൂടെ പിറപ്പ് അല്ലെ നെഞ്ചു പൊടിയും പോലെ…. അതിന് ഇടയ്ക്ക് അമ്മയുടെ ഈ സ്വഭാവവും..

മ്മ്ഹ്ഹ്…. “” ഭാമേച്ചിക്ക് തൊണ്ടവേദന കുറയാത്തതിനു ഏതോ നാട്ടു വൈദ്യന്റെ നമ്പർ അപ്പുവും അമ്മുവും ഇന്ന് രാവിലെ എടുത്തു കൊണ്ട് വന്നു.. “” അവർ

അതിനെ പറ്റി പറഞ്ഞത് കേട്ടെന്ന് തോന്നുന്നു.. അത് എന്നെ ചികിത്സിക്കാൻ ആണെന് കരുതിയുള്ള വെപ്രാളമാ ആ കണ്ടത്…. “” എന്റെ ചുണ്ടിൽ നേർത്ത ചിരി വിടരുമ്പോൾ ഭദ്രേട്ടൻ എന്നെ ഒന്ന് നോക്കി..

അമ്മ നിന്നെ വേദനിപ്പിക്കുന്നതിനുള്ള ഫലം ആയിരിക്കും അമ്മയുടെ മോളുടെ ഈ വിധി അല്ലെ ദേവി.. “”

എന്തൊക്കെയാ ഭദ്രേട്ടൻ ഈ പറയുന്നത് ഭാമേച്ചിക്ക് അങ്ങനെ ഒന്നും സംഭവിക്കില്ല.. അമ്മേ പോലെ അല്ല ഏട്ടന്റെ രണ്ടു പെങ്ങൾമാരും ഇന്നോളം എന്നെ മാറ്റി നിർത്തിയിട്ടില്ല..അങ്ങനെ ഒന്നും ഉണ്ടാവില്ല നോക്കിക്കോ…

പക്ഷെ എന്റെ ആ വാക്ക് വെറും ആശ്വാസവാക്കുകൾ മാത്രം ആണെന്ന് തിരിച്ചറിയുന്നത് കുറച്ചു സമയത്തിനു ശേഷം വന്ന ആ ഫോൺ കോളിൽ ആണ്…

“” ആദ്യമൊക്കെ ഒന്നും അമ്മയെ അറിയിച്ചില്ല… പക്ഷേ ഏതോ ഒരു അവസരത്തിൽ വീണ്ടും എന്നെ കുത്തി നോവിച്ച നിമിഷം ഭദ്രേട്ടന്റെ മനസു കൈ വിട്ട് പോയി..തുറന്നടിച്ചമ്മയോട് പറയുമ്പോൾ അത്രയും നാൾ ഉള്ളിൽ ഒതുക്കിയത് ഒക്കെയും പുറത്തേക്ക് വന്നു..

“”ദീനക്കാരി ഇവൾ അല്ല അമ്മയുടെ മകൾ ആണ്…ഓരോ നിമിഷവും ആരും ഇല്ലാത്ത ഈ പെണ്ണിനെ അമ്മ കുത്തി നോവിച്ചതിന്റെ ഫലം ആണ് ഇന്ന് എന്റെ പെങ്ങൾ അനുഭവിക്കുന്നത്…””

നാവ് അടങ്ങി ഇരുന്നിട്ടുണ്ടോ നിങ്ങളുടെ… എന്നും ശാപവർഷം മാത്രം…… എല്ലാം സഹിച്ചിവൾ ഇവിടെ നിന്നത് എന്നെ ഓർത്ത് മാത്രം ആണ്.. “” ദേഷ്യത്തോടെ ഭദ്രേട്ടൻ ഇറങ്ങി പോകുമ്പോൾ എല്ലാം കേട്ട് താഴേക്ക് ഊർന്നു പോകാൻ ഒരുങ്ങിയ അമ്മയെ നെഞ്ചോട് ചേർത്തു ഞാൻ…

ദേവി..” എന്റെ മോള്.. “” ചെറു മയക്കത്തിൽ നിന്നും അമ്മ കണ്ണ് തുറക്കുമ്പോൾ ആ തലയിൽ മെല്ലെ തലോടി..

ഭാമേച്ചിക്ക് ഒന്നും ഇല്ല അമ്മേ… നാളെ ഒരു സർജറി ഉണ്ട്‌ അതിനുള്ള കാശിനു വേണ്ടിയുള്ള ഓട്ടമാ ഭദ്രേട്ടൻ ..

ഭദ്രനോ..” അവളുടെ സ്വർണ്ണവും പിന്നെ അച്ഛൻ കൊടുത്ത കാശും ഇല്ലേ… “” അമ്മ പതുക്കെ തല ഉയർത്തി നോക്കി…

ആ അതൊന്നും ഇപ്പോൾ ബാക്കി ഇല്ല… അളിയന്റെ ഇളയ പെങ്ങളെ കെട്ടിക്കാൻ നേരം അമ്മേടെ ചേച്ചി അത് അളിയന് എടുത്തു കൊടുത്തു…… “” ഭദ്രേട്ടൻ പറയുമ്പോൾ അമ്മ കണ്ണ് ഒന്ന് മിഴിച്ചു..

ആരോട് ചോദിച്ചിട്ട്..” എന്നോട് അവൾ ഒന്നും പറഞ്ഞില്ലല്ലോ.. അവളുടെ മുതൽ എടുത്തെങ്കിൽ അവന്റ വസ്തു കുറച്ചു വിൽക്കാൻ പറ എനിക്ക് എന്റെ മോളെ എങ്ങനെയും രക്ഷക്കണം..

ചേച്ചിയുടെ ട്രീറ്റ്മെന്റന് വേണ്ടി കുറച്ചു വസ്തു വിൽക്കാൻ പറഞ്ഞപ്പോൾ അളിയന് അമ്മയുടെ അനുവാദം വേണം പോലും ..'” അവർ സമ്മതിച്ചില്ല ചികിത്സിച്ചാൽ രക്ഷപെടില്ലങ്കിൽ കാശ് മുടക്കുന്നത് എന്തിനാണെന്ന അവർ ചോദിക്കുന്നത്…

അയ്യോ അവർ എന്തോ തള്ളയാ..” അവരും രണ്ട് പെറ്റത് അല്ലേ… “” ഒരു ദീനക്കാരി കുഞ്ഞിനോട് ഇങ്ങനെയൊക്കെ പറയാവോ.. എന്റെ മോള് കേട്ടാൽ അവൾ എങ്ങനെ ഇത് സഹിക്കും.. “” നെഞ്ചത്തോട്ട് കൈ വെച്ചവർ അലറുമ്പോൾ ഭദ്രന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു..

അമ്മ മൂന്നു പെറ്റത് അല്ലെ.. “” എന്നിട്ടും കഴിഞ്ഞ ഇരുപത്തി മൂന്ന് വർഷവും ഇതേ പല്ലവി ആണ് അമ്മയും പാടി കൊണ്ട് ഇരുന്നത്… “” അന്നേരം അത് മരുമകൾ സ്വന്തം മകൾക് വന്നപ്പോൾ അത് ഉള്ളിൽ തട്ടി അല്ലെ…. മ്മ്ഹ്..”

ഭദ്രേട്ടാ.. “” വേണ്ട..” ആ തോളിൽ പിടിക്കുമ്പോൾ എന്നെ ഒന്ന് കൂടി ചേർത്ത് നിർത്തി..

അമ്മേ പണം ഇല്ലാത്തതിന്റെ പേരിൽ ചികിത്സ മുടങ്ങില്ല സർജറിക്ക് വേണ്ടിയുള്ള പണം ഹോസ്പിറ്റലിൽ കെട്ടി വച്ചിട്ട ഞാൻ വരുന്നത്… അത് എന്റെ കാശ് അല്ല… ഇവളുടെ കാശ്

ആണ്….നാഴികയ്ക്ക് നാല്പത് വട്ടം അമ്മ പുച്ഛിച്ചില്ലേ അഞ്ചു സെന്റ് സ്ഥലത്തെ രാജകുമാരി എന്ന് വിളിച്…

ഇന്ന് ഈ രാജകുമാരിയുടെ ആ അഞ്ച് സെന്റ് സ്ഥലം പണയം വച്ച കാശ് ആണ് ഹോസ്പിറ്റലിൽ അടച്ചത്… ഓപ്പറേഷൻ നാളെ കാണും.. “” കൂട്ടിരിക്കാൻ

പോകുന്നത് ഈ ദീനകാരിയും… അമ്മേടെ ഇളയ മോൾക് സമയം ഇല്ലന്ന്… “” പറഞ്ഞ് കൊണ്ട് ഭദ്രേട്ടൻ പുറത്തേക്ക് ഇറങ്ങുമ്പോൾ എന്റെ കൈയിൽ പിടിച്ചു അമ്മ…

മോളെ ദേവി… അമ്മയോട് ക്ഷമിക്കെടി.. “”അമ്മ ഒത്തിരി കുറ്റം പറഞ്ഞിട്ടിണ്ട് ദൈവം തന്ന ശിക്ഷയാ….'”

അമ്മ പറയുന്നതിന് മറുപടി ഒന്നും പറയാതെ പുറത്തു വരുമ്പോൾ നേർത്ത ചിരിയോടെ ഭദ്രേട്ടൻ എന്നെ നോക്കി..

ദേവി ഇത് സിനിമയോ കഥയോ ഒന്നും അല്ല ജീവിതം ആണ്… അമ്മയുടെ ഈ പ്രകടനമൊക്കെ വെറും താൽക്കാലികം മാത്രം ആണ്…. ചേച്ചിയുടെ ഓപ്പറേഷൻ

കഴിഞ്ഞു ചേച്ചി നേരെ നിൽകുമ്പോൾ പഴയതൊക്കെ പാടി തുടങ്ങും അമ്മ.. അത് കൊണ്ട് മോഹവലയത്തിൽ ഒന്നും വീഴണ്ട… “”

ഭദ്രേട്ടൻ പറഞ്ഞതും ഞാൻ അല്പം ഉറക്കെ ചിരിച്ചു.. “”എനിക്ക് അറിയില്ലേ ഭദ്രേട്ടാ അമ്മയെ.. “” ദീനക്കാരി മരുമകൾ എന്നും ദീനക്കാരി തന്നെയാണ്.. പിന്നെ അല്പം എങ്കിലും ഒരു പാഠം പഠിച്ചാൽ നന്ന്.. “‘

ചിരിയോടെ ഞങൾ അകത്തേക്ക് നോക്കുമ്പോൾ മുകളിലേക്കു കൈ ഉയർത്തി ചേച്ചിയുടെ അമ്മായിഅമ്മയെ കാര്യം ആയി പ്രാകുന്നുണ്ട് അമ്മ……ചിലർ അങ്ങനെ ആണ്…. നന്നാവും എന്ന് നമുക്ക് തോന്നും വെറുതെ ആണ്….

Leave a Reply

Your email address will not be published. Required fields are marked *