മോളെ നീക്കി കിടത്തിയിട്ട് നീ ഇവിടെ കിടക്ക്…”ബെഡിന്റെ അറ്റത്തേക്ക് കിടക്കാൻ ഒരുങ്ങിയ വേദയോടായി അയാൾ പറഞ്ഞു….

ചുവന്ന രാത്രികൾ
(രചന: അഥർവ ദക്ഷ)

മെഡിക്കൽ ഷോപ്പിൽ നിന്നും വേദ വേഗത്തിൽ ഇറങ്ങി… നടന്നു കൊണ്ട് തന്നെ അവൾ കൈയിലിരുന്ന കവർ ബാഗ് തുറന്ന് അതിലേക്ക് തിരുകി വെച്ചു…….

“വേഗം വാ ബസ് പോകും….” കൂടെയുണ്ടായിരുന്ന നിത തിരക്ക് കൂട്ടി….. “വരുവാടി പെണ്ണേ….”അവൾ വേഗതത്തിൽ നടന്നു……

അവർ ബസ്റ്റ് സ്റ്റാന്റിൽ ചെന്ന് നിന്നതും ബസ് വന്നു നിന്നു….. അവർ വേഗതത്തിൽ ബസിന്റെ അടുത്തേക്ക് നടന്നു ഒരുപാട് ആളുകൾ ഇറങ്ങാനും കയറാനും ഉണ്ടായിരുന്നു….

എങ്ങനെയൊക്കെയോ തിക്കിതിരക്കി അവർ ബസ്സിൽ കയറി സീറ്റ് പിടിച്ചു…..“നിന്റെ മുഖത്ത് ആകെയൊരു ഷീണം ആണെല്ലോടി…..”വേദയുടെ അരികിൽ ഇരുന്നു കൊണ്ട് നിത തിരക്കി…..

“വയ്യടി…. ഡേറ്റ് ആകാറായി അതിന്റെ പെയിൻ…. “അവൾ തെല്ല് അസഹ്യതയോടെ പറഞ്ഞു….

“നിനക്ക് ഒന്ന് Dr. കാണാമായിരുന്നില്ലേ PCOD യുടെ കോംപ്ലിന്റിന്റെ മറ്റുമാകും ഇത്രയും പെയിൻ…..”“പോകണം…..” അവൾ ചരിഞ്ഞ് നിതയെ ഒന്ന് നോക്കി…..“പോകണം എന്നെല്ല പോകൂ…”

“PCOD യുടെ മാത്രമെല്ലടി.. എന്തോമേട്രിയൽ ത്തിക്ക്നെസ് പ്രോബ്ലം ആണ്… D & C ചെയ്യേണ്ടി വരുമെന്നാ പറഞ്ഞെ…..” അവൾ നെടുവീർപ്പോടെ പറഞ്ഞു….

“അത്‌ ചെയ്യാതിരിക്കുന്നതാ നല്ലത് നീ ആ ഡോക്ടർ സ്വപ്നയെ ഒന്ന് കാണു… അവർ കൂടി എന്താ പറയുന്നത് എന്ന് അറിയാലോ…”

“ഉം.. കാണാം… ”ബസ് ഓടി തുടങ്ങിയപ്പോൾ തണുത്ത കാറ്റ് അവളെ തഴുകാൻ തുടങ്ങി…. കണ്ണിനും മുഖത്തും വല്ലാത്തൊരു കുളിർമ്മ അനുഭവപ്പെട്ടു അവൾക്ക്…….

റോഡിലെ തിരക്കിലേക്ക് അവൾ കണ്ണുകൾ നട്ടു…… എല്ലാവരും തിരികെ വീടുകളിലേക്ക് എത്താനുള്ള തിടുക്കത്തിൽ ആണ്… പരിചയമില്ലാത്ത മുഖങ്ങൾ ഇവരെയൊക്കെ കാത്ത് വീടുകളിലും ഒരുപാട് പേർ ഉണ്ടാകില്ലേ…..

അങ്ങനെ എന്തൊക്കെയോ ആലോചിച്ച് അവൾ സീറ്റിലേക്ക് ചാരി കിടന്നു…. കണ്ണുകൾ മെല്ലെ അടഞ്ഞു വന്നു……

നിത തട്ടിയപ്പോൾ ആണ് വേദ കണ്ണുകൾ തുറന്നത് അവൾക്കിറങ്ങാനുള്ള സ്റ്റോപ്പ്‌ ആയിരുന്നു…. തിടുക്കത്തിൽ ബാഗുമായി വേദ എഴുനേറ്റു… നിതയ്ക്ക് അടുത്ത സ്റ്റോപ്പിൽ ആണ് ഇറങ്ങേണ്ടത്…..

തിക്കിതിരക്കി തന്നെ ബസ്സിൽ നിന്നും തിരികെ ഇറങ്ങി….. റോഡ് മുറിച്ചു കടന്ന് അവൾ നടന്നു മെയിൽ റോഡിൽ ഉള്ള കടയുടെ പിറകിൽ തന്നെയായിരുന്നു അവളുടെ വീട്……

അമ്മയും…. ഭർത്താവ് ഹരിയും… പിന്നെ അവരുടെ മകളും… ഭർത്താവിന്റെ അനിയൻ രാഹുലും… അനിയത്തി രാഖിയും അടങ്ങുന്നതാണ് അവളുടെ കുടുംബം…..

വേദ വീട്ടിലേക്ക് നടന്നു…. ചെല്ലുമ്പോൾ ഉമ്മറത്ത് നിലവിളക്ക് കത്തിച്ച് വെച്ചിട്ടുണ്ടായിരുന്നു….

അകത്ത് നിന്ന് സീരിയലിന്റെ ശബ്ദവും ഉറക്കെയുള്ള സംസാരവും കേൾക്കുന്നുണ്ട്…..

അവൾ അകത്തേക്ക് കയറി ചെന്നു… അവളെ കണ്ടതും മകൾ വന്ന് അവളെ വട്ടം കെട്ടിപിടിച്ചു… കുഞ്ഞിന്റെ നെറ്റിയിൽ മുത്തം നെൽകി കൈയ്യിൽ കരുതിയിരുന്ന ചോക്ലേറ്റ് അവൾക്ക് കൊടുത്തു……

“അമ്മേ.. ഫോൺ… “അവൾ വേദയുടെ ഫോണിനായി കൈ നീട്ടി ഫോൺ ബാഗിൽ നിന്ന് എടുത്ത് ലോക്ക് മാറ്റി അവൾ കുഞ്ഞിന് കൊടുത്തു

സീരിയലിൽ മുഴുകിയിരുന്നിരുന്ന അമ്മായിയമ്മ അവളെ ഒന്ന് മുഖമുയർത്തി നോക്കി….. ഡെയിനിങ് ടേബിളിൽ മൊബൈൽ നോക്കി കൊണ്ടിരുന്ന രേഖ… അതിൽ നിന്നും കണ്ണുയർത്തി റൂമിലേക്ക് നോക്കി ചീത്ത പറയുന്നുണ്ട്…..

“എഴുനേറ്റ് പോടീ…..”റൂമിൽ നിന്നും ഉയർന്ന ശബ്ദത്തിനോടൊപ്പം വിയർപ്പിൽ കുതിർന്നൊരു ടീഷർട്ട് രാഖിയുടെ മുഖത്തേക്ക് വന്നു വീണു….

“ഡാ….”അവൾ ദേഷ്യത്തോടെ ചാടി എഴുന്നേറ്റു….“ത്രി സന്ധ്യ നേരത്താണോ… രാഖി… മതി അതിങ്ങു താ….”വേദ ആ ടീഷേർട്ട് വാങ്ങി മുന്നോട്ട് നടന്നു

റൂമിൽ ചെന്ന് സാരി മാറി ചുരിദാർ എടുത്തിട്ടുകൊണ്ട് നേരെ കിച്ചണിലേക്ക് കയറി….. അവിടെ കണ്ട കാഴ്ച അവളിൽ മടുപ്പ് ഉളവാക്കുന്നതായിരുന്നു…..

സിങ്കിൽ എച്ചിൽ പാത്രങ്ങൾ നിറഞ്ഞു കിടക്കുന്നു…… അടുക്കള സ്ലാവിലും ധാരാളം പാത്രങ്ങൾ കിടക്കുന്നുണ്ടായിരുന്നു…… അവൾ തളർച്ചയോടെ കൈകൾ അരയിൽ കുത്തി കൊണ്ട് അതു നോക്കി നിന്നു…

അടിവയറ്റിൽ നിന്നും ഒരു വേദന തുടവഴി അരിച്ചിറങ്ങി….. നടു രണ്ടായി പിളരും പോലെ തോന്നി അവൾക്ക്…… ഒന്ന് കണ്ണടച്ച് നിന്നു കൊണ്ട് അവൾ സിങ്കിലെ പാത്രങ്ങൾ ഓരോനായി കഴുകാൻ തുടങ്ങി…..

“അമ്മേ… അച്ഛനാണ്….”ചിന്നുമോൾ മൊബൈലുമായി അവിടേക്ക് വന്നു….. വേദ കൈയ്യൊന്നു കഴുകി ഡ്രെസ്സിൽ തന്നെ തുടച്ചു…. എന്നിട്ട് മോളുടെ കൈയ്യിൽ നിന്നും മൊബൈൽ വാങ്ങി…..

“എന്തേ…..”അവൾ ഫോൺ ചെവിയോട് ചേർത്തു……“ഞാൻ കൊല്ലം പോകുവാണ്…. ഒരുമണിയാകും എത്താൻ…..”ഹരി പറഞ്ഞു….ഹരി ടാങ്കർ ഡ്രൈവർ ആണ്

“ആ…. ഇറങ്ങിയിട്ട് അതികം ആയോ….” അവൾ തിരക്കി…“കുറച്ചായി…. നല്ല ബ്ലോക്ക്‌ ആണ് ഞാൻ വിളിക്കാം….” അപ്പുറത്ത് കാൾ കട്ട്‌ ആയി…..“അമ്മേ… ഫോൺ…” ചിന്നുമോൾ നിന്നു ചിരിച്ചു….

അവൾക്ക് ഫോൺ തിരികെ കൊടുത്ത ശേഷം അവൾ തന്റെ പണികളിൽ മുഴുകി…… പാത്രം കഴുകി…. മീൻ ക്‌ളീൻ ചെയ്ത് അത്.. കറിവെയ്ക്കുകയും.. പൊരിക്കുകയും ചെയ്തു….

അതിനിടയിൽ നാളത്തേക്കുള്ള വെജിറ്റബിൾ ഒക്കെ കട്ട്‌ ചെയ്തു വെച്ചു….മോൾക്ക് ചോറ് കൊടുക്കാനായി അവൾ ഹാളിലേക്ക് വരുമ്പോളും അമ്മ tv ക്ക് മുന്നിൽ തന്നെ ആയിരുന്നു….

“അമ്മേ ഇന്നുണ്ടല്ലോ… ചാച്ചൻ കാപ്പി ചോദിച്ചിട്ട് അപ്പച്ചി എടുത്ത് കൊടുത്തില്ല….. ന്നിട്ടുണ്ടല്ലോ…”വേദ വായിലേക്ക് വെച്ച് കൊടുത്ത ചോറുരുള വായിൽ വാങ്ങിക്കൊണ്ട് അവൾ പറഞ്ഞു തുടങ്ങി….

“അതെന്താ അപ്പച്ചിയും ചാച്ചനും തല്ലായോ അതാണോ…..”അവൾ തറയിൽ ഇരുന്ന് കൊണ്ട് മോളെ മടിയിൽ ഇരുത്തി…..

“ചായയൊക്കെ അവനെ താനേ ഇടുത്ത് കുടിക്കാമല്ലോ….ഞാൻ തിളപ്പിച്ച് വെച്ചിരുന്നു….”രേഖ പറഞ്ഞു……..

“ഇന്ന്… കുത്തി പൊളിയും മറ്റുമായി ആകെ വയ്യാത്തയാ വന്നേ… അപ്പോൾ അവളുടെ ഒരു സമത്വം പറച്ചിൽ…..” രാഹുൽ അത്‌ കേൾക്കേണ്ട താമസം ദേഷ്യത്തോടെ അവിടേക്ക് വന്നു

“മതി നിറുത്ത്….കീരിയെയും പാമ്പിനെയും ആണെല്ലോ ദൈവമേ എനിക്ക് നീ തന്നത്….”അമ്മയുടെ ശബ്ദം ഉയർന്നത്തോടെ രണ്ട് പേരും നിശബ്ദമായി….

കുഞ്ഞിന് ചോറ് കൊടുത്ത് വാ കഴുകിച്ചിട്ടാണ് വേദ തിരിച്ച് കിച്ചനിലേക്ക് വന്നത്…. വേഗത്തിൽ ബാക്കിയുള്ള പണികൾ ഒക്കെ കഴിച്ച്.. എല്ലാവർക്കും അത്താഴവും വിളമ്പി…. അവളും കഴിച്ച് വീട് വൃത്തിയാക്കി… ബെഡ്‌റൂമിൽ എത്തിയപ്പോൾ 10മണി….

മോൾ അപ്പോളേക്കും ഉറങ്ങിയിരുന്നു…… വേഗത്തിൽ ഒന്ന് കുളി കഴിഞ്ഞ് വന്ന് അവൾ ബെഡിലേക്ക് ചാഞ്ഞു….. നീറി പുകയുന്ന വയറും… വലിഞ്ഞു മുറുകി നിന്നിരുന്ന നട്ടെല്ലും.. കാലുകളും.. ബെഡിൽ അമർന്നപ്പോൾ ന്തോ ആശ്വാസം പോലെ തോന്നി അവൾക്ക്…..

ഇപ്പോൾ കുറെ ആയി ഇങ്ങനെ ആണ് പീരീഡ്‌സ് വരുന്നതിന് ഒരാഴ്ച്ച മുന്നേ പെയിൻ തുടങ്ങും….. മാ റിടങ്ങൾ വരെ വിങ്ങി വേദന.. ശരീരം മുഴുവൻ പഴുക്കും പോലെ തോന്നും അവൾക്ക്…..

വേദനയ്ക്ക് തെല്ല് ശമനമായപ്പോൾ അവളുടെ കണ്ണുകൾ മാടി മാടി വന്നു…. മെല്ലെ വേദ ഉറക്കത്തിലേക്ക് വഴുതി വീണു…..

ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടപ്പോൾ ആണ് അവൾ ചാടിയെഴുന്നേറ്റത്…. അവൾ ഫോൺ എടുത്ത് നോക്കി ഹരിയാണ്…..

വൈകി വരുമ്പോൾ വാതിൽ തുറക്കാൻ ഫോൺ ചെയ്യുകയാണ് പതിവ്…. അവൾ വേഗം എഴുനേറ്റ് ചെന്ന് മുൻ വശത്തെ വാതിൽ തുറന്നു കൊടുത്തു……

“എത്ര നേരായി വിളിക്കുന്നു….”പുറത്ത് നിന്ന ഹരി തെല്ല് ഈർഷ്യയോടെ അകത്തേക്ക് വന്നു…..

“ഉറങ്ങി പോയി… വല്ലാത്ത വയറു വേദന ആയിരുന്നു…..”അവൾ ഷീണത്തോടെ പറഞ്ഞു….

“ഉം… നീ ചോറ് എടുക്ക് ഞാൻ കുളിച്ചിട്ട് വരാം….”അയാൾ ബാഗ് അവിടെ വെച്ചിട്ട് റൂമിലേക്ക് പോയി…..

വേദ വേഗത്തിൽ ഹരിക്കുള്ള ഫുഡ്‌ എടുത്ത് വെച്ചു….. അവൻ കഴിക്കുമ്പോളും അവൾ അരികിൽ തന്നെ നിന്നു…. ഹരി കഴിച്ചു കഴിഞ്ഞ് ബാക്കിയുള്ള ചോറിൽ വെള്ളവും ഒഴിച്ചതിന് ശേഷം അവൾ റൂമിലേക്ക് വന്നു…..

“മോളെ നീക്കി കിടത്തിയിട്ട് നീ ഇവിടെ കിടക്ക്…”ബെഡിന്റെ അറ്റത്തേക്ക് കിടക്കാൻ ഒരുങ്ങിയ വേദയോടായി അയാൾ പറഞ്ഞു….

“എനിക്ക് വയ്യ ഹരിയേട്ടാ…..”അവൾ നിസഹായതയോടെ അവനെ നോക്കി….“അടുത്ത് കിടക്കുന്നതിന് എന്താ….” അവൻ തന്നെ കുഞ്ഞിനെ നീക്കി കിടത്തി…..

വേദ കിടന്നതും ലൈറ്റ് അണഞ്ഞു…. ഹരിയുടെ കൈകൾ അവളെ വലിഞ്ഞു മുറുകി… പിന്നെ മെല്ലെ മെല്ലെ അവളുടെ ശരീരത്തിൽ അയാളുടെ വിരലുകൾ പരതി നടന്നു……

വേദയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. കഠിന വേദനയിലും അയാൾക്ക് കാ മം ശമിപ്പിക്കാനായി അവൾക്ക് മരവിപ്പോടെ കിടന്നു കൊടുക്കേണ്ടി വന്നു……

വികാരങ്ങൾ അടങ്ങി അവളിൽ നിന്നും അയാൾ അടർന്നു മാറിയപ്പോളേക്കും വേദ ആകെ തളർന്നിരുന്നു….. ഒന്നു അനങ്ങുക പോലും ചെയ്യാതെ അവൾ ആ കിടപ്പു കിടന്നു…..

വിങ്ങി നിന്നിരുന്ന മാ റിടങ്ങളിൽ അയാളുടെ ദന്തങ്ങൾ വീണ്ടും ക്ഷതം ഏൽപ്പിച്ചിരുന്നു… പെടുന്നനെ അസഹ്യമായ വേദന അടിവയറ്റിൽ നിന്നും.. അവളൊന്നു പുളഞ്ഞു….

ആ വേദനയിൽ തന്നെ വേഗത്തിൽ ഡ്രസ്സ്‌ ധരിച്ച് അവൾ വാഷ്റൂമിലേക്ക് ഓടി….. അവിടെ എത്തിയപ്പോഴേക്കും ര ക്തം അവളുടെ കാലുകളിലേക്ക് ഒലിച്ചിറങ്ങി ഇരുന്നു ……..

ഒരിക്കൽ കൂടെ കുളിച്ച് അവൾ വന്നു കിടന്നു…. തലയിണയിൽ മുഖം അമർത്തി കമഴ്ന്നു കിടക്കുമ്പോളും… വയറിൽ അനുഭവപ്പെടുന്നതിനേക്കാൾ വേദന അവളുടെ മനസ്സിൽ ആയിരുന്നു…. വേദ നിശബ്ദമായി കരഞ്ഞു കൊണ്ടിരുന്നു…..

“വേദ…. എഴുന്നേൽക്കുന്നില്ലേ…..”ഹരി അവളെ തട്ടി വിളിച്ചു….“തീരെ വയ്യ….”കമഴ്ന്നു കിടന്നു കൊണ്ട് തന്നെ അവളത് പറഞ്ഞു…..

വേദന തെല്ലൊന്ന് ശമിച്ചപ്പോൾ മാത്രമാണ് വേദ എഴുന്നേറ്റത്… രാവിലത്തെ കാപ്പിക്കുള്ളതൊക്കെ ഹരി പുറത്ത് നിന്നും വാങ്ങിയിരുന്നു……

“ഇറച്ചി മാത്രം മതിയോ… മീനും വേണ്ടേ നല്ലൊരു ഞായറാഴ്ച ആയിട്ട്…..” രാഹുൽ ഹരിയോട് ചോദിക്കുന്നത് കേട്ടാണ് വേദ ഹാളിലേക്ക് ചെല്ലുന്നത്

“ഇറച്ചി മാത്രം മതി….. എനിക്ക് തീരെ വയ്യ… രാഖിയാണെൽ ഫ്രണ്ടിന്റെ വീട്ടിൽ പോകുമെന്ന് പറഞ്ഞിട്ടുണ്ട്….”അത് കേട്ടപ്പോൾ തന്നെ വേദ പറഞ്ഞു….

“ഈ ഒരു ദിവസമല്ലേ അവർ ഇവിടെ നിന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കൂ…..ഇന്ന് രാവിലെ തന്നെ പുറത്ത് നിന്നാണ് വാങ്ങിയത്….”അമ്മ അനിഷ്ടത്തോടെ പറഞ്ഞു……

“എനിക്ക് വയ്യ അതാമ്മേ…”“ഇതൊക്കെ എല്ലാവര്ക്കും ഉള്ളതാ… ഇവിടെ മാത്രം…”അവർ പിറുപിറുത്തു…“അതിന്… വിദേടത്തിക്ക് എന്താ….” രാഹുൽ അവളെ നോക്കി…

“നീ ഈ മെൻസസ്… അല്ലെങ്കിൽ പീരീഡ്‌സ് എന്ന് കേട്ടിട്ടുണ്ടോ…..”പെട്ടന്ന് വേദ തിരക്കി…..

അവളുടെ പെട്ടന്നുള്ള ചോദ്യം രാഖിയുടെ അടക്കം എല്ലാവരുടെയും മുഖങ്ങളിൽ ചുളിവുകൾ വരുത്തി……

“വേദേ…. അവനോട് നിനക്ക് ചോദിക്കാൻ കൊള്ളാവുന്ന ഒന്നാണോ ഇത്….”അമ്മ ദേഷ്യത്തോടെ തിരക്കി….

“എന്ത് കൊണ്ട് പറഞ്ഞു കൂടാ….. പെൺകുട്ടികൾക്ക് മാത്രം അല്ല ആൺകുട്ടികൾക്കും അമ്മമാർ പലതും പറഞ്ഞു കൊടുക്കേണ്ടതുണ്ട്… പെണ്ണിന്റെ ശത്രു മറ്റൊരു പെണ്ണ് തന്നെയാണെന്ന് പറയുന്നത് വളരെ ശെരിയാ അമ്മേ…..”അവൾ അമ്മയെ നോക്കി പിന്നെ തിരിഞ്ഞ് രാഹുലിനെയും…..

“ഒരു ജീവനെ വയറ്റിലൊതുക്കാനുള്ള തെയ്യാറെടുപ്പ്…… അതിന്റെ വേദന എത്രയെന്ന് നീയും അറിഞ്ഞിരിക്കണം…. പലർക്കും പലരീതിയിൽ ഈ വേദന വന്നു പോകും….

ആ ദിവസങ്ങൾക്ക് മുന്നേ വേദനയിടയ്ക്കിടെ വന്നു പോകുന്നവരും കുറവല്ല……. ആ ടൈമിൽ ഏറ്റവും കൂടുതൽ വേണ്ടത് വീട്ടിലുള്ളവരുടെ സപ്പോർട്ട് ആണ്.. വേറെ ഒന്നും വേണ്ട ഒരു കരുതൽ അത്‌ മതി…..”

പറഞ്ഞത് രാഹുലിനോട് എങ്കിലും ഹരിക്ക് അത് നന്നായി കൊള്ളുക തന്നെ ചെയ്തു…..

“അങ്ങനെ പറഞ്ഞു കൊടുക്ക് ഏടത്തി… അല്ലെങ്കിൽ തന്നെ പെണ്ണുങ്ങൾ പേടിച്ച് ഒളിക്കേണ്ട കാലം ഒക്കെ കഴിഞ്ഞു….” രേഖ ആവേശത്തിൽ ആയി….

“അത്‌ നീ പറഞ്ഞത് ശരിയാണ് പക്ഷേ….. പരസ്പര ബഹുമാനം എന്നത് അങ്ങോട്ടും ഇങ്ങോട്ടും വേണം…. ജോലി കഴിഞ്ഞു വരുമ്പോൾ അല്ലേൽ തളർച്ചയോടെ വരുമ്പോൾ അവരോട് കാട്ടേണ്ട പരിഗണന സമത്വത്തിന്റെ പേരിൽ നെൽകാതിരിക്കുന്നത് തെറ്റ് തന്നെയാണ്…..”

അവൾ രാഖിയോടായും പറഞ്ഞു…..“വന്ന്… വന്ന്… ആണുങ്ങളോടെ എന്ത് പറയണം… പറയേണ്ട എന്ന് പോലും അറിയാതെ ആയോ നിനക്ക്…..” അമ്മയ്ക്ക് അപ്പോളും അത്‌ ഉൾക്കൊള്ളാൻ ആകുന്നുണ്ടായിരുന്നില്ല….

“ഇവൻ എന്റെ സ്വന്തം അനിയൻ തന്നെയാണ്…. ഇവന്റെ സകല കാര്യങ്ങളും നോക്കുന്ന എനിക്ക് ഇതിവന് പറഞ്ഞു കൊടുക്കാനും മനസിലാക്കി കൊടുക്കാനുമുള്ള… അവകാശവും സ്വാതന്ത്ര്യവും ഉണ്ട്…

സ്വകാര്യത വേണ്ടന്നെല്ല… ആ വേദനയെക്കുറിച്ചും മറ്റും വീട്ടിൽ നിന്നും ഇവൻ മനസിലാക്കുകതന്നെ വേണം… പിന്നീട് അത്‌ എത്ര പറഞ്ഞാലും മനസിലാകാത്ത ഒരവസ്ഥ വരരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്……”അവൾ പറഞ്ഞു ….

“വേദ മതി നിനക്ക് വയ്യേൽ കിടന്നോ…” ഹരി അവളെ നോക്കി…“ഞാൻ പറയും… തൊട്ടരികിൽ കിടക്കുന്ന എന്റെ വേദന എന്നെങ്കിലും നിങ്ങൾ മനസിലാക്കിയിട്ടുണ്ടോ… ബ്ലഡിൽ മുങ്ങി ഞാൻ എഴുന്നേറ്റ രാത്രികൾ നിങ്ങൾ അറിഞ്ഞിട്ടുണ്ടോ.. പറയാൻ ശ്രെമിക്കുമ്പോൾ അത്‌ കേൾക്കാൻ നിങ്ങൾ തയ്യാറായിട്ടുണ്ടോ…..” അവൾ നിന്ന് കിതച്ചു

അപ്പോളേക്കും കഠിനമായ വേദന അവളെ വലിഞ്ഞു മുറുകി ഇരിരുന്നു…. എന്തോ പുറത്തേക്ക് ചാടും പോലെ തോന്നി വേദയ്ക്ക്…..

അവൾ മുന്നോട്ട് നടക്കാൻ ശ്രെമിക്കും മുന്നേ ര ക്തം തറയിൽ പടർന്നിരുന്നു….. അത്‌ കണ്ടതും ഹരിയൊന്ന് ഞെട്ടി അവൻ വേഗം അവളുടെ കൈകളിൽ പിടിച്ചു……

ബാത്‌റൂമിലേക്ക് അവളെ കൊണ്ടു പോയി ക്ലീൻ ചെയ്യാൻ അയാൾ തന്നെ അവളെ സഹായിച്ചു… അപ്പോളും വേദന അവൾക്ക് മാറിയിരുന്നില്ല അസഹ്യമായ വേദന തലകറങ്ങും പോലെ തോന്നി വേദയ്ക്ക്….

“ഹോസ്പിറ്റലിൽ പോകാം….”ഹരി അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് റൂമിൽ നിന്ന് ഇറങ്ങി…

തറയൊക്കെ രാഖി വൃത്തിയാക്കിയിരുന്നു…. രാഹുൽ ഹോസ്പിറ്റലിലേക്ക് പോകാൻ കാർ തിരിച്ചിട്ടിരുന്നു…… കാറിൽ ഇരിക്കുമ്പോളും അസഹ്യമായ വേദനയോടെ അവൾ ഹരിയുടെ മടിയിലേക്ക് ചാഞ്ഞു…..അവൻ അവളെ ചേർത്തു പിടിച്ചു…

വേദനയിലും എന്തോ ഒരു ആശ്വാസം അവൾക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു…… തന്റെ കാലുകളിൽ വേദയുടെ കണ്ണുനീർ നനവ് പടർത്തുന്നത് ഹരി അറിഞ്ഞു…..

ഇടയ്ക്കിടെ അവൾക്ക് ഇങ്ങനെ പെയിൻ എന്ന് പറയുമ്പോളും അവനത് കാര്യമാക്കി എടുത്തിരുന്നില്ല…..

അവൾ തന്നെ ഒരു തവണ ഡോക്ടറെ കണ്ട് സ്കാൻ ചെയ്ത് വന്ന്… കംപ്ലൈന്റ് ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും അതിലെ സീരിയസ്നെസ് ഒരിക്കലും അയാൾ മനസിലാക്കിയിരുന്നില്ല ഇന്നവൾ പൊട്ടി തെറിക്കും വരെയും….

ഡോക്ടറെ കണ്ട് വിശദമായി തന്നെ സംസാരിക്കണം…. എന്താ വേണ്ടത് എന്ന് വെച്ചാൽ ചെയ്യണം ഹരി മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു….

ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും വേദയുടെ ബിപി വല്ലാതെ കൂടിയിരുന്നു… ഇൻജെക്ഷൻ കൊടുത്ത് കുറെ കഴിഞ്ഞപ്പോൾ വേദന ശമിച്ച് തളർന്നുറങ്ങുന്ന അവളെ നോക്കി ഹരി അരികിൽ തന്നെ ഇരുന്നു… രാഹുലും.. രേഖയും അരികിൽ തന്നെയുണ്ടായിരുന്നു…

പലവട്ടം പറഞ്ഞിട്ടും താൻ മനസിലാക്കാതെ പോയ അവളുടെ വേദനയോർത്ത്…. അവളോട് താൻ ചെയ്ത ചെയ്തികൾ ഓർത്ത് ഹരിയുടെ മനസ് ഉരുകുന്നുണ്ടായിരുന്നു……

ഹരി വേദയുടെ തലയിൽ മെല്ലെ തലോടി… പിന്നെ നെറ്റിയിൽ മുത്തം നെൽകി….ആ കൈകൾ കൈക്കുള്ളിൽ ഒതുക്കി അങ്ങിനെ ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *