ഏട്ടൻ കിടപ്പറയിൽ വരെ എന്നെ മാറ്റി നിർത്തി. ഏട്ടൻ ഒരു കാര്യവും ഇല്ലാതെ എന്നോട് വഴക്കിന്‌ വരാനും തുടങ്ങി ഞാൻ പോലും അറിയാതെ എന്റെ സ്വർണം പണയപ്പെടുത്തി

പെൺ കരുത്ത്‌
(രചന: അദ്വിക ഉണ്ണി)

മോളെ ഒന്നുകൂടി ആലോജിച്ചിട്ടു പോരെ നിന്റെ തീരുമാനം. നിനക്കു താഴെ ഒരാളും കുടി ഉണ്ടെന്നു നി ഓർക്കണം അവൾക്ക് നാല്ലൊരു ബന്ധം നി കാരണം കിട്ടാതിരിക്കരുത്.

അതൊമല്ല ജീവിതകാലം മുഴവൻ ഇവിടെ നിൽക്കാൻ ആണോ നിന്റെ തീരുമാനം?? നാട്ടുകാർ എന്തു വിചാരിക്കും നിന്റെ കുറ്റം കൊണ്ടാണന്നല്ലേ അവര് പറയുക…..

അച്ഛൻ ഒന്നു നിർത്തുന്നുണ്ടോ?
നാട്ടുകാർ എന്തു വിചാരിക്കും എന്നതാണ് അച്ഛൻ്റെ പ്രശ്നം…

ഞാൻ അവിടെ അനുഭവിച്ച യാതനകളും കണ്ണുനീരും കാണാൻ ആരും ഇല്ല… എന്തിന് ഇത്രയും ഞാൻ പറഞ്ഞിട്ടും അച്ഛൻ അരുണേട്ടൻ്റെ ഭാഗം ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്…..

അല്ല അമ്മയുടെ തീരുമാനവും ഇതു തന്നെ ആണോ?മോളെ നമ്മൾ പെണ്ണുങ്ങൾ കുറച്ചൊക്കെ കണ്ടില്ല.. കേട്ടില്ല എന്ന് വെക്കണം… വിവാഹം കഴിഞ്ഞാൽ അതാണ് നിന്റെ വീട്…. അത് നീ മനസ്സിലാക്കണം….

കൊള്ളാം… നന്നായിട്ടുണ്ട് അമ്മാ…. എന്നെ കുറിച്ചു ആരും എന്താ ചിന്തിക്കാത്തെ ഞാൻ അനുഭവിച്ച വേദനകളെ കുറിച്ചു ആരും ഒന്നും പറയുന്നില്ലല്ലോ ….

നല്ല പ്രായത്തിൽ മക്കളെ കല്ല്യാണം കഴിച്ചു വിടാം അതു മാതാപിതാക്കളുടെ കടമയാണ്.

പക്ഷേ കല്യാണം എന്നതല്ല ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ടത്…. അതിലും വലുത് അവളുടെ വിദ്യാഭ്യാസമാണ് ഒരു ജോലിയാണ്…..

വിവാഹം എന്ന പാടുകുഴിലേക്കു എന്നെ തള്ളിവിട്ടത് എന്തിനുവേണ്ടിയായിരുന്നു? ഞാൻ സന്തോഷത്തോടെ ജീവിക്കാൻ വേണ്ടിയാണോ എന്നിട്ടിപ്പോൾ എന്തായി അച്ഛാ….

അഡ്ജസ്റ്റ് ചെയ്യണമെന്ന് അമ്മ പറഞ്ഞല്ലോ….. ഞാൻ എന്തൊക്കെയാ സഹിക്കേണ്ടത്…. അയാളുടെ മ ദ്യപാനം ചീത്തകൂട്ടുകെട്ട്…. എല്ലാത്തിനും അപ്പുറം അയാളുടെ സംശയരോഗം…..

അഡ്ജസ്റ്റ് ചെയ്തു ഞാൻ മടുത്തു…. ഒക്കെ പോട്ടെ ഞാൻ ഒരു മനുഷ്യജീവി ആണെന്നുള്ള പരിഗണന…..

അതെങ്കിലും എനിക്ക് തന്നിരുന്നേൽ….. അതോ പെണ്ണായത് കൊണ്ട് ആ പരിഗണനയും വേണ്ട എന്നാണോ?

ഇനിയും എനിക്ക് ആവില്ല അയാളുടെ ഒപ്പം ഒരു ജീവിതം…. അവൾ ഒരു കിതപ്പോടെ പറഞ്ഞു നിർത്തി….

ഡിവോഴ്സ് കഴിഞ്ഞാൽ ഞാൻ ഇവിടെ നിന്നും പോകും അച്ഛാ…. ആർക്കും ഒരു ഭാരം ആകില്ല….

അതോർത്താണ് അച്ഛനും അമ്മയും ഇങ്ങനെ ഒക്കെ പറയുന്നതെങ്കിൽ അത് വേണ്ട….. നാളെത്തന്നെ ഞാൻ ഈ വീടിന്റെ പടി ഇറങ്ങും…

നന്ദനം വീട്ടിൽ മുകുന്ദന്റെയും ദേവി യുടെയും മുത്ത മകൾ , ഞാൻ നിവേദിത എന്റെ അനിയത്തി നിവ്യ ഞങ്ങൾ നാലു പേര് അടങ്ങുന്ന സന്തുഷ്ട്ട കുടുംബം.

മക്കളുടെ താൽപര്യത്തെക്കാൾ മറ്റുള്ളവരേ കൊണ്ടു നല്ലതു മാത്രം പറയിപ്പിക്കാൻ ശ്രമിക്കുന്നതാണ് അച്ഛന്റെ സ്വഭാവം.

ഡിഗ്രി കഴിഞ്ഞു ഞാൻ ബി എഡ് നു ചേർന്നപ്പോളാണ് അരുനേട്ടന്റെ വിവാഹാലോചന വരുന്നത് …

എന്തു കൊണ്ടും നല്ലൊരു ആലോചന ആണന്നു തോന്നിയത് കൊണ്ടു എന്റെ എതിർപ്പിനെ വക വെക്കാതെ അച്ഛൻ അത് അങ്ങു ഉറപ്പിച്ചു.

പിന്നീട് ഏതൊരു അച്ഛനമ്മമാർ ആഗ്രഹിക്കുന്നത് പോലെ ആർഭാടമായി കല്യാണം നടത്തി.

ആദ്യമൊക്കെ അവർ എന്നെ സ്നേഹം കൊണ്ട് വിർപ്പുമുട്ടിച്ചു ആ കപട സ്നേഹത്തിൽ ഞാൻ എന്നെ തന്നെ മറന്നു തുടക്കിയിരുന്നു പോകെ പോകേ ഞാൻ എന്തു ചെയ്യതാലും അമ്മ ഓരോരോ കുറ്റങ്ങൾ കണ്ടുപിടിക്കും

സ്ത്രീധന തുക കുറഞ്ഞു സ്വർണം കുറഞ്ഞു എന്നി കാര്യങ്ങൾ എടുത്തു ഇടാൻ തുടങ്ങി. ഇതിൻറെ പേരിൽ ഏട്ടൻ കിടപ്പറയിൽ വരെ എന്നെ മാറ്റി നിർത്തി.

ഏട്ടൻ ഒരു കാര്യവും ഇല്ലാതെ എന്നോട് വഴക്കിന്‌ വരാനും തുടങ്ങി ഞാൻ പോലും അറിയാതെ എന്റെ സ്വർണം പണയപ്പെടുത്തി ‘അമ്മ ചേച്ചിക്കും ബിസിനസ്സ് തുടങ്ങാൻ കൊടുത്തു.

‘അമ്മ എന്നോട് ചോദിക്കാതെ ചേച്ചിക്ക്‌ എന്റെ ആഭരണങ്ങൾ എടുത്തു കൊടുത്തതു ശരിയായില്ല

പിന്നെ, നിന്റെ സമ്മതം ആർക്കും വേണം അതു ഞങ്ങൾക്ക് സ്ത്രീധനം കിട്ടിയത് അല്ലെ എന്റെ മോനും കുടി അറിഞ്ഞിട്ടാണ്.

ഞാൻ ഇതേ കാര്യം അരുനേട്ടനോട് ചോദിച്ചപ്പോൾ എന്നെ പൊതിരെ ത ല്ലി പിന്നീട് അങ്ങോട്ടു നരകത്തുല്യം ആയ അനുഭവങ്ങൾ ആയിരുന്നു .

എന്നെ ഒട്ടു പരിഗണിക്കാതെ വീട്ടിൽ നിൽക്കണ്ട എന്നു വിചാരിച്ചു നേരെ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു അതുകൊണ്ടു ഒരു മാസത്തിനകം എന്റെ പണയ പെടുത്തിയ സ്വർണ്ണങ്ങൾ എടുത്തു തന്നിരുന്നു…

കേസ് ഒത്തുതീർപ്പക്കാനു ജിവിതം മുന്നോട് കൊണ്ടു പോകാനും ‘അമ്മ വാശി പിടിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല ഇപ്പൊ അതു ഡിവോഴ്സ് വരെ ആയി…

ഇന്നാണ് എന്റെയും അരുനേട്ടന്റെയും രണ്ടു വർഷത്തെ വിവാഹ ജീവിതം അവസാനിക്കുന്നത്….

കോടതിയിൽ എനിക്കെതിരെ ഒരുപാട് അപവാദങ്ങൾ അയാൾ പറഞ്ഞു എങ്കിലും അതിന്റെ സത്യാവസ്ഥ കോടതി മനസ്സിലാക്കി എനിക്ക് വിവാഹമോചനം അനുവദിച്ചു തന്നൂ….

ഡിവോഴ്സ് കഴിഞ്ഞു താലിയും, മോതിരവും ഊരി കൊടുക്കുമ്പോൾ ഞാൻ കരഞ്ഞിരുന്നോ ഇല്ല ഒരികിലും ഇല്ല .അങ്ങനെ കരയാൻ ആണെങ്കിൽ ജീവിതകാലം മുഴുവൻ കരയേണ്ടി വരും…

അതിലും എത്രയോ ഭേദമാണ് ഇത്…. ഒന്നുമില്ലെങ്കിലും സമാധാനത്തോടെ ജീവിക്കാമല്ലോ…. ഇനി എന്റെ ജീവിതത്തിൽ ഒരു തോൽവി ഉണ്ടാവില്ല….

എന്നെ തേടി ആരും വരരുത്…അവൾ അച്ഛനോടും അമ്മയോടും ആയി പറഞ്ഞു….

മോളെ നിവ്യയെ ഇത് ഞാൻ നിനക്കു വേണ്ടി കരുതിവെച്ചിരുന്ന കുറച്ച് സ്വർണം ആണ് ഇതു നിനക്കു നിന്റെ പഠിപ്പിനും മറ്റു ആവിശ്യങ്ങൾക്കും എടുക്കാം. നി സ്വന്തംകാലിൽ നിൽക്കാനുള്ള കെൽപ്പു ഉണ്ടാവണം..

എന്നിട്ടേ നീ വിവാഹത്തെപ്പറ്റി ചിന്തിക്കാവൂ. അല്ലെ ചേച്ചിയെ പോലെ എല്ലാവർക്കും ബാധ്യത ആവേണ്ടി വരും മോളെ…നിന്റെ നല്ല ഭാവിക്ക് വേണ്ടിയാണ് ഞാൻ ഇതൊക്കെ പറയുന്നത്….

ഇത്രേം പറഞ്ഞു അവൾ പടിപ്പുര കടന്നു പോയി ഒരു ഫ്രണ്ടിന്റെ സഹായത്തോടെ ഒരു വാടക വീട് കിട്ടി അത്യാവശ്യം സൗകര്യങ്ങൾ ഉള്ള വീട്

രണ്ട് ബെഡ് റൂം ഹാൾ, അടുക്കള, അറ്റാച്ചിട് ബാത്റൂം ഒരാൾക്ക് താമസിക്കാൻ ഇത് തന്നെ ധാരാളം…

നാട്ടുകർക്കിടയിലും വീട്ടുകാർകിടയിലും തന്നിഷ്ടക്കാരി യും തന്റേടിയും ആയി. ഒറ്റയ്ക്ക് താമസിക്കുന്ന ബുദ്ധിമുട്ട് ഉണ്ടായെങ്കിലും അതൊക്കെ തരണം ചെയ്യുത് മുന്നോട്ട് പോയി …..

അതിനിടയിൽ മുകന്ദൻ വേറൊരു ആലോചനയുമായി അവളെ സമീപിച്ചെങ്കിലും സ്നേഹപൂർവം അവൾ ആ ബന്ധത്തെ നിരസിച്ചു.

തനിക്കിപ്പോ ആവശ്യം സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയാണ്…. അല്ലാതെ മറ്റൊരു താലി ചരടല്ല….

ഇടക്കൊക്കെ നിവ്യ മോള് വന്നു കുറച്ചു നാൾ താമസിക്കും. അവൾ വരുമ്പോൾ ഒറ്റപെടലിൽ നിന്നു ഒരു ആശ്വാസം ആവും…

പിന്നിട് ഒരു ട്യൂട്ടോറിയൽ സ്‌ഥാപനത്തിൽ ട്യൂഷൻ എടുത്തു അതിനിടെ മാറ്റിവെച്ച പഠനം മുന്നോട്ടു കൊണ്ടു പോയി മികച്ച വിജയം കൈ പിടിയിൽ ഒതുക്കി,

പി എസ് സി എഴുതി ഒരു സർക്കാർ സ്കൂളിൽ ജോലി കിട്ടി ….. അത് ജീവിതത്തിൽ ഒരുപാട് സന്തോഷം നൽകിയ ഒരു വാർത്ത ആയിരുന്നു….

ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ നിവ്യ മോൾക്കും വിവാഹാലോചന തുടങ്ങി…. എന്നാൽ അവൾ അതിനെ ശക്തമായി തന്നെ എതിർത്തു…

പഠിച്ച് ജോലി ലഭിക്കാതെ വിവാഹത്തെപ്പറ്റി ചിന്തിക്കില്ല എന്നവൾ തീർത്ത് പറഞ്ഞു…. അവിടെ അവളുടെ വാശി തന്നെ ജയിച്ചു….

കുറച്ചു നാൾക്ക് ശേഷം നിവ്യ മോൾക്ക് IAS കിട്ടി …. മുന്നോട്ടു ജീവിക്കണം എന്നു വാശിക്കു മുന്നിൽ ശരിക്കും ജയിച്ചത് ഞാൻ തന്നെയായിരുന്നു…..

അച്ഛന് അമ്മയും അവരുടെ തെറ്റുകൾ മനസ്സിലാക്കി എന്നെ തിരികെ വിളിക്കാൻ വന്നെങ്കിലും ഞാൻ പോയില്ല ….. ബന്ധങ്ങൾ വിള്ളൽ വിഴാതെ ഇരിക്കാൻ അല്പം അകലം ആവശ്യമാണ്….

ഇപ്പൊ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ആരോരും ഇല്ലാത്ത കുട്ടികൾക്കു ഫ്രീ ആയി ക്ലാസ് എടുത്തു കൊടുക്കുന്നുണ്ട് നിവേദിത ….. ഇപ്പൊ ആ കുട്ടികളാണ് അവളുടെ ലോകം…

Leave a Reply

Your email address will not be published. Required fields are marked *