സ്വന്തം ഭർത്താവിനെ കൊന്നവനെ തന്നെ വേണമായിരുന്നോ അമ്മച്ചി കൂടെ പൊറുപ്പിക്കാൻ.? അയ്യാളെ ചൂണ്ടികാട്ടി തന്നെ വേണമായിരുന്നോ

കാവൽക്കാരൻ
രചന: സുനിൽ പാണാട്ട്

“ജോമോനെ.. അപ്പനോട് നീയിതെന്തോക്കെയടാ പറഞ്ഞത്..?”സ്വന്തം ഭർത്താവിനെ കൊന്നവനെ തന്നെ വേണമായിരുന്നോ അമ്മച്ചി കൂടെ പൊറുപ്പിക്കാൻ.?

അയ്യാളെ ചൂണ്ടികാട്ടി തന്നെ വേണമായിരുന്നോ അമ്മച്ചി ഞങ്ങളെ കൊണ്ടപ്പച്ചനെന്ന് വിളിപ്പിക്കാൻ..?ജോമോനെ… നീ…..

“വേണ്ടമ്മച്ചി ഞാനെല്ലാം അറിഞ്ഞു. ഇത്രനാളും സ്വന്തം അപ്പനെ കൊന്നവനെ അപ്പാ എന്ന് വിളിപ്പിച്ചു, സ്വന്തം ഭർത്താവിനെ കൊന്നവന്റെ കൂടെ പൊറുത്തു, നിങ്ങൾ ഒരു സ്ത്രിയാണോ അമ്മച്ചി..?

” ജോമോനെ പറഞ്ഞ് കഴിഞ്ഞോ നിന്റെ..?”എങ്കിൽ ഇനി അമ്മച്ചി പറയട്ടെ നീയും നിന്റെ അനിയത്തിയും അത് കേൾക്കണം കേട്ടേപറ്റു..!

“നീയിപ്പോൾ പറഞ്ഞത് കേട്ട് ഈ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ആ മനുഷ്യനുണ്ടല്ലോ, ഇത്രനാളും നിങ്ങൾ ജീവനുതുല്ല്യം സ്നേഹിച്ച നിങ്ങളെ ജീവനു തുല്ല്യം സ്നേഹിച്ച ആ മനുഷ്യൻ, അതെ അയ്യാൾ തന്നെയാണ് നിങ്ങടെ അപ്പനെ കൊന്നത്..

അന്ന് നിനക്ക് രണ്ടു വയസ്സും ദേ ഈ നിൽക്കുന്ന കുഞ്ഞോൾ അമ്മച്ചീടെ വയറ്റിൽ ഏഴുമാസം തികഞ്ഞിരിക്കുന്ന സമയവും..

“ഒരു തോമാച്ചൻ മുതലാളിയുടെ പാറമടയിൽ ലോറി ഡ്രൈവറായിരുന്നു നിങ്ങടപ്പൻ വർക്കി..

അന്നവിടെ പാറമടയിലെ ലോറി ക്ലീനറായി നിങ്ങടപ്പനോടോപ്പം ജോലി ചെയ്യ്തിരുന്നതാ ആ നാട്ടുകാരനായ ഈ ജോസപ്പച്ചൻ ..

” ജോസപ്പച്ചന് വീട്ടിൽ അപ്പനും അമ്മയും ഇല്ലായിരുന്നു ചെറുപ്പത്തിലെ രണ്ടു മക്കളെയും തനിച്ചാക്കി അവരെയങ്ങ് കർത്താവ് മിശിഹായി നേരത്തെ വിളിച്ചു ആകെ ഉള്ളത് ദോണ്ടോ ഈ കുഞ്ഞോളുടെ പ്രായത്തിൽ മാലാഖയെ പോലെ ഒരു പെങ്ങളൂട്ടി മാത്രം..

നിങ്ങടപ്പനും ജോസപ്പച്ചനും കൂട്ടായിരുന്നു. പക്ഷെ നിങ്ങടപ്പനില്ലാത്ത ദുശ്ശീലങ്ങളൊന്നും ഉണ്ടായിരുന്നില്ല. കള്ളും കഞ്ചാവും പെണ്ണും. ഇതെല്ലാം അറിഞ്ഞ ജോസപ്പച്ചൻ നിങ്ങടപ്പനെ ഒരു പാട് ഉപദേശിച്ചിരുന്നു ..

“ദൂര കൂടുതലാണെന്ന് പറഞ്ഞ് ആഴ്ച്ചയിൽ മാത്രമെ അപ്പച്ചൻ വീട്ടിൽ വരാറുണ്ടായിരുന്നു. വന്നാലോ മൂക്കറ്റം കുടിച്ച് അമ്മച്ചിയെ തല്ലലും വീട്ടു സാധനങ്ങൾ എറിയലും എന്തിന് നിന്നെ ഒന്നെടുത്ത് കൊഞ്ചിച്ചിട്ടു പോലുമില്ല ആ മനുഷ്യൻ…!

“അങ്ങനിരിക്കുന്ന സമയത്ത് ജോസപ്പച്ചന്റെ വീട്ടിൽ ഒന്ന് രണ്ട് വട്ടം പോയിരുന്ന അങ്ങേര് ആ പെങ്കൊച്ചിനെയും കണ്ണ് വച്ചു…

“ഒരിക്കൽ ജോസപ്പച്ചനോട് ഇന്നത്തെലോഡ് നീ കൊണ്ട് പോയ്ക്കോടാ എനിക്ക് തീരെ സുഖമില്ലെന്ന് പറഞ്ഞ് അപ്പൻമാറി നിന്നപ്പോൾ ഒറ്റക്ക് ലോഡ് കൊണ്ട് പോകേണ്ട ആവേശത്തിൽ ജോസപ്പച്ചൻ അതും കൊണ്ടങ്ങ് പോയി നിങ്ങടപ്പന്റെ ചതി മനസ്സിലാക്കിയില്ല പാവം..

“ലോഡിറക്കി വണ്ടിയും കൊണ്ട് വീട്ടിൽ എത്തിയപ്പോഴാ സ്വന്തം കുഞ്ഞനിയത്തി ക്രൂരമായപീഢനത്തിനിരയായി മരണത്തോട് മല്ലിടുന്ന കാഴ്ച്ച കണ്ടത് ..

വാരിയെടുത്ത് വണ്ടിയിൽ കയറ്റാൻ നേരം അവസാന ശ്വാസത്തിൽ നിങ്ങടപ്പന്റെ പേര് പറഞ്ഞാ കണ്ണുകൾ അടഞ്ഞപ്പോൾ ആ ശരീരം അവിടെ റോഡരികിൽ തന്നെ കിടത്തി വണ്ടിയെടുത്ത് ഒറ്റപോക്കായിരുന്നു..

“ചാരായ ഷാപ്പിൽ നിന്ന് കുടിയും കഴിഞ്ഞ് പാട്ടും പാടി ആടി ആടി പോകുന്ന നിങ്ങടപ്പനെ ആ വണ്ടി കൊണ്ട് തന്നെ തീർത്തിട്ടെ തിരിച്ച് വീട്ടിലേക്ക് പോയി പെങ്ങളുടെ ശരീരം എടുത്ത് വീട്ടിൽ കിടത്തിയുള്ളു …

“നാട്ടുകാർ മൊത്തം ജോസപ്പച്ചീടെ കൂടെയായിരുന്നു അത് കൊണ്ട് തന്നെ ആ മരണം ഒരു വണ്ടി അപകടമായി ജോസപ്പച്ചി കേസിൽ നിന്ന് ഊരീ..

“പിന്നീടാരോ പറഞ്ഞാ അങ്ങേരറിഞ്ഞത് താൻ കാരണം അനാധരായ ഒരു ഗർഭിണിയായ പെണ്ണും കുഞ്ഞുമുണ്ടെന്ന് …”അന്നെന്നെ കാണാൻ വന്നപ്പോൾ എനിക്കുമുണ്ടായിരുന്നു പക പക്ഷെ നിന്റെ അപ്പൻ ചെയ്യ്തത് പൊറുക്കാനാവാത്ത തെറ്റാണെന്നറിഞ്ഞപ്പോൾ അ

തങ്ങ് മാറി .. സ്വന്തം ഭർത്താവായിട്ടും അയ്യാളെ പോലുള്ളവർക്ക് അങ്ങനെ ശിക്ഷ കിട്ടണം എന്ന് മനസ്സിൽ പ്രാർത്ഥിച്ചു ..

“ഈ കുഞ്ഞോളെ ഒരുത്തൻ പീഢീപ്പിച്ച് കൊലപ്പെടുത്തിയാൽ നീ നോക്കി നിൽക്കുമോടാ ഇല്ലല്ലോ ആണൊരുത്തൻ ചെയ്യുന്നതെ ജോസപ്പിച്ചിയും ചെയ്യ്തുള്ളു.. കിതച്ചും കൊണ്ടത്രയും പറഞ്ഞ് ലിസമ്മ മകനെ നോക്കി വീണ്ടും തുടർന്നു ..

“പിന്നീടൊരു ദിവസം താമസിക്കുന്ന വീട്ടിൽനിന്ന് വാടക കൊടുക്കാനില്ലാതെ വീട്ടുകാരൻ പുറത്താക്കി എങ്ങോട്ട് പോണം എന്നറിയാതെ നിൽക്കുന്ന സമയത്താ ഇങ്ങേരതിലെ വന്നത് നിങ്ങടെ അപ്പന്റെ കൂടെ ഒളിച്ചോടിവന്നത് കൊണ്ട് എന്റെ വീട്ടുകാരുടെ അടുത്തും പോകാൻ പറ്റില്ല …!

പിന്നെ നിറവയറുമായി ഒരു രണ്ടു വയസ്സുകാരനെയും കൊണ്ടെങ്ങട് പോകും എങ്ങനെ ജീവിക്കും ..?

അന്നീ മനുഷ്യനൊപ്പം ഇറങ്ങി ഞങ്ങളാ നാട്ടിൽ നിന്ന് പോന്നു …സ്വന്തം പുരുഷനെക്കാളും നന്നായി നമ്മളെ നോക്കി.. ഈ കുഞ്ഞോളെ പ്രസവിച്ച് ആ കൈകളിലേക്കാ ആദ്യമായി സിസ്റ്റർ നൽകിയത് അന്ന് മുതൽ ഇന്ന് വരെ

നിങ്ങളെ ഒരു വാക്ക് കൊണ്ട് പോലും നോവിക്കാതെ സ്വന്തം മക്കളായി വളർത്തിയത് നിങ്ങൾക്കും അറിയാവുന്നതല്ലെ..?

” പിന്നെ അമ്മച്ചി കൂടെ പൊറുത്തു എന്നതിന് ..
“നിങ്ങളെ കൊഞ്ചിക്കുമ്പോൾ ആ നെഞ്ചിൽ ചേർത്ത് കിടത്തി ഉറക്കുമ്പോൾ ഈ അമ്മച്ചിക്കും അസൂയതോന്നിയിട്ടുണ്ട് നിങ്ങളോട് ….

ഒരിക്കലെങ്കിലും ആ നെഞ്ചിൽ ഒന്ന് തല ചായ്ക്കാൻ കൊതിച്ചിട്ടുണ്ട്…ഒരിക്കലദ്ദേഹത്തോട് ഞാനത് ചോദിച്ചു ഈ കഴുത്തിലൊരു മിന്ന് കെട്ടികൂടെ എന്ന് …

” അപ്പോൾ അദ്ദേഹം പറഞ്ഞത് എന്താണെന്നറിയോ.?”മക്കൾ വളർന്ന് വരുമ്പോൾ ഒരിക്കലവർ അറിയും അവരുടെ അപ്പനെ ഇല്ലാണ്ടാക്കിയത് ഈ ഞാനാണെന്ന്.. എന്നിട്ടയാൾ അമ്മച്ചിയെ കെട്ടിയെന്ന്. അന്ന് നമ്മുക്കവരുടെ

ചോദ്യത്തിന് ഉത്തരം നൽകാൻ വാക്കുകൾ ഉണ്ടായെന്ന് വരില്ല …ഞാൻ ഈ മക്കൾക്ക് അപ്പനായും നിങ്ങൾക്കൊരു കാവൽകാരനായും എന്നും ഉണ്ടാവും ഒരിക്കൽ എന്റെ ഈ മക്കളപ്പനെ തള്ളി പറയുംവരെ….!

നീ കണ്ടിട്ടുണ്ടോടാ ജോമോനെ എന്നെങ്കിലും അപ്പച്ചനമ്മച്ചീടെ കൂടെ കിടക്കുന്നത്??.

നിങ്ങളപ്പനും മക്കളും കിടക്കുമ്പോൾ ഈ അമ്മച്ചി അത് നോക്കി മുറിയുടെ ഒരു കോണിൽ മാറികിടക്കാറല്ലെ പതിവ്…?

ഒരിക്കലപ്പച്ചൻ നിങ്ങളോട് തുറന്ന് പറയാൻ തുടങ്ങിയതാ അന്നേരം ഞാനാ പറഞ്ഞത് മക്കൾക്ക് ഇപ്പോൾ നിങ്ങൾ സ്വന്തം അപ്പനാണ് അവരിത് സ്വയം അറിയും വരെ ഇതിങ്ങനെപോട്ടെ എന്ന് ..

” നിങ്ങടെ അപ്പനല്ല എന്നെപ്പോഴേങ്കിലും തോന്നിയിട്ടുണ്ടോ നിങ്ങൾക്ക് ..?
നാടുവിട്ട് ഇങ്ങോട്ട് പോരാൻ തന്നെ കാരണം നിങ്ങൾ മക്കളല്ല എന്ന് മറ്റാരും അറിയാതിരിക്കാൻ വേണ്ടിയാ ഇവിടെ നിങ്ങൾ അപ്പനും മക്കളും ഞാൻ അമ്മയും..

അന്ന് മുതൽ സ്വന്തം ജീവിതം മറന്ന് നമുക്ക് വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ ഇന്നീ കാണുന്ന വീടും സ്ഥലങ്ങളും എല്ലാം എന്നിട്ടങ്ങനോരാളോടാമോനെ നീയിന്ന് ഇറങ്ങി പോകാൻ പറഞ്ഞത് ..!

“ജോമോനെ ഡാ ജോമോനെ പടിക്കൽ നിന്നാരോ വിളിക്കുന്നത് കേട്ടാണ് ലിസമ്മ സംസാരം നിർത്തിയത് …ജോമോന്റെ കൂട്ടുകാരൻ ജിതിനായിരുന്നു അത് ..

ജോമോനെ നിന്റെ അപ്പൻ ഒരു തടി ലോറിയെ കേറി പോകുന്നു കണ്ടു അത്യാവശ്യമായി ഒരിടം വരെ പോവാനും ഈ കത്തൊന്ന് ജോമോന് കൊടുത്തേക്കണം എന്നും പറഞ്ഞാ പോയത് ശരി എന്നാ ഞാൻ പോവാണെ കത്ത് ജോമോന്റെ കൈയ്യിൽ കൊടുത്ത് ജിതിൻ മടങ്ങി…!

“വേഗം ആ കത്ത് തുറന്ന് വായിക്കാൻ തുടങ്ങിയ ജോമോനോട് ഉറക്കെ വായിക്കെടാ ഞങ്ങളും കേൾക്കട്ടെ എന്ന് ലിസമ്മ പറഞ്ഞപ്പോൾ ജോമോൻ ഉറക്കെ വായിക്കാൻ തുടങ്ങി…

പ്രിയ ജോ കുട്ടന് അപ്പൻ ഇത്രനാളും നിങ്ങളെ വളർത്താൻ വേണ്ടി മാത്രം നിങ്ങളോടോപ്പം നിന്നതാ
താഴെയും തലയിലും വച്ച് വളർത്തിയ സ്വന്തം പെങ്ങളുടെ മാനം രക്ഷിക്കാൻ പറ്റാതെ പോയ ഒരാളാണ് ഞാൻ നിങ്ങടമ്മച്ചിക്ക് അങ്ങനൊരവസ്ഥ

വരരുതെന്ന് കരുതിയും നിങ്ങൾ തെരുവിൽ അലയരുതെന്ന് കരുതിയും ഞാനായി ഇല്ലാതാക്കിയ നിങ്ങടെ അപ്പന്റെ സ്ഥാനത്ത് നിന്ന് ആ കുറവറിയിക്കാതെ നിങ്ങളെ വളർത്തി ..

ഇന്നെന്റെ ജോ കുട്ടന് ഇരുപത് വയസ്സിലെത്തി അപ്പനോളം തന്നെ വളർന്നു ഇനി അമ്മച്ചിയെയും കുഞ്ഞോളെയും നോക്കാൻ ജോകുട്ടന് കഴിയും നിങ്ങൾക്ക് കഷ്ടപാടില്ലാതെ ജീവിക്കാനുള്ളത് അപ്പനുണ്ടാക്കി വച്ചിട്ടുണ്ട്

പോക്കറ്റിൽ വെറും രണ്ടായിരം രൂപ മാത്രം വച്ചിട്ടാണപ്പൻ പടിയിറങ്ങുന്നത് എന്റെ മക്കൾ ഇനി ഈ അപ്പനെ തിരയരുത് എന്നും മനസ്സിൽ നിങ്ങളുണ്ട്

നല്ലതുമാത്രമെ നിങ്ങൾക്ക് വരൂ യാത്ര പറയാൻ തോന്നിയില്ല കുഞ്ഞോളോടും അമ്മച്ചിയോടും പറയണം ..
എന്ന്…
കാവൽക്കാരനായിരുന്ന ഒരപ്പച്ചൻ…

“എഴുത്ത്യച്ചത് കേട്ട്പൊട്ടി കരഞ്ഞ അമ്മച്ചിയെയും കുഞ്ഞോളെയും ചേർത്ത് പിടിച്ച് വിതുമ്പികൊണ്ട് ജോമോൻ പറഞ്ഞു…

“അപ്പനെവിടെ പോവാനാ അമ്മച്ചി ദേ നോക്കിക്കെ ഈ ജോക്കുട്ടന് ജീവനുണ്ടെ നാളെ ഇവിടെ എത്തിച്ചിരിക്കും നമ്മടപ്പനെ…

പക്ഷെ ഇനിയപ്പൻ വരുന്നത് ഞങ്ങടെ അപ്പനായിട്ട് മാത്രമല്ല ഞങ്ങളെ പോലെ തന്നെ ആ നെഞ്ചിൽ തല ചായ്ക്കാൻ ഈ അമ്മച്ചിക്കും അവകാശമുള്ള അമ്മച്ചീടെ കെട്ടിയോനായിട്ട് കൂടായിരിക്കും..

 

Leave a Reply

Your email address will not be published. Required fields are marked *