ശവം, രണ്ടു പ്രസവം കഴിഞ്ഞതിൽ പിന്നെ ഇവളെ ഒന്നിനും കൊള്ളില്ല. ദേഹമാസകലം വരകളും പുള്ളികളും … “ചാറ്റ് ക്ലിയർ ചെയ്യ്ത്

  1. രചന: സുനിൽ പാണാട്ട്

സെക്സ് ചാറ്റിന് താൽപ്പര്യം ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയാതെ അപ്പുറത്ത് നിന്ന് മൗനമായിരുന്നു..

പണി പാളിയോ ….. ഇനി ഇതിന്റെ പേരിൽ സ്ക്രീൻഷോട്ട് വാളിൽ ഇട്ട് നാറ്റിക്കുമോ അവൾ??.

രണ്ടാഴ്ച്ചയോളമുള്ള ചാറ്റിലെ സംസാരം കണ്ട്, വളയുന്ന ടൈപ്പാണ് എന്ന് തോന്നി ഒരു ചൂണ്ടയിട്ട് നോക്കിയതാണ്. കിട്ടിയാ ഊട്ടി ….

ഇനി അടുത്ത നമ്പർ ഇറക്കണം. അല്ലെ പണി കിട്ടാൻ വഴിയുണ്ട്….ഇത് എന്നോട് ഒരുത്തി ചോദിച്ചമെസേജ് കോപ്പി ചെയ്യ്ത് അയച്ചതാ സാന്ദ്ര എന്ന് എഴുതി പോസ്റ്റാൻ നേരമാണവളുടെ റിപ്ളെ വന്നത്…

ചാറ്റിന് താൽപ്പര്യം ഇല്ല പ്രശാന്ത്. അതൊക്കെ റിസ്ക്കാ.. സ്ക്രിൻഷോട്ട് , അത് വച്ചുള്ള ചീറ്റിങ്ങ് .പോരാത്തതിന് ഗുണവും ഇല്ല. നേരിട്ടാണെങ്കിൽ താൽപ്പര്യം ഉണ്ടെന്ന്…

മനസ്സിൽ ആയിരം പൂത്തിരി ഒരുമിച്ചു കത്തി .ഒരു ഇരയെ കൂടെ കിട്ടിയിരിക്കുന്നു..

അതോടൊപ്പം അവളെ വിശ്വസിക്കാം എന്ന സന്തോഷവും…തന്റെ കഴിവിൽ അൽപ്പം അഭിമാനവും തോന്നിയ നിമിഷമായിരുന്നു അയ്യാൾക്ക്…

പെണ്ണുങ്ങളെ വളക്കാൻ കഴിയുന്നത് ഒരു കല തന്നെയാ .അതിൽ താനൊരു കലാകാരനും .തന്നെ സമ്മയ്ക്കണം ..

പെണ്ണുങ്ങളെ വളക്കാൻ സംസാരിക്കാനുള്ള കഴിവു മാത്രം മതി. ഗ്ലാമറിൽ കാര്യമൊന്നുമില്ല എന്ന് താൻ വീണ്ടും തെളിയിച്ചിരിക്കുന്നു…..ആവേശത്തോടെ എപ്പോൾ വരണം എന്നവളോട് ചോദിച്ചതുമങ്ങനാണയ്യാൾ…

“നാളെ ഒരു പത്തു മണിക്ക് വീട്ടിൽ വരാമോ ? ഭർത്താവ് ഓഫീസിലും മക്കൾ സ്കൂളിലും പോകും ” . അതോടോപ്പം വീട്ടിലേക്കുള്ള വഴിയും കൂടെ പറഞ്ഞവൾ

തന്നപ്പോൾ അവളുടെ പ്രൊഫയിൽ ഫോട്ടോ ഒന്നൂടെ ഓപ്പണാക്കി അത് നോക്കി ചുമ്മാ അയവിറക്കി. നാളെ ഈ സമയത്ത് അവളുമായുള്ള ആ സ്വർഗ്ഗീയ നിമിഷത്തിന്റെ ഓർമകളുണ്ടാവും തന്റെ കൂട്ടിന് ..

“ഹാളിൽ ഇരുന്ന് മൊബൈലിൽ തോണ്ടിക്കളിക്കുന്ന ഭാര്യ വിനിതയെ നോക്കി മനസ്സിൽ പറഞ്ഞു .ശവം, രണ്ടു പ്രസവം കഴിഞ്ഞതിൽ പിന്നെ ഇവളെ ഒന്നിനും കൊള്ളില്ല. ദേഹമാസകലം വരകളും പുള്ളികളും …

“ചാറ്റ് ക്ലിയർ ചെയ്യ്ത് രാവിലപോകുന്ന കാര്യവും മനസ്സിലോർത്ത് ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് വെളുപ്പിനേപ്പോഴോ ആണൊന്നുറങ്ങിയത്..

“ഏട്ടാ ഇതെന്തൊരു ഉറക്കമാ ഇന്ന് ജോലിക്ക് പോണ്ടെ? ” . രാവിലെ ഭാര്യയുടെ വിളി കേട്ടാണുണർന്നത് ..

“ഇന്നെന്തോ ഒരു വയ്യായ്ക പോലെ ഞാനിന്ന് ലീവെടുക്കാന്ന് കരുതി വിനി ..””എന്ത് പറ്റി ഏട്ടാ പനിക്കുന്നുണ്ടോ ?” നെറ്റിയിൽ കയ്യ് വച്ചു കൊണ്ടാണവളത് ചോദിച്ചത് .”ഹേയ്, പനിയൊന്നും ഇല്ലല്ലോ ..””ഹോസ്പിറ്റലിൽ പോണമെങ്കിൽ പോവാം ഏട്ടാ. ഞാനും ഓഫിസിൽ വിളിച്ച് പറഞ്ഞ് ലീവെടുക്കാം…”

“ഹേയ് അതിന്റെ ആവശ്യമില്ല വിനി. ഒന്ന് ഉറങ്ങിയാൽ മാറുന്ന ക്ഷീണമെയുള്ളു നീ ലീവെടുക്കണ്ട …”

“മക്കളെ സ്കൂളിലയച്ചെന്നും കഴിക്കാനുള്ള ഭക്ഷണം എടുത്ത് കഴിച്ചേക്കണമെന്നും പിന്നെ കുറവില്ലെ എന്നെ വിളിച്ച് പറയണെ. ഞാൻ വന്നെക്കാമെന്നും പറഞ്ഞാണവൾ ഓഫിസിലേക്ക് പോയത്. അതിന് ശേഷമാണ് എഴുന്നേറ്റതും…

എഴുന്നേറ്റ ഉടനെ നെറ്റ് ഓൺ ചെയ്യ്ത് സാന്ദ്രക്ക് മെസേജ് അയച്ചു. ഞാൻ വരുവാൻ തുടങ്ങുവാണ് ട്ടോ സാന്ദ്ര…

“എപ്പഴാ വരുന്നത് അവരെല്ലാം പോയിട്ടോ .ഞാൻ കാത്തിരിക്കുവാണെന്നുള്ള റിപ്ളെയും കിട്ടി..”

ഒരു മണിക്കൂറിനുള്ളിൽ എത്തും എന്ന മറുപടിയും എഴുതി.ആത്മശാന്തിക്കായി രണ്ടു മൂന്ന് ഉമ്മകളുടെ സ്റ്റിക്കറും കൊടുത്തു .ബാക്കി നേരിട്ട് തരാട്ടാന്നും പറഞ്ഞ് കുളിച്ചൊരുങ്ങി..നരച്ച് തുടങ്ങിയ അടിവസ്ത്രത്തിന് പകരം പുത്തൻ ജോക്കി എടുത്തണിഞ്ഞു…

ഫോഗിന്റെ ബോഡിസ്പ്രെ പകുതിയോളം അടിച്ച് തീർത്ത് ,ഭാര്യ തേച്ച് വച്ച ഷർട്ടും പാന്റും എടുത്തണിഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോഴാണ്, താടിയിൽ ഇടക്കിടെ പ്രായത്തെ വിളിച്ചറിയിച്ച് വെള്ളിനൂലുകളെ ഓർമപ്പെടുത്തുന്ന വിധം വിരുന്നുവന്ന നരയെ കണ്ടത്. അവയെല്ലാം വേരോടെ പിഴുത് ഒന്നുടെ ഗ്ലാമറായി…

വീർത്ത് നിൽക്കുന്ന വയർ ഒന്ന് ഉള്ളിലേക്ക് വലിച്ച് , ഇനിയും പുറത്ത് ചാടാതിരിക്കാൻ ബെൽറ്റ് ഒന്നൂടെ മുറുക്കി ,തന്റെ തേരാളിയായ റോയൽ എൻഫിൽഡിൽ മൂളി പാട്ടോടെ സവാരി തുടങ്ങി…

സാന്ദ്ര പറഞ്ഞ വീടെത്തിയപ്പോൾ അത് തന്നെയാണോ ,എല്ലാം ഓക്കെയാണോ എന്നറിയാൻ ഒരിക്കൽ കൂടെ മെസേജയച്ചു…

വണ്ടി അവളുടെ വീടിന് കുറച്ചകലെയായി പാർക്ക് ചെയ്യ്തു ..ഇനി വണ്ടി അവിടിരിക്കുന്ന കണ്ട് ആരാണെന്ന് തിരക്കാൻ ആരും കയറി വരണ്ട..

വീടിനടുത്തെക്ക് നടക്കുമ്പോഴേക്കും വീട് അത് തന്നെയാണെന്നും, ഗെയ്റ്റ് തുറന്ന് കയറി പോരെ എന്നുമുള്ള അവളുടെ റിപ്ളെയും വന്നിരുന്നു..

ചുറ്റുമുള്ള ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി ഗെയ്റ്റ് തുറന്നകത്ത് കയറി ,കോളിങ്ങ് ബെല്ലമർത്താൻ തുടങ്ങുമ്പോഴേക്കും വാതിൽ തുറന്ന് ഒരപ്സരസിനെപോലവൾ വന്നിരുന്നു ..ഫോട്ടോയിൽ കാണുന്നതിലും കൂടുതൽ സൗന്ദര്യം …

ആ അഴകങ്ങനെ ആസ്വദിച്ച്, വായിൽ വന്ന തെളിനീരങ്ങിറക്കി, സ്വപ്നലോകത്തെന്ന പോൽ ചിന്തിച്ച് നിന്നപ്പോൾ ആ ചിന്തയിൽ നിന്നും ഉണർത്തിയത് ആരേലും കാണും മുൻപ് വേഗം കയറൂ, എന്ന അവളുടെ തേൻമൊഴിയായിരുന്നു…

“അകത്ത് കയറിയ ഉടനവൾ വാതിൽ അടച്ചതും അവൾ തേച്ച് കുളിച്ച ഏതോ സോപ്പിന്റെ വാസനയങ്ങ് മൂക്കിൽ അടിച്ച് കയറിയതും, ആവേശത്തിൻ തിരമാലയങ്ങടിച്ചുയർന്ന് ഒരു സുനാമിയായി മാറിയിരുന്നു…

“എന്ത് സുന്ദരിയാണ് സാന്ദ്ര നീ… ഇത്രയും ഗ്ലാമർ ഞാൻ കരുതിയില്ല. നിന്റെ ഭർത്താവ് ശരിക്കും ഒരു ഭാഗ്യവാൻ തന്നെ. എന്നും ഈ സൗന്ദര്യം ആസ്വദിക്കാൻ പുണ്യം ചെയ്യ്ത മനുഷ്യൻ ..”

അവളെ അൽപ്പം സുഖിപ്പിക്കുന്ന തരത്തിൽ സംസാരിച്ചങ്ങ് വാരി പുണരാൻ തുടങ്ങിയപ്പോൾ കൈകൾ തടഞ്ഞു കൊണ്ടവൾ പറഞ്ഞു …

“ഒന്ന് ക്ഷമിക്കെന്റെ മോനൂ…..”വീട്ടിൽ ആദ്യമായി വന്നതല്ലെ കുടിക്കാൻ എന്തെലും എടുക്കട്ടെ. സമയം ഒരുപാടുണ്ട് നമ്മൾക്ക് മുൻപിൻ …

അത് കേട്ടയാൾ മനസ്സിൽ സ്വയം പറഞ്ഞു .’ഒന്നടങ്ങടാ ആക്രാന്തം പാടില്ല. വേവും വരെ കാത്തിരിക്കാമെങ്കിൽ, ആറും വരെ കാത്തിരുന്നൂടെയെന്ന്….’

സെറ്റിയിൽ ചാരിയിരുന്ന് ചുറ്റും കണ്ണോടിച്ചു.. അടക്കും ചിട്ടയോടെയും ആ വീട്ടിലെ ഓരോ സാധനങ്ങളും മനോഹരമായി വച്ചിരിക്കുന്നു..

അലങ്കരിച്ച ഷോക്കെയ്സിലേക്കും നോട്ടമൊന്ന് പായിച്ചപ്പോഴേക്കും കയ്യിലൊരു ഗ്ലാസ്സിൽ ജൂസുമായി വന്നവൾ…

തനിക്ക് നേരെ നീട്ടിയ ഗ്ലാസ്സ് കാലിയാക്കി അവൾക്ക് നേരെ നീട്ടിയപ്പോൾ, അത് വാങ്ങി തനിക്കടുത്തിരുന്ന അവളോടായി പറഞ്ഞു “ന്നാ ഇനി ആരെലും സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാൻ വരും മുൻപെ തൊടങ്ങല്ലെ മുത്തെ ? ക്ഷമ തീരെ കുറവാ എനിക്ക്…”

ഹോ എന്ത് തീരക്കാ ഈ ചെക്കനെന്നും പറഞ്ഞ് ബെഡ്റും ലക്ഷ്യമാക്കിയവൾ നടന്നപ്പോൾ, അവൾക്ക് പിറകിലായി ഒരുന്മാദവസ്ഥയിൽ നടന്നയ്യാളും…

അകത്ത് കടന്നതും അവിടെ വേറെയും നാല് സ്ത്രികൾ ഇരിക്കുന്ന കാഴ്ച്ച കണ്ടയ്യാൾ ഞെട്ടി തെറിച്ചു ….

” പേടിക്കണ്ടടോ മാഷെ, ഞങ്ങളും ഇതിന് താൽപ്പര്യം ആയിട്ട് വന്നതാ. അഞ്ച് പേരുണ്ട് ബുദ്ധിമുട്ടാവില്ലല്ലോ ല്ലെ??

പകച്ച് വെട്ടിവിയത്ത് നിൽക്കുന്ന അയ്യാളെ നോക്കിയവരത് പറഞ്ഞപ്പോൾ, പണ്ടെങ്ങോ കേട്ടു മറന്ന പാൽക്കാരൻ പയ്യനെ ഓർമ്മ വന്നയ്യാൾക്ക്…

പെട്ടന്ന് തിരിഞ്ഞ് എത്രയും പെട്ടന്ന് രക്ഷപെടാനായി വാതിൽ ലക്ഷ്യമാക്കി നിങ്ങിയപ്പോഴേക്കും വാതിൽ ലോക്ക് ചെയ്യ്ത് മാർഗ്ഗ തടസമായി നിന്നിരുന്നു സാന്ദ്ര….”എന്താഡോ വന്നപ്പോൾ ഉണ്ടായ ആവേശമൊക്കെ ചോർന്ന് പോയോ..?”

“ഇത് എന്റെ ഫ്രണ്ട്സാ .ഇവിടെത്തെ അയൽവാസികൾ ..നിങ്ങളെന്നോടത് ചോദിച്ചപ്പോൾ ഞങ്ങൾ അപ്പോൾ തന്നെ ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിലത് ചർച്ച ചെയ്യ്തു. അപ്പോൾ ഇവർ പറയാ ഇവർക്കും താൽപ്പര്യം ഉണ്ടെന്ന്. അതാണ് ഇന്ന് തന്നെ വരാൻ പറഞ്ഞത്…”

“നീയൊക്കെ എന്താ കരുതിയത്.? ഒരു പെണ്ണ് കുറച്ച് ഫ്രീയായി സംസാരിച്ചാൽ അവൾ പോക്കാണെന്നോ ..?അവൾക്ക് സെക്സിന് വേണ്ടി ദാഹിച്ച് നിൽക്കുവാണെന്നോ..?

തന്നെ വേണമെങ്കിൽ ഇതിന്റെ സ്ക്രിൻഷോട്ട് എടുത്തിട്ട് നാറ്റിക്കാം. പക്ഷെ അപ്പോഴും തന്നെ പോലുള്ളവർ ഐഡി ഹാക്ക് ചെയ്യ്തെന്നോ അല്ലെ മറ്റു വല്ലതുമോ പറഞ്ഞു രക്ഷപെടും ..”

പറഞ്ഞ് നിർത്തും മുൻപെ മുഖമടച്ചുള്ള ഒരു അടിയും കൊടുത്തിരുന്നു അവൾ..പിന്നെ ആ അഞ്ച് പേരും അടി ഒരു മത്സര ഇനമാക്കി ട്രോഫിക്ക് വേണ്ടി മത്സരിക്കുന്ന തിരക്കിലായിരുന്നു ..

അടി കൊണ്ട് താഴെ വീണ അയാളെ എഴുന്നേൽപ്പിച്ച് ,മർമ്മസ്ഥലം നോക്കി മുട്ടു കാല് കൊണ്ടൊരുത്തി പൂശിയപ്പോൾ അമ്മെ എന്ന് വിളിച്ച്, ഒരുപാട് നക്ഷത്ര കൂട്ടങ്ങൾ തലക്ക് ചുറ്റും വലം വക്കുന്നത് കണ്ടുകൊണ്ട്, മർമ്മം പൊത്തിപിടിച്ച് താഴെ ഇരുന്നു പോയയ്യാൾ..

പിന്നെയും വലിച്ചെഴുന്നേൽപ്പിച്ച് കട്ടിലിൽ പിടിച്ചിരുത്തി…”എന്നിട്ടവർ തുടർന്നു ഇത് ഞങ്ങളുടെ വീട്ടിലെ ആണുങ്ങളെ കൊണ്ട് ചെയ്യിക്കാമായിരുന്നു .പക്ഷെ അത് ഈ നാട്ടുകാർ മുഴുവനും അറിയും. നിന്റെ പ്രൊഫയിൽ ഫോട്ടോയിൽ ഉണ്ടല്ലോ നിന്റെ ഭാര്യയെന്ന ഒരു പാവം സ്ത്രി. അവർക്കത് താങ്ങാനുള്ള കരുത്തുണ്ടായെന്ന് വരില്ല ..

ഒരെ നാട്ടുകാരൻ ആയത് കൊണ്ടും പിന്നെനിങ്ങളെന്റെ രചനകൾ വായിക്കുന്നത് കൊണ്ടുമാണ് റിക്വസ്റ്റ് അസപ്റ്റ് ചെയ്യ്തത്..

അതാണ് ഇൻബൊക്സിൽ വന്നപ്പോൾ സംസാരിച്ചതും..നിന്റെ പെങ്ങളും, അമ്മയും ,ഭാര്യയും ഞങ്ങളെ പോലെ സ്ത്രികളാണ് . അവരോട് ഇത് പോലെ മറ്റുള്ളവർ ചോദിച്ചാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും..?

പെണ്ണുങ്ങൾ സെക്സ്സ് ചെയ്യാൻ ഉള്ള ഉപകരണം മാത്രമല്ലെന്നും, അവർക്ക് ഇത് പോലെ പലതും ചെയ്യാൻ കഴിയും എന്നും ,നിന്നെ പോലുള്ളവർ അറിയണം. അതിന് വേണ്ടി ഞങ്ങൾ ഒന്ന് ഓർമിപ്പിച്ചതാ …

ഇത് കൊണ്ട് നീയൊന്നും നന്നാവുമെന്ന് ഒരു വിശ്വാസവമില്ല ..പക്ഷെഇനി നിനക്ക് ഒരു പെണ്ണിനോടു സംസാരിക്കുമ്പോഴും തോന്നരുത്, ഇങ്ങനൊരു ചിന്ത .അതിന് വേണ്ടി മാത്രം ഒരു ഓർമ്മപെടുത്തൽ “. വാതിൽ തുറന്ന് പുറത്തേക്ക് പിടിച്ചിറക്കി കൊണ്ടാണ് സാന്ദ്രയത് പറഞ്ഞത്…

“ഇനി മറ്റുള്ള നാട്ടുകാർ കാണും മുൻപ് ജീവൻ വേണെ എഴുന്നേറ്റ് പോടാ ശവമെ …””തപ്പി തടഞ്ഞ് എഴുന്നേറ്റ്, കീറിയ ഷർട്ടും നേരെയാക്കി, മൂഖത്തുള്ള രക്തവും തുടച്ച് ,തലയും താഴ്ത്തി

നടക്കുമ്പോൾ, പുറകിൽ ഒരുത്തന്റെ വികാരം ശമിപ്പിച്ച സന്തോഷത്തിലായിരുന്നു അവർ അഞ്ചുപേരും..

 

Leave a Reply

Your email address will not be published. Required fields are marked *