വെറുതെ മോഹിപ്പിക്കണോ…ഈ പാവം പെണ്ണിനെ… “അവൾ നിഷ്കളങ്കമായി ചോദിച്ചു. “എന്റെ ജീവിതം മ്യൂസിക് ആണ്

അഴകാർന്ന അല്ലിയാമ്പൽ
(രചന: Deviprasad C Unnikrishnan)

എന്റെ കല്യാണം ക്ഷണിക്കാൻ അമ്മ വീട്ടിൽ പോകുമ്പോൾ അവിടന്ന് തിരിച്ചു പോരുമ്പോൾ എന്റെ വലതു കൈപിടിച്ചു ഒരുത്തി ഉണ്ടാകുമെന്നു ഞാൻ കരുതിയില്ല.

കല്യാണ ദിവസം ആകുന്നതും കാത്തിരിക്കുന്ന പ്രിയയോട് ഞാനെന്തു പറയും. ബസ്സിൽ ഉള്ളവരൊക്കെ എന്നേം അവളേം നോക്കുന്നുണ്ട് മുടിയിൽ പിടിച്ചു വലിച്ചു കുട്ടികളെപ്പോലെ പെരുമാറുന്ന നിവേദിത…

അമ്മ വീട്ടിലെ കാര്യസ്ഥന്റെ മോളു മാളുട്ടി… ഓരോ കാര്യങ്ങളും ഒരു സിനിമ കാണുന്നപോലെ….

“മീനാക്ഷിടെ മകൻ വരുന്നുണ്ട്…സിറ്റിന്ന് മുത്തശ്ശിയോട് പറ… സന്തോഷമാകട്ടെ ‘അമ്മായി ലക്ഷ്മിയമ്മ പറഞ്ഞു…
അമ്മാവനും അമ്മായിക്കും മക്കളില്ലാത്തതു കൊണ്ട് മാളൂനെ സ്വന്തം മകളെ പോലെയാണ് കാണുന്നത്.

പോരാത്തതിന് മാളുന്റെ അച്ഛൻ കാര്യസ്ഥൻ എന്നതിലുപരി അമ്മാവന്റെ കളികൂട്ടുകാരനുമാണ്. കാവും കുളങ്ങളും ഉള്ള അടിപൊളി നാലുകെട്ട് വീട്. നട്ടുച്ച വെയിലിലും തണുപ്പ് തോന്നുന്നത് അന്തരീക്ഷം…

“മുത്തശ്ശി അറിഞ്ഞോ കൊച്ചു മകൻ വരുന്നുണ്ട് സിറ്റിന്ന്… “മാളു പറഞ്ഞു.
ഇത് കേട്ടതും പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു.

“അഞ്ചോ പത്തോ വയസുള്ളപ്പോൾ കണ്ടതാ അവനെ…എപ്പോഴാ വരാന്ന് വല്ലതും പറഞ്ഞിരുന്നോ കുട്ട്യേ… ”

“ഇല്ല മുത്തശ്ശിയെ ന്നോട്…ഒന്നും ലക്ഷ്മിയമ്മ പറഞ്ഞില്ല… “വൈകുന്നേരം അമ്മാവനും മാളൂന്റെ അച്ഛൻ മാധവനും പുറത്തു നിന്ന് വന്നു….

“ലക്ഷ്മിയെ വിളിക്ക് മോളെ…. “ശ്രീധരൻ അമ്മാവൻ പറഞ്ഞു.”അമ്മേ ദേ അച്ഛൻ വിളിക്കുന്നു…. അവൾ അടുക്കളയിലേക്ക് പോയി ലക്ഷ്മിയമ്മയേം കൂട്ടി വന്നു…

“ആ ചെക്കൻ നാളെ ഇങ്ങു എത്തും… എന്തോ കുരുത്തക്കേട് ഒപ്പിച്ചോണ്ടുള്ള വരവാണ്…””എന്തുട്ടാ ആ കുട്ടി ഒപ്പിച്ചത്.” ലക്ഷ്മിയമ്മ ചോദിച്ചു.

“പഠിക്കണ കോളേജിൽ എന്തോ അടിപിടി അവിടെ നിൽക്കാൻ പറ്റാണ്ടായിന്നു… അവൾക്കൊരു ആവശ്യം വന്നപ്പോൾ എട്ടനേം തറവാടും ഓർമ്മ വന്നോളു. “,

“എന്തുട്ടാ ഏട്ടാ പറയണേ മീനാക്ഷിയേടത്തിക്ക് നമ്മളല്ലേ ഒള്ളു… “ലക്ഷ്മിയമ്മ പറഞ്ഞു…

“മ്മ്….. എന്തുട്ടാ മാളു നോക്കി നിൽക്കുന്നത് സന്ധ്യയായി കാവില് വിളക്ക് വെക്കണില്ലേ നീ””ഉവ്വ അച്ഛാ… ദേ പോണു

മാളൂന്റെ മനസിലും കൊതിയുണ്ട് പഴയ കളിക്കൂട്ടുകാരനെ കാണാൻ… അവൾക്കു കിടന്നിട്ടു ഉറക്കം വരുന്നില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു…. വെളുപ്പിന് നാല് മണിക്ക് പൂത്തൂര്മന ഉണരും…

“മോളു പോയി കുളിച്ചു കാവില് വിളക്ക് വെക്കു… അടുക്കളയിലെ പണി ഒരു വിധം കഴിഞ്ഞു ഇനി അമ്മ ചെയ്തോളാം…ശ്രീധരനച്ചന്റെ വായിന്നു എനിക്ക് കേൾക്കും അടുക്കളയിലിട്ടു കഷ്ടപെടുത്തിന്നു പറഞ്ഞു… ”

അവൾ കുളിക്കാനായി കുളിക്കടവിലേക്ക് പോയി പടികൾ ഇറങ്ങി വെള്ളത്തിൽ തൊട്ട് നോക്കി മരം കോച്ചുന്ന തണുപ്പ്… വെള്ളത്തിൽ ഇറങ്ങി മുങ്ങി നിവർന്നപ്പോൾ ഒരു അല്ലിയാമ്പലിന്റെ അഴകായിരുന്നു അവൾക്കു….

ആകാശത്തു വെള്ളകീറുന്ന വെളിച്ചത്തിൽ അവൾ ഉദിച്ചു നിന്നു… താമര വള്ളികൾ പോലുള്ള കൈകൾ… ചന്ദന നിറമാർന്ന മേനിയഴക്…

കുളിച്ചു അവൾ കാവിലേക് പോയി… കാവിലെ ഇരുട്ട് അവളെ ഇതുവരെ പേടി പെടുത്തിട്ടില്ല… പക്ഷെ ഇന്ന് എന്തോ അവളുടെ പുറകെ ഉള്ളപോലെ തോന്നി… അവൾ വേഗം നടന്നു…. വിളക്ക് വെച്ച് തിരിഞ്ഞതും അവൾ പേടിച്ചു അലറികരഞ്ഞു….

“അയ്യോ…. അമ്മേ…. അച്ഛാ. ഓടി വായോ ” അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചു നിന്നു. അവൾ അടുത്തേക്ക് ചെന്ന്… ജീൻസും ടി-ഷർട്ട്‌ ഇട്ടു ഒരുത്തൻ കിടക്കുന്നു… ശ്രീധരനും എല്ലാവരും ഓടിയെത്തി…

“അച്ഛാ…. ദേ…. “അവൾ മാധവന്റെ അടുത്തേക്ക് മാറി നിന്നു…
“മാളു നീ കുറച്ചു വെള്ളമിങ്ങെടുത്തേ “ശ്രീധരൻ പറഞ്ഞു..

“ശരി അച്ഛാ… “മുഖത്ത് വെള്ളം തെളിച്ചപ്പോൾ ആളു ഉണർന്നു.. ചുറ്റുപാടും നോക്കി….”അമ്മാവ ഞാനാ ഇത് മീനാക്ഷിടെ മോൻ ”

“മോനെപ്പൊഴാ എത്തിയത്.. “ലക്ഷ്മിയമ്മ ചോദിച്ചു.”എത്തീട്ടു കുറെ നേരായി ആരേം ശല്യം ചെയ്യണ്ടാന്ന് കരുതി ഇവിടെ കിടന്നു.. ”

മാളൂന്റെ ഉള്ളിൽ ചിരിയാണ് ഉണ്ടായതു…അത് കേട്ടപ്പോൾ… മാളൂന്റെ മുഖത്ത് നോക്കാതെ അവൻ എണീറ്റു….

“മാളു നീ ആ മുറിയൊന്നു ശരിയാക്കിയിട്.. “ശ്രീധരൻ പറഞ്ഞു
“ശരി അച്ഛാ…. ”

അന്ന് പതിനൊന്നു മണിയായിട്ടും അവൻ എണീറ്റില്ല…”മോളെ മാളു നീ അവനെ പോയി വിളിച്ചേ… “”ശരി അമ്മേ… ”

എപ്പോഴും എണ്ണയുടെ മണമുള്ള ഇടനാഴിയിലൂടെ നടന്നു തട്ടിൻ മുകളിലെ മുറിയിലേക്ക് മെല്ലെ നടന്നു. അവൻ കിടക്കുന്നതു നോക്കി. സുന്ദരമായ നെറ്റിതടം. നീളൻ മൂക്കിന് ഭംഗിയേകുന്ന

പോടീ മീശ. കട്ടിലിനോട് ചേർന്ന് ഒരു ഗിറ്റാർ ഇരിപ്പുണ്ട്.. അത് എടുത്തപ്പോൾ അടുത്തിരുന്ന വെള്ളപാത്രം താഴെ വീണതും അവൻ ചാടിയെണീറ്റു. അവൾ തിരിഞ്ഞു നടന്നു.

“അമ്മായി വിളിക്കാൻ പറഞ്ഞു അതാ…. “അവൾ ചിരിച്ചു.”എന്തിനാ ഇയ്യാള് ചിരിക്കൂന്നേ?””ഏയ്… ഒന്നുല്ല… “അവൾ പിന്നേം ചിരിച്ചു”എന്തോണ്ട് പറ ”

“ബോധംകെട്ടു വീണതല്ലേ ഞാൻ കണ്ടു. “അവൾ പിന്നേം ചിരിച്ചു.. അമളി പറ്റിയ മുഖവുമായി അവൻ ഇരുന്നു.

“അതെ ആരോടും പറയല്ലേട്ടാ… “”മ്മ് മ്മ് “”എന്താ ഇയ്യാളുടെ പേര്. “”അറിഞ്ഞിട്ടു എന്തിനാ.”

“അമ്മ പറയാറുണ്ട് എനിക്ക് ഒരു കളികൂട്ടുകാരി ഉണ്ടെന്നു… അത് താനാണ് എന്ന് മനസ് പറയുന്നു.. പറ എന്താ….. ”

“നിവേദിത…. “”ഓ….എല്ലാരുടേം മാളൂട്ടി അല്ലെ “.”മ്മ് മ്മ് “”ഏട്ടന്റെ പേര്… “”ഹരി…ശ്രീഹരി “”വല്യ തല്ലുകൊള്ളിയാണല്ലേ.. “”അങ്ങനൊന്നുല്ല… ”

“വല്യ തല്ലുകൊള്ളിയെന്തേ എന്ത് കണ്ടിട്ടാ നാഗ കാവില് ബോധം കേട്ടു വീണത്… ”
മറുപടി പറയും മുൻപേ…”മോളെ മാളു… “”അമ്മ വിളിക്കുന്നു…ഞാൻ പോണു. ”

പിന്നീട് ഓരോ ദിവസവും ഹരി അവളെ കാണാനാണ് നേരം വെളുപ്പിച്ചത്…ഗിറ്റാർ കൈയിൽ വെച്ച് ഇരിക്കുമ്പോൾ അവൾ കയറി വന്നു…”ഇതൊക്കെ വായിക്കാനറിയോ… ”

“അറിയാം… മ്യൂസിക് ആണെന്റെ ലക്ഷ്യം.. ഇതില്ലെങ്കിൽ ഞാനില്ല.. “”ഞാൻ കരുതി പത്രാസ്സിനു കൊണ്ട് നടക്കുന്നത് ആണെന്ന്. “അവൾ ചിരിച്ചു.. ഹരിയുടെ സ്വഭാവം വെച്ച് പെട്ടന്ന് തന്നെ നാടുമായി അടുത്ത്… അതിലുപരി മാളുവും ഹരിയും.

നാഗകാവിൽ വെച്ച് അവർ ഹൃദയങ്ങൾ കൈമാറി… കുളക്കടവിൽ ഹരിയുടെ നെഞ്ചോട്‌ ചേർന്ന് അവൾ ഇരുന്നു.

“മാളൂന്റെ അമ്മ…., “ഹരി പകുതി വച്ചു നിർത്തി. മാളൂന്റെ കണ്ണുകളിൽ നനവ് പടര്ന്ന്.”ഏയ്… എന്താ ഇത്.. പറയണ്ട… എനിക്ക് കേൾക്കണ്ട “ഹരി പറഞ്ഞു.

“അങ്ങനൊന്നുല്ല ഹരിയേട്ടാ…അമ്മയെ ഞാൻ കണ്ടിട്ടു ഇല്ല.. ആ സ്നേഹം അനുഭവിച്ചത് ഇവിടെ വന്നപ്പോളാ.. സ്വന്തം മോളെ പോല ഇവിടുള്ളവര് എന്നെ നോക്കുന്നെ. ”

“മതി പറഞ്ഞതും കണ്ണ് നിറച്ചതും. ഇനി ഇത് നിറയാൻ പാടില്ല. “അവൻ അവളെ തന്നോടടിപ്പിച്ചു.

“നമ്മള് പ്രേണയിക്കണോ ഹരിയേട്ടാ… “”അറിയില്ല ഇതിനു പ്രണയമെന്നാണ് പേരെങ്കിൽ നമ്മൾ പ്രണയിക്കുകയാണ് മാളു.. സംഗീതത്തെ എത്രത്തോളം ഞാൻ സ്നേഹിക്കുന്നോ അത്രത്തോളം അല്ലെങ്കിൽ അതിനേക്കാൾ ഏറെ.. ” അവൻ കുളത്തിലെ താമര പൂവിലക്ക് നോക്കി കൊണ്ട് പറഞ്ഞു…

“അഴകാർന്ന അല്ലിയാമ്പൽ പൂ പോലെ വിടർന്ന മുഖമാണ് മാളു നിനക്ക്. ” മെല്ലെ കവിളിലൂടെ വിരലോടിച്ചു.

“വെറുതെ മോഹിപ്പിക്കണോ…ഈ പാവം പെണ്ണിനെ… “അവൾ നിഷ്കളങ്കമായി ചോദിച്ചു.

“എന്റെ ജീവിതം മ്യൂസിക് ആണ്.. ആ ലക്ഷ്യം പൂർത്തിയാക്കണം.. അത് വരെ കാത്തിരിക്കാനുള്ള മനസ് ഉണ്ടോ.. ”

“എന്താ ഹരിയേട്ടാ… ഈ ജന്മം മൊത്തം ഞാൻ കാത്തിരിക്കും.”ദിവസങ്ങൾ കടന്നു പോയി.. പോകാനുള്ള ദിവസവും അടുത്ത്.”നാളെ പോകും അല്ലെ ഹരി…., “”ഉവ്വ അമ്മാവ….””ഇനി എപ്പോഴാ ഇങ്ങോട്ട്.. ”

“അറിയില്ല…. ഉടനെ വരാം.. ” ഇതെല്ലാം കേട്ടുകൊണ്ട് ഈറൻ അണിഞ്ഞ കാണുകളുമായി വാതിൽ മറയിൽ മാളു നിന്നു…

ഹരി മുറിയിൽ എല്ലാം അടക്കി പെറുക്കി വെക്കുകയായിരുന്നു. അവൾ ഓടി വന്നു പുറകിൽ കെട്ടിപിടിച്ചു.

“പോകാണല്ലേ തനിച്ചാക്കി.. “അവളുടെ മിഴികളിലെ ജലകണം ഹരിയുടെ ഷർട്ട്‌ നനച്ചു. പിന്നിൽ നിന്നു മുന്നിലേക്ക് പിടിച്ചു നിർത്തി അവളുടെ കണ്ണുകൾ തുടച്ചു.

“എടി പൊട്ടി പെണ്ണെ ഞാൻ വരും ലക്ഷ്യങ്ങളൊക്കെ നിറവേറ്റി.. പെണ്ണെ നിന്റെ കാലിലെ കൊലുസിൽ കുടുങ്ങി കിടക്കല്ലേ എന്റെ മനസ് നീ പോകുന്ന ഇടങ്ങളിലൊക്കെ എന്റെ മനസും വരും. വീട്ടിൽ പോയി അമ്മയോട് എല്ലാം പറയണം. എന്നിട്ട് കൂട്ടി കൊണ്ട് പോവും ഞാൻ എന്റെ ലോകത്തേക്ക്. ”

“മ്മ് മ്മ്. സന്ധ്യ ആകാറായി പോയി കുളിക്കു ഞാൻ മടക്കി വെക്കാം. “രാത്രി അത്താഴം കഴിച്ചു കഴിഞ്ഞു…”മാളു രാത്രി കുളക്കടവിൽ വരോ… “”മ്മ് മ്മ് ”

കല്ല്പടവിൽ അവൻ ആകാശം നോക്കി കിടന്നു വല്ലാത്തൊരു ഇരുട്ട്.. ഇടക്ക് ഇടിമിന്നലിന്റെ വെളിച്ചം. പിന്നിൽ കൊലുസിന്റെ ശബ്ദം കേട്ടു.. വെള്ളികൊലുസിട്ട കാലുകൾ തന്റെ അടുത്ത് വന്നു നിന്നു…ഇടക്കുള്ള ഇടിമിന്നലിന് വെളിച്ചത്തിൽ ചുവന്ന ദാവണിയിൽ അവളെ കണ്ടു..

അവൾ അവനോടു ചേർന്ന് ഇരുന്നു..”നാളെ പോണം അല്ലെ ഹരിയേട്ടാ… “”പോണം.. പോയാൽ ഇനി കൊണ്ട് പോവാനേ ഞാൻ വരൂ കാത്തിരിക്കില്ലേ നീ ”

“കാത്തിരിക്കും.. ഒരു യുഗം എടുത്താലും എന്റെ ഹരിയേട്ടൻ വരുമെന്ന് എനിക്കറിയാം… എന്റെ ഇഷ്ടം സത്യമാണ്… നാഗ ഡയവങ്ങൾ കൂടെ ഉണ്ടല്ലോ ”

“മഴ വരണ പോലുണ്ട്. ”
“വാ അകത്തു പോകാം. “”വേണ്ട മാളു ഇത് സാധാരണ മഴയല്ല “അവൾ അവന്റെ മാറോടു ചേർന്ന് കിടന്നു

“പിന്നെ എന്താ ഹരിയേട്ടാ… “”ഇത് നമ്മുടെ പ്രണയമഴയാണ്. മണ്ണിൽ വന്നു മഴത്തുള്ളികൾ ചേരുംപോലെ നിന്നിൽ ഞാൻ വന്നു ചേരും. ഈ ഇടിയുടെ ഒച്ച നമ്മുടെ ഹൃദയത്തിന്റെ മിടിപ്പാണ്.” ആ മഴയിൽ അവരുടെ മനസിന്റെ ദൂരം കുറയുകയായിരുന്നു.

അവളിട്ടിരുന്ന സിന്ദൂരം പൊട്ടിന് ചുവ്വപ്പു മൂക്കിന് മുകളിലൂടെ ഒഴുകി പടർന്നു.. അവൻ അവളിലും.”മഴക്കു എന്ത് ചൂടാണ് മാളു “”ചൂടോ… ”

“നിന്റെ ശ്വാസം മഴക്കു ചൂടെകുന്നു മാളു. “അവൻ അവളെ പതുകെ പുണർന്നു”നമുക്കു ഉണ്ടാകുന്ന മോളായിരിക്കും നീ കഴിഞ്ഞാൽ ഏറ്റവും സുന്ദരി ഈ ഭൂമിയിൽ “യാമങ്ങൾ ഇഴഞ്ഞു നീങ്ങി

“ഇനി ഒരു മഴക്കാലം വരുമ്പോഴേക്കും എന്നെ കൂടെ കൂട്ടോ. “”മഴ പെയ്യുന്നതേ നമ്മൾക്ക് വേണ്ടിയല്ലേ മാളു… നമ്മളെ പോലെ പ്രണയിക്കുന്നവർക്കു വേണ്ടി ”

നേരം പുലരാൻ പോകുന്നു… ഹരിയുടെ മനസ് മൊത്തം ഇപ്പൊ അവളൊപ്പം പൂത്തൂർ മനയിലാണ്…

ജോലിയും ലക്ഷ്യങ്ങളും നേടിയെടുക്കാൻ ഒരുപാട് കാലമെടുത്തു… കാത്തിരിക്കാൻ ഒരുത്തി ദൂരത്തുള്ളത് കൊണ്ട് ഒരിക്കലും ഹരിക്ക് മടുപ്പു തോന്നിയിരുന്നില്ല.. എല്ലാം അമ്മയോട് പറഞ്ഞപ്പോളാണ് ഹരി ഒരു കാര്യം അറിയുന്നത്..

മാളൂന്റെ കല്യാണ കഴിഞുന്നു.. അവനതു ഉൾകൊള്ളാൻ കഴിയുന്നതിനു അപ്പുറമായിരുന്നു. പിന്നീട് സംഗീതമായിരുന്നു അവന്റെ ജീവിതം… ഓട്ട പാച്ചിലിനിടയിൽ പ്രിയയെ പരിചയപെട്ടു.. അമ്മയുടെ സുഹൃത്തിന്റെ മകളു കൂടിയാണ് പ്രിയ..

ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ മാളൂനെ ഒളിപ്പിച്ചു വച്ചു അവൻ എല്ലാത്തിനും സമ്മതം മൂളി.. കല്യാണം വിളിക്കാനുള്ള യാത്രയിൽ ഒരിക്കലും മാളൂനെ കണ്ടുമുട്ടല്ലേ എന്ന് അവൻ പ്രാർത്ഥിച്ചു.. ഇന്നും മനസ്സിൽ ആ രാത്രി പുതുമഴയുടെ ഗന്ധമുള്ള രാത്രി ഇപ്പോഴും ഹരിക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല…

ബസ്സ് ഇറങ്ങിയപ്പോൾ മുതൽ ആളുകൾ ഒരു ശത്രുവിനെ പോലെ അവനെ നോക്കി. തറവാട് വീടിനു മുൻപിൽ അവൻ കയറി ചെന്നു… ഒരു ഇരുട്ടറയിൽ ഇരുന്നു ഹരിയുടെ കാലൊച്ചയുടെ ശബ്ദം അവൾ കേട്ടു… പ്രകൃതി അവന്റെ വരവ് അവളെ കാറ്റിനാൽ അറിയിച്ചു…

“അമ്മാവ… “”വിളിച്ചു പോകരുത് നീ എന്നെ അങ്ങനെ.. “”എന്തെ അമ്മാവ… ഞാൻ എന്ത് ചെയ്തു. “”പിഴച്ചവളെ കാണാനാണോ നീ വന്നത്. “”പിഴച്ചവളോ ആരുടെ കാര്യം അമ്മാവൻ ഈ പറയുന്നേ

“അവള് നീ വരുന്നത് വരെ ഞങ്ങളുടെ വിളക്കായിരുന്നു… നീ അകത്തു കയറി നോക്കു. ”

അവൻ ഓടി അകത്തു കയറി.. പതുകെ വാതിൽ ചാരി നിന്നു ഊർന്നു ഇരുന്നു.. കൊലുസു ഇടേണ്ട കാലിൽ ചങ്ങല..

“എന്താ അമ്മാവ ഉണ്ടായേ.. എന്നെ മറന്നു വേറെ ഒരുത്തനെ കല്യാണം കഴിച്ചതല്ലേ ഇവള് “”ഹ്ഹ്… വേറെ കല്യാണം കഴിക്കേ.. നീ എന്താ ഹരി പറയണേ. ”

“അമ്മ എന്നോട് അങ്ങനെയാ പറഞ്ഞത്””നിന്റെ കുഞ്ഞിന്റെ അമ്മയാണ് ഇവളെന്നു അറിഞ്ഞപ്പോൾ.. വിളിച്ചു അമ്മയോട് പറഞ്ഞിരുന്നു. പിഴച്ച പെണ്ണിനെ വേണ്ടാന്നു നീ അല്ലെ പറഞ്ഞത്. ”

“ഞാൻ പറഞ്ഞിട്ടില്ല.. അമ്മയാണോ അമ്മാവനോട് പറഞ്ഞത്. “”മ്മ്മ് “ശ്രീധരൻ മൂളി…”നീ പിഴച്ചവൾ എന്ന് പറഞ്ഞപ്പോൾ പോയതാ എന്റെ കുട്ടീടെ മനസിന്റെ താളം. ” അവൻ അവളുടെ അടുത്ത് ഇരുന്നു..

“നോക്കു മോളെ ഹരിയേട്ടൻ ഇതൊന്നും അറിഞ്ഞിട്ടില്ല.. “അവൻ അവളുടെ ചങ്ങലകൾ അഴിച്ചു… അവൾ അപ്പോഴും കയ്യിലുള്ള പാവക്ക് ഉമ്മ നൽകുകയായിരുന്നു.

“കുഞ്ഞിനെ കൂടി നഷ്ടപ്പെട്ടപ്പോൾ.. അവൾ ആകെ തകർന്നു പോയി.. “”അമ്മാവ കൊണ്ട് പോക ഞാനിവളെ… പഴയ മാളു ആക്കി ഞാനിവളെ തിരിച്ചു കൊണ്ടുവരും. ”

അവളെ നെഞ്ചോട്‌ ചേർത്ത് അവൻ പടിയിറങ്ങി…. സംഗീതത്തിന്റെ അവന്റെ ലോകത്തേക്ക് അവളേം കൊണ്ട് യാത്ര തുടങ്ങി….

ബസിൽ ഉള്ളവരൊക്കെ മുടിയിൽ പിടിച്ചു വലിച്ചു കളിക്കുന്ന അവളെ നോക്കി. കൈ തട്ടി മാറ്റിയപ്പോൾ എന്റെ കയ്യിൽ ഒരു പിച്ചു വച്ചു തന്നു നിഷ്കളങ്കമായ ചിരി ചിരിച്ചു. മാളൂന്റെ കൈയും പിടിച്ചു ഹരി കാളിംഗ് ബെല്ലടിച്ചു.

വാതിൽ തുറന്നു മീനാക്ഷി പുറത്തേക്കു ഇറങ്ങി വന്നു.”ഏതാടാ ഈ കൊച്ചു… ?””അമ്മ കണ്ടിട്ടില്ല. കാണാതെ തന്നെ ഇവളെ പിഴച്ചവളെന്ന് മുദ്രകുത്തിയില്ലേ,,, ഞാൻ ഒന്നും അറിയില്ലെന്ന് കരുതിയോ അമ്മേ ” ഹരിയുടെ കണ്ണുകൾ കത്തുന്ന സൂര്യനു തുല്യമായി അപ്പോഴും ഇതൊന്നും മനസിലാകാതെ പാവയെ കൊഞ്ചികുകയായിരുന്നു മാളു.

“ഈ ഭ്രാന്തു പെണ്ണിനെയാണോ നീ പ്രേമിച്ചത്. “”ഞാൻ പ്രേമിച്ച പെണ്ണ് ഭ്രാന്തിയായിരുന്നില്ല… അമ്മ കാരണമാണ് എന്റെ മാളു ഇങ്ങനെയായത്… ഇവള് പിഴചെങ്കിൽ അതിനു ഉത്തരവാദി ഞാൻ കൂടിയാണ്. ഞാൻ ഇവളെ എന്റെ പഴയ മാളൂട്ടി ആക്കിയേടുക്കും”

“ഓഹോ… നിന്റെ കല്യാണമാണെന്ന് അറിയാലോ നിനക്ക്. ഇത് വേണ്ടാന്ന് പറഞ്ഞാൽ എന്റെ സ്റ്റാറ്റസ്…. ഞാൻ പ്രിയയുടെ കുടുംബതോട് എന്ത് പറയും. ”

“പ്രിയയെ ഞാൻ പറഞ്ഞു മനസിലാക്കും… പ്രിയക്ക് എന്നെ അറിയാം.. അവൾക്കു എന്നെ മനസിലാകും. ”

“നീ എന്നിട്ടു ഈ ഭ്രാന്തി പെണ്ണുമായി ഇവിടെ പൊറുക്കാന്നു കരുതണ്ട “”അല്ലെങ്കിലും ഞാൻ പോകാൻ തന്നെയാ വന്നത്… ”

അവൻ കാറിന്റെ കീ എടുത്തു ഇറങ്ങി… പടി ഇറങ്ങുമ്പോൾ നിറ കണ്ണുകളൽ അവൻ അമ്മയെ തിരിഞ്ഞു നോക്കി പറഞ്ഞു….

“ഞാൻ ഇറങ്ങാണ് അമ്മേ… “അമ്മയോട് ഉള്ള അവന്റെ സ്നേഹം ഉള്ളിന്റെ ഉള്ളിൽ നിറഞ്ഞു തുളുമ്പി…

“പേരും പ്രശസ്ഥിയും ആയപ്പോൾ നിനക്ക് നിന്റെ തോന്നിവാസമായല്ലേ” അതിനൊന്നും ചെവികൊടുക്കാതെ അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു. അവന്റെ തന്നെ ഒരു ഫ്ളാറ്റിലെക്കായിരുന്നു പോയത്. ഫ്ലാറ്റിൽ എത്തിയതും ഹരി പ്രിയക്ക് ഫോൺ ചെയ്തു.

“ഹെലോ… പ്രിയ””എന്തെ ഹരിയേട്ടാ… “”അത്… പ്രിയ നീ ഒന്ന് ഇവിടെ വരെ വരണം.””എവിടെ ഏട്ടാ… “”ഫ്ലാറ്റിൽ…എനിക്ക് സംസാരിക്കണം “”എന്താ വല്ലാത്ത ഗൗരവം… ”

“ഏയ്… ഒന്നുല്ല… നീ വാ… “ഹരി ഫോൺ കട്ട്‌ ചെയ്തു…. മാളുവിനെ റൂമിൽ ഇരുത്തി, പാവയെ പിടിച്ചു വാങ്ങാൻ ശ്രെമിച്ചു.നടന്നില്ല….

സോഫയിൽ ഇരുന്നപ്പോൾ തന്നെ ഒന്ന് മയങ്ങി പോയി… ആരോ കാളിങ് ബെല്ലടിക്കുന്ന ശബ്ദം കേട്ടു ഹരി ഞെട്ടി എണീറ്റു. വാതിൽ തുറന്ന ഉടനെ പ്രിയ ഹരിയെ കെട്ടി പിടിച്ചു ഉമ്മവച്ചു.. ഹരി ഒഴിഞ്ഞുമാറി..

“എന്താ ഹരി… തലവേദനയാണോ… എന്താ ഒരു ക്ഷീണം.. “”പറയാം… “”എങ്കിൽ ഞാൻ ഒരു ചായ ഇടാം ”

അവൾ ചായക്ക് വെള്ളം വച്ചു.. അടുക്കളയിൽ നിൽകുമ്പോൾ എന്തോ തട്ടിമറിഞ്ഞ ശബ്ദം കേട്ടു റൂമിലേക്ക്‌ കയറാൻപോയി.. ഹരിയെ നോക്കിയപ്പോൾ ഒരു കൂസലുമില്ലാതെ ഇരിക്കുന്നു..

“ഏട്ടാ… ആരാ ഇത് ?” മാളൂന്റെ കയ്യുംപിടിച്ചു പ്രിയ ഇറങ്ങി വന്നു..”അത് പ്രിയ… ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട് “”മാളു ആണോ ഇത് “പ്രിയയുടെ കണ്ണുകളിൽ നനവ് പടർന്നു.

“അതെ…”, നടന്ന കാര്യങ്ങൾ എല്ലാം ഹരി പ്രിയയോടു പറഞ്ഞു.. പ്രിയ നിറ മിഴികളോടെ ഹരിയെയും മാളുനേം നോക്കി.

“പ്രിയ..ഈ അവസ്ഥയിൽ ഇവളെ കണ്ടപ്പോൾ എനിക്ക് തനിച്ചാക്കി പോരാൻ തോന്നീല.. പ്രണയിക്കുമ്പോൾ എല്ലാവരും വാക്ക്കൊടുക്കും തനിച്ചാക്കില്ലാന്നു അത് പാഴ്വാക്കല്ലന്ന്‌ എനിക്ക് മാളുനോട് പറയണം. “പ്രിയ എല്ലാം മൂളികേട്ടു..

“പ്രിയ നീ എന്റെ ഒപ്പം നിൽക്കുമോ ?.. “”അതെന്തു ചോദ്യമാണ്… എന്നും കൂടെ നിന്നിട്ടല്ലേ ഒള്ളു ഞാൻ..മോതിരം ഹരിയേട്ടൻ ഇട്ടതു എന്റെ വിരലിൽ അല്ല മനസിലാണ്. ”

അവളുടെ വാക്കിൽ ഹരിയുടെ മനസ് പിടഞ്ഞു…. ഒരു വശം സ്നേഹിച്ച പെണ്ണ് ജീവിതം നഷ്ടപെടുത്തി നിൽക്കുന്നു മറ്റൊരു വശത്തു ജീവൻ തരാൻ പോലും തയ്യാറായി പ്രിയ നിൽക്കുന്നു ഇതിനു നടുവിൽ ഞാൻ വെന്തു ഉരുകുന്ന്‌… ഹരി മനസ്സിൽ പറഞ്ഞു….

ചില സമയങ്ങളിൽ പ്രണയത്തിനു അതിയായ ചൂടാണ്… ചില നേരത്തു ഹിമ കാണത്തിന് കുളിർമയും.”നമുക്ക് ആദ്യം ഏതേലും ഹോസ്പിറ്റലിൽ കൊണ്ട് പോകാം.. ഹരിയേട്ടാ ”

“ശരി.. പ്രിയ…. “പ്രിയ അവനെ ചുംബിക്കാനായി മുതിർന്നപ്പോൾ അവൻ മാളൂനെ നോക്കി… പ്രിയയുടെ മുഖം ചെന്താമരപോൽ വാടി.

“മിസ്റ്റർ.ഹരി മനസിന്റെ നില ശരിയാക്കാൻ രോഗിയുടെ സഹകരണം മാത്രം പോരാ താങ്കളുടെ കൂടി വേണം. താങ്കൾ വല്ലാതെ അസ്വസ്ഥനാണു “ഡോക്ടർ പറഞ്ഞു…. പ്രിയ ഹരിയേ നോക്കി

“താങ്കൾ ഒരു കാര്യം മനസിലാക്കണം… കെട്ടിടത്തോളം… നിവേദിത സുഖം പ്രാപിച്ചു വരുമ്പോൾ താങ്കളെ വെറുക്കാൻ സാധ്യതയുണ്ട്. ഒരുപാട് ഉപദ്രവിക്കും ചികിത്സയുടെ സമയത്തു. ”

“എന്ത് നടന്നാലും ഞാൻ സഹിക്കും.. എനിക്ക് എന്റെ പഴയ മാളൂനെ വേണം… “ചികിത്സ മാസങ്ങൾ നീണ്ടു… ഇടക്ക് എപ്പോഴോ ഹരിയെ കാണുമ്പോൾ മാളു പേടിക്കാനും തുടങ്ങി .”എന്താ സർ ഇങ്ങനൊക്കെ അവളിപ്പോ എന്നെ കണ്ടാൽ വല്ലാതെ ഭയക്കുന്നു.. ”

“നമ്മുടെ ചികിത്സയും മരുന്നും അവളിൽ പ്രതിഫലിച്ചു തുടങ്ങിയതിന്റെ ലക്ഷണമാണ്… ഞാൻ പറഞ്ഞതോർകുന്നുണ്ടോ… അവൾക്കു ഓർമ്മകൾ തിരിച്ചു വന്നാൽ ആദ്യം വെറുക്കുന്നത് നിങ്ങളെ ആയിരിക്കും. താങ്കളോട് ഉള്ള വെറുപ്പാണ് മനോനില തെറ്റിച്ചാത് ”

പൂർണമായി മാളൂന്റെ ആരോഗ്യം വീണ്ടെടുത്തു. മാളു ഈ ലോകത്തു വെറുക്കുന്നത് താൻ ഒരു കാലത്തു ഇഷ്ടപെട്ടിരുന്ന ഹരിയെ തന്നെ ആയിരുന്നു.

“മാളു… ഹരിയേട്ടൻ… ചതിച്ചിട്ടില്ല നിന്നെ “പ്രിയ പറഞ്ഞു…”ഏയ്…. പിഴച്ചവളല്ലേ ഞാൻ..””അങ്ങനെ പറയല്ലേ മാളു നിന്നോളം ഞാൻ ആരെയും ഇതുവരെ സ്നേഹിച്ചിട്ടില്ല ”

“ശരിയാണ് ഹരിയേട്ടാ… സ്നേഹിച്ചിട്ടില്ല…. ഹരിയേട്ടാനോളം എന്നെ ചതിച്ചവരുമില്ല… ഇനി ഒരിക്കലും എനിക്ക് ഈ മുഖം കാണണ്ട… “അവനും പ്രിയയും ആശുപത്രി വരാന്തയിലൂടെ നടന്നു..

“ഈ കുട്ടിയെ എങ്കിലും വഞ്ചികരുതു…കല്യാണത്തിന് ഞാൻ വരും “അവൾ വിളിച്ചു പറഞ്ഞു..

വിവാഹ ദിവസമായി…. സുന്ദരിയായിരുന്ന്‌ അന്ന് അവൾ… മാളൂനെ നോക്കി ഹരി മനസ്സിൽ പറഞ്ഞു.. പ്രിയയെ ഒരുക്കുന്ന തിരക്കിലാണ് അവൾ… പ്രിയ മാളൂന്റെ കണ്ണുകളിൽ നോക്കി… കണ്ണുകൾ കലങ്ങിയിട്ടുണ്ട് .

പ്രിയയുടെ കണ്ണുകൾ ചുവന്ന്…. പ്രിയക്ക് മനസിലായി മാളൂന്റെ ഉള്ളിൽ ഇപ്പോഴും ഹരിയോട് പ്രണയം ഉണ്ടെന്നു… ഹരി വന്നു റൂമിന്റെ വാതിലിൽ നിന്നു..”മാളു… എനിക്ക് ഒരു കാര്യം പറയാനുണ്ട്… “,” മാളു… വിവാഹം കഴിഞ്ഞാൽ നിന്നോട് ഒരു കാര്യം പറയാനുണ്ട്..”

“മ്മ് പറ… “,”നിന്റെ അമ്മയുടെ പേര് ദേവി…. “”ഹ്ഹ്…. ഹരിയേട്ടാ…. എങ്ങനെ അറിയാം ”

“മുഴുവനും കേൾക്കു…. മാധവൻ അച്ഛനല്ല നിന്റെ യഥാർത്ഥ അച്ഛൻ അത് ശ്രീധാരന് അമ്മാവനാണു. മാധവൻ അച്ഛന്റെ സഹോദരി പുത്രിയാണ് നീ . ആരുമില്ലാത്ത മാധവൻ അച്ഛൻ എന്നോട് പറഞ്ഞു ഒരിക്കലും പറയരുത് എന്ന്…

അമ്മാവനു അറിയില്ല തന്റെ കാമുകി ദേവിക്കും തനിക്കു പിറന്ന കുട്ടിയാ നീ എന്ന്.. ഇപ്പൊ അദ്ദേഹം ഒറ്റക്കാണ് നീ പോകണം അങ്ങോട്ടേക്ക്… ഇത് എന്റെ അപേക്ഷയാണ് “,

“ഇതൊക്കെ അറിഞ്ഞിട്ടും എന്തേ എന്നോട് പറയാഞ്ഞത്… വീണ്ടും എന്നെ പറ്റിക്കായിരുന്നു അല്ലെ… ചതിയൻ… അവരൊക്കെ അടുത്തുള്ളപ്പോൾ പറഞ്ഞില്ല “അവൾ കതകു അടച്ചു.

“അതെ ഞാൻ ചതിയന… അന്ന് ഞാൻ പറഞ്ഞിരുന്നേൽ മാധവൻ അച്ഛനും മകളെ നഷ്ടംപെടും… ശ്രീധരൻ അമ്മാവന് കുടുംബവും.. ”
അവൻ മനസ്സിൽ പറഞ്ഞു നടന്നു….
മണ്ഡപത്തിലേക്ക് പ്രിയ നടന്നു വന്നു മണവാട്ടിയായി. അവൻ തിരഞ്ഞത് മാളൂന്റെ മുഖമായിരുന്നു.. എങ്ങും കണ്ടില്ല….

“നോക്കണ്ട പോയി അവള്… പോകുമ്പോൾ പറഞ്ഞു പൊന്നുപോലെ നോക്കണം എന്ന് “അവൻ പ്രിയയെ നോക്കി.”അതെ ഹരിയേട്ടാ… അവൾക്കു ഇപ്പോഴും….. “അവൾ പറഞ്ഞു നിർത്തി…

ബസ്സിലെ യാത്രയിൽ മാളു പുറത്തേക്കു നോക്കി.. നല്ല മഴക്കാർ…. പ്രകൃതി ഇരുണ്ടു കൂടി… എന്റെ ഹരിയേട്ടനു ചേർന്ന പെണ്ണ് പ്രിയ തന്നെയാണ്…. അവളുടെ മിഴി നിറഞ്ഞു ഒഴുകി…

സമയം ബസിലെ കുഞ്ഞി ക്ലോക്ക്ൽ നോക്കി…. ഇപ്പൊ താലികേട്ടു കഴിഞ്ഞു കാണും.. എന്ന് വേണേലും എന്റെ മനസിന്റെ താളം തെറ്റാ… ജീവിക്കട്ടെ ഹരിയേട്ടൻ…. ഞാൻ എന്നും ഹരിയേട്ടന്റെ അല്ലിയാമ്പൽ ആയിരിക്കും.

അവൾ അച്ഛന്റെ കാലു തൊട്ട് തലോടി… അച്ഛനോട് ഒന്നും പറഞ്ഞില്ല… എത്തിയപ്പോൾ സന്ധ്യയായിരുന്നു.
നാഗകാവ് അടിച്ചു വൃത്തിയാക്കി…. കുളിക്കാനായി അവൾ കല്ല്പടവുകൾ

ഇറങ്ങി.. അവിടെ കുറെ നേരം ഇരുന്നു… അവൾ ഓർത്തു… പ്രണയം തോന്നിയ കല്പ്പനകളിൽ വിരലോടിച്ചിരുന്ന വാനമായിരുന്നു ഹരിയേട്ടൻ. ഒരിക്കൽ അല്ലിയാമ്പൽ നോക്കി ഹരിയേട്ടൻ പറഞ്ഞത്…..

“അല്ലിയാമ്പൽ പോലെ വിടരുന്ന നിൻ പൂമുഖം. കാണണം…. മുല്ലപൂ പോകും നിന്റെ അഴകുള്ള പുഞ്ചിരി. ”

നേരം പോയതറിഞ്ഞില്ല… നാഗകാവിൽ..പോയി വിളക്ക് കത്തിച്ചു കണ്ണടച്ച് അവൾ പ്രാർത്ഥിച്ചു.

“പാഴ് കിനാക്കൾ പൂത്തൊരുപാഴ് ചെടിയായി ഞാൻ.. കർമം ദോഷം പിഴയിൽ ഇപ്പൊ എരിയുന്ന തീക്കനൽ ആയി ഞാൻ.. ” അവൾ എന്തോ വീഴുന്ന കേട്ടു ഞെട്ടി കണ്ണ് തുറന്നു നോക്കി… ജീൻസും പാന്റ് ഇട്ടു ഒരു പയ്യൻ…”ആരാ കുട്ട്യേ നീ… “”ഇതാരാ യക്ഷിയോ… “”ആരാ കുട്ട്യേ ഈ തൃസന്ധ്യ നേരത്തു കാവിൽ… ”

“മാളു… മാളു അമ്മയല്ലേ.. “”അതെ കുട്ട്യേ… കുട്ടി ആരാ “”എന്റെ പേര് നിവേദു… പ്രിയയുടെ ഹരിയുടെ മകൻ… “അവളുടെ കണ്ണുകൾ നിറഞ്ഞു…

“മുടിയൊക്കെ നേരച്ചല്ലോ അമ്മു അമ്മേ… അച്ഛൻ പറഞ്ഞതിനേക്കാൾ സുന്ദരിയട്ടോ.. “അവൻ അവന്റെ നെറുകയിൽ തഴുകി. അവൾ ഓർത്തു ഇത്പോലെ നാഗകാവിൽ വിളക്ക് വെക്കുംമ്പോൾ എന്റെ ജീവിതത്തിലേക്ക് വന്നതാണ്….

“അച്ഛനും അമ്മയും ?””അവരൊക്കെ പോയി… ഞാൻ തനിച്ചുമായി അമ്മേ “ഏട്ടനോ തനിച്ചാക്കിയത് അറിഞ്ഞില്ലാലോ അവൾ നാഗ ദൈവങ്ങളെ നോക്കി.

“നീ എന്താ വിളിച്ചേ “”അമ്മ…. അമ്മേ എന്ന് വിളിക്കാൻ ആണ് അമ്മ എന്നോട് പറഞ്ഞിരുന്നത്.. തെറ്റായി പോയെങ്കിൽ ക്ഷെമിക്കണം.. “അവളുടെ മിഴികളിൽ ഹിമകാണം ഒഴുകി..

“നീ വിളിച്ചോ… അമ്മ എന്ന് തന്നെ… വാ വല്ലതും… കഴിക്കാം… “”അമ്മേ… അമ്മ ഇപ്പോഴും എപ്പോഴും എന്നും അച്ഛന്റെ അഴകാർന്ന അല്ലിയാമ്പൽ ആണെന്ന് പറയാൻ പറഞ്ഞിരുന്നു “അവൾ അവന്റെ കൈപിടിച്ചു പടികൾ കയറി… മുറുകിപിടിച്ച കൈകളിൽ നിന്നു ഒരു മകന്റെ സുരക്ഷ അവൾ തിരിച്ചറിയുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *