ചൂടും ശ്വാസവും പകർന്നു നൽകുന്ന സെൽവമണി… “” ആ ചൂടിൽ ആ ശ്വാസത്തിൽ മതി മറന്നു ലയിച്ചു കിടക്കുന്നവർ…… “”

(രചന: മിഴി മോഹന)

ചങ്കു പൊട്ടി ഉമ്മറ പടിയിലേക്ക് അച്ഛൻ ഇരിക്കുമ്പോൾ എന്ത്‌ പറഞ്ഞാണ് അശ്വസിപ്പിക്കേണ്ടത് എന്ന് അറിയില്ലായിരിന്നു…

അച്ഛാ… “” ഒരു വിളിക്ക് ഇപ്പുറം ആ തോളിലേക്ക് കൈ വയ്ക്കുമ്പോൾ എന്റെ മുഖത്തേക്ക് നോക്കിയില്ല ആ പാവം ….

പോ… പോ.. പോയി… “” അച്ഛനെയും മക്കളെയും വേണ്ടെന്ന് പറഞ്ഞ് അമ്മ പോയി…… “” മക്കളെ കൂടെ കൊണ്ട് പോകാൻ തോന്നിയില്ല അച്ഛന്…

അമ്മ പോകുന്നത് കാണുമ്പോൾ എന്റെ മക്കള് ചങ്ക് പൊട്ടി കരയും… അത് കാണാനുള്ള ശേഷി ഈ അച്ഛന് ഇല്ല….

“””ഹഹ് കണ്ണൻ മോൻ എന്തിയെ മോളെ അവൻ അമ്മയെ ചോദിച്ചോ..? അച്ഛന്റ്റെ കണ്ണുകൾ എന്നിലേക്കു നീളുമ്പോൾ പതുക്കെ തല കുലുക്കി..മ്മ്ഇല്ല..””.”

അവൻ സ്കൂളിൽ പോയോ ഇന്ന്… പോയി കാണില്ല അല്ലെ.. അമ്മ അച്ഛന്റ്റെ കൂട്ടുകാരൻ ആയ തമിഴന്റെ കൂടെ പോയെന്നു പറഞ്ഞു പിള്ളേർ കളിയാക്കും അവനെ അല്ലെ..

പക്ഷെ… പക്ഷെ… തളരരുത് എന്റെ മക്കൾ ഒരു കുറവും വരുത്താതെ അച്ഛൻ നോക്കി കൊള്ളാം എന്റെ മക്കളെ..”ഹഹ്.. ഒരു കുറവും വരുത്താതെ അല്ല അച്ഛൻ

അമ്മയെയും നോക്കിയത്… പിന്നെ… പിന്നെ എന്തിനാ അവൾ ചതിച്ചത്… ഹഹ്..
അത് പറയുമ്പോൾ അച്ഛന്റ് ശബ്ദം ഇടറി തുടങ്ങിയിരുന്നു….

അച്ഛന് ഒരു ഗ്ലാസ്‌ ചായ ഇട്ട് തരുവോ മോള്….”” തൊണ്ട വല്ലാതെ വരളുന്നുണ്ട്…””അമ്മ ഇടുന്നത് പോലെ കടുപ്പം കൂട്ടി മധുരം കുറച്ചു മതി.. ഒരു കൊതി അങ്ങനെ കുടിക്കാൻ.. ”

ഉമ്മറ പടിയിൽ നിന്നും അച്ഛൻ പതുക്കെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ ആ കൈയിൽ പിടിക്കാൻ ആയി മുൻപോട്ട് വന്നു ഞാൻ..

വേണ്ട.. “‘ വലത് കൈ പൊക്കി എന്നെ വിലക്കി….അച്ഛനോട് ക്ഷമിക്ക് എന്റെ മോള്…””””വാക്കുകൾക്ക് ഒപ്പം അകത്തേക്ക് പോകുന്ന അച്ഛനെ

കാണുമ്പോൾ നെഞ്ചിൽ അടക്കി പിടിച്ചതൊക്കെ പുറത്തേക്ക് അറിയാതെ കരച്ചിലായി പൊഴിഞ്ഞു വന്നു… എങ്കിലും അതിനെ നെഞ്ചിനുള്ളിൽ തന്നെ അടക്കി വയ്ക്കാൻ ശ്രമിച്ചു ഞാൻ…. കാരണം ഞാൻ പ്രതീക്ഷിച്ച ദിവസം തന്നെ ആയിരുന്നു ഇത്….

അമ്മയിൽ ചെറിയ മാറ്റം കണ്ട് തുടങ്ങിയിട്ട് തന്നെ കുറച്ചു നാൾ ആയിരുന്നു…. കൃത്യമായി പറഞ്ഞാൽ ആറു മാസം മുൻപേ ഞാൻ പ്ലസ്ടൂ പരീക്ഷയുടെ അവസാനത്തോട് അടുക്കുന്ന സമയം….. കണ്ണൻ മോൻ അഞ്ചിലും….

അച്ഛന്റെ അടുത്ത സുഹൃത്തായ തമിഴ്നാട്ടുകാരൻ സെൽവമണി അയാൾ ആണ് എല്ലാത്തിനും തുടക്കം….ഒരു സഹോദരന്റെ സ്ഥാനം നൽകി അയാൾക് വീട്ടിൽ സർവ്വ സ്വാതന്ത്ര്യം നൽകി അച്ഛൻ…

പ്രായം തികഞ്ഞു വരുന്ന മകൾ ഉണ്ടെന്ന് പറഞ്ഞു അതിനെ തിരുത്താൻ അമ്മയും ശ്രമിച്ചില്ല…”” അയാളുടെ സാന്നിധ്യം അമ്മയ്ക്കും ഇഷ്ടം ആയിരുന്നു…

പലപോഴായി അയാളെ കാണുമ്പോൾ തെളിയുന്ന അമ്മയുടെ മുഖം… എന്നിട്ടും ആരുടെയും സംശയത്തിന്റെ നിഴൽ അമ്മയിലേക് പോയില്ല…

അന്നൊരിക്കൽ അച്ഛന് തടിപണിയുടെ കോൺട്രാക്ട് കിട്ടി ഗൾഫിലെക്ക്‌ പോകുമ്പോൾ വീട്ടിലെ തടി പണിയുടെ പൂർണ്ണഉത്തരവാദിത്തം അച്ഛന്റ്റെ കൂടെ

വർഷങ്ങൾ ആയി കൂടിയ സെൽവ മണിക്ക് നൽകി … ആ നിമിഷം ഒരിക്കലും അച്ഛൻ പ്രതീക്ഷിച്ചില്ല അത് ഞങളുടെ ജീവിതം തന്നെ ആയിരിക്കും മാറ്റി മറിക്കുന്നത് എന്ന്……

അച്ഛൻ പോയതോടെ രാത്രികാലങ്ങളിൽ അമ്മയുടെ ഫോൺ വിളികൾ അധികമായി…. ചോദിക്കുമ്പോൾ അച്ഛൻ ആണ് എന്ന് മറുപടി കേൾക്കുമ്പോൾ ഞാൻ മറുതൊന്നും ചോദിച്ചില്ല…..

കണ്ണൻ മോൻ ഇനി മുതൽ നിന്റെ കൂടെ കിടക്കട്ടെ എന്നു പറഞ്ഞു അവനെ എന്റെ ഓരം ചേർക്കുമ്പോൾ പോലും അമ്മയോട് തിരിച് ഒന്നും ചോദിച്ചില്ല…. കാരണം ഇതേ പ്രായത്തിൽ തന്നെ അല്ലെ എന്നെയും അമ്മ മാറ്റി കിടത്തിയത്….””

പക്ഷെ ഇന്ന് കണ്ണനെ ഒഴിവാക്കുന്നതിന് പിന്നിൽ മറ്റൊന്ന് ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത് പിന്നീടുള്ള രാത്രികളിൽ മുറിയിൽ നിന്നും അടക്കിപിടിച്ച വർത്തമാനവും ചിരിയും കേൾക്കുമ്പോൾ ആയിരുന്നു.. ആദ്യമായി എന്നിലേക്കു കടന്നു വന്ന സംശയത്തിന്റർ നിഴൽ…

എന്നും രാവിലേ ഞങ്ങള്ക് വേണ്ടി എഴുന്നേറ്റിരുന്ന അമ്മ ആ പതിവ് ശീലം ഒഴിവാക്കി…. പകരം അച്ഛൻ പുന്നാരിച്ചു വളർത്തിയ എന്റെ കൈകളിൽ അരി കലത്തിലെ കരി പടർന്നു തുടങ്ങി…. വിരലുകളിൽ പൊള്ളലുകൾ അലങ്കാരം ആയി …. “”

കണ്ണൻ മോനേയും ഒരുക്കി സ്കൂളിലേക്ക് പോകുമ്പോൾ അമ്മ തന്നിരുന്ന ഉമ്മകൾക്ക് വേണ്ടി പ്രതീക്ഷയോടെ തിരിഞ്ഞു നോക്കുമ്പോൾ നിരാശ മാത്രം ആയിരുന്നു ഫലം…..

അമ്മ അമ്മയുടെ ലോകത്തെക്ക്‌ മാത്രമായി ചേക്കേറുമ്പോൾ വീട് ഒരു നരകം ആയി മാറുന്നത് അമ്മ പോലും തിരിച്ചറിഞ്ഞിരുന്നില്ല….

അന്ന് ഒരു ദിവസം പ്രാക്ടിക്കൽ ബുക്ക്‌ എടുക്കാൻ മറന്നു പോയ ഞാൻ ബസ് കയറാതെ തിരിച്ചു വരുമ്പോൾ കണ്ടത് സ്വർഗമായിരുന്ന വീടിനെ നരകം ആക്കുന്ന കാഴ്ച്ച ആയിരുന്നു……””

പുറത്ത് നിന്ന് വിളിച്ചിട്ടും അമ്മയുടെ അനക്കം ഒന്നും കേൾക്കാതെ വന്നപ്പോഴാണ് ജനാല തുറന്നു നോക്കിയതതും കണ്ടത് കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത കാഴ്ചയാണ് …

അത്രമേൽ സ്നേഹവും ബഹുമാനവും നൽകിയിരുന്ന അമ്മ എന്നു പറയുന്ന ആ സ്ത്രീയിലേക്ക് സ്വന്തം ചൂടും ശ്വാസവും പകർന്നു നൽകുന്ന സെൽവമണി… “” ആ ചൂടിൽ ആ ശ്വാസത്തിൽ മതി മറന്നു ലയിച്ചു കിടക്കുന്നവർ…… “”

ആ കാഴ്ചയിൽ തകർന്നു പോയ നിമിഷം പുറത്തേക്ക് വരുന്ന കരച്ചിലേനെ വലം കൈ കൊണ്ട് തടഞ്ഞ് അവിടെ നിന്നും ഓടുമ്പോൾ എന്നിലേക്കു വെറുപ്പ് കടന്നു വരാൻ അധികം താമസം വേണ്ടി വന്നില്ല..

പിന്നീടുള്ള ദിവസങ്ങൾ അമ്മയിൽ നിന്നും അകലാൻ പഠിച്ചു ഞാൻ… അച്ഛനോട് തുറന്നു പറയാൻ മുതിരുന്ന ഓരോ നിമിഷവും കണ്ണന്റെ മുഖം എന്നെ

തളർത്തി… അല്ലങ്കിൽ ഞാൻ അവരെ ഭയന്നു… പത്രങ്ങളിലും ടീവിയിലും വരുന്ന പല വാർത്തകൾ എന്റെ ആ ഭയത്തിന് കൂടുതൽ വളം ഏകി…

അച്ഛൻ അറിയുന്ന നിമിഷം കണ്ണൻ മോനെ അവർ എന്തെങ്കിലും ചെയ്താലോ എന്നുള്ള ഭയം ആയിരുന്നു എന്നെ തളർത്തിയത്… ദിവസങ്ങൾ നീറി നീറി കഴിയുമ്പോൾ എന്റെ പഠിത്തം പോലും ഞാൻ മറന്നു….

കണ്ണനെ കെട്ടി പിടിച്ചു രാത്രികൾ ഞാൻ കരയുമ്പോൾ മറു വശത്തെ മുറിയിൽ നിന്നും പുറത്തേക്ക് വരുന്ന സീൽകാര ശബ്ദങ്ങൾ അവൻ കേൾക്കാതെ ഇരിക്കാൻ ആ ചെവികൾ എന്റെ മാറോട് അടക്കി പിടിച്ചു…

ചേച്ചിയുടെ നെഞ്ചിടിപ്പിലെ താളത്തിൽ വേണം എന്റെ കുഞ്ഞ് ഉറങ്ങാൻ അല്ലാതെ അമ്മയിൽ നിന്നും കാമപരവശ്യത്തിൽ പുറത്തു വരുന്ന ശബ്ദത്തിന്റെ താളത്തിൽ അല്ല അവൻ ഉറങ്ങേണ്ടത്….

പത്തിൽ നല്ല മാർക്കോടെ പാസ്സ് ആയ ഞാൻ പ്ലസ്ടുവിന് തോൽവി ഏറ്റു വാങ്ങുമ്പോൾ അമ്മ എന്നെ തല്ലിയില്ല… ഒരു പക്ഷെ എന്നിൽ ഏല്പിക്കുന്ന പ്രഹരം അമ്മയ്ക് തിരികെ ദോഷമായി ഭവിക്കും എന്ന് കരുതി കാണും….പക്ഷെ അന്നും നെഞ്ചു നീറി ഒരു വിളി വന്നു…

അച്ഛൻ.. “” പ്രതീക്ഷയോടെ കാത്തിരുന്ന മകൾ ചതിച്ച വിഷമം മുഴുവൻ ശാപവർഷം ആയി പുറത്തേക്ക് വരുമ്പോൾ പോലും സത്യം തുറന്നു പറയാൻ കഴിഞ്ഞില്ല എനിക്ക്….. അടുത്ത് നിൽക്കുന്ന അമ്മയുടെ കണ്ണുകൾ വീണ്ടും എന്നെ ഭയപെടുത്തി…

എങ്കിലും അച്ഛന്റ്റെ വാക്കുകൾ എന്നെ തളർത്തിയില്ല.. “” കോൺട്രാക്ട് കഴിഞ്ഞു അച്ഛൻ വരുന്നത് അറിഞ്ഞപ്പോൾ മുതൽ ഞാൻ ഏറെ സന്തോഷിച്ചു…. ഉള്ളിൽ

കെട്ടി കിടക്കുന്ന ഭാരത്തിന് ഒരു അറുതി വരും എന്ന് പ്രതീക്ഷിച്ചു…… “‘ പക്ഷെ അച്ഛൻ വരുന്നതിനു തൊട്ട് മുൻപേ തന്നെ അമ്മ അയാൾക് ഒപ്പം ഇറങ്ങി പോയി…

എല്ലാം അറിഞ്ഞിട്ടും ഒന്നും പറയാതെ ഭയന്ന് കഴിഞ്ഞ ഞാൻ ആ നെഞ്ചിലേക് സങ്കടങ്ങൾ പെയ്തിറക്കുമ്പോൾ കുറ്റപെടുത്താതെ എന്നെ ചേർത്തു പിടിച്ചതെ ഉള്ളു….

കുടുംബക്കാർ ഒന്ന് അടങ്കം എന്നെ കുറ്റം പറയുമ്പോൾ അവരുടെ മുഖത്ത് നോക്കി അച്ഛൻ പറഞ്ഞത് ‘” എന്റെ മക്കളെ അവർ എന്തെങ്കിലും ചെയ്തിരുന്നു എങ്കിലോ…. എനിക്ക് അവരും നഷ്ടം ആകില്ലേ… “”അച്ഛന്റ്റെ ആ വാക്കുകൾ ആയിരുന്നു എന്റെ ധൈര്യം.. “””

കേസ് കൊടുത്തത് കൊണ്ട് ആകാം ഇന്ന് പോലീസ്സ്റ്റേഷനിലേക് ഒത്തു തീർപ്പിന് വിളിപ്പിക്കുമ്പോൾ അച്ഛന്റെ ഉള്ളിൽ അമ്മയോടുള്ള സ്നേഹം കാരണം ഒരു

പ്രതീക്ഷ നിലനിന്നിരുന്നു… “” മക്കളെ എങ്കിലും ഉപേക്ഷിച്ചു പോകില്ലെന്ന് ആ പാവം വിശ്വസിച്ചു കാണും.. “” എല്ലാം വെറും മോഹങ്ങൾ മാത്രം ആണെന്ന് തിരിച്ചറിവിൽ നെഞ്ചു പൊട്ടി തിരികെ വന്നത് ആണ് ആ പാവം.. “”””ഹ്ഹ്ഹ്.. “”

പാല് തിളയ്ക്കുന്ന ശബ്ദം ആണ് ഓർമ്മയുടെ കുത്ത് ഒഴുക്കിൽ നിന്നും എന്നെ പുറത്തേക്ക് കൊണ്ട് വന്നത്.. “” ആ നിമിഷം ഒഴുകി വന്ന കണ്ണുനീർ തുടച്ചു

കൊണ്ട് അല്പം തേയില പൊടി പാലിലേക്ക് ഇട്ടു..വീണ്ടും പാല് തിളയ്ക്കുമ്പോൾ അടുക്കളയ്ക്ക് നേരെയുള്ള മുറിയിലെക്ക്‌ എത്തി നോക്കി കണ്ണൻ മോൻ ആണ്….

എല്ലാം അറിഞ്ഞ നിമിഷം മുതലുള്ള കിടപ്പ് ആണ് അത്…”””അമ്മ പോയതിന്റെ മാനകേട് തിരിച്ചറിയാൻ ഉള്ള വ്യാപ്തി ആ കുഞ്ഞ് മനസിന്‌ ഇല്ലങ്കിലും അവന് നൽകേണ്ട വാത്സല്യം അല്ലെ തട്ടി തെറിപ്പിച്ചു കൊണ്ട് അമ്മ പോയത്…

ദീർഘമായി നിശ്വസിച്ചു കൊണ്ട് അടുപ്പിലേക് ഊതുമ്പോൾ കണ്ണിലേക്കു അടിച്ച് കയറിയ പുകയും പൊടിയും കണ്ണ് നീരിന്റെ ആഴം കൂട്ടി…. അത് ഒരു മറ തന്നെ ആയിരുന്നു…….എന്റെ കണ്ണുനീരിന്റെ മറ..

അമ്മ എടുക്കുന്ന ചായ പോലെ ആയില്ലെങ്കിലും ഉള്ളിലെ സ്നേഹം കലർത്തിയ ചായ ഗ്ലാസിലേക്ക് പകർത്തി അകത്തേക്ക് ചെല്ലുമ്പോൾ അച്ഛൻ നല്ല ഉറക്കം ആണ്..

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ആ പാവം നന്നായി ഒന്ന് ഉറങ്ങിയിട്ട് യാത്രക്ഷീണവും പേറി വന്നത് ഉറക്കമില്ലാത്ത രാത്രികളിലേക്ക്‌ ആയിരുന്നല്ലോ… “” അതിന്റെയാവാം ഈ ഉറക്കം..

ഉറങ്ങികോട്ടെ തിരികെ പോരാൻ ഒരുങ്ങുമ്പോൾ കണ്ണൻ മോൻ എഴുനേറ്റ് വന്നിരുന്നു…

ആഹാ എഴുന്നേറ്റോ.. “” ചേച്ചി മോന് കഴിക്കാൻ എടുത്തു വയ്ക്കാട്ടോ.. “” ഞാൻ പറയുമ്പോൾ പോലും അവന്റ കണ്ണുകൾ ഉറങ്ങി കിടക്കുന്ന അച്ഛനിൽ ആണ്…

അച്ഛൻ.. “” കുഞ്ഞി കൈ മെല്ലെ ചൂണ്ടുമ്പോൾ ഞാനും അവിടേക്ക് നോക്കി..

അച്ഛൻ ഉറങ്ങുവല്ലേ ഉണർത്തണ്ട മോൻ…” ചേച്ചി ഇപ്പോൾ വരാം… നേരിയ ശാസനയോടെ അവനെ നോക്കി അടുക്കളയിലേക്ക് പോകുമ്പോഴും എനിക്ക് അറിയാം ആ കുസൃതി കുടുക്ക അച്ഛന്റെ ചാരത്തേക്ക് കയറും എന്ന്…

അവന് വേണ്ട ആഹാരവും എടുത്തു വരുമ്പോൾ അച്ഛനെ കുലുക്കി വിളിക്കുന്നവനെ ആണ് കാണുന്നത്.. “”

ചേച്ചി അച്ഛൻ എന്താ ഉണരാത്തത്.. അച്ഛനും നമ്മളോട് പിണങ്ങിയോ..? കുഞ്ഞിന്റെ ചോദ്യത്തിൽ കൈയിൽ ഇരുന്ന പാത്രം താഴേക്ക് വീഴാൻ അധികം സമയം വേണ്ടി വന്നില്ല..

അച്ഛാ.. “‘ നിലവിളിയോടെ ആ നെഞ്ചിലേക്ക് ചായുമ്പോൾ ചെറു ചൂട് അപ്പോഴും ആ നെഞ്ചിൽ ഉണ്ടായിരുന്നു…””

പറ്റിച്ചോ അച്ഛാ.. “” പൊന്ന് പോലെ നോക്കികൊള്ളാം എന്ന് പറഞ്ഞിട്ട് അച്ഛനും ഞങ്ങളെ പറ്റിച്ചോ.. ”’ അന്നോളം ഉള്ളിൽ അടക്കിയത് ഒക്കെ പൊട്ടി തെറിച്ചു പുറത്തേക്ക് വരുമ്പോൾ

അറിയാതെ തന്നെ കൈകൾ ആ നെഞ്ചിൽ ആയത്തിൽ ഇടിച്ചു… ഒരു തരത്തിൽ ഒറ്റ പെടുത്തി പോയതിന്റെ പ്രതിഷേധം തീർക്കൽ….

ഹ്ഹഹ്ഹ.. “”” ആ നിമിഷം ഉറക്കെ വലിച്ച് വിടുന്ന അച്ഛന്റെ ശ്വാസം ഉയർന്നു പൊങ്ങുമ്പോൾ ഞാനും കണ്ണനും ഒരു പോലെ ഭയത്തോടെ നോക്കി…

ഹഹ്.. “” ഹഹ്.. വെ… വെള്ളം..”’ അച്ഛന്റ്റെ വാക്കുകൾ മുറിഞ്ഞു വരുമ്പോൾ എന്റെ കണ്ണുകൾ വിടർന്നു… അടുത്ത് ഇരിക്കുന്ന ജെഗിലെ വെള്ളം അച്ഛൻ ആർത്തിയോടെ കുടിക്കുമ്പോൾ ആ മുഖത്തേക്ക് തന്നെ നോക്കി…

ഒറ്റക്ക് ആക്കി അച്ഛൻ പോയെന്നു കരുതിയോ എന്റെ മക്കൾ.. “” ചോദ്യത്തിന് ഒപ്പം കണ്ണുകൾ കണ്ണൻ മോനിൽ ചെന്ന് നിന്നു..

അച്ഛന്റ്റെ മക്കൾ ഒറ്റയ്ക്കാ അത് കൊണ്ട് കൂടെ വരാൻ മനസില്ല എന്ന് പറഞ്ഞു അമ്പാട്ടിയോട്…. “” അച്ഛൻ പറയുമ്പോൾ രണ്ട് പേരും ഉറക്കെ ചിരിച്ചു….

അച്ഛാ.. “” എന്ന് വിളിച്ച് ആ നെഞ്ചിൽ ചായുമ്പോൾ രണ്ട് കൈ കൊണ്ട് കൂട്ടി പിടിച്ചു ഞങ്ങളെ…

നമുക്ക് ജീവിക്കണ്ടേ മക്കളെ.. “തോൽപിച്ചവർക്ക് മുൻപിൽ ജീവിച്ചു കാണിക്കണം അച്ഛനും ഈ മക്കളും….”””

ഇനി ഒരു പുതു ജീവിതത്തിലേക്ക് എല്ലാം മറന്നവർ കാലെടുത്തു വയ്ക്കുമ്പോൾ മരണം എന്ന വിധി പോലും അവര്ക് മുൻപിൽ മാറി നിന്നു….

 

Leave a Reply

Your email address will not be published. Required fields are marked *