സ്വന്തം അച്ഛനും കൂട്ടുകാരും നശിപിച്ച ഈ പെണ്ണിനോട് എങ്ങനെ തോന്നി ഏട്ടാ…. “അവൾ പറഞ്ഞു മുഴുവനാക്കും മുൻപ് അവൻ അവളുടെ വാ പൊത്തി

(രചന: Deviprasad C Unnikrishnan)

ആളികത്തുന്ന പ്രതികാരം തന്നെയാണ് വർഷയെ സുധിയുമായി അടുപ്പിച്ചതു.
വീടിലേക്ക്‌ ഉള്ള ദൂരം കുറയും തോറും സുധിയുടെ ഹൃദയം കൂടുതൽ വേഗത്തിൽ മിടിക്കാൻ തുടങ്ങി.

സുധി വർഷയുടെ മാറിൽ കിടക്കുന്ന താലി ചിരടിലേക്ക്‌ നോക്കി, പ്രേമിക്കുമ്പോൾ ഒരു വാക്കേ സുധി കൊടുത്തിരുന്നുള്ളൂ വലിയ തൂക്കത്തില്ലെങ്കി കൂടി ഒരു തരി പൊന്നു ഇട്ടേ കൂടെ കൂട്ടോള്ളൂന്ന്‌.

വീടിന്റെ മുൻപിൽ ഓട്ടോ നിന്നു ഇറങ്ങിയപ്പോൾ കണ്ടത് രണ്ടാനമ്മ മീനാക്ഷിയമ്മയുടെ മുഖം, അലക്കിയത്‌ ഊരിപിഴിയായിരുന്നു.

ഞങ്ങളെ കണ്ടതും കലി തുള്ളി അകത്തേക്കു പോയി, അല്ലേലും വർഷക്കാറിയ ഇതൊക്കെ നടക്കുമെന്ന്. അകത്തേക്ക് കയറാൻ നിൽകുമ്പോൾ അച്ഛൻ മാധവന് തടഞ്ഞു.

പക്ഷെ വർഷയുടെ തീ കനൽ പോലത്തെ കണ്ണുകളിൽ നോകിയതോട് കൂടി മാധവന് വേളറി വെളുത്തു.

“വാടി കയറ് ഇതാണ് ഇനി മുതൽ നിന്റെ വീടു “സുധി പറഞ്ഞു നിർത്തി. അവൾ നടന്നു കയറുമ്പോൾ വീണ്ടും മാധവന് നോക്കി. മാധവന് ആ വീടു മൊത്തത്തിൽ കുലുങ്ങിയത് പോലെ തോന്നി.

വർഷ റൂമിൽ തന്നെ ഇരുന്നു, സുധി ഇപ്പൊ വരാന്നു പറഞ്ഞു പോയിട്ട് കണ്ടതേയില്ല. നേരം പത്തായി.”എവിടായിരുന്നു സുധിയേട്ടാ….””കൂട്ടുകാരേ കാണാൻ പോയതാ. ”

സുധി ഷർട്ട്‌ ഊരി വർഷയോട് ചേർന്ന് ഇരുന്നു.”ഇന്നു നമ്മുടെ ആദ്യരാത്രിയാണല്ലെ….” മുഖത്തേക്ക് വീണു കിടകുന്ന മുടി വിരലുകൾ കൊണ്ട് സുധി മാറ്റി അവള്ടെ മുഖം ഉയർത്തി

“ഇന്നു മുതൽ ഒരു പുതിയ ജീവിതം തുടങ്ങാൻ പോകാ…. “മനസിൽ അവൾ പറഞ്ഞു “അതെ ഈ വീടിന്റെ നാശം തുടങ്ങി ”

“അച്ഛന്റെ അടിയും തൊഴിയും കൊണ്ട അമ്മ മരിച്ചത്. കുഞ്ഞു നാളിൽ എത്ര ആഗ്രഹിച്ചിരുന്നുവേന്നോ അമ്മയുടെ സ്നേഹം,

നമ്മൾ കണ്ടിട്ട് രണ്ടു വർഷം ആയിട്ട് ഒള്ളുവെങ്കികൂടി പ്രണയിനി എന്നതിലുപരി ഒരു അമ്മയുടെ സ്നേഹം കൂടി നീ അറിയാതെ ഞാൻ അനുഭവിക്കായിരുന്നു “സുധിയുടെ കണ്ണുകൾ ഈറനണിഞ്ഞു

“സുധിയേട്ടാ…. “അവളുടെ കണ്ണും നിറയാൻ തുടങ്ങി, ഇന്ന് വരെ സുധിയുടെ കണ്ണ് നിറയുന്നത് വർഷ കണ്ടിട്ട് ഇല്ല

“നീ എന്നെ പ്രണയിചിട്ടില്ല എന്ന് എനികറിയാം “സുധി പറഞ്ഞത് വെള്ളിടി പോലെ മനസ്സിൽ കൊണ്ട്.

“സുധി എന്താ പറയുന്നെ, സുധിയെ ഞാൻ പ്രണയിചിരുന്നു ഇല്ലന്നോ “”എന്റെ ഈ വീടിന്റെ മുറിയിൽ ആ പതിനാറു വയസ്കാരിടെ നിലവിളി ഇപ്പോഴും എനിക്ക് കേൾകാം”

ഇത് കേട്ടതും വർഷ മുഖം പൊത്തി കരയാൻ തുടങ്ങി”എനികറിയാം വർഷ അന്ന് എന്റെ അച്ഛനും കൂട്ടുകാരും ചേർന്ന് ഇല്ലാതാക്കിയത്‌ നിന്റെ ജീവിതമാണെന്ന്,

അന്ന് നിന്റെ പിഞ്ചു ശരീരതോട് കാണിച്ചത് കണ്ട്‌ വാവിട്ട് കരഞ്ഞ എന്റെ വായും കണ്ണും പൊത്തിയത് അമ്മയായിരുന്നു.”

സുധിയുടെ മുഖത്ത് നോക്കാൻ കഴിയാതെ കട്ടിലിന്റെ മൂലയിലേക്ക് ഒതുങ്ങിയിരുന്നു തേങ്ങി…

“അപ്പോൾ ഞാൻ സുധിയിലേക്ക് അടുത്തത് എന്തിനാന്നു അറിയാമായിരുന്നു അല്ലേ. ”

“കുറെ നാൾ തേടി അലഞ്ഞു ആ പതിനാറുകാരിടെ മുഖം, ഞാൻ കണ്ട്‌പിടിക്കും മുൻപ് നീ എന്നിലേക്ക്‌ എത്തി ”

“ഞാൻ പ്രണയം നടിച്ചതാന്ന്‌ അറിഞ്ഞിട്ടും എന്തിനാ എന്നെ ഇത്ര അധികം എന്നെ സ്നേഹിച്ചത്”

അവളുടെ കണ്മഷി കലങ്ങി അവളുടെ ചുവന്ന കവിളുകളെ കറുപ്പിചു.”ആ അച്ഛന്റെ മകനായി ജനിച്ചതിൽ സ്വയം ശപിചുകൊണ്ടേയിരിക്ക ഞാൻ എത്ര കുടുംബങ്ങൾ അങ്ങേര് കാരണം നശിച്ചു.

അച്ഛന്റെ ഈ പാപമെങ്കിലും കഴുകി കളയാൻ സാധിച്ചല്ലോ, എനികറിയാം നീ പക വീട്ടാൻ ഇറങ്ങി തിരിച്ചതാന്ന്‌,”

“സ്വന്തം അച്ഛനും കൂട്ടുകാരും നശിപിച്ച ഈ പെണ്ണിനോട് എങ്ങനെ തോന്നി ഏട്ടാ…. “അവൾ പറഞ്ഞു മുഴുവനാക്കും മുൻപ് അവൻ അവളുടെ വാ പൊത്തി

“നിന്നെ പരിചയപെട്ടപ്പോ തന്നെ എനിക്ക് മനസിലായി പരിശുദ്ധയായ മനസാണ് വേണ്ടത് പെണ്ണിന് ശരീരമല്ലന്ന്‌,

കൂടുതൽ അടുത്തപ്പോൾ മനസിലായി ഈ പക എന്നോടുള്ള പ്രണയമായി മാറാൻ അധികം സമയം വേണ്ടാന്ന്,

എന്റെ അച്ഛന് നീ ഇവിടെ നിൽക്കുമ്പോൾ തന്നെ ഓരോ നിമിഷവും നീറും എന്റെ അമ്മയോട് ചെയ്തതിനു അയാൾ നരകിക്കണം, ” അവളെ മാറോട് ചേർത്തു അവൻ പറഞ്ഞു.

“നിങ്ങൾ ഇത് എന്ത് ഓർത്തു കിടക്ക മനുഷ്യ “ചട്ടകം കൊണ്ടായിരുന്നു അവളുടെ വരവ്, എന്റെ നെഞ്ചോട്‌ ചേർന്ന് പൊന്നുസ് കിടക്കുന്നു

“ദേ എണീറ്റടി പോത്തെ….” എനിക്ക് ഒരു കാര്യം ഉറപ്പുണ്ടു പൊന്നുസിന് എനിക്കും അവൾ നല്ലൊരു അമ്മ കൂടിയാണെന്ന്……

ഇനിം ഇരുന്ന ശരിയാകില്ല ഇപ്പൊ ചട്ടുകം വന്നു ഇനി ചൂൽ ആയിരിക്കും….. എന്ന ശരി പണിക്കു പോട്ടെ…

Leave a Reply

Your email address will not be published. Required fields are marked *