നീ എന്തൊക്കെ എരണം കെട്ട വർത്താനം ആണ് പറയണത്… പെറ്റ തള്ള ജീവിച്ചിരിക്കുമ്പോൾ അനക്ക് മരിക്കണം അല്ലെടാ

  1. കഥയറിയാതെ
    രചന: Jolly Shaji

ഡോക്ടർ മാളവിക റൗണ്ട്സ് തുടങ്ങും മുൻപേ ഒരു കപ്പ് കാപ്പി കുടിക്കുന്ന പതിവ് തെറ്റിക്കാതെ കാന്റീനിൽ ഇരിക്കവേ ആണ് വാർഡിൽ നിന്നും വിളി വരുന്നത്..

“ഡോക്ടർ അൻപത്തിയേഴിലെ പേഷ്യന്റിന് ഭയങ്കര ശ്വാസതടസമാണ്..””ഇൻജെക്ഷൻ എടുക്കു വേഗം ഓക്‌സിജൻ കൂടി കൊടുക്കു ഞാൻ ഉടനെ വരാം ”

“അയാൾ ഒന്നിനും സമ്മതിക്കുന്നില്ല ഡോക്ടർ… ഭയങ്കരമായ ഷിവറിങ്ങും ഉണ്ട്‌…””വെയിറ്റ് ഞാൻ ദേ വരുന്നു…”

ഡോക്ടർ മാളവിക പാതി കുടിച്ച ചായ മേശപ്പുറത്തു വെച്ച് വേഗം എഴുന്നേറ്റു വാർഡിലേക്ക് ചെന്നു… അൻപത്തിയേഴാം ബെഡിന് ചുറ്റും ആളുകൾ കൂടിയിട്ടുണ്ട്… ഡോക്ടർ വേഗം അങ്ങോടു ചെന്നു… ബെഡിൽ കമിഴ്ന്നു കിടന്ന് അയാൾ എന്തൊക്കെയോ പറയുന്നുണ്ട്… ഭയങ്കരമായി അയാൾ വിറക്കുന്നുമുണ്ട്…

“എല്ലാരും കുറച്ചു മാറി നിന്നെ അയാൾക്ക്‌ കുറച്ചുശ്വാസം വിടാൻ അവസരം കൊടുത്തേ…”ഡോക്ടർ അയാളുടെ അടുത്തേക്ക് ചെന്നു…

“സിസ്റ്റർ, ചാർട്ട് എവിടെ…”സിസ്റ്റർ എടുത്തു കൊടുത്ത ചാർട്ട് ഡോക്ടർ മാളവിക തുറന്നുനോക്കി…

ആദിൽ റഹ്മാൻ, വയസ്സ് മുപ്പത്തിയെട്ട്,
ഹാർട്ട് പേഷ്യന്റ് ആണ്… തലയിണയിലേക്ക് മുഖം പൂഴ്ത്തി കിടക്കുന്ന അയാളെ ഡോക്ടർ തട്ടി വിളിച്ചു…

“ആദിൽ റഹ്‌മാൻ, എന്താണ് ഇപ്പോൾ പ്രശ്നം, എന്താ ഇയാൾ മെഡിസിൻ കഴിക്കാൻ കൂട്ടക്കാത്തത്…”

“എനിക്ക് മരുന്നുകൾ ഒന്നും ഇനി വേണ്ട… എന്നെ ഇവിടുന്ന് ഒന്ന് പോകാൻ അനുവദിച്ചാൽ മാത്രം മതി.. എനിക്ക് ഇനി ഒരു ജീവിതം ഞാൻ കൊതിക്കുന്നില്ല…”

“എന്താ താൻ ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ വാശിപിടിക്കുന്നത്…. അസുഖങ്ങൾ വരും മനുഷ്യർക്ക്‌ അതിന് ചികിൽസിക്കാൻ അല്ലേ ഞങ്ങൾ ഡോക്ടർസ്..”

“ഡോക്ടറെ ശ്വാസകോശം സ്പോഞ്ച് പോലെയുള്ള എനിക്കിനി എന്ത് ചികിത്സ… പുകവലിക്കുന്നവർക്കും മദ്യപിക്കുന്നവർക്കും വരുന്ന രോഗമെന്നു പറഞ്ഞ് വീട്ടുകാർ പോലും അവഗണിക്കുന്നു… സത്യത്തിൽ ജനിച്ച്

ഇന്നുവരെ മദ്യമോ പുകയിലയോ ഉപയോഗിക്കാത്ത എനിക്ക് ഈ രോഗം വന്നെങ്കിൽ പടച്ചോന് ഞാനീ ലോകത്തു ജീവിക്കുന്നത് ഇഷ്ടമില്ലാഞ്ഞിട്ടല്ലേ…”

“ഇയാൾ എന്തിനാ കൂടുതൽ ആലോചിച്ചു കൂട്ടുന്നത്… മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന ചില ജീനുകളുടെ പ്രവർത്തനം ആണ് ഒരോ അസുഖങ്ങൾ… ആദ്യം മനസ്സ് പാകപ്പെടുത്തുക… ഇന്നുമുതൽ തനിക്കു അസുഖത്തിനല്ല ചികിത്സ തന്റെ മനസ്സിന്റെ ആവശ്യമില്ലാത്ത ചിന്തകൾ മാറ്റാൻ വേണ്ടിയാണു…”

ഡോക്ടറുടെ ആ സംസാരം എന്തോ ആദിലിനു ഇഷ്ട്ടമായി… ആദിൽ മെല്ലെ തിരിഞ്ഞു… സാരീ ഉടുത്തു കണ്ണാടി ഒക്കെ വെച്ച് നിൽക്കുന്ന ഡോക്ടറെ കണ്ടപ്പോൾ ആദിലിൽ അറിയാതെ ഒരു മുഖം ഓടി വന്നു.. “മാളു “.. അതേ മുഖം പക്ഷെ കണ്ണട… അതുമല്ല മാളു ഗൾഫിൽ അല്ലേ .

താടിയും മുടിയും നീട്ടിയ ആദിലിന്റെ നേരെ നോക്കി ഡോക്ടർ ചോദിച്ചു..
.”എന്തൊരു കോലം ആണെടോ ഇത്.. തനിക്കു ഇതൊക്കെ വെട്ടി വൃത്തിയായി നടന്നൂടെ… ”

അതേ മാളുവിന്റെ അതേ ശബ്ദം… നല്ല ഡ്രസ്സ് ഇട്ട് സ്കൂളിൽ വന്നുകൂടെ എന്ന് ശാസിക്കുന്ന മാളുവിന്റെ അതേ ശബ്ദം…

“എന്തിനാ ഡോക്ടറെ ഇനി ഇതൊക്കെ വെട്ടിയിട്ട്… ആയുസ്സ് തീരാൻ പോകുന്നു… അപ്പൊ വേറെ ചിന്തകൾ ഒന്നുമില്ല….”

“ആയുസ്സ് തീരുമാനിക്കാൻ താൻ ആരാണ്… തനിക്കിപ്പോൾ വേണ്ട ചികിത്സ മനസ്സിനാണ്… തന്റെ ഈ അനാവശ്യ സംശയങ്ങൾ ആദ്യം മാറ്റുക…”

“ഡോക്ടർ താങ്കളുടെ പേരെന്താണ്..””എന്താടോ ഇപ്പോൾ എന്റെ പേര് അറിഞ്ഞിട്ടു കാര്യം… എന്താ എനിക്കെതിരെ എന്തെങ്കിലും കേസ് ചാർജ് ചെയ്യാൻ ആണോ… അല്ല തനിക്കെന്താണ് ജോബ്…”

“ജോബ് ഉണ്ടായിരുന്നു… ഇപ്പോൾ ഇല്ല.. തൊഴിൽ രഹിതൻ…. പേര് ഒന്നറിയാനുള്ള ആഗ്രഹം കൊണ്ടു മാത്രം…”

“എന്റെ പേര് മാളവിക… ഏറ്റവും അടുപ്പമുള്ളവർ മാളൂ എന്ന് വിളിക്കും..””മാളവിക മേനോൻ… പാലക്കാട് അഞ്ചുമന ഇല്ലത്തെ രവി മേനോന്റെ മകൾ…”

“അതേ തനിക്കെങ്ങനെ അറിയാം..”മാളവിക അതിശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി…

“ഹഹഹ… എല്ലാം അറിയുന്നവൻ ഞാൻ…””സത്യം പറയു… താൻ എങ്ങനെ എന്നെ അറിയും..””എനിക്ക് ഡോക്ടറോട് അല്പം സംസാരിക്കാൻ ഉണ്ട്‌…”

“അതൊക്ക ആവാം ആദ്യം തന്റെ ഇപ്പോഴത്തെ ഷീണം ഒന്ന് കുറയട്ടെ… തനിക്കറിയാമല്ലോ തന്റെ ആരോഗ്യസ്ഥിതി… ബൈപാസ് ആണ് ചെയ്യേണ്ടത്… ബോഡി ഫുൾ ഓക്കേ ആയാൽ മാത്രമേ ഞങ്ങൾക്ക് എന്തും ചെയ്യാൻ കഴിയു….”

“എനിക്ക് കൂടുതൽ പ്രതീക്ഷ ഒന്നുമില്ല ഡോക്ടർ… അല്ലെങ്കിൽ തന്നെ ഈ ജീവൻ തിരിച്ചു് കിട്ടിയിട്ട് ആർക്കു വേണ്ടിയാ…എനിക്ക് മരിച്ചാൽ മതി.”

“പ്ഫാ… നീ എന്തൊക്കെ എരണം കെട്ട വർത്താനം ആണ് പറയണത്… പെറ്റ തള്ള ജീവിച്ചിരിക്കുമ്പോൾ അനക്ക് മരിക്കണം അല്ലെടാ… ങ്കി ഇജ്ജ് ആദ്യം ഇത്തിരി വിഷം വാങ്ങി എനിക്ക് തരീനെടാ…”

മാളവിക തിരിഞ്ഞു നോക്കി… ഇത്തിരി പ്രായമായ ഉമ്മച്ചിയാണ് ആദിലിന്റെ… അവരുടെ സങ്കടം കണ്ടപ്പോൾ അവൾക്കും വിഷമം ആയി…

“ഉമ്മാ വിഷമിക്കേണ്ട അയാൾക്ക്‌ തന്റെ അസുഖത്തെ പേടിച്ചിട്ടാണ് ഓരോന്ന് പറയുന്നത് എല്ലാം ശരിയാകും ….”

“എന്റെ മോക്ക് അറിയോ ഞാൻ ഇവനുവേണ്ടി പ്രാർത്ഥിക്കാത്ത പള്ളികൾ ഇല്ല… ഇവന് എന്തേലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവനോടെ ഉണ്ടാവില്ല… എന്റെ കുഞ്ഞിനെ രക്ഷിക്കണേ ഡോക്ടർ…”

ഉമ്മ അവൾക്ക് നേരെ കൈകൂപ്പി കരഞ്ഞു… മാളവിക വേഗം മെഡിസിൻ സ്റ്റാൻഡ് കൊണ്ടുവരാൻ നേഴ്‌സുമാരോടു പറഞ്ഞു… അവൾ തന്നെ ആദിലിന്റെ കൈകളിൽ കാനുല ഇട്ട് മെഡിസിൻ സ്റ്റാർട്ട് ചെയ്തു….

“ഡോക്ടറെ എപ്പോളാ എനിക്കൊന്നു സംസാരിക്കാൻ പറ്റുന്നത്…””ആദ്യം ബോഡി ഒന്ന് പെർഫെക്ട് ആവട്ടെ എന്നിട്ട് സംസാരിക്കാം.. ഞാൻ റൂമിൽ ഉണ്ടാവും…”

ഹോസ്പിറ്റലിനോട് ചേർന്നുള്ള കെട്ടിടത്തിൽ ഡോക്ടർ മാളവിക രാത്രി വരെ രോഗികളെ നോക്കാറുണ്ട്… ഹിസ്‌പിറ്റലിൽ നിന്നും വന്നു ഭക്ഷണം കഴിച്ച് അല്പം വിശ്രമിച്ചട്ടെ രോഗികളെ നോക്കാറുള്ളു…

മാളവിക ഒന്ന് മയങ്ങിയപ്പോൾ ആണ് കാളിംഗ് ബെൽ ശബ്ദം കേട്ടത്.. അവൾ വേഗം ചുരിദാറിന് മുകളിൽ ഒരു ഷാൾ എടുത്തിട്ട് ഡോർ തുറന്നു..
വാതിക്കൽ ആദിൽ…

“എടോ തനിക്കു ഷീണം കുറഞ്ഞോ..””നല്ല ആശ്വാസം ഉണ്ട്‌ അപ്പോൾ മാളുവിനെ കാണണം എന്ന് തോന്നി..””തനിക്കു എന്നെ എങ്ങനെ അറിയാം..”

“മാളു നീയെന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചൊന്നു നോക്കിയേ..””എന്താ ആദിൽ ഇങ്ങനെ..താൻ എന്റെ പേഷ്യന്റ് ആണ്..”

“ഇന്നു ഡോക്ടർ മാളവിക മേനോന് ഞാൻ ഒരു പേഷ്യന്റ് മാത്രമാണ് പാക്ഷേ പത്തിരുപതു വർഷങ്ങൾക്കു മുൻപ് ഞാൻ നിനക്ക് ആദി ആയിരുന്നു…”

“ആദീ… ഇത് നീയാണോ…”മാളവികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… അവൾ അവന്റെ കൈകളിൽ പിടിച്ച് സിറ്റൗട്ടിലേക്കു കയറ്റി….

“നീ ഇരിക്ക്.. ഇതെന്തു കോലമാണ് ആദി… തനിക്കെന്താ പറ്റിയത്.. .””രണ്ടുമാസത്തെ വിസിറ്റിംഗ് വിസക്ക് ഗൾഫിലേക്ക് പോയ താൻ എവിടെയായിരുന്നു ഇതുവരെ… അത് ആദ്യം പറയു…”

“അച്ഛനും അമ്മയും കൂടി എന്നെ നിന്നിൽ നിന്നും അകറ്റുകയായിരുന്നു ആദി…. അതിന് അവര് കണ്ടെത്തിയ മാർഗമാണ് എന്നെ വിസിറ്റിംഗ് വിസയിൽ ബഹ്‌റിനു കൊണ്ടുപോയത്…”

“തനിക്ക് എന്നെയൊന്നു വിളിച്ചുകൂടായിരുന്നോ ഒരു വട്ടമെങ്കിലും….””ആരു പറഞ്ഞു വിളിച്ചില്ലെന്നു… ബഹറിന് കൊണ്ടുപോകുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ നിന്റെ വീട്ടിലേക്കു വിളിച്ചു… അന്ന് ഉമ്മച്ചിയാണ് ഫോൺ എടുത്തത്…

ഞാൻ ഉമ്മച്ചിയോട് നിന്നെകുറിച്ച് തിരക്കും മുന്നേ ഫോൺ അച്ഛൻ പിടിച്ചു വാങ്ങി…. അച്ഛൻ നിന്റെ ഉമ്മച്ചിയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു….

അപ്പോളേക്കും അമ്മ എന്നെ അവിടുന്ന് വലിച്ചു കൊണ്ടുപോയി… പിന്നെ ആ ഫോൺ തൊടാൻ പോലും എനിക്ക് അവകാശം ഇല്ലായിരിന്നു…”

“എന്നിട്ട് ഇതുവരെയും ഉമ്മ എന്നോട് ഈ കഥായൊന്നും പറഞ്ഞിട്ടില്ലല്ലോ..””ബെഹ്‌റനിൽ ചെന്നിട്ടും ഞാൻ വിളിച്ചു പക്ഷെ അന്ന് ഉമ്മ എന്നെ കുറേ ചീത്ത വിളിച്ചു… ഇനി മേലിൽ വിളിക്കരുത് എന്റെ മോനെ

എനിക്ക് വേണം എന്നൊക്കെ പറഞ്ഞു… എന്നിട്ടും കുറച്ചു ദിവസം കഴിഞ്ഞ് ഞാൻ വിളിച്ചു പക്ഷെ ഫോൺ പ്രവർത്തന രഹിതം ആയിരുന്നു…”

“ഓഹോ അപ്പോൾ ഉമ്മയാണല്ലേ നിന്നെ എന്നിൽ നിന്നും അകറ്റിയത്.. നീ ഇപ്പോൾ ഇവിടെ എങ്ങനെ എത്തി വിവാഹം കുട്ടികൾ…”

“ആദിൽ പറയു തനിക്കു ഈ അസുഖങ്ങൾ എന്നുമുതൽ തുടങ്ങി.. തന്റെ ലൈഫ് എങ്ങനെ…”

“ലൈഫ് ദേ ഇങ്ങനെ പോകുന്നു… സിംഗിൾ ആയത് കൊണ്ട് വേദന പങ്കിടാൻ ആളില്ല…”

“എന്തെ ഒരു മാര്യേജ് നോക്കാത്തത്..””ഹാർട്ട്‌ പേഷ്യന്റ് ആയ ഒരാൾക്ക് ആര് പെണ്ണ് തരാനാടോ..””അസുഖം എപ്പോൾ തുടങ്ങി..”

“പ്ലസ്ടു കഴിഞ്ഞ് വെറുതെ ഇരിക്കുമ്പോൾ ആണ് വീടിനു അടുത്തുള്ള കരിങ്കൽ ക്വറിയിൽ ജോലിക്ക് കയറുന്നതു… അവിടെ വണ്ടികൾ വരുന്നതും പോകുന്നതുമൊക്ക കണക്കുകൾ എഴുതും അത്യാവശ്യം എല്ലാകാര്യങ്ങളും എന്റെ മേൽനോട്ടത്തിൽ ആയിരുന്നു….

വീടിന്റെ അന്നത്തെ അവസ്ഥ നിനക്ക് അറിയാമല്ലോ…. കുറേ ഉച്ചക്കഞ്ഞി നീ കൊണ്ട തന്നിട്ടുള്ളതല്ലേ… അവിടുത്തെ പൊടിയും ചൂടുമൊക്കെ ആവാം ശ്വാസം മുട്ടൽ ആയി ഇരുപത്തിരണ്ടാം വയസ്സിൽ

തുടങ്ങി… മരുന്ന് കഴിച്ചും ഞാൻ ജോലിക്ക് പോയി… ഇത്താമാരെ രണ്ടാളെയും കെട്ടിച്ചു… പിന്നെ പിന്നെ ഞാൻ കൂടുതൽ കൂടുതൽ രോഗങ്ങൾക്ക് അടിമയായി… ഇപ്പോൾ ദേ ബ്ലോക്ക്…”

“നല്ല ചികിത്സ അന്നേ കിട്ടിയിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു…”

“ഈ അവസ്ഥ വന്നിട്ടല്ലേ തന്നെ എനിക്ക് വീണ്ടും കാണാൻ പറ്റിയത്… എവിടെ തന്റെ കുടുംബം…”

“ബെഹ്‌റിനിൽ ചെന്നു മെഡിസിന് ചേർന്നു… ക്ലാസ് കഴിയും മുന്നേ അച്ഛന്റെ നിർബന്ധതിന് വിവാഹം… എല്ലാത്തിനും ഞാൻ ഒരു പാവയെപ്പോലെ നിന്നുകൊടുത്തു… ദാമ്പത്യം കേവലം ഒരു വർഷം മാത്രം… അതിൽ ലാഭം എന്റെ മോൾ… അവളിപ്പോൾ അച്ഛന്റെയും

അമ്മയുടെയും കൂടെ ബെഹ്‌റിനിൽ ആണ്… അടുത്തമാസം വെക്കേഷൻ തുടങ്ങും അവൾക്ക് അപ്പോൾ ഇങ്ങോട് കൊണ്ടു വരണം…”

“എന്തായിരുന്നു അയാളുമായി പ്രശ്നം… അയാളും അവിടെ ആയിരുന്നില്ലേ…””ആദി.. അയാൾക്ക്‌ വേണ്ടത് ഭാര്യ ആയിരുന്നില്ല… അയാളുടെ കാമ ചെഷ്ടകൾക്ക് ഒരിര മാത്രം ആയിരുന്നു… മാക്സിമം സഹിച്ചു… പൂർണ്ണ ഗർഭിണി ആയ ഒരു സ്ത്രീയോട്

കിടപ്പറയിൽ അയാൾ കാട്ടിക്കൂട്ടിയതൊക്കെ ഓർക്കുമ്പോൾ ഇന്നെനിക്കു സഹിക്കാൻ പറ്റുന്നില്ല.. പിന്നെ ആ ബന്ധം വേണ്ടെന്നു വെച്ച്…”

“ഇപ്പോൾ ഇവിടെ എങ്ങനെ എത്തി..””നിയോഗം ആവാം… ഒരു ടെസ്റ്റ്‌ എഴുതി പാസ്സായി പിന്നൊന്നും നോക്കിയില്ല ഇങ്ങു പോന്നു…”

“ആഹാ ഇജ്ജ് ഇവിടെ വന്നിരിക്കുവാണോ… അന്നെ ഞാൻ എവിടെല്ലാം തിരക്കി…”അപ്പോളാണ് ആദിലിന്റെ ഉമ്മച്ചി അങ്ങൊട് വന്നത്…

“ഉമ്മാ ഇതാരെന്നു അറിയുമോ…””ഇത് നമ്മടെ ഡോക്ടറു കൊച്ചല്ലേ.. എനിക്കെന്താടാ അറിയാത്തതു…”

“വേറെ ഒന്നുകൂടി ഉണ്ട്‌.. പണ്ട് എന്നെ ഫോണിൽ വിളിച്ച മാളവിക എന്നൊരു കുട്ടിയെ ഉമ്മ ഓർക്കുന്നുണ്ടോ…”

“ഓ അതൊക്ക പണ്ട്… ഞാൻ ഓർക്കുന്നില്ല അതൊന്നും…”

“എങ്കി ഉമ്മ ഓർക്കണം ഇത് ആ മാളവിക ആണ്… അന്ന് ഇവളുടെ അച്ഛൻ എന്താ ഉമ്മയോട് പറഞ്ഞത്… ഉമ്മാ എന്താ എന്നോട് ഇതുവരെ അതൊന്നും പറയാത്തത്…”

ഉമ്മ തന്റെ തെറ്റ് കണ്ടുപിടിച്ചു എന്ന പോലെ കീപ്പോട്ടു നോക്കി മിണ്ടാതെ നിന്നു…”ഉമ്മാ പറയു മാളുവിന്റെ അച്ഛൻ എന്താണ് പറഞ്ഞത്…”

“മക്കളെ നിങ്ങൾ ഈ ഉമ്മയോട് പൊറുക്കണം.. ഈ കൊച്ചിന്റെ അച്ഛൻ നിന്നെ കൊല്ലുമെന്നും നമ്മുടെ കുടുംബം നശിപ്പിക്കുമെന്നുമൊക്കെ പറഞ്ഞപ്പോൾ ഞാൻ പേടിച്ചു പോയി..”

“മാളൂ ഇതൊക്കെയാണ് സംഭവിച്ചത് ഇതൊന്നും അറിയാതെ നമ്മൾ രണ്ടാളും ജീവിതം കളഞ്ഞു…”

“ആദി.. വിധി ചിലപ്പോളൊക്കെ ഇങ്ങനെ ചില മായകൾ കാണിക്കും… കഥയറിയാതെ ആടുവാൻ വിധിച്ച ചിലർ…”

ആദിയും ഉമ്മയും ഹോസ്പിറ്റലിലേക്ക് പോയി… മാളവിക ആകെ ടെൻഷനിൽ ആയി… എങ്ങനെയും ആദിയെ രക്ഷിക്കണം.. പിന്നീടുള്ള ഓരോ ദിവസങ്ങളും അവൾ അവന്റെ ആരോഗ്യം ശ്രദ്ധിക്കുകയായിരുന്നു….

ഇന്നു ആദിയുടെ ഓപ്പറേഷൻ ആണ്..
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഏറ്റവും വിദഗ്ദനായ ഡോക്ടർ സാമൂവൽ ആണ് ഓപ്പറേഷനു നേതൃത്വം കൊടുക്കുന്നത്.. എങ്കിലും മാളവികയ്ക്ക്

ഉള്ളിൽ ഒരു പേടിയുണ്ട്…തിയേറ്ററിലേക്ക് കയറുമ്പോൾ ആദി നല്ല സന്തോഷത്തിൽ ആയിരുന്നു… അവന്റെ സഹോദരിമാരും ഭർത്താക്കൻമാരും ഉണ്ട്‌ ഹോസ്പിറ്റലിൽ..

മൂന്നാല് മണിക്കൂറുകൾ കഴിഞ്ഞിട്ടും വിവരം ഒന്നും പറയാതെ വന്നപ്പോൾ എല്ലാവർക്കും ടെൻഷൻ ആയി… പുറത്തേക്കു വന്ന നേഴ്സിനോട് ഉമ്മച്ചി ചോദിച്ചു “എന്റെ കുഞ്ഞിന് എങ്ങനെ ഉണ്ട്‌ സിസ്റ്റർ..”

“അത് ഇത്തിരി കോംപ്ലിക്കേഷൻ ആണ് ഡോക്ടർ പറയും…”ഉമ്മച്ചിയും സഹോദരിമാരും കരച്ചിൽ തുടങ്ങി…

അപ്പോളാണ് ഡോക്ടർ മാളവിക പുറത്തേക്കു വരുന്നത്… അവളുടെ മുഖം കണ്ട ഉമ്മ ഓടിച്ചെന്നു…”മോളെ എന്റെ കുഞ്ഞിന്… ഒന്ന് പറമോളെ…”

“ഉമ്മാ ഓപ്പറേഷൻ കഴിഞ്ഞു… പക്ഷെ ആദിക്ക് ചെറിയിരു അറ്റാക് വന്നു… ഡോക്ടർമാർ ശ്രമിക്കുന്നുണ്ട്… ഇനി എല്ലാം ദൈവത്തിന്റെ കൈകളിൽ ആണ്…”

നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് മാളവിക വേഗം തന്റെ റൂമിലേക്ക്‌ പോയി… ഉമ്മച്ചി നിലത്തേക്ക് ഊർന്നു വീണു… എല്ലാരുംകൂടി താങ്ങിയെടുത്ത് ഉമ്മച്ചിയെ അവിടെ കിടന്ന ബെഞ്ചിൽ കിടത്തി…. പിന്നെയും കുറേ നേരം കഴിഞ്ഞാണ്

ഓപ്പറേഷൻ തീയേറ്ററിന്റെ വാതിൽ തുറന്നത്… സിസ്റ്റർമാർ ട്രോളി തള്ളി പുറത്തേക്ക് വന്നു… വെള്ള തുണികൊണ്ട് മൂടിയ ആളാണ് ട്രോളിയിൽ…

“ആദിലിന്റെ ബന്ധുക്കൾ ഇല്ലേ…”ഞെട്ടലോടെ എല്ലാരും വാതിക്കലേക്കു ഓടിച്ചെന്നു…”ആദിലിനെ ഐ സി യു വിലേക്കു മാറ്റുകയാണ്… നിങ്ങൾ അങ്ങൊട് വാ..”

“എന്റെ പടച്ചോനെ ഇങ്ങള് എന്റെ കുഞ്ഞിനെ കാത്തു…”ഐ സി യു വിനു മുന്നിൽ എത്തുമ്പോൾ ഡോക്ടർ മാളവികയും ഡോക്ടർ സാമൂവലും വാതിക്കൽ ഉണ്ട്‌…

“ഉമ്മാ ഇതാണ് ആദിയെ ഓപ്പറേഷൻ ചെയ്ത ഡോക്ടർ…””ഉമ്മാ ഇനി പേടിക്കേണ്ട കേട്ടോ രണ്ട് ദിവസം കഴിഞ്ഞാൽ നമുക്ക് ആദിയെ പുറത്തേക്കു ഇറക്കാം…”

ഉമ്മ ഡോക്ടർക്ക് നേരെ കൈകൾ കൂപ്പി… ഡോക്ടർ ഉമ്മയുടെ ആ കരങ്ങളിൽ പിടിച്ചു താഴ്ത്തി ഉമ്മയുടെ കണ്ണുകൾ തുടച്ചു…”ഇനി ഉമ്മ കരയരുത്..

Leave a Reply

Your email address will not be published. Required fields are marked *