ഭാര്യയുടെ സമ്മതമില്ലാതെ അവളെ ചെയ്തിട്ടുണ്ടോ എന്ന് നൂറു വട്ടം ഞാൻ ചോദിച്ചതാണ്! വക്കീലായ എന്നോടും നിങ്ങൾ കള്ളം പറയരുതായിരുന്നു….

കുറ്റാരോപിതൻ
(രചന: Kannan Saju)

” കണ്ണൻ, നിങ്ങൾ ഭാര്യയുടെ സമ്മതമില്ലാതെ അവളെ ചെയ്തിട്ടുണ്ടോ എന്ന് നൂറു വട്ടം ഞാൻ ചോദിച്ചതാണ്! വക്കീലായ എന്നോടും നിങ്ങൾ കള്ളം പറയരുതായിരുന്നു….

വിധി നിങ്ങൾക്കെതിരായിരിക്കും…! ഉറപ്പാണ്… എന്റെ കരിയർലേ ആദ്യത്തെ തോൽവിയും!
അതും എന്റെ പഴയ കാമുകി വക്കീലായി പ്രതികാരം തീർക്കാൻ വന്നവരുടെ മുന്നിൽ തന്നെ! ”

കണ്ണുകൾ മിഴിച്ചു പുറത്തേക്കും നോക്കി കോടതി വരാന്തയിൽ നിക്കുന്ന കണ്ണന്റെ പിന്നിൽ വന്നു നിന്നുകൊണ്ട് റഹ്മാൻ വക്കീൽ പറഞ്ഞു നിർത്തി…

കണ്ണൻ മെല്ലെ അയാൾക്ക്‌ നേരെ തിരിഞ്ഞു… റഹ്മാൻ കണ്ണന്റെ മുഖത്ത് തന്നെ സൂക്ഷിച്ചു നോക്കി… മാസങ്ങൾക്കു മുൻപ് തന്റെ അരികിൽ കേസുമായി വന്ന ആ ചെറുപ്പക്കാരൻ അല്ല കണ്ണൻ ഇന്ന്…

മുടി വളർന്നു വൃത്തികേടായിരിക്കുന്നു… വായിലേക്ക് വീണു കിടക്കുന്ന മീശ… കയറിയും ഇറങ്ങിയും വളർന്നു കിടക്കുന്ന താടി…..

” ഞാൻ പറഞ്ഞതെല്ലാം സത്യമാണ് സർ… എനിക്ക് വേണ്ടി വാദിച്ചിട്ട് ഒടുവിൽ സാറിനും എന്നെ വിശ്വാസം ഇല്ലാതയല്ലേ??? ”

” ഇല്ലെന്നു തെളിയിക്കാൻ തന്നെ കൊണ്ട് സാധിക്കുന്നില്ലല്ലോ ??? ചെയ്തെന്നു കാണിക്കാൻ അവളുടെ കയ്യിൽ പല തെളിവുകളും ഉണ്ട്…

പോരാത്തേന് ഭാര്യയുടെ സമ്മതമില്ലാതെ ഉള്ള ലൈം ഗീക ബന്ധം ബലാത്സംഗത്തിന് തുല്യമാണെന്ന നിയമവും വന്നു…

പഴയ പോലെ തോന്നുമ്പോ പിടിച്ചു കിടത്താനും ദിവസം പത്തും പന്ത്രണ്ടു ചെയ്യാനൊന്നും പറ്റില്ല… അവർക്കും കൂടി തോന്നണം.. അപ്പോഴാ!.. പുല്ല് ഈ കേസ് എടുക്കാമായിരുന്നു ”

കണ്ണൻ ഒന്ന് ചിരിച്ചു… ” കല്യാണം കഴിഞ്ഞു ഇന്നുവരെ അവളുടെ മനോഭാവത്തിന് അനുസരിച്ചേ ഞാൻ നിന്നിട്ടുള്ളു… ബലമായി ഒരിക്കൽ പോലും ഞാൻ അവളെ തൊട്ടിട്ടില്ല.. തൊടുന്നവർ ഉണ്ടായിരിക്കും…

അങ്ങനെ ഉള്ളവരുടെ കൂടെ സഹിച്ചു സ്നേഹിക്കുന്നവർക്ക് ഈ നിയമം ഒക്കെ ഒരു ആശ്വാസം ആയിരിക്കും… പക്ഷെ എന്നെ പോലുള്ള കുറച്ചു പേരും ഉണ്ട് സർ ഇവിടെ..

ഒരു വീട്ടിൽ, പോട്ടെ ഭർത്താവും ഭാര്യയും ഉള്ള ഒരു മുറിയിൽ എന്താ സംഭവിക്കുന്നതെന്നു അവർക്കു രണ്ടു പേർക്കും മാത്രമല്ലെ സർ അറിയൂ??? എന്നെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ കാണിക്കാൻ തെളിവിനു വേണ്ടി ബെഡ്‌റൂമിൽ ക്യാമറ വെക്കാൻ പറ്റുവോ???

സ്വന്തം ശരീരവും സ്വന്തം ഭാര്യയുടെ ശരീരവും തെളിവിനു വേണ്ടി മറ്റുള്ളവരെ കാണിക്കാൻ പറ്റുവോ??? ഹ്മ്മ്… പോക്സോ ആക്ട് വന്നപ്പോ മറ്റുള്ളവരോടുള്ള പ്രതികാരം തീർക്കാൻ സ്വന്തം മക്കളെ വെച്ച് പോലും കേസ് കൊടുത്തു പ്രതികാരം ചെയ്യാൻ ശ്രമിച്ചിട്ടില്ല നമ്മുടെ നാട്ടിൽ,

സ്വയം കിടന്നു കൊടുത്തിട്ട് പരസ്പരം തെറ്റുമ്പോൾ പ്രതികാരത്തിനു ബാലതസംഘ കേസ് കൊടുക്കുന്ന നാട്ടിൽ സ്വന്തം വീട്ടിൽ സ്വന്തം മുറിയിൽ എന്റെ ഭാര്യയെ ഞാൻ പീ,ഡി,പ്പിച്ചിട്ടില്ലെന്നു എങ്ങനെ തെളിയിക്കും സർ?? ”

റഹ്മാൻ ദീർഘാമായി നിശ്വസിച്ചു കൊണ്ട് നെറ്റിയിലൂടെ ചൂണ്ടു വിരൽ ഓടിച്ചു.” കണ്ണാ താൻ പറയുന്നതൊക്കെ കാര്യം ആണ്… പക്ഷെ കോടതിക്ക് മുന്നിൽ തെളിവുകൾ വേണം…

അതാണ് നീയും ഞാനും ഒക്കെ ഇത്രയും വാ ഇട്ടു അടിച്ചിട്ടും കോടതിക്ക് ഒന്നും ബോധ്യം വരാത്തത്.. എന്തിനു ഒരു സമയത്തു എനിക്ക് പോലും തോന്നിപ്പോയി നീയത് ചെയ്തെന്നു!”

കണ്ണൻ നിശബ്ദനായി… റഹ്മനും.. കുറച്ചു നേരത്തെ മൗനത്തിനു ശേഷം ” സാറിനു ഇപ്പോഴും പൂർണ്ണമായി വിശ്വാസം വന്നിട്ടില്ലല്ലേ ഞാനതു ചെയ്തിട്ടില്ലാന്ന്???? “വക്കീൽ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.

വക്കീൽ പോയ ശേഷം അടുത്തേക്ക് വന്ന കൂട്ടുകാരൻ വിഷ്ണു” എന്റെ കണ്ണാ അയ്യാൾ എങ്ങനെ വിശ്വസിക്കും… അവസാനം കയറി വന്ന വേലക്കാരി പറഞ്ഞില്ലേ റുക്‌സാനയെ കണ്ണൻ തല്ലുന്നതു അവർ നേരിട്ട് കണ്ടെന്നു? അങ്ങനൊരാളെ ഫ്രെമിൽ ഇല്ലായിരുന്നു ”

” അവരത് പറയും എന്ന് ഞാൻ കരുതിയില്ല… കാരണം ഇരുപത് വർഷമായി അവർ എന്റെ വീട്ടിൽ ഉണ്ട് ”

” ഓഹോ അവര് പറഞ്ഞതാണോ അപ്പൊ കുറ്റം…??? ചെയ്തതിനു ഒരു കുഴപ്പോം ഇല്ലല്ലേ???? ”

” അങ്ങനല്ലഡാ .. ഞാൻ ഒന്നര വർഷം എടുത്തിരുന്നു എഴുതിയ സ്ക്രിപ്റ്റ് ആണ് ഒറ്റ നിമിഷം കൊണ്ട് അവൾ കത്തിച്ചു കളഞ്ഞത്… അത് ചോദ്യം ചെയ്ത എന്നെ അവൾ സ്റ്റൂൾ എടുത്തു അടിച്ചു വീഴ്ത്തി…

വീണിടത്തു നിന്നും എഴുന്നേറ്റ് ഞാൻ അടിക്കുമ്പോൾ ആണ് കടയിൽ പോയ ഭാവാണിയമ്മ വാതിൽ തുറന്നു കയറി വരുന്നത്… അതിനു മുന്നേ നടന്നതൊന്നും അവർക്കു അറിയില്ല…

ചോദിച്ചും ഇല്ല ഞാൻ പറഞ്ഞും ഇല്ല… റുക്‌സാന അവരോടു എന്താ പറഞ്ഞു കൊടുത്തതെന്നു എനിക്ക് അറിയാത്തും ഇല്ല… അവരുടെ എൻട്രി…. അതൊരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല ”

” എന്നാലും പ്രേമിച്ചു കെട്ടിയ നിങ്ങൾ ഇങ്ങനൊരു കാര്യത്തിന് കോടതിയിൽ…. എനിക്ക് വിശ്വസിക്കാനെ വയ്യ! ”

” എനിക്കിപ്പോഴും മനസ്സിലാവാത്തത് അവൾക്കെന്നോട് ഇത്രയും വൈരാഗ്യം വരാൻ ഉള്ള കാരണം ആണ്…

മനപ്പൂർവം വഴക്കുണ്ടാക്കാൻ ഉള്ള പ്രവണത…. അത് കായികപരമായി മാറ്റാൻ ഉള്ള പ്രവണത… മനസ്സിലാവുന്നില്ല ”

” ഒരുപക്ഷെ നിനക്കെതിരെ തെളിവുകൾ ശേഖരിക്കുവായിരുന്നെങ്കിലോ??? ” കണ്ണൻ ഞെട്ടലോടെ അവനെ നോക്കി

” എന്ന് വെച്ച, നീ ഉപദ്രവിച്ചതിന്റെ തെളിവുകൾ പിന്നെ വേലക്കാരിയെ സൈഡ് ആക്കിയത് പോലെ കിട്ടിയ ഓരോ സാഹചര്യങ്ങളും മനഃപൂർവം ഉപയോഗിച്ചതാണെങ്കിലോ? “” എന്തിനു? ”

” അതിനുള്ള ഉത്തരം കാത്തു ആണല്ലോ നമ്മൾ ഈ വരാന്തയിൽ കാത്തു നിൽക്കുന്നെ “മറ്റൊരു വശത്തു.

” നിങ്ങളോട് എനിക്ക് ഒരുപാടു നന്ദിയുണ്ട് അഞ്ജലി മാഡം ” വിങ്ങി പൊട്ടിക്കൊണ്ട് അഞ്ജലി വക്കീലിന്റെ കൈകൾ പിടിച്ചു റുക്‌സാന പറഞ്ഞു

” ഇതെന്റെ കടമയല്ലേ….. കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷ തന്നെ അവനു കിട്ടും… കുട്ടി ധൈര്യായി ഇരിക്ക്…. ഇത്രയും വേദനകൾ സഹിച്ചതല്ലേ “” ഉം ”

” കുറച്ചു നേരം എവിടേലും സ്വസ്ഥമായി ഇരിക്ക്… ഉം…. മനസ്സ് ശാന്തമാക്ക് ” റുക്‌സാന ആളൊഴിഞ്ഞ ഒരു മൂലയിലേക്ക് നടന്നു… Ci വിശാൽ അഞ്ജലിക്ക് അരികിലേക്ക് വന്നു

” പാവം അല്ലെ??? ” നടന്നു പോകുന്ന റുക്‌സാനയെ നോക്കി അവൻ പറഞ്ഞു” വിധി അവൾക്കു അനുകൂലം ആയിരിക്കും.. അതുറപ്പാ ”

” ഇനി അല്ലെങ്കിലും ഒരു കാര്യോം ഇല്ല… കണ്ണന്റെ പടം മുടങ്ങി… പ്രൊഡ്യൂസർ പിന്മാറി.. സംഘടനയിലെ അംഗത്വവും പോയി… സോഷ്യൽ മീഡിയയിൽ കൊന്നു തള്ളാൻ പറഞ്ഞു മുറവിളി ആണ്… ”

” റുക്‌സാനയുടെ മെഡിക്കൽ റിപ്പോർട്ട്‌ കണ്ടിരുന്നോ? ഓർമ്മയുണ്ടോ?? വജയിനയിൽ ഉള്ളിലേക്ക് ഏതാണ്ട് രണ്ടിച്ചോളാം മുറിവുകൾ ഉണ്ട്… പിന്നെ ”

” മതി.. ഓര്മിപ്പിക്കല്ലേ… ഇവനെ ഒക്കെ സ്പോട്ടിൽ വെടി വെച്ച് കൊല്ലണം ” വിശാൽ ലാത്തിയിൽ കൈകൾ മുറുക്കി.റുക്‌സാനയുടെ അമ്മയുമായി സംസാരിക്കുന്ന ഭാവാനിയമ്മ

” റുക്സ്നേടുമ്മ അവളെ തിരിച്ചു വീട്ടിലേക്കു കൊണ്ടോണം…. വേറെ ആരാ അവൾക്കു… നല്ല പോലെ നടന്നിരുത… കുറച്ചായി എന്തോ… ” മൗനം….. വീണ്ടും ” അറിയില്ല… പാവം കുറെ അനുഭവിച്ചു.. എന്നും രാത്രി എന്നെ കെട്ടിപ്പിടിച്ചു കുറെ കരയും… ”

ഉമ്മ റുക്‌സാനയെ നോക്കി.. ജീവച്ഛവം പോലെ അവൾ ഒരു മൂലയിൽ ഇരിക്കുന്നു… ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു.

” എന്നാലും സ്വന്തം ഭർത്താവിന് ഭാര്യയെ ചെയ്തു കൂടാ എന്നൊക്കെ പറയുന്നത് കുറച്ചു ഓവറല്ലേ വിശാൽ സാറേ? ” si യുടെ വാക്കുകൾ കേട്ടു വിശാലും വനിതാ കോൺസ്റ്റബിലും അയ്യാളെ നോക്കി

” തോന്നുമ്പോ എടുത്തു ഉപയോവിക്കാൻ അവരെന്താടോ സെ ക്സ് ടോയിയോ??? “” അല്ല.. അത് ” ആ മറുപടി അയ്യാൾ പ്രതീക്ഷിച്ചിരുന്നില്ല…

” ഏതു…??? ഭർത്താവിന് ഭാര്യയെ ചെയ്യാൻ പാടില്ലന്നല്ല, അവരുടെയും കൂടി സമ്മതത്തോടെ ചെയ്യാവു എന്നാ പറഞ്ഞത്…

അപ്പുറത്തുള്ളതും നമ്മളെ പോലെ വികാരങ്ങൾ ഉള്ള മനുഷ്യൻ തന്നെ ആണ്… അവരത് മാനസിക അവസ്ഥയിൽ ആണെന്ന് പോലും ചിന്തിക്കാതെയും മനസ്സിലാകാതെയും പൊക്കി പിടിച്ചോണ്ട് അങ്ങോടു ചെല്ലരുതെന്നർത്ഥം…

അങ്ങനെ ഒട്ടും പ്രെപ്പർഡ് അല്ലാത്തപ്പോ ബലമായി ഭോഗിക്കുന്ന ഒരു പുരുഷനെ പിന്നീട് അവർക്കു എങ്ങനാടോ സ്നേഹിക്കാൻ കഴിയുക? ”

അയ്യാൾ മൗനം പാലിച്ചു….എല്ലാവരും പ്രതീക്ഷിച്ചിരുന്നത് പോലെ വിധി വന്നു… കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ കണ്ണന് വിധിക്കപ്പെട്ടു.

തന്റെ കാമുകനോടുള്ള പ്രതികാരം തീർത്തതിന്റെ ആനന്ദവും ഇരക്ക് നീതി വാങ്ങി കൊടുത്തതിന്റെ ആത്മവിശ്വാസവും നെഞ്ചിലേറ്റി അഞ്ജലി കോടതിയുടെ പടികൾ ഇറങ്ങി.

ഒരായുസിന്റെ സ്വപ്നങ്ങളും കഷ്ടപ്പാടുകളും കാറ്റിൽ പറന്നു നടക്കുന്നത് കണ്ടു കണ്ണൻ നടുങ്ങി നിന്നു.

തന്റെ കാമുകിയുടെ മുന്നിൽ തോറ്റതിന്റെ വിഷമത്തിൽ റഹ്മാൻ ഗൂഗിൾ മാപ്പിൽ നിയറെസ്റ്റ് ബാർ തപ്പി. ഒരിക്കൽ പടി ഇറങ്ങി പോയ മോളെ ചേർത്ത് പിടിച്ചു റുക്‌സാനയുടെ ഉമ്മ വരാന്തയിലൂടെ നടന്നു.

പോലിസ് വാഹനത്തിൽ കയറാൻ നിന്ന കണ്ണൻ റുക്‌സാനയെ ഒന്ന് നോക്കി… ഉമ്മയുടെ തോളിൽ ചാരി കിടന്ന അവൾ കണ്ണനെ നോക്കി പുഞ്ചിരിച്ചു.

” ഉമ്മ എനിക്കായ്യാളോട് ഒന്ന് സംസാരിക്കണം ” അവൾ കണ്ണന്റെ മുന്നിൽ ചെന്നു…” നിനക്ക് ഡിവോഴ്‌സ് വേണോല്ലേ??? ”

കണ്ണൻ ഞെട്ടലോടെ അവളെ നോക്കി” നീ ഫോണിൽ നിന്റെ ഡയറക്ട്ടരോട് സംസാരിക്കുന്നതു ഞാൻ കേട്ടിരുന്നു…

അഞ്ചു കൊല്ലം പ്രേമിച്ചു എല്ലാവരെയും ഇട്ടെറിഞ്ഞു നിന്റെ കൂടെ ഞാൻ വന്നത് നീ എനിക്ക് തരുന്ന സ്നേഹവും കെയറും കണ്ടിട്ടാ… എന്നിട്ട് ഒരു സിനിമ ശരിയായപ്പോ നിനക്ക് എഴുത്തു മാത്രം.. എന്നെ വേണ്ട…

ഇടയ്ക്കു ഞാൻ കയറി വന്ന നിനക്ക് ശല്ല്യം അല്ലെ??? എപ്പോഴെങ്കിലും ഒരു ദിവസം നിന്നെ എനിക്ക് കിടക്കയിൽ കിട്ടുമ്പോ, എന്റെ മെത്തു കിടന്നുകൊണ്ട് എന്നെ ചെയ്യുമ്പോ നീ വേറെ പെണ്ണിന്റെ പേര് വിളിക്കും അല്ലെ??? അവന്റെ ഒരു കാർത്തിക.. ത്ഫൂ ”

” മോളെ അത് എന്റെ കഥയിലെ കഥാപാത്രം ആണ്.. അന്നേ ഞാൻ പറഞ്ഞില്ലേ… അല്ലാതെ ”

” ച്ചി നിർത്തഡോ.. അപ്പൊ ആ കഥയിലെ നായകൻ ആയിട്ടാണോ നീ എന്നെ പ്രാപിക്കാൻ വരുന്നത്..? ഏഹ്??? ഒരു ദിവസം മുഴുവനും എന്നെ സ്നേഹിച്ചു കൊ,ന്നു കൊണ്ട് നടന്നിട്ട് ഒരു മണിക്കൂർ പോലും എന്നോട് മിണ്ടാൻ സമയം ഇല്ലല്ലേ നിനക്ക്…

ആ പണ്ടാരം കത്തിച്ചു കളഞ്ഞ എങ്കിലും തീരും എന്ന് കരുതി.. വേറെ പണിക്കു പോവാൻ പറഞ്ഞു.. കേട്ടില്ല..

എന്നിട്ട് ഡയറക്ട്ടരോട് ഫോണിൽ ഇനി അവളെ ഡിവോഴ്‌സ് ചെയ്യാതെ എനിക്ക് എഴുതാൻ പറ്റുന്നു തോന്നുന്നില്ലാന്ന് അല്ലെ??? അങ്ങനെ ഇപ്പോ എന്നെ ഒഴിവാക്കിട്ട് നീ എഴുതണ്ട.. നിനക്കൊരു ജീവിതോം വേണ്ട ”

” എടാ അത് അപ്പോഴത്തെ ഒരു “” നീ ഒന്നും പറയണ്ട.. നീ ഒപ്പം ഉള്ളതും ഇല്ലാത്തതും എനിക്കിപ്പോ ഒരുപോല… പക്ഷെ നീ അനുഭവിക്കണം..

എന്റെ കണ്മുന്നിൽ നീ നരകിക്കണം… ഒരുത്തനും ഇനി നിന്നെ അടിപ്പിക്കില്ല.. നിന്റെ സ്വപ്നങ്ങളെക്കാൾ വിലയുണ്ടായിരുന്നടാ എന്റെ സ്നേഹത്തിനു ”

അവൾ കലിയോടെ തിരിഞ്ഞു നടന്നു….പോലീസുകാർ കണ്ണനെ തള്ളി ജീപ്പിലേക്കു കയറ്റി….. വണ്ടി കോമ്പൗണ്ട് വിടുമ്പോഴും നിരകണ്ണുകളോടെ അവൻ റുക്‌സാനയെ തന്നെ നോക്കി ഇരുന്നു…..അവസാനിച്ചു.” എന്നതായ കണ്ണേട്ടാ തീർന്നോ? ”

കോഫി ടേബിളിൽ വെച്ച് അവന്റെ മടിയിൽ ഇരുന്ന പേപ്പർ കെട്ടുകൾ എടുത്തു കണ്ണന്റെ മടിയിലേക്ക് ഇരുന്നു കൊണ്ട് റുക്‌സാന ചോദിച്ചു” തീർത്തു മോളെ.. പക്ഷെ ആന്റി ക്ലൈമാക്സാ ”

” ഓ ഡാർക്ക്‌! ഇത്തവണയും കണ്ണനും റുക്‌സാനയും തന്നെ ആണോടാ മോനൂസെ കഥാപാത്രങ്ങൾ “” ആടി മോളൂസേ ” കണ്ണൻ അവളെ നോക്കി ചിരിച്ചു

” വേഗം ഡയറക്ട്ടർക്കു അയച്ചു കൊടുത്തിട്ട് ആ ഫോണങ് ഓഫ്‌ ചെയ്യൂ.. ഇനി എനിക്ക് മാത്രമുള്ള സമയം ” അവന്റെ നെഞ്ചിൽ ചേർന്ന് കിടന്നുകൊണ്ട് അവൾ പറഞ്ഞു.

കണ്ണൻ സ്റ്റോറി മെയിൽ ചെയ്തു.. ഫോൺ എയർപ്ലയിൻ മോഡിൽ ഇട്ടു മേശപ്പുറത്തേക്ക് വെച്ചുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു നെറുകയിൽ ചുംബിച്ചു.

Leave a Reply

Your email address will not be published. Required fields are marked *