ബലത്തോടെ അല്ലാതെ ഒരുതവണ പോലും അവളെ പ്രാപിക്കാൻ ആന്റണിക്കും കഴിഞ്ഞിട്ടില്ല… അവൻ അടുത്ത ചെല്ലുമ്പോൾ അവൾ മുഖം തിരിക്കും

രചന: കർണ്ണിക

സലോമിയുടെ മുന്നിൽ വച്ച് തന്നെയായിരുന്നു വേലക്കാരിയുമായി ആന്റണി മുറിയിലേക്ക് പോയത് അവൾ നോക്കി നിൽക്കെ ഇതുപോലെ പര സ്ത്രീകളുമായി മുറിയിലേക്ക് പോകുന്നത് അവന് വല്ലാത്തൊരു ഉന്മാദമാണ് നൽകിയിരുന്നത്..

അപ്പനായി ഉണ്ടാക്കിവെച്ച സ്വത്തുക്കൾ ഇട്ടുമൂടാൻ മാത്രം ഉള്ളതുകൊണ്ട് എന്തും നടത്തിയിരുന്നു അവൻ..
ആന്റണിക്ക് എന്തുതന്നെ ഇഷ്ടപ്പെട്ടാലും അതെല്ലാം അയാൾ സ്വന്തമാക്കി അങ്ങനെയൊരു ഇഷ്ടമായിരുന്നു സലോമിയും.

പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയായിരുന്നു അവൾ… ഒരു ദിവസം അതുവഴി പോയപ്പോൾ കാർ ബ്രേക്ക് ഡൗൺ ആയി അന്നേരം സഹായിച്ചത് സലോമിയുടെ അപ്പൻ ആയിരുന്നു അയാൾക്ക് വർക് ഷോപ്പിൽ ജോലിയുണ്ട്..
അവിടെ വച്ചാണ് ആദ്യമായി സലോമിയെ കാണുന്നത്..

വെണ്ണ തോൽക്കുന്ന ശരീരം… അളന്നു മുറിച്ചതുപോലെ ഒരു നർത്തകീശില്പം… അവളെ സ്വന്തമാക്കിയേ അടങ്ങൂ എന്ന് തീരുമാനിച്ചത് അന്ന് അവിടെ നിന്ന് പോയതിന് ശേഷം സ്വപ്നത്തിൽ പോലും അവൾ കടന്നു വരാൻ തുടങ്ങിയപ്പോഴാണ്..

അപ്പനോടും അമ്മച്ചിയോടും പറഞ്ഞ് കല്യാണാലോചനയുമായി ചെല്ലുമ്പോൾ ആൻഡ്രൂസിന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല സ്വന്തം മകളെ ഇത്രയും വലിയ ഇടത്തേക്ക് കല്യാണം കഴിച്ചു കൊടുക്കുന്നതിന്റെ സന്തോഷത്തിൽ അയാൾ എല്ലാം മറന്നു.

അവൾക്ക് ചെറുപ്പത്തിൽ തന്നെ ആൻഡ്രൂസിന്‍റെ കൂട്ടുകാരന്റെ മകനുമായി കല്യാണം ആലോചിച്ചു ഉറപ്പിച്ചു വച്ചിരുന്നു അതുപോലും.

ജോയൽ ഒരു പാവം ആയിരുന്നു അവളെ മാത്രം മനസ്സിൽ ഇട്ടുകൊണ്ട് നടക്കുന്ന ഒരു പഞ്ചപാവം അവനും ഒരുപാട് പറഞ്ഞു നോക്കി ആൻഡ്രൂസിനോട് ഒടുവിൽ അയാൾ ആത്മഹത്യ ചെയ്യും എന്ന ഭീഷണിക്ക് മുന്നിൽ അവർ രണ്ടുപേരും തളർന്നു പോയി..

സലോമിക്ക് പക്ഷേ അത്ര പെട്ടെന്ന് അത് മറക്കാൻ കഴിയുമായിരുന്നില്ല അതുകൊണ്ടുതന്നെ സലോമി ആന്റണിയെ ആരും കാണാതെ പോയി കണ്ടു ഈ കല്യാണത്തിൽ നിന്ന് പിന്മാറണം എന്ന് പറഞ്ഞു അത് ആന്റണിയെ കൂടുതൽ വാശിയുള്ളവൻ ആക്കി തീർക്കുകയാണ് ചെയ്തത്.

എന്തുതന്നെ വന്നാലും സലോമിയെ പോലെ ഒരു പെണ്ണിനെ വിട്ടുകൊടുക്കില്ല എന്ന് അവൻ തീരുമാനിച്ചിരുന്നു അങ്ങനെ സലോമിക്ക് അവന്റെ മുന്നിൽ കഴുത്ത് നീട്ടി കൊടുക്കേണ്ടിവന്നു…

അവന്റെ മിന്നു കഴുത്തിൽ കെട്ടിയതിനു ശേഷം അവൾ ഒരിക്കലും അവളുടെ പ്രണയത്തിലേക്ക് തിരിച്ചു പോയിട്ടില്ല എങ്കിലും ആന്റണിയെ ഉൾക്കൊള്ളാൻ അവൾക്ക് ആകുമായിരുന്നില്ല.

ബലത്തോടെ അല്ലാതെ ഒരുതവണ പോലും അവളെ പ്രാപിക്കാൻ ആന്റണിക്കും കഴിഞ്ഞിട്ടില്ല…
അവൻ അടുത്ത ചെല്ലുമ്പോൾ അവൾ മുഖം തിരിക്കും അത് അവനിൽ വാശി നിറയ്ക്കും… അതിന്റെ പ്രതിഫലനം എന്നോണം അവളെ ഒരുപാട് വേദനിപ്പിക്കും…

കഴുത്തിൽ മിന്നു കിട്ടിയ ആളാണ് സ്നേഹിക്കണം എന്നെല്ലാം അവൾക്കും ഉണ്ടായിരുന്നു പക്ഷേ കഴിയുന്നുണ്ടായിരുന്നില്ല…

അതോടെ അവളോട് വാശിയായി ആന്റണിക്ക് അവളെ ഏതൊക്കെ രീതിയിൽ വേദനിപ്പിക്കാൻ എന്ന് നോക്കി നടക്കുകയായിരുന്നു അയാൾ.
സുന്ദരിയായ ജോലിക്കാരിയെ കൊണ്ട് നിർത്തിയതും അവളുടെ മുന്നിലൂടെ തന്നെ അവളും ആയി കിടക്ക പങ്കിടുന്നതും എല്ലാം അവളോടുള്ള പ്രതികാരത്തിന്റെ പുറത്തായിരുന്നു..

തന്റെ തോന്നിവാസങ്ങൾ എല്ലാം നടത്താൻ വേണ്ടി വീട്ടിൽനിന്ന് മറ്റൊരു വീട് പണിത് അയാൾ സലോമിയെയും കൊണ്ട് മാറി അവൾ ഒരു പാവം കണക്കെ ആയിരുന്നു. ആന്റണി ഇങ്ങോട്ട് തിരിച്ചാലും അതുപോലൊക്കെ ആടുന്ന പാവ..

അവൾ ഒന്നും മിണ്ടിയില്ല അവൾക്ക് അയാളെ കാണുന്നതു പോലും അറപ്പാവാൻ തുടങ്ങി.

“”” നിനക്ക് പറ്റില്ലെങ്കിൽ ഒരു നൂറ് പെണ്ണുങ്ങളെ കിട്ടുമടി ആന്റണിക്ക്. അതും നിന്നെക്കാൾ കഴിവുള്ളവളുമാരെ!!””

എന്നും പറഞ്ഞ് ജോലിക്കാരിയെ അവളുടെ മുന്നിൽ വച്ച് ദേഹത്തേക്ക് ചേർക്കുമ്പോൾ അവൾ മുഖം തിരിക്കും..

കണ്ണീർ വാർക്കും.. അത് കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് ആന്റണിക്ക്
എല്ലാം വേണ്ട എന്ന് വച്ച് വീട്ടിലേക്ക് പോയിട്ടുണ്ടെങ്കിൽ അപ്പൻ അവിടെ നിർത്തില്ല എന്ന കാര്യം ഉറപ്പാണ് ഇപ്പോൾ ആന്റണി കൊടുക്കുന്ന പണവുമായി ഒരു ജോലിക്കും പോകാതെ വീട്ടിൽ സുഭിക്ഷമായി കഴിയുകയാണ് ആൻഡ്രൂസ്..

അമ്മച്ചി ചെറുപ്പത്തിലെ പോയതുകൊണ്ട് അങ്ങനെ സങ്കടം പറഞ്ഞു കരയാനും ഒരാളില്ല..ആർക്കും തന്റെ അവസ്ഥ പറഞ്ഞാൽ പോലും മനസ്സിലാകുന്നില്ല…

ആയിടക്കാണ് ചെന്നൈയിലേക്ക് പോകണം എന്നും പറഞ്ഞ് ആന്റണി വന്നത്…സോഫിയ അയാളുടെ വസ്ത്രങ്ങളെല്ലാം മടക്കി പെട്ടിയിലാക്കി കൊടുത്തു അതെല്ലാം അവളെക്കൊണ്ട് ചെയ്യിപ്പിക്കുംയിരുന്നു ചെയ്തില്ല എന്നുണ്ടെങ്കിൽ കിട്ടുന്ന ദേഹോപദ്രവം ഭയന്ന് അയാൾക്ക് വേണ്ടുന്നത് എല്ലാം അവൾ ചെയ്യും..

അതുമായി പോയ ആളെ കുറിച്ച് പിന്നീട് കേൾക്കുന്നത് ആക്സിഡന്റ് ആയി എന്നതാണ് അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല..

അവിടെ എത്തിയപ്പോഴാണ് അയാളുടെ നട്ടെല്ലിന് ചെറിയ ക്ഷതം സംഭവിച്ചു എന്നും ഒരുപാട് കാലം കിടന്നാലേ എണീറ്റ് നടക്കാൻ പറ്റൂ എന്നും അറിഞ്ഞത്…
അതും വലിയ ഉറപ്പൊന്നുമില്ല..

അതോടെ അയാളെ ചുറ്റിപ്പറ്റി നിന്നിരുന്നവരെല്ലാം സ്ഥലം വിട്ടു ഒടുവിൽ സലോമി മാത്രമായി.അവൾക്ക് അയാളെ ശുശ്രൂഷിക്കാതെ വേറെ വഴിയില്ലായിരുന്നു..

ആദ്യമൊക്കെ അവൾ എന്തെങ്കിലും ചെയ്തു കൊടുക്കുന്നതിന് നൂറ് കുറ്റം ഉണ്ടായിരുന്നു ക്രമേണ ആന്റണി മനസ്സിലാക്കിയിരുന്നു ഇനിയുള്ള കാലം തനിക്ക് സലോമി അല്ലാതെ മറ്റൊരു ആശ്രയം ഇല്ല എന്ന് അതോടെ അയാളുടെ സ്വഭാവം പതിയെ മാറാൻ തുടങ്ങി അവളോട് വാശി എന്ന വികാരത്തിനുപരിയായി സ്നേഹം എന്നൊരു വികാരം അയാളുടെ ഉള്ളിൽ ജനിച്ചു..

ഒരു അറപ്പും ഇല്ലാതെ അവൾ എല്ലാം ആന്റണിക്ക് ചെയ്തു കൊടുത്തു അന്നേരം അയാളുടെ മിഴികൾ നിറഞ്ഞൊഴുകി അവളോട് പറഞ്ഞിരുന്നു… ഒരുപാട് തെറ്റ് ചെയ്തു പോയിട്ടുണ്ട് അതിൽ ഒന്നാണ് നീ…

നിനക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് അറിഞ്ഞിട്ടും വാശിയോടെ നിന്നെ സ്വന്തമാക്കി അന്ന് എനിക്ക് അഹങ്കാരമായിരുന്നു ഇപ്പോൾ എനിക്കെന്റെ തെറ്റ് മനസ്സിലായി സ്നേഹിക്കുന്നവർ മാത്രമേ ഒന്നിക്കാൻ പാടു.

നിനക്ക് വേണമെങ്കിൽ അയാളുടെ കൂടെ പോകാം പൂർണ്ണ മനസ്സോടെ തന്നെയാണ് ഞാൻ പറയുന്നത് എന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റ് അയാളോട് പറഞ്ഞു ഞാൻ മാപ്പ് ചോദിച്ചോളാം..

അത് കേട്ടതും സലോമി അയാളെ ഒന്ന് നോക്കി എന്നിട്ട് പതിയെ അയാളുടെ അരികിൽ ചെന്നിരുന്നു പറഞ്ഞു..

“”” ഓ ഇപ്പോ, വലിയ മനസ്സ് ആയല്ലോ അതിന് ഈ ആക്സിഡന്റ് പറ്റേണ്ടി വന്നു അല്ലേ?.. ഏതായാലും എന്നെ സ്നേഹിച്ച പുരുഷനും ആയി ചേർത്തുവയ്ക്കാൻ തീരുമാനിച്ചല്ലോ എങ്കിൽ ഒരു കാര്യം കൂടി എനിക്ക് അറിയണം എന്റെ വയറ്റിൽ കിടക്കുന്ന നിങ്ങളുടെ കുഞ്ഞിനെ എന്ത് ചെയ്യാനാണ് പ്ലാൻ??

അതിനെ നിങ്ങളുടെ കുഞ്ഞായി ഞാൻ വളർത്തണോ അതോ എനിക്കിഷ്ടപ്പെട്ട അവന്റെ കൂടെ പോകുമ്പോൾ അയാളുടെ കുഞ്ഞായി വളർത്തണോ??

അത് കേട്ടതും പിടച്ചിലോടെ അവളെ നോക്കി ആന്റണി..തനിക്ക് തന്റെ രക്തത്തിൽ ഒരു കുഞ്ഞ്…

അയാൾക്കത് ഒട്ടും വിശ്വസിക്കാനായില്ല കണ്ണുകൾ നിറഞ്ഞൊഴുകി..
ചെയ്തുപോയ തെറ്റിന് എങ്ങനെ പ്രായശ്ചിത്തം ചെയ്യും എന്നറിയാതെ അയാൾ ഉരുകി സലോമി മാത്രമാണ് ഇപ്പോൾ ഉള്ളിലുള്ളത്.

അവളുടെ സ്നേഹപൂർണ്ണമായ സംരക്ഷണം കൊണ്ട് സാവധാനം അയാൾ ജീവിതത്തിലേക്ക് കടന്നുവന്നു ഒപ്പം അവരുടെ ഒരു മാലാഖ കുഞ്ഞും.

സലോമിയ്ക്കും അപ്പോഴേക്കും ആന്റണിയുടെ പൊറുക്കാൻ കഴിഞ്ഞിരുന്നു പിന്നീട് അവർ പരസ്പരം മത്സരിച്ചു സ്നേഹിച്ചു..

എന്തെങ്കിലും ചെറിയൊരു നിമിത്തം മതി മറ്റൊരാളുടെ നന്മ തിരിച്ചറിയാൻ അങ്ങനെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ അവർക്കിടയിൽ യാതൊരു വിദ്വേഷത്തിനും സ്ഥാനമില്ല..

Leave a Reply

Your email address will not be published. Required fields are marked *