” സാറേ അന്തിക്കൂട്ടിന് പെണ്ണു വേണോ?? ഏതുതരം വേണമെങ്കിലും ഉണ്ട് മധുര പതിനേഴു മുതൽ അങ്ങോട്ട്!!!!”

(രചന: കർണ്ണിക)

“”” സാറേ അന്തിക്കൂട്ടിന് പെണ്ണു വേണോ?? ഏതുതരം വേണമെങ്കിലും ഉണ്ട് മധുര പതിനേഴു മുതൽ അങ്ങോട്ട്!!!!”””

ചെറിയൊരു കോൺഫറൻസിന് വന്നതായിരുന്നു സത്യാനന്ദ് , അവിടെ ക്ഷേത്രത്തിൽ എന്തോ പ്രത്യേകത നടക്കുന്നതുകൊണ്ട് ഒരു സ്ഥലത്തും മുറി ഒഴിവുണ്ടായിരുന്നില്ല!!!

ഒടുവിൽ കിട്ടിയത് ഇടത്തരം ഈ ലോഡ്ജ് ആണ് ഇവിടെ പലതരം ഉടായിപ്പുകളും നടക്കുന്നുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷേ ഇപ്പോൾ വന്നപ്പോഴാണ് മനസ്സിലായത്…

കേട്ടതെല്ലാം ശരിയായിരുന്നു എന്ന് വന്നപ്പോൾ തന്നെ കേട്ട അയാളുടെ സംസാരം കൊണ്ട് മനസ്സിലായി… അതുകൊണ്ടുതന്നെ അയാളെ ഒന്ന് നോക്കി ഒന്നും മിണ്ടാതെ, റിസപ്ഷനിൽ നിന്ന് പറഞ്ഞ മുറിയിലേക്ക് നടന്നു..

അയാൾക്ക് വിടാൻ ഭാവമില്ലായിരുന്നു വീണ്ടും പുറകേ വന്നു…
വേണ്ട എന്നും പറഞ്ഞ്, അയാളോട് ഒന്ന് ദേഷ്യപ്പെട്ടു അയാളുടെ വല്ലാത്തൊരു ചിരിയും.. പറച്ചിലും എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു എന്തെങ്കിലും നിവർത്തിയുണ്ടെങ്കിൽ ഈ സ്ഥലത്ത് മുറി എടുക്കരുത് ആയിരുന്നു എന്ന് ഓർത്തുപോയി വേറെ വഴിയില്ല..

മുറിയിലേക്ക് കയറി വാതിൽ അടച്ചു…
കുറേ സ്ഥലത്ത് അലഞ്ഞുതിരിഞ്ഞു നടന്നു ആകെക്കൂടെ ഒരു ക്ഷീണം അത് മാറ്റാൻ, അല്പം മദ്യം വേണം എന്നൊരു തോന്നൽ അതുകൊണ്ടുതന്നെ ബാഗിൽ നിന്ന് കുപ്പിയെടുത്ത് മേശയിലേക്ക് വച്ചു. അതിൽ നിന്ന് അല്പം എടുത്തു കഴിച്ചു…

എന്നും കിടക്കുന്നതിനു മുമ്പ് ഒരല്പം കഴിക്കുന്നത് ഒരു പതിവാണ് അതുകൊണ്ടാണ് ചെറിയൊരു കുപ്പിയിൽ അന്നത്തേക്ക് മാത്രം ഉള്ളത് കരുതിയത്…

പിന്നെ വീട്ടിലേക്ക് വിളിച്ച് ഇവിടെ എത്തി എന്നും കിടക്കാൻ പോവുകയാണ് എന്നും പറഞ്ഞു അന്നേരമാണ് വാതിൽ വീണ്ടും ആരോ മുട്ടുന്നത് കേട്ടത് പോയിത്തുറന്നപ്പോൾ നേരത്തെ വന്ന അയാൾ…

ഒറ്റയ്ക്കായിരുന്നില്ല പുറകിൽ സാരിയെല്ലാം ചുറ്റി ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു..
അധികം പ്രായമൊന്നുമില്ല ആ പെൺകുട്ടിക്ക് എന്നവളെ കണ്ടപ്പോൾ തന്നെ മനസ്സിലായി.

“”” നീ അങ്ങോട്ട് ചെല്ല് സാറിന് രാത്രി ഒരു കമ്പനി കൊടുക്ക് എന്നും പറഞ്ഞ് അയാൾ ആ പെണ്ണിനെ മുറിയിലേക്ക് ഉന്തി കയറ്റി പോയി…!””‘

ഇവളെ കൂടി കൊണ്ടുപോകടോ എന്നും പറഞ്ഞ് അയാളുടെ അരികിലേക്ക് ചെന്നപ്പോഴേക്ക് അവൾ തടസ്സമായി എന്റെ മുന്നിൽ കയറി നിന്നു..

അപ്പോഴേക്കും ലഹരി എന്നെ കീഴ്പ്പെടുത്താൻ തുടങ്ങിയിരുന്നു ഞാൻ അവളെ ആകമാനം ഒന്ന് നോക്കി..

ചുവന്ന പട്ടുസാരയിൽ തിളങ്ങി വശ്യമായി ചിരിച്ചുകൊണ്ട് അവൾ എന്റെ മുന്നിൽ നിന്നു…

“”” ഞാൻ നിൽക്കണോ അതോ പോണോ??? “””എന്നും പറഞ്ഞ് സാരിയുടെ മുന്താണി മെല്ലെ അവളുടെ മാറിൽ നിന്ന് അടർത്തി മാറ്റി…

അളന്നു മുറിച്ച പോലത്തെ മാറിടങ്ങൾ!!
അവളുടെ ശ്വാസഗതിക്ക് അനുസരിച്ച് ഉയരുകയും താഴുകയും ചെയ്തിരുന്നു..
എന്റെ കണ്ണുകൾ അവയിൽ തന്നെ ഉടക്കി പിന്നെ അവയിൽ നിന്ന് താഴേക്ക്ഇറങ്ങി വലിയ നാഭി ചുഴിയിൽ എത്തി നിന്നു അവയോട് ചുറ്റി സ്വർണ്ണ നിറത്തിലുള്ള നനുത്ത രോമങ്ങൾ അവയിലെല്ലാം ഞാൻ സ്വയം നഷ്ടപ്പെട്ടു നിന്നു…

“”” ഇനി പറ അങ്ങനെയങ്ങ് വെറുതെ വിടാൻ പറ്റുമോ എന്നെ നിങ്ങൾക്ക്??? “””എന്നവൾ കൊഞ്ചലോടെ എന്നോട് പറഞ്ഞു എനിക്ക് സ്വയം നഷ്ടപ്പെട്ടു

അവളെ വലിച്ച് എന്നിലേക്ക് അടുപ്പിക്കുമ്പോൾ അവൾ പറഞ്ഞിരുന്നു..”” ആദ്യം പണം എടുക്ക് സാറേ എന്നിട്ട് മതി, ബാക്കിയെല്ലാം!!!”

ഞാൻ വേഗം വാതിൽ അടച്ച് കുറ്റിയിട്ടു പിന്നെ മെല്ലെ ബാഗിന് അരികിലേക്ക് നടന്നു. അതിൽ നിന്ന് പണം എടുത്ത് അവൾക്ക് നേരെ നീട്ടി വെറുതെ കൗതുകത്തിന് ചോദിച്ചു,

“”” നീ ഇവിടെ എന്തു ചെയ്യുകയാണ്?? “”‘അത് കേട്ടതും അവളെന്നെ തുറിച്ചു നോക്കി എന്നിട്ട് സാരി മുഴുവനായി അഴിച്ചുമാറ്റി!!!

“”” സാറിന് കാര്യം നടന്ന പോരെ വിത്തും വേരും എല്ലാം വേർതിരിച്ച് എടുക്കണോ?? “””അത് കേട്ടതും അവളോട് പറയാൻ പറഞ്ഞു ഒരുതരത്തിലും അവളെ അത് ബാധിക്കില്ല എന്ന് ഉറപ്പു കൊടുത്തപ്പോൾ അവൾ

പിന്നെ അരികിലേക്ക് വന്ന് ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.”” ഞാനിവിടെ ഒരു കോളേജിൽ പഠിക്കുകയാണ് വീട്ടിൽനിന്ന് മാസാമാസം ഫീസിനുള്ള തുകയും ഹോസ്റ്റൽഫീസും അയച്ചുതരും നമുക്ക് അതുമാത്രമല്ലല്ലോ ചിലവ് കൂടെ പഠിക്കുന്ന കുട്ടികളെല്ലാം വലിയ വലിയ ആളുകളുടെ മക്കളാണ് അവർക്ക് ഓരോ മാസം അക്കൗണ്ടിൽ വരുന്ന പണം കാണുമ്പോൾ നമ്മൾ ഞെട്ടും

ഇടത്തരക്കാർക്കും ജീവിക്കണ്ടേ സാറേ അതും അവർക്കൊപ്പം ജീവിക്കുമ്പോൾ അതേപോലെ!! കേട്ടിട്ടില്ലേ പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷണം തിന്നണം എന്ന് അതാണ് ലൈൻ!!

അപ്പൊ പിന്നെ നമ്മളെപ്പോലുള്ളവർക്ക് ഇതൊക്കെ മാർഗം ഉള്ളൂ ഇവിടെ ഇത് പുത്തരിയൊന്നുമല്ല ഒരു വിധം എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ് പോക്കറ്റ് മണി ഉണ്ടാക്കുന്നത് ഇപ്പോൾ ബ്രോക്കർ ആയി വന്നില്ലേ അവന് എന്തെങ്കിലും കൊടുക്കേണ്ടിവരും ബാക്കിയൊക്കെ നമുക്കു കിട്ടും!!”””

കോളേജിൽ പഠിക്കുന്ന കുട്ടി ഈ പണിക്ക് നടക്കുന്നു എന്നറിഞ്ഞപ്പോൾ ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി എന്റെ കയ്യിൽ നിന്ന് പണം എടുത്ത് അവൾക്ക് നൽകി…
പൊയ്ക്കോളാൻ പറഞ്ഞു അവൾ എന്റെ മുഖത്തേക്ക് അന്തം വിട്ട് നോക്കുന്നുണ്ടായിരുന്നു. ഒന്നും ചെയ്യാതെ തന്നെ പണം എടുത്തു കൊടുത്തത് എന്തിനാണ് എന്ന മട്ടിൽ..

“”” പണം കിട്ടിയല്ലോ ദയവുചെയ്ത് ഈ മുറിയിൽ
നിന്ന് ഇറങ്ങിപ്പോകു!”””‘

എന്നുപറഞ്ഞു അവൾ എന്നെ നോക്കി എന്തൊക്കെയോ പിറു പിറുത്തു പണവും എടുത്ത് സാരിയും വലിച്ചുവാരി ചുറ്റി പുറത്തേക്ക് നടന്നു…
അവൾ പോയതും ആശ്വാസത്തോടെ ഞാൻ ആ വാതിൽ അടച്ചു പിന്നെ ഒരു ദീർഘശ്വാസം എടുത്തു…

വേഗം ഫോൺ എടുത്തു ഭാര്യയുടെ നമ്പറിലേക്ക് വിളിച്ചു.””” ഐഷുവിന് നമ്മളുടെ അടുത്തുള്ള കോളേജിൽ കിട്ടിയിട്ടുണ്ട് എന്നല്ലേ പറഞ്ഞത്?? എത്ര ചീത്ത കോളേജ് ആണെങ്കിലും അത് മതി ദൂരെ ഹോസ്റ്റലിൽ നിന്ന് പഠിപ്പിക്കുന്ന പരിപാടി വേണ്ട!!”””

അത് കേട്ടതും അപ്പുറത്ത് അമ്പരപ്പോടെ യുള്ള ചോദ്യം വന്നിരുന്നു,””‘ സത്യേട്ടൻ തന്നെയല്ലേ പറഞ്ഞത് ആ കോളേജ് നന്നല്ല ദൂരെയുള്ള ഏതോ ഒരു കോളേജ് ആണ് നല്ലത് എന്ന് ഞങ്ങൾക്ക് ഇവിടെ ആണെങ്കിലും സമ്മതമായിരുന്നു..

അപ്പോൾ സത്യേട്ടൻ തന്നെയാണ് പറഞ്ഞത് ഒറ്റയ്ക്ക് നിന്ന് ശീലമാകണം അപ്പോഴേ പെൺകുട്ടികൾ ബോൾഡ് ആവു എന്ന് . ഇപ്പോൾ എന്താ പെട്ടെന്ന് മനം മാറാൻ അതും ഈ സമയത്ത്???””‘

അവളത് ചോദിച്ചപ്പോൾ പറയാനായി എനിക്ക് അന്നേരം മറുപടിയില്ലായിരുന്നു എങ്കിലും ഞാൻ പറഞ്ഞു നമ്മുടെ കൺവെട്ടത്ത് നിൽക്കുന്നതാണ് എനിക്ക് ഇഷ്ടം!! അവളെ പിരിയാൻ വയ്യടി എന്ന്..

ആ പാവം അത് വിശ്വസിച്ചു പക്ഷേ എന്റെ ഉള്ളിൽ എന്താണെന്ന് എനിക്ക് മാത്രമേ അറിയൂ വലിയൊരു കാര്യം ചെയ്തതിന്റെ ആശ്വാസത്തിൽ ഞാൻ വേഗം ഫോൺ കട്ട് ചെയ്തു അന്നത്തെ രാത്രി പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല!!!!

മനസ്സ് മുഴുവൻ അവളായിരുന്നു അവളുടെ വശ്യമായ ചിരിയായിരുന്നു പക്ഷേ അത് തന്നെ ഭയപ്പെടുത്തുന്നു… ഓർമ്മപ്പെടുത്തുന്നു താനും ഒരു അച്ഛനാണ് എന്ന് ഒരു നിമിഷത്തേക്ക് എങ്കിലും അത് മറന്നു പോയത് വലിയ തെറ്റ് തന്നെ ആണ് എന്ന്!!””

Leave a Reply

Your email address will not be published. Required fields are marked *