കണ്ണുകൾ അടയ്ക്കുമ്പോൾ തന്റെ മാറിടങ്ങളെ പരതുന്ന കൈ “”അടയാൻ പോയ അവളുടെ മിഴികളെ വീണ്ടും പിടിച്ചുയർത്തി….

(രചന: മിഴിമോഹന)

പാതി അടഞ്ഞു തുടങ്ങിയ കണ്ണുകളെ ഒന്ന് കൂടി വലിച്ച് തുറന്നവൾ ഭിത്തിയിലേക്ക് ചാരി ഇരിക്കുമ്പോൾ തന്റെ മുല കണ്ണിൽ നിന്നും ജീവ രക്തം വലിച്ച് കുടിക്കുന്ന കുഞ്ഞിനെ ഒന്ന് കൂടി ചേർത്തു പിടിച്ചു..

സമയം ഒന്നര കഴിഞ്ഞിട്ടുണ്ട് മുന്പിലെ ഭിത്തിയിൽ തൂങ്ങി കിടക്കുന്ന ക്ലോക്കിലെ സമയത്തിന് അനുസരിച്ചു തന്റെ സമയം തെറ്റി തുടങ്ങിയിട്ട് ഇന്ന് നാലു മാസം ആയിരിക്കുന്നു……

സമയം തെറ്റിയത് തനിക്ക് മാത്രം ആയതു കൊണ്ട് മൂടി പുതച്ചു കിടന്ന് ഉറങ്ങുന്ന ഭർത്താവിനെ ഒന്ന് നോക്കി…. “”

മ്മ്ഹ്ഹ്..” ഉറങ്ങികോട്ടേ പകൽ മുഴുവൻ ഓഫിസിലെ ജോലി തിരക്ക് കൊണ്ട് ക്ഷീണിതനായി ഉറങ്ങുന്ന പുരുഷനെ കുറ്റപെടുത്താൻ സ്ത്രീയ്ക്ക് അധികാരവും അവകാശവും ഇല്ലല്ലോ… “”

പക്ഷെ പകൽ ഏത് രാത്രിയേത് എന്ന് അറിയാതെയുള്ള ഈ യാത്രയിൽ ഒരു ദിവസം പോലും കുഞ്ഞിനെ കൈയിൽ വാങ്ങി ഒന്ന് ഉറങ്ങൂ നീ എന്ന് പറയാൻ ആരും ഇല്ല..'”

അല്ലങ്കിലും അത് പറയണ്ട ആവശ്യം ഇല്ലല്ലോ ഒരു അമ്മയുടെ കടമ അല്ലെ അത്….. കുഞ്ഞിന് വേണ്ടി രാവിനെ പകലാക്കി അവൾ നീറുമ്പോൾ അവളുടെ ശരീരത്തിനു വരുന്ന ക്ഷീണം പോലും ഒരു വാക്കിൽ ഒതുക്കാൻ ആണ് എല്ലാവർക്കും ഇഷ്ടം….

അമ്മ ആയാൽ ഇങ്ങനെയാണ്‌ അതൊക്കെ സഹിക്കണം.. “” അതെ അത് എല്ലാം സഹിക്കാൻ തയ്യാർ ആണ് ഞങൾ പക്ഷെ ഒരു നോട്ടം കൊണ്ട് എങ്കിലും നിനക്ക് വയ്യങ്കിൽ കുറച്ചു നേരം എങ്കിലും കിടന്നു കൂടെ എന്നൊരു വാക്ക്….. “”

മ്മ്ഹ്ഹ്.. “‘ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ തനിക്ക് മുൻപിൽ തടസം ആയി നിൽകുമ്പോൾ അവളുടെ ചുണ്ടിൽ നേരിയ പുച്ഛം നിറഞ്ഞു…

ഹ്ഹ്..” മുലയിൽ അമക്കി പിടിച്ച കുഞ്ഞിളം വായയുടെ ചലനം നിന്നവൾ ഉറക്കത്തിലേക്ക് പോകുമ്പോൾ കണ്ണുകൾ വീണ്ടും സമയം തെറ്റാത്ത ക്ലോക്കിലേക്ക് നീണ്ടു…

രാവെളുക്കാൻ ഇനി അധികം സമയം ഇല്ല…” രണ്ടര കഴിഞ്ഞിരിക്കുന്നു കുഞ്ഞിന്റെ നെറുകയിൽ പതിയെ ചുണ്ടുകൾ ചേർക്കുമ്പോൾ ആ ക്ഷീണം മറന്നു പോയിരുന്നു അവൾ ….

അവളെ തൊട്ടിയിലേക്ക് കിടത്തു അവൾ സുഖം ആയി ഉറങ്ങുന്നുണ്ട് എന്ന് ഒരിക്കൽ കൂടി ഉറപ്പിച്ചു കഴിഞ്ഞ ശേഷം പതുക്കെ കാട്ടിലിനു ഓരം ചേർന്നവൾ….

ഒരിക്കലും മനസ് അറിഞ്ഞുറങ്ങാൻ ആയിരുന്നില്ല… എപ്പോൾ വേണം എങ്കിലും അവൾക്ക് വേണ്ടി എഴുനേൽക്കണം എന്ന ഉത്തമ ബോധ്യം മനസിൽ പറഞ്ഞുറപ്പിച്ചു കൊണ്ട് പതിയെ കണ്ണുകൾ അടയ്ക്കുമ്പോൾ തന്റെ മാറിടങ്ങളെ പരതുന്ന കൈ “”അടയാൻ പോയ അവളുടെ മിഴികളെ വീണ്ടും പിടിച്ചുയർത്തി….

ഉറങ്ങിയില്ലേ…””?അവളുടെ ആ ചോദ്യം അവനോട് ആണ്….””ഇല്ലാ…”” ഉത്തരം നൽകുന്നതിന് ഒപ്പം മാറിടങ്ങളെ പതിയെ ഞെരുക്കുമ്പോൾ ആ കൈയിൽ പിടിച്ചവൾ….

വേദനയെ പ്രതിരോധിക്കാൻ ആയിരുന്നു അതെന്നുള്ള സത്യം അവളിൽ അലിയുമ്പോൾ അവന്റ ദേഷ്യം വാക്കുകളിലൂടെ പുറത്തേക്ക് വന്നു…

“”കുഞ്ഞ് ഉണ്ടായി എന്ന് കരുതി ഭർത്താവിന്റെ ആവശ്യങ്ങൾ നിഷേധിക്കണം എന്ന് നിന്റ അമ്മയാണോ ചൊല്ലി തന്ന് വിട്ടത്.”””

ആ വാക്കുകൾക്ക് പ്രത്യേകിച്ചൊരു അതിശയവും തോന്നിയില്ല… “”കേറിവന്ന നാൾ മുതൽ കേൾക്കുന്നത് ആണ്……

ഭർത്താവിന്റെ വാക്കുകൾ നിഷേധിച്ചാൽ ആദ്യം ചോദിക്കുന്ന ചോദ്യം നിന്റ അമ്മ പഠിപ്പിച്ചത് ആണോ..? ഒന്ന് എഴുനേൽക്കാൻ താമസിച്ചാൽ വരുന്ന ചോദ്യം…അമ്മ പറഞ്ഞു തന്നില്ലേ ഇത് ഒന്നും..””

തൊട്ടതിനും പിടിച്ചതിനും പെണ്ണും അവളുടെ അമ്മയും മാത്രം കുറ്റം ഏറ്റു വാങ്ങുമ്പോൾ ആണും അവന്റ അമ്മയും തിരിച്ചു ചോദ്യം ചെയ്യാൻ കഴിയാത്ത തരത്തിൽ തെറ്റുകൾ ചെയ്തു കൂട്ടുന്നു…. “”കാലങ്ങൾ ആയി നടന്നു വരുന്നതിന് ഒരിടത്തു മാറ്റം വന്നാൽ വേറെ പത്തിടത്ത് അതിന്റെ പതിൻമടങ്ങു ശക്തിയാർജിച്ചത് ആണ്…””

കേട്ടതിന് മറുത്തൊന്നും പറഞ്ഞില്ല…… “” അല്ലങ്കിൽ പറയും മുൻപേ തന്നെ അയാളുടെ കാമം നുണയാൻ കൊതിക്കുന്ന ചുണ്ടുകൾ അവളുടെ മുല ഞെട്ടുകളിൽ അമർന്നു കഴിഞ്ഞിരുന്നു…

നാലു മാസം കൊണ്ട് ഒരു കുഞ്ഞ് വയറിന്റെ വിശപ്പ് ശമിപ്പിക്കുന്ന അവളുടെ മാറിടങ്ങളിൾ അവന്റെ ഉമിനീരിന്റെ ചൂട് കാമം ആയിരുന്നില്ല പകർന്നു കൊടുത്തത് പകരം വിണ്ട് കീറിയ മുല ഞെട്ടുകൾ അവളിൽ വേദനയുടെ സീൽകാരം ആണ് സൃഷ്ടിച്ചത്…

പക്ഷെ ആ വേദനയുടെ സീൽക്കാര ശബ്ദം
അവനിൽ ഉണർത്തിയത് കാമത്തിന്റെ പരമോന്നതയിൽ എത്തി നിൽക്കുന്ന അവന്റ പുരുഷത്വത്തേ ആയിരുന്നു…..

നാലു മാസം മുൻപ് അവന്റ രക്തത്തെ ജീവനും തുടിപ്പും ഉള്ള ഒരു കുഞ്ഞ് ആയി പുറത്തേക്ക് തള്ളിയ ആ മാംസളദയെ അവൻ മറന്നു കഴിഞിരുന്നു…അത് ഇന്ന് അവന് കാമം ശമിപ്പിക്കാനുള്ള വെറും ഒരു അവയവം മാത്രം ആകുമ്പോൾ നാലു മാസം മുൻപ് ആടി ഉലഞ്ഞ അവളുടെ അരക്കെട്ടുകളെ അവനിലെ വികാരം ഒരു ദയയും ഇല്ലാതെ വീണ്ടും വീണ്ടും ഇളക്കി മറിച്ചു….

ശവം…. “”അണച്ചു കൊണ്ട് അവളിലേക്ക് വീഴുന്ന നിമിഷം അവന്റ ശബ്ദം ഉയർന്നു…ശവം പോലെ കിടക്കാൻ മാത്രം അറിയാം… ഇങ്ങനെ ആർക്കോ വേണ്ടി കിടന്നു തരേണ്ട ആവശ്യം ഇല്ല..”

അവളിലേക്ക് കാമം മുഴുവൻ പെയ്തിറക്കി കഴിഞ്ഞ് അവന്റെ വാക്കുകൾ ചെവിയോരം ചേരുമ്പോൾ കണ്ണുകൾ മുറുകെ അടച്ചവൾ…..

താൻ ഒരു ശവം അല്ല മജ്ജയും മാംസവും ഉള്ള പെണ്ണു ആണെന്ന് വിളിച്ച് പറയാൻ തോന്നി…” പക്ഷെ ആ നിമിഷം കുറ്റപെടുത്തലുകൾ തനിക്ക് ജന്മം നൽകിയവരിലേക്ക് നീളും എന്ന് ഉറപ്പുള്ളത് കൊണ്ട് മറുത്തൊന്നും പറഞ്ഞില്ല…..

ബാത്‌റൂമിൽ കയറി ദേഹം ശുദ്ധിയക്കുമ്പോൾ മാറിടത്തിൽ മെല്ലെ ഒന്ന് പിടിച്ചവൾ…

സ്സ്.. “” ആ വേദനയിൽ എരിവ് വലിച്ച് വിടുമ്പോൾ ഉറക്കെ കരയാൻ തോന്നി… പക്ഷെ ഭ്രാന്തിയെന്നു മുദ്ര കുത്താൻ അധികം സമയം വേണ്ടി വരില്ല എന്ന് അറിയാവുന്നത് കൊണ്ട് ഹൃദയത്തിന്റെ വേദനയും ശരീരത്തിന്റെ വേദനയും കടിച്ചമർത്തി അവൾ…

തിരികെ വരുമ്പോൾ അയാൾ ഉറക്കം പിടിച്ചിരുന്നു… ഒരു ഉറക്കത്തിന് ശേഷം ഇടവേള പോലെ ആസ്വദിച്ചതിനെ മനസു കൊണ്ട് നുണഞ്ഞുള്ള ഉറക്കം.. “” അവൾ വീണ്ടും ക്ലോക്കിലേക്ക് നോക്കി സമയം മൂന്നര…..

ഒന്ന് ഉറങ്ങാൻ കൊതിച്ച സമയം കടന്നു പോയിരിക്കുന്നു… മെല്ലെ കട്ടിലിലേക് ഇരിക്കുമ്പോൾ അച്ഛന് ശേഷം കുഞ്ഞിന്റെ ഊഴം എത്തി…..

കുടിച്ചത് ഒക്കെയും മൂത്രമായി പോയത് കൊണ്ട് വിശപ്പിന്റെ ഉൾവിളി കൊണ്ട് ഉറക്കെ ഉറക്കെ കരയുന്നവൾ .. “” അവളിലെ മൂത്രത്തിന്റെ ചൂട് പറ്റിയ തുണി മാറ്റാനുള്ള സാവകാശം പോലും തരാതെ ഉറക്കെ കരയുന്നവൾ …

“””നാശം മനുഷ്യന് സ്വസ്തമായി ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല… നീ എന്ത്‌ നോക്കി ഇരിക്കുവാ കുഞ്ഞിന് പാല് കൊടുക്കാൻ നോക്ക്… “”””

ചെവിയിലെക്ക് തലയിണ പൊത്തി പിടിച്ചു കൊണ്ട് അയാൾ നഷ്ടം ആകുന്ന ഉറക്കത്തെ പഴിക്കുമ്പോൾ കുഞ്ഞിന്റ വായിലേക്ക് മുല ഞെട്ട് തിരികെ വയ്ക്കുന്നവളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു…..

മണിക്കൂറുകൾ പിന്നെയും പോകുമ്പോൾ കട്ടിലിന്റെ ഹെഡ്റെസ്റ്റിൽ തല ചേർത്തിരുന്നു ഉറങ്ങിയവൾ ഞെട്ടലോടെ ചുറ്റും നോക്കി…”” മരുമകൾ ഇത് വരെയും എഴുനേറ്റു ചെല്ലാത്ത പ്രതിഷേധം പാത്രങ്ങൾ കൊണ്ട് പുറത്തെ

അടുക്കളയിൽ അമ്മ തീർക്കുന്നത് ആയിരുന്നു അത്…”” ആ ശബ്ദം അകത്തേക്ക് വരുമ്പോൾ അവളുടെ കണ്ണുകൾ ക്ലോക്കിലേക്ക് നീണ്ടു
സമയം തെറ്റാത്ത ക്ലോക്കിൽ സമയം ആറു മണി……

വീണ്ടും വീണ്ടും പാത്രങ്ങൾ ശബ്ദം ഉണ്ടാക്കുമ്പോൾ അയാൾ തല മെല്ലെ ഉയർത്തി….

നിനക്ക് കേൾക്കാൻ വയ്യേ പാത്രത്തിന്റെ ശബ്ദം…” അമ്മ ഒറ്റയ്ക്ക് ആണ് അടുക്കളയിൽ എഴുനേറ്റ് പോകാൻ നോക്ക്…. നേരം വെളുക്കും വരെ കിടന്നോണം..”

പാത്രത്തിന്റെ ശബ്ദം കാതുകളിൽ അലോസരം സൃഷ്ടിച്ചപ്പോൾ അവളിലെ മരുമോളെ ഉണർത്താൻ ആയി അയാള് തല ഉയർത്തി….. “””

ലക്ഷ്മി ഇത് ഇവിടെ നടക്കില്ല സുരേഷിന് നേരത്തും കാലത്തും ഓഫീസിൽ പോകേണ്ടതാ… “” വെളുപ്പിനെ എഴുനേറ്റ് ആഹാരം ഒന്നും വയ്ക്കാൻ എനിക്ക് കഴിയില്ല…

നിനക്ക് പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലല്ലോ.. ആ കുഞ്ഞിന്റെ പുറകെയുള്ള ഇരുപ്പ് അല്ലെ ഇരുപത്തിനാലു മണിക്കൂറും എന്നിട്ട് പറയുന്നത് ക്ഷീണം ആണെന്ന്.. ”

അതെങ്ങനെ ബാക്കി ഉള്ളവർ ഉണ്ടല്ലോ ഇവിടെ വേലക്കാരിയെ പോലെ പണി എടുക്കാൻ.. “” അയാൾക്ക് മാത്രമുള്ള ചായ അവളുടെ നേരെ നീട്ടുമ്പോൾ അവളുടെ കണ്ണുകൾ അവര്ലേക്ക് നീണ്ടു…

പാല് കുറവ് ആയിരുന്നു ഇന്നലെ ഉറ ഒഴിച്ചു രാവിലെ അവന് ചമ്മന്തിയുടെ കൂടെ ഇച്ചിരി തൈര് എങ്കിലും കൊടുത്തു വിടണ്ടേ…. നീ കട്ടൻ കാപ്പി ഇട്ട് കുടിക്ക്.. “”

മ്മ്ഹ്ഹ്… ” എൻറ് മോന്റെ വിധി അല്ലാതെ എന്ത് പറയാൻ…… എൻറ് കാലം കഴിഞ്ഞാൽ അവന്റ ജന്മം പോയി..തുള്ളി വെള്ളം കൊടുക്കാൻ അവളെ പ്രതീക്ഷിക്കണ്ട….. “”

മോന് വേണ്ടി ഒരു ചായ ഇടേണ്ടി വന്നത് മരുമോളുടെ കുറവ് ആയി കണ്ട് ആയമ്മ പലതും വിളിച്ച് പറയുമ്പോൾ പ്രതികരിക്കാൻ ആവാത്ത മജ്ജയും മാംസവും കരിഞ്ഞ പെണ്ണ് ആയി തീർന്നിരുന്നു അവൾ…

തന്റെടി… “” വളർത്തി വെച്ച തള്ളയുടെ കൊണം അല്ലാതെ എന്ത് പറയാൻ.. ത്ഫൂ.. “””ഒരു കൊച്ച് ഉണ്ടായി എന്ന് പറഞ്ഞു ഒരു വീട്ടിൽ കാണിച്ചു കൂട്ടുന്നത് ഇങ്ങനെയൊക്കെ ആണോ…. “” എൻറ് കുടുംബത്തിൽ എങ്ങും കണ്ടിട്ടില്ല ഇത് പോലെ ഒരെണ്ണത്തെ… “” കൊച്ചിനെ

നോക്കി ഇരിക്കുന്നത് ആണോ വലിയ ജോലി…. “” ഹ്ഹ്..” അവളെ എന്റെ മോൻ ഉറക്കത്തില്ലന്ന് പറഞ്ഞത് കേട്ടില്ലേ… അവന് കാമം തീർക്കാൻ നൂറു പെൺപിള്ളേരെ കിട്ടും ഈ അപ്സരസിന്റെ പുറകെ ഇനി അവൻ വരില്ല….. “””

കാലങ്ങൾക്ക് ഇപ്പുറം ആ കോടതി വരാന്തയിൽ അവളുടെ കൈ പിടിച്ച് തല കുനിച്ചിരിക്കുമ്പോൾ അവർക്ക് മുൻലൂടെ പോയ സ്ത്രീയുടെ പരിഹാസ വാക്കുകൾ കൂരമ്പ് പോലെ അയാളെ ചുട്ടു പൊള്ളിച്ചു…..

സുരേഷേട്ടാ മോള്… “” അവളുടെ നനുത്ത സ്പർശം വിരലിൽ പതിക്കുമ്പോൾ വിറയ്ക്കുന്ന കണ്ണുകൾ മെല്ലെ ഉയർത്തി അയാൾ….

അന്ന് അമ്മയുടെ ഉറക്കം കെടുത്തിയവൾ ഇന്ന് അത് പോലെ ഒരു കുഞ്ഞിനെയും മാറോട് അടക്കി പിടിച്ചു കോടതിക്ക് അകത്തു നിന്നും പുറത്തേക്ക് വരുന്നു…കൂടെ വകീലും.. “”

ഡിവോഴ്സ് സാങ്ക്ഷൻ ആയിട്ടുണ്ട് പേപ്പർ പുറകേ കിട്ടും.. “” അപ്പോൾ ശരി.. “‘ വകീൽ അയാളുടെ ജോലി ഭംഗി ആയി പൂർത്തികരിച്ചു മുൻപോട്ട് പോകുമ്പോൾ അയാളുടെ കണ്ണുകൾ ആ മകളിൽ ചെന്ന് നിന്നു…

മോളേ…'” ഒരു വിളിയിൽ ശബ്ദം ഒന്ന് നേർത്തു വന്നു…എ… എനിക്ക്.. എനിക്ക് ഒന്ന് ഉറങ്ങണം അച്ഛാ…” സ്വസ്ഥമായി ഒന്ന് ഉറങ്ങി തീർക്കണം….. കൈ കുഞ്ഞ്മായി അയാളുടെ നെഞ്ജിലെക്ക് അവൾ ചായുമ്പോൾ കണ്ണുനീർ അടക്കി പിടിക്കാൻ കഴിയാതെ അവളെ ചേർത്തു നിർത്തുമ്പോൾ ആ മിഴി നീർ അവളുടെ മൂർദ്ധാവിനെ നനച്ചു കൊണ്ട് താഴേക്ക് ഇറങ്ങി…..

ആ നിമിഷം കണ്ണുകൾ തുടച്ചു കൊണ്ട് തിരിയാൻ ഒരുങ്ങിയ ലക്ഷ്മിയുടെ ഇടത്തെ കൈയിൽ പിടിച്ചു നിർത്തി അയാൾ…. കണ്ണുകൾ അവളിലേക്ക് ചെല്ലുമ്പോൾ ചോദ്യം പോലെ പുരികം ഉയർത്തി അവൾ…””””‘മാപ്പ്… “”””

ഇരുപതു വർഷങ്ങൾ അവൾ കേൾക്കാൻ കൊതിച്ച വാക്ക് ഇന്ന് തന്റെ മകൾ കാരണം അയാളിൽ നിന്നും പുറത്തേക്ക് വരുമ്പോൾ അവളുടെ നിയന്ത്രണവും വിട്ട് പോയിരുന്നു…. ആ കോടതി വരാന്തയിൽ അയാളുടെ നെഞ്ചോട് ചേരാൻ ആ ഒരു വാക്ക് മതി ആയിരുന്നു അവൾക്ക്…..

Nb :രണ്ട് കാലഘട്ടമാണ്… ഒരു കാലഘട്ടത്തിൽ ഇത് സഹിച്ചു നിന്നു ലക്ഷ്മിയെ പോലെ… എന്നാൽഅവളുടെ മകളുടെ സമയം ആയപ്പോൾ അവൾ പ്രതികരിച്ചു…. ഒരുപക്ഷെ മക്കൾ പ്രതികരിക്കുമ്പോൾ ആണ് അച്ഛനും അമ്മയും അവർ ചെയ്തു കൂട്ടിയിരുന്ന തെറ്റുകളും അവർ സഹിച്ചതിന്റെയൊക്കെയും ആഴം തിരിച്ചറിയുന്നത്..

Leave a Reply

Your email address will not be published. Required fields are marked *