ഒരു രാത്രി അവളുമായി ആഘോഷമാക്കണം. റൂബി ഇവിടെ വന്നിട്ട് മാസങ്ങൾ കുറച്ചായിട്ടുള്ളു.അവളെ കുറിച്ച്

റൂബി.
രചന: Navas Amandoor

ഈ മാസത്തെ സാലറി കൈയിൽ കിട്ടിയ നേരം ഓർമ്മ വന്നത് റൂബിയെ. ക്യാഷ് കൊടുത്താൽ ഒരു രാത്രിയിൽ കൂടെ ഉറങ്ങാൻ അവൾ വരും.

ആർബ്ബാടങ്ങളെ ആഘോഷമാക്കി ജീവിതം തകർക്കുന്ന ദുബായ് നഗരത്തിൽ കേരളനാടിന്റെ പച്ചപ്പ് പോലെ മലയാളികുട്ടി. കേട്ടപ്പോൾ മുതൽ ആഗ്രഹിക്കുന്നുണ്ട് ഒരു രാത്രി അവളുമായി ആഘോഷമാക്കണം.

റൂബി ഇവിടെ വന്നിട്ട് മാസങ്ങൾ കുറച്ചായിട്ടുള്ളു.അവളെ കുറിച്ച് കേട്ടതൊക്കെ മനസ്സിൽ ഉണ്ട്‌. പാവം റൂബി അവളെ ഇവിടെ എത്തിച്ചത് വിധിയെന്നു പറയാൻ കഴിയില്ല. വലിയൊരു നാടകം അവൾക്കു മുൻപിൽ അരങ്ങു തകർത്തപ്പോൾ അവൾ വേശ്യയായി.

അന്ന് അമ്മയെ സർജറിക്ക് വേണ്ടി ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയ ദിവസം.
ഹോസ്പിറ്റലിന്റെ പിന്നിലെ പാർക്കിങ്ങിൽ അയാൾ റൂബിയെ കാത്തിരുന്നു. കോണിപ്പടികൾ ഇറങ്ങി അവൾ കാറിന്റെ അരികിലേക്ക് നടക്കുമ്പോൾ തോളിൽ നിന്നും ഷാളെടുത്തു മുഖം മറയുന്നതു പോലെ തലയിലൂടെ ഇട്ടിരുന്നു.

ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി ബാക്ക് ഡോർ തുറന്നു അവൾ കാറിന്റെ അകത്തു കയറി ഡോർ അടച്ചു.

വയസ്സ് പതിനെട്ടിന്റെ അടുത്ത് തോന്നുന്ന പെൺകുട്ടി.റൂബിയുടെ കണ്ണുകളിൽ പതിനെട്ടിന്റെ തിളക്കമോ കുസൃതിയൊ ഇല്ലായിരുന്നു. കഷ്ടതകളിലൂടെ നടന്ന് കയറിയ കരുവാളിപ്പാണ് മുഖത്ത്‌. ചിരി മാഞ്ഞു പോയി ചുണ്ടിൽ വിഷാദമാണ്.

ഡോർ അടച്ചു അയാളുടെ അരികിൽ ഇരിക്കുന്ന നേരത്ത് ഹൃദയമിടിപ്പ് കൂടി. തുള്ളികളായി വിയർപ്പ് കണങ്ങൾ പൊടിഞ്ഞു.

അവളുടെ നടത്തത്തിലേ പന്തികേട് കണ്ടു അവളുടെ പിന്നിലൂടെ പിന്തുടർന്ന സദാചാരത്തിന്റെ കാവൽക്കാരുടെ കണ്ണുകളെ റൂബി കണ്ടില്ല.

“പല ഹോസ്പിറ്റലിന്റെയും പാർക്കിങ്ങിലും ഇതുപോലെ വൃത്തികേടുകൾ നടക്കുന്നുണ്ടെന്ന് പറഞ്ഞു കേട്ടുണ്ടുണ്ട്… ഇതൊന്നും അങ്ങനെ വിടാൻ പറ്റില്ല. ”

കാറിന്റെ ഉള്ളിൽ അയാളും അവളും പുറത്ത് അവർക്ക് എതിരെ ഉയർന്ന ശബ്ദങ്ങൾ കേട്ടില്ല. കുറച്ചു നേരം കൊണ്ട് ആളുകൾ കാറിന് ചുറ്റും കൂടി.

മൊബൈൽ ക്യാമറകൾ ചുറ്റിലും മിഴി തുറന്നപ്പോൾ ഒരാൾ കാറിന്റെ ഡോറിൽ മുട്ടി.. ഡോർ ലോക്ക് ചെയ്യാൻ അവർ മറന്നത് കൊണ്ട് പുറത്ത് കൂടിയതിൽ ഒരാൾ തന്നെ ഡോർ തുറന്നു.

ആകാംഷയോടെ കാഴ്ചക്കാർ.
എന്താണെന്നറിയാതെ ക്യാമറ കണ്ണുകളെ അറിയാതെ അയാളുടെ ഷോൾഡറിൽ തല വെച്ച് ഇരുന്ന അവൾ പെട്ടെന്ന് അയാളെ വിട്ട് മാറി കെട്ടഴിഞ്ഞ മുടി മാടി വെച്ചു. തെന്നി വീണ ഷാൾ എടുത്ത് തോളിൽ ഇട്ട് സ്ഥാനം തെറ്റിയ ചുരിദാറിന്റെ കഴുത്ത്‌ മുകളിലേക്ക് വലിച്ചു.

“നിങ്ങൾക്ക് വല്ല ലോഡ്ജിലും മുറിയെടുത്തുകൂടെ..? ”
“നിനക്ക് പ്രായപൂർത്തിയായോ…മോളെ ? ”
“കാറിലെ പണി ഇപ്പൊ ഫാഷൻ ആണെന്ന് തോന്നുന്നു. ”
അങ്ങനെ പല ചോദ്യങ്ങളും കമന്റും.

കുറച്ചു സമയം എന്ത് ചെയ്യുമെന്നറിയാതെ പകച്ചു പോയ അയാൾ കാറിൽ നിന്നും പുറത്തറങ്ങി കൂട്ടം കൂടിയവരോട് ദയനീയമായി “ദയവായി നിങ്ങൾ കാര്യം അറിയാതെ പ്രശ്നം ഉണ്ടാക്കരുത് എന്ന് “..പറഞ്ഞു.

“മിണ്ടാതെ നിന്നോ…കാര്യം നടന്നില്ലല്ലെ.. അതിനു മുൻപ് ഞങ്ങൾ പിടിച്ചില്ലേ കൈയൊടെ.. ” പരിഹാസത്തോട മറുപടി.
“പ്ലീസ് ഇത് എന്റെ മകളാണ്. നിങ്ങൾ വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. ”

“ആ… മകൾ ആണോടാ ചെറ്റേ കാറിൽ കെട്ടിപിടിച്ചു ഇരിക്കുന്നത്. ” എന്ന് ചോദിച്ചു കൊണ്ട് ഒരാൾ അയാളുടെ മുഖത്ത്‌ അടിച്ചു.

കാര്യങ്ങൾ ഏകദേശം മനസ്സിലായപ്പോൾ അവൾ മുഖം പൊത്തിപ്പിടിച്ചു കരച്ചിൽ തുടങ്ങി. വിതുമ്പിയുള്ള കരച്ചിൽ അവൾ എല്ലാവരെയും നോക്കി കൈകൂപ്പി.

“ഇതന്റെ അച്ഛനാണ്, അമ്മയ്ക്ക് ഓപ്പറേഷനുള്ള പണം അടക്കാൻ പണവും കൊണ്ടുവന്നതാണ്.. സത്യം. ”
ഒന്നും വിട്ട് കളയാതെ ക്യാമറയിൽ റെക്കോർഡ് ചെയ്തു. ചിലർ ആ കാഴ്ച കളെ ലൈവാക്കി.

“അവളെ വെറുതെ വിട്.. കുറച്ചു കഴിഞ്ഞു അവളെ അമ്മയുടെ സർജറിയാണ്… അവളെ പോകാൻ അനുവദിക്ക് നായ്ക്കളെ… ”

അത്‌ വരെ കാഴ്ച ക്കാരോട് താഴ്മയായി സംസാരിച്ച അയാൾ പൊട്ടിത്തെറിച്ചു.
“പോകാൻ വരട്ടെ… സർജറിക്ക് ക്യാഷ് ഉണ്ടാക്കാൻ ആവും നിന്റെ അടുത്ത് വന്നതല്ലെ”.

“അങ്ങനെയൊന്നും പറയല്ലേ… സത്യമായും ഇത് അച്ഛനാണ്… വിശ്വസിക്കു.. ” കരച്ചിലോടെ അവൾ പറഞ്ഞത് കുറച്ച് പേർ വിശ്വസിച്ചു. അവർ അവൾക്ക് പോകാനായി വഴിയൊരുക്കി.

പിന്നെയും മാറാൻ മടിച്ചവരെ അയാൾ തള്ളി മാറ്റി റൂബിയോട് പൊയിക്കോന്ന് കൈകൊണ്ട് കാണിച്ചു. ആളുകൾക്കിടയിലൂടെ കരച്ചിലോടെ തലകുനിച്ചു അവൾ നടന്നു. ആ സമയവും അയാൾ കൊടുത്ത ക്യാഷ് കൈയിൽ മുറുക്കി പിടിച്ചിരുന്നു റൂബി.

വാട്സ്ആപ്പിലും മുഖപുസ്തകത്തിലും നിമിഷനേരം കൊണ്ട് അവരുടെ വീഡിയോ വൈറലായി.

ആളുകൾ പിരിഞ്ഞു പോയപ്പോൾ പാർക്കിങ്ങിൽ നിന്നും കാർ സ്റ്റാർട്ട്‌ ചെയ്തു അയാൾ ഓടിച്ചു പോയി.

അവൾ കൗണ്ടറിൽ സർജറിക്കുള്ള ക്യാഷ് അടച്ചു. അമ്മയുടെ അടുത്തേക്ക് ചെന്നു.അവൾക്ക് അറിയാം അമ്മയും അനിയത്തിയും ഒന്നും അറിഞ്ഞിട്ടില്ലെന്ന്.

“മോളെ ” …പണം അടച്ചിട്ടുണ്ട്.. അമ്മേ ഇനി വിഷമിക്കണ്ടാട്ടോ.. ”
“ഇത്രയും വലിയ തുക എന്റെ മോൾക്ക് എവിടുന്ന്…? ”
“ഒരു ഫ്രണ്ട് തന്നതാ. ഞാനൊന്ന് ഫ്രഷ് ആവട്ടെ അമ്മേ. ”
ടർക്കി തോളിലൂടെ ഇട്ട് അവൾ ബാത്‌റൂമിൽ കയറി വാതിലടച്ചു.

ഷവറിൽ നിന്നും തണുത്ത വെള്ളം മേനിയെ തണുപ്പിച്ചപ്പോൾ അയാളുടെ ചുംബനം കൊണ്ട് ചുണ്ടിലും മാറിൽ നഖം കൊണ്ട് പോറിയ മുറിവിലും നീറ്റൽ.. ആ നീറ്റലിനേക്കാൾ നോവുണ്ട് മനസ്സിന്.

അച്ഛൻ ഉപേക്ഷിച്ചപോയ മക്കളെ നെഞ്ചോടു ചേർത്ത് പോറ്റി വളർത്തിയ മകൾ പലരോടും ചോദിച്ചു ഒന്നര ലക്ഷം രൂപ… പണയം വെക്കാൻ ഒരു തരി സ്വർണ്ണം പോലും ഇല്ലാതിരുന്ന റൂബി അവസാനം അവളുടെ ശരീരം അയാൾക്ക് പണയമായി നൽകി വാങ്ങിയതാണ് ഒന്നരലക്ഷം.

“നാളെ നിങ്ങൾ വൈറാലാക്കിയ വീഡിയോ എന്നെ വേശ്യയൊ ശവമോ ആക്കും. അമ്മയും അനിയത്തിയും ചിലപ്പോൾ പുച്ഛിക്കും എന്നാലും ഞാൻ കരയില്ല.. തല കുനിക്കും.മാനം നഷ്ടമായവൾക്ക് തലയുർത്തി നടക്കാൻ കഴിയില്ലല്ലോ……?”

മനസ്സിൽ ഉറപ്പിച്ച പോലെ ഞാൻ അവളുടെ ഫ്ലാറ്റിൽ എത്തി. പുഞ്ചിരിച്ചു കൊണ്ട് എനിക്ക് മുൻപിൽ അവൾ വാതിൽ തുറന്നു.

അവളുടെ മേനിയിൽ എന്റെ മോഹങ്ങൾ ആടി തീർക്കുന്ന നേരത്തും അവളോട്‌ ഒരു കാര്യം പറയാൻ മനസ്സ് ആഗ്രഹിക്കുന്നുണ്ടായിരുന്നങ്കിലും പറഞ്ഞില്ല.

രാവിലെ അവളോട്‌ യാത്ര പറഞ്ഞ് തിരിച്ചു പോരുന്ന നേരത്തും മനസ്സിലുള്ളത് പറഞ്ഞില്ല.
“അന്ന് ആ ഹോസ്പിറ്റലിന്റെ പാർക്കിങ്ങിൽ നിനക്കായ്‌ കെണി ഒരുക്കിയ സദാചാരക്കാരുടെ നേതാവ് ഞാനായിരുന്നു…റൂബി നിന്റെ അടുത്ത് ഞാൻ ഇനിയും വരും… അന്ന് എല്ലാം നിന്നോട് പറയും. “

Leave a Reply

Your email address will not be published. Required fields are marked *