അവൻ ഈ ആറുമാസക്കാലത്തിനിടയിൽ അവളെ അനാവശ്യമായി ഒന്നു തോട്ടിട്ടുപോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവന്റെ ഒപ്പം പോകാൻ അവൾക്കോട്ടു മടിയുണ്ടായിരുന്നില്ല.

(രചന: സൂര്യഗായത്രി)

രാത്രിയുടെ മറവിൽ അയാളോടൊപ്പം ഇറങ്ങിത്തിരിക്കുമ്പോൾ അവൾക്കു മുന്നിൽ അവന്റെ ഒപ്പം കിട്ടുന്ന പുതിയ ജീവിതം മാത്രമായിരുന്നു. വെറും ആറുമാസത്തെ പരിചയമായിരുന്നു രാജുവിനോട് ഉണ്ടായിരുന്നത് .

കോളേജിൽ പോകാൻ തുടങ്ങിയപ്പോൾ ബസ്സിലായിരുന്നു യാത്ര മുഴുവനും. ആദ്യമൊക്കെ അയാളുടെ കണ്ണുകൾ തന്നെ തേടി വരുമ്പോൾ മനപ്പൂർവ്വം അവഗണിക്കാൻ ശ്രമിച്ചു .

പക്ഷേ പിന്നീടാണ് താനും അയാളുടെ നോട്ടം ആഗ്രഹിച്ചു തുടങ്ങിയത്. ആ പരിചയം വളർന്നു വലുതായി. പിന്നെ പരസ്പരം ഓരോ പുഞ്ചിരി കൈമാറി. ടിക്കറ്റ് തരുമ്പോഴും പൈസ വാങ്ങുമ്പോഴും വിരൽതുമ്പിൽ ഒരു ചെറിയ സ്പർശനം.

അറിയപ്പെടുന്ന തറവാട്ടിലെ ആങ്ങളമാരുടെ ഒരേയൊരു സഹോദരി. അച്ഛനെയും അമ്മയുടെയും ചെല്ലക്കുട്ടി.

ടൗണിലുള്ള ഒരു കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ ആദ്യം വിടാൻ മടിച്ചത് അച്ഛനും അമ്മയും ആയിരുന്നു.. പക്ഷേ അവളുടെ നിർബന്ധത്തിനു മുന്നിൽ ഏട്ടന്മാർ വഴങ്ങി കൊടുത്തു.

അങ്ങനെയാണ് നീലു . ടൗണിലുള്ള കോളേജിൽ അഡ്മിഷൻ എടുത്തത്. ആദ്യമൊക്കെ രണ്ട് ഏട്ടന്മാർ ഉള്ളതിൽ ആരെങ്കിലും ഒരാൾ മാറിയും തിരിഞ്ഞുo കൊണ്ട് വിടുമായിരുന്നു.

പിന്നെ പിന്നെ അവർക്ക് തിരക്കാകുമ്പോൾ ബസ്സിൽ പോവുകയെ നിവർത്തി ഉണ്ടായിരുന്നുള്ളൂ.
അങ്ങനെയാണ് ശ്രീശൈലം എന്ന ആ ബസ്സിൽ എത്തുന്നത്.

വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ബസ്സിൽ ഇരിക്കുമ്പോൾ ടിക്കറ്റ് മായി രാജു അടുത്തേക്ക് വന്നു.

പൈസ കൊടുക്കുമ്പോൾ അതിന് ബാലൻസ് കൊടുത്ത സമയം പതിയെ കുഞ്ഞു ഒരു പേപ്പർ ടിക്കറ്റിനോടൊപ്പം അവളുടെ കൈകളിൽ കൊടുത്തു. അവളത് ഭദ്രമായി മടക്കി പേഴ്സിനുള്ളിൽ വച്ചു.

ബസ്സിൽ നിന്നിറങ്ങുമ്പോൾ പതിവുപോലെ രാജുവിന് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് നീലു ദൃതിയിൽ നടന്നു. വീട് എത്തിയതും ബാഗ് മുറിയിൽ കൊണ്ടുവന്നു വെച്ച് കുളിച്ചു ഫ്രഷായി .

കാപ്പിയും പലഹാരങ്ങളും ഒക്കെ കഴിച്ചതിനു ശേഷം മുറിയിൽ കയറി പഠിക്കാനായി ബാഗ് പുറത്തേക്ക് എടുത്തു.അപ്പോൾ കൂട്ടത്തിൽ ലെറ്ററും പുറത്തെടുത്തു.

അത് എഴുതിയിരിക്കുന്നത് തൊട്ടടുത്ത ദിവസം രാജുവിനോടൊപ്പം അല്പനേരം ചിലവഴിക്കണം എന്നതായിരുന്നു. കോളേജ് സമയം കഴിഞ്ഞു എവിടേക്കെങ്കിലും പോകാം എന്നാണ് രാജു പറയുന്നത്.

പക്ഷേ നീലുവിന് അത് വല്ലാത്ത പേടിയായിരുന്നു കോളേജ് സമയം കഴിഞ്ഞ് പോയാൽ, ഏട്ടന്മാരോ പരിചയക്കാരോ ആരെങ്കിലും കാണുമോ എന്നായിരുന്നു അവളുടെ ഭയം മുഴുവൻ.

അതുകൊണ്ടുതന്നെ കോളേജ് സമയം കഴിഞ്ഞ് വരാൻ പറ്റില്ല. ലാസ്റ്റ് അവറിനു മുന്നേ ക്ലാസ് കട്ട് ചെയ്ത് ഇറങ്ങി അല്പസമയം രാജുവിനോടൊപ്പം ചെലവഴിക്കാമെന്ന് അവൾ വാക്ക് കൊടുത്തു.

അടുത്ത ദിവസം രണ്ട് മണിയോടുകൂടി നീലു ക്ലാസ് കട്ട് ചെയ്ത് കോളേജിന് പുറത്തേക്ക് ഇറങ്ങി. അവളെയും കാത്ത് ഓട്ടോയിൽ രാജു ഇരിപ്പുണ്ടായിരുന്നു.

രാജുവേഗം നീലുവിനെ ഓട്ടോയിൽ പിടിച്ചു കയറ്റി.സൈഡിൽ ഉള്ള ഷീറ്റ് വലിച്ചിട്ടു…അവൻ ഈ ആറുമാസക്കാലത്തിനിടയിൽ അവളെ അനാവശ്യമായി ഒന്നു തോട്ടിട്ടുപോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവന്റെ ഒപ്പം പോകാൻ അവൾക്കോട്ടു മടിയുണ്ടായിരുന്നില്ല.

അന്ന് ഏറെ നേരം രാജുവിന്റെയൊപ്പം ചിലവഴിച്ചു വീട്ടിലെത്തുമ്പോൾ അവളെയുംകാത്തു ഏട്ടന്മാർ ഉമ്മറത്തിരിപ്പുണ്ടായിരുന്നു. ആ ഇരിപ്പിൽ തന്നെ പന്തികേട് തോന്നി. നീലു ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.

ഉമ്മറം നടന്നതും വല്യേട്ടന്റെ വിളിവന്നു.ഇന്ന് നീ ആരോടൊപ്പം ആയിരുന്നു.. ഉച്ച മുതൽ…… കരണം പുകച്ചൊരു അടിയോടു കൂടിയായിരുന്നു ആ ചോദ്യം.

നീലു ഒന്നു ഉലഞ്ഞുകൊണ്ട് ഉമ്മറപ്പടിയിൽ ചാരിനിന്നു കയ്യിൽ നിന്ന് പുസ്തകങ്ങൾ നിലത്തേക്ക് ചിതറി വീണു.

കുടുംബത്തിന്റെ മാനം കളയാനായിരുന്നു പുറപ്പാട് എങ്കിൽ വെട്ടിത്തുണ്ടമാക്കി കളയും. പഠിക്കാൻ എന്ന് പറഞ്ഞു ഇവിടെ നിന്ന് ഇറങ്ങിപ്പോകുന്നത് വല്ലവന്റെ ഒപ്പം ഓട്ടോ യിൽ കയറാനാണല്ലേ..

മതിയാക്കി കൊള്ളണം എല്ലാo ഇന്നത്തോടുകൂടി. ഇനി നീ കോളേജിലേക്ക് എന്ന് പറഞ്ഞ് ഈ പടി ഇറങ്ങിയാൽ നിന്റെ മുട്ടുകാൽ തല്ലിയൊടിക്കും. ശക്തിയായി ഒന്ന് അകത്തേക്ക് തള്ളി വല്യേട്ടൻ അവളെ.

അമ്മയുടെ ശരീരത്തിൽ ഇടിച്ചാണ് അവൾ നിന്നത്. കൊണ്ടുനടന്ന് കൊഞ്ചിച്ചപ്പോൾ തന്നെ പറഞ്ഞതാണ് ഞാൻ. അപ്പോൾ കേൾക്കാൻ വയ്യായിരുന്നു ഇപ്പോൾ എന്തായി. പുന്നാരിച്ച് കുഞ്ഞി പെങ്ങൾ വഴിതെറ്റിയത് ചേട്ടന്മാർ അറിയാതെ പോയി.

അമ്മയുടെ രൂക്ഷമായ വാക്കുകൾ കൂടി കേട്ടപ്പോൾ അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി.

രാജുവിനെ വിവരങ്ങളൊന്നും അറിയിക്കാനുള്ള മാർഗം നീലുവിന്റെ കയ്യിൽ ഇല്ലായിരുന്നു. ഇനി എന്ത് ചെയ്യുമെന്ന് ഓർത്ത് അവൾ വിഷമിച്ചു.

ഒരാഴ്ച വളരെ വേഗത്തിൽ കഴിഞ്ഞുപോയി. അടുത്ത സുഹൃത്ത്‌ അവളെ അന്വേഷിച്ചു വീട്ടിലെത്തി. അച്ഛനും ഏട്ടന്മാരും ഇല്ലാത്ത സമയം ആയതിനാൽ അവൾ രഹസ്യമായി രാജു പറഞ്ഞയച്ച വിവരം നീലുവിനെ അറിയിച്ചു.

രാത്രിയിൽ എല്ലാരും ഉറങ്ങി കഴിഞ്ഞപ്പോഴേക്കും കൂട്ടുകാരിയോട് പറഞ്ഞതനുസരിച്ച് നീലു തന്റെ ബാഗ് എല്ലാം പാക്ക് ചെയ്തു വച്ചു. അച്ഛനും ഏട്ടന്മാരും പുറത്തുപോയ സമയം നോക്കി അമ്മയോട് മുട്ടാപോക്ക് പറഞ്ഞ് അവൾ പുറത്ത് ചാടി.

നേരെ ബസ്റ്റാൻഡിലേക്ക് നടക്കുമ്പോൾ ആരും കാണരുത് എന്ന പ്രാർത്ഥന മാത്രമായിരുന്നു. ബസ്സിൽ രാജുവിനോടൊപ്പം ഇരിക്കുമ്പോൾ അവൾക്ക് സന്തോഷം സഹിക്കാൻ കഴിഞ്ഞില്ല.

ഒരു ബസ്സിൽ നിന്നും അടുത്ത ബസ്സിലേക്ക് മാറി മാറി കയറി. അങ്ങനെ ഏകദേശം വൈകുന്നേരത്തോടു കൂടി രാജുവിന് ഒപ്പം എവിടെയോ വന്നിറങ്ങി.

അവൾക്ക് സ്ഥലം അത്ര പരിചയം ഉണ്ടായിരുന്നില്ല.. അവിടെനിന്നും സുഹൃത്തിന്റെ കാറിൽ യാത്ര തുടങ്ങി… അയാളോടൊപ്പം സീറ്റിൽ ഇരിക്കുമ്പോൾ അവളെ രാജു തന്റെ ശരീരത്തിലേക്ക് ചേർത്തുപിടിച്ചു.

അവന്റെ വിരലുകൾ അവളുടെ ശരീരത്തിൽ ഇതുവരെ അറിയാത്ത വികാരങ്ങൾക്ക് തീകൊളുത്തിയപ്പോൾ …. അവൾ വേഗം അവനിൽ നിന്ന് നീങ്ങിയിരുന്നു .

ആൾതാമസം ഇല്ലാത്തതുപോലെ തോന്നിക്കുന്ന ഒരു വീടിനുമുന്നിൽ കാർ ചെന്നുനിന്നു. രാജുവിനൊപ്പം നീലു ഇറങ്ങി. ആ വീടിനുള്ളിലേക്ക് കയറുമ്പോൾ തന്നെ.

കുറച്ചുദിവസമായി ആൾതാമസം ഇല്ലാതെ അടച്ചിട്ടിരുന്ന് വീടാണെന്ന് മനസ്സിലായി. അവൻ ചേർത്തുപിടിച്ചപ്പോൾ അവൾ മറ്റൊന്നും ചിന്തിക്കാതെ മുറിയിലേക്ക് പോയി.

മുറിയിൽ ചെന്ന് ബാഗ് കട്ടിലിൽ വച്ച് അവളിരുന്നു..ഇതെവിടെയാണ് ഇവിടെ ആൾത്താമസമില്ലേ…

ഇതെന്റെ ഒരു സുഹൃത്തിന്റെ വീടാണ് തൽക്കാലം അവൻ നമ്മൾക്ക് വേണ്ടി തന്നതാണ്.. ഒന്ന് ഒതുക്കി വൃത്തിയാക്കി ഇവിടെ കൂടാം . നിന്റെ അച്ഛന്റെയും ചേട്ടന്മാരുടെയും കൺവെട്ടത്ത് നിന്ന് അല്പം ദൂരത്താണ് നല്ലത്.

ഇതാവുമ്പോൾ പെട്ടെന്ന് ആരും കണ്ടുപിടിക്കില്ല.. അകത്ത് ബാത്റൂം ഉണ്ട് നീ ഒന്ന് ഫ്രഷ് ആയിട്ട് ഇരിക്ക് ഞാനിതാ വരുന്നു. രാജു പുറത്തേക്കു പോയതും അവൾ കയ്യിൽ കരുതിയിരുന്ന ഒരു ചുരിദാർ എടുത്തുകൊണ്ട് വാഷ് റൂമിലേക്ക് പോയി.

വാഷ്റൂമിൽ നിന്നും പുറത്തേക്കിറങ്ങി വരുമ്പോൾ മുറിയിൽ രാജു ഉണ്ട്..അവൾ രാജുവിന്റെ അടുത്തേക്ക് ചെന്നതുംഅവൻ അവളെ വലിഞ്ഞു മുറുക്കി

പുറത്തുനിന്ന് വാങ്ങി കൊണ്ടുവന്ന ഭക്ഷണം ഇരുവരും പങ്കിട്ടു കഴിച്ചു.പെപ്സി പൊട്ടിച്ചു ഗ്ലാസിൽ ഒഴിച്ച് അവൾക്ക്നേരെ നീട്ടി.

അവൾ അത് കുടിച്ചു കഴിഞ്ഞപ്പോഴേക്കും..
അവളിലേക്ക് ഒരിക്കൽ കൂടി വികാരത്തിന്റെ അഗ്നി തെളിയിച്ചു. ഇതുവരെ അറിയാത്ത വികാരച്ചൂടിൽ അവൾ തിളച്ചുമറിഞ്ഞു. അവളിലേക്ക് ആളിപടരാൻ അവനു അധിക സമയം വേണ്ടിവന്നില്ല.

ബോധം മറഞ്ഞു ബെഡിലേക്ക് വീഴുമ്പോൾ അവൾ അറിഞ്ഞില്ല ആ മുറിയിലേക്ക് കയറി വന്നവരെ..

തലക്കു സാധ്യമായ കനം അനുഭവപ്പെട്ടു. അടഞ്ഞ കണ്ണുകളെ അവൾ വലിച്ചു തുറന്നു നോക്കുമ്പോൾ സ്ഥാനം മാറിയ വസ്ത്രങ്ങൾ ബെഡിൽ അങ്ങിങ്ങായി ചിതറി കിടക്കുന്നു.

ശരീരത്തിന് നുറുങ്ങുന്ന വേദന തന്റെ ശരീരത്തിലേക്ക് നോക്കിയ അവളുടെ കണ്ണുകൾ പൊട്ടി ഒഴുകുവാൻ തുടങ്ങി ശരീരമാകെ കടിച്ചു മുറിച്ചിരിക്കുന്നു ചുണ്ടുകളിൽ എരിവ് വലിച്ചു…. ചോര തുപ്പി നിലത്തേക്ക്.. ബെഡിൽ ചോര പാടുകൾ.

താൻ വലിയൊരു ചതിയിൽപ്പെട്ടിരിക്കുകയാണ് എന്ന് നീലുവിന് മനസ്സിലായി. പക്ഷേ രക്ഷപ്പെടുന്നതിനുള്ള ഒരു വഴിയും അവൽക്കു മുന്നിൽ തെളിഞ്ഞില്ല. മുറിയിലെ വാതിൽ തുറക്കുന്നത് കേട്ട് അവൾ പേടിച്ച് ബെഡ്ഷീറ്റ് വലിച്ചുവാരി ചുറ്റി..

അകത്തേക്ക് കയറി വന്ന രാജുവിനെ കണ്ടപ്പോൾ അവളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി..

ബെഡ്ഷീറ്റും അടിച്ചു മൂടിക്കൊണ്ട് അവൾ കൊടുങ്കാറ്റ് പോലെ അവൻ അടുത്തേക്ക് പാഞ്ഞു..

ദ്രോഹി നീയെന്നെ ചതിക്കുകയായിരുന്നല്ലേ.. ഇതിനുവേണ്ടി ഞാൻ എന്ത് ദ്രോഹമാണ് നിന്നോട് ചെയ്തത്.

കുറച്ചുകാലമായി ഞാൻ നിന്നെ നോട്ടമിട്ട് വച്ചിട്ട് സൗകര്യത്തിന് ഒന്ന് കൊത്തി നോക്കിയപ്പോഴേക്കും നീയായി തന്നെ എന്റെ വലയിൽ വന്ന് വീഴുന്നു.

അതുകൊണ്ടുതന്നെയാണ് നിന്റെ മുന്നിൽ ഒരു പ്രണയ നാടകം അഭിനയിച്ചത്. ഞാൻ എനിക്ക് എന്ത് കിട്ടിയാലും എന്റെ സുഹൃത്തുക്കളുമായി പങ്കിടാറുണ്ട് അത് നിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു.

അതുകൊണ്ട് മോൾ വലിയ പതിവ്രത വേഷം ഒന്നും കെട്ടാതെ ഞങ്ങളോട് സഹകരിക്കുക. ഇന്ന് രാത്രി തന്നെ നിന്നെ ഞങ്ങൾ ഇവിടെ നിന്ന് മാറ്റും..

പിന്നെ നിന്റെ ജീവിതം ഇതിനേക്കാൾ സുന്ദരമായിരിക്കും.. അതുകൊണ്ട് ഈ ആഹാരം ഒക്കെ എടുത്ത് കഴിച്ച് ആ കാണുന്ന പൊതിയിലെ വസ്ത്രം ഒക്കെ ധരിച്ച് മിടുക്കിയായിരിക്കണം..

ഇവിടെനിന്ന് രക്ഷപ്പെടാം എന്നുള്ള ചിന്തയൊന്നും വേണ്ട.. നിനക്ക് അതിന് കഴിയുകയുമില്ല, അതും പറഞ്ഞുകൊണ്ട് രാജു മുറി അടച്ച് പുറത്തേക്കിറങ്ങി.

ഒന്ന് ഉറക്കെ കരയാൻ പോലും കഴിയാതെ അവൾ അവിടെ സ്തംഭിച്ചിരുന്നു. തനിക്ക് കരയാൻ പോലുമുള്ള അവകാശം ഇല്ല ഈ വിധി താൻ ചോദിച്ചു വാങ്ങിയതാണ് പാടുപെട്ട് വളർത്തി വലുതാക്കിയ അച്ഛനെയും ജേഷ്ഠന്മാരെയും അമ്മയെയും മറന്നു.

അവരെ പറ്റിച്ച് വീടുവിട്ടിറങ്ങിയതിന് ദൈവമായി തന്ന ശിക്ഷയാണ്. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവൾ ആരും അറിയാതെ അമ്മയുടെ ഒരു കുഞ്ഞു ഫോൺ കൈവശപ്പെടുത്തിയിരുന്നു. അതിൽനിന്നും ജേഷ്ഠന്റെ മൊബൈലിലേക്ക് വിളിച്ചു.

പരിചയമില്ലാത്ത നമ്പരിൽ നിന്നും കോൾ വന്നിട്ടും അയാൾ കോൾ അറ്റൻഡ് ചെയ്തു. മറുപുറത്തു നിന്നും സഹോദരിയുടെ കാര്യങ്ങൾ കേട്ട് അവൻ അലറി നിലവിളിച്ചു. അച്ഛനോടും ജ്യേഷ്ഠന്മാരോടും മാപ്പ് പറഞ്ഞു അവൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു.

പിന്നെ വളരെ വേഗത്തിലാണ് കാര്യങ്ങൾ എല്ലാം നടന്നത്. വന്ന കോളിന്റെ ഡീറ്റെയിൽസ് എടുത്ത് സ്ഥലം ട്രയ്സ് ചെയ്തു.

അച്ഛനെയും ജ്യേഷ്ഠന്മാരെയും അറിയിച്ചു പോലീസുമായി അവിടേക്ക് എത്തുമ്പോൾ ഏകദേശം രണ്ടര മണിക്കൂർ കഴിഞ്ഞു. ആ വലിയ വീടിനെ നിമിഷനേരം കൊണ്ട് തന്നെ പോലീസ് വളഞ്ഞു. എല്ലാവന്മാരെയും പിടിച്ചു മുകളിലത്തെ മുറി തുറക്കുമ്പോഴേക്കും..

അവിടെ ഒരു ബെഡ്ഷീറ്റിൽ തന്നെ നഗ്നത മറച്ചു കൊണ്ട് ഫാനിൽ തൂങ്ങിയാടുന്ന നീലു വിനെയാണ് കണ്ടത്. അച്ഛനും ചേട്ടനും വാവിട്ട് നിലവിളിച്ച് നിലത്തേക്ക് ഇരുന്നു.

തങ്ങളുടെ അനിയത്തിക്ക് പറ്റിയ വിധിയെ ഓർത്ത് അവർ വിലപിച്ചു.അടുത്ത ദിവസങ്ങളിൽ പത്രത്തിലും മീഡിയയിലും അവളായിരുന്നു… വാർത്ത.

നമുക്ക് ചുറ്റും ഇതുപോലെ ഉള്ള നീലുമാർ ഉണ്ട്. എടുത്തുചാടിയുള്ള പല തീരുമാനങ്ങളും ഇതുപോലെയൊക്കെയാണ് അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *