രചന: സുനിൽ പാണാട്ട്
ഏട്ടോ ഒരു സന്തോഷ വാർത്തയുണ്ട് എനിക്ക് ചെലവ് ചെയ്യണം ട്ടാ…നിന്നെ കെട്ടിയതിൽ പിന്നെ എനിക്ക് ചിലവ് തന്നെയല്ലെ ദേവൂട്ടി ഇനിയെന്തിനാ പ്രത്യേഗിച്ച് പറയണെ…
ഹേയ് ഇത് അതല്ല മനുഷ്യാ മ്മടെ കുട്ടൂസിന് ഒരു കൂട്ട് വരുന്നൂന്…അവന് ആര്കൂട്ട് എന്തൂട്ടാ നീ പറയേണെ ഒന്ന് തെളിച്ച് പറയെന്റെ പോത്തൂട്ടി ഇഷ്ടം കൂടിയാൽ എന്റെ ദേവൂട്ടി എനിക്ക് പോത്തൂട്ടിയാവും….
ഓ എന്റെ പൊട്ടൻ ഏട്ടാ നിങ്ങൾ വീണ്ടും ഒരച്ഛനാവാൻ പോണ്ന്ന് മണ്ടൂസ് ഒന്നും അറിയില്ല ….
ഇത് കേട്ടതും മ്മടെ മനസ്സിൽ പാറെമേകാവിന്റെ ഒരു വെടികെട്ടാ പൊട്ടി ….രണ്ട് കൈ കൊണ്ടും അവളെ വാരിയെടുത്ത് കവിളത്തൊരു ഉമ്മയാപെടച്ചു ..
ഹും ഇവളെന്താ ഇന്ന് പല്ല് തേച്ചില്ലെ ?ഹേയ് ഭായ്മുജേ ചോട്തോ ആപ്പ് ക്യാ കർറെ പാകലോകയേ ക്യാ ……
ഹിന്ദിയിലുള്ള ചോദ്യം കേട്ടപ്പഴാണ് മ്മള് എടുത്ത് പൊക്കീത് മ്മടെ ദേവൂട്ടിനെ അല്ലാനും
ഞാനിപ്പോൾ പ്രവാസി മണ്ണിൽ നിന്ന് നാട്ടിലേക്ക് ഫോൺ ചെയ്യായിരുന്നു എന്നും
തൊട്ടടുത്ത് നിന്ന് ഫോൺ ചെയ്യ്ത ബംഗ്ഗാളിയെ ആണ് നുമ്മപൊക്കി ഉമ്മവച്ച തെന്നും മനസ്സിലായത്…
താഴേനിർത്തിയതും അയ്യെ ഇയാളിത്ര വൃത്തികെട്ടവനായിരുന്നോ എന്ന രീതിയിൽ ലവൻ എന്നെ നോക്കിയത് കണ്ട് മ്മള് കണ്ണിറക്കി കാണിച്ചു…..
അല്ല പിന്നെ മ്മള് ചമ്മി അവൻ ഒച്ചവച്ചില്ലെങ്കിൽ ഇനിയും ചമ്മിയെനെ…മലയാളിയോടാ ലവന്റെ കളി വല്ല പാക്കിസ്ഥാനിയും ആയിരുന്നെങ്കിൽ എന്റെ പപ്പും തോലും പറിച്ചേനെ….
അതിൽ പിന്നെ എന്നെ കണ്ടാൽ ഒരു കൈ അകലത്തിലെ നിൽക്കു അവൻ..
അതെയ് കഴിഞ്ഞ പ്രാവശ്യം പ്രസവസമയത്ത് വരാന്ന് പറഞ്ഞ് നൈസ്സായി ന്നെ പറ്റിച്ചു ഈ പ്രാവശ്യം എന്തായാലും വരണം
ഞാൻ വേറെ ഒന്നും ആവശ്യപെടുന്നില്ലല്ലോ ഏതൊരു പെണ്ണിന്റെയും ആഗ്രഹമാണ് ഈ സമയത്ത് ഭർത്താവ് കൂടെ ഉണ്ടാവണന്നുള്ളത്….
അതിനെങ്ങനാ മ്മടെ കെട്ടിയോന് അങ്ങനെ ഒരു ചിന്തയേ ഇല്ല അവൾ പരാതിയുടെ കെട്ടഴിച്ചൂ ഇനി ഒരു രക്ഷയും ഇല്ല….
ന്റെ ദേവൂട്ടി എനിക്കാഗ്രഹമില്ലാണ്ടാണോ കഴിഞ്ഞവട്ടം കല്യാണത്തിന്റെ കടോം വീട് പണിടെ കടോം എല്ലാം കൂടെ ശ്യാസംവിടാൻ പറ്റാത്ത അവസ്ഥ അല്ലാർന്നോ എല്ലാം അറിയണ നീ തന്നെ ഇങ്ങനെ പറയണംട്ടാ…
ഈ പ്രാവശ്യം എന്തായാലും വരാൻ ശ്രമിക്കാട്ടാ അല്ല വരും ട്ടാ …..ഓഫിസിൽ കാര്യം പറഞ്ഞപ്പോൾ കഷ്ടപെട്ട് മൂന്ന് മാസത്തെ ലീവ് ഒപ്പിച്ചു എന്തായാലും ദേവൂട്ടി നോട് ഇപ്പോൾ പറയണ്ട ഡെയ്റ്റിന് പത്ത് ദിവസ്സം മുൻപ് വരൂന്ന് പറയാം ഒരു സർപ്രയ്സ്സ്……
അതെയ് മാസം എട്ടാവാറായി എന്നെ ഉറങ്ങാൻ പോലുംസമ്മതിക്കണില്ല എപ്പഴും ചവിട്ടും അനക്കവുമാ വയറ്റിൽ കിടന്ന്
ഓ അതിനെങ്ങനാ നിങ്ങൾക്കത് വല്ലതും അറിയോ….
അച്ഛന് ഇതിന് യോഗമില്ലെങ്കിലും മോന് യോഗമുണ്ട് അവൻ ഇടക്ക് വയറ്റത്ത് ചെവി വച്ച് കിടക്കും ഇടക്ക് നല്ല അനക്കം കേട്ടപ്പോൾ അവൻ എന്നോട് ചോയ്ക്കാ ഉണ്ണി വയറ്റിൽ കിടന്ന് സൈക്കിൾ ചവിട്ടാണോ അമ്മേന്ന് അന്ന് ഞാൻ കൊറെ ചിരിച്ചൂ ….
അവന് ഉണ്ണിനെ കാണാൻ കൊതിയായിന്ന് എന്നും ചോതിക്കും ഉണ്ണി എപ്പഴാ പൊർത്ത് വരാ അമ്മെന്ന്ദിപ്പ ലവൾ പറഞ്ഞ ഡയലോഗ് മ്മടെ ചങ്കിനിട്ട് കൊണ്ട ഒരു പഞ്ച് ഡയലോകാർന്നൂട്ടാ …അല്ലെലും ഞങ്ങൾ പ്രവാസികൾക്ക് ഇതിനൊന്നും യോഗമില്യാലോ ..
ഭാര്യയുടെ പ്രസവം വേണ്ടപ്പെട്ടവരുടെ കല്യാണം .ഉത്സവങ്ങൾ
ഒരു വിശേഷങ്ങൾക്കും നാട്ടിൽ കൂടാൻപറ്റാത്തവരാണ് പ്രവാസികൾ ….
ആഗ്രഹമില്ലാണ്ടല്ലാട്ടാ ഒന്നിന് പുറകെ ഒന്നായി വരുന്ന ബാദ്ധ്യതകൾ….
ഏട്ടാ ഇന്നത്തെ ദിവസ്സത്തിന്റെ പ്രത്യേകത അറിയോ???എന്തൂട്ട് പ്രത്യേകത ?അല്ലെങ്കിലും നമ്മുടെ കാര്യം ഓർക്കാൻ എവിടാനേരം ല്ലെ കഴിഞ്ഞ ആഴ്ച വിളിച്ചപ്പ എന്തൊക്കെയാ പറഞത് സർപ്രയ്സ്സ് ഗിഫ്സ്റ്റ് ഒലക്കടെമൂട് വല്ല
FBലെ പെണ്ണങ്ങടെ പെർന്നാളാണെങ്കിൽ ഇപ്പോ അവരുടെ ടൈം ലൈനിൽ പോസ്റ്റും കമന്റും ഇട്ട് നിറച്ചെനെ ഹും വല്ലാത്ത മനുഷ്യൻ തന്നെ……
സ്ച്ചോ മറന്നതാ സോറി ദേവൂട്ടി…നോക്ക് ഇത് പറഞ്ഞിട്ടും ഒരു ഹാപ്പി ബർത്തഡേ പോലും പറഞ്ഞില്ല ദുഷ്ടൻ മിണ്ടൂലഹേയ് പിണങ്ങി പോവല്ലെ പോത്തൂട്ടി…
പെണങ്ങിതല്ല മനുഷ്യാ അരാണ്ട് കോളിങ്ങ് ബെല്ലടിക്കണ് ഒന്ന് കട്ടാക്കിട്ട് വിളിക്കോ ഞാൻ ആരാന്ന് നോക്കട്ടെട്ടാ..ശരി നോക്ക് ട്ടാ..
വാതിൽ തുറന്നതും ഹാപ്പി ബർത്തഡെ ദേവൂട്ടിന്ന് പറഞ്ഞ് ചിരിച്ച് നിക്കണ മ്മളെ കണ്ടതും സമ്മാനമായി എന്നെ തന്നെ പിടിച്ചോ എന്ന് പറഞ്ഞതും വിശ്വസിക്കാനാവാതെ നിന്നവൾ
എന്നെകണ്ട്സന്തോഷം കൊണ്ട് കരഞ്ഞ് പോയിഇതായിരുന്നു ല്ലെ എന്നോട് പറഞ്ഞ സർപ്രയ്സ്സ് ഗിഫ്റ്റ് …’തിരക്കിനിടക്ക്ഫോണിലെ നമ്പറും ഞാൻ നോക്കിയില്ല ഏട്ടാ……
അവളെ ആ കോലത്തിൽ ആദ്യയിട്ട് കാണുവായിരുന്നു ഞാൻ ഫോട്ടോയിൽ കണ്ടിട്ടുണ്ടെങ്കിലും വയറൊക്കെ പുറത്ത് തള്ളി ഒരു കൈ എളിയിലുംകൊടുത്തെന്റെ ദേവൂട്ടി ….
മ്മളും അവളെ അനുകരിക്കാൻ ഒന്ന് ശ്രമിച്ചു അതിനുള്ള സമ്മാനം കയ്യിൽ തന്നെ ഒരു പിച്ചായിരുന്നു ഹോ വേദനിച്ചൂട്ടാ എന്തൊരു പിച്ചാഇത് …
വേദനിച്ചുന് കണ്ടപ്പോൾ അവളുടെമുഖം വാടി …പിന്നെ എനിക്ക് സർപ്രയ്സ്സ് തന്ന പോലെ ഏട്ടനും ഞാൻതരട്ടെ ഒന്ന് …
എന്തൂട്ട് സർപ്രയ്സ്സ് വല്ല കൂർക്കകൂട്ടാനോ ചക്കപുഴുങ്ങിയതോ കപ്പ പുഴിങ്ങിയതോആവും നിന്റെ സർപ്രയ്സ്സ്..അതൊന്നുമല്ലേട്ടാ
അതല്ലെങ്കിൽ കഴിഞ്ഞ വെഡ്ഡിങ്ങ് ഡേയ്ക്ക് തന്നപോലെ ഷർട്ടും ജീൻസും ആവൂല്ലെ..???
അതൊന്നുമല്ല മനുഷ്യാ ഇത് നിങ്ങൾ ഒരിക്കലും മറക്കാത്ത സർപ്രയ്സ് ആവും പറയട്ടെ??എന്നാ പറവേഗം പറഎന്റെ ഈ വയറിൽ ഒന്ന് തല വച്ച് നോക്കിക്കേ…
ശരിയാ വർത്താനത്തിനിടക്ക് അത് നോക്കാൻ മറന്നു അതിനാണെന്ന് തോന്നണു ചെവി അവിടെ വച്ചതും ഒരു കുഞ്ഞികാല് കൊണ്ടുള്ള ചവിട്ട് എനിക്ക് മുഖത്ത് ഒരുതലോടലായി കിട്ടി …
അച്ഛനാണ് പോലും അച്ഛൻ ഇത്ര നേരമായിട്ടും എന്നെ ശ്രദ്ധിക്കാത്ത അച്ഛൻ ….ഹോ വേദനിച്ചു ഇപ്പോൾ എപ്പഴും ഇത് തന്നാ പണി ഈ ചവിട്ടലും മറിച്ചിലും
ഇങ്ങനെ ഒക്കെ പുറത്തേക്ക്മുഴച്ച് വരുംല്ലെ കയ്യും കാലും ദേവൂട്ടിയെ??
അതല്ലെ ഏട്ടാ ഞാൻ എന്നുംപറയാറ്
ഇതൊന്നും കണ്ടില്ലെങ്കിൽ വലിയ നഷ്ടം തന്നെയാ മ്മടെ ജീവിതം ഇപ്പഴേങ്കിലും വന്നത് നന്നായെന്ന് എനിക്ക്തോന്നി…
ഇതൊന്നുമല്ല ഏട്ടാ ഞാൻ പറഞ്ഞ സർപ്രയ്സ്സ് …പിന്നെ????ഇതിനകത്ത് ഒരാളല്ല രണ്ട് മക്കളുണ്ട് നമ്മുടെ ഇരട്ട കുട്ടികൾ…..
സന്തോഷം കൊണ്ട് കണ്ണ് നിറഞ് ഇത്രമാസമായിട്ടും എന്നോട് പറയാണ്ട് ഒളിച്ചു വച്ചവൾ എന്ത് ചെയ്യണമെന്നറിയാതെ നിലത്ത് തരിച്ചിരുന്നു പോയി വല്ലാത്ത ഒരു സർപ്രസ്സ് ഒരിക്കലും മറക്കാൻ പറ്റാത്തത് ..
നെറുകയിൽ ഉരു തുള്ളി കണ്ണുനീർ ഇറ്റുവീഴുന്നുണ്ടായിരുന്നു അവളുടെ കണ്ണിൽ നിന്നിറ്റ സന്തോഷ കണ്ണുനീർ…
അവളുടെ നെറ്റിയിൽ ഒരു മുത്തം നൽകുമ്പോൾ മനസ്സ് കൊണ്ട് ഞാൻ പറഞ്ഞു …..
സ്നേഹിച്ച പെണ്ണിനെ കെട്ടാൻ പറ്റുന്നവരല്ല ഭാഗ്യവാൻന്മാർകെട്ടിയ പെണ്ണിനെ ജീവിതകാലം മുഴുവൻ സേനഹിക്കാൻ കഴിയുന്നവരാ…