അരയിൽ നിന്നും ഒരു വൈബ്രേഷൻ ചെറിയ ഒരു ഇക്കിളി തോന്നി മ്മടെ ഫോൺ റിങ്ങ് ചെയ്യ്തതാണെയ് ..! “രമേശാ മ്മടെ ഇരിങ്ങാലക്കുട

രചന: സുനിൽ പാണാട്ട്

,,ദേവീ മഹാമായെ മ്മടെ കാര്യം അറിയാലോ എന്നും പറഞ്ഞത് തന്നെ പറഞ്ഞ് ബോറടിപ്പിക്കാന് വിചാരിക്കല്ലെ കല്യാണം കഴിക്കാൻ മൂന്ന്മാസത്തെ ലീവിന് വന്നതാ മാസം

രണ്ടാവാറായി ഇത് വരെ ഒന്നും ശരിയായില്ല ഒന്ന് മനസ്സ് വക്കണെ ആരും കാണാണ്ട് നേർച്ചപെട്ടില് ചോക്ക്ളേറ്റ് വാങ്ങിച്ചിട്ടേക്കാം..!

“അമ്പലത്തിൽ നിന്ന് പ്രാത്ഥനയും കഴിഞ്ഞ് പുറത്തിറങ്ങിയതും മ്മടെ അരയിൽ നിന്നും ഒരു വൈബ്രേഷൻ ചെറിയ ഒരു ഇക്കിളി തോന്നി മ്മടെ ഫോൺ റിങ്ങ് ചെയ്യ്തതാണെയ് ..!

“രമേശാ മ്മടെ ഇരിങ്ങാലക്കുട പറഞ്ഞപെണ്ണിന്റെ വീട്ടുക്കാർ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ഇന്ന് പോവാൻ പറ്റോ..?

“ബ്രോക്കർ നാരായണേട്ടനാ
ദേവി മ്മടെ പ്രാർത്ഥന ഇത്ര പെട്ടന്ന് കേട്ടോ??…

“പിന്നെന്താ ഏട്ടാ ഇപ്പ തന്നെ പോവാലോ ഏട്ടൻ അനിലിന്റെ കടയിലേക്ക് വാ ഞാനിപ്പ വരാം ..!

“നേരെ വീട്ടിൽ പോയി അമ്മയോട് കാര്യം പറഞ്ഞ് മുണ്ട് മാറ്റി ജീൻസും കുത്തി കയറ്റി പുറത്തേക്ക് ഇറങ്ങി അനിയുടെ കടയിലേക്ക് വച്ച് പിടിച്ചു …

“പെണ്ണുകാണാൻ പോകുമ്പോൾ കൂടെ വരാറുള്ളത് എന്നും അവനാ മ്മടെ കടമുറി വാടകക്ക് നടത്തുന്നോനാണെയ്…!

“അവനോട് കാര്യം പറഞ്ഞപ്പോഴേക്കും നാരാണേട്ടനും എത്തി കടയിലെ ജോലിക്കാരോട് കാര്യം പറഞ്ഞ് അവന്റെ കാറിന്റെ താക്കോലും എടുത്തവൻ പുറത്തേക്ക് വന്നപ്പോഴാ തൊട്ടടുത്ത പച്ചക്കറികടക്കാരൻ രാജപ്പന്റെ ചോദ്യം….

“ഇന്നെവിടാ രമേശാ ചായ കുടിന്ന് …?”ശകുനം മുടക്കി അവനെ കണ്ടിറങ്ങിയാ പെണ്ണ് പോയിട്ട് പെണ്ണിന്റെ ഫോട്ടോ പോലും കിട്ടില്ല മ്മടെ തൃശ്ശൂർ കാരുടെ മാത്രം സ്പെഷിലായ നാല്തെറി വിളിച്ചു എന്നിട്ട്കാർക്കിച്ചൊരു തുപ്പും പൂശി..!

“പെണ്ണ് കിട്ടാത്തേന് എന്നെ തെറിവിളിച്ചിട്ടെന്ത് കാര്യം നിന്റെ ഒരു ഫ്ലക്സ്സ് തൃശ്ശൂര് ബസ്റ്റാന്റിൽ വച്ചാ മതിടാ ഏതെങ്കിലും പെണ്ണുങ്ങൾ കണ്ടിഷ്ടപെട്ടോളും ..!

” അവനോടോന്നും പറഞ്ഞിട്ട് കാര്യമില്ലടാ അവനെ ജനിപ്പിച്ച സമയം ശരിയല്ല..! നീ അങ്ങട് നടക്ക് രമേശാ അനിയെന്റെ തോളിൽ കൈയ്യിട്ടും കൊണ്ടാണത് പറഞ്ഞത് ..!

“നാരെണെട്ടാ..! പെണ്ണിന്റെ വീട്ടിൽ പറഞ്ഞില്ലെ ചെക്കൻ കഷണ്ടിണ്ന്ന് ഇനി അവടെ ചെല്ലുമ്പോ ഇതും പർഞ്ഞ് മൊടങ്ങോ?…

“എല്ലാർടെം വിചാരം കഷണ്ടി ഒരുരോഗാന്നാ മ്മടെ രമേശനെ പോലെ കുടിം വലിംമറ്റ് ദുശ്ശിലങ്ങളും ഇല്യാണ്ട് ഒരു ചെക്കനെ കിട്ടണെങ്കെ ഇന്നത്തെക്കാലത്ത് തപസ്സാ ഇരിക്കണം’…!

” ഹേയ് ഇവനെന്തൂട്ടാനെയ് കുറവ് തലേലെ മുടിമ്യാണ് കാര്യംന്നാ എല്ലാചുള്ളത്തോൾടെ വിചാരം..!

“നീ പേടിക്കണ്ട്രാ രമേശാ നല്ല ചുള്ളത്തിനെ തന്നെ കിട്ടും നിൻക്ക് .. അനി ട്രൈവിങ്ങിനിടയിലും മ്മക്ക് ആന്മവിശ്വാസം തന്നു കൊണ്ടെയിരുന്നു..!

“നീ ശ്രദ്ധിച്ചിട്ട്ണ്ടറാ തലേമ്മെ മുടില്യാത്ത എല്ലാർടെം ഭാര്യമാര് സുന്ദരികളാന്നെയ്… “അല്ലെങ്കിൽ നീ ചുറ്റുവട്ട ത്തുള്ളോരെ ഒന്നങ്ങട് നോക്കിക്കെ എന്തെ ശരില്ലെ നാരേണേട്ടാ ?..

“പത്ത് പേര്ണ്ടങ്ങെ എന്റെ അറിവിൽ അതിലെട്ട് പേരടെം ഭാര്യമാര് സുന്ദരികളാ ഇനി നിങ്ങള് ഒന്ന് ചിന്തിച്ച് നോക്ക് ട്ടാ …

“അനിയുടെ വാക്ക് കേട്ട് ചിന്തിച്ചപ്പോൾ ശരിയാ ….
ചെത്താരൻ രാജേട്ടന്റെ ഭാര്യ സുന്ദരി…!
തെക്കെലെ ദിവാകരേട്ടന്റെ ഭാര്യ സുന്ദരി….. അങ്ങനെ അങ്ങനെ..!

“ഇവൻ നമുക്ക് ആത്മവിശ്വാസം തരണ് കണ്ടാ ഇതാണ്ഇവൻ മ്മടെചങ്ക് ചങ്ങാതിആവാൻ കാരണം എന്തിനും കട്ടസപ്പോർട്ട് ജീവൻ പോയാലും മ്മടെ കൂടെ നിൽക്കും..!

” അനിയെയ് ” അടുത്ത ജംക്ഷനീന്ന് എടത്തേക്ക് തിരിച്ചോട്ടാ എന്നട്ട് അവടെ കാണണ പലചരക്ക് കടേടെ അവടെ നിർത്തിക്കോ അവടെ ആരോടെലും ചോയ്ക്കാം വീട് നാരേണേട്ടൻ പറഞ്കഴിഞ്ഞപ്പോഴേക്കും കടയെത്തി..!

“വണ്ടി നിർത്തി അനി ഇറങ്ങി ഒരു പാകറ്റ് വിൽസും വാങ്ങി ഒന്ന് ചുണ്ടിലും ഫിറ്റ് ചെയ്യ്ത് ആസ്വതിച്ച് വലിച്ചപ്പോഴേക്കും നാരായണേട്ടൻ വീട്ടിലേക്കുള്ള വഴിയും മനസ്സിലാക്കി വന്നാർന്നു..!

“പെണ്ണിന്റെ വീട്ടിൽ വണ്ടി നിർത്തുമ്പോൾ അനിടെ ചോദ്യം ഇന്നും എല്ലാടെത്തെ പോലെ വെള്ളം കൽക്കീത് തന്യാവോ ഇവരും തരാ…!

“മിണ്ടാണ്ട് വാടാ ഇവിടെ കയ്യിലൊരു നുള്ളും കൊടുത്ത് മ്മള്പഹയന്..!”പെണ്ണിന്റെ അച്ഛൻ ഞങ്ങളെ അകത്തേക്ക്ഷണിച്ചു ..!”ട്രേയിൽ ചായയുമായി പെണ്ണിന്റെ അമ്മ വന്നു പുറകിലായി പെൺകുട്ടിയും …!

“ഇവനാണ് ട്ടാ ചെക്കൻ അനി ചൂടൻ ചായയും മോന്തി മ്മളെ ചൂണ്ടി പെണ്ണിനോടായത് പറഞ്ഞതും
പെണ്ണിന്റെ മുഖത്തെ ഭാവങ്ങട് മാറി…!

“പെട്ടന്ന് വന്നതിലും വേഗം തിരിച്ച്പോയ ആ സീൻ മ്മടെമുഖത്തടിച്ച പോലെ ആയി ..!”അതിനെ ന്യായികരിക്കാൻ പെണ്ണിന്റെ അച്ഛൻ ശ്രമിക്കുന്നുണ്ടായിരുന്നു അവൾക്ക് നാണായിട്ടാണെ അതാ ..!

“അപ്പോൾ അടുക്കളയിൽ നിന്നും മുറുമുറുപ്പ്കേൾക്കണ്ടായിരുന്നു ..!”ഹും..’ “ഞാൻ കരുതീത് ഫഹദിനെ പൊലെ കൊറച്ച് നെറ്റി കയറിയതാവുംന്നാ ഇതിപ്പ എനിക്കൊന്നും വേണ്ട ഈ ചെക്കനെ ..!

“ഇതും കൂടെ കേട്ടപ്പോൾ ഞങ്ങൾ പതുക്കെ എണീറ്റു അനി എന്നെ നോക്കി എന്നിട്ടവന്റെ പോക്കറ്റിൽ നിന്ന് 50 രൂപ എടുത്ത് ചായകൊണ്ട് വന്ന ട്രേയിൽ വച്ചു ഞങ്ങള് 3 ചായ കുടിച്ച് പോയെ അതിന്റെ കാശ് തരാണ്ട് പോണത് ശരിയല്ലല്ലോ ..?

“പിന്നെ കൂടുതൽ സംസാരിക്കാൻ നിക്കാത്തത് ഞങ്ങൾക്ക് കൊർച്ച് സംസ്ക്കാരം ഉള്ളോണ്ടാട്ടാ ആ ചുള്ളത്തിയോട് പറ ഇനി വേറെ ആരോടും ഇങ്ങനെ പെരുമാറരുതെന്ന്..!

“പുറത്തിറങ്ങിയപ്പോൾ മാറിനിന്ന് ആരെയോ വിളിച്ച് ഫോണിൽ സംസാരിച്ച് വണ്ടിയിൽ കയറിയ അനിയോടായി മ്മള് പറഞ്ഞു ഇനി നിർത്തി അടുത്ത വരവിന് നോക്കാടാ പെണ്ണെന്ന്…!

“നീ എന്തൂട്ട് മണ്ണാങ്കട്ടയാ പറയണെ ചില കന്നാലികൾക്ക് വിവരല്യാന്ന് വച്ച് എല്ലാരും അങ്ങനല്ല മ്മക്ക് ഇന്ന് ഒരണ്ണം കൂടെ കാണാൻ പോവാനുണ്ട്..!

“ഒരു ഒന്നരക്ക് അവിടെ എത്തണം ബ്രോക്കർ തിരക്കായോണ്ട് വരില്ല അട്രസ്സ് തന്നിട്ടുണ്ട് ..!

“ഒരു മണിക്ക് തന്നെ ഞങ്ങൾ പുറപ്പെട്ടു പെണ്ണിന്റെ വീടിന്റെ ഗെയ്റ്റ് തുറന്ന് അകത്ത് കടന്നതും നല്ല നാടൻ ചിക്കൻ കറിടെ മണങ്ങട് വന്നു..!

“ഹോ, “മനുഷ്യന് വിശന്നിരിക്കുമ്പളാ ഇമ്മാതിരി മണം ന്റെ രമേശാ ഇപ്പ രണ്ട് കിണ്ണം ചോറ്കിട്ട്യാ കറിടെ മണം ആസ്വതിച്ച് ഇവിടിരുന്നാ കഴിക്കാം ..!

“ഒന്ന് മിണ്ടാതിരിയെട തീറ്റ പ്രാന്താ അനിയോടായി മ്മളത് പറഞ്ഞപോഴേക്കും അവനകത്ത് കയറി കഴിഞ്ഞിരുന്നു..!

“അകത്ത് കയറി സെറ്റിമല് ചാരി ഇരുന്നപ്പഴക്കും മ്മടെ നായിക കയ്യില് വെള്ളം കൽക്കീതും കൊണ്ട് വന്നു…!

“ഇരുനിറക്കാരി ഐശ്വര്യമുള്ള മുഖം ഒറ്റ നോട്ടത്തിലെ ആർക്കും ഇഷ്ടാവും …!”ഈ വീട്ടിലും വെള്ളം കൽക്കീത് തന്നാണല്ലോടാ അനി പിറുപിറുത്തു..!

“വെള്ളം നോക്കാണ്ട് പെണ്ണിനെനോക്കടാ പൊട്ടാ…!”പെങ്കുട്ടി കൊഴപ്പല്ല്യ നീ വല്ലതും ചോയ്ക്ക്…!”പേരെന്താ..? എന്തൂട്ടാ ചെയ്യണെ..? മ്മടെ സ്ഥിരം ചോദ്യം …!

“പേര് നിഷ ഒരു പ്രൈവറ്റ് സ്കൂളിലെ ടീച്ചറാ ഒരു പുഞ്ചിരിയോടെയവൾ മറുപടിം തന്നു…!

” ടാ വല്ലതും ചോയ്ക്കാനും പറയാനും ഉണ്ടെങ്കിൽ അങ്ങട് മാറി നിന്ന് സംസാരിച്ചോ അതും പറഞ് അനിയെന്നെ കണ്ണിറുക്കി കാട്ടി..!

” എന്നാ മാറി നിന്നങ്ങട് സംസാരിച്ചാലോ മ്മക്ക് ..!”ഓ അതിനെന്താ പെണ്ണിനും സമ്മതായി..!”എന്തോ ഈ പെണ്ണിനോട് സംസാരിച്ചപ്പോൾ മ്മക്ക് അവളെം അവൾക്ക് എന്നെയും പിടിച്ചുട്ടാ..!

“എന്നും വില്ലനാവാറുള്ള പെട്ടതല ഇവിടെ പ്രശ്നല്യാന്ന് ആ കുട്ടി പറഞ്ഞേയ് …!”അല്ലെലും ചിലർക്കെങ്കിലും കഷണ്ടി ആയോരെ ഇഷ്ടാന്ന് അനി പറഞ്ഞത് സത്യാന്നെ …

“അനിനെ മാറ്റി നിർത്തി മ്മക്ക് ചുള്ളത്തീനെഇഷ്ടായകാര്യങ്ങട് പറഞ്ഞു ..!”ഇവന് കുട്ടിനെ ഇഷ്ടായിന്ന് ഇനി നിങ്ങക്കിഷ്ടായാ എപ്പളാന്ന് വച്ചാ ചെക്കന്റെ വീട്ടിലേക്ക് വന്നോട്ടാ ..!

“രണ്ടാഴ്ചക്കുള്ളിൽ കല്യാണം നടത്തണം ഇവന്റെ ലീവ് കഴിയാറായെ അതോണ്ടാ..!”പെണ്ണിന്റെ അച്ഛൻ നാളെ തന്നെ വരാന്ന്പറഞപ്പോൾ സന്തോഷം കൊണ്ട് ലഡ്ഡുവിന്റെ അമിട്ടാ പൊട്ടി..!

“ഇത്രയൊക്കെ ആയ നിലക്ക് ഞങ്ങക്ക് കൊർച്ച് ചോറ് തരോ.?.. “നല്ല ചിക്കന്റെ മണം “”അനിയുടെ പെട്ടന്നുള്ള ചോദ്യം എന്നെ ഞെട്ടിച്ചു ഇനി ചോറ് ചോയ്ച്ചേന്റെ പേരിൽ കല്യാണം മൊടങ്ങോ?..

“ദേവീയെയ് ”
“ആറ്റ് നോറ്റ് ഒരണ്ണം ശരിയായതാ നീയത് കുളമാക്കിയല്ലോടാ ശവിയെ മനസ്സിലത് പറഞ്ഞഅവനെ കണ്ണ് തുറുപ്പിച്ച് ഒന്ന് നോക്കി..!

“പിന്നെന്താ കൈ കഴികിക്കോ പറഞ്ഞ് തീരണേന് മുൻപേ ചോറും കറിയും മേശേമെറെഡി…!

“ചമ്മലോടെ നിന്ന എന്നോട് കൈ കഴുകടാന്നും പറഞ്ഞവൻ മേശക്കടുത്തേക്ക് പോയി കൈ കഴുകി തിരിഞ്ഞ എനിക്ക് കാണാൻ കഴിഞ്ഞത് ചോറ് വിളമ്പാൻ വന്നമ്മടെ പെണ്ണിന്റെ തോളിൽ കയ്യിട്ട് നിക്കണ അനീനെ…!

“എട ഗഡിയെ ഇത് മ്മടെ പെങ്ങളൂട്ടിട്ടാ എന്റെ അച്ഛന്റെ അനിയന്റെ മോള് ഇത് മ്മടെ സ്വന്തം വീടാ നീ ദൈര്യായിട്ട് കഴിച്ചോ നമ്മുക്ക് വേണ്ടി തന്നെ ഇണ്ടാക്കീതാ ഇതൊക്കെ.’..!

“നിന്നേ പോലെ ഒരുത്തനെ കിട്ടണത് ഇവൾടെ ഭാഗ്യാ
അത് പോലെ തന്നെ ഇവളെ കിട്ടണത് നിന്റെയും ഭാഗ്യം..!”മ്മടെ കൂട്ട് ഒന്നുടെമുറുകട്ടെന്ന്..!” ഇനി മുതൽ മ്മള് അളിയനല്ലെ അളിയാ ” .

 

Leave a Reply

Your email address will not be published. Required fields are marked *