ടീച്ചറുടെ സൈസ് എത്രയാണ്?? ഇപ്പോൾ എന്താണ് ധരിച്ചിരിക്കുന്നത് ഉള്ളിൽ ധരിച്ചിരിക്കുന്നതിന്റെ ഫോട്ടോ അയക്കാമോ എന്ന് വരെ എത്തി…

(രചന: കർണ്ണിക)

തന്റെ ഫോണിലേക്ക് വന്ന അശ്ലീല മെസ്സേജുകൾ ഒന്നുകൂടി നോക്കി പ്രജില ടീച്ചർ കൂടെ ജോലി ചെയ്യുന്ന ശാന്തി ടീച്ചറുടെ ഭർത്താവ് അയച്ചതാണ് എല്ലാം ശാന്തി ടീച്ചറുമായി നല്ലൊരു ആത്മബന്ധം പുലർത്തുന്നത് കൊണ്ട് എങ്ങനെ അവരോട് പറയും എന്ന കാര്യവും വ്യക്തമല്ല..

ശാന്തി ടീച്ചറെ സംബന്ധിച്ചിടത്തോളം എല്ലാം ഭർത്താവാണ് പറയുമ്പോൾ തുടങ്ങും സുധിയേട്ടൻ അങ്ങനെയാണ് ഇങ്ങനെയാണ് എന്നെല്ലാം അവരുടെ മുന്നിൽ സ്നേഹം വഴിഞ്ഞൊഴുകുന്ന ഒരു ഭർത്താവായി അയാൾ അഭിനയിച്ചു തകർക്കുകയാണ്.

അയാളുടെ യഥാർത്ഥ മുഖം ഇതാണെന്ന് അറിയാൻ താനും അല്പം വൈകിപ്പോയി അതായത് ഫോണിലേക്ക് അശ്ലീല മെസ്സേജുകൾ വരുന്നത് വരെ ശാന്തി ടീച്ചറുടെ വാക്കുകളിൽ നിന്ന് അയാൾ തനിക്കും ഒരു നല്ല മനുഷ്യനായിരുന്നു..

രണ്ടാഴ്ച മുന്നേയാണ് ടീച്ചറിന്റെ വീട്ടിലേക്ക് കുഞ്ഞിന്റെ ബർത്ത്ഡേക്ക് പോകുന്നത്..

അന്നാണ് അയാളെ നേരിട്ട് കാണുന്നത് അയാൾ തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ എന്തോ അതിൽ ഒരു വല്ലായ്മ തോന്നിയിരുന്നു എങ്കിലും അത്ര ശ്രദ്ധിച്ചില്ല പിന്നെ ടീച്ചർ

പരിചയപ്പെടുത്തി അന്നേരം ശാന്തി ടീച്ചർ അയാളുടെ മുന്നിൽ നിന്ന് പറഞ്ഞിരുന്നു പ്രജില ടീച്ചറിന്റെ കല്യാണം ഒരു ഫ്ലോപ്പ് ആയിരുന്നു ഇപ്പോൾ രണ്ടുപേരും പിരിഞ്ഞ് താമസിക്കുകയാണ് എന്ന്.

അത് കേട്ടതും അയാളുടെ കണ്ണുകൾ വിടർന്നത് ഞാൻ കണ്ടിരുന്നു പക്ഷേ ഇത്രത്തോളം പ്രതീക്ഷിച്ചില്ല അന്ന് രാത്രി തന്നെ അറിയാത്ത ഒരു നമ്പറിൽ നിന്ന് മെസ്സേജ് വന്നു.

ആരാണ് എന്ന് തിരിച്ചു ചോദിച്ചപ്പോഴാണ് പറഞ്ഞത് ഞാൻ സുധീഷ് ആണ് ശാന്തി ടീച്ചറുടെ ഭർത്താവ് എന്ന് അതുകൊണ്ടുതന്നെ ഞാൻ ഹായ് എന്ന് തിരിച്ചു മെസ്സേജ് അയച്ചു. ഞങ്ങൾക്ക് പരസ്പരം ദേഷ്യം ഒന്നും ഇല്ലല്ലോ…

ആദ്യം തന്നെ ചോദിച്ചത് ടീച്ചർ ഡിവോഴ്സീ ആണല്ലേ എന്നാണ് അത് ഇന്ന് ശാന്തി ടീച്ചർ പറഞ്ഞിരുന്നല്ലോ എന്ന് ഞാൻ മറുപടി പറഞ്ഞു…
അന്നേരം പറഞ്ഞത് ടീച്ചറെ കാണാൻ നല്ല ഭംഗിയുണ്ട്… ആരും കണ്ടാൽ നോക്കി നിന്നു പോകും എന്നൊക്കെയായിരുന്നു…

അതിനൊന്നും മറുപടി കൊടുക്കണം എന്ന് എനിക്ക് തോന്നിയില്ല അല്ലെങ്കിലും ഡിവോഴ്സ് ആണ് ഒറ്റക്കാണ് താമസം ഒരു പെണ്ണ് എന്നറിഞ്ഞാൽ സമൂഹത്തിൽ ചിലർക്കൊക്കെ ഇളകുന്ന ഒരു കൃമികടിയാണ് അത്..

അടുത്തദിവസം മുതൽ അയാളുടെ മെസ്സേജുകൾ വരാൻ തുടങ്ങി ഒടുവിൽ അത് ടീച്ചറുടെ സൈസ് എത്രയാണ്?? ഇപ്പോൾ എന്താണ് ധരിച്ചിരിക്കുന്നത് ഉള്ളിൽ ധരിച്ചിരിക്കുന്നതിന്റെ ഫോട്ടോ അയക്കാമോ എന്ന് വരെ എത്തി…

ഇത്രയും നികൃഷ്ടൻ ആയിരുന്നോ അയാൾ എന്ന് തോന്നിപ്പോയി ഇയാളെ കുറിച്ചാണ് ശാന്തി ടീച്ചർ വാതോരാതെ പ്രസംഗിക്കാറുള്ളത് എനിക്ക് അവരെക്കുറിച്ച് സഹതാപം തോന്നി സ്വന്തം ഭർത്താവ് അവരുടെ മുന്നിൽ

അഭിനയിച്ച് അവരെ വിശ്വസിപ്പിച്ചു വച്ചിരിക്കുന്നു അയാൾ ഒരു നല്ല ആളാണെന്ന് എന്നിട്ട് ബാക്കിയുള്ള പെണ്ണുങ്ങളുടെ അടുത്ത് അത്രയും തരംതാഴ്ന്ന തരത്തിൽ പെരുമാറുന്നു..

സത്യത്തിൽ എനിക്കെന്തു വേണം എന്നറിയില്ലായിരുന്നു ശാന്തി ടീച്ചറോട് എല്ലാം തുറന്നു പറഞ്ഞിട്ടുണ്ടെങ്കിൽ ഒരുപക്ഷേ ഞങ്ങൾ തമ്മിൽ ഒരു അകലം വന്നേക്കാം അത് എന്തായാലും പ്രൊഫഷനെ ബാധിക്കുമോ എന്നറിയില്ല കാരണം രണ്ടുപേരും ഇനിയും ഇവിടെ പരസ്പരം കാണേണ്ടവരാണ് തുടരേണ്ടവരാണ്..

ഇത്രയും നാളും സഹിച്ചതും അതെല്ലാം ഓർത്തിട്ട് തന്നെയാണ് ഒടുവിൽ അയാളുടെ ശല്യം സഹിക്കാൻ ആവാതെ വന്നപ്പോൾ ഇനി വച്ചിരുന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായി…
കാരണം ഒന്ന് രണ്ട് നമ്പർ ബ്ലോക്ക് ചെയ്തു നോക്കി എന്നിട്ടും വിടാൻ

ഭാവമില്ല വേറെ ഏതെങ്കിലും നമ്പറിൽ നിന്ന് മെസ്സേജ് അയക്കും…
എന്നെങ്കിലും നീ എന്റെ വലയിൽ വീഴും എന്നായിരുന്നു അയാളുടെ ഇടയ്ക്കിടയ്ക്കുള്ള ഡയലോഗ്..
അതുകൊണ്ടുതന്നെ ടീച്ചറോട് എല്ലാം പറയാം എന്നും കരുതി.

പക്ഷേ അന്ന് ടീച്ചർ ലീവ് ആയിരുന്നു അടുത്ത രണ്ട് ദിവസങ്ങളിലും ടീച്ചർ ലീവ് ആയിരുന്നു. എന്താണ് കാരണം എന്നറിയാൻ ഞാൻ ടീച്ചറിന്റെ നമ്പറിലേക്ക് വിളിച്ചു ചോദിച്ചു പക്ഷേ ടീച്ചർ ഫോൺ എടുത്തില്ല…. ഒടുവിൽ ആരോ പറഞ്ഞറിഞ്ഞു, ടീച്ചർക്ക് പനിയാണ് അതുകൊണ്ട് നാട്ടിൽ പോയി എന്ന്…!!!

രണ്ടുദിവസം കഴിഞ്ഞപ്പോൾ പതിവ് പോലെ ടീച്ചർ ക്ലാസിന് വന്നിരുന്നു അന്നേരം ഞാൻ ടീച്ചറിന്റെ അരികിലേക്ക് എത്തി. എന്നെ ഒന്ന് നോക്കാനോ എന്നോട് സംസാരിക്കാനോ തയ്യാറാകാതെ ടീച്ചർ അവിടെ നിന്ന് എങ്ങോട്ടോ നടന്നു പോയി…

ആദ്യം അത്രയ്ക്ക് ഞാൻ അങ്ങ് ശ്രദ്ധിച്ചില്ല പിന്നീട് മനസ്സിലായി മനപ്പൂർവം തന്നെ എന്നെ അവഗണിക്കുകയാണ് എന്ന് സത്യം പറഞ്ഞാൽ ഞാനാണ് തിരിച്ച് ഇതെല്ലാം ചെയ്യേണ്ടത് പക്ഷേ ടീച്ചർക്ക് എന്നോടുള്ള അകൽച്ചയുടെ അർത്ഥം മനസ്സിലായില്ല.

അയാൾ അവരുടെ ഭർത്താവിന്റെ ശല്യവും ഇപ്പോൾ രണ്ടുദിവസമായി ഇല്ല അതുകൊണ്ടുതന്നെ ഇങ്ങനെ പോകുന്നെങ്കിൽ അങ്ങ് പോകട്ടെ എന്ന് ഞാനും കരുതി.. അങ്ങോട്ട് പ്രത്യേകിച്ച് മിണ്ടാൻ ഞാനും ചെന്നില്ല..

പുതിയതായി വന്ന രാകേഷ് സാർ എന്നോട് എന്തോ സംശയം ചോദിക്കുകയായിരുന്നു, അന്നേരമാണ് ശാന്തി ടീച്ചർ അങ്ങോട്ടേക്ക് വന്നത് അപ്പോൾ സ്റ്റാഫ് റൂമിൽ ഞാനും രാകേഷ്

സാറും മാത്രമേ ഉണ്ടായിരുന്നുള്ളൂ ഞങ്ങളെ ഒന്ന് നോക്കി സോറി ഞാൻ എന്ന് പറഞ്ഞ് ടീച്ചർ പുറത്തേക്ക് നടന്നു ഞങ്ങൾ രണ്ടുപേരും അന്തംവിട്ട് നോക്കി നിന്നു ഞാൻ ടീച്ചറെ വിളിച്ചു..

ടീച്ചർ പറഞ്ഞത് എനിക്ക് മനസ്സിലായില്ല എന്ന് പറഞ്ഞു അന്നേരം ദേഷ്യത്തോടെ അവർ അരികിലേക്ക് വന്നു..

“”” നീയത്ര ചാരിത്ര്യവതി ഒന്നും ആവണ്ട തനി സ്വഭാവം എനിക്ക് മനസ്സിലായി നിന്റെ ഭർത്താവിനെ ഉപേക്ഷിച്ചു പോന്നിട്ട് ഇപ്പോൾ മറ്റുള്ളവരുടെ ഭർത്താക്കന്മാരെ വലവീശിപ്പിടിക്കാൻ നടക്കുകയാണോ???

എന്ന് ചോദിച്ചു അവർ എനിക്ക് മനസ്സിലായില്ല ഞാൻ തിരിച്ച് എന്താണ് പറയുന്നത് എന്ന് വ്യക്തമാക്കാൻ പറഞ്ഞു. എല്ലാം കേട്ട് രാകേഷ് സർ അന്തംവിട്ട് അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു..

“”” എന്റെ ഭർത്താവിനെ വെറുതെ ആവശ്യമില്ലാതെ മെസ്സേജ് അയച്ചു മയക്കാൻ നീ ആരാടീ?? പാവമല്ലേ എന്ന് കരുതി ഇത്തിരി കരുണ കാണിച്ചുപോയി എന്റെ കുഞ്ഞിന്റെ പിറന്നാളിന് ക്ഷണിച്ചു

അന്ന് കണ്ട് ഇഷ്ടമായി എന്ന് പറഞ്ഞ് അദ്ദേഹത്തെ നീ ശല്യം ചെയ്യുന്ന കാര്യമൊക്കെ ഞാൻ അറിഞ്ഞു അദ്ദേഹം ഒരു മാന്യൻ ആയതുകൊണ്ട് നിന്നെ ബ്ലോക്ക് ചെയ്തു!! വേറെ വല്ലവരും ആയിരുന്നെങ്കിൽ എന്റെ കുഞ്ഞിന് അച്ഛനില്ലാതായേനെ!!!””

സംഗതികളുടെ കിടപ്പ് അങ്ങനെയാണ്..എന്തോ കാരണം കൊണ്ട് അയാൾക്ക് ഇവരോട് എനിക്ക് മെസ്സേജ് അയക്കേണ്ട കാര്യം പറയേണ്ടി വന്നിരിക്കാം അയാൾ കഥകളെല്ലാം ഇങ്ങനെ മാറ്റി പറഞ്ഞതാണ്.

“”” ടീച്ചറോട് ഭർത്താവ് പറഞ്ഞു തന്നത് അപ്പടി അങ്ങ് വിഴുങ്ങി അല്ലേ?? എന്തായാലും നന്നായി ഞാൻ നിങ്ങളോട് പറയാൻ ഇത്രയും നാളും മടിച്ചു നിന്നത് വെറുതെ നിങ്ങൾക്കിടയിൽ ഒരു പ്രശ്നം

ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് എങ്കിൽ ടീച്ചറിന്റെ സ്നേഹ സമ്പനനായ ഭർത്താവിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ അറിഞ്ഞോളൂ ഞാനൊന്നും പറയുന്നില്ല ഈ മെസ്സേജുകൾ തന്നെ ധാരാളം!!!”””

അതും പറഞ്ഞ് അയാൾ അയച്ച ആദ്യം മുതലുള്ള മെസ്സേജുകൾ ടീച്ചർക്ക് കാണിച്ചുകൊടുത്തു. ഒരക്ഷരം പോലും ഞാൻ റിപ്ലൈ ചെയ്തിട്ടില്ലായിരുന്നു..

അങ്ങോട്ട് ഞാൻ അയച്ച മെസ്സേജുകൾ എല്ലാം ഞാൻ ഡിലീറ്റ് ചെയ്തതാണെന്ന് അയാൾക്ക് വേണമെങ്കിൽ വാദിക്കാം പക്ഷേ അതിനൊരു അവസരം ഇല്ലാതെ ടീച്ചർ എന്താ ഒന്നും മിണ്ടാത്തത് ടീച്ചർ എന്താ ഒന്നും മിണ്ടാത്തത് എന്ന് ഇടക്കിടയ്ക്ക് അയാൾ ചോദിക്കുന്നത് അതിൽ തന്നെയുണ്ടായിരുന്നു…

കാര്യങ്ങൾ ഏകദേശം ടീച്ചർക്ക് മനസ്സിലായി എന്ന് തോന്നുന്നു ഒന്നും മിണ്ടാതെ കണ്ണുനിറച്ച് എന്റെ മുന്നിൽ നിന്ന് ഇറങ്ങിപ്പോയി പോകുമ്പോൾ വാതിക്കൽ നിന്ന് സോറി എന്ന് ഉറക്കെ പറഞ്ഞിരുന്നു…

അന്നേരം രാകേഷ് സാർ ചോദിച്ചു തനിക്ക് കേസ് കൊടുക്കാമായിരുന്നില്ലേ എന്തിനാണ് ഇങ്ങനെ സഹിച്ചത് ഇപ്പോൾ കണ്ടില്ലേ താൻ കുറ്റവാളി ആയത് എന്ന്..

“”” ഞാൻ അയാളെ ഒരു തെരുവ് പട്ടിയുടെ പോലെ മാത്രമേ കാണുന്നുള്ളൂ തെരുവ് പട്ടികൾ കുരയ്ക്കാറുണ്ട് നമ്മൾ ആരെങ്കിലും അത് കാര്യമാക്കി എടുക്കാറുണ്ടോ അത് എന്നെ യാതൊരു തരത്തിലും ബാധിക്കുന്നില്ല പിന്നെ ഞാൻ എന്തിനാണ് പ്രതികരിക്കാൻ പോകുന്നത്!!!””‘

അതും പറഞ്ഞ് ഞാൻ എന്റെ ജോലികളും നോക്കിയിരുന്നു പിന്നീട് അറിഞ്ഞു ടീച്ചർ ട്രാൻസ്ഫർ വാങ്ങി നാട്ടിലേക്ക് പോയ കാര്യം..

ഇപ്പോൾ അയാൾ അയാളുടെ വീട്ടിലും ടീച്ചർ ടീച്ചറിന്റെ വീട്ടിലും ആണത്രേ..ഡിവോഴ്സ് വേണമെന്ന് ടീച്ചർ ആവശ്യപ്പെട്ടിട്ടുണ്ട് പക്ഷേ അയാൾ ആരെയൊക്കെയോ പോയി കണ്ട് ടീച്ചറിന്റെ കാലു പിടിക്കാൻ ചെന്നിട്ടുണ്ട്..

പക്ഷേ ഇനി അയാളുടെ കൂടെ ജീവിക്കാൻ ആവില്ല എന്ന ഒറ്റ വാശിയിൽ നിൽക്കുകയാണ് ടീച്ചർ ഇപ്പോഴും എന്നാണ് കേട്ടത് അത് എന്തെങ്കിലും ആയിക്കോട്ടെ…
എന്നെ സംബന്ധിക്കുന്ന വിഷയമേ അല്ല..എന്റെ കാര്യങ്ങളുമായി ഇനിയും മുന്നോട്ടുതന്നെ…

Leave a Reply

Your email address will not be published. Required fields are marked *