മാഷിന്റെ കൈകൾ എന്റെ വസ്ത്രത്തിനുള്ളിലൂടെ എന്റെ മാറിടം പിടിച്ച് ഞെരുക്കുന്നുണ്ടായിരുന്നു…

(രചന: കർണ്ണിക)

“” ഇപ്പോ വന്ന ആലോചനക്ക് എന്താ മോളെ ഒരു കുറവ് അവനാണെങ്കിൽ ഗവൺമെന്റ് ജോലിയാണ് നിനക്ക് അല്ലലില്ലാതെ കഴിയാം ഒന്നുമില്ലെങ്കിലും പെൻഷൻ ഉണ്ട് വയസ്സാൻ കാലത്ത് കഞ്ഞികുടിച്ച് ഒരിടത്ത് കിടക്കാം!! പിന്നെ പറയത്തക്ക സ്വഭാവ ദൂഷ്യം ഒന്നുമില്ല… ഇവിടെ നിന്റെ മാമന്മാർക്കൊക്കെ അറിയാവുന്ന കുടുംബമാണ്…

ചെക്കനാണ് വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കുന്നത് അവന്റെ അമ്മയെ കൊണ്ടും വലിയ ബുദ്ധിമുട്ടൊന്നുമില്ല ആ സ്ത്രീ ഒരു പാവമാണ് എല്ലാംകൊണ്ടും ഇതൊരു നല്ല കല്യാണാലോചനയാണ് നിനക്ക് ഇതും വേണ്ട എന്ന് പറയാൻ എന്താണ് കാരണം?? “”

അമ്മ ചോദിച്ചതിന് ഒരു മറുപടിയും അവൾ പറഞ്ഞില്ല അല്ലെങ്കിൽ തന്നെ അതിന്റെ കാരണം ആരോടും പറയാൻ പറ്റാതെ ഉള്ളിൽ അടക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ കുറെ ആയിരിക്കുന്നു ആരോടും തുറന്നു പറയാനുള്ള ധൈര്യം ഇതുവരെയും കിട്ടിയിട്ടില്ല എന്നതാണ് സത്യം. അവൾ കല്യാണം വേണ്ട എന്ന് ഒന്നുകൂടി അമ്മയോട് പറഞ്ഞു ദേഷ്യപ്പെട്ട് അവിടെ നിന്ന് കോളേജിലേക്ക് ഇറങ്ങിപ്പോയി..

ഇപ്പോൾ പോസ്റ്റ് ഗ്രാജുവേഷൻ ആണ് പഠിക്കുന്നത് ജാതകത്തിൽ ഇപ്പോൾ കല്യാണം നടക്കണമെന്നാണ് അതുകൊണ്ട് വീട്ടിൽ കൊണ്ട് പിടിച്ച കല്യാണാലോചനയാണ് തനിക്ക് ആണെങ്കിൽ ഒന്നും ഇഷ്ടമാകുന്നില്ല എന്ന പേരിൽ ഓരോന്ന് ഒഴിവാക്കുകയാണ് അതിന്റെ പിന്നിൽ വലിയൊരു കാരണം ഉണ്ട്..

ആരതിയുടെ ഓർമ്മകൾ ഒരുപാട് വർഷം മുന്നിലേക്ക് ചെന്നു. അന്ന് പത്താം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾടൂർ പോണം എന്ന് കൂട്ടുകാർ എല്ലാവരും
ഒരുമിച്ചാണ് തീരുമാനിച്ചത്..

അങ്ങനെയാണ് വീട്ടിൽ വന്ന് പറഞ്ഞത് ആദ്യം എതിർപ്പായിരുന്നു പിന്നെ നിർബന്ധം സഹിക്കാൻ വയ്യാതെ ആയപ്പോൾ അച്ഛൻ പണം തന്നു..

അങ്ങനെ ടൂർ പോയി രണ്ടു ദിവസത്തെ ടൂർ ആയിരുന്നു ആദ്യത്തെ ദിവസം രാവിലെ പോയി അടുത്ത ദിവസം രാത്രി അവിടെ നിന്ന്, അതിനടുത്ത ദിവസം രാത്രി തിരിച്ചെത്തുന്ന വിധമായിരുന്നു അറേഞ്ച് ചെയ്തിരുന്നത് അങ്ങനെ

ഞങ്ങളെല്ലാവരും കൂടി സന്തോഷത്തോടെ യാതൊരു തിരിച്ചു അങ്ങോട്ടുള്ള പോക്കും അവിടെ എല്ലാവരും കൂടി നിൽക്കുന്നതും എല്ലാം മനോഹരമായിരുന്നു പക്ഷേ ഇങ്ങോട്ട് തിരിച്ചുവരുമ്പോഴാണ് അത് സംഭവിച്ചത്..

ഉറക്കെ പാട്ടൊക്കെ ഇട്ട് എല്ലാവരും കൂടി ഡാൻസ് കളിക്കുകയായിരുന്നു അങ്ങനെ അവസാനം ക്ഷീണിച്ചപ്പോൾ ഓരോരുത്തരും കിട്ടിയ സീറ്റിൽ പോയി ഇരുന്നു. ഞാൻ ഒരു സീറ്റിൽ ഇരുന്നതും എന്റെ അരികിൽ വന്നിരുന്നത് സ്കൂളിലെ ഞങ്ങളുടെ ഒരു മാഷ് ആയിരുന്നു…

പകൽ മുഴുവൻ തെണ്ടി നടന്നതിന്റെ ക്ഷീണം കാരണം മെല്ലെ ഞാൻ ഉറക്കത്തിലേക്ക് വീണു പെട്ടെന്നാണ് എന്റെ ദേഹത്ത് കൂടി എന്തോ ഇഴയുന്നതുപോലെ ശ്രദ്ധിച്ചത്..

ഞാൻ പെട്ടെന്ന് ഉണർന്നു..എന്റെ കൂടെ ഇരുന്ന മാഷിന്റെ കൈകൾ എന്റെ വസ്ത്രത്തിനുള്ളിലൂടെ എന്റെ മാറിടം പിടിച്ച് ഞെരുക്കുന്നുണ്ടായിരുന്നു…

എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു ഉറക്കെ ബഹളം വെച്ചാലോ എന്ന് ആലോചിച്ചു അന്നേരമാണ് അയാൾ എന്റെ ചെവിയിൽ പറയുന്നത് ഇപ്പോൾ ഇത് നമ്മൾ മാത്രമേ അറിയൂ എല്ലാവരും അറിഞ്ഞാൽ നിനക്ക് തന്നെയാണ് പ്രശ്നം എന്ന് അന്നേരം എനിക്ക് ആകെ പേടിയായി കയ്യും കാലും കുഴയുന്നത് പോലെ തോന്നി..

അയാൾ എന്റെ ചുണ്ടുകളിൽ ഉമ്മ വെച്ചു രാത്രി ആയതുകൊണ്ടും ഞാൻ ജനലിന് അരികിൽ ഇരിക്കുന്നതുകൊണ്ട് മറ്റാർക്കും ഒന്നും കാണാൻ കഴിയില്ലായിരുന്നു…

അയാളുടെ കൈകൾ എന്റെ വസ്ത്രത്തിനുള്ളിലൂടെ എന്റെ ശരീരഭാഗത്ത് മുഴുവൻ ഒഴുകി നടന്നു..
അയാളുടെ സ്വകാര്യ ഭാഗങ്ങളിൽ എല്ലാം എന്റെ കൈകൾ കൊണ്ട് അയാൾ ബലമായി പിടിപ്പിച്ചു..

എനിക്ക് ഓക്കാനം വന്നു.. കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകി ചാടി പക്ഷേ
തടയാൻ പോലും ഭയന്ന് ഞാൻ അതുപോലെ ഇരുന്നു..

സത്യം പറഞ്ഞാൽ ഇതുപോലൊരു സാഹചര്യത്തിൽ എങ്ങനെ പെരുമാറണം എന്നതിനെപ്പറ്റി എനിക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു ഉറക്കെ ഒച്ച വെച്ചിട്ടുണ്ടെങ്കിൽ ആളുകൾ എന്നെ കുറ്റപ്പെടുത്തുമോ അല്ലെങ്കിൽ ഞാൻ തെറ്റുകാരിയാണോ എന്നൊക്കെയുള്ള ചിന്ത എന്നെ ഭരിച്ചു…

ആരും ഇതിനെപ്പറ്റി ഒന്നും പറഞ്ഞു തന്നിട്ടില്ലായിരുന്നു…
ഇപ്പോഴത്തെ കുട്ടികൾക്ക് ഇതിനെപ്പറ്റി എല്ലാം ക്ലാസ്സെടുത്തു കൊടുക്കുന്നുണ്ട് അവരെ ബോൾഡ് ആക്കാൻ ശ്രമിക്കുന്നുണ്ട്!! പക്ഷേ ഞങ്ങൾക്ക് ഇത്തരത്തിലുള്ള ഒരു ക്ലാസ്സുകളും ലഭിച്ചിട്ടില്ല അതിന്റെ കുറവ് ജീവിതത്തിൽ നന്നായി ഉണ്ടായിരുന്നു…

ആ രാത്രി മുഴുവൻ അയാളുടെ കൈകൾ എന്റെ ശരീരത്തിൽ പലയിടങ്ങളിലായി എത്തി..
ഒരു അധ്യാപകൻ എന്ന വാക്കിനോട് പോലും നീതിപുലർത്താത്ത അയാളെ ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുത്തു..

പിന്നീട് സ്റ്റഡി ലീവും എക്സാമും ഒക്കെ ആയിരുന്നു!! അതുകൊണ്ടുതന്നെ അയാളെ കാണേണ്ടി വന്നില്ല നന്നായി പഠിക്കുന്ന കുട്ടിക്ക് പത്താംക്ലാസിൽ ഒരുപാട് മാർക്ക് കുറഞ്ഞതിനെപ്പറ്റി ചർച്ചയുണ്ടായി അന്നും ആരോടും ഒന്നും പറയാനാവാതെ ഞാൻ നിന്ന് വിഷമിച്ചു..

ആ സ്കൂളിൽ പ്ലസ് വണ്ണിന് ചേരേണ്ട എന്ന് ഞാൻ വീട്ടിൽ കരഞ്ഞു പറഞ്ഞു അത് പ്രകാരം വീടിന് കുറച്ച് ദൂരെയാണെങ്കിലും മറ്റൊരു സ്കൂളിലാണ് ചേർന്നത് അതിന്റെ പിന്നിലെ കാരണം എന്താണെന്ന് ഞാൻ ആരോടും പറഞ്ഞിരുന്നില്ല..

അന്ന് അങ്ങനെ എല്ലാം കഴിഞ്ഞെങ്കിലും അത് വലിയൊരു മുറിവായി എന്റെ മനസ്സിൽ നിൽക്കുന്നുണ്ടായിരുന്നു എന്തൊക്കെയോ തെറ്റ് ഞാൻ ചെയ്തത് പോലെ..

ഇപ്പോൾ അത്യാവശ്യം തിരിച്ചറിവായി എങ്കിലും അത് എന്നെ എപ്പോഴും കുത്തി നോവിക്കുന്നുണ്ട് ഞാൻ കൂടി തെറ്റ് ചെയ്തതുപോലെ ഇനി ഒരാളുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലാൻ പറ്റില്ല എന്നൊരു തോന്നൽ..

അതുകൊണ്ടാണ് ഓരോ കല്യാണ ആലോചന വരുമ്പോഴും അത് എനിക്ക് ഇഷ്ടമായില്ല എന്നും പറഞ്ഞ് മുടക്കി പറഞ്ഞയക്കുന്നത് ഒടുവിൽ അച്ഛന്റെയും അമ്മയുടെയും സങ്കടം കണ്ട് ഞാൻ എന്റെ ഒരു കൂട്ടുകാരിയോട് എല്ലാം തുറന്നു പറഞ്ഞു അവൾ എന്നെ ചതിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അവളുടെ നിർദ്ദേശപ്രകാരമാണ് ഡോക്ടറെ പോയി കണ്ടത്..

അവിടെനിന്ന് കുറെ കൗൺസിലിംഗ് കിട്ടി ഏകദേശം ചെറിയൊരു ധൈര്യം അതോടെ വന്നുചേർന്നു ഡോക്ടർ തന്നെയാണ് പറഞ്ഞത് കല്യാണം കഴിക്കാൻ പോകുന്നയാളോട് ഈ

അനുഭവം തുറന്നു പറയാൻ ഡോക്ടറിന്റെ അരികിലേക്ക് കൂട്ടിക്കൊണ്ടു വരാൻ അങ്ങനെ ചെയ്തു അവിടെ നിന്ന് എല്ലാം ഞങ്ങൾ സംസാരിച്ചു ആൾക്ക് അത് പ്രശ്നമല്ല എന്നും നിന്റെ തെറ്റല്ലല്ലോ എന്നും പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു..

അങ്ങനെ മാത്രമാണ് ഞാൻ എന്റെ വീട്ടിൽ ഈ കല്യാണത്തിന് സമ്മതം മൂളിയത് ഇന്ന് അദ്ദേഹത്തിന്റെ ഭാര്യയായി ഞാൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ജീവിതത്തിലേക്ക് വലതുകാൽ വച്ചു കയറിയിട്ട് ഒരു വർഷം ആയി..

ആദ്യമൊക്കെ അദ്ദേഹം സ്നേഹത്തോടെ എന്റെ ദേഹത്ത് കൈവയ്ക്കുമ്പോൾ എനിക്ക് ഓർമ്മ വന്നിരുന്നത് ആ ഒരു രാത്രിയാണ് ക്രമേണ അദ്ദേഹത്തിന്റെ സ്നേഹപൂർണ്ണമായ ഇടപെടലും ഡോക്ടറുടെ അഡ്വൈസും കൊണ്ട് എല്ലാം ഒന്ന് ശരിയായി..

ഞങ്ങളുടെ സ്നേഹം അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു അതിന്റെ ഫലമായി ഇപ്പോൾ ഞങ്ങൾ കാത്തിരിപ്പിലാണ് ഒരു ആറുമാസം കൂടി കഴിഞ്ഞാൽ വരാൻ പോകുന്ന കുഞ്ഞ് അതിഥിക്കായി..

Leave a Reply

Your email address will not be published. Required fields are marked *