അമ്മായി അച്ഛൻ സോഫയിൽ വന്നിരിക്കുമ്പോൾ മടിയിൽ കയറിയിരിക്കുന്ന മരുമകൾ!! ഇതൊന്നും എനിക്ക് അത്ര ദഹിക്കുന്നത് ആയിരുന്നില്ല

രചന: കർണ്ണിക

“” മോളെ അമ്മയ്ക്ക് ഇവിടെ പറ്റില്ല ഞാനും നിന്റെ കൂടെ വരാം ഇനി ഇവിടെ നിൽക്കാൻ എനിക്ക് പറ്റില്ല!!””

എന്ന് അമ്മ വിളിച്ചു പറഞ്ഞതും എന്ത് ചെയ്യണം എന്നറിയാതെ നിന്നു സജിത.. അമ്മയെ കൂട്ടിക്കൊണ്ടു വരണം എന്നുണ്ടെങ്കിൽ ആ വീട്ടിലേക്ക് പോയേ പറ്റൂ. ഇനി ഒരിക്കലും ഈ പടി കയറില്ല എന്നും പറഞ്ഞ് ഇറങ്ങിപ്പോന്നതാണ്..

അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ ഞാൻ ഇറങ്ങി പോണം എന്ന് കരുതി അച്ഛൻ തന്നെ ഓരോന്ന് ചെയ്തതാണ്.

ഇങ്ങനെയൊക്കെ ആളുകൾ മാറുമോ എന്ന് ഒരു നിമിഷം ചിന്തിച്ചു നോക്കി പിന്നെ സങ്കടം വന്നു അതുകൊണ്ടുതന്നെ ചിന്തകളെയെല്ലാം പാടെ മാറ്റി അല്ലെങ്കിലും ഇഷ്ടപ്പെടാത്തത് ഒന്നും ഓർക്കാറില്ല ഇപ്പോൾ… വെറുതെ അവയ്ക്ക് തന്റെ കണ്ണുകൾ നിറയ്ക്കാൻ മാത്രമേ കഴിയൂ എന്ന് അറിയാം.

അപ്പോഴേക്കും അരവിന്ദ് സ്കൂളിൽ നിന്ന് വന്നിരുന്നു ഇങ്ങനെ ഇരിക്കുന്നത് കണ്ടാൽ ചീത്ത കേൾക്കും വെറുതെ ആവശ്യമില്ലാത്ത ഓരോന്ന് ആലോചിച്ച് തല പുണ്ണാക്കണ്ട എന്ന് എപ്പോഴും പറയും..

ഒന്നാലോചിച്ചാൽ അവനെപ്പോലെ ഒരാളെ കിട്ടിയത് എന്റെ ഭാഗ്യം തന്നെയാണ് എന്തിനും എന്റെ കൂടെ നിന്നോളും..

എന്റെ ഇരുത്തം കണ്ടിട്ട് അവനും ഏകദേശം ഊഹിച്ചെടുത്തിരുന്നു എന്നോട് അടുത്തുവന്ന് ചോദിച്ചു വീട്ടിലേക്ക് വിളിച്ചു ല്ലെ എന്ന്..

അല്ലെങ്കിലും വീട്ടിലേക്ക് വല്ലപ്പോഴും മാത്രമേ വിളിക്കൂ പിന്നെ ഇതുപോലെ മൂഡ് ഔട്ടായി ഇരിക്കുന്നത് പതിവാണ് അതുകൊണ്ട് തന്നെ അവൻ ചോദിച്ചതിന് അവനെ കുറ്റം പറയാൻ പറ്റില്ല ഞാൻ വിളിച്ചു എന്ന് പറഞ്ഞതും പിന്നെ എന്താണ് പ്രശ്നം എന്ന് ചോദിച്ചു

അന്നേരം ഞാൻ പറഞ്ഞിരുന്നു അമ്മ ഇങ്ങോട്ടേക്ക് വരണം എന്നു പറഞ്ഞ കാര്യം അത് കേട്ടതും അവൻ പറഞ്ഞു അത് നല്ല കാര്യമാണല്ലോ എന്ന് നമുക്ക് പോയി കൂട്ടിക്കൊണ്ടു വരാമെന്നും പറഞ്ഞു..

ഞാനില്ല എന്ന് പറഞ്ഞതും അത് എന്തുകൊണ്ടാണ് എന്നുള്ള ആ ഒരു കാര്യം മനസ്സിലായിരുന്നു അവന് അതുകൊണ്ട് അവൻ ഒറ്റയ്ക്ക് പൊയ്ക്കോളാം എന്ന് പറഞ്ഞു..

അപ്പോൾ തന്നെ വണ്ടിയെടുത്ത് അവൻ അമ്മയെ കൊണ്ടുവരാനായി പോയി അമ്മയും കൂടി ഇങ്ങോട്ട് വരും എന്ന് ആലോചിച്ചപ്പോൾ ഒരു സന്തോഷം തോന്നി പിന്നെ മെല്ലെ സോഫയിൽ പോയിരുന്നു..

അച്ഛനും അമ്മയും താനും അനിയനും കൂടിയുള്ള നല്ലൊരു ജീവിതം തന്നെയായിരുന്നു അത് ആദ്യം തന്റെ കല്യാണം കഴിഞ്ഞു അരവിന്ദ് ഒരു സ്കൂൾ ടീച്ചർ ആണ് താനും അതെ..
ഞങ്ങളുടെ കല്യാണം പെട്ടെന്നാണ് കഴിഞ്ഞത് അതിനുശേഷം ഞാൻ അരവിന്ദന്റെ കൂടെ ഇങ്ങോട്ടേക്ക് പോന്നു അരവിന്ദന്റെ വീട്ടിലേക്ക്…

അത് കഴിഞ്ഞതും രണ്ടുപേരുടെയും സൗകര്യർത്ഥം ഒരു ഫ്ലാറ്റ് എടുത്ത് ടൗണിലേക്ക് മാറി..

പിന്നെ വീട്ടിൽ അച്ഛനും അമ്മയും തനിച്ചാണ് എന്നും പറഞ്ഞ് അനിയന് വിവാഹം നോക്കി അവൻ ഗൾഫിലാണ് അവിടെ നല്ല ജോലിയും ആയിരുന്നു അതുകൊണ്ടുതന്നെ അച്ഛനാണ് അവന് ആയിട്ടുള്ള പെണ്ണിനെ തിരഞ്ഞ് കണ്ടു പിടിച്ചത്…

പറയത്തക്ക ബാഗ്രൗണ്ട് ഒന്നുമില്ലാത്ത അധികം വിദ്യാഭ്യാസവും ഇല്ലാത്ത ഒരു പെണ്ണ് ഞാൻ അച്ഛനോട് ഇങ്ങനെ ഒരു കുട്ടിയെ വേണോ കുറച്ച് പഠിച്ച ഒരാളെപ്പോരെ എന്ന് ചോദിച്ചപ്പോൾ

എന്നെ നോക്കി ദേഷ്യപ്പെടുകയാണ് ചെയ്തത് പിന്നെ അവന് ഇഷ്ടമായെങ്കിൽ പിന്നെ ഇതു മതി എന്ന് ഞാനും കരുതി അവൻ വീഡിയോ കോളിലൂടെ മാത്രമേ ചിത്രയെ കണ്ടിരുന്നുള്ളൂ..

ഞാൻ അവനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു ആ കുട്ടി അധികം പഠിച്ചിട്ടില്ല എന്നും നിനക്ക് വേണമെങ്കിൽ പഠിച്ച ഒരു കുട്ടിയെ നോക്കാം എന്നും പറഞ്ഞപ്പോൾ അവൻ പറഞ്ഞിരുന്നു അച്ഛന് ഈ ബന്ധം എന്തോ നന്നായി ഇഷ്ടപ്പെട്ടു ഇനി നമ്മളായിട്ട് എതിരിൽ നിൽക്കേണ്ടല്ലോ എന്ന് പിന്നെ ഞാനും അതിനെ എതിർത്തൊന്നും പറഞ്ഞില്ല..

അങ്ങനെ അടുത്ത തവണ അവൻ ലീവിന് വന്നപ്പോൾ ആ വിവാഹം നടന്നു. ആ വിവാഹം നടന്നത് മുതൽ എന്തൊക്കെയോ മാറ്റങ്ങൾ അച്ഛനിൽ ഞാൻ കണ്ടിരുന്നു ഒരു മരുമകളും ഭർത്താവിന്റെ അച്ഛനും തമ്മിലുള്ള ബന്ധം പോലെയല്ല എനിക്ക് തോന്നിയത് എന്റെ സംശയം മറ്റൊരാളോട് പറയാനും പറ്റാത്തത് ആയതുകൊണ്ട് ഞാനത് ഉള്ളിൽ തന്നെ വച്ചു.

ഞാൻ പ്രഗ്നന്റ് ആയിരുന്നു അത് അബോർഷൻ ആയി അതുകൊണ്ട് തന്നെ എനിക്ക് റസ്റ്റ് വേണമായിരുന്നു… അമ്മ നിർബന്ധിച്ചു അങ്ങോട്ടേക്ക് കൊണ്ടുവന്നു ഇവിടെ നിൽക്കാം എന്ന് പറഞ്ഞു അരവിന്ദിന് വലിയ താല്പര്യമില്ലെങ്കിലും ഈ സമയത്ത് എനിക്ക് റസ്റ്റ് വേണമല്ലോ എന്ന് കരുതി അവനും സമ്മതിച്ചു…

അമ്മായി അച്ഛൻ സോഫയിൽ വന്നിരിക്കുമ്പോൾ മടിയിൽ കയറിയിരിക്കുന്ന മരുമകൾ!! ഇതൊന്നും എനിക്ക് അത്ര ദഹിക്കുന്നത് ആയിരുന്നില്ല എങ്കിലും അവളുടെ അച്ഛൻ അവളെ ചെറുപ്പത്തിൽ ഒരുപാട് കൊഞ്ചിച്ചത് കൊണ്ട് അങ്ങനെ ബിഹേവ് ചെയ്യുന്നതാണ് എന്ന് ഞാൻ സ്വയം പറഞ്ഞു മനസ്സിലാക്കാൻ തുടങ്ങി..

വളരെ ചെറുപ്പത്തിൽ തന്നെ അവളുടെ അച്ഛൻ മരിച്ചിരുന്നു അതുകൊണ്ടുതന്നെ ഇവിടെ അച്ഛനെ കണ്ടപ്പോൾ ആ സ്ഥാനം കൽപ്പിച്ചു നൽകിയതാവാം എന്ന് ഞാൻ സ്വയം വിശ്വസിക്കാൻ ശ്രമിച്ചു

“”” ഈ പെണ്ണ് ഇത്തിരി ഓവറാണ് എന്ന് അമ്മ പറഞ്ഞപ്പോഴാണ് എന്നെപ്പോലെ അമ്മയും ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട് എന്ന കാര്യം എനിക്ക് മനസ്സിലായത് ഒരു ദിവസം, അച്ഛന്റെ മടിയിൽ തലയും വെച്ച് അവൾ കിടക്കുന്നത് കണ്ടിട്ടാണ് ഞാൻ അവളോട് ദേഷ്യപ്പെട്ടത്..

വെറുതെ കിടക്കുകയായിരുന്ന അവളുടെ കൈകൾ അച്ഛന്റെ ദേഹത്ത് ഇക്കിളി ഇടുകയും മറ്റും ചെയ്തിരുന്നു എനിക്കെന്തോ അത് ദഹിക്കാത്തത് പോലെ തോന്നി..

അന്നേരം അവളെക്കാൾ കൂടുതൽ എന്നോട് ദേഷ്യപ്പെട്ടത് അച്ഛനായിരുന്നു എന്റെ മനസ്സിൽ മുഴുവൻ കുഷ്ഠം ആണ് എന്ന് പറഞ്ഞു അതുകൊണ്ടുതന്നെ അമ്മ മൗനം പാലിച്ചു ഇനി പടി കയറില്ല എന്നും പറഞ്ഞ് ഞാൻ ആ വീടിന്റെ പടിയിറങ്ങി..

എനിക്കത് വല്ലാതെ മനസ്സിൽ തട്ടിയിരുന്നു സ്വന്തം മരുമകൾക്ക് വേണ്ടി മകളെ തള്ളിപ്പറഞ്ഞ അച്ഛൻ.

അന്ന് ഇറങ്ങിയതാണ് ആ പടി..
പിന്നെ അരവിന്ദാണ് ആ പെണ്ണിനെ പറ്റി അന്വേഷിച്ചത് അന്നേരം അറിഞ്ഞത് മുഴുവൻ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആയിരുന്നു ആ പെണ്ണിന്റെ വീട്ടിൽ അച്ഛൻ ഒരു നിത്യസന്ദർശകനായിരുന്നുത്രേ..

അവളുടെ അച്ഛൻ ചെറുപ്പത്തിലെ ഉപേക്ഷിച്ചു പോയതാണ്… പിന്നെ അവളെ വളർത്താൻ വേണ്ടി അവളുടെ അമ്മ പല വൃത്തികെട്ട മാർഗ്ഗങ്ങളിലൂടെയും സഞ്ചരിച്ചിട്ടുണ്ട്. അത് കഴിഞ്ഞ് മകളും..
ഒടുവിൽ അച്ഛനെ മയക്കി ഞങ്ങളുടെ വീട്ടിൽ കയറി പറ്റുകയായിരുന്നു അവൾ..

അച്ഛനെ ഓർത്തതും ഒരുതരം അറപ്പാണ് എനിക്ക് തോന്നിയത് ഇങ്ങനെയും ആളുകൾ ഉണ്ടോ എനിക്ക് സങ്കടം കൂടി വന്നു..
ഞങ്ങളുടെ കാര്യങ്ങൾക്കൊന്നും ഒരു കുറവും വരുത്തിയിരുന്നില്ല എങ്കിൽ പോലും ഇത് ഞങ്ങളോടും അമ്മയോടും ചെയ്യുന്ന തെറ്റായിരുന്നില്ലേ..

ഞാൻ അനിയനെ വിളിച്ച് കാര്യങ്ങളെല്ലാം സംസാരിച്ചു ആദ്യം അവൻ എന്നോട് പൊട്ടിത്തെറിക്കുകയാണ് ചെയ്തത് ഒടുവിൽ അമ്മയും കൂടി അവനോട് സംസാരിച്ചപ്പോൾ ചെറുതായി അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി അങ്ങനെയാണ് പറയാതെ നാട്ടിൽ വന്നത്…

അരവിന്ദേട്ടനെ അവന് വലിയ കാര്യമായിരുന്നു അരവിന്ദ് കൂടി അങ്ങനെ പറഞ്ഞപ്പോൾ പിന്നെ അവന് വിശ്വസിക്കാതിരിക്കാൻ തരമുണ്ടായിരുന്നില്ല അവനും കൂടി ചെന്നു വീണ്ടും ഒന്നുകൂടി അന്വേഷിച്ചു എല്ലാം സത്യമാണെന്ന് ബോധ്യപ്പെട്ടു അതിനുശേഷം ഞങ്ങൾ എല്ലാവരും കൂടി വീട്ടിലേക്ക് കയറി ചെന്നു.

ഞങ്ങളെ എല്ലാവരെയും കൂടി കണ്ടപ്പോൾ അവർ ഞെട്ടിയിരുന്നു അവർ രണ്ടുപേരുംകൂടി അവിടെ സുഖമായി ജീവിക്കുകയായിരുന്നു അവളെ ഞങ്ങൾ അടിച്ചിറക്കി അച്ഛനെ പിന്നെ അങ്ങനെ ചെയ്യാൻ പറ്റില്ലല്ലോ..

അവളോട് ഈ പടി കയറിയാൽ കാല് തല്ലിയൊടിക്കും എന്ന് പറഞ്ഞു ഇനി അച്ഛനും ഭയം ഉണ്ടാകും നാട്ടുകാർ അറിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലല്ലോ ഞങ്ങൾ എല്ലാവരും കൂടി ആ പടിയിറങ്ങി ഇനി ഒരിക്കലും അച്ഛൻ ഞങ്ങളെ കാണാൻ വരരുത് എന്ന് താക്കീതും കൊടുത്തു.

എല്ലാവരുടെയും ഉള്ളിൽ വിഷമം ഉണ്ടായിരുന്നു ഇങ്ങനെയൊക്കെ ഓരോരുത്തർക്ക് കഴിയുമോ എന്ന് പോലും സംശയം തോന്നി…
ഞാനും അരവിന്ദും വളരെ ദൂരേക്ക് ട്രാൻസ്ഫറിന് ശ്രമിച്ചു…. രണ്ടുപേർക്കും

വലിയ ദൂരം ഇല്ലാത്ത രണ്ട് സ്ഥലത്ത് മാറ്റം കിട്ടി അങ്ങനെ ഞങ്ങൾ അങ്ങോട്ടേക്ക് പോയി അമ്മയും അനിയനും കൂടെ വന്നു അവിടെ അടുത്തടുത്ത് രണ്ട് ഫ്ലാറ്റ് മേടിച്ച് താമസം തുടങ്ങി..

അവളെ വീണ്ടും അച്ഛൻ പോയി വിളിച്ചുകൊണ്ടുവന്നു എന്നും അവരെ രണ്ടുപേരെയും ഒരുമിച്ച് ഒരു വീട്ടിൽ നാട്ടുകാർ കണ്ടപ്പോൾ അവരെല്ലാം കൂടി ചോദ്യം ചെയ്തിരുന്നു എന്നും അതിന്റെ നാണക്കേടുകൊണ്ട് അച്ഛൻ

ആത്മഹത്യക്ക് ശ്രമിച്ചു എന്നും പലരിൽ നിന്നായി അറിഞ്ഞു പക്ഷേ അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു അടഞ്ഞ അധ്യായമാണ് അവർക്ക് ഇനി എന്ത് സംഭവിച്ചാലും ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല..

ചിലരെല്ലാം നിൽക്കേണ്ട ഇടത്തു നിന്നാലേ ആ ബന്ധത്തിന് മനോഹാരിത ഉണ്ടാവൂ….
സ്വന്തം സുഖം ഓർത്ത് നിലവിട്ട് പെരുമാറിയിട്ടുണ്ടെങ്കിൽ ചിലപ്പോൾ ഉള്ളതും കൂടി നഷ്ടപ്പെടും..

Leave a Reply

Your email address will not be published. Required fields are marked *