ആദ്യരാത്രിയുടെ അനുഭൂതിയുടെ ആലസ്യത്തിൽനിന്നു രാവിലെതന്നെ ആദ്യത്തെ കുർബാനയ്ക്കുതന്നെ പള്ളിപോകണം

(രചന: Mejo Mathew Thom)

പ്രണയവിവാഹമായിരുന്നിട്ടും പറഞ്ഞുകേട്ടുള്ള അറിവുകളെയും മാനിസിൽകരുതിവച്ചിരുന്ന തീരുമാനങ്ങളെയും നോക്കുകുത്തികളാക്കി നാണവും വിറയലും അരങ്ങുവാണ

ആദ്യരാത്രിയുടെ അനുഭൂതിയുടെ ആലസ്യത്തിൽനിന്നു രാവിലെതന്നെ ആദ്യത്തെ കുർബാനയ്ക്കുതന്നെ പള്ളിപോകണം എന്നുംപറഞ്ഞുവിളിചെഴുനെല്പിച്ചു എന്റെ നായിക…

കുളിച്ചീറനായ് കൈയിലൊരുകപ്പ് കാപ്പിയുമായി പ്രണയാദ്രമായ് വിളിച്ചുണർത്തുന്ന നായികയായ്‌ എഴുത്തുകളിൽ വർണ്ണിച്ചുകണ്ടിട്ടുള്ള ആദ്യപകലിന്റെ യാതൊരു

വർണ്ണങ്ങളുമില്ലാതെ ഞാൻ എഴുനേറ്റു ബാത്‌റൂമിൽപോയി കുളിച്ചു ഫ്രഷായിവരുമ്പോഴുണ്ട് പാവാടയും ബ്ലൗസുമിട്ടു സാരിയും കൈയില്പിടിച്ചു ഉടുക്കാൻതുടങ്ങി നിൽക്കുന്നു…

പ്രതീക്ഷകൾ മങ്ങിയ അദ്യപകലിന്റെ മോഹങ്ങൾക്ക് എന്റെയുള്ളിൽ വീണ്ടും ചിറകുമുളച്ചു…

എനിക്കുപുറംതിരിഞ്ഞുനിന്നതിനാൽ അവളുടെ പുറകിലൂടെച്ചെന്നു കെട്ടിപിടിച്ചു അവളുടെ കാതിൽ പതിയെ മൊഴിഞ്ഞു…

“നമുക്കിന്നു വൈകിട്ടത്തെ കുർബാനയ്ക്കുപോയാൽപോരെ… ?”പൊയ്‌ക്കോണമിവിടുന്നു…നിന്ന്കൊഞ്ചാതെ മര്യാദയ്ക്കു ഈ സാരിയുടുക്കനൊന്നു സഹായിക്കുമനുഷ്യാ… ”

കൈമുട്ടുകൊണ്ടു വയറിനിട്ടൊരു കുത്തും തന്നുകൊണ്ട്.. എന്റെ മോഹങ്ങളേ വേരോടെ പിഴുതെറിഞ്ഞവൾ പറഞ്ഞു… ഇന്നലെവരെ ചേട്ടായി ഇച്ചായന്നൊക്കെ വിളിച്ചവളാ ഒറ്റരാത്രികൊണ്ട് ‘മനുഷ്യാ’ ന്നു മാറിയത്.. താലിയുടെയൊരു പവർ…

“നിയാ ചുരിദാറുങ്ങാനും എടുത്തിടടി… ” എന്നുപറഞ്ഞെതെയൊള്ളു കനപ്പിച്ചൊരു നോട്ടവും മറുപടിയും…

“കെട്ടിപിടിച്ചുകിടക്കൽ മാത്രമല്ല കെട്യോന്റെപണി ഇതൊക്കെയതിൽപെടുന്നതാ..”

പിന്നെയൊന്നുംപറയന്നിന്നില്ല.. സാരിയിടുത്തിട്ടു ശരിയാകാത്തതിന്റെ ദേഷ്യവു സങ്കടവും ഒരുമിച്ചുപ്രകടിപ്പിച്ച അവളെ സഹായിയ്ക്കാൻ തുടങ്ങി… അപ്പഴാണ് പുറത്തുനിന്നും അമ്മയുടെ ചോദ്യം

“നിങ്ങള് പള്ളിൽ വരുന്നുണ്ടോ… കുർബാനയ്ക്കു സമയമാകാനായി… “”നിങ്ങള്‌പൊയ്‌ക്കോ… ഞങൾ രണ്ടാമത്തെ കുർബാനയ്ക്കു വരാം… ” കൈയിലുന്ന അവളുടെ സാരിയുടെ ഒരറ്റം പിടിച്ചുകൊണ്ടുവിളിച്ചുപറഞ്ഞു

“എന്തൊരു ഒരുക്കമാടാ ഇതുവരെ കഴിഞ്ഞില്ലേ…?” ഇത്തവണ അപ്പന്റെ വകയായിരുന്നു ചോദ്യം..കൂടെയൊരു ചിരിയും…

“അപ്പനാത്രേ അപ്പൻ…” എന്നു മനസിൽപറഞ്ഞു വീണ്ടും നമ്മുടെ സാരിചുറ്റൽ ജോലിതുടങ്ങി.. ഒന്നും രണ്ടും മൂന്നും ചുറ്റുചുറ്റിട്ടും വീണ്ടുകിടക്കുവാ ബാക്കി…

ഇതൊക്കെയെവിടെകൊണ്ടുപോയി ചുറ്റിത്തീർക്കുമെന്നഭാവത്തിൽ അവളെന്നെയൊന്നു നോക്കി..

ഞാനെന്തുചെയ്യനാടി എന്നഭാവത്തിൽ ഞാനും അവളെയൊന്നുനോക്കി… അവളുടെ കൈയിലും എന്റെകയ്യിലും പാതിനിലത്തുമൊക്കെയായി കിടക്കുന്ന സാരിയെനോക്കി അതുകണ്ടുപിടിച്ചവനെ മനസിൽരണ്ട് തെറിയും വിളിച്ചു ഞാനവളോട് പറഞ്ഞു…

“നീ ഇവിടെ നിൽക്കു…ഇപ്പോൾ ശരിയാക്കിത്തരാം” എന്നും പറഞ്ഞു സാരിയും അവിടെയിട്ടെഴുന്നേറ്റു വാതിൽതുറന്നു തലമാത്രം പുറത്തിട്ടു വിളിച്ചു…

“അമ്മേ…അമ്മേ…ഒന്നിങ്ങോട്ടുവന്നെ…””എന്താടാ കിടന്നു നിലവിളിക്കുന്നെ…” എന്നും പറഞ്ഞു വന്ന അമ്മയെ കയ്യില്പിടിച്ചുവലിൽച്ചു മുറിയിലേയ്ക്കുകയറ്റി വാതിലടച്ചുകൊണ്ടു പറഞ്ഞു…

“അമ്മായിവളെ ഈ സാരിയൊന്നുടുപ്പിച്ചേ…””ഇതിനാണോടാ കിടന്നു വിളിച്ചുകാറിയതു..നേരത്തെ എന്നോട് പറഞ്ഞൂടാരുന്നോ മോൾക്ക്…”

എന്നുംപറഞ്ഞു അമ്മ അവളെ സാരിയുടുപ്പിച്ചുതുടങ്ങി…. ദാമ്പത്യജീവിതത്തിലെ ഒരു പ്രശ്‍നം പരിഹരിച്ച സന്തോഷത്തിൽ ഞാൻ ഡ്രസ്സ് മാറാൻതുടങ്ങി…. ഇനിയുമെന്തൊക്കെ വരാൻകിടക്കുന്നു എന്നു മനസിൽ പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *