എന്നെ എങ്ങാനും ഉപേക്ഷിച്ചു അവളുടെ കൂടെ പൊറുക്കനാണ് നിന്റെ ഉദ്ദേശമെങ്കിൽ രണ്ടിനേം വീട്ടി ക്കൊ ന്ന് അന്തസായി ജ യിലിൽ പോയി കിടക്കും ഞാൻ…. ”

(രചന: ശിവന്റെ മാത്രം സതി)

“ഡാ പ ട്ടി…. ഏതാടാ ആ പെണ്ണ്? സത്യം പറഞ്ഞോ… എന്നെ എങ്ങാനും ഉപേക്ഷിച്ചു അവളുടെ കൂടെ പൊറുക്കനാണ് നിന്റെ ഉദ്ദേശമെങ്കിൽ രണ്ടിനേം വീട്ടി ക്കൊ ന്ന് അന്തസായി ജ യിലിൽ പോയി കിടക്കും ഞാൻ…. ”

“ഡീ ദേവൂ…. എന്തുവാ ഇത്..? നീയെന്നത ഈ കാണിക്കുന്നത്..? വട്ടായോ നിനക്ക്.. എന്റെ മേലെന്ന് എണീറ്റ് മാറേടി പ ട്ടി… ”

ക്രിസ്റ്റി പകുതി തമാശയ്ക്കും പകുതി കാര്യത്തിലും പറഞ്ഞപ്പോഴാണ് അവൾക്ക് ബോധം വന്നത്..

അവൾ കണ്ണ് തുറന്ന് അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ ക്രിസ്റ്റിയുടെ മുഖത്തേക്ക് നോക്കി..

“നിനക്കെന്താടീ പ്രാന്തായോ…? ന്നും ചോദിച്ചു അവൻ തന്നെ ശരീരമൊന്നു കുലുക്കി.. അന്നേരം അവൾ അവന്റെ ശരീരത്തിൽ നിന്നും ബെഡിന്റെ സൈഡിലേക്ക് മറിഞ്ഞു വീണു..

” ന്റെ കൃഷ്ണ…. ന്റെ നടു…. എന്തുവാ ഇച്ചായാ ഇത്…? ഇപ്പൊ മനുഷ്യന്റെ നടു ഒടിഞെനല്ലോ…? ”

“പിന്നെ… രാവിലെ തന്നെ മനുഷ്യന്റെ മേത്തു കയറി കിടന്നു കോങ്ങയ്ക്ക് പിടിച്ചാൽ ഞാൻ നിന്നെ പിടിച്ചു ഉമ്മ വെക്കണോ..? ”

ക്രിസ്റ്റി ദേഷ്യപ്പെട്ട് ചോദിച്ചതും അവൾ അവിടെ നിന്നും പരുങ്ങാൻ തുടങ്ങി…” അത്…. അതുപിന്നെ…. സ്വപ്നം…. “അവന്റെ ദേഷ്യം കണ്ടു അവൾ പേടിയോടെ പറയാൻ തുടങ്ങിയതും…

” എന്തുവാ….. സ്വപ്നമോ…. എന്ത് സ്വപ്നം..? നീ എന്നതൊക്കെയാ കൊച്ചേ ഈ കിടന്നു പറയുന്നേ…? എന്താണെങ്കിലും ഒന്ന് തെളിയിച്ചു പറ…”കഴുത്ത് ഒന്ന് തടവി കൊണ്ടു അവൻ അവളോടായി ചോദിച്ചു..

“ഓഹോ… അത് ഒന്നുമില്ല ന്റെ ഇച്ചായാ… ഞാൻ ഒരു സ്വപ്നം കണ്ടതാ… ഇച്ചൻ എന്നെ ഉപേക്ഷിച്ചു വേറെ ഒരുത്തിയുടെ കൂടെ പോകുന്നത്.. സ്വപ്നത്തിൽ ഇച്ചൻ പറയുവാ.. ഇച്ചന് എന്നെ വേണ്ട അവളെ മതീന്ന്…

എന്നും രാത്രി വീഡിയോ കാൾ ചെയ്തു അവളെ കണ്ടാലേ ഇച്ചന് ഉറക്കം വരുള്ളുന്നു… സ്വപ്നത്തിൽ ഞാൻ പറഞ്ഞു ഇച്ഛനോട്.. എന്ന അവളെ ഫോൺ വിളിച്ചു കണ്ടിട്ട് പതിയെ വന്നാൽ മതീന്ന്..

അവളുമായുള്ള ബന്ധം ഉപേക്ഷിക്കാതെ എന്റടുത്തു വരാൻ നിക്കണ്ടെന്നും..അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അങ്ങനെ അങ്ങ് സമ്മതിച്ചു തരാൻ എനിക്ക് പറ്റുവോ..?

ഇച്ചനെ മാത്രം നെഞ്ചിലിട്ട് നടന്നിട്ട് ഇച്ചൻ മറ്റൊരുത്തിയെ ഇഷ്ടപ്പെടുന്നത് എനിക്ക് എങ്ങനെ സഹിക്കാൻ പറ്റും.. ആ ഒരു വിഷമത്തിൽ പിടിച്ചു പോയതാ.. സോറി ഇച്ചായാ… ”

പറഞ്ഞു കഴിഞ്ഞു ഒരു ഇളിയോടെ ഇടം കണ്ണിട്ട് അവൾ അവനെ നോക്കി…” അടിപൊളി…. ന്റെ പൊന്നു ദേവൂസെ… നിനക്ക് വേറെ ഒരു പണിയും ഇല്ലെടി കുഞ്ഞേ…? അല്ല ഇങ്ങനത്തെ സ്വപനങ്ങൾ മാത്രേ നിനക്ക് കാണാൻ കഴിയുള്ളോ…?

ഈ ലോകത്തു വേറെ എത്രയോ നല്ല സ്വപ്‌നങ്ങൾ ഉണ്ട് കാണാൻ.. നിനക്ക് വേണേൽ നമുക്ക് ഒരു കുറുമ്പത്തി ദേവൂസ് ഉണ്ടാവുന്നത് സ്വപ്നം കാണാലോ… അല്ലാതെ ഇങ്ങനെ…

അല്ല…. ഞാൻ വീഡിയോ കാൾ ചെയ്തു സംസാരിച്ച പെണ്ണ് എങ്ങനെയാ.. സുന്ദരി ആണോ…? അവളുടെ പേര് എന്നതാ..? ”

അവളുടെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ടു അവൻ ചോദിച്ചു…ഇത്രയും നേരം ദേഷ്യത്തിൽ പറഞ്ഞു കൊണ്ടിരുന്ന ഇച്ചന്റെ സംസാരം ഒരു കള്ളത്തരത്തിലേക്ക് വഴി മാറുന്നത് കണ്ടതും ദേവൂ ഇച്ചനെ ഒന്ന് രൂക്ഷമായി നോക്കി..

” നിനക്ക് അവളുടെ പേര് കൂടി അറിഞ്ഞാൽ സമാധാനം ആവുള്ളു അല്ലേടാ ഇച്ചായാ… ”

വയറ്റിൽ ഒരു കുത്ത് കൊടുത്തു കൊണ്ടു മുഖം വീർപ്പിച്ചു ദേഷ്യത്തിൽ അവള് പറഞ്ഞതും അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് കൊണ്ടു അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ട് അവളെ ചുറ്റി പിടിച്ചിരുന്നു…..

അവളുടെ കണ്ണിനു മുകളിലേക്ക് വീണു കിടന്നിരുന്ന മുടിയിഴകളെ അവന്റെ കൈ കൊണ്ടു വകഞ്ഞു മാറ്റി അവളുടെ ചെവിയുടെ പുറകിലേക്ക് വെച്ചു…

അവളുടെ ചെവിയോരം ചെന്നു ചെറുതായി ഒന്ന് ഊതി കൊണ്ടു അവൻ പറഞ്ഞു തുടങ്ങി…

“ന്റെ പൊട്ടിപ്പെണ്ണേ…., അങ്ങനെ ഏതെങ്കിലും ഒരുത്തിയെ കൂടെ കൂട്ടാൻ ആയിരുന്നെങ്കിൽ നിന്റെ ഇച്ചന് അത് പണ്ടേ ആവമായിരുന്നു…

അറിയാലോ വർഷങ്ങൾ ജീവനായി കണ്ട ഒരുത്തിയെ കുറിച്ച്… അന്ന് അവൾ എന്റെ ചങ്കും പറിച്ചു കൊണ്ടു പോയപ്പോൾ ഉറപ്പിച്ചിരുന്നതാ ഇനിയൊരു പെണ്ണും ഈ ജീവിതത്തിലേക്ക് വേണ്ടെന്ന്..

പക്ഷെ, പെട്ടന്ന് ഒരുദിവസം ഇടിച്ചു കയറി നീ എന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ…എന്നിൽ എന്തൊക്കെയോ ഞാൻ പോലും അറിയാതെ മാറ്റങ്ങൾ സംഭവിച്ചിരുന്നു… ആദ്യമൊക്കെ മനഃപൂർവം ഒഴിവാക്കിയിരുന്നു നിന്നെ..

പക്ഷെ കഴിയുന്നുണ്ടായിരുന്നില്ല.. എന്നിൽ നിന്നും പഴയ ഓർമകളേ വേരോടെ പിഴുതു എറിയാൻ നിനക്ക് സാധിച്ചു…

പൂർണമായും അല്ലെങ്കിലും മുക്കാൽ ഭാഗവും ന്റെ ആദ്യപ്രണയത്തിന്റെ ഓർമ്മകൾ എന്നിൽ നിന്നും മാഞ്ഞു പോയിരുന്നു…അതിനു കാരണം നീയാണ് ദേവൂ…

ആ നിന്നെ എങ്ങനെയാ കുഞ്ഞേ ഞാൻ കൈ വിട്ടു കളയുന്നത്..ദാ മിടിക്കുന്ന ഈ നെഞ്ചിൽ ഇപ്പൊ ഒരേയൊരു പെണ്ണെയുള്ളൂ..

അത് ഇച്ചന്റെ ദേവൂവാ.. ഈ ജന്മവും ഇനി എത്ര ജന്മം ഉണ്ടോ അത്രയും ജന്മങ്ങളും നീ മാത്രം മതി ഈ ഇച്ചയാന്റെ പാതിയായി… കേട്ടോടീ കുശുമ്പി.. ”

അവന്റെ നെഞ്ചിലേക്ക് അവളുടെ കയ്യും പിടിച്ചു വെച്ചു അവൻ അത് പറഞ്ഞു കഴിഞ്ഞു അവളുടെ മുഖത്തേക്ക് നോക്കിയതും ആ കണ്ണുകളിൽ നീർമുത്തുകൾ ഉരുണ്ട് കൂടിയിരുന്നു..

” അയ്യേ.. ഇച്ചന്റെ വായാടി കരയുവാണോ…. ” ന്നും ചോദിച്ചു അവളെ തന്നിലേക്ക് ചേർത്ത് നിർത്തി അവളുടെ സിന്ദൂരചുവപ്പിൽ അവന്റെ അധരങ്ങൾ ചേർത്തു…

അതിലൂടെ ഞാൻ അറിയുകയായിരുന്നു. ഇച്ചന് ദേവൂനോടുള്ള പ്രണയവും വാത്സല്യവും…അവനെ ചുറ്റി പിടിച്ചിരുന്ന തന്റെ കൈകൾ പെട്ടന്ന് തന്നെ വിട്ടു അവനെ തള്ളി മാറ്റി വിരലും കടിച്ചു പിടിച്ചു അവൾ ചോദിച്ചു..

” എന്നാലും ആരായിരിക്കും ആ പെണ്ണ്…? “എന്റെ ചോദ്യം കേട്ട് തലയിൽ കൈയും വെച്ച്..”ന്റെ കർത്താവെ…..” ന്നും വിളിച്ചു അവളെ തന്നെ നോക്കി ഇരുന്ന് പോയി പാവം നമ്മുടെ ഇച്ചൻ…

Leave a Reply

Your email address will not be published. Required fields are marked *