സുന്ദരനായ ഒരു പുരുഷനോട് ഇടപഴകുന്നത് കൊണ്ട് എന്തോ ഇതിനിടയിൽ ആന്റപ്പ നുമായുള്ള പ്രണയം വളർന്നു വിവാഹത്തിൽ കലാശിച്ചു..

മകൻ
(രചന: വിജയ് സത്യ)

മക്കളെ ഇന്ന് ജാമ്യം കിട്ടുമോടാ അപ്പനു …ഉറപ്പായിട്ടും കിട്ടുമമ്മച്ചി …എന്റെ മാതാവേ… ഇന്നെങ്കിലും.പുള്ളിക്ക് വെളിയിറങ്ങി വരാൻ പറ്റണെ..ഒന്നരമാസമായി പുറംലോകം

കാണാതെ ആ ഇരുട്ടറയിൽ കഴിയണത്… കാലും വലിച്ചു രണ്ടു നേരം നടക്കാതെ ഷുഗറും പ്രഷറും ഒക്കെയുള്ള അപ്പച്ചൻ എങ്ങനെയാണവോ വീർപ്പുമുട്ടി അതിനകത്ത്..കഴിയുക..

ഇതൊക്കെ ഓർത്ത് ഉറങ്ങാനാവാതെ തീ തിന്നാണ് മറ്റുള്ളവർ ഇവിടെ കഴിയണത്…അമ്മച്ചി സമാധാനമായിരിക്ക്…

അതിനു വേണ്ടുന്നത് ഒക്കെ നമ്മുടെ ഭരതൻ വക്കീൽ ചെയ്തിട്ടുണ്ട്..അതേടാ മക്കളെ ആയകാലത്ത് അപ്പച്ചൻ ഗൾഫിൽ കിടന്നു കുറെ കഷ്ടപ്പെട്ട് ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ… എന്തൊക്കെ വിറ്റിട്ടായാലും അപ്പനെ നമുക്ക് പുറത്തിറക്കണം മക്കളെ..

നേരം വൈകുന്നു..ശരി അമ്മച്ചി ഞാൻ കോടതിയിലോട്ടു പോവുകയാണ്..അമ്മച്ചിയോട് യാത്ര പറഞ്ഞു രജിത്ത് കാറുമായി കവലയിൽ എത്തി..

എടാ രജിത്തെ….. നിന്റെ അപ്പനെ അന്വേഷിച്ചു ഒരു മദാമ്മ രണ്ടു കൊച്ചുങ്ങളെയും കൊണ്ട് നടക്കുന്നു..

രജിത്തിന്റെ സുഹൃത്ത് അനന്തൻ കാറിനടുത്ത് ഓടി വന്ന് പറഞ്ഞു…മദാമ്മയോ…ആണ്….രജിത്തു ഫ്രാൻസ്കാരിയ…

നിന്റെ അപ്പന്റെ ഗൾഫിലുള്ള കൂട്ടുകാരിയാണെ ന്നാ പറഞ്ഞെ…എന്നിട്ട് അവരെവിടെ..ദേ… ആ ജൂസ് കടയിൽ ഇപ്പോൾ ഉണ്ടായിരുന്നു.

കൂട്ടുകാരൻ തിരിഞ്ഞു കടയിലേക്ക് നോക്കുമ്പോഴേക്കും , കടക്കാരൻ രജിത്തിനെ കാട്ടി ആന്റപ്പന്റെ മകനാണെന്ന് മദാമ്മയോട് പറഞ്ഞു രജിത്തിനെ ചൂണ്ടികാണിച്ചു

മദാമ്മ കാറിലിരിക്കുന്ന രജിത്തിനെ കണ്ടു..അവർ കഴിച്ച ജ്യുസിന്റെ ബില്ല് പേ ചെയ്തശേഷം രജിത്തിനെ നോക്കി അങ്ങോട്ട് നടന്നു

മദാമ്മയും രണ്ട് കൊച്ചുങ്ങളെയും രജിത്തിനു സമീപം വന്നു..രജിത്ത് അവരെ ബഹുമാനിച്ചു കാറിൽ നിന്ന് ഇറങ്ങി അഭിവാദ്യം ചെയ്തു…

ഹായ്ഹായ്…അയാം ജെനിഫർ.ഫ്രം ദുബായ്..നൈസ് മീറ്റ് യു..മാംഓക്കേ വെൽക്കം…കാൻ ഐ ഹെൽപ്പ് യു മാംയെസ്..ബൈ ദി ബൈ…ആർ യു സൺ ഓഫ് അന്റപ്പൻസ്..?

യെസ്. യെസ്… ഐ ആം രജിത്ത്.. ഹിസ് ഒൺലി വൺ സൺ…പ്ലീസ് രജിത്ത്…ഐ വാണ്ട് സ്പീക്ക്‌ ടു യു… സം സീക്രട്ട്ലി…ഒഫ് കോഴ്സ് മാം..രണ്ടുപേരും അല്പം മാറി നിന്നു..

ആ ഫ്രാൻസ്
കാരി രജിത്തിനോട് എന്തൊക്കെയോ കുറേ നേരം സംസാരിച്ചു..
എന്തൊക്കെ ഏടാകൂടങ്ങളാണാവോ അപ്പൻ ഉണ്ടാക്കി വെച്ചിരിക്കുന്നത്..

കർത്താവേ..ഈ സ്ത്രീ പറയുന്ന കാര്യങ്ങളൊക്കെ സത്യമാണെങ്കിൽ ഇവർ അപ്പന്റെ ഭാര്യയാണ് ആ കൊച്ചുങ്ങൾ അപ്പന്റെതും…

മേം പ്ലീസ്…ട്രസ്റ്റ്‌ മി… കൂൾ ആൻട് വെയിറ്റ്…. വീ വിൽ ബി സോൾവ് ഓൾ പ്രോബ്ലംസ്..ഓക്കേ..

അപ്പനെ കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറക്കാൻ പോവുകയാണെന്നും നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഹോട്ടലിലേക്ക് ജാമ്യം കിട്ടുകയാണെങ്കിൽ ഞാൻ അപ്പനെയും കൊണ്ട് അവിടെ വരാമെന്നും രജിത്ത് മദാമ്മയെ പറഞ്ഞ് സമാധാനിപ്പിച്ചു..

താങ്ക്യൂ…. സോ മച്ച്…ഓക്കേ റെജിത്ത്.. നൗ അയാം സ്റ്റൈയിങ് അവന്തിക അവന്യു… ഐ വിൽ ട്രസ്റ്റ് ആൻഡ് ഐ ഹോപ്പ് യു
കം തെയർ വിത്ത്‌ ആന്റപ്പൻ

ഷുവർ… ഡെഫെനിലി…അത് കേട്ട് പ്രതീക്ഷയോടെ ജനിഫർ കുട്ടികളെയും കൂട്ടി അവർ വന്ന ടാക്സിയിൽ അവർ സ്റ്റേ ചെയ്യുന്ന ഹോട്ടലിലേക്ക്.. തിരിച്ചു പോയി

ഷവറിൽ നിന്നും ഇളം തണുപ്പുള്ള ജലം മഴ പോലെ ശിരസ്സിൽ പൊഴിഞ്ഞു വീണു ചിതറി മാറിടവും പൊക്കിളും തലോടി ഇരു കാൽവഴി താഴോട്ട് ഒഴുകിയപ്പോൾ കുറച്ചുനാളായി മനസ്സിനേറ്റ ചൂടു മുഴുവൻ ഒഴിഞ്ഞു പോകുന്നതു പോലെ തോന്നി.

ഫൈവ് സ്റ്റാർ ഹോട്ടലായ അവന്തിക അവന്യുവിലെ പത്താം നമ്പർ റൂമിലെ ആ ഗ്ലാസ് ബാത്റൂമിൽ നൂൽ ബന്ധമില്ലാതെ കുളിക്കുകയായിരുന്ന ജെനിഫർ ഓരോന്നും ഓർത്തു..

ആന്റപ്പനുമായി അടുക്കാൻ ഉണ്ടായ സാഹചര്യവും കാരണവും താൻ സ്വയം വരുത്തി വെച്ചതാണെന്ന് തന്നെ പറയണം

പക്ഷേ അതുവഴി വെറുമൊരു കമ്പനി സ്റ്റാഫ് എന്ന നിലയിൽ നിന്നും യുഎഇയിലെ ചെറുകിട ബിസിനസ് മുതലാളി എന്ന നിലയിലേക്ക് ഉയരാൻ ഉണ്ടായ സൗഭാഗ്യം സമ്മാനിച്ചതും
ആന്റപ്പനുമായി ഉള്ള കൂട്ട് ബിസിനസ് തന്നെയാണ്…

വേറൊരു തരത്തിൽ പറഞ്ഞാൽ വെറും പൂന്തോട്ടം സൂക്ഷിപ്പുകാരനായ ആൻറപ്പനെ കച്ചവട മുതലാളി ആക്കിയതും ഈ താൻ തന്നെ…

പരസ്പരം പൂരകം പോലെ പ്രവർത്തിച്ച രണ്ടുപേർക്കും എവിടെയാണ് പിഴച്ചത്.ഒക്കെ ഒരു സിനിമയിൽ എന്ന പോലെ മനോമുകുരത്തിൽ തെളിഞ്ഞു വരുന്നു.

ഒരു അറബിയുടെ എൽഎൽ സി ട്രേഡിങ് കമ്പനിയിൽ മാനേജർ ജോലി നോക്കുകയായിരുന്നു താൻ അന്നു.. അല്പം റിലാക്സേഷൻ വേണ്ടി ആരും അറിയാതെ ഒരു ദൂരെയുള്ള പേരുകേട്ട കടൽ പാർക്കിൽ ഒരു ഒഴിവു സമയത്ത് പോയതായിരുന്നു താൻ.

സഞ്ചരിക്കാൻ തനിക്ക് കമ്പനി വാഹനം ഉണ്ടായിട്ടും പോലും അതൊന്നും ഉപയോഗിക്കാതെ ഒരു ലൈൻ ബസിൽ ഒരു ഏകാന്തയാത്ര.. മൂടി പൂട്ടിയ വാഹനത്തിന്റെ ഉള്ളിൽ നിന്നും

സ്വതന്ത്രമായി ജനങ്ങളെയൊക്കെ കണ്ടുകൊണ്ടു അവരോട് മിണ്ടിക്കൊണ്ടുള്ള ഒരു ഉല്ലാസ യാത്ര. അതായിരുന്നു ആ ട്രിപ്പിന് പിന്നിലുള്ള ത്രില്ല്…

ഉദ്ദേശ സ്ഥലത്തെ കാഴ്ചകളൊക്കെ കണ്ട് വൈകുന്നേരം ആയി.. തിരിച്ചു പോകാൻ നോക്കുമ്പോഴാണ് ആ പാർക്കിൽ ഒരിടത്ത് വച്ച തന്റെ ബാഗും പണവും മറ്റു റിക്കോർഡുകളും കാണാതാവുന്നത്…

കോൺടാക്ട് നമ്പർ മുതൽ എല്ലാ ഫോണിൽ ആയിരുന്നു…അതുകൊണ്ട് അവിടെവച്ച് ആരെയും കമ്മ്യൂണിക്കേറ്റ് ചെയ്യാനോ മറ്റു വിധത്തിൽ ബന്ധപ്പെടാൻ പറ്റിയില്ല..

ആ അവസരത്തിലാണ് അവിടെ പൂന്തോപ്പ് സൂക്ഷിക്കാൻ ചുമതലയുണ്ടായിരുന്ന ആന്റപ്പനെ കാണുന്നത്…

തന്റെ പണവും മറ്റു നഷ്ടപ്പെട്ട വിവരം ആന്റപ്പനെ അറിയിച്ചു. സിസിടിവിലെ മോണിറ്ററിൽ വച്ച്
പാർക്കിൽ വന്ന ഒരാളാണ് കൃത്യം ചെയ്തതെന്ന് മനസ്സിലാക്കി. പോലീസിൽ

വിവരം ചെയ്തു.. പൊലീസ് എത്തി നിമിഷങ്ങൾക്കകം പ്രതിയെ കയ്യോടെ പിടികൂടി പണവും മൊബൈലും മറ്റു റിക്കാഡുകളുമടങ്ങിയ ആ ബാഗ് തിരിച്ച് തന്നെ ഏൽപ്പിച്ചു.

അന്ന് തൊട്ട്.. പിന്നീട് സമയം കിട്ടുമ്പോഴൊക്കെ താൻ സ്വന്തം വാഹനമെടുത്ത് അവിടെ പോയി…. അങ്ങനെ അന്റെപ്പനുമായി നല്ല ചങ്ങാത്തത്തിലായി…. ക്രമേണ ആ ബന്ധം വളർന്നു..

സുന്ദരനും സുമുഖനുമായ ആന്റപ്പന്റെ പെരുമാറ്റത്തിൽ താൻ അറിയാതെ ആകർഷിക്കപെടുകയായിരുന്നു..

തന്റെ സ്റ്റാറ്റസിന് യോജിച്ച ജോലിയല്ല ആന്റപ്പന് എന്ന് മനസ്സിലാക്കിയ ഉടനെ താൻ കുറെ കാശ് ഇറക്കി സ്വന്തമായി ഒരു ഷോപ്പ് ആന്റപ്പന്റെ ചോയ്സ് അനുസരിച്ച് ഇട്ടുകൊടുത്തു..

അഭിമാനിയായ ആന്റപ്പൻ
തന്നെയും അതിൽ കിട്ടുന്ന ലാഭത്തിൽ പങ്ക്വാങ്ങിക്കണമെന്ന ആവശ്യം സ്നേമസൃ ണമായി ഉന്നയിച്ചു നിർബന്ധിച്ചു.അങ്ങനെ താനും അതിൽ പങ്കാളിയായി ..

പ്രതീക്ഷിച്ചതിലുപരി വരുമാനവും വികസനവും ആ ബിസിനസ്സിൽ കിട്ടി….അങ്ങനെ കുറേക്കൂടി ഔട്ട്ലെറ്റുകൾ ആ ഷോപ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കി..

കച്ചവട ബാഹുല്യം വർദ്ധിച്ചപ്പോൾ കാര്യങ്ങൾ ആന്റപ്പന് ഒറ്റയ്ക്ക് നോക്കാൻ ബുദ്ധിമുട്ടായപ്പോൾ തനിക്ക് കൂടി അതിൽ സഹകരിക്കേണ്ടി വന്നു.

അങ്ങനെ കൂടുതൽ സമയവും ബിസിനസിലായി ശ്രദ്ധ.ബിസിനസിനെ അപേക്ഷിച്ച് ശമ്പള ഇനത്തിൽ തുച്ഛമായ വരുമാനം ഉണ്ടായിരുന്ന ആ ജോലി രാജിവച്ചു. മുഴുവൻ സമയ കച്ചവടക്കാരിയായി മാറി..

അതോടുകൂടി പ്രതീക്ഷിക്കാത്ത ലാഭവും വരുമാനവും ബിസിനസ് സ്ഥാപനത്തിൽ നിന്നും ലഭിച്ചു തുടങ്ങി.

സുന്ദരനായ ഒരു പുരുഷനോട് ഇടപഴകുന്നത് കൊണ്ട് എന്തോ ഇതിനിടയിൽ ആന്റപ്പ നുമായുള്ള പ്രണയം വളർന്നു വിവാഹത്തിൽ കലാശിച്ചു..

അതിൽ രണ്ടു കുട്ടികൾ ഉണ്ടായി.. കുട്ടികൾ വളർന്നപ്പോൾ അവിടെത്തന്നെ സ്കൂളിൽ ചേർത്തു പഠിപ്പിച്ചു.

ദുഃഖം എന്തെന്ന് അറിയാതെ ജീവിതം അടിപൊളിയായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയായിരുന്നു..

പെട്ടെന്ന് പാരീസിൽ ഉള്ള പിതാവിന് അസുഖത്തെ തുടർന്ന് അങ്ങോട്ട് പോയി..പിതാവിനെ ചികിത്സിക്കാൻ ഭീമമായ തുക ചെലവായി.. ഗൾഫിലുള്ള

കച്ചവടത്തിന്റെ അക്കൗണ്ടിൽ നിന്നും ചികിത്സയ്ക്ക് വേണ്ടിയുള്ള തുക എടുക്കാൻ തുടങ്ങിയപ്പോൾ ആൻറപ്പന് അത് അത്ര പിടിച്ചില്ല..

ഇതേ ചൊല്ലി ആന്റപ്പനുമായി നീരസം ഉണ്ടായി.. വഴക്കായി.. ഇതിനിടെ തന്റെ സഹോദരിക്ക് കൂടി അസുഖം ഉണ്ടെന്ന കാര്യവും ആൻറ്റപ്പനോട് പറയേണ്ടി വന്നു .

അവൾക്ക് വേണ്ടിയും തനിക്ക് കാശ് വേണ്ടി വന്നു… ഇതൊക്കെ ആന്റപ്പനെ ഏറെ ചൊടിപ്പിച്ചു

അങ്ങനെയിരിക്കെ സ്കൂൾ വെക്കേഷൻ സമയം ഒരു ദിവസം ഗൾഫിൽ ഷോപ്പിലിരിക്കെ നാട്ടിൽ അച്ഛൻ മരിച്ചപ്പോൾ താനും കുട്ടികളും ആന്റ്പ്പനെ ഷോപ്പിന്റെ മുഴുവൻ ചുമതല ഏൽപ്പിച്ച ശേഷം പെട്ടെന്ന് ഫ്രാൻസിലേക്ക് വിമാനം കയറി..

പിതാവിന്റെ പ്യുണറിന് ശേഷം . കുട്ടികളെ കൊണ്ട് വീണ്ടും ഗൾഫിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ആ വിവരം താൻ അറിഞ്ഞത്…..

വ്യാപാരസ്ഥാപനത്തിന്റെ ഓണർഷിപ്പ് മാറിയിരിക്കുന്നു..ഷോപ്പിന്റെ പ്രവർത്തനത്തിൽ വായ് വാക്കാൻ താൻ പാർട്ട്ണറായി സഹകരിച്ചിരുന്നുവെങ്കിലും.. എല്ലാ സ്ഥാപനത്തിന്റെയും ലൈസൻസും മറ്റും ആന്റപ്പന്റെ പേരിൽ ആയിരുന്നു…

താനില്ലാത്ത അവസരം നോക്കി ആന്റപ്പൻ കടകളൊക്കെ വിറ്റ് കിട്ടിയ ഭീമമായ കാശുമായി നാട്ടിലേക്ക് മുങ്ങി എന്നറിയാൻ പറ്റി..

കുറേക്കാലം ആന്റപ്പനും ആയി പ്രവർത്തിച്ചിരുന്നു എങ്കിലും
ആന്റപ്പന്റെ നാട്ടിലുള്ള വിവരങ്ങൾ ഒന്നും അത്ര വ്യക്തമല്ല ആയിരുന്നു.

ഇവിടെയെത്തിയപ്പോഴാണ് ആന്റപ്പന് മക്കളും ഭാര്യയും ഒക്കെ ഉള്ള വിവരം അറിയുന്നത്..

തന്നെ സംബന്ധിച്ച് അതൊരു വിഷയമല്ല.. പക്ഷേ തന്നെ ചതിച്ചിട്ട് പോയത് വല്ലാത്തൊരു വിഷയം തന്നെയാണ്..

അതിന് ആൻറപൻ കണക്ക് പറഞ്ഞേ പറ്റൂ…ആന്റപ്പനെ കണ്ടുകിട്ടിയാൽ എങ്ങനെയും കൊല്ലണമെന്ന് തീരുമാനിച്ചു തന്നെയാണ് ഇറങ്ങിയത്..

പക്ഷേ ആന്റപ്പന്റെ മകൻ രജിത്തിന്റെ വാക്കുകൾ കേട്ടപ്പോൾ എന്തോ….. തന്റെ ഒരു തീരുമാനങ്ങളിൽ ഒരു പുനർചിന്തനം ചെയ്യേണ്ടതുപോലെ.. ഐഎഎസ് പഠിക്കുന്ന അവന് ഒരു കുറ്റവാളി ആകാൻ

സാധിക്കുകയില്ല ഒരു കുറ്റവാളിയുടെ മകനാകാനും സാധിക്കില്ല..എല്ലാം ശരിയാക്കാം എന്ന് അവൻ പറയുമ്പോൾ ഒരു പ്രത്യാശ..
അവൻ നല്ല കുട്ടിയാണെന്ന് തോന്നുന്നു..

ഗാഡ്ജറ്റിൽ കളിക്കുകയായിരുന്നു തന്റെ മക്കൾ ബാത്റൂമിന്റെ ഗ്ലാസ്‌ ചുവരിന്റെ അപ്പുറത്തുനിന്ന് തന്റെ നഗ്നമേനി നോക്കി കളിയാക്കി ചിരിക്കുന്നു…

അപ്പോഴാണ് സ്ഥലകാല ബോധം തിരിച്ചുവന്നത്… കാർമേഘം
പെയ്തൊഴിഞ്ഞപ്പോൾ മരച്ചില്ലയിലെ ഇല നാമ്പിലെ അവസാനം തുള്ളി വെള്ളം പോലെ യോനി മുഖത്ത് നിന്നും ആ ഒരു തുള്ളി വെള്ളം ചൂടോടെ തന്റെ തുടയിൽ വന്നു വീണത് അവൾ അറിഞ്ഞു

ടവ്വൽ കൊണ്ട് തലതുവർത്തി മാറിലെയും തുടയിടുക്കിയും വെള്ളം ഒപ്പിയെടുത്ത് ടവൽ അരയിൽ ചുറ്റി വേഗം പുറത്തിറങ്ങി..

സമയം ഈവനിംഗ് ആവുന്നു
ജെനിഫർ വസ്ത്രങ്ങൾ ധരിച്ച് അണിഞ്ഞൊരുങ്ങി നിന്നു.

അല്പം കഴിഞ്ഞപ്പോൾ ഫ്ലാറ്റിന്റെ ഡോർബൽ മുഴങ്ങി.ഡോർ തുറന്നു നോക്കിയപ്പോൾ ആന്റപ്പനും മകൻ രജിത്തും

ആന്റപ്പന് ജാമ്യം കിട്ടിയിരിക്കുന്നു..ആന്റപ്പനെ കണ്ട കുട്ടികൾ ഓടി വന്നു..ഡാഡ്, മൈ ഡാഡ്

എന്ന് പറഞ്ഞ് തുടമേൽ കെട്ടിപ്പിടിച്ചു.. ആന്റപ്പൻ ഒരു നിമിഷം മകൻ രജിത്തിന്റെ മുഖത്ത് നോക്കി..

സഹോദരങ്ങളെ കണ്ടവന്റെ കണ്ണിൽ ആർദ്രത തളം കെട്ടി നിന്നു.മകന്റെ ഭാഗത്തുനിന്നും സമ്മതം കിട്ടിയ പോലെ തോന്നിയപ്പോൾ ആന്റപ്പന്റെ ഉള്ളിൽ അടക്കിപ്പിടിച്ച വാത്സല്യവികാരം അണപൊട്ടി ഒഴുകി…..

രണ്ടുപേരെയും ലാളന യോട് നെഞ്ചോട് ചേർത്തു പുറത്ത് തഴുകി തലോടി.. മക്കളെ ക്ഷമിക്കണം എന്ന് പറയുന്നതുപോലെ എന്തോ പിറുപിറുത്തു കരഞ്ഞു…

അതു കണ്ടപ്പോൾ ജെനിഫറിന് വല്ലായ്ക തോന്നി..അവളുടെ ഉള്ളിലുള്ള രോഷം മുഖത്ത് പ്രകടമായിരുന്നുവെ ങ്കിലും ഇടയ്ക്കിടെ ആ മുഖത്ത് ആൻറ്റ പ്പനോടുള്ള സ്നേഹം മിന്നിമറിയുന്നുണ്ടോ എന്ന് സംശയമാണ്..

ആന്റപ്പാ ….വൈ യു ചീറ്റ് മി ….ടെൽ മി ആന്റപ്പാ….തുടർന്ന് അവൾക്കറിയാവുന്ന മലയാളത്തിൽ..

നീ….എന്റിനിത് ചെയ്ടു…..എന്ന് യെനിക്ക് ആറിയണം.. ആന്റപ്പന്റെ കോളറിൽ പിടിച്ച് നേരെ പൊക്കി നിർത്തി…ശേഷം കരഞ്ഞുകൊണ്ട് അവളുടെ ഭാഷയിൽ…

പറയൂ ആൻറപ്പ….എന്തിനാ ഇത് ചെയ്തത്
നീ….എന്ത് ചെയ്തു ആ പണം..ഞാനിനി എങ്ങനെ ജീവിക്കും.. നിന്റെ ഈ കുട്ടികളെ കൊണ്ട് ഞാൻ എവിടെ

പോകും.. എന്റെ നല്ലൊരു തൊഴിലും നഷ്ടമായി നീ കാരണം..
ജനീഫർ നിലവിട്ട് നിലവിളിച്ചു….

പക്ഷേ ആൻറ്റപ്പന് ഒന്നും മിണ്ടാൻ ആയില്ല.
കുറ്റം ചെയ്ത ഒരു കുഞ്ഞിനെപ്പോലെ ആ തല താഴ്ന്നു കിടന്നു

കോളറിൽ മുറുകെ പിടിച്ച ജെനിഫറിന്റെ കൈ അയഞ്ഞു… രോഷം പോയ ആ മുഖത്ത് ഇപ്പോൾ ദയാനിയ ഭാവമായി… പിന്നെ ജെനിഫർ തന്റെ കൈകൊണ്ട് തന്നെ കോളർ ഒക്കെ നേരെയാക്കി.. ശേഷം യാചന പാവത്തിൽ കരഞ്ഞു…

എന്നോടുള്ള നിന്റെ സ്നേഹം ഒക്കെ പോയോ ആന്റപ്പാ…ഈ പിഞ്ചു കുട്ടികളെ എങ്ങനെ നീ മറന്നു…

അച്ഛനെ കോളറിൽ പിടിച്ച് സ്നേഹത്തോടെ പൊട്ടിക്കരഞ്ഞ് ചോദിക്കുന്നത് കണ്ടു രജിത്തിന് വല്ലാതായി..

മാം കൂൾ ഡൗൺ..
ക്ഷമിക്കൂ നമുക്ക് വഴിയുണ്ടാക്കാം….എന്ത് വഴിയാണ് രജിത്ത് ഉണ്ടാക്കുന്നത് ക്യാഷ് ഇല്ലാതെ ഞാനെങ്ങനെ അവിടെ പോകും എങ്ങനെ ജീവിക്കും….കട തുടങ്ങാൻ

വേണ്ടി എടുത്ത ലോൺ യുഎഇ ബാങ്കിൽ ബാക്കി കിടപ്പുണ്ട്.. ഒരുമാസം പിന്നിടുമ്പോൾ അതൊക്കെ ആയി ഡ്യൂ ആയി വരുമ്പോൾ പ്രശ്നങ്ങൾ ആകും..

രജിത്ത് ഇത് കണ്ടോ…ജെനിഫർ ബാഗ് തുറന്നു ഒരു ചെറിയ കുപ്പി പുറത്തെടുത്തു…

രജിത്ത് ഇത് മാരക വിഷമാണ്…. ഒരാഴ്ച മാത്രമേയുള്ളൂ എന്റെയും കുട്ടികളുടെയും ഇവിടുത്തെ വിസയുടെ കാലാവധി ഇനി…ആന്റപ്പൻ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ ഞാനും കുട്ടികളും ഇത് കഴിച്ച് ഈ മണ്ണിൽ ചാവും….സത്യം

ജെനിഫർ വിഷ ക്കുപ്പി കാട്ടി അങ്ങനെ പറഞ്ഞപ്പോൾ രജിത്ത് വല്ലാതെ ഞെട്ടി…മാഡം എന്നെ വിശ്വസിക്കൂ എല്ലാത്തിനും പരിഹാരം ഞാൻ ഉണ്ടാകും.. മേടത്തിന് നിർദ്ദിഷ്ട സമയത്ത് തന്നെ ദുബായിക്ക് പോകാം.. അതിനുള്ള വഴി ഞാൻ ഉണ്ടാകും…

ഇപ്പോൾ ഞാൻ അച്ഛനെയും കൊണ്ട് പോവുകയാണ് എന്റെ അമ്മയെ ഒന്ന് കാണിക്കാൻ..

പക്ഷേ ഞാൻ അച്ഛനെയും കൊണ്ട് തിരിച്ചു ഉറപ്പ്…ഐ ബിലീവ് യു രജിത്ത്… ഞാൻ നിന്നെ വിശ്വസിക്കുന്നു..

രജിത്ത് അപ്പനെയും കൂട്ടി വീട്ടിലേക്ക് പോയി
ഭർത്താവിനെ കണ്ടതോടെ ആന്റപ്പന്റെ ഭാര്യയ്ക്ക് സമാധാനമായി..

അമ്മച്ചി അപ്പച്ചനെ ഇനി ഇവിടെ നിർത്താൻ പറ്റില്ല..ജാമ്യം കിട്ടിയിട്ടുണ്ടെങ്കിലും. കേസും പൂക്കാറും വഴിയെ വരും..

അതുകൊണ്ട് എത്രയും പെട്ടെന്ന് ഗൾഫിൽ തന്നെ പോകുന്നതാണ് നല്ലത്..അവിടെ നിന്നാണല്ലോ ഇക്കണ്ടതൊക്കെസമ്പാദിച്ചു കൂട്ടിയത്…ഇവിടെ സമാധാനമായി അത് അനുഭവിക്കാൻ ഇപ്പോൾ സാധ്യത ഇല്ല. ഇപ്പോൾ ഇവിടെ നിന്നും മാറിനിന്നേ പറ്റൂ

നീ എന്താ മകനെ ഈ പറയുന്നത് ഈ വയസ്സുകാലത്ത് വീണ്ടും അപ്പനെ ആ മണലാരണ്യത്തിലേക്ക് അയക്കണോ?

ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും ഒരു പരിഹാരം ലഭിക്കണമെങ്കിൽ അപ്പച്ചൻ പോയേ പറ്റൂ അമ്മച്ചി

വേറെ വഴിയില്ലെങ്കിൽ പിന്നെ ഏതായാലും അപ്പൻ പോകട്ടെ എനിക്ക് വിരോധമില്ല.. ജയിലിൽ അല്ലല്ലോ എന്ന് ആശ്വസിക്കാം..

അന്റപ്പൻ ഒന്നും പറയണ്ട കസേരയിൽ തളർന്നിരുന്നു..ഐഏ എസിന് പഠിക്കുന്ന മകന്റെ പദ്ധതി എന്താണെന്ന് ഒരു പിടിയും ഇല്ല….

അവൻ ബുദ്ധിമാനാണ്…. എങ്കിലും
എങ്ങനെ ഈ പ്രതിസന്ധിയിൽ നിന്നും കരകയറും….അച്ഛന്റെയും സഹോദരിയുടെയും ചികിത്സക്കായി

വിദേശത്തുള്ള ആശുപത്രിയിൽ കോടികൾ ചിലവഴിച്ച് തന്റെ കടയും സമ്പാദ്യങ്ങളും ജെനിഫർ തകർക്കും എന്ന് തോന്നിയപ്പോഴാണ് ഈ കടുംകൈ ചെയ്തത്…

ജനീഫറും കുട്ടികളും നാട്ടിൽ പോയ അവസരത്തിൽ ഗൾഫിലേ തന്റെ പേരിലുള്ള കടകൾ വിറ്റ് കിട്ടിയ പണം നാട്ടിലെത്തിക്കാൻ കുഴൽപ്പണക്കാരൻ ഡോൻഗ്രി മജീദിനെ ഏൽപ്പിച്ചത് ആയിരുന്നു…..

നാട്ടിലെത്തിയതിന്റെ പിറ്റേന്ന് അവൻ കാശ് കയ്യിൽ തരുന്ന അവസരത്തിൽ പോലീസ് തന്നെ കയ്യോടെ പിടികൂടി…തന്റെ ഗൾഫിലെ സമ്പാദ്യം
10 കോടി രൂപ പോലീസ് പിടിച്ചെടുത്തു..കുഴൽപ്പണക്കടത്തുകാരൻ എന്ന പേരിൽ റിമാൻഡിൽ മായി…

അതു തന്റെ സ്വന്തം പണമായിരുന്നു എന്ന് എങ്ങനെ പോലീസിനെ വിശ്വസിപ്പിക്കും.. തന്റെ പണം ആണെങ്കിൽ കൂടി തന്നെ തന്റെ NRI അക്കൗണ്ടിൽ ഇടാൻ സാധിക്കുമായിരുന്നില്ല… അവിടുത്തെ ബാങ്കുകളിൽ തന്നെ പേരിൽ ലോൺ ഉണ്ട്..

ഇനി അഥവാ വേറെ ഏതെങ്കിലും അവിടെ പുതിയNRI അക്കൗണ്ടിലേക്ക് മാറ്റിയാൽ ജെനിഫർ വന്നാൽ കമ്പ്ലൈന്റ് കൊടുത്തു അക്കൗണ്ട് കണ്ടെത്തി മരവിപ്പിക്കും എന്നതിനാൽ കാശൊക്കെ

കുഴൽപ്പണം ആക്കി… അങ്ങനെ ഈ ഇന്ത്യ മഹാരാജ്യത്തെ ടാക്സ് വെട്ടിക്കാൻ ടാക്സ് അടക്കാതെ കൊണ്ടുവന്ന കുറ്റത്തിന് അത് പിടിച്ചെടുത്തു…. ഇനിയത് സർക്കാർ മുതൽക്കൂട്ടാക്കും……

വീട്ടിലെത്തിയ രജിത്ത്
ഓടി നടന്നു അവന്റെ പേരിൽ അച്ഛനെടുത്ത എല്ലാ വസ്തുവാക്കുകളും വിറ്റു കാശാക്കി ആക്കി. വീടുപോലും മകന്റെ പേരിലാണുള്ളത്…..

കൃത്യം പറഞ്ഞ ദിവസം തന്നെ ജെനിഫറിന്റെ അടുത്തേക്ക് അപ്പനെയും കൂട്ടി രജിത്ത് എത്തി ..

ഇത് 10 കോടി രൂപയുണ്ട്..
എല്ലാവിധ തെളിവും ഇതിലുണ്ട്… നമുക്കാദ്യം ബാങ്കിലേക്ക് പോകാം… മാഡംത്തിന്റെ അക്കൗണ്ട് നമ്പർ തരൂ ഞാൻ അതിലേക്ക് ട്രാൻസ്ഫർ ചെയ്യാം

മകന്റെ വാക്കുകേട്ട് ആന്റപ്പൻ അമ്പരന്നു..ആന്റപ്പൻ ദയാനീയമായി മകനെ നോക്കി…എന്നോട് പൊറുക്കട എന്ന് പറഞ്ഞ് രഞ്ജിത്തിനെ കെട്ടിപ്പിടിച്ചു കരഞ്ഞു..

അപ്പൻ വിഷമിക്കേണ്ട അപ്പൻ പോയ് ക്കോ… അവരോടൊത്ത് കഴിഞ്ഞോ… കുട്ടികളൊക്കെ അവിടെ പഠിക്കുന്നതല്ലേ.. കച്ചവടം ഒക്കെ വീണ്ടും തുടങ്ങി ജെനിഫർ മേഡത്തോടൊപ്പം ജീവിക്കു…. പിന്നെ

അമ്മയെ ഓർത്ത് വിഷമിക്കേണ്ട
അമ്മയ്ക്ക് ഞാനുണ്ട്..
എനിക്ക് സിവിൽ സർവീസ് വകുപ്പിൽ ജോബ് കിട്ടും ഉടനെ.. പണയം വെച്ച കിടപ്പാടം വീണ്ടെടുക്കും വരെ ഞങ്ങൾ തൽക്കാലം വാടക വീട്ടിലേക്ക് മാറി താമസിക്കും…

മകന്റെ വാക്കുകേട്ട് അപ്പന് കണ്ണീരാണ് ഞാൻ നിൽക്കാൻ പറ്റിയുള്ളൂ.ബാങ്കിലെത്തി പത്തു കോടി രൂപ രഞ്ജിത്ത് ജെനിഫറിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു…ഫ്ലൈറ്റിന് സമയമായി ഇതാ 7 30ന് ഉള്ള ഏയർ ടിക്കറ്റ്…

അപ്പനെയും ജെനിഫർ മാഡത്തെയും കുട്ടികളെയും വിമാനം കയറ്റി അയച്ചു രഞ്ജിത്ത് പണയം വെച്ച് വീണ്ടും വാടകയ്ക്ക് എടുത്ത വീട്ടിലേക്ക്ആശ്വാസത്തോടെ മടങ്ങി…..

Leave a Reply

Your email address will not be published. Required fields are marked *