നീ രണ്ടാമതൊരു വിവാഹം കഴിച്ചത് അവൾക്കു ഇഷ്ട്ടപെട്ടു കാണില്ല.. അതാവണം കാര്യം ഞെട്ടലോടെ മാലിനി അവനെ

അമ്മയുടെ കല്യാണം ക്ലൈമാക്സ്‌
(രചന: Kannan Saju)

അവർ വാതിൽ തുറന്നുവയർ പൊത്തി പിടിച്ചുകൊണ്ടു റോഷ്‌നി നിലത്തു വീണുമാലിനി : അയ്യോ.. എന്തുപറ്റി മോളെ…

അവൾ ടെൻഷനോടെ രോഷ്‌നിയെ താങ്ങിഅവളുടെ അരക്കു കീപ്പോട്ടു നോക്കിയ അവർ ഞെട്ടി.. ചോര മയം

റോഷനി : അറിയില്ലമ്മേ.. വല്ലാത്ത വയറു വേദന.. ബ്ളീഡിങ്ങും…ഫിറോസും മാലിനിയും ചേർന്ന് രോഷ്‌നിയെ ഹോസ്പിറ്റലിൽ എത്തിച്ചു…ഡോക്ടർ അവളെ പരിശോധിച്ചു.വരാന്തയിൽ ടെൻഷനോടെമാലിനി : എന്താവും ഇക്ക നമ്മുടെ കുട്ടിക്ക് ??

എന്ത് പറയണം എന്നറിയാതെ ഫിറോസ് നിന്നു.മാലിനി : അവക്കൊരു കുഴപ്പോം ഉണ്ടാരുന്നില്ല

ഫിറോസ് : എനിക്ക് തോന്നണു നീ രണ്ടാമതൊരു വിവാഹം കഴിച്ചത് അവൾക്കു ഇഷ്ട്ടപെട്ടു കാണില്ല.. അതാവണം കാര്യം

ഞെട്ടലോടെ മാലിനി അവനെ നോക്കി.ഫിറോസ് : അതെ.. അവളിൽ ആകെ ഒരു അസ്വസ്ഥത എനിക്ക് ഫീൽ ചെയ്തു.. നീ പോയപ്പോ അവൾ പരസ്പര ബന്ധമില്ലാത്ത എന്തൊക്കയോ എന്നോട് പറഞ്ഞു.. ഞാൻ അതൊന്നും കാര്യമാക്കിയില്ല.. പക്ഷെ ഇപ്പൊ എനിക്ക് തോന്നുന്നു അവൾ

മാലിനി : അവൾ ????ഫിറോസ് : എന്തോ മാനസികമായി…..മാലിനി : ഇക്കാഫിറോസ് : നിനക്ക് വിഷമം ഉണ്ടന്നറിയാം എന്നാലും.. അവൾക്കു എന്തോ പ്രോബ്ലം ഉണ്ട് മോളെ

മാലിനിയുടെ കണ്ണുകൾ നിറഞ്ഞുമാലിനി : ഈശ്വരാ എന്റെ കുട്ടീ….ഫിറോസ് അവളെ ചേർത്ത് പിടിച്ചു…നഴ്സ് : രോഷ്‌നിയുടെ അമ്മ ആരാണ്???മാലിനി : ഞാനാ

നഴ്സ് : ഡോക്ടർ വിളിക്കുന്നുരണ്ടു പേരും നടക്കാൻ ഒരുങ്ങിയപ്പോൾനഴ്സ് : സോറി, അമ്മ മാത്രം വന്നാൽ മതിഡോക്ടറുടെ റൂം.

ഡോക്ടർ : എനിക്ക് അപ്പോഴേ തോന്നിയിരുന്നു.. ഞാൻ നിങ്ങളോട് ചോദിക്കുകയും ചെയ്തു.. ഇത് നിങ്ങൾ രണ്ടാമത് വിവാഹം കഴിച്ചതിൽ ഉള്ള പ്രശ്നം ആണ്

മാലിനി : ഇതിൽ എന്ത് പ്രശ്നം ആണ് ഡോക്ടർ ????ഡോക്ടർ : ഒരു പക്ഷെ അച്ഛനോടുള്ള സ്നേഹം ആവാം, നല്ലൊരു പുരുഷനെ കിട്ടിയതിൽ ഉള്ള അസൂയ ആവാം

മാലിനി : മാഡം.ഡോക്ടർ : ഞാൻ പറഞ്ഞെന്നെ ഉള്ളൂ.. എനിവേ, കർണ്ണൻ എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന് രോഷ്നിയും നിങ്ങളുടെ ഭർത്താവും ആയി ഒന്നിച്ചിരുന്നു സംസാരിക്കണം എന്ന് പറഞ്ഞു.

മാലിനി : അപ്പൊ ഞാൻ??ഡോക്ടർ : കർണൻ അങ്ങനെ പറഞ്ഞെങ്കിൽ നിങ്ങളുടെ നല്ലതിനാണ്. സഹകരിച്ചാൽ ചിലപ്പോ നഷ്ട്ടപെട്ടതെല്ലാം തിരിച്ചു കിട്ടിയേക്കും.

മാലിനി : ഓക്കേ ഡോക്ടർറൂം.കർണൻ : റോഷ്‌നി, നിനക്ക് ഇനി ഒരിക്കലും ഇദ്ദേഹത്തെ കിട്ടുക എന്നത് അസാധ്യം ആണ്.

റോഷ്‌നി അവനെ നോക്കിഫിറോസ് : സത്യമാണ് റോഷ്‌നി.. എനിക്കൊരിക്കലും അതിനു കഴിയില്ലറോഷ്‌നി ഒന്നും മിണ്ടിയില്ല

കർണൻ : റോഷ്‌നി, കിട്ടാത്ത സ്നേഹത്തിനു വേണ്ടി എന്തിനാണ് വെറുതെ സമയം പാഴാക്കുന്നത്?

റോഷ്‌നി : കർണൻ എനിക്കിയാളെ മറക്കാൻ കഴിയില്ലകർണൻ : അതിനു ഞാൻ നിന്നെ സഹായിക്കാം !.റോഷ്‌നി : എങ്ങിനെ????കർണൻ : എന്നോട് ഒരു മണിക്കൂർ സഹകരിക്കാൻ നീ തയ്യാറാണോ ?

റോഷ്‌നി : എന്റെ അമ്മക്ക് വേണ്ടി അല്ലെ… എന്തിനും ഞാൻ തയ്യാറാണ്കർണൻ : നിന്റെ പൂർണ സഹകരണം ഉണ്ടങ്കിൽ മാത്രമേ ഇത് സാധിക്കൂറോഷ്‌നി : ഈ നശിച്ച മനുഷ്യൻ എന്റെ ഓർമയിൽ നിന്നും പോകണം.. അതിനു എന്ത് വിട്ടു വീഴ്ചക്കും ഞാൻ തയ്യാറാണ് കർണൻ

കർണ്ണനും ഫിറോസിനും സന്തോഷമായികർണൻ : ഓക്കെ.. നീ ഇവിടെ ഇരിക്കൂ.. എനിക്ക് ഇയ്യാളോട് കുറച്ചു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണംറോഷ്‌നി : ഓക്കെ… ചെയ്തോളു

കർണൻ ഫിറോസിനെയും കൂട്ടി പുറത്തിറങ്ങിഫിറോസ് : ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ

കർണൻ : നന്ദി ഒന്നും വേണ്ട.. കല്യാണം കഴിഞ്ഞു ഒരേ ഒരു ദിവസം ഞാനും അവളും നിങ്ങളോടൊപ്പം താമസിക്കും. പിന്നെ ഞങ്ങളുടെ ലൈഫിൽ തല ഇടാൻ നിങ്ങൾ വരരുത്

ഫിറോസ് : ഒരിക്കലും ഇല്ല.. നിങ്ങളുടെ ഈ വലിയ മനസ്സിന് നന്ദികർണൻ :ഒന്നും അമ്മ അറിയാതെ നോക്കിക്കൊള്ളുഫിറോസ് : ഇല്ല.. അവൾ ഒരിക്കലും അറിയില്ല.. അറിയരുത്

കർണൻ : ഓക്കെ.. രോഷ്‌നിയെ ഞാൻ കെട്ടിക്കോളം.. ഞങ്ങൾ മാറുന്ന കാര്യം അമ്മയെ കൊണ്ടു സമ്മതിപ്പിക്കേണ്ടത് നിങ്ങളുടെ ഡ്യൂട്ടി ആണ്

ഫിറോസ് : ഒ കർണൻ.. തനിക്കു വേണ്ടി എന്തും ഞാൻ ചെയ്യും.. ഞാൻ കാലു പിടിക്കാം, അവളുടെ ഉള്ളിൽ നിന്നും എങ്ങനെ എങ്കിലും എന്റെ ഓർമ്മകൾ മായ്ച്ചു തരണം.കർണൻ : ഉറപ്പായും…റൂം.

റോഷ്‌നി ബെഡിൽ കിടന്നു. കർണൻ അവളെ മയക്കി. അവളുടെ ഉപബോധ മനസ്സുമായി സംസാരിക്കാൻ തുടങ്ങി.

പുറത്തു ചില്ലിലൂടെ മാലിനിയും ഫിറോസും അത് നോക്കി കണ്ടുമാലിനി : എന്താ കർണൻ നിങ്ങളോട് പറഞ്ഞെ ???ഫിറോസ് : അത്… ഞാൻ എങ്ങനാ നിന്നോട് പറയാ

മാലിനി : പ്ലീസ് ഇക്കാ.. എന്നോട് പറ.. പ്ലീസ്‌ഫിറോസ് : അവനു രോഷ്‌നിയെ വയങ്കര ഇഷ്ടാ.. പക്ഷെമാലിനി : പക്ഷെ????

ഫിറോസ് : നമ്മുടെ മോളു.. അവളെ ആരോ കോളേജിൽ പ്രേമിച്ചു പറ്റിച്ചുവത്രേമാലിനി ഞെട്ടിഫിറോസ് : കർണൻ പറഞ്ഞത് എന്നെ കാണുമ്പോ അവൾക്കു അവനായ ഓർമ വരുന്നതെന്ന

മാലിനി : അതാണോ മോളുഫിറോസ് : അതെ.. ഇതെങ്ങനെ ഞാൻ നിന്നോട് പറയാ മോളെ.. ഒന്നുല്ലേലും അവള് നമ്മടെ മോളല്ലേ

മാലിനി : ഇക്കാഅവൾ കരഞ്ഞു കൊണ്ടു ഫിറോസിനെ കെട്ടി പിടിച്ചുമുറിയിൽകർണൻ : റോഷ്‌നി, കർണൻ നിന്നെ കാത്തിരിക്കുവാണ്. അവനെ സ്വീകരിക്കുവാൻ നീ തയ്യാറാണോ ??

റോഷ്‌നി : കര്ണ്ണന് എന്നെ ഇഷ്ടപ്പെടുമോ ഡോക്ടർ ???കർണ്ണൻ : ഉറപ്പായും. കർണ്ണൻ നിന്നെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നു

റോഷ്‌നി : ഇനി കർണ്ണനും എന്നെ ചതിച്ചാൽ???കർണൻ : അവനു ഒരിക്കലും അതിനു കഴിയില്ല മോളെറോഷ്‌നി : ഡോക്ടറെ എനിക്ക് വിശ്വാസമാണ്കർണൻ : എങ്കിൽ കര്ണനെയും നീ വിശ്വസിക്കണം

റോഷ്‌നി : വിശ്വസിക്കാം ഡോക്ടർ.. കർണൻ എന്റേത് മാത്രമാണെങ്കിൽ അവനു വേണ്ടി ഞാൻ എന്റെ ജീവിതം മുഴുവനായും മാറ്റി വെക്കും

കർണൻ : നല്ല തീരുമാനം.. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.രോഷ്‌നിയുടെ വീട് .കര്ണനെയും രോഷ്‌നിയെയും മാലിനിയും ഫിറോസും ആരതി ഉഴിഞ്ഞു സ്വീകരിച്ചു.അവർ അകത്തേക്ക് കയറി.

ഫിറോസിന്റെ കാൽ തൊട്ടു ഇരുവരും അനുഗ്രഹം വാങ്ങി. ആ കാഴ്ച കണ്ടു മാലിനിയുടെ കണ്ണുകൾ നിറഞ്ഞു.

അടുക്കള.ഫിറോസ് : കുട്ടികൾക്ക് ഇഷ്ടമുള്ള എല്ലാം ഉണ്ടാക്കണംമാലിനി : നിങ്ങളൊന്നു ചുമ്മാ ഇരി.. അതൊക്കെ ഞാൻ നേരത്തെ സെറ്റു ചെയ്തു

ഫിറോസ് : ആഹാ.. അപ്പൊ ഈ കെട്ട്യോനോടി ???മാലിനി : പിന്നെ… കെട്ട്യോനു ഇഷ്ട്ടുള്ളതൊക്കെ ഞാൻ പിള്ളേരങ്ങു പോയിട്ട് തരാം

ഫിറോസ് : പിള്ളേരെ പറഞ്ഞു വിടാൻ നിനക്കും തിടുക്കയിലെ??മാലിനി : പിന്നല്ലാതെ.. അവർക്കു അവരുടെ പ്രായായീലെ.. ജീവിതം പടിക്കട്ടേ.. നമ്മള് തുടങ്ങണല്ലെ ഉളളൂഫിറോസ് : അമ്പടി

അവളെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കാൻ തുടങ്ങുമ്പോൾ ചുമക്കുന്ന ശബ്ദംകർണൻ : ഇവിടെ ഞങ്ങള് പിള്ളേരൊക്കെ ഉണ്ടേമാലിനിയും ഫിറോസും ചമ്മലോടെ നിന്നു

ഫിറോസ് : എന്നാ പിന്നെ നിങ്ങള് അമ്മേം മോനും മിണ്ടിയും പറഞ്ഞും ഇരിക്ക് ഞാൻ പോയി നിസ്കരിച്ചേച്ചും വരാം

കർണൻ : ഉംഅവൻ പുറത്തേക്കു പോയിമാലിനി : കർണാ, അവള് പാവ്വാണ്.. നീയാണിനി അവൾക്കെല്ലാംകർണൻ : അറിയാം അമ്മേ

മാലിനി : ഞാൻ അനുഭവിച്ചതൊന്നും എന്റെ മോളും അനുഭവിക്കരുത്. നിന്നെ കിട്ടിയത് അവളുടെ ഭാഗ്യം ആണ്

കർണൻ : അങ്ങനൊന്നും ഇല്ലമ്മേ.. അമ്മേടെ മോളല്ലേ.. അതിന്റെ ഗുണങ്ങൾ അവളിൽ ഇണ്ട്

മാലിനി : എന്നിട്ട് അവളെവിടെ ???കർണൻ : കുറച്ചു മുൻപ് ഫോണും ആയിട്ട് പുറത്തേക്കു പോയതാമാലിനി : ആ പെണ്ണങ്ങനാ.. ആരോടേലും കത്തി വെച്ചു തുടങ്ങിയാ പിന്നെ നിർത്തൂലാ

കർണൻ ചിരിച്ചുകർണൻ : അമ്മ ഹാപ്പിയല്ലേ ????മാലിനി : എന്ത് ചോദ്യ അത്… അമ്മക്ക് ഇപ്പോഴാ മനസമാധാനം ആയെ

കർണൻ : എനിക്ക് അത്രേം കേട്ടാ മതിമാലിനി : മോൻ അവളേം വിളിച്ചോണ്ട് വാ കഴിക്കാം..കർണൻ : അയ്‌യോ അമ്മേ വയറു ഫുള്ളാ.. ഇന്നിനി നിർബന്ധിക്കരുത്…

മാലിനി : അത് ശരി.. അപ്പൊ ഞാനീ കഷ്ട്ടപെട്ടതൊക്കെ വെറുതെ ആയോകർണൻ : അത് ഫ്രിഡ്ജിൽ വെക്കലോ.. ചീത്ത ആവൂലാലൊ.. നാളെ ആയാലും കഴിക്കാലോ

മാലിനി : ഹും. എന്നാ അങ്ങനെ ആവട്ടെ…കർണൻ പുറത്തേക്കു ഇറങ്ങി. മാലിനിയുടെ ഫോൺ ബീപ് ചെയ്തു

അവൾ ഫോൺ എടുത്ത് നോക്കികർണ്ണന്റെ മുറി.കർണ്ണൻ : ശേ.. ഈ പെന്നിതുവരെ ഫോൺ വിളിച്ചു കഴിഞ്ഞില്ലേ

കർണൻ അസ്വസ്ഥനായി ബെഡിൽ കാത്തിരുന്നുമാലിനിയുടെ മുറി.മാലിനി പാലുമായി വന്നു കതകടച്ചുഫിറോസ് : പിള്ളേര് കിടന്നോ ???മാലിനി : അവര് കിടന്നോളും

ഫിറോസ് അവളെ പിടിച്ചു അടുത്തിരുത്തിമാലിനി : പാല് കുടിക്കണ്ടേ ???ഫിറോസ് : കുടിക്കാലോ.. എല്ലാം കുടിക്കാം.. അതിനു മുൻപ്

ഫിറോസ് അവളെ ചുംബിച്ചുകര്ണന്റെ മുറി.റോഷ്‌നി കയറി വന്നുകർണൻ : ഞാൻ കരുതി നേരം വെളുക്കണ വരെ നോക്കി ഇരിക്കേണ്ട വരൂന്നു

റോഷ്‌നി : ചൂടാവല്ലേ എന്റെ കള്ള കർണാഅവൾ അവന്റെ മടിയിലേക്കു വന്നിരുന്നുകർണൻ : എവിടാർന്നു ഇത്രേം നേരം ????റോഷ്‌നി : ഫ്രണ്ട് വിളിച്ചതല്ലേ…. ദേഷ്യായോ ??

കർണൻ : രണ്ടു മണിക്കൂർ ഒക്കെ.. അതും ഈ ആദ്യരാത്രിറോഷ്‌നി അവന്റെ നെറ്റിയിൽ ഉമ്മ വെച്ചുറോഷ്‌നി : പിണങ്ങല്ലേ ഏട്ടാ

കർണൻ വീണു…മാലിനിയുടെ മുറി..ഫിറോസ് അവളെ വട്ടം പിടിച്ചു കഴുത്തിൽ ഉമ്മ വെച്ചു. നാവു കൊണ്ടു നുഴയാൻ തുടങ്ങി.

അടുക്കളയിൽ വെച്ചു റോഷ്‌നി അൺനോൺ നമ്പറിൽ നിന്നും വാട്സപ് അയച്ച രോഷ്‌നിയുടെയും ഫിറോസിന്റെയും നഗ്ന ഇമേജുകൾ കണ്ടതിന്റെ കലിയിൽ മാലിനി ഒലിപ്പിച്ചു വെച്ചിരുന്ന കത്തി എടുത്ത് കുത്താൻ ആഞ്ഞു.

കര്ണന്റെ മുറിരോഷ്‌നിയുടെ പെണ്മയിൽ കര്ണന്റെ ആണ്മ ആഴ്ന്നിറങ്ങി… ഒരു വിളിപ്പാടകലെ രോഷ്‌നിയുടെ കരങ്ങളാൽ ചേതനയറ്റ നിരഞ്ജന മയങ്ങുന്നതറിയാതെ.

എല്ലാം അറിഞ്ഞ എല്ലാം ചെയ്ത പ്രതികാരം കെട്ടടങ്ങിയ റോഷ്‌നി ആനന്ദത്തിൽ ആഴ്ന്നു !

Leave a Reply

Your email address will not be published. Required fields are marked *