സത്യനെന്ന കാമുകന്‍. കാരണം ഭാര്യ പോയല്ലോ. സത്യന്റെ പ്രണയം കൈമാറാന്‍ സത്യന് മറ്റാരുമില്ല.

ഒരു തണുത്ത വൈകുന്നേരം
(രചന: Vipin PG)

ഏഴു മാസത്തെ കാത്തിരിപ്പിന് ശേഷം വാസന്തിയും സത്യനും ഇന്ന് കൂട്ടിമുട്ടാന്‍ പോകുകയാണ്. ഏഴു മാസമെന്ന ഭീകരമായ സമയം അവര് സഹിച്ചു ന്‍ ഇന്നത് ഇന്നത്തെ ഈ മുഹൂര്‍ത്തത്തിന് വേണ്ടിയാണ്.

രണ്ടുപേരും പാവങ്ങളാ,, അവര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ പരിചയപ്പെട്ടതാണ്. ഒരാളുടെ കൂടെ ഒളിച്ചോടാന്‍ പോയ വാസന്തി ഒരു പകല്‍ മുഴുവന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നെങ്കിലും ഒളിച്ചോടാമെന്നു പറഞ്ഞ കക്ഷി പറ്റിച്ചു.

അതേ സ്റ്റേഷനില്‍ ട്രെയിന്‍ ന് തല വെക്കാന്‍ വന്നയാളാണ് സത്യന്‍. ഭാര്യ പറ്റിച്ചു മുങ്ങി. ചാകാന്‍ ന്യായമായ കാരണം തന്നെയാണ്,, പക്ഷെ അങ്ങനെ ഒരു കാരണത്തിന് ചാകേണ്ടതുണ്ടോ.

ഒരു പുനര്‍ ചിന്താഗതി വന്ന സത്യന്‍ പ്ലാറ്റ് ഫോമില്‍ നിന്ന് ചിന്തിച്ചു നില്‍ക്കുമ്പോഴാണ് കാമുകന്‍ പറ്റിച്ച വിഷമത്തില്‍ വാസന്തി ചാകാന്‍ ട്രാക്കില്‍ ചാടിയത്.

അത് കണ്ട സത്യന്‍ ഒന്നും നോക്കീല ട്രാക്കില്‍ ചാടി വാസന്തിയെ രക്ഷിച്ചു. രണ്ടുപേര്‍ക്കും നിസ്സാര പരിക്ക് പറ്റിയെങ്കിലും കൂടുതല്‍ അപകടം പറ്റിയില്ല. രണ്ടാളും കരയ്ക്ക് കയറി.

അവിടുന്നങ്ങോട്ട് അനശ്വര പ്രണയത്തിന്റെ മൂര്‍ത്തീ ഭാവമാകുകയായിരുന്നു സത്യനെന്ന കാമുകന്‍. കാരണം ഭാര്യ പോയല്ലോ.

സത്യന്റെ പ്രണയം കൈമാറാന്‍ സത്യന് മറ്റാരുമില്ല. മക്കളില്ല അച്ഛനില്ല അമ്മയില്ല. മാത്രമല്ല ഇവര്‍ക്കൊന്നും പ്രണയം കൈമാറാന്‍ പറ്റുകയും ഇല്ലലോ. അതിന് ഇഷ്ടം തോന്നുന്ന ഒരു പെണ്ണ് തന്നെ വേണ്ടേ.

അപ്പുറം വാസന്തിക്ക് പ്രതികാര മനോഭാവമായിരുന്നു. വാസന്തിയെ പറ്റിച്ച തെണ്ടിയെ കണ്ടു പിടിച്ച വാസന്തി അയാള്‍ ജോലി ചെയ്യുന്ന ഓഫീസില്‍ പോയി അയാളെ തല്ലി.

തല്ലെന്നു പറഞ്ഞാല്‍ ഇടത്തെ കരണവും വലത്തെ കരണവും പൊട്ടുന്ന അടി. വാസന്തിയുടെ കൂടെപ്പോയ സത്യന്‍ സത്യം പറഞ്ഞാല്‍ ഞെട്ടി.

കാരണം ഇനി വാസന്തിയെ പറ്റിച്ചാല്‍ സത്യനും ഇതേപോലെ കിട്ടുമല്ലോ. സത്യം പറഞ്ഞാല്‍ സത്യന്‍ വാസന്തിയെ പ്രേമിച്ചത് അടി പേടിച്ചല്ല ട്ടോ. സത്യന് ശരിക്കും പ്രേമം തോന്നീട്ടാ.

അതിനു കാരണം ചോദിച്ചാ മനുഷ്യന് മനുഷ്യനോടല്ലേ പ്രേമം തോന്നൂ. അങ്ങനെ പതിയെ പതിയെ ഫോണ്‍ വിളിയായി കണ്ടു മുട്ടലായി പങ്കു വയ്ക്കലായി അങ്ങനെ രണ്ടാളും പ്രേമത്തിലായി.

സത്യന്‍ വാക്ക് കൊടുത്തു“ പ്രിയതമേ വാസന്തി,, നീ ഇനി എന്റെത് മാത്രം. നിന്നെയല്ലാതെ മറ്റൊരു സ്ത്രീയെ ഞാന്‍ നോക്കില്ല കാണില്ല മിണ്ടില്ല”

വാസന്തിയും വാക്ക് കൊടുത്തു“ പ്രിയതമാ സത്യന്‍ ചേട്ടാ,, ഞാന്‍ എന്ന വാസന്തി എല്ലാം കൊണ്ടും ഇനി നിങ്ങളുടേത് മാത്രം”

ഇത് സത്യം പറഞ്ഞാല്‍ ഹൈസ്കൂള്‍ പരിപാടി ആണെങ്കിലും അവരുടെ ഉള്ളില്‍ നുരഞ്ഞു പൊന്തിയ പ്രണയം വളരെ നിഷ്കളങ്കമായിരുന്നു.

അതുകൊണ്ട് തന്നെ അവര്‍ പിഞ്ചു പൈതങ്ങളായി.എ അതവരുടെ നോക്കിലും വാക്കിലും നടപ്പിലും എല്ലാം കാണാന്‍ തുടങ്ങി. കാണുന്ന കാഴ്ചക്കാര്‍ക്കും അവര്‍ കൌതുകമുണ്ടാക്കി.

പക്ഷെ അവരുടെ കൂടിക്കാഴ്ചകള്‍ എല്ലായ്പ്പോഴും പുറത്തായിരുന്നു. വാടകയ്ക്ക് താമസിക്കുകയാണ് സത്യന്‍. അതുകൊണ്ട് തന്നെ വാടക വീട്ടില്‍ വന്നു സംഗമിക്കാന്‍ പറ്റില്ല.

സ്വന്തം വീട്ടില്‍ താമസിക്കുകയാണ് വാസന്തി. അവിടേയ്ക്ക് സത്യന് കയറി ചെല്ലാന്‍ പറ്റില്ല. ചുരുക്കം പറഞ്ഞാല്‍ സംഭവം അവരുടെ പ്രണയം പതഞ്ഞു പൊങ്ങീട്ട് അങ്ങനെ നില്‍ക്കുകയാണ്. അതൊന്നു ലാന്റ് ചെയ്യിക്കാന്‍ രണ്ടാള്‍ക്കും പറ്റിയില്ല.

ഏഴു മാസം,, ഏഴു മാസം അങ്ങനെ കടന്നു പോയി. അങ്ങനെ ഒരു ദിവസം അവര്‍ കൂടിച്ചേരാന്‍ തീരുമാനിച്ചു. എന്തായാലും ഒത്തു ചേരണം. കുടുംബത്തെ കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ സമയമെടുക്കും.

അതുവരെ രണ്ടാള്‍ക്കും ഒത്തുചേരാന്‍ പട്ടിലെന്നു പറഞ്ഞാല്‍ അത് വളരെ മോശമാണ്. രണ്ടുപേര്‍ക്കും പറ്റുന്ന ഒരു ദിവസം കണ്ടശേഷം അവര് മൂന്നാറില്‍ ഒരു റിസോര്‍ട്ട് എടുത്തു.

രണ്ടാളും രണ്ടു സൈഡില്‍ നിന്ന് വന്നു. ബസ്സിനാണ്‌ രണ്ടാളും വന്നത്. ഒരുമിച്ചു ട്രാവല്‍ ചെയ്യുന്നത് കണ്ടിട്ടുണ ഇനി അതാരെങ്കിലും വീട്ടില്‍ പറഞ്ഞാല്‍ പിന്നെ സമാധാനം പോകും.

ഫോണിന് വിശ്രമം കാണില്ല. കുറച്ചു സമാധാനം കിട്ടാനാണല്ലോ ഇങ്ങോട്ട് വന്നത്. ആ സമാധാനം ഒരു തരത്തിലും നശിപ്പിക്കാന്‍ അവര് തയ്യാറല്ല.

കോടമഞ്ഞ്‌,, കുളിര്‍ത്ത കാറ്റ്,, ആദ്യമായി വാസന്തി മൂന്നാറിലെ തണുപ്പ് അറിഞ്ഞു. സത്യന്‍ മുന്നേ പല തവണ വന്നിട്ടുണ്ട്. അതുകൊണ്ട് ഒന്നും ഓരോന്നും സത്യന് പുതുമയല്ല.

റിസോര്‍ട്ടില്‍ എത്തിയ ശേഷം കോട മഞ്ഞില്‍ ഇറങ്ങിയ വാസന്തി പുതച്ചു മൂടി നടന്നു. പിന്നാലെ സത്യനും. അല്ല,, ഇങ്ങനെ നടന്നാല്‍ മതിയോ., കാര്യത്തിലേയ്ക്ക് കടക്കണ്ടേ.

സത്യന്‍ വാസന്തിയെ റൂമില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ തുടങ്ങി. സത്യന് ധൃതി ആയെന്നു വാസന്തിക്കും മനസ്സിലായി. ആണല്ലേ,, അവര്‍ക്ക് ആവേശം കൂടും.

ആവേശത്തിന്റെ കൊടുമുടിയില്‍ എത്തി നില്‍ക്കുമ്പോള്‍ വേണം പെണ്ണ് സമ്മതിക്കാന്‍. അതാണ്‌ പെണ്ണ്. വാസന്തി പുതച്ചു മൂടി ചുറ്റി കറങ്ങി ചുറ്റി നടന്നു. സത്യന്‍ വാസന്തിയുടെ പിന്നാലെ നടന്നു. നടന്നു നടന്നു സമയം കുറെ കഴിഞ്ഞപ്പോള്‍ സത്യന് ദേഷ്യം വരാന്‍ തുടങ്ങി.

“ വാസന്തി,, നീ ഇങ്ങനെ തുടങ്ങിയാലോ. നമുക്ക് റൂമില്‍ പോണ്ടേ,, ഇങ്ങനെ തണുത്താല്‍ വല്ല ജലദോഷവും വന്നാലോ”

സത്യന്റെ ദയനീയ അവസ്ഥ കണ്ടിട്ട് ശരിക്കും പറഞ്ഞാല്‍ വാസന്തിക്ക് ചിരിയും സങ്കടവും ഒരുമിച്ചു വന്നു. സത്യന്റെ വിഷമം തീര്‍ക്കാന്‍ രണ്ടാളും കൂടി ജലദോഷം വരുത്താതെ റൂമില്‍ പോയി. റൂമില്‍ കയറിയ വാസന്തി ജനലിന്റെ അടുത്ത് ചെന്നു നിന്നു.

പുറത്തെ മഞ്ഞു കാഴ്ച അവളില്‍ കോരിത്തരിപ്പ് ഉണ്ടാക്കി. കുറച്ചു നേരം അവള്‍ ആ കാഴ്ച കണ്ടു നിന്നു. അവളെ പിന്നില്‍ നിന്ന് പുണര്‍ന്ന സത്യന്‍ അവളോട്‌ ചോദിച്ചു

“ പ്രിയതമേ,, നിനക്ക് തണുക്കുന്നുണ്ടോ”“ ഇല്ല,, സത്യേട്ടന്‍ എനിക്ക് ചൂട് തരുന്നുണ്ടല്ലോ”“ ആ ചൂട് ഞാന്‍ നിന്റെ ദേഹം മുഴുവന്‍ പടര്‍ത്തട്ടെ”

സത്യന്റെ ചോദ്യത്തിന് വാസന്തിക്ക് മറുപടി ഇല്ലായിരുന്നു. സത്യന്‍ അവളെ ആകമാനം പുണര്‍ന്നു. അവളെ ഞെരിച്ചു. വാസന്തി നിന്നുരുകി.

സത്യന്‍ അവളെ ദേഹമാസകലം ചുംബിച്ചു. വാസന്തി ദൃതംഗ പുളകിതയായി നിന്നു. ഒടുക്കം ഇരുവരും അര്‍ദ്ധ നഗ്നരായി ബെഡ്ഡില്‍ വീണു.

അവര്‍ കണ്ണും കണ്ണും നോക്കി കിടന്നു. സത്യന്‍ വാസന്തിയുടെ മേലെ ചാടി വീണു. ഇത്തരം അറ്റാക്കുകളാണ് വാസന്തിക്ക് ഇഷ്ടം. ആ ഇഷ്ടം അറിഞ്ഞുകൊണ്ട് തന്നെ സത്യന്‍ ഓരോന്നും അറിഞ്ഞു പെരുമാറി. ഒടുക്കം സത്യന്‍ അവളെ പൂര്‍ണ്ണ നഗ്നയാക്കി.

ഉടലാകെ വിറച്ച വാസന്തി ബാത്രൂമില്‍ പോകണമെന്ന് പറഞ്ഞ് എഴുന്നേറ്റ് പോയി. സത്യന് ആ ഫ്ലോ പോയി. ബാത്രൂമില്‍ നിന്നും തിരികെ വന്ന വാസന്തി തല കുനിച്ചാണ് വന്നത്.

വാസന്തിയുടെ നാണം കണ്ടപ്പോള്‍ സത്യന് ആവേശം ഇരട്ടിയായി. ഓടിച്ചെന്നു വാസന്തിയെ കെട്ടി പിടിക്കാന്‍ നോക്കിയപ്പോള്‍ വാസന്തി ഒഴിഞ്ഞു മാറി.

“ സത്യേട്ടാ ക്ഷമിക്കണം,,, പണി പാളി,, ഒരാഴ്ച കഴിഞ്ഞു വരാം”സത്യന്‍ സങ്കടത്തോടെ പോയി ജനലിന്റെ അടുത്ത് നിന്നു. തണുത്ത മൂടല്‍ മഞ്ഞ് സത്യനെ പുണര്‍ന്നപ്പോള്‍ അപ്പുറത്ത് വാസന്തി ബാഗ് പാക്ക് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *