പതിനഞ്ചാം വയസ്സിൽ ആ കുഞ്ഞ് ഋതു മതിയായി….എന്തു ചെയ്യണം എന്ന് പോലും കീർത്തിക്ക് അറിയില്ലായിരുന്നു… പക്ഷേ അതും അവൾ തരണംചെയ്തു

(രചന: J. K)

ഇരുപത്തി മൂന്ന് വയസായി അവൾക്ക്… ഇപ്പോഴും സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല…

കല്യാണം കഴിഞ്ഞ് ഏറെനാളായിട്ടും കുഞ്ഞുങ്ങൾ ആവാത്തതിൽ വലിയ വിഷമം ആയിരുന്നു കീർത്തിക്ക്… അതുകൊണ്ടുതന്നെ ഏറെ കാത്തിരുന്ന അതിനുശേഷമായിരുന്നു അവൾ ജനിച്ചത്..

അരുണിമ മോൾ..”””” എട്ടു മാസം വരെ യാതൊരു കുഴപ്പവും ഇല്ലായിരുന്നു… കഴിഞ്ഞുള്ള ഒരു സ്കാനിങ്ങിൽ ആണ് കുഞ്ഞിന് എന്തോ പ്രശ്നം ഉണ്ട് എന്ന് അറിയുന്നത്…

ഡോക്ടർക്ക് തോന്നിയ ഒരു സംശയത്തിന് പുറത്തായിരുന്നു സ്കാൻ ചെയ്തത്…. അന്ന് മാസമുള്ള ചെക്കപ്പോ സ്കാനിംഗോ ഒന്നുമില്ലാത്ത സമയമായിരുന്നു….ആകെ കൂടെ ഒന്നോ രണ്ടോ സ്കാനിങ് മാത്രം…

പക്ഷേ, എട്ടാം മാസത്തിൽ എന്തോ സംശയം തോന്നിയതാണ് ഡോക്ടർ ഡീറ്റൈൽ ആയി സ്കാനിങ് ചെയ്യാൻ പറഞ്ഞത്….. അതിലാണ് അവൾക്ക് ബുദ്ധി വളർച്ച ഇല്ല എന്ന് അറിഞ്ഞത്…

കയ്യിനും കാലിനും എല്ലാം വൈകല്യം ഉണ്ട്… എട്ടുമാസം വളർച്ചയുള്ള കുഞ്ഞിനെ എന്തു ചെയ്യണം എന്നായിരുന്നു പിന്നീട് ആലോചന…

ഈ കുഞ്ഞ് നിങ്ങൾക്ക് എപ്പോഴും ഒരു റിസ്ക് ആയിരിക്കും എന്ന് ഡോക്ടർ ഞങ്ങളുടെ മുഖത്തുനോക്കി പറഞ്ഞു….

ഇത് വേണ്ടെന്ന് വച്ചാൽ ഇത്തിരി ദിവസത്തെ സങ്കടമേ ഉണ്ടാവു….എന്നും….ഒരിക്കലും ഒരു ജീവനെ ഇല്ലാതാകാൻ ഞാൻ പറയില്ല പക്ഷേ….. പാതിയിൽ വച്ച് ഡോക്ടർ നിർത്തി..

ഞങ്ങൾക്ക് ചിന്തിക്കാൻ ഏറെനേരം ഒന്നുമില്ലായിരുന്നു എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ ഉടനെ ചെയ്യണം…

കീർത്തി ഭർത്താവ് രാജേഷുമായി പുറത്തിറങ്ങി…രാജേഷ് അവളോട് ചോദിച്ചു എന്തു വേണമെന്ന്…

എട്ടുമാസം ഞാൻ സ്വപ്നം കണ്ടുകൊണ്ട് ചുമന്നു നടന്ന കുഞ്ഞിനെ ഇല്ലാതാക്കാൻ അവൾക്ക് മനസ്സുവന്നില്ല….

രാജേഷിനോട് പറഞ്ഞു എന്ത് തന്നെ പ്രശ്നമുണ്ടെങ്കിലും ഈ കുഞ്ഞിനെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്ന്….

രാജേഷിനെയും അഭിപ്രായം അതുതന്നെയായിരുന്നു ആ കുഞ്ഞിനെ വേണമെന്നത്…

എങ്കിലും അയാൾ കീർത്തിയോടും പറഞ്ഞു നമ്മുടെ ജീവിതം തന്നെ ഇനിമേൽ മാറ്റിമറിഞ്ഞെക്കാം ചിലപ്പോൾ സന്തോഷത്തിന് ഒരു ചിന്തു പോലും നമ്മുടെ ജീവിതത്തിൽ ഇനി വന്നു എന്നു വരില്ല….

എങ്കിലും ഈ കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് മനസ്സുകൊണ്ട് ഇവിടെനിന്നും ഉറപ്പിക്കണം….

അങ്ങനെയാണ് അവർ രണ്ടുപേരും വീണ്ടും ഡോക്ടറുടെ അടുത്തേക്ക് തന്നെ കയറി പോയത്….

ഞങ്ങൾക്ക് ഈ കുഞ്ഞിനെ കളയേണ്ട എന്നും, ഈ കുഞ്ഞിനെ ഞങ്ങൾക്ക് തന്നെ വേണമെന്നും, അവർ ഡോക്ടറെ അറിയിച്ചു…..
അവർ അറിയിച്ചതിനെ തുടർന്നാണ് ഡോക്ടർ അവരെ അഭിനന്ദിച്ചത്…

ഞാൻ പറഞ്ഞത് പ്രാക്ടിക്കൽ സൈഡ് ആയിരുന്നു കാരണം ഈ ഒരു കുഞ്ഞിനെ വച്ച് നിങ്ങൾക്കും ബുദ്ധിമുട്ടാകും, ഒരുപക്ഷേ ആ കുഞ്ഞിനും…..

അതുകൊണ്ട് മാത്രമാണ് പക്ഷേ നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ എനിക്ക് മറുത്തൊന്നും പറയാനില്ല..

അങ്ങനെയാണ് അവൾക്ക് ജന്മം നൽകുന്നത് അവളെ അരുണിമ എന്ന പേര് വിളിച്ചു..

താഴെ മിടുക്കന്മാരായ രണ്ടുപേർ ഉണ്ടായെങ്കിലും ഇന്നും രാജേഷിനു കീർത്തിക്കും പ്രിയപ്പെട്ടവൾ അരുണിമ തന്നെയായിരുന്നു..അവൾ സംസാരിച്ചില്ല…

നടന്നില്ല… ആരെയും തിരിച്ചറിഞ്ഞില്ല എങ്കിലും അവളുടെ ഓരോ നോട്ടത്തിലും അവരോടുള്ള സ്നേഹം അവർക്ക് തിരിച്ചറിയുന്നു ഉണ്ടായിരുന്നു..

എല്ലാത്തിനും ഓരോ കൂക്കി വിളികൾ മാത്രമായിരുന്നു അവളുടെ മറുപടി..
ചിലപ്പോൾ അസാധാരണമായി തലയിട്ടു ആട്ടും…

ചിലപ്പോൾ ചില തരം ശബ്ദങ്ങൾ പുറപ്പെടുവിക്കും അത് ഓരോ നിന്റെ അർത്ഥം വേർതിരിച്ചറിയാൻ കീർത്തി പഠിച്ചിരുന്നു…

രാജേഷ് അന്ന് പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു ആ ഒരു കുഞ്ഞിനെ ജനനത്തോടു കൂടി അവരുടെ ജീവിതം ആകെ മാറി മറിഞ്ഞു പക്ഷേ സന്തോഷം പോയി മറഞ്ഞിട്ട് ഉണ്ടായിരുന്നില്ല..

കാരണം ആ കുഞ്ഞിനെ സംബന്ധിച്ച ഓരോ പൊട്ടും പൊടിയും അവർക്ക് സന്തോഷം പകരുന്നതായിരുന്നു… ആ കുഞ്ഞുമായി ഒന്നിച്ചിരിക്കുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും ശബ്ദം പുറപ്പെടുവിക്കുമ്പോൾ… എന്തെങ്കിലും കാണിക്കുമ്പോൾ…

അവർ അവളോട് സംസാരിക്കുമ്പോൾ അവൾ അതിന് റെസ്പോണ്ട് ചെയ്യുമ്പോൾ എല്ലാം അവർക്ക് അതെല്ലാം ഒരുതരം പ്രത്യേക സന്തോഷം നൽകിയിരുന്നു….

പതിനഞ്ചാം വയസ്സിൽ ആ കുഞ്ഞ് ഋതു മതിയായി….എന്തു ചെയ്യണം എന്ന് പോലും കീർത്തിക്ക് അറിയില്ലായിരുന്നു… പക്ഷേ അതും അവൾ തരണംചെയ്തു പോയി ആ ദിവസങ്ങളിൽ ഒക്കെ കുഞ്ഞ് വളരെ അസ്വസ്ഥത കാണിച്ചിരുന്നു…

അതെല്ലാം കണ്ട് അറിഞ്ഞ് പെരുമാറാൻ കീർത്തി പഠിച്ചു…ആരൊക്കെയോ പറഞ്ഞു ഡോക്ടറെ കാണിച്ചാൽ എല്ലാ മാസവുമുള്ള ഈ മാസമുറ നിർത്താമെന്ന് പക്ഷേ കീർത്തി അതിനു സമ്മതിച്ചില്ല…

ഒരു സ്ത്രീയെന്ന രീതിയിൽ അവളുടെ ശരീരത്തിന്റെ ഓരോ ഘട്ടങ്ങൾ ആണ് ഇവയെല്ലാം അതിലൂടെ ഒക്കെ അവൾ കടന്നു പോകണമെന്ന് കീർത്തി ആഗ്രഹിച്ചു…

കൃത്രിമം അതിൽ കാണിക്കുമ്പോൾ അത് തന്റെ മക്കൾക്ക് ഉണ്ടാകുന്ന മറ്റ് അസ്വസ്ഥതകളെ കുറിച്ച് അവർ വ്യാകുലപ്പെട്ടു അതുകൊണ്ടുതന്നെ ഒന്നും സമ്മതിച്ചില്ല…

സാധാരണ കുഞ്ഞുങ്ങളെ പോലെ കീർത്തി തന്റെ മകളെയും കണ്ടു….താഴെയുള്ള കുഞ്ഞുങ്ങളെക്കൊണ്ട് അവളെ സ്നേഹിപ്പിച്ചു…

എപ്പോഴും അവരോട് കീർത്തി പറഞ്ഞു മനസ്സിലാകുമായിരുന്നു ദൈവം നമുക്കായി തന്നെ നിധിയാണ് അരുണിമ ചേച്ചി എന്ന് ആ കുഞ്ഞുങ്ങളും അതുപോലെതന്നെ അരുണിമയെ സ്നേഹിച്ചു…

പക്ഷേ ഇരൂപത്തിനാല് വയസ്സ് തികയുന്നതിനു മുമ്പ് വന്ന ചെറിയൊരു അസുഖം അവളെ അവിടെ അവരിൽ നിന്ന് പറിച്ചെടുത്തപ്പോൾ നഷ്ടമായത് ആ വീടിന്റെ തന്നെ താളമായിരുന്നു….

ആവുംവിധം എല്ലാം അവളെ രക്ഷിക്കാൻ ശ്രമിച്ചു കീർത്തിയും രാജേഷും… പൈസ ഒരുപാട് ചെലവാക്കി പക്ഷേ ഒന്നിനും അരുണിമയെ തിരിച്ചു കൊണ്ടു വരാൻ കഴിഞ്ഞില്ല…

അവർക്ക് അവളെ എന്നെന്നേക്കുമായി നഷ്ടമായി പക്ഷേ അത് ഉൾക്കൊള്ളാൻ ആവാതെ, കീർത്തി ആകെ തളർന്നുപോയി….

അരുണിമ ഇല്ലാത്ത ഒരു ജീവിതം അവൾക്ക് ആലോചിക്കാൻ പോലും വയ്യായിരുന്നു കാരണം ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എപ്പോഴും ചേർത്ത് പിടിച്ചിരുന്നത് അവളായിരുന്നു തന്റെ അരുണിമയെ…

അപ്പോഴും രാജേഷ് അവളെ ചേർത്തു പിടിച്ചു…””” അത് ദൈവത്തിന്റെ കുഞ്ഞായിരുന്നു നമ്മൾ ചെയ്ത പുണ്യം കൊണ്ട് ഇത്തിരി നാൾ വളർത്താൻ കിട്ടിയെന്ന് മാത്രം..

നമ്മൾ കൂടുതൽ ആഗ്രഹിച്ചു കൂടാ…താൻ കരയാതെ അവൾക്കായി പ്രാർത്ഥിക്കണം..

മറ്റൊരു ലോകത്ത് നിഷ്കളങ്കയായ നമ്മുടെ മോൾ നമുക്കായി കാത്തിരിക്കുന്നുണ്ടായിരിക്കും…..

രാജേഷിന്റെ പൂർണ്ണ പിന്തുണ ഉള്ളതുകൊണ്ട് പതിയെ പതിയെ കീർത്തി ഇനിമുതൽ അരുണിമ തങ്ങളുടെ കൂടെ ഇല്ല എന്ന യാഥാർത്ഥ്യം അവൾ ഉൾക്കൊണ്ടു…..

പിന്നീടാണ് അവൾ തണൽ എന്ന സംഘടനയെ പറ്റി ആലോചിച്ചത് ഇത്തരത്തിലുള്ള ഒരുപാട് കുഞ്ഞുങ്ങളെ സംരക്ഷിച്ചു പോരുന്ന ഒരിടം അവിടെ അവൾ എത്തപ്പെട്ടു അവിടത്തെ കുഞ്ഞുങ്ങളെ സംരക്ഷിച്ച് ബാക്കിയുള്ള കാലം കഴിയാൻ ആയിരുന്നു അവളുടെ ഇഷ്ടം…

വീട്ടിലെ ജോലികളെല്ലാം ഒതുക്കിവെച്ച താഴെയുള്ള കുഞ്ഞുങ്ങൾക്ക് എല്ലാമൊരുക്കി അവൾ തണലിലേക്ക് പോകും അവളുടെ അരുണിമയെ പോലെയുള്ള മറ്റു കുട്ടികൾക്ക് സാന്ത്വനമാകാൻ… അവർക്കെല്ലാം അമ്മയാകാൻ….

ഇന്ന് അരുണയ്ക്ക് പകരം ഒത്തിരി ഏറെ കുഞ്ഞുങ്ങൾ അവൾക്കുണ്ട് …. അവർക്കെല്ലാം സ്നേഹം പറഞ്ഞു പകർന്നു കീർത്തിയുടെ ജീവിതം മനോഹരമാണ് ഇപ്പോഴും..

Leave a Reply

Your email address will not be published. Required fields are marked *