വിവാഹം കഴിഞ്ഞു മൂന്ന് മാസം ആയി. ഇന്നുവരെ എന്നോട് ഒന്നു സ്നേഹത്തോടെ സംസാരിച്ചിട്ടില്ല…… ഞാൻ ഒരാളെ…

ശിവാനി
(രചന: സൂര്യ ഗായത്രി)

എന്റെ കാർത്തി നീ ഇപ്പോൾ തന്നെ ഓവർ ആണ്.. ഇനി മതിയാക്കി വീട്ടിലേക്കു പോകാൻ നോക്ക്. നിന്നെ മാധവി അമ്മ നോക്കി ഇരിക്കുവായിരിക്കും.

കയ്യിലിരിക്കുന്ന ഗ്ലാസിലെ അവസാന തുള്ളിയും വായിലേക്ക് കമഴ്ത്തി കാർത്തി ഗ്ലാസ് നിലത്തേക്ക് എറിഞ്ഞു പൊട്ടിച്ചു.

ടാ നീ ഇങ്ങനെ ദിവസവും കുടിച്ചുകൊണ്ട് കേറിചെന്നാൽ ആ പെൺകൊച്ചു എന്ത് ചെയ്യും… അതൊരു പാവമാണെന്ന് തോന്നുന്നു… ഇനിയും അതിനെ ഇങ്ങനെ വേദനിപ്പിക്കണോ…..

പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ കാർത്തികേയൻ ജീപ്പിന്റെ ബോണറ്റ്റിൽ നിന്നും ചാടി ഇറങ്ങി…..

ഫആആ….. ആരോടു ആരെക്കുറിച്ചാണ് പറയുന്നതെന്ന് നീ മറന്നുപോയോ… കാർത്തികേയനോട് അവന്റെ പെണ്ണ് ശിവാനിയെ കുറിച്ച്…. അതു നീ മറന്നു പോകരുത് ജീവൻ…..

സോറി കാർത്തി… ഞാൻ… ജീവൻ പകുതിയിൽ നിർത്തി…..സാരമില്ലെടാ….. ഞാൻ പെട്ടെന്ന്… കാർത്തി ജീപ്പിലേക്ക് കയറി ഓടിച്ചു പോയി….

മോളെ ഇന്നു അവന്റെ പിറന്നാൾ ആണ് നീ അവനെയും കൂട്ടി ഒന്നു അമ്പലത്തിൽ പോകണം.. മാധവി സ്നേഹപൂർവ്വം ശിവാനിയോട് പറഞ്ഞു….

ഞാൻ വിളിച്ചു നോക്കാം അമ്മേ വരുമെന്ന് തോന്നുന്നില്ല…. ചിലപ്പോൾ ദേഷ്യപെടുമായിരിക്കും…..

നീ അതൊന്നും കാര്യമാക്കേണ്ട.. അവന്റെ സ്വഭാവം അങ്ങനെ ആണ്… നിന്നോട് ഇഷ്ട കുറവൊന്നും ഇല്ല.. ഇഷ്ട കൂടുതൽ കൊണ്ടാണ്…..

വിവാഹം കഴിഞ്ഞു മൂന്ന് മാസം ആയി. ഇന്നുവരെ എന്നോട് ഒന്നു സ്നേഹത്തോടെ സംസാരിച്ചിട്ടില്ല…… ഞാൻ ഒരാളെ ഇഷ്ടപ്പെട്ടിരുന്നു അത് സത്യം ആണ്.. അയാളും ഒത്തൊരു ജീവിതം സ്വപ്നം കണ്ടിരുന്നു…

പക്ഷെ എന്ന് എന്റെ കഴുത്തിൽ അമ്മയുടെ മകന്റെ പേരിലുള്ള ഈ താലി വീണോ അന്നുമുതൽ എന്റെ മനസ്സിൽ ഈ താലിയുടെ ഉടമ മാത്രെ ഉള്ളു… എന്നിട്ടും എന്നെ വിഷമിപ്പിക്കുവാ.. ഒന്നു സംസാരിച്ചു എന്റെ ഉള്ളിൽ എന്താണ് എന്ന് അറിയാൻ പോലും ശ്രമിക്കുന്നില്ല…….

ഞാൻ നാളെ എന്റെ വീട് വരെ പോകും അമ്മേ ഒരാഴ്ച അവിടെ നിന്നിട്ടെ വരു……പുറത്തു നിന്നും ഇതെല്ലാം കേട്ട കാർത്തിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…. മീശ ഒന്നു കടിച്ചു പിടിച്ചു മൂളിപ്പാടും പാടി കാർത്തി മുറിയിലേക്ക് പോയി.

ശിവാനി ചെല്ലുമ്പോൾ കാർത്തി കുളികഴിഞ്ഞു ഇറങ്ങി വരുന്നു…….വേഗം റെഡി ആയി ഇറങ്ങു ഒന്നു പുറത്തു പോകണം ശിവാനിയുടെ മുഖത്തു നോക്കാതെ കാർത്തി പറഞ്ഞു…

എവിടെക്കാ….. എങ്ങനെയൊക്കെയോ ശിവാനി ചോദിച്ചു…….അറിഞ്ഞാലേ വരു… എന്റൊപ്പം….അതല്ല… ഞാൻ…..

ഒന്നു വേഗം റെഡി ആയിട്ട് വാടി… ഞാൻ താഴെ കാണും…….ശിവാനി വേഗം റെഡി ആക്കാൻ തുടങ്ങി.. പച്ചയിൽ മെറൂൺ ബോർഡർ സാരീ എടുത്തു ഭംഗിയായി ഉടുത്തു… മുടി രണ്ടു വശത്തു നിന്നും എടുത്തു ചെറുതായി ക്ലിപ്പ് ചെയ്തു…… ചെറിയ പൊട്ടും വച്ചു.. നെറ്റിയിൽ ചെറുതായി സിന്ദൂരത്താൽ ചുവപ്പിച്ചു……

സ്റ്റെപ് ഇറങ്ങി വരുന്ന പെണ്ണിനെ കാർത്തി കണ്ണെടുക്കാതെ നോക്കി നിന്നു….മാധവിയമ്മ കയ്യിൽ ഇരുന്ന പൂവു അവളെ ചൂടിച്ചു……അമ്പലത്തിനു മുന്നിൽ വണ്ടി നിർത്തുമ്പോൾ ശിവാനിയുടെ മുഖം സന്തോഷത്താൽ വിടർന്നു…..

എന്താടി നോക്കി നിൽക്കുന്നെ വേഗം വരാൻ നോക്ക്…..അത്യാവശ്യം വഴിപാടിനായി രസീത് എഴുതി ശിവാനി നേരെ ശ്രീകോവിലിനു മുന്നിൽ ചെന്നു നിന്നു……. മനസ് നിറഞ്ഞു പ്രാർഥിച്ചു…..

നാട്ടിലെ കേളോത് തറവാട്ടിലെ പ്രതാപശാലിയായ നരേന്ദ്രന്റെയും മാധവിയുടെയും മകൻ നാട്ടുകാരുടെ താന്തോന്നിയായ ആരെയും ഒന്നിനെയും വകവെയിക്കാത്തവൻ കാർത്തികേയൻ…

കുഞ്ഞുനാളിലെ ഒറ്റത്തടി ആയിട്ട് വളർന്നത് കാരണം കാർത്തി ആരെയും കൂസാത്ത സ്വഭാവം ആയിപ്പോയി…..

ആവശ്യത്തിന് പണവും നിയന്ത്രിക്കാൻ ആരും ഇല്ലാതെ ആയപ്പോൾ അവന്റെ സ്വാതന്ത്ര്യവും കൂടിപ്പോയി… കൂട്ടുകാർക്കൊപ്പം പലതിനും അറിഞ്ഞും അറിയാതെയും പങ്കാളി ആയിപ്പോയി………..

അച്ഛന്റെ പേരിലുള്ള ചാരിറ്റിയിൽ സമൂഹവിവാഹം നാളെയാണ്… ഇരുപത്തി അഞ്ചു കുട്ടികളുടെ വിവാഹം നാളെ നടത്തി കൊടുക്കുന്നുണ്ട്… നാളെ വേറെ പരിപാടി എന്ത് ഉണ്ടെങ്കിലും മാറ്റി വച്ചു എന്റൊപ്പം നീ വരണം……

രാവിലെ തന്നെ മാദവി അമ്മക്കൊപ്പം കാർത്തിയും എത്തി… ഇരുപത്തഞ്ചു പേർക്കും ഒരേ പോലെയാണ് ഡ്രസ്സ്‌ ഓർണമെൻറ്സ് എല്ലാം.. എല്ലാപേരുടെയും വരന്മാരും ഉണ്ട്….

സമയം അടുക്കാറായി അപ്പോൾ ആണ് ചെറിയ കശപിക്ഷ കാണുന്നത് ഒരു പെൺകുട്ടിയുടെ വരനെ കാണാൻ ഇല്ല……

അന്വേഷിച്ചപ്പോൾ കുറച്ചു മുന്നേ വരെ അവിടെ ഉണ്ടായിരുന്നു… എന്ന്.. ഇപ്പോൾ കാണുന്നില്ല… ആ കുട്ടിയെ ഒഴിവാക്കി ബാക്കിയുള്ളവരുടെ വിവാഹം നടത്താൻ പറ്റാത്ത അവസ്ഥ..

ഒടുവിൽ മാധവി അമ്മ ആ കുട്ടിയുമായി സംസാരിച്ചു… വരകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു പക്ഷെ ഇങ്ങനെ ധർമ്മ കല്യാണം നടത്തി പെണ്ണ് കെട്ടാൻ അവനെ കൊണ്ട് പറ്റില്ലാന്ന്…. മാധവി അമ്മ അവളുടെ മുഖം പിടിച്ചു ഉയർത്തി….

പൂനിലാവ് ഉദിച്ചുനിൽക്കുന്ന പോലെ അത്രെ സുന്ദരി…… കണ്ടാൽ അറിയാം അധികം മേക്കപ്പ് ഒന്നും തന്നെ ഇല്ല…. വല്ലാത്ത ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന മുഖം…. അവർ പതിയെ കാർത്തിയെ നോക്കി….. അവന്റെ അടുത്തേക്ക് ചെന്നു….

കാർത്തി നിനക്ക് ആ മോളെ കല്യാണം കഴിക്കാമോ.. നല്ല ഐശ്വര്യം ഉള്ള കുട്ടി…. നിനക്ക് നന്നായി ചേരും….

അമ്മ എന്ത് ഫുളിഷനെസ്സ് ആണ് പറയുന്നത്.. ഞാൻ ആ കുട്ടിയെ കെട്ടണോ… എന്റെ വിവാഹം ഇങ്ങനെ നടന്നുകാണാൻ ആണോ അമ്മക്ക് ഇഷ്ടം….. എന്നെകൊണ്ട് പറ്റില്ല….

ഇതൊക്കെ ഏതു തരത്തിൽ പെട്ടതാണെന്നു ആർക്കു അറിയാം….പ്രേമിച്ചു നടന്നവൻ ഇട്ടിട്ടു പോയതല്ലേ…..

പറഞ്ഞു കഴിഞ്ഞു കാർത്തി നോക്കുമ്പോൾ മുന്നിൽ അവനെ ചുട്ടെരി ക്കാൻ പാകത്തിന്കണ്ണിൽ കനലുമായി ശിവാനി….

താൻ എന്താടോ പറഞ്ഞത്.. ഇവളൊക്കെ എത്തരക്കാരി ആണെന്നോ… പണത്തിനു മാത്രെ കുറവുള്ളു ആത്മാഭിമാനവും അന്തസ്സും ആരുടേയും മുന്നിൽ അടിയറവു വച്ചിട്ടില്ല.. ഇനി മരണം വരെ അങ്ങനെ ഉണ്ടാകേം ഇല്ല.

തന്റെ കാശും പത്രസും കണ്ടു പിന്നാലെ വരുന്നവളെ തനിക്കൊക്കെ അറിയാവൂ അല്ലാതെ ആത്മാഭിമാനം ഉള്ള പെൺണുങ്ങളെ താൻ കണ്ടിട്ടില്ല….

പിന്നെ ഇവിടെ ഇങ്ങനെ തന്റെ മുന്നിൽ നിൽക്കേണ്ടി വന്നത് എന്റെ നിസഹായാവസ്ഥ……സ്നേഹിച്ചവനെ വിശ്വസിച്ചു പോയി….

ആദ്യമായി ഒരു പെണ്ണിൽ നിന്നും അപമാനം ഏൽക്കേണ്ടി വന്നിരിക്കുന്നു… കാർത്തിക്കു ആകെ നാണക്കേട് തോന്നി…. അപഹാസ്യൻ ആയിരിക്കുന്നു… അങ്ങനെ തോറ്റു കൊടുക്കാൻ അവൻ തയ്യാറല്ലായിരുന്നു…..

അങ്ങനെ നീ അങ്ങ് പോയാലോ.. നിന്നെ കെട്ടാൻ എനിക്ക് സമ്മതം ആണ്……..പെട്ടെന്ന് ശിവാനി ഒന്നു നിന്നു.. അത് താൻ മാത്രം തീരുമാനിച്ചാൽ മതിയോ. എനിക്ക് സമ്മതം അല്ല…

മോളെ….. ശിവ….. ഗുഹയിൽ നിന്നുമെന്നപോലെ നേർത്ത ആ വിളിയിൽ ഒരു നിമിഷം ശിവ ഞെട്ടി… വീൽചെയ്യറിൽ അച്ഛനെയും കൊണ്ട് അമ്മ അവിടേക്കു വരുന്നു……

എന്താ മോളെ അച്ഛൻ ഈ കേട്ടതു… ആ പയ്യൻ മോളെ വേണ്ടെന്നു വച്ചുപോയോ…സാരമില്ല അച്ചേ….. ഇങ്ങനെ ഒരു ഗതികെട്ട പെണ്ണിനെ അയാൾക്ക്‌ വേണ്ടെന്നു… എനിക്ക് വിഷമം ഇല്ല.. അച്ച വാ…. നമുക്ക് പോകാം….

വീൽചെയർ ഉരുട്ടി അച്ഛനുമൊത്തു പോകുമ്പോൾ ചാരിറ്റിയിൽ ഉള്ളവർ ശിവയുടെ അച്ഛനുമായി സംസാരിച്ചു കേളോത് തറവാട്ടിലേക്കുട്ടിയും അമ്മയുമാണ്.. ഇത്തിരി മുൻശുണ്ഠി ഉണ്ട് എന്നെ ഉള്ളു…. ആ കൊച്ചൻ മോൾക്ക് പുടവതരാൻ സമ്മതിച്ചു…… നമുക്ക് ആലോചിച്ചാലോ…..

അച്ഛന്റെ അവസ്ഥ ഓർത്തപ്പോൾ ശിവാനിക്ക് എന്ത് പറയണം എന്ന് അറിഞ്ഞൂടാതെ ആയി…. വിധി പോലെ വരട്ടെ അവൾ സമ്മതം അറിയിച്ചു…

ആരോടോ ഉള്ള പക തീർക്കുവാൻ എന്നപോലെ കാർത്തിയും… ഒരാളെ സ്നേഹിച്ചു പോയതിൽ വിധി തനിക്കായി കരുതിയ വേഷം ആടാൻ ശിവാനിയും തയ്യാറായി……

മാധവി നൽകിയ നിലവിളക്കുമായി കേളോത് തറവാട്ടിലേക്ക് വലതു കാൽ വച്ചു കയറുമ്പോൾ ശിവാനിയുടെ മനസ്സിൽ എന്തായിരുന്നു എന്ന് അവൾക്കു പോലും അറിയില്ലായിരുന്നു………

ഒരേ മുറിയിൽ കട്ടിലിൽ ഇരു ദ്രുവങ്ങളിൽ ആയിരുന്നു ഇരുവരുടെയും സ്ഥാനം.. മനസുകൾ തമ്മിൽ അതിനേക്കാൾ അകലം… രണ്ടുപേരും പരസ്പരം സംസാരിക്കില്ല…. മുഖത്തുപോലും നോക്കില്ല.. പക്ഷെ അവന്റെ കാര്യങ്ങൾ എല്ലാം ശിവാനി അറിഞ്ഞു ചെയ്യുമായിരുന്നു….

രാവിലെ പതിവുപോലെ കുളികഴിഞ്ഞു ഇറങ്ങുമ്പോൾ വാച്ച്.. ഡ്രസ്സ്‌ ഒന്നും തന്നെ എടുത്തു വച്ചിട്ടില്ല…. ഇവൾ ഇതു എവിടെപ്പോയി….

കാർത്തി അസഹ്യതയോടെ ഓരോന്നായി ചെയ്തു. ദേഷ്യത്തിൽ സ്റ്റെപ് ഇറങ്ങിവരുന്നവനെ മാധവി അമ്മ നോക്കി നിന്നു….

ഞാൻ നിന്നെ തിരക്കി വന്നതാണ് എനിക്ക് സ്റ്റെപ് കേറാൻ വയ്യാത്തതുകൊണ്ട് ഇവിടെ നിന്നു….

കാർത്തി… മോൾ രാവിലെ ഒന്നു സ്റ്റെപ്പിൽ നിന്നും വീണു… ഞാൻ അറിഞ്ഞില്ല ഇപ്പോൾ നോക്കുമ്പോൾ എഴുനേറ്റു നിൽക്കാൻ വയ്യ കാലിന്റെ കുഴ തിരിഞ്ഞു പോയി.. നല്ല നീരും ഉണ്ട്.. ഹോസ്പിറ്റലിൽ കൊണ്ട് പോകണം….

എന്നിട്ട് അവൾ എവിടെ… കാർത്തി വേഗം അമ്മയുടെ മുറിയിലേക്ക് പോയി..കട്ടിലിൽ തലയിണയിൽ കാൽ ഉയർത്തി ശിവാനി കിടക്കുന്നു…. കണ്ണിനു മുകളിൽ കൈ വച്ചാണ് കിടപ്പു…. കാർത്തി നോക്കുമ്പോൾ കാലിൽ നല്ലോണം നീര് വന്നു വീർത്തിട്ടുണ്ട്….. കാർത്തിപതിയെ കൈകൊണ്ടു കാലിൽ ഒന്നു പിടിച്ചതും പെണ്ണ് വേദനിച്ചു നിലവിളിച്ചു…..

അമ്മേ പൊട്ടൽ ഉണ്ടെന്നു തോന്നുന്നു ഹോസ്പിറ്റലിൽ കൊണ്ട് പോകാം…. ഞാൻ വണ്ടി ഇറക്കട്ടെ.. കാർത്തി വേഗം പോയി വണ്ടി ഇറക്കി ഇട്ടു….

ശിവാനി മാധവിയമ്മയുടെ കയ്യിൽ പിടിച്ച് കാൽ പതിയെ താഴെ വയ്ക്കുന്നതിനായി നല്ലവണ്ണം ശ്രമിച്ചു… പക്ഷേ വേദന കൊണ്ട് കാല് താഴെ വയ്ക്കുവാൻ കഴിയുന്നില്ല……

ആ കാഴ്ച കണ്ടു കൊണ്ടാണ് കാർത്തി മുറിയിലേക്ക് കയറി വന്നത്… കാർത്തി ശിവാനിയെ ഇരുകായ്യാലെ കോരിയെടുത്തു…. അവൾ അവന്റെ ഷർട്ടിൽ ചേർത്തുപിടിച്ചു….. കാർത്തി വേഗം അവളെ കൊണ്ട് സീറ്റിലേക്ക് ഇരുത്തി…. മാധവിയമ്മയും അവൾക്കൊപ്പം കയറി..

ഹോസ്പിറ്റലിൽ എത്തിയതും കാർത്തി തന്നെ അവളെ എടുത്തു ക്യാഷുവലിറ്റിയിലേക്ക് പോയി.. Ex ray യിൽ കാലിൽ ലീഗ്മെന്റ് വലിഞ്ഞതായി കണ്ടു.. പ്ലാസ്റ്റർ ചെയ്താൽ ബെറ്റർ ആണെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടതനുസരിച്ചു…

പ്ലാസ്റ്റർ ചെയ്തു.. രണ്ടു ആഴ്ച കഴിഞ്ഞു ഇനി ചെല്ലണം….മെഡിസിൻ വാങ്ങി വന്ന കാർത്തി അത് അമ്മയെ ഏല്പിച്ചു… വീൽച്ഛയർ ആയി വന്ന അറ്റാൻഡറെ ഒന്നു കനപ്പിച്ചു നോക്കിയിട്ട് ശിവാനിയെ എടുത്തു കാറിനടുത്തേക്കു നടന്നു….

വീട്ടിൽ എത്തിയ ഉടനെ അവളെ നോക്കുവാൻ ആയി ഏജൻസിയിൽ വിളിച്ചു ഒരു ഹോം നഴ്സിനെ ഏർപ്പാടാക്കി….

അവിടുന്ന് പറഞ്ഞു വിട്ടത് മാധവി അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയെ… ഒടുവിൽ രണ്ടുപേരും കൂടി ചേർന്നാണ് ശിവാനിയെ നോക്കിയത്.. ഇതിനിടയിൽ ഹോം നേഴ്സ് ആയി വന്ന സ്ത്രീ കുളിമുറിയിൽ വഴുക്കി വീണു..

അങ്ങനെ അവരെ ഏജൻസിയിൽ തിരികെ എത്തിച്ചു…… അമ്മക്ക് ഒറ്റയ്ക്ക് ശിവാനിയെ നോക്കാൻ കഴിയില്ല ഇടയ്ക്കു ബാത്‌റൂമിലും കുളിക്കാനും ഒക്കെ അവളെ സഹായിക്കേണ്ടി വരും… കാർത്തി നേരെ അമ്മയുടെ റൂമിലെത്തി….

അമ്മേ അവളെ ഞാൻ മുകളിൽ ഞങ്ങളുടെ റൂമിൽ കൊണ്ടുപോക്കുന്നു.. അവളുടെ കാര്യങ്ങൾ അമ്മയെകൊണ്ട് ഒറ്റയ്ക്ക് നോക്കാൻ കഴിയില്ല ഞാൻ നോക്കിക്കൊള്ളാം……

എന്നെ ആരും നോക്കേണ്ട….. അമ്മ നോക്കിക്കോളും… ശിവാനി വാശിയോടെ പറഞ്ഞു….

പിന്നെ നിന്നെ അമ്മയാണല്ലോ കെട്ടിയെടുത്തെ…. ഞാൻ നോക്കിക്കൊള്ളാം… ഇങ്ങോട്ട് വാടി.. അതും പറഞ്ഞു കാർത്തി അവളെ എടുത്തു റൂമിലേക്ക്‌ നടന്നു……..

രാത്രിയിൽ ശിവാനി പെട്ടെന്ന് ഉണർന്നു….. നോക്കുമ്പോൾ പീരിയഡ്സ് ആയി.. ഇട്ടിരുന്ന ഡ്രസ്സ്‌ കഴിഞ്ഞു ബെഡിൽ ചെറുതായി ചോ ര പാടുകൾ കണ്ടു….

അവൾ പതിയെ കാൽ നിലത്തേക്ക് കുത്തിയതും ബാലൻസ് പോയി അടുത്തുള്ള ടീപോയിൽ പിടിച്ചു… ഫ്ലവർവെസ് കൈ തട്ടി നിലത്തേക്ക് വീണു…. കാർത്തി ഒച്ച കേട്ടു എഴുനേൽക്കുമ്പോൾ ശിവാനി ടീപോയിൽ പിടിച്ചു നിൽക്കുന്നു…..

എന്താടി… നിനക്ക് ഉറക്കമില്ലേ… എന്തിനാ ഈ കൊന്നികളിച്ചു നിൽക്കുന്നെ…. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചൂടെ………

അത്…. അത്….. എനിക്ക്… വാഷ് റൂമിൽ… അത് പറയരുതോ……..
കാർത്തി ശിവാനിയുടെ അടുത്തേക്ക് വന്നു അവളെ എടുക്കാൻ ആഞ്ഞതും അവൾ പിന്നിലേക്ക് നീങ്ങി….

എന്താടി… നിനക്ക്…..ഞാൻ….. എനിക്ക്…എന്താന്ന് വച്ചാൽ പറയുന്നുണ്ടോ….പെട്ടെന്ന് ആണ് കാർത്തി ബെഡിലെ ചോരപ്പാട് കണ്ടത്……മുഖം താഴ്ത്തി കണ്ണുനിറഞ്ഞു നിൽക്കുന്ന പെണ്ണിലേക്ക് അവന്റെ നോട്ടം നീണ്ടു….

ഇതാണോ കാര്യം.. ഇതിനാണോ കണ്ണുനിറച്ചു എന്നെ എടുക്കാൻ സമ്മതിക്കാതെ നീങ്ങി നിൽക്കുന്നെ…..
അവൻ അവളുടെ അടുത്തേക്ക് വന്നു അവളുടെ മുഖം പിടിച്ചു ഉയർത്തി… ഇനിയും നിനക്ക് എന്നെ മനസിലായില്ലേ ശിവ…….

കഴിഞ്ഞ ആറു മാസം ആയി നമ്മൾ ഈ മുറിയിൽ ഒന്നിച്ചാണ്.. പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും ഞാൻ നിന്നെ മനസിലാക്കി… നീ എനിക്ക് ആരാണെന്നു…..

നിനക്ക് അത് മനസിലായില്ലേ പെണ്ണെ….. ഇതുവരെ…. അതോ നീ മനസിലാക്കാത്തതായി നടിക്കുന്നതാണോ…… ഒരു വാശിപ്പുറത്തു കെട്ടിയതാണെങ്കിലും.. ഇന്നു ഈ കാർത്തികേയന്റെ മനസ്സിൽ നീ മാത്രമേ ഉള്ളു…. എന്റെ താലിയുടെ അവകാശി….

പിന്നെ നീയും വാശിയിൽ ഒട്ടും മോശം അല്ല…. എന്നോട് ഒന്നു സംസാരിക്കാൻ നിനക്കും തോന്നിയില്ലല്ലോ…..

നിങ്ങടെ താലി എന്റെ കഴുത്തിൽ വീണത് മുതൽ ഞാൻ നിങ്ങളെ സ്നേഹിക്കാൻ ശ്രമിച്ചു….

പക്ഷെ നിങ്ങൾ എന്നിൽ നിന്നും അകലം പാലിച്ചപ്പോൾ ഞാൻ എത്ര മാത്രം വിഷമിച്ചു എന്നറിയാമോ….

ആരു പറഞ്ഞു ഞാൻ അകലം പാലിച്ചെന്നു… എന്നും നീ ഉറങ്ങി കഴിയുമ്പോൾ എത്ര ഫിറ്റ്‌ ആണെങ്കിലും ഞാൻ നിനക്ക് ഒരു ഉമ്മ തരാതെ ഇതുവരെ ഉറങ്ങിയിട്ടില്ല.. അത് നിനക്ക് അറിയാമോടി പോത്തേ…..

കാർത്തി അവളെ എടുത്ത് വാഷ് റൂമിൽ ആക്കി അലമാരിയിൽ നിന്നും ഉടുത്തു മാറാൻ ഡ്രസും പാടും എടുത്തു കൊടുത്തു…

ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു കഴിഞ്ഞു അവളെ തിരികെ ബെഡിൽ ഇരുത്തി…. ശിവാനി നോക്കുമ്പോൾ ബെഡ്ഷീറ് മാറ്റി വിരിച്ചിരിക്കുന്നു…….

കാർത്തി ശിവാനിയെ വലിച്ചു നെഞ്ചിൽ കിടത്തി… അപ്പോൾ പിണക്കവും പരിഭവവും ഒക്കെ മാറ്റി വച്ചു.. നമുക്ക് പുതിയൊരു ജീവിതം തുടങ്ങാം…. അപ്പോൾ എങ്ങനെ…..

കാർത്തി ശിവാനിയെ ചേർത്ത് പിടിച്ചു നെറുകിൽ ചുംബിച്ചു തല്ക്കാലം ഇതിൽ നിർത്താം….. ബാക്കി.. ഒരാഴ്ച കഴിഞ്ഞു….രണ്ടുപേരും പരസ്പരം കെട്ടിപ്പുണർന്നു.. ഉറക്കത്തിലേക്കു വീണു…..

Leave a Reply

Your email address will not be published. Required fields are marked *