പ്രതികാരം
രചന: Rajesh Dhibu
“ശാന്തേച്ചീ .. മേനേ നോക്കിക്കോണേ
ഞാൻ രണ്ടു ദിവസം കഴിഞ്ഞേ വരൂ ..”എളിയിൽ ഇരിക്കുന്ന കൊച്ചിനെ നോക്കി ശാന്ത കൊഞ്ചിച്ചു കൊണ്ടു പറഞ്ഞു.കണ്ണാ അമ്മയ്ക്ക് റ്റാ റ്റാ കൊടുത്തേ..
ഒന്നര വയസ്സ് പ്രായമായ ആ കുഞ്ഞ് തൻ്റെ കൊച്ചരി പല്ലു കാണിച്ച് ചിരിച്ചു കൊണ്ട് അമ്മയേയും ശാന്തയേയും മാറി മാറി നോക്കി.
മറുപടിയായ് ആ ഇളം കവിളിൽ ഒരു ഉമ്മ വച്ചു കൊണ്ട്.
രേഷ്മ ഇറങ്ങി.’.
ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കണം മനസ്സിൽ കൊണ്ട് നടക്കുന്ന കോപഗ്നീ അവളിൽ ആളികത്തി..
കാത്തിരുന്ന ആ ശുഭമുഹൂർത്തത്തിന് വിരാമമാവുകയാണ്..ഇനി രേഷ്മ ആരാണനല്ലേ നിങ്ങളുടെ ചോദ്യം പറയാം..
തുമ്പക്കാട്ടിൽ രാമചന്ദ്രൻ്റെയും സംഗീതയുടേയും ഒരേ ഒരു മകൾ …വഴിപാടു നേർന്നും ഉരുളി കമിഴ്ത്തിയും ദൈവാനുഗ്രഹത്തിൽ പിറന്നതുകൊണ്ടാവാം.
അവൾ സുന്ദരിയും സകലകലാ വല്ലഭ യും ആയിതീർന്നന്നത് ..തൻ്റെ കഴിവിൽ കുറച്ചൊന്നുമല്ല അവൾ അഹങ്കരിച്ചത് ..
വീട്ടിൽ
അമ്മയ്ക്കും അച്ഛനും അവൾ പൊന്നോമനയായിരുന്നുവെങ്കിലും ഒരു സ്വാതന്ത്ര്യം ഇല്ലായിരുന്നു ..
മകളിൽ അവർക്കു ഭയമായിരുന്നു ..
ചെറുപ്പത്തിലേ .. നൃത്തവും കലാപരിപാടികളുമായ് സ്കൂൾ അടക്കി വാണിരുന്ന രേഷ്മയെ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്.
റോസ് മേരി ടീച്ചർ ശ്രദ്ധിക്കാൻ തുടങ്ങിയത്..
അസാധാരണമായ ശരീരിക വളർച്ചയിൽ കാഴ്‌ചയിൽ തന്നെ അവൾ ഒരു നിറഞ്ഞ സ്ത്രീകൾക്കൊപ്പമെത്തിയിരുന്നു ..
മക്കൾ ഇല്ലാതിരുന്ന ടീച്ചർക്ക് വളരെ പെട്ടന്നു തന്നെ രേഷ്മ ഒരു മകളായി മാറി..
വില കൂടിയ വസ്ത്രങ്ങൾ വാങ്ങി നൽകുക..
അവധി ദിവസങ്ങളിൽ ടീച്ചറുടെ വീട്ടിലേക്കു കൂട്ടികൊണ്ടുപോവുക.
ടീച്ചറുടെ ഫാമിലിയുമായ് പുറത്ത് ചുറ്റി കറങ്ങാൻ പോവുക .
വീട്ടിൽ അച്ഛൻ്റേയും അമ്മയുടേയും കർക്കശത്തിൽ വളർന്ന രേഷ്മ അതിൽ ആനന്ദം കണ്ടത്തിയിരുന്നു ..
ടീച്ചറുടെ കൂടെയായിരുന്നതിനാൽ വീട്ടിലുള്ളവർക് പ്രത്യേകിച്ച് എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല ..
തുടക്കത്തിൻ അമ്മയ്ക്ക് ചില ചെറിയ നീരസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും
പഠിത്തത്തിൽ തൻ്റെ മകൾ ഒന്നാം സ്ഥാനത്താണല്ലോ.. എന്ന വിശ്വാസം അവരിൽ ആശ്വാസം ഉളവാക്കിയിരുന്നു…
പിന്നീട് വല്ലപ്പോഴു,ള്ള ദിവസങളിലുള്ളസന്ദർശനം ഒന്നു രണ്ടു ദിവസങ്ങളിലെ താമസത്തിലേക്ക് വഴി മാറി..
അതു പിന്നെ അവധിക്കാലവും തുടർന്നുള്ള വിദ്യഭ്യാസവും ടീച്ചറുടെ വീട്ടിൽ വച്ചു തന്നെയായി..പതിയെ പതിയെ റേഷ്മ അവരുടെ മകളായി…
സുഖ സൗകര്യങ്ങൾ കൂടിയതുകൊണ്ടാകാം.തൻ്റെ വീട്ടിലേക്ക് വരുന്നതും അമ്മയുടേയും അച്ചൻ്റേയും കൂടെ തങ്ങുന്നതും അവൾ ഒഴിവാക്കുവാൻ തുടങ്ങി ..
പ്ലസ്സ് 2 കഴിഞ്ഞപ്പോഴാണ് അവൾ പതിയെ മേഡലിനെ ഇഷ്ടപ്പെടാൻ തുടങ്ങിയത്..തൻ്റെ മേനിയഴക് കളറുള്ള മാസികയിൽ അച്ചടിച്ചു വരാൻ തുടങ്ങിയപ്പോൾ തന്നെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു..
സിനിമയിലേക്കുള്ള തൻ്റെ ചവിട്ടുപടിയിൽ തടസ്സം സiഷ്ടിക്കുന്ന അമ്മയുടേയും അച്ഛൻ്റേയും വാക്കുകൾ അവൾ നിസ്സാരമായി തള്ളികളഞ്ഞു..
കൂടെ വളർത്തമ്മയുടെ അകമഴിഞ്ഞപ്രോത്സാഹനം കൂടിയായപ്പോൾഅമ്മയേയും അച്ഛനേയും അവൾ ശത്രു പക്ഷേത്തേക്ക് ചേർത്തു നിറുത്തി ..
വല്ലപ്പോഴെങ്കിലും വീട്ടിൽ വന്നു പോയ് കൊണ്ടിരുന്ന രേഷ്മ പിന്നിട് വീട്ടിലേക്ക് തിരിഞ്ഞു നോക്കാതെയായി..
ടീച്ചറുടെ നിർബന്ധപൂർവ്വമാണ് അവളെ ബാഗ്ലൂരിൽ പഠിക്കാൻ വിട്ടത് .. തൻ്റെ വളർത്തു മകൾ ഒരു വലിയ സിനിമ നടിയായി കാണാൻ അവർ ഒരു പാട് ആഗ്രഹിച്ചിരുന്നു..
അതിനു വേണ്ടി അവരുടെ സമ്പാദ്യത്തിലെ ഒരു പങ്ക് മാറ്റി വെച്ചിരുന്നു..ബാഗ്ലൂരിലെ ജീവിതം രേഷ്മയെ വേറൊരു ലോകത്തേക്കു കൂട്ടികൊണ്ടു പോയി ..
ഡാൻസ് ബാറും പബും അവളുടെ നിറമുള്ള സ്വപ്നങ്ങൾക്കു കൂട്ടായി ..ഇതിനിടയിൽ ഒന്നു രണ്ടു സിനിമകളിൽ ചെറിയ വേഷം ചെയ്തു..
കൂട്ടുകാരികളിൽ ഒരുവൾ പതിയെ സിനിമാ ലോകത്തേക്ക് കാലെടുത്തു വെച്ചപ്പോൾ എല്ലാ സ്ത്രീകളെപ്പോലെ അവളുടെ മനസ്സിലും അസൂയയുടെ വിത്തുകൾ മുളച്ചു ..
കഴിവും സൗന്ദര്യവും ഉള്ളതിനാൽ അവൾ നായിക സ്ഥാനത്തേയ്ക്ക് ഉയർന്നപ്പോൾ.. അവളോടുള്ള രേഷ്മയുടെ പ്രതികാരം ഒരു പടുവൃക്ഷമായി വളർന്നു ..
തമാശയായിട്ടാണങ്കിലും തൻ്റെ വിഷമം വളർത്തമ്മയോട് പങ്കുവെച്ചപ്പോൾ അവർ അവളുടെ വൃത്തികെട്ട ചിന്തകളിൽ നിന്ന് അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു..
കഴിവും ഭാഗ്യവും ആണ് ഉയർച്ചയിലേക്കുള്ള വഴി മറ്റാരാളെ ചവുട്ടി താഴ്ത്തികൊണ്ട് ഉയരങ്ങളിലേക്ക് കയറുമ്പോൾ ആലോചിക്കണം..
അടിതെറ്റി നമ്മൾ വീഴുന്നത് ആരും തിരിഞ്ഞു നോക്കാത്ത പടുകുഴിയിലേക്കുന്നുള്ള കാര്യം ..
ടീച്ചറുടെ ആദർശ വാക്കുകൾ ഒന്നും ചെവികൊള്ളാൻ അവൾ തയ്യാറായിരുന്നില്ല
എനിക്ക് നിൻ്റെ താളത്തിനൊത്തു തുള്ളാൻ സമയമില്ല.അച്ചായനെ വേണമെങ്കിൽ സഹായത്തിനു വിളിക്കാം.. എന്നു മുഖത്തടിച്ചതു പോലെയുള്ള സംസാരമാണ് അവളെ എതിരേറ്റത്.
എന്നാൻ ഇനിയുള്ള നിൻ്റെ കാഴ്ചപ്പാടിനോട് ഞാൻ കൂട്ടുനിൽക്കില്ല. എന്ന് തറപ്പിച്ചു പറഞ്ഞപ്പോൾ അവൾ തൻ്റെ അടുത്ത ലക്ഷ്യത്തിലേക്ക് ശ്രദ്ധയൂന്നീ.
വളർത്തമ്മയുടെ സഹായം ലഭിക്കില്ലാ എന്നറിഞ്ഞപ്പോൾ പതിയെ വളർത്തച്ചനെ കയ്യിലെടുക്കാനായി അടുത്ത ശ്രമം.
അതു ജോൺ അച്ചായാന്.. സ്വർഗ്ഗതുല്യമായിരുന്നു.അയാൾ അതു പ്രതീക്ഷിക്കത്തതുമാണ്
രേഷ്മ വീട്ടിൽ വന്നു തുടങ്ങിയ അന്നു മുതലേ .. ആ ശരീരത്തോട് ഒരു ഒരിഷ്ടം തോന്നിയിരുന്നു. ഉടയ്ക്കൊക്കൊ സ്പർശന സുഖത്തിൽ അയാൾ
നിർവൃതിയും അടഞ്ഞിരുന്നു.. ഭാര്യയെ പേടിയായതുകൊണ്ട് എല്ലാം മനസ്സിൽകാത്തു സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു ..ഇന്നിതാ അവളുടെ സഹായത്തിന് സ്വന്തം ഭാര്യ തന്നെ സമ്മതം മൂളിയിരിക്കുന്നു
പിന്നീട് ഉള്ള ജോൺ അച്ചായന്റെ നീക്കങ്ങൾ എല്ലാം രേഷ്മേയെ സ്വന്തമാക്കു വാനായിരുന്നു അവളുടെ സ്നേഹം പിടിച്ചു പറ്റാൻ സെറ്റുകളിൽ
നിന്നു സെറ്റുകളി ലേക്ക് ഒരു പിതാവ് ന്റെ കാപട്യമുഖവുമായി അയാൾ അവസരങ്ങൾ ചോദിച്ചു നടന്നു അവളോടൊപ്പം ബാംഗ്ലൂരിൽ തന്നെ കഴിച്ചു കൂട്ടി
തുടക്കത്തിൽ മാന്യനായ ആദ്ദേഹത്തിൻ്റെ.കപടമുഖം ആ നശിച്ച രാത്രിയിൽ തൻ്റെ ജീവിതം നശിപ്പിച്ചു കൊണ്ടു കടന്നുകളയുമെന്ന് സ്വപ്നത്തിൽ പോലും അവൾ വിചാരിച്ചിരുന്നതല്ല.
പ്രായമാകുമ്പോൾ കാമദാഹം പിടിച്ചു നിറുത്താൻ കഴിയുകയില്ല എന്ന സദാചാര ഗ്രന്ഥങ്ങളിൽ പറഞ്ഞതിൻ പ്രകാരം സ്വന്തം മകളെ പോലെ കാണേണ്ട ഒരു പെൺകുട്ടിയുടെ അടുത്ത് ആടി തിമർത്തിരിക്കുന്നു ..
ദൈവം നിനക്കു മക്കളെ തരാതിരുന്നത് തികച്ചും സത്യ സന്ധമായ വസ്തുതയാണ് നീ അവരേയും കടിച്ചുകീറും..
സ്വന്തം ഭാര്യയുടെ വികാരങ്ങളിൽ ചവുട്ടി നിന്നുകൊണ്ട് പരസ്ത്രീയെ പുൽകുന്ന നീയെല്ലാം ഇനി ഈ ഭൂലോകത്തു
ജീവിച്ചിരിക്കാൻ പാടില്ല ..
ഉരുണ്ടിറങ്ങിയ കണ്ണുനീർ അവൾ പുറം കൈ കൊണ്ടു തുടച്ചു .. ബസ്സിലേക്ക് വീശിയടിക്കുന്ന കാറ്റിൽ പാറി പറന്ന മുടിയവൾ ഒതുക്കി പിന്നിലേക്ക് മാടി വെച്ചു..
“കിഴുത്താണി ആൾ ഇറങ്ങാനുണ്ടോ…”കണ്ടക്ടർ ഉച്ചത്തിൽ വിളിച്ചു പറയുന്ന തു കേട്ടാണ് അവൾ ചാടിയെഴുന്നേറ്റത്”ഇറങ്ങാനുണ്ട്.. ”
മുന്താണി വയറി നോട് ചേർത്തു പിടിച്ചവൾ ഇറങ്ങി..ഒട്ടും പരിചിതമല്ലാത്ത ഇടം. ഇടവഴികളും കുറ്റിക്കാടുകളും ഇട വിട്ടു നിൽക്കുന്ന പടുകൂറ്റൻ സൗദങ്ങളും എല്ലാം കൊണ്ടും..
ഒരു രാജകീയമായ ഗ്രാമം….കയ്യിലുള്ള മേൽ വിലാസം നോക്കി..ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി വലത്തോട്ട് തിരിഞ്ഞുള്ള ഇടവഴിയിൽ ആറാമത്തെ വീട് ..
വെയിലിനു ചുടുപൊളളിക്കാനുള്ള ചുടുന്നൊമില്ലങ്കിലും.
ബാഗിലിരുന്ന കുട നിവർത്തി മുഖം മറച്ചു പിടിച്ചു..
ലക്ഷ്യമായിരുന്നു മുന്നിൽ …
ചന്ദ്രിക ചേച്ചി നൽകിയ വിലാസം കൃത്യമായിരുന്നു.പഴയ വീട് ഇരുമ്പു ഗെയിറ്റിൽ എഴുതിയ പേരവൾ വായിച്ചു..റോബിൻ നിവാസ്…
ആരോടും അനുവാദം ചോദിക്കാതെ ഗെയ്റ്റു തുറന്നവൾ അകത്തേയ്ക്ക് കയറി …ടൈൽ പാകി മനോഹരമായ ആ നടവഴിയിലൂടെ അവൾ മുന്നോട്ട് നടന്നു.
കാലുകൾ തറയിൽ തൊടുന്നതു പോലും അവൾ അറിഞ്ഞിരുന്നില്ല…ശരീരം വിറക്കുകയാണ് ഉളളിൽ അഗ്‌നി ഗോളങ്ങൾ തിളച്ചു മറിയുകയാണ് ..
പ്രതികാരത്തിൻ്റെ തീക്കനിൽ അവനെ ചുട്ടു ഭസ്മ മാക്കുവാൻ വേണ്ടി..യാന്ത്രികമായി ആ വിരലുകൾ കോളിങ് ബെല്ലിലമർന്നു..
തിരിച്ചു ഒന്നുകൂടി ആവർത്തിക്കാൻ തുനിയുന്നതിനു മുൻപായി ആ മുൻ വശത്തെ വാതിൽ രണ്ടായി തുറന്നു.
“ആരാണ് എന്തു വേണം.”പുറം തിരിഞ്ഞു നിന്ന .അവളുടെ കാതിൽ ആ ശബ്ദം മുഴങ്ങികൊണ്ടിരുന്നു..
ഒരു നിമിഷത്തേയ്ക്ക് രക്തരക്ഷസ്സിൻ്റെ അവതാരം കൈ കൊണ്ട അവൾ പെട്ടന്നു തന്നെ തൻ്റെ ആഗമനോദ്ദേശത്തിന് കീഴടങ്ങി.
ഉള്ളിൽ വെറുപ്പാണങ്കിലും മുഖത്ത് സന്തോഷം വരുത്തി ചിരിച്ചു കൊണ്ട് അയാൾക്കു നേരേ തിരിഞ്ഞു ..
“അച്ചായാ ഇതു ഞാനാ രേഷ്മ ..”സ്വയം ഒന്നുകൂടി തന്നെ പരിചയപ്പെടുത്തിയപ്പോൾ ഭയത്തിന്റെ ഒരു തിളക്കം അയാളുടെ കണ്ണിൽ തെളിയുന്നത് അവൾ കണ്ടു.
ആ നിൽപ്പുകണ്ടാൽ അറിയാം വെട്ടി യിട്ടാൽ’ചോര പൊടിയില്ലയെന്ന് അവൾ ഉള്ളിൽ ഊറി ചിരിച്ചു.”എന്ത ഇച്ചായാ ഇങ്ങിനെ നോക്കുന്നേ.. ”
“ഞാൻ രേഷ്മ തന്നെയാ.. ഇച്ചായനെ അന്വേഷിച്ചു നടക്കുകയായിരുന്നു ..
അവസാനം കണ്ടു പിടിച്ചു. ”
രേഷ്മ നിന്നു സംസാരിക്കുമ്പോഴും മറുപടി പറയാൻ വാക്കുകൾ കിട്ടാതെ അയാൾ നിന്നു വിയർക്കുകയായിരുന്നു ..
അവൾ തൻ്റെ കൈൾ ഉയർത്തി ഇച്ചായൻ്റ കവിളിൽ ഒന്നു തലോടീ..
അവളുടെ കയ്യിലെ ചൂട് തിരിച്ചറിഞ്ഞതിലാകണം ആ കണ്ണുകൾ വിടർന്നു .. ചുണ്ടുകൾ പുഞ്ചിരിക്കായ് പതിയെ തുറന്നു….
ഇച്ചായോ.. ടീച്ചറമ്മേ എന്ത്യേ.. ഇച്ചായാ.
അതു വരെ നിശ് ബദതയെ കൂട്ടുപിടിച്ച അയാൾ തിടുക്കത്തിൽ പറഞ്ഞവസാനിപ്പിച്ചു.
അവൾ ഇവിടെയില്ല.’ ഞാനിവിടെ തനിച്ചാ താമസിക്കുന്നേ..
കൊച്ചുകള്ളൻ അവൾ ആ താടിയിൽ കുലുക്കി കൊണ്ടു പറഞ്ഞു.
അവളുടെ മുഖത്തെ നാണം അയാളിൽ വീണ്ടും പല ചിന്തകളിൽ ചെന്നു തട്ടി നിന്നു.
ഇവൾ ഇത്രയും നാൾ കഴിച്ച് എന്നെ തേടി വന്നത് എന്തിനു വേണ്ടിയായിരിക്കണം.ചിന്തകൾ വാക്കുകളായ്അയാൾ അറിയാതെ പുത്തേക്ക് ഒഴുകി..
“രേഷ്മേ നീ ഇവിടെ ഇപ്പോൾ ????””ഇതു എന്തു ചോദ്യമാ ഇച്ചായ.. ഇച്ചായനെ കാണാൻ ”
എന്തൊക്കെയായാലും ഇച്ചായനെ എനിക്കു മറക്കാൻ പറ്റുമോ..?അവൾ ചുണ്ടുകൾ നാക്കിനാൽ വലയം വച്ചു കൊണ്ടു പറഞ്ഞു.
രേഷ്മേ നീ പറഞ്ഞു വരുന്നത് ..
ഇച്ചായൻ ഇങ്ങോട്ട് വന്നേ അവൾ വാതിൽ ചാരി കൊണ്ടു ഇച്ചായന്റെ കയ്യിൽ കടന്നു പിടിച്ചു കൊണ്ടു അടുത്തുള്ള സോഫയിൽ ചെന്നിരുന്നു…മദ്യത്തിൻ്റെ രൂക്ഷഗന്ധം നിറഞ്ഞ മുറിയിൽ അവൾ അസ്വസ്ഥയായി ഇരുന്നു.
രേഷ്മേ.. നീ !!!
പൂർത്തീകരിക്കാതെ മുഴുവൻ ചോദ്യങ്ങളും അതിൽ ഉൾകൊള്ളിച്ചു കൊണ്ടു അയാൾ വിളിച്ചു…
ഇച്ഛയോ അവൾ അയാളോട് ചേർന്നിരുന്നു..
ഇച്ചായോ എനിക്കു ഇച്ചായൻ ആരാണെന്ന് ഞാൻ പറഞ്ഞൂ തരണോ.. എന്റെ അനുവാദമില്ലെങ്കിലും എന്റെ മകന്റെ അപ്പച്ചനെ ഞാൻ എങ്ങിനെ യാ മറക്കുന്നത്..
രേഷ്മേ.. അയാൾ ഞെട്ടിത്തെറിച്ചു കൊണ്ടു അവളെ ഒന്നു നോക്കി..അപ്പോൾ നീ ..അതെ ഇച്ചായാ നമ്മുടെ മകൻ എന്നോടൊപ്പം ഉണ്ട്.. നമുക്ക് രണ്ടു പേർക്കും കൂടി deyvam തന്ന. പൊന്നു മോൻ..
സത്യമാണോ രേഷ്മേ..
അതെ ഇച്ചായ.. അപ്പോൾ നിനക്കെന്നോട് ദേഷ്യം ഒന്നും ഇല്ലേ..
ഞാൻ എന്തിനാണ് ദേഷ്യപ്പെടുന്നത്.. എനിക്കു ഇനി ഇച്ചായന്റെ കൂടെ ജീവിച്ചാൽ മതി.. അവൾ അയാളെ കെട്ടിപിടിച്ചു.. വർഷങ്ങൾക്ക് ശേഷം തനിക്ക് അന്യമായ ആ സ്പര്ശന സുഖം വീണ്ടും അയാളിൽ താപ വർഷം ചൊരിഞ്ഞു… രേഷ്മേ .. അയാൾ ശബ്ദം താഴ്ത്തി വിളിച്ചു …
അന്ന് നിന്നോടു ചെയ്തത് മാപ്പർഹിക്കാവുന്ന ഒരു തെറ്റല്ല. എന്ന് എനിക്കറിയാം … അറിയാതെ മനസ്സു പിടിച്ചു നിറുത്താൻ കഴിയാതെ വന്നപ്പോൾ…അതിന്റെ ശിക്ഷകൂടിയാണ് ഞാനിന്ന് അനുഭവിക്കുന്നത്….
അവൾ എന്നെ വിട്ടു സ്വന്തമായി മാറി താമസിക്കുകയാണ്..
ഞാനിപ്പോൾ ഇവിടെ ആരുമില്ലാതെ തനിയെ താമസിക്കുന്നു ..
അവൾ അയാളുടെ മുഖത്ത് നോക്കി ഒന്നു ചിരിച്ചു..എൻ്റെ അച്ഛനും അമ്മയും മകൾക്കുണ്ടായ പേരുദോഷത്തിൽ ജീവന നവാസിപ്പിച്ചതിലും വലുതല്ലല്ലോ .. ഒന്നിനും കൊള്ളാത്ത ഈ കാമ ഭ്രാന്തനെ വേണ്ടാന്നു വെച്ച ടീച്ചർ…
നീ എന്താ ചിരിച്ചത് രേഷ് മേ..ഒന്നുമില്ല.. ആരു പറഞ്ഞു ഇച്ചായൻ തനിച്ചായീന്ന്. ഇച്ചായന് ഇനി ഞാനില്ലേ..ഇനി നമ്മൾ ജീവിക്കും…രേഷ് മേ…. അയാൾ അവളുടെ കൈകളിൽ മുറുകെ പിടിച്ചു.
സത്യമാണോ..
സത്യം .. ‘ എൻ്റെ ഇച്ചായാ..
എനിക്ക് കൊതിയാവുന്നു. ഇച്ചായൻ്റെ നെഞ്ചിൽ തലവെച്ചു കിടക്കുവാൻ ഞാൻ ആ നെഞ്ചിൽ ഒന്നു തല വെച്ചു കിടന്നോട്ടെ..
അയാളുടെ കൈകളിലൂടെ ആ ശരീരത്തിൻ്റെ ചൂടവൾ തിരിച്ചറിഞ്ഞു.
വാ നമുക്ക് അകത്തേയ്ക്ക് പോകാം..
ഇച്ചായാ.. എനിക്ക് ദാഹിക്കുന്നു.
ഒരു കാപ്പിയായാലോ.. ഞാനിടാം..
ഫ്രിഡ്ജിൽ പാൽ ഇരുപ്പുണ്ട് അപ്പോഴേക്കും ഞാനൊന്നു കുളിക്കട്ടെ..
എന്നാൽ പാലു മതി…
അതാ നല്ലത്..
അയാൾ അർത്ഥം അവളെ ഒന്നു നോക്കി..
പോയ് കുളിച്ചിട്ടു വാ.. അപ്പോഴേക്കും ഞാൻ പാലുമായി വരാം.
പാൽ കൈയ്യിലെടുക്കുമ്പോൾ അവൾ ഉള്ളു കൊണ്ട് ചിരിക്കുകയായിരുന്നു .. കുളിക്കടെ പട്ടി അവസാനത്തെ കുളിയല്ലേ.. ഇനി വെള്ളപുതപ്പിച്ച് നേരെ കിടക്കാലോ..
തളപ്പിച്ചു ഗ്ലാസ്സിലേക്ക് പകർത്തിയ പാലിൽ അവൾ കയ്യിൽ കരുതിയ കുപ്പി തുറന്ന് മുഴുവനും ചേർത്തു നന്നായി ഇളക്കി ..
പുതുപ്പെണ്ണിനെ പോലെ ഒറ്റയടിവച്ച് മുറിയിലേക്ക് നടന്നു..
പെട്ടന്നു തന്നെ കുളി കഴിഞ്ഞ് രോമാവൃതമായ നെഞ്ചും വിരിച്ച് ഇരിക്കുന്നു എൻ്റെ നായകൻ അവൾ ഉള്ളിലെ കോപം മാറ്റിവെച്ചു. സൗമ്യമായി പറഞ്ഞു.
ഇച്ചായൻ ഇതങ്ങു കുടിച്ചേ..
ആ ആരോഗ്യം ഒന്നു ഉഷാറാകട്ടെ..എടീ രേഷ് മേ.. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലടീ..
ഗ്ലാസ്സ് ഏറ്റുവാങ്ങി അതിൽ നിന്ന് കുറച്ചു വലിച്ചു കുടിക്കുന്നതിനിടയിൽ അവളെ ഒന്നു ഉഴിഞ്ഞു കൊണ്ട് അയാൾ പറഞ്ഞു ..
എനിക്ക് ഇച്ചായനെ ഇഷ്ടമാ.. അതു കൊണ്ടല്ലേ ഞാൻ തേടി വന്നത്.
നീ കുടിച്ചോ..
ഞാൻ കുടിച്ചു. ഇത് ഇച്ചായനുള്ളതാ..
അൽപം ചൂടുണ്ടങ്കിലും അയാൾ അതു മുഴുവൻവലിച്ചു കുടിച്ചു.
നീ ഇങ്ങോട്ട് ഇരിക്കു പെണ്ണേ
പെണ്ണോ.. അവൾ അയാളുടെ കയ്യ് തട്ടി മാറ്റി..ഓർമ്മകൾ ഇടിവാൾ വെട്ടത്തിൽ തുറിച്ചകണ്ണുകളോടെ അവൾ അയാളെ ഒന്നു നോക്കി…
എന്താടാ .. ഞാൻ എങ്ങിനെയാ ടാ നിൻ്റെ പെണ്ണായത്..
നീ എൻ്റെ കഴുത്തിൽ താലി കെട്ടിയിട്ടുണ്ടോ..
രേഷ് മേ..
അപ്പോഴേക്കും അയാളുടെ ശബ്ദം ഇടറി യിരുന്നു ..അതേ നീ നശിപ്പിച്ച ആ പഴയ രേഷ്മ തന്നെയാ.. സ്വന്തം അച്ഛനെ പോലെയല്ലടാ .നിന്നെ ഞാൻ കണ്ടിരുന്നേ… ആ ‘ നീയനേ..
നീ എന്തു വിചാരിച്ചു .. ” സുഖം തേടിവന്നവളാണെന്നോ ..
അല്ലടാ.. നിൻ്റെ ഒരു ഒരു ചോര എൻ്റെ വയറ്റിൽ വളരുന്നുണ്ടായിരുന്നു ..
എന്നാൽ ഒന്നുമറിയാത്ത ആ കുഞ്ഞിനെ കൊല്ലാൻ മനസ്സു അനുവദിച്ചില്ല…
രേഷ് മേ.. എൻ്റെ കുഞ്ഞ് എവിടെ.. അയാൾ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു…
കാണിക്കില്ലടാ.. നിന്നെ ആ മുഖം ..
നിൻ്റെ മുഖം കണ്ടാൽ ആ കുഞ്ഞും നശിച്ചുപോകും.
നീ എന്നോട് പക തീർക്കുകയാണോ…
തോന്നിയോ.. തനിക്ക് എന്നാൽ ശരിയാണ്.
അവൾ ഒരു യക്ഷിയെ പോലെ അട്ടഹസിച്ചു…
നീ ഇപ്പോൾ കുടിച്ച പാലിൽ ഞാൻ വിഷം കലർത്തി.
നമുക്ക് ഒരുമിച്ച് മരിക്കാമെടാ..
ഞാൻ ചെയ്ത തെറ്റിന് എൻ്റെ അച്ഛനും അമ്മയും ശിക്ഷയനുഭവിച്ചപ്പോൾ നീ ചെയ്ത തെറ്റിന് നിൻ്റെ മകൻ
അനുഭവിക്കും.. ജീവിതകാലം മുഴുവൻ അനാഥയായി അവൻ ജീവിക്കും. അത്രയ്ക്കും ഞാൻ ചെയ്തില്ലങ്കിൽ എൻ്റെ അച്ഛനോടും അമ്മയോടും എനിക്ക് കടൻ വീട്ടാൻ സാധിക്കില്ല എന്നു വരും..
ഇന്നുവരെ നീ കെട്ടിപ്പൊക്കിയ സൽപ്പേര് നിൻ്റെ ഭാര്യ മാത്രമല്ല. ഈ സമൂഹം മുഴുവൻ അറിയണം …
നാളത്തെ ‘ പത്രത്തിൽ അച്ചടിച്ചു വരണം. അറുപതുകാരനും. ഇരുപതും കാരിയും
തമ്മിൽ അവിഹിത ബന്ധം ..
അവർ കിടപ്പറയിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. …
അപ്പോഴേക്കും അയാളുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു ..
അവൾ തൻ്റെ വസ്ത്രങ്ങൾ ഒന്നൊന്നായി അഴിച്ചു മാറ്റി.. ബാഗിലുണ്ടായിരുന്ന ശേഷിക്കുന്ന കുപ്പി തുറന്ന് വായിലേക്ക് കമഴ്ത്തി..
പാതി ജീവൻ വെടിഞ്ഞ അയാളാടൊപ്പം കയറി കിടന്നു..
ചെയ്ത തെറ്റിന് മാപ്പെന്നോണം അവസാനമായി അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.. അമ്മേ.. അച്ഛാ മാപ്പ്….
ഓരോ തെറ്റിനും അതിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നുണ്ടെങ്കിൽ പ്രതികാരത്തിനും അതിൻ്റേതായ ഒരു സുഖമുണ്ട്.പ്രതികാരം തെറ്റുകൾക്ക് പകരമാവുമെങ്കിൽ