ഡബ്ബിൾ മീനിങ്
(രചന: അനീഷ് മനോഹർ)
”എന്റമ്മോ ക്ഷീണിച്ചു ” ആകാശത്തോളം ഉയർന്ന് കിടക്കുന്ന ഫ്ലാറ്റിന് താഴെയുള്ള റോഡിൽ കിതച്ചുകൊണ്ട് അർജുൻ പറഞ്ഞു”വയ്യ ഇനി ജോഗിങ് നാളെയാക്കാം ”
”എന്താ അർജുനെ ക്ഷീണിച്ചോ ” തന്റെ പുതിയ കാറിലെ പൊടിതട്ടികൊണ്ട് തോമസ് ചോദിച്ചു
”വയ്യ അങ്കിൾ ഇനി നാളെ….,.പുതിയ കാർ എങ്ങനെയുണ്ട് ””ഉം കൊള്ളാം പൊളി ”അർജുൻ തോമസിനടുത്തേക്ക് ചെന്നു”താങ്ക്സ് അങ്കിൾ ””എന്തിന് ””ഇന്നലെ എനിക്ക് 5000 രൂപ തന്നില്ലേ അതിന് ”
”ഹഹ താങ്ക്സ് ഒന്നും വേണ്ടടാ നീ യങ് അല്ലെ അടിച്ചു പൊളിക്കേണ്ട പ്രായം .അതുകൊണ്ട് സാരമില്ല ,പുതിയ കാർ വാങ്ങിയതിന്റെ ചിലവിൽ ഞാൻ വകവെച്ചോളാം ”
”അച്ഛനോട് ചോദിച്ചിട്ട് തന്നില്ല .അങ്കിൾ ക്യാഷ് തന്ന കാര്യം അച്ഛനറിഞ്ഞാൽ പിന്നെ ചെവിതല തരില്ല അടുത്ത മാസം പോക്കറ്റ് മണി കിട്ടുമ്പോൾ
തരാം ട്ടാ ”
”ഹേ വേണ്ടടാ നിന്നെ ഞാൻ എന്റെ കുടുംബത്തിലുള്ള ഒരംഗത്തെ പോലെയല്ലേ കാണുന്നത് .ഇത് അങ്കിളിന്റെ വക പോക്കറ്റ് മണിയായി വെച്ചോ ”
തോമസിന്റെ ഭാര്യ ലിസ്സി കാറിനടുത്തേക്ക് വന്നുഅവരെ കണ്ടതും അർജുൻ തുറിച്ചു നോക്കി
”ഹോ റോസ് കളർ സാരി ,എന്നാ ലുക്ക് ആണ് കാണാൻ, വലത് ഭാഗത്തേക്കായി നിൽക്കാം വയറുകാണാം ”
മനസ്സിൽ സ്വയം മന്ത്രിച്ചു കൊണ്ട് അർജുൻ അൽപം മാറിനിന്നു
അപ്പോഴാണ് ഫ്ലാറ്റ് സെക്യൂരിറ്റി തോമസിനെ വിളിച്ചത്”തോമസ് സാർ 2 വിസിറ്റേഴ്സുണ്ട് ””ഹാ ലിസ്സി ഒരുനിമിഷം ഞാനിതാ വരുന്നു ”
”ശരി ”തോമസ് സെക്യൂരിറ്റി ക്യാബിനിലേക്ക് നടന്നുഅർജുൻ ലിസ്സിയെ തന്നെ നോക്കി”എവിടേക്കാ ആന്റി പോകുന്നത് ”
”ഹാ ഒരു കല്യാണമുണ്ടെടാ അവിടെക്കാ . അല്ല പുതിയ കാർ എങ്ങനെയുണ്ട് ””കൊള്ളാം ”അർജുൻ കാർ നന്നായി നോക്കി
”ബോണറ്റും ഡിക്കിയും കൂടുതൽ കാലം നിലനിൽക്കും ഇടയ്ക്കിടയ്ക്ക് ഹോണടിക്കണം ഇല്ലെങ്കിൽ ഹോൺ കേടാകും ”
ഒരു കള്ളച്ചിരിയോടെ അർജുൻ പറഞ്ഞു”കാണാനെങ്ങനെയുണ്ട് കളർ ഇഷ്ടായോ ”
”കാണാൻ പൊളി അല്ലെ ,പിന്നെ മര്യാദയ്ക്ക് ഓടിച്ചാൽ കൊള്ളാം ,അങ്കിളിന് വയസ്സായില്ലേ ഇനി പഴയ പോലെ സ്പീഡിൽ ഓടിക്കാനുള്ള ആവതിയൊന്നും അയാൾക്കില്ല ,ഇടയ്ക്ക് ഞങ്ങളെ പോലെ യങ് പിള്ളേര് ഓടിക്കണം എങ്കിലേ ആ ഫീലുണ്ടാകു ”
അപ്പോഴാണ് അർജുന്റെ കൂട്ടുകാരൻ ശ്യാം ബൈക്കിൽ കാർ പാർക്കിംഗിന് മുൻപിലെത്തുന്നത്
”ഡാ നിന്നെ കാണാനാ ഞാൻ വന്നത് ””തെണ്ടിക്ക് വരാൻ കണ്ട സമയം ,വളയ്ക്കാനും സമ്മതിക്കില്ല പട്ടി ”
മനസ്സിൽ പിറുപിറുത്ത് കൊണ്ട് പുഞ്ചിരിയോടെ അർജുൻ ശ്യാമിന്റെ മുൻപിലെത്തി
”എന്താ ശ്യാം ””ഡാ വീട്ടിൽ പുതിയ 4K ടീവി വാങ്ങി നീ വാ ””ഇപ്പോഴോ ഞാൻ കുറച്ചു കഴിഞ്ഞു വരാം ”
”ഡാ എന്റെ വീട്ടിൽ എന്ത് വാങ്ങിയാലും എന്റെ ബെസ്റ്റ് ഫ്രണ്ടായ നീ കാണണം പിന്നെ എനിക്ക് 4k ടീവി ഉപയോഗിക്കാൻ അറിയില്ല നീയൊന്ന് അത് പഠിപ്പിച്ചു താ , അതുകൊണ്ട് ബൈക്കിൽ കേറ് ”
”പിന്നെ വരാടാ ””ഓഹ് നമ്മളെ പോലെ പാവങ്ങളുടെ വീട്ടിലേക്കൊന്നും നീ വരില്ലല്ലോ ””ഡാ ഡാ സെന്റി അടിക്കല്ലേ ,ശരി പോകാം ”
അർജുൻ ബൈക്കിന്റെ പുറകിൽ കയറി”ലിസ്സി ആന്റി പിന്നെ കാണാമെ ”രണ്ട്പേരും കൂടി ബൈക്കിൽ കയറിതൊട്ടടുത്തുള്ള ശ്യാമിന്റെ വീടിന് മുൻപിലെത്തി
”വാടാ വന്ന് കാണ് ”രണ്ടുപേരും ബൈക്കിൽ നിന്നിറങ്ങിശ്യാം വീടിനകത്തേക്ക് കയറി”അമ്മെ അർജുൻ വന്നു. വാടാ ”
വീടിന്റെ ഇടത് വശത്തെ സൈഡിൽ ശ്യാമിന്റെ പെങ്ങൾ ശിശിര അടിച്ചു വരുന്നുണ്ടായിരുന്നു
അത് കണ്ടതും അർജുന്റെ കണ്ണ് തള്ളി
”ഹോ കൊള്ളാം അടിച്ചു വാരൽ , എന്തെങ്കിലും നമ്പറിട്ട് പെണ്ണിന്റെ അടുത്ത് പോയി നിന്ന് സീൻ പിടിക്കാം ”
അർജുൻ നേരെ ശിശിരയുടെ അടുത്തേക്ക് ചെന്നു”ശിശിര ടീവി എങ്ങനെയുണ്ട് ”ശിശിര മുറ്റമടി നിർത്തി
”ഈ പൈസയില്ലാത്ത സമയത്ത് ഇത്രയും കാശ് കൊടുത്ത് ടീവി വാങ്ങാൻ എന്റെ ചേട്ടന് പ്രാന്താണ് ”
”ഹാ പണം ഇന്ന് വരും നാളെ പോകും ഉള്ള സമയം ലൈഫ് എൻജോയ് ചെയ്യണം ”ശ്യാം വീട്ടിലെ വരാന്തയിലെത്തി അർജുനെ എത്തി വിളിച്ചു
”ഡാ അവളുടെ കുറ്റപ്പെടുത്തല് കേൾക്കാൻ നിൽക്കാതെ .വന്ന് ടീവി ശരിയാക്കട ””ദാ വരുന്നു , അപ്പോൾ ശിശിര അടിച്ചു വാരിക്കോ ഞാനിപ്പോൾ വരാം ”
ശ്യാം അകത്തേക്ക് പോയി ,അർജുൻ പതിയെ മുൻപോട്ട് നീങ്ങി ,ശിശിര അടിച്ചു വാരാൻ വേണ്ടി കുനിഞ്ഞതും അവൻ ഇടംകണ്ണിട്ട് നോക്കി
”ഹോ ഗ്യാപ്പ് കണ്ടു പൊളി ”അർജുൻ വീടിനകത്തേക്ക് കയറിഅന്ന് വൈകുന്നേരം അർജുനും ശ്യാമും ബൈക്കിൽ പതിവ് സവാരിക്കിറങ്ങി .
”ഡാ നിർത്ത് നിർത്ത് ”അർജുൻ ശ്യാമിന്റെ പുറത്ത് തട്ടികൊണ്ട് പറഞ്ഞു”എന്താടാ ””നീ ആ ഷോപ്പിങ് സെന്ററിലേക്ക് ഒരു ആന്റി കയറിപോയത് കണ്ടോ ”
”കണ്ടു അതിന് ””നമുക്ക് ചുമ്മാ ഒന്ന് കയറിയേച്ചും പോകാം നല്ല കളക്ഷൻ കിട്ടും സാരിയും, ഷോളിടാത്ത ചുരിദാറും, ബനിയനുമിട്ട് മുപ്പത്തഞ്ച് നാൽപ്പത്തഞ്ച് പ്രായമായ കുറേ ആന്റിമാരെ കാണാം ഡാ ””നിനക്ക് വേറെ പണിയില്ലേടാ ”
”അയ്യോ ഇയാളൊരു പുണ്യാളൻ ,എടാ എനിക്കും നിനക്കും പ്രായം 22 ഈ പ്രായത്തിൽ അടിച്ചു പൊളിക്കണം കല്യാണം കഴിഞ്ഞാൽ ഇതൊന്നും നടക്കില്ല ”
”ഈ പ്രായത്തിൽ ലൈനടിച്ചു നടക്കണം അല്ലാതെ കണ്ട ചേച്ചിമാരെ വെള്ളമിറക്കി നോക്കുകയല്ല വേണ്ടത് . എന്നെ അതിന് കിട്ടില്ല എനിക്ക് അമ്മയും പെങ്ങളുമുണ്ട് ”
”ഹോ എനിക്ക് പിന്നെ ഇവരാറുമില്ലല്ലോ ഒന്നു പോടാ
ഇപ്പോഴും 1990ലെ ഡയലോഗും കൊണ്ട് വരല്ലേസ്വന്തം അമ്മയെയും പെങ്ങളെയും അവരായി തന്നെ കാണണം .ബാക്കിയുള്ള ഇതുപോലത്തെ സാധനങ്ങളെ മറ്റൊരു കണ്ണ് കൊണ്ട് കാണണം ”
”ഹോ ഇങ്ങനെയൊരു കാമൻ .ഞാനൊന്നും വരുന്നില്ല ””ആ നീ വരണ്ട ഞാൻ എന്തായാലും പോകും ””ആ പൊയ്ക്കോ ”
ശ്യാം ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോയി
അർജുൻ റോഡ് ക്രോസ്സ് ചെയ്ത് ഷോപ്പിംഗ് സെന്ററിനകത്തേക്ക് കയറി
അവനെ വെൽകം ചെയ്യാൻ സെയിൽസ് ഗേൾ വന്നു
”ഹായ് സാർ വെൽകം ”അർജുൻ പെൺകുട്ടിയെ നന്നായി നോക്കി”ഹും എല്ലാം മറച്ചുവെച്ചുകൊണ്ട് സാരി ഉടുത്തിരിക്കുന്നു ബ്ലഡി ഫൂൾ ”
അവൻ സെയിൽസ് ഗേളിനെ മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറി
അപ്പോഴാണ് ഒരു സ്ത്രീയിൽ അവന്റെ ശ്രദ്ധ ആകർഷിച്ചത്
”ഓടിതേഞ്ഞ വണ്ടിയാണ് എന്നാലും ആ ഒരു ഓട്ടത്തിനുള്ള വകുപ്പുണ്ട് ”ഒരു മണിക്കൂറോളം കളക്ഷനെടുത്ത് അർജുൻ ക്യാഷ് കൗണ്ടറിലെത്തി , ഒരു ബനിയൻ അയാൾക്ക് നേരെ നീട്ടി
”ഇതാ ”കാഷ്യർ ബനിയനിലേക്ക് നോക്കി”ഇത്രയും സമയം നിന്നിട്ടും സാർ ഇത് മാത്രേ വാങ്ങിയുള്ളോ ””എനിക്ക് വേറെ ഒന്നും ഇഷ്ടായില്ല അതാ ”
അർജുന്റെ തൊട്ടടുത്ത് ബനിയൻ ധരിച്ചു കൊണ്ട് ഒരു പെൺകുട്ടി വന്നെത്തി
അവളെ കണ്ടതും അർജുൻ കാഷ്യറോട് പറഞ്ഞു
”ഇത് സൂപ്പർ ബനിയനാണ് എത്ര ടൈറ്റ് ഉണ്ടായാലും പെട്ടെന്ന് തന്നെ വലിച്ചൂരാം ”പെൺകുട്ടി ദേഷ്യത്തോടെ അർജുനെ നോക്കിഅവൻ കള്ളച്ചിരിയോടെ പറഞ്ഞു
”അപ്പോൾ ശരി പിന്നെ കാണാം ”നേരം സന്ധ്യയായതും തുലാവർഷമഴ പെയ്യാൻ തുടങ്ങി . അർജുൻ ഓട്ടോക്കാരന് കാശ് കൊടുത്ത് കയ്യിലെ സഞ്ചിയുമായി നേരെ ഫ്ലാറ്റിലേ പാർക്കിലേക്ക് ഓടി
”ഹോ എന്തൊരു നശിച്ച മഴ ””ചേട്ടാ ”പുറകിൽ നിന്നുള്ള ശബ്ദം കേട്ടതും അവൻ തിരിഞ്ഞു നോക്കിഅർജുന്റെ അനിയത്തി ആര്യയായിരുന്നു അത്”എന്താടി ””ഈ ഹെൽമെറ്റ് ഒന്ന് ലോക്ക് ചെയ്ത് താ ”
”നീ എങ്ങോട്ടാ ഈ മഴയത്ത് ””ഞാൻ പറഞ്ഞില്ലേ എന്റെ ക്ലാസ്സ്മേറ്റ് ദിയയുടെ ബർത്ത്ഡേ ആണ് .കേക്ക് മുറിക്കുന്ന സമയം ഞാൻ ചെന്നില്ലെങ്കിൽ പിന്നെ അതുമതി ”
അർജുൻ ഹെൽമെറ്റെടുത്ത് അവളുടെ തലയിൽ വെച്ചു .ലോക്ക് ചെയ്യാൻ നേരം അവന്റെ വിരൽ അവളുടെ കഴുത്തിൽ തട്ടി
പെട്ടെന്ന് അർജുൻ രണ്ടടി പുറകോട്ട് നീങ്ങി
”എന്തുപറ്റി ചേട്ടാ ””അത് …ഒന്നുമില്ല ….കയ്യിൽ ലോക്ക് മുറുകി ””ഇതൊന്ന് ഇട്ട് താ ”അവൻ വീണ്ടും വിറങ്ങലോടെ ലോക്ക് ഇടാൻ ശ്രമിച്ചു പക്ഷെ പറ്റുന്നില്ല
”എന്തുപറ്റി ചേട്ടാ ,കുടിച്ചിട്ടുണ്ടോ ””ഹേ ഇല്ലെടി ”അർജുൻ ലോക്ക് ശരിയായി ഇട്ട് കൊടുത്തു”ഇനി ഈ റെയ്ൻ കോട്ടിന്റെ സിബ്ബ് ഒന്നിട്ട് താ ””ഇതൊക്കെ നിനക്ക് തന്നെ ഇട്ടൂടെ ”
”എനിക്ക് ഇടാൻ അറിയില്ല അതുകൊണ്ടല്ലേ ,””അറിയില്ലെങ്കിൽ ഇടണ്ട ””അതിനെന്തിനാ ചൂടാകുന്നെ ””ആര് ചൂടായി ”
അർജുൻ പുഞ്ചിരിച്ചു കൊണ്ട് റെയ്ൻ കോട്ടിന്റെ സിബ്ബ് നേരെയാക്കി അരഭാഗത്ത് നിന്ന് മുകളിലേക്ക്
വലിച്ചു അവൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടിഎന്നിട്ട് സിബ്ബിൽ നിന്ന് കയ്യെടുത്തു”ബാക്കി നീയിട്ടോ ”
”താങ്ക് യൂ ,മമ്മിയോട് പറയണേ ഞാൻ ലേറ്റ് ആകുമെന്ന് ””ഹാ …. ഹാ ….. പറയാം ”അവൾ സ്കൂട്ടറിൽ കയറി പുറത്തേക്ക് പോയി അർജുൻ അവളെ തന്നെ നോക്കിനിന്നു
റൂമിലെത്തിയ ശേഷം അർജുൻ മദ്യപാന പരിപാടി തുടങ്ങി
തുടരെ 5 പെഗ്ഗുകൾ അടിച്ചു കൂട്ടി എന്നിട്ട് സിഗരെറ്റെടുത്ത് കത്തിക്കാൻ തുടങ്ങി
”ഈശ്വര എന്തൊക്കെയാണ് എന്റെ മനസ്സിൽ സംഭവിച്ചത് റെയിൻ കോട്ടിന്റെ സിബ്ബിടാൻ നേരം ഒരുനിമിഷത്തെ എന്റെ ദുഷ്ചിന്ത കൊണ്ട് അവളെ പിടിക്കാൻ വരെ ഛെ ”
അവൻ റൂമിലിരുന്ന് അലറാൻ തുടങ്ങി
സ്വയം മുഖത്തടിച്ചു
ചുമരുകളിൽ കൈകൊണ്ട് ആഞ്ഞുകുത്തി മദ്യപാന ലഹരിയിൽ
മനസമാധാനം നഷ്ടപെട്ട അർജുൻ ശ്യാമിനെ ഫോൺ വിളിച്ചു
”ഹലോ ശ്യാം ””പറ അർജുൻ ””എടാ നീ പറഞ്ഞത് ശരിയാ .. അമ്മയെയും പെങ്ങളെയും മനസ്സിലാക്കാൻ നമ്മൾ പഠിക്കണം ”
”എന്താടാ എന്തുപറ്റി ””പുറമെയുള്ള സ്ത്രീകളെ നമ്മൾ അമ്മയായും പെങ്ങളായും കാണണം ഇല്ലെങ്കിൽ ആ സ്ത്രീകളോട് തോന്നുന്ന വികാരം സ്വന്തം വീട്ടുകാരോടും തോന്നിപോകും ”
”അയ്യേ ,,,,ഛെ …. നീ കുടിച്ചിട്ടുണ്ടല്ലോ നന്നായിട്ട് ””എന്നോട് പൊറുക്കട , നിന്റെ പെങ്ങളെ പോലും ഞാനെന്റെ കാമ കണ്ണുകൊണ്ട് കണ്ടിരുന്നു ”
”എടാ നായിന്റെ മോനെ ,നിന്നെയൊക്കെ വിശ്വസിച്ചു വീട്ടിൽ കയറ്റിയ എന്നെ പറഞ്ഞാൽ മതി ,നിന്റെ പെങ്ങളെ ഞാനാ കണ്ണുകൊണ്ട് നോക്കിയാൽ നിനക്ക് എങ്ങനെയിരിക്കും ”
അർജുൻ പൊട്ടിക്കരയാൻ തുടങ്ങി
ശ്യാം വായിൽ വരുന്ന തെറിയെല്ലാം പറഞ്ഞിട്ട് ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു .
അർജുൻ നിർത്താതെ കരയാൻ തുടങ്ങി
നേരം പുലർന്നു ഫ്ലാറ്റിന്റെ തൊട്ട് മുൻപിലുള്ള പെട്ടിക്കടയുടെ മുന്നിൽ നിന്ന് അർജുൻ സിഗരറ്റ് വലിച്ചുകൂട്ടി .
”ചേട്ടാ ഒരു കിംഗ് കൂടി വേണം ””ഇത് എത്രാമത്തെ സിഗരറ്റാണ് മോനെ ””വിൽക്കാനല്ലേ ഇത് കൊണ്ട് വെച്ചത് താൻ സിഗരറ്റ് താടോ ”
കടക്കാരൻ സിഗരറ്റ് അവന് നേരെ നീട്ടി
അർജുൻ അത് വാങ്ങി വലിക്കാൻ നേരത്താണ് ആ കാഴ്ച്ച കണ്ടത്
തന്റെ അനിയത്തിയും രണ്ട് പയ്യന്മാരും ഫ്ലാറ്റിനു മുൻപിൽ നിന്ന് കഥയും പറഞ്ഞു നിൽക്കുന്നു
അർജുൻ സിഗരറ്റ് നിലത്തിട്ട് അലർച്ചയോടെ അവളുടെ അടുത്തേക്കോടി .
പയ്യന്മാരും അനിയത്തിയും അവനെ നോക്കിഅർജുൻ അവളുടെ മുഖം നോക്കിയൊന്ന് പൊട്ടിച്ചു
വേദനയോടെ അവൾ മുഖത്ത് കൈവെച്ചു
”എന്താടി വീട്ടിലിടുന്ന ഡ്രസ്സുമായി പുറത്തേക്ക് വന്നത്..? ആരാടി ഇവർ ””ചേട്ടാ ഇതെന്റെ ക്ലാസ്സ്മേറ്റ്സ് ആണ് ”
”ഇവന്മാരെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല കണ്ണ് തെറ്റിയാൽ നോട്ടം പലഭാഗത്താണ് നിനക്കൊരു ഷാളിട്ട് പുറത്തേക്കിറങ്ങി കൂടെ ”
ഒരു പയ്യൻ ദേഷ്യത്തോടെ അർജുന് നേരെ കൈചൂണ്ടി”ദേ തോന്നിവാസം പറഞ്ഞാൽ ആര്യയുടെ ചേട്ടനാണെന്നൊന്നും ഞാൻ നോക്കില്ല ””നീ എന്ത് ചെയ്യുമെടാ ”
അർജുൻ അവനെ അടിക്കാൻ കയ്യോങ്ങി
പയ്യൻ അവന്റെ കൈ തടുത്തു .
ആര്യയും ഫ്ലാറ്റിലേ സെക്യൂരിറ്റിയും ചേർന്ന് അവരെ പിടിച്ചു വെച്ചു
ശബ്ദം കേട്ട് അർജുന്റെ അച്ഛൻ ദിവാകരൻ പുറത്തേക്ക് വന്നു
”എന്താ എന്താ ഇവിടെ ””അറിയില്ല അച്ഛാ ചേട്ടന്റെ ഓരോ വട്ട് ”ആര്യ കണ്ണീരോടെ പറഞ്ഞു
”അച്ഛാ ഒറ്റയെണ്ണത്തിനെയും വിശ്വസിക്കരുത് ഇവന്മാരൊക്കെ പുറത്ത് ഡീസന്റ് ആയി അഭിനയിക്കും ഉള്ളിൽ തനി ചെറ്റയാണ് ”
”ഛെ ഒന്ന് നിർത്തടാ ”അച്ഛൻ അരുണിന്റെ മുന്നിൽ നിന്നു”ഇവരെയൊക്കെ എനിക്കറിയാം നിന്റെ ബെസ്റ്റ് ഫ്രണ്ട്സിനെയും അച്ഛനറിയാം ചുമ്മാ ബഹളമുണ്ടാക്കാതെ അകത്തേക്ക് കയറി പോ ”
”അച്ഛാ ഇവന്മാരൊക്കെ തനി ഊളകളാണ് വീട്ടിൽ കേറ്റാൻ കൊള്ളാത്തവന്മാർ ”ദിവാകരൻ അർജുന്റെ മുഖത്തടിച്ചു
”അനാവശ്യം പറയുന്നോടാ ”അർജുൻ സങ്കടത്തോടെ അച്ഛനെ നോക്കി”കേറി പോടാ അകത്ത് ”അർജുൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു
”പോകാം ,എന്നിട്ട് എല്ലാ ബോയ്സിനേയും കണ്ണടച്ചു വിശ്വാസിക്ക് ഒരു സത്യം നിങ്ങൾ മനസ്സിലാക്കണം ഇവരെയൊന്നും വീട്ടിൽ കേറ്റാൻ പറ്റില്ല ”
അർജുൻ അതും പറഞ്ഞുകൊണ്ട് ഫ്ലാറ്റിന് മുൻപിലൂടെ നടന്നു നീങ്ങി”പോകാം ,എന്നിട്ട് എല്ലാ ബോയ്സിനേയും കണ്ണടച്ചു വിശ്വാസിക്ക് ഒരു സത്യം നിങ്ങൾ മനസ്സിലാക്കണം ഇവരെയൊന്നും വീട്ടിൽ കേറ്റാൻ പറ്റില്ല”
തോമസും ഭാര്യ ലിസ്സിയും അവന്റെ മുൻപിലെത്തി”എന്താടാ എന്തുപറ്റി ””അങ്കിളേ ആരെയും വിശ്വസിച്ചു വീട്ടിൽ കേറ്റരുത് ലിസ്സി ആന്റി ഒരു ബോയ്സിനോടും സംസാരിക്കാൻ പോകരുത് ഇവന്മാർ മറ്റേകണ്ണ് കൊണ്ട് നിങ്ങളെ കാണും ”
ഒന്നും മനസ്സിലാകാതെ തോമസും ലിസ്സിയും പരസ്പരം നോക്കി ,അർജുൻ മുൻപോട്ട് നടന്നു എന്നിട്ട് മുന്നിൽ കണ്ട ഫ്ലാറ്റിലേ മറ്റ് താമസക്കാരോട് പറഞ്ഞു
”ആരെയും വിശ്വസിച്ചു വീട്ടിൽ കയറ്റരുത്
ഇവന്മാർക്കൊക്കെ മറ്റൊരു മുഖമുണ്ട് , ഒരു ബോയ്സിനേയും വിശ്വസിക്കരുത് ”സമനില തെറ്റിയ അർജുൻ ആടിയുലഞ്ഞു നടന്നു നീങ്ങി…