ഇവൾപെണ്ണ്
രചന: സുനിൽ പാണാട്ട്
തന്റെ പുറകിൽ കൂടെ വരുന്നവരെ ഒന്നു കൂടെ തിരിഞ്ഞ് നോക്കി നടത്തത്തിന്റെ വേഗത അൽപ്പം കൂട്ടി നടക്കുകയല്ല ഓടുകയാണെന്ന് പറയാം …
പുറകിലുള്ള രണ്ടു പേരും തന്നെക്കാൾ വേഗതയിൽ തനിക്കടുത്തേക്ക് കുതിക്കുന്നു…
ചൂളം വിളിച്ച് പായുന്ന ട്രെയിനിന്റെ ശബ്ദവും റെയിൽപാളത്തിനരികിലെ വലിയ മരങ്ങളിൽ തൂങ്ങി കിടക്കുന്ന വവ്വാലുകളുടെ കരച്ചിലും ചിറകടിയും രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു…
..
ജോലി കഴിഞ്ഞ് സ്ഥിരം ആറ് മണിക്ക് വരുന്ന ട്രെയിൻപതിവിലും ഒന്നര മണിക്കൂർ താമസിച്ചതായിരുന്നു’…..
ട്രെയിനിനെശപിച്ചും ചാർജ് തീർന്ന് ഓഫായ ഫോണിനെ ശപിച്ചും വേഗത കൂട്ടുമ്പോഴും പുറകിലുള്ളവർ തൊട്ടടുത്തെത്താറായിരുന്നു…
റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒട്ടോ വിളിക്കാതെ നടന്ന് പോരാൻ തോന്നിയ നിമിഷത്തെയും പഴിച്ചു…
സ്ഥിരമായി പോകുന്ന വഴിയാണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് റെയിൽ ക്രോസ് ചെയ്ത് നടന്നാൽ ഒന്നര കിലോമീറ്റർ ദൂരം മാത്രം വീട്ടിലേക്ക് ….
ആദ്യം എപ്പോഴും വണ്ടികൾ പോയിരുന്ന റോഡാണ് ഇപ്പോൾ മേൽപ്പാലം വന്നതോടെ ഈ വഴിക്ക് വണ്ടികളും ആളുകളും കുറവാണ്….
പുറകിൽ വന്നവരിൽ ഒരുത്തൻ തന്റെമുൻപിലായും മറ്റോരുത്തൻപുറകിലായും തനിക്ക് മാർഗ്ഗതടസ്സമായി നിന്നു….
ഒന്ന് ഒച്ചവച്ചാൽ പോലും ഒരാളും കേൾക്കില്ല ആ പരിസരത്ത് വീടോ കടകളോ ഒന്നുമില്ല വളർന്ന് നിൽക്കുന്ന മരങ്ങളും കുറ്റിക്കാടുകളും പിന്നെ പഴയൊരു ബസ്സ്റ്റോപ്പും…..
പുറകിൽ നിന്നവൻ തന്നെ വട്ടം ചുറ്റിപിടിച്ചു അവന്റെ ചുണ്ടുകൾ തന്റെ കവിളിൽ പതിഞ്ഞു രൂക്ഷമായ മദ്യത്തിന്റെ ഗന്ധം…..
പിറ്റെ ദിവസം റെയിൽപാളത്തിൽ തലയറ്റ് വെള്ള തുണികൊണ്ട് മൂടിയിട്ടിരിക്കുന്ന ശരിരത്തിനരികെ ഇരുന്ന് കരയുന്ന ഭർത്താവും തന്റെ രണ്ടു സഹോദരങ്ങളും അച്ഛനും…
അമ്മയെ കാണാതെ കരയുന്ന രണ്ടര വയസ്സുകാരി കിങ്ങിണിയെ എടുത്ത് സ്വയംകരച്ചിലടക്കി മകളെ ആശ്വസിപ്പിക്കുന്ന അമ്മയുടെ മുഖവും ഓർമ്മയിൽ വന്നു…
സമൂഹ മാധ്യമങ്ങളിൽ Justice For വിദ്യാ എന്നുള്ള തന്റെ ഫോട്ടോയോടു കൂടിയ പോസ്റ്റുകളും ചിലരുടെ പ്രൊഫയിൽ പിക്ച്ചറുകളും ……
ഇല്ല എതിർത്തിട്ട് കാര്യം ഇല്ല മരണം മുന്നിൽ കണ്ടു കൊണ്ട് നിന്നപോഴും കിട്ടിയ ഇരയെ ആക്രമിച്ച് കീഴ്പ്പെടുത്താനുള്ള തയ്യാറെടുപ്പായിരുന്നു അവർ ….
സാരി തലപ്പ് വലിച്ചഴിക്കാൻ ശ്രമിച്ച ഒരുവന്റെ കൈക്ക് പിടിച്ച് വലിച്ച് നേഞ്ചോടു ചേർത്ത് അവന്റെ കവിളിൽ മൃദുവായി കടിച്ചു …
ആക്രമത്തിന് മുതിർന്നവൻ അത് കണ്ട് ഒന്ന് ഞെട്ടി…അവനെ ഒന്നുടെ വട്ടംചുറ്റിപ്പിടിച്ച്കൊണ്ട്പറഞ്ഞു എന്തിനാ ഇങ്ങനെ തിരക്ക് കൂട്ടുന്നെ…
ഞാൻ നിങ്ങളെ എതിർക്കാനൊന്നും പോകുന്നില്ല എന്റെ തൊഴില് ഇത് തന്നെയാ….
ഒരോരുത്തരായി വന്നാ മതി അതല്ലെ അതിന്റെ ഒരു സുഖം…ആക്രമിക്കാൻ തയ്യാറെടുത്ത രണ്ടു പേരുടെയും മുഖത്ത് ശാന്തത കൈവന്നിരിക്കുന്നു…
തൊട്ടടുത്ത് പൊടിയും ചപ്പുചവറും നിറഞ്ഞ പഴയ ബസ്സ് സ്റ്റോപ്പിലെ ചവറുകൾ കാല് കൊണ്ട് നീക്കി കിടക്കാനുള്ള ഇടം ശരിയാക്കുന്നുണ്ടായിരുന്നു ഒരുത്തൻ…..
തന്നെ പിടിച്ച് കൊണ്ട് അവിടെ ഇരുത്താൻ ശ്രമിച്ചവനോട് ഈപൊടിയിലെങ്ങനാ ചൊറിയില്ലേ എന്ന് ചോദിച്ചപ്പോഴേക്കും ഉടുമുണ്ടുരിഞ്ഞ് വിരിച്ച് കിടക്കാനുള്ള സെറ്റപ്പ് റെഡിയാക്കിയിരുന്നു….
നിലാവിന്റെ വെളിച്ചത്തിനൊപ്പം അകലെയുള്ള സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചവും ഉണ്ടായിരുന്നു അത് കൊണ്ട് രണ്ടു പേരുടെയും മുഖം കാണാൻ പറ്റി…
ഇരുപതഞ്ചോളം വയസ്സ് തോന്നിക്കും രണ്ട് പേർക്കും…രണ്ടാമൻ ഒരു സിഗരറ്റിന് തീ കൊളുത്തി വലിച്ചും കൊണ്ട് തന്റെ പാന്റും അഴിച്ച് തോളത്തിട്ട് അവന്റെ ഊഴത്തിനായി തങ്ങളെ ഉറ്റുനോക്കി കാത്തു നിൽപ്പുണ്ടായിരുന്നു…..
ഒന്നാമൻ അവന്റെ ദേഹത്തേക്ക് ആർത്തിയോടെ വലിച്ചടുപ്പിച്ചപ്പോൾ അവനെ തടഞ്ഞ് തന്റെ ബാഗിൽ എന്തോ തിരയുന്നതിൽ അവന് പന്തികേട് തോന്നി..
ചേച്ചി എന്താ തിരയുന്നത് കത്തിയോ ബ്ലെയ്ടോ മറ്റോ ആണോ അവൻ ബാഗ് തട്ടിപറിച്ച് കൊണ്ടാണത് ചോദിച്ചത്…..
അല്ലടാ ചെക്കാ ഞാൻ കോണ്ടംതിരഞ്ഞതാ അതിന്റെ കള്ളില് ഉണ്ടായിരിന്നു…
ആഹാ ഞാൻ പേടിച്ചു ഇപ്പോൾ അറക്കുന്നവരുടെ കാലമല്ലെ അതാ ബാഗ് തിരിച്ച് തന്നു കൊണ്ടവൻ പറഞ്ഞു……ശ്ശേ ഇതിനകത്ത് ഇല്ലല്ലോടാ നിങ്ങടെ കയ്യിലങ്ങാൻ ഉണ്ടോ?
പിന്നെ ഞങ്ങൾ എപ്പോഴും കോണ്ടം കൊണ്ടല്ലെ നടക്കണത്
മാറി നിന്ന് രണ്ടണ്ണംഅടിച്ചിരിക്കുന്ന സമയത്താ ചേച്ചിടെ വരവ് ആരുമില്ലാത്ത സ്ഥലവും പിന്നെ ആ ശരീര ഷെയ്പ്പും കണ്ടപ്പോ ഒരു പൂതി തോന്നി…
ഞങ്ങൾക്ക് അസുഖ മൊന്നുമില്ല അതിന്റെ ആവശ്യമില്ല ചേച്ചി….ജോലി ഇതാണെങ്കിലും ഞാൻ ആരെയും ചതിക്കാറില്ലമക്കളെ നിങ്ങൾക്ക് കുഴപ്പമില്ലെങ്കിൽ എനിക്കും കുഴപ്പമില്ല…
പക്ഷെ എന്റെ ഭർത്താവ് ഒരു വർഷം മുൻപ് Hiv വന്നാ മരിച്ചത് അതിന് ശേഷമാ ഞാനീ ജോലിക്കിറങ്ങിയത് പക്ഷെ ഇന്ന് വരെ ഒരാളെയും ചതിച്ചിട്ടില്ല ഞാൻ …..
തന്റെ ദേഹത്തേക്ക് അമരാൻ തുടങ്ങിയവൻ ചാടി എഴുന്നേറ്റു കവിളിൽ ചുബിച്ച അവന്റെ ചുണ്ടുകൾ രണ്ടു കൈ കൊണ്ടും തുടച്ച് ഭീതിയോടോതന്നെ തുറിച്ച് നോക്കി ….
കിടക്കാൻ താഴെ വിരിച്ച മുണ്ടുവലിച്ചെടുത്ത് കൂടെ ഉള്ളവനോടായി പറഞ്ഞു ഓടിക്കോടാ ഇവൾക്ക് എയ്ഡ്സാ…
ഒളിബിക്സിൽമത്സരത്തിന് ഇവർ ഇതുപോലെ ഓടിയെങ്കിൽ ഇന്ത്യക്ക് 2 സ്വർണ്ണം കിട്ടിയേനെ
രണ്ടു പേരുടെയും ഓട്ടം കണ്ട് മനസ്സിൽ ചിരിച്ചു….
ഇന്ന് അവസാനിക്കേണ്ടിയിരുന്ന ജീവിതം ഒരു ചെറു ബുദ്ധി കൊണ്ട് തിരിച്ച് കിട്ടിയല്ലോ….
രണ്ടാമന്റെ പോക്കറ്റിൽ നിന്ന് വീണ പെഴ്സെടുത്ത് അതിലെ തിരിച്ചറിയൽ കാർഡിൽ നോക്കി ഒന്നു ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു ഇത് മതി എനിക്ക്
ഇത് നാട്ടിലെ പീഡന വീരൻന്മാരെ സംരക്ഷിച്ച് തീറ്റിപ്പോറ്റി വളർത്തുന്ന നട്ടെല്ലില്ലാത്ത നിയമത്തിന് നിങ്ങളെ കാട്ടികൊടുക്കാനല്ല……
വീട്ടിൽ നട്ടെല്ലുള്ള മൂന്നാല് ആണുങ്ങളുണ്ട് അവർക്ക് മുന്നിലേക്കെറിഞ്ഞ് കൊടുക്കാൻ……