കണ്ണേട്ടൻ
രചന: സുനിൽ പാണാട്ട്
വിദ്യാ നിങ്ങൾക്ക് ഒരിക്കലും ഒരമ്മയാവാൻ കഴിയില്ല…..ഷെറിൻ ഡോക്ടറുടെ ആ വാക്കുകൾ അവളെ തളർത്തി തലകറങ്ങും പോലെ തോന്നി അവൾക്ക് ….
ഇത് ഞാൻ മുൻപെ നിങ്ങളുടെ ഹസ്സി നോട് പറഞ്ഞതാണല്ലോ ഇത്രനാളായിട്ടും പറഞ്ഞില്ലെ അയ്യാൾ ???..
കൂടെ നിന്ന അരുണിന്റെ മുഖത്തേക്ക് ചോദ്യചിഹ്നം പോലെ നോക്കി വിദ്യ….
ഹേയ് എന്നോടോന്നും പറഞ്ഞില്ല അരുൺ അത് പറഞ്ഞപ്പോഴാണ് ഷെറിനും അയ്യാളെ ശ്രദ്ധിച്ചത് …….
ഇയ്യാളാണോ നിങ്ങളുടെ ഹസ്സ്???അപ്പോൾ മറ്റെകക്ഷിയോ എന്താ പേര് അയ്യാളുടെ ആ ഓർമ്മ വന്നു കണ്ണൻ…..വിദ്യയും അരുണും മുഖത്തോട് മുഖം നോക്കി..
അരുൺ ഒന്ന് പുറത്തേക്ക് നിൽക്കൂ ഡോക്ടർ പറഞ്ഞപ്പോൾ അരുൺ പുറത്തിറങ്ങിഇനിപറ വിദ്യാ എന്തു പറ്റി കണ്ണൻ നിങ്ങളെ ഉപേക്ഷിച്ചോ ?
ഇല്ല അയ്യാളങ്ങനെ ചെയ്യാൻ വഴിയില്ല ചെയ്യുമായിരുന്നെങ്കിൽ അന്ന് വിദ്യക്ക് ഒരിക്കലുമൊരമ്മയാവാൻ കഴിയില്ല എന്നറിഞ്ഞപ്പോൾ ഇത് അവളോ എന്റെ വീട്ടുകാരോ അറിയരുത്…
നാട്ടുകാരും വീട്ടുകാരും അവളെ മച്ചി എന്നു വിളിച്ച് കളിയാക്കുകയും കുറ്റപെടുത്തുകയും ചെയ്യും …
അതുകൊണ്ട് കുഴപ്പം എനിക്കാണെന്ന് പറയണം ഡോക്ടർ എന്നയാൾ പറഞ്ഞത് ഒരിക്കലും മറക്കില്ല ഞാൻ അത്രയും വിദ്യയെ സ്നേഹിച്ചിരുന്നു …
എന്താണുണ്ടായത് വിദ്യാ…
തല കുമ്പിട്ടുനിന്ന വിദ്യയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു …
ഞാൻ അദ്ദേഹത്തെ ഉപേക്ഷിച്ച് അരുണിനൊപ്പം ഇറങ്ങിപോന്നതാണ് മാഡം….
എന്തായിരുന്നു കാരണം അയ്യാൾ നിങ്ങളെ ഉപദ്രവിക്കുമായിരുന്നോ അതോ അമിത മദ്യപാനമോ അല്ലെങ്കിൽ മറ്റു വല്ലതും??
ഹേയ് അതൊന്നുമല്ല മാഡം അദ്ദേഹത്തിൽ നിന്ന് ഒരിക്കലും ഒരമ്മയാവാൻ കഴിയില്ല എന്നറിഞ്ഞപ്പോൾ ഞാൻ ……
ഉം ശരി ശരി അയ്യാളെ പോലുള്ള ഒരാളെ കിട്ടാൻ നിങ്ങളല്ല ഞാനുൾപ്പടെ എല്ലാ പെണ്ണുങ്ങളും നൂറു ജന്മം തപസ്സിരിക്കണം…..
കൺസൽട്ട് റൂമിൽ നിന്ന് പുറത്തിറങ്ങുമ്പോഴും മനസ്സിൽ ഒരു നെരിപ്പോട് എരിയുകയായിരുന്നു …
കണ്ണേട്ടന് ഒരച്ഛനാവാൻ കഴിയില്ല എന്നറിഞ്ഞത് മുതൽ ദേഷ്യമായിരുന്നു അദ്ദേഹത്തോട് …..
സന്തോഷകരമായ ഞങ്ങളുടെ ആ ജീവിതത്തിൽ എന്നും ഓരോ കാരണങ്ങൾ പറഞ്ഞ് വഴക്കുണ്ടാക്കിയിരുന്നത് താനാണല്ലോ …എന്തുമാത്രം കുറ്റപ്പെടുത്തി അദ്ദേഹത്തെ…..
വീട്ടുകാരുടെയും കൂട്ടുകാരുടെയും മുൻപിൽ വച്ച് പലവട്ടം നിങ്ങൾ ഒരച്ഛനാവാൻ കഴിയാത്തവനല്ലെ എന്ന് പറഞ്ഞ് പരിഹസ്സിച്ചിട്ടുണ്ട്…..
അപ്പോഴും ചെറു പുഞ്ചിരി മാത്രം ചുണ്ടിൽ വരുത്തി മിണ്ടാതെ നിന്നിട്ടെയുള്ളു അദ്ദേഹം ….
കുറ്റം തന്റേതായിട്ടു പോലും ഒരിക്കലും ഒരു വാക്കു കൊണ്ട് പോലും തന്നെ നോവിക്കാത്ത അദ്ദേഹത്തെ വിട്ട് അയൽക്കാരനായ ഒട്ടോ ഡ്രൈവറോടോപ്പം ഇറങ്ങി പോന്നപ്പോഴും ഒന്ന് പറയാനോ ഒരു കത്തെഴുതി വെക്കാനോ തോന്നിയില്ല ……
ഭാര്യയെ കാണാനില്ലെന്ന പരാതി കിട്ടി പോലീസ് സ്റ്റേഷനിലേക്ക് തങ്ങളെ വിളിപ്പിച്ചപ്പോഴും അദ്ദേഹം പറഞ്ഞത് ഇവൾ വരുവാണെ ഇപ്പഴും ഞാൻ കൊണ്ട് പോയ്ക്കോളാം സാറെ എന്നാണ്…
ഒരു ഷണ്ഡന്റെ ഭാര്യയായി ജീവിക്കാൻ ഞാനില്ല എന്ന് ഉറക്കെ പറഞ്ഞ് അയ്യാളെ മറ്റുള്ളവരുടെ മുൻപിൽ ചവിട്ടിതാഴ്ത്തി എന്നിട്ടും ഒന്നും മിണ്ടാതെ നിന്നതെയുള്ളു ആ പാവം….
ഇല്ല അദ്ദേഹത്തെ കണ്ട് ആ കാലിൽ വീണ് മാപ്പ് ചോദിച്ചില്ലെങ്കിൽ ഒരിക്കലും സമാധാനം കിട്ടില്ല…….
ഹേയ് ചേച്ചിനിങ്ങ പറഞ്ഞ സ്ഥലം എത്തീട്ടാ കണ്ടക്ട്ടറുടെ ശബ്ദ്ദമാണ് ചിന്തകളിൽ നിന്ന് ഉണർത്തിയത് …….
ബസ്സിറങ്ങി അദ്ദേഹത്തിന്റെ വീട്ടിലേക്ക് നടക്കുമ്പോഴും അവിടെ ചെന്നാൽ എങ്ങനായിരിക്കും പ്രതികരണം എന്ന ചിന്തയായിരുന്നു ….
അഞ്ച് വർഷമായി ഇവിടന്ന് പോയിട്ട് ഇത്ര നാളായിട്ടും അദ്ദേഹത്തെ കുറിച്ച് ഒന്ന് തിരക്കിയത് പോലുമില്ല ……
ഗെയ്റ്റ് തുറന്ന് വീട്ടിലേക്ക് കയറിയപ്പോൾ പരിചയമില്ലാത്ത പ്രായമായ ഒരു സ്ത്രി അവരാണ് ചോദിച്ചത് ആരാ എവടന്നാ …
കണ്ണേട്ടനെ കാണാൻ വന്നതാ…
തെക്ക് വശത്തേക്ക് കൈ ചൂണ്ടി അവർ പറഞ്ഞു അതാ അവിടുണ്ട്…
അവർ ചൂണ്ടിയ ദിക്കിലേക്ക് നടന്നപ്പോൾ അവിടെ കണ്ടത് ഒരസ്ഥിതറയാണ് ഈശ്വരാ ന്റെ കണ്ണേട്ടൻ …..
അസ്ഥിതറക്കു മുൻപിൻ നിന്ന് കരഞ്ഞുകൊണ്ട് മനസ്സിൽ തെറ്റുകൾ ഒരോന്ന് ഏറ്റു പറഞ്ഞ് കൊണ്ടിരിക്കുമ്പോഴാണ് പിറകീന്ന് ഒരു ശബ്ദം ആരാ…..
തിരിഞ്ഞ് നോക്കിയപ്പോൾ വിശ്വസിക്കാനായില്ല സാക്ഷാൽ കണ്ണേട്ടൻ പിറകിൽ ……
പഴയതിലും സുന്ദരനായി തോന്നി അദ്ദേഹം…തന്നെ കണ്ടതും ആ മുഖം ഒന്ന് വാടിയതും ഒരുമിച്ചായിരുന്നു…ആരിത് വിദ്യയോ എന്താ ഈ വഴി….
ആദ്യമായിട്ടാണ് തന്നെ വിദ്യ എന്നു വിളിക്കുന്നത് അമ്മുവെന്നാണല്ലോ എന്നും വിളിക്കാറ് …
അത് അമ്മയുടെ അസ്ഥിതറയാ 2 വർഷായി ഇപ്പോൾ അയാൾ പറഞ്ഞു…….കണ്ണേട്ടാ മാപ്പ് മാപ്പ് കരഞ്ഞും കൊണ്ടവൾ കാലിൽ വീണു ….
ഹേയ് എന്താ വിദ്യാ ഇത് അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലെ ഞാനതൊക്കെ എന്നെ മറന്നു ….
എന്ത് കൊണ്ട് അന്ന് എന്നോട് തുറന്ന് പറഞ്ഞില്ല കുഴപ്പം എനിക്കാണെന്ന് അന്ന് അത് പറഞ്ഞിരുന്നെങ്കിൽ ഞാൻ പോവുമായിരുന്നോ കണ്ണേട്ടാ….
ഹ ഹ ഒരാൾക്ക് എന്തെങ്കിലും കുറവുകൾ ഉണ്ടായാൽ അയ്യാളെ ഇട്ടെറിഞ്ഞ് പോവുകയല്ല വേണ്ടത് ചേർത്ത് നിർത്തി അയ്യാൾക്ക് ഒരു കുറവുമില്ലെന്ന് നമ്മൾ പറഞ്ഞ് ആശ്വസിപ്പിക്കണം അതാണ് യാഥാർത്ഥ സ്നേഹം പുച്ഛത്തോടെ ചിരിച്ചും കൊണ്ടാണയാൾ അത് പറഞ്ഞത്…..
സോറി കണ്ണേട്ടാ ഇനിയുള്ള ജന്മങ്ങളിൽ കണ്ണേട്ടന്റെ പെണ്ണായി ജനിക്കണം എനിക്ക്…..
ഞാൻ പോവുവാ അതിന് മുൻപ് എന്നെ പഴയ പോലെ അമ്മു എന്ന് ഒന്ന് വിളിക്കാമോ ??
അമ്മൂ ….. നീട്ടി വിളിച്ചു അയ്യാൾ പക്ഷെവിദ്യയെ നോക്കിയല്ല വീടിനകത്തേക്ക് നോക്കി…
ഇതാ വരണൂ ഏട്ടാ ഒരു കയ്യിൽ ഒരു ജൂസ്സു ഗ്ലാസും മറുകയ്യിൽ ഒരു കുട്ടിയേയും പിടിച്ച് ഗർഭണിയായ ഒരു പെണ്ണ് …..അച്ഛാ എന്നും വിളിച്ച് ഓടി വന്ന മോളെ എടുത്ത് കവിളിൽ ഉമ്മ വച്ചു അയ്യാൾ…
തന്റെ കയ്യിലെ ജൂസ്സ് വിദ്യക്ക് നൽകി ചിരിച്ച് കൊണ്ട് നിന്ന അവളെയും ചേർത്ത് നിർത്തി അയ്യാൾ പറഞ്ഞു ഇത് ശിൽപ്പ ഇത് തന്നെയാണ് എന്റെ അമ്മുവും ഇവളാണിനിയുള്ള ജന്മങ്ങളിൽ എനിക്ക് വേണ്ടി ജീവിക്കേണ്ടവൾ ….
ഒരാളെ മനസ്സിലാക്കാൻ ഏഴു ജന്മങ്ങളുടെ ആവശ്യമില്ല …..ഇത് ഞങ്ങളുടെ മകൾ മീനൂട്ടി ഒരാൾ ഇവളുടെ വയറ്റിലുണ്ട് പിന്നെ ഞാൻ ഷണ്ഡനല്ലെന്ന് തെളിയിക്കാൻ എനിക്കിത്രയെ പറ്റു
അതിനി തുടർന്ന് കൊണ്ടെയിരിക്കും…അമ്മുവിനെ ചേർത്ത് നിർത്തി കള്ള ചിരിയോടെ അയ്യാൾ പറഞ്ഞു…….