ഞാൻ പണത്തിനായ് ശരീരം വിൽക്കുന്നവളും ,നിങ്ങൾ പണം തന്ന് എന്റെ ശരീരം കുറച്ചു നേരത്തേക്ക് സ്വന്തമാക്കുന്നവനുമാണ്..

(രചന: രജിത ജയൻ)

“മോളെ .. മോൾ ഇന്ന് ഫ്രീ ആണോ ?”നമ്മുക്ക് പറ്റിയൊരു പാർട്ടി വന്നിട്ടുണ്ട് ..എക്സാം ഹാളിലേക്ക് കടക്കുന്നതിനു തൊട്ടുമുമ്പാണ് ഫോണിലേക്ക് ലീലാമ്മ ചേച്ചിയുടെ വിളി വന്നത്..

“എനിക്ക് നാളെ എക്സാം ഉണ്ട് ലീലാമ്മ ചേച്ചി … നമ്മുക്ക് തൽക്കാലം ഈ പാർട്ടിയെ ഒഴിവാക്കിയാലോ …?

“നല്ല കാശുകാരനാണ് മോളെ.. മോളുടെ ഫോട്ടോ കണ്ടിഷ്ട്ടപ്പെട്ടിട്ടാണ് .”പിന്നെ മോളുടെ കണ്ടീഷൻസും അയാൾക്ക് ഓക്കെയാണ് ..

“ഏറിയാലൊരു ഒരു മണിക്കൂർ സമയം മതി മോളെ …ലീലാമ്മ ചേച്ചി വിടാനുള്ള ഭാവം ഇല്ലെന്നു കണ്ടപ്പോൾ ദൃശ്യക്കുറപ്പായി തടഞ്ഞതൊരു വലിയ പുളളിയാണെന്ന്…

“എന്നാൽ ശരി ചേച്ചി ,എല്ലാം ചേച്ചി പറഞ്ഞുറപ്പിച്ചോളൂ .. ഞാൻ വെയ്ക്കുവാ…ഫോൺ ഓഫാക്കി ബാഗിലിടുമ്പോൾഅവളിലൊരു പുഞ്ചിരി ഉടലെടുത്തിരുന്നു ..

എക്സാം ഹാളിനുള്ളിൽ എല്ലാവരും ക്വസ്റ്റ്യൻ പേപ്പറിനെ പറ്റിടെൻഷനടിച്ചിരിക്കുമ്പോൾ ദൃശ്യ മാത്രം വളരെ ലാഘവത്തോടെ ഇരുന്നു..

പഠിച്ചതും അറിയുന്നതുമായ കാര്യങ്ങൾ മാത്രം വന്ന ആ ചോദ്യപേപ്പർ അവളിൽ കൂടുതൽ സന്തോഷം നൽകി …

“കാര്യം ഞാൻ പണത്തിനായ് ശരീരം വിൽക്കുന്നവളും ,നിങ്ങൾ പണം തന്ന് എന്റെ ശരീരം കുറച്ചു നേരത്തേക്ക് സ്വന്തമാക്കുന്നവനുമാണ്..

“പക്ഷെ എനിക്ക് കുറച്ച്ഡിമാൻറുകൾ ഒക്കെ ഉണ്ടെന്നറിയാലോ?തനിക്ക് മുമ്പിൽ നിൽക്കുന്ന ചെറുപ്പക്കാരനെ ആകെയൊന്നു കണ്ണു കൊണ്ടുഴിഞ്ഞു ദൃശ്യ പറഞ്ഞപ്പോൾ അയാളിലൊരു കൗതുക മുടലെടുത്തു അവളോട് …

“ഇരുപതോ ഇരുപത്തൊ ന്നോ വയസ്സു മാത്രം പ്രായമുള്ള അതിസുന്ദരി എന്നു തന്നെ പറയാവുന്ന ഒരു പെൺകുട്ടി …

തോളറ്റം മുറിച്ചിട്ട മുടിയും ,വിടർന്ന കണ്ണുകളിൽ കുസൃതിയും വരച്ചൊപ്പിച്ചതു പോലുള്ള നേർത്ത ചുവപ്പു രാശി പടർന്ന ചുണ്ടുകളിലും അയാളുടെ കണ്ണുകൾ തങ്ങി നിന്നു …

അണിഞ്ഞിരിക്കുന്ന മഞ്ഞ ഷർട്ടിലും നീല ജീൻസിലും അവളുടെ ശരീരവടിവുകൾ എടുത്തു കാണിക്കുന്നുണ്ട് ..

ഏതൊരു പുരുഷനും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സൗന്ദര്യമുള്ള ഇവളോ അഭിസാരിക ..?

“എന്താണ് മാഷെ മുടക്കുന്ന കാശിനുള്ള മുതലുണ്ടോന്നാണോ നോക്കുന്നത് ?അവൾ പെട്ടന്നു ചോദിച്ചതും അവനൊന്നു ചമ്മി,

“മുടക്കുന്ന പണത്തിനുള്ള മുതലുണ്ടോന്ന് നോക്കുന്നത് ഏതൊരു ബിസിനസ്സ്കാരന്റെയും ചുമതലയല്ലേ …?

ചമ്മൽപുറത്തു കാണിക്കാതെ പെട്ടന്നവൻ മറുപടി പറഞ്ഞതും അവളുടെ ചുണ്ടുകളൊന്നു കൂർത്തു ..

“ലീലാമ്മ ചേച്ചി പറഞ്ഞിട്ടുണ്ടാവുമല്ലോ എന്റെ ചില കണ്ടീഷനുകളെ പറ്റി..എല്ലാം ഓക്കെയാണെങ്കിൽ നമ്മുക്ക് …..”എനിക്ക് ഓക്കെയാണ്

അവൾ പറഞ്ഞു മുഴുവനാക്കുന്നതിനു മുമ്പേ അവൻ ചാടി പറഞ്ഞതും അവളുടെ മുഖത്തവനോടൊരു പുച്ഛം മിന്നി മറഞ്ഞു

പെണ്ണുടലിന്റെ രസതന്ത്രങ്ങളിൽ ഈ ആണുങ്ങളെന്തേ സ്വയം മറക്കുന്നു …”നിങ്ങളുടെ ഡിമാന്റുകൾ ഒന്നുകൂടി പറയൂ ..അവളുടെ മുഖഭാവം ശ്രദ്ധിച്ച അവനവളോട് പറഞ്ഞു

“നിങ്ങൾ പണം മുടക്കുന്നുവെങ്കിലും ശരീരം എന്റെയാണ്, അതു കൊണ്ടു തന്നെ തന്ന പണം മുതലാക്കുന്ന രീതിയിലതിനെ കീറി പറിച്ചെടുക്കാമെന്ന് കരുതരുത്

“അതായത് നിങ്ങൾ തിരിച്ചുപോവുമ്പോൾ എന്റെ ശരീരത്തിലെവിടെയും നിങ്ങളുടെ നഖമോ പല്ലുകളോ തട്ടിയ പാടുകളുണ്ടാവരുതെന്ന് …

“കൂടാതെ എന്നെ പോലുള്ളവരെ തേടി നിങ്ങളെ പോലുള്ളവർ വരുന്നവരിലധികവും സ്വന്തം ഭാര്യയോട് നിങ്ങൾക്ക് ചോദിക്കാനോ ആവശ്യപ്പെടാനോ പറ്റാത്ത തരത്തിലുള്ള ചില രതിവൈകൃതങ്ങളുമായി ട്ടാവും ..

“അത്തരം കാര്യങ്ങളൊന്നും എന്നിലൂടെ നേടി എടുക്കാമെന്ന് കരുതരുത് ..
സമ്മതിക്കില്ല ..

ഇതെല്ലാം സമ്മതമാണെങ്കിൽ നിങ്ങളുടെ വസ്ത്രമുൾപ്പെടെ എല്ലാം പുറത്ത് ഏൽപ്പിച്ചിട്ട് അവർ തരുന്ന വസ്ത്രവും ധരിച്ച് നിങ്ങൾക്ക് വീടിനുള്ളിലെ എന്റെ മുറിയിലേക്ക് വരാം …. മറക്കണ്ട പണം ആദ്യം അവിടെ ഏൽപ്പിക്കണം …

“ഇതെല്ലാം എനിക്കു സമ്മതമാണ്”എങ്കിലും ഒരു സംശയം കൂടി ,ഇതെല്ലാം സമ്മതിച്ചിട്ടൊരാൾ നിങ്ങൾക്കരികിലെത്തിയതിനു ശേഷം ഇതിനു വിപരീതമായ് പെരുമാറിയാൽ …?അവന്റെ ചോദ്യം കേട്ടവളൊരു നിമിഷം അവനെ നോക്കി നിന്നു ..

“അങ്ങനെ ഒരുത്തൻ പെരുമാറിയാൽ എന്റെ മുറിയിൽ നിന്നിറങ്ങി പോവുമ്പോൾ ,അവനാണാണെന്ന്അവകാശപ്പെട്ട് അരയിൽ കൊണ്ടു നടക്കുന്ന ആ സാധനം പിന്നെ അവനിൽ അവശേഷിക്കില്ല …

ദൃശ്യ പറഞ്ഞു നിർത്തി അവന്റെ മറുപടി പോലും കാത്തു നിൽക്കാതെ മുറിയിലേക്ക് കയറി പോയപ്പോഴൊരു നിമിഷം അവൾ പറഞ്ഞ മറുപടിയുടെ ആഴത്തിലവന്റെ മനസ്സ് കുരുങ്ങി കിടന്നു.

എങ്കിലും അവനവളുടെ പിന്നാലെ വീടിനകത്തേക്ക് നടന്നു…പിൻതിരിഞ്ഞുപോരാൻ സാധിക്കാത്ത വിധം അവളുടെ ശരീര സൗന്ദര്യംഅവനെ കീഴടക്കിയിരുന്നു …

“ലീലാമ്മ ചേച്ചി…
അപ്പോ ശരി …”അവളെ ഒരിക്കൽ കൂടിയൊന്ന് കണ്ടു യാത്ര പറയണമെന്നുണ്ടായിരുന്നെനിക്ക്

“പക്ഷെ എല്ലാം കഴിഞ്ഞ് ഞാൻ ബാത്തു റൂമിൽ പോയി ഫ്രഷായി വന്നപ്പോഴെക്കും അവൾ പോയിരുന്നു…”അവളങ്ങനെയാണ് മോനെ .. ഇനിയവളെ മോനു കാണാൻ പറ്റില്ല..

“അതെന്താ ചേച്ചി?
ഇനിയുമിതുപോലെ പണം മുടക്കിയാൽ എനിക്ക് വീണ്ടുമവളെ കണ്ടുടെ ?

“ഇല്ല മോനെ, ഒരിക്കൽ ശരീരം നൽകിയവനൊപ്പം വീണ്ടുമൊരിക്കൽ കൂടി അവൾ ഡീൽ വെയ്ക്കില്ല ..അവരുടെ മറുപടി കേട്ട് അവനൊന്നമ്പരന്നു ..

” അവളുടെ കാര്യങ്ങളെല്ലാം വളരെ വിചിത്രമാണല്ലോ ചേച്ചി ..?അവൻ ചോദിച്ചു

“അതേ മോനെ, അവളുടെ കാര്യങ്ങളെല്ലാം അങ്ങനെയാണ് ,ഇപ്പോ തന്നെഇത്ര നേരം നിങ്ങൾ ഒരുമിച്ചുണ്ടായിട്ടും മോനവളുടെ പേരു പോലും അറിയില്ലല്ലോ..?

അതേ .. ശരിയാണ്, തനിക്കവളുടെ പേരറിയില്ല ..”പക്ഷെ അവൾക്ക് മോന്റെ പേരറിയാം… അലക്സ് വർഗ്ഗീസ് ,അതല്ലേ മോന്റെ പേര് ..?

ലീലാമ്മ ചേച്ചി ചോദിച്ചതും അവനൊന്നു ഞെട്ടി ..” ഇതെങ്ങനെ …?താനിവിടെ ഊരിവെച്ച വസ്ത്രങ്ങളിലോ മറ്റു രേഖകളിലോ ഒന്നും തന്നെ തന്റെ പേരോ മറ്റു വിവരങ്ങളോ ഉണ്ടായിരുന്നില്ലല്ലോ ..?

”അവളതെങ്ങനെ അറിഞ്ഞെന്ന് ഓർത്ത് മോൻ ടെൻഷനാവണ്ട, അവളങ്ങനെയാ ..” ഒരുത്തനെ കൂടെ കഴിയാൻ ക്ഷണിക്കുമ്പോൾ തന്നെ അയാളെ പറ്റിയുള്ള എല്ലാ വിവരങ്ങളും ശേഖരിക്കും

“ഇപ്പോ തന്നെ മോന്റെ പേരും ,മോൻ കൊല്ലത്തൊരു സ്റ്റേഷനിലെ എസ്ഐയും ആണെന്ന് ഇവിടെ ബാംഗ്ലൂരിലിരുന്നവൾ കണ്ടു പിടിച്ചില്ലേ…

ലീലാമ്മ ചേച്ചി വീണ്ടും പറഞ്ഞതു കേട്ടവൻ പകച്ചു പോയ്… അവന്റെ നെറ്റിയിലൂടെ വിയർപ്പു ചാലൊഴുകി”മോൻപേടിക്കണ്ട, അവളൊരു തമാശയ്ക്ക് ചെയ്യുന്നതാണിതെല്ലാം ..

” പിന്നെ ശരീരം വിൽക്കുന്ന സ്ത്രീകളെ പറ്റെ മോശമായ് കണ്ടിവിടെ വരുന്ന ചിലരുണ്ട് ,മോന്റെ കൂട്ടുകാരൻ പ്രദീപിനെ പോലെയുള്ളവർ …

“പണം മുടക്കി വാങ്ങുന്ന ശരീരത്തിനോടെന്തു തോന്ന്യാസവും കാട്ടാമെന്ന് കരുതുന്നവർ … അങ്ങനെ ഉള്ളവരെ അവൾ ഉപദ്രവിക്കും …. മോന്റെ കൂട്ടുകാരനെ ഉപദ്രവിച്ചതു പോലെ .. അവനൊരു പിശാച്ചായിരുന്നു മോനെ, പെണ്ണിനെ മനസ്സിലാക്കാൻ കഴിയാത്തവൻ …

അതുകൊണ്ടാണ് ശരീരം നുറുങ്ങിയിവിടെ നിന്നവൻ പോയത്…”അതിനു പകരം ചോദിക്കാൻ വേണ്ടിയാണ് മോൻ വന്നതെങ്കിൽ വന്ന സ്ഥലവും ആളും മാറി .. ഇനിയിവിടെ നിൽക്കണ്ട വേഗം പൊയ്ക്കോ …

അവനോടു പറഞ്ഞതും ലീലാമ്മ ചേച്ചി അകത്തേക്കു കയറി വാതിൽ വലിച്ചടച്ചൂ ..അപ്പോഴും താൻ രഹസ്യമാക്കി വെച്ച തന്റെ കാര്യങ്ങൾ ഒന്നൊഴിയാതെ ഇവരെങ്ങനെ അറിഞ്ഞെന്നാലോചിച്ച് അലക്സാ ഉമ്മറത്തു തന്നെ നിന്നു ..

തന്നെ പറ്റി എല്ലാം ആദ്യമേ അറിഞ്ഞ അവൾ നാളെ തന്റെ നഗ്ന ദൃശ്യങ്ങളുമായ് വന്നു തന്നെ ഭീഷണിപ്പെടുത്തുമോ ..?

പെട്ടന്നവനുള്ളിലാ ചിന്ത വന്നതും അവനവിടെ നിന്നും വേഗം പിൻതിരിഞ്ഞു നടന്നു

കുറച്ചു മാസങ്ങൾ, തന്നെ തേടി ഏതു നിമിഷവും തന്റെ നഗ്ന വീഡിയോയുമായൊരാൾ കടന്നു വരുമെന്ന് അലക്സ് പ്രതീക്ഷിച്ചെങ്കിലും അങ്ങനെയൊന്നും സംഭവിച്ചില്ല …

ദിവസങ്ങൾ ആഴ്ചകളും മാസങ്ങളും പിന്നിട്ട് മുന്നോട്ടു പോകുന്നതിനിടയിലാണ് പുതിയ എ സി പി ചാർജ്ജെടുക്കുന്ന വിവരം അലക്സിന്റെ ഓഫീസിലെത്തിയത്

എ സി പി യെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾക്ക് നേതൃത്വം നൽകിയത് അലക്സായിരുന്നു ..

ഒരുക്കങ്ങൾ പൂർത്തിയാക്കിയവർ എ സി പി യെ കാത്തിരിക്കുമ്പോൾ അവർക്കു മുന്നിലേക്കൊരു വെള്ള സ്കോർപിയോ വന്നു നിന്നു.

അതിൽ നിന്നു കാക്കി യൂണിഫോം ധരിച്ചു പുറത്തേക്കിറങ്ങിയ ഓഫീസറെ കണ്ടതും അലക്സിന്റെ കയ്യിലിരുന്ന പൂമാല വിറച്ചു…

“ഇത്… ഇതവളല്ലേ …?
തനിക്കൊപ്പം ബാംഗ്ലൂരിൽ ഒരു ദിനം ചിലവിട്ടവൾ …,,

ഞെട്ടലിൽ ഓർത്തുകൊണ്ട് നിൽക്കുമ്പോഴാണ് അവരുടെ നെയിംബോർഡവന്റെ കണ്ണിൽപ്പെട്ടത്”ദൃശ്യ ഐ പി എസ് …,,

ഒന്നും മനസ്സിലാക്കാൻ സാധിക്കാതെ പതറി നിൽക്കുമ്പോൾ അവന്റെ മനസ്സിൽ തെളിഞ്ഞത് അവൾക്കൊപ്പം ചിലവഴിച്ച ബാംഗ്ലൂരിലെ ആ മണിക്കൂറുകളായിരുന്നു ..”എന്താണ് അലക്സ് വർഗ്ഗീസ് താൻ സ്വപ്നം കാണുകയാണോ ?

അടുത്തെത്തി ദ്യശ്യമെല്ലെ ചോദിച്ചതും അവൻ തിടുക്കത്തിൽ കയ്യിലിരുന്ന മാല അവളുടെ കഴുത്തിലിട്ടു സല്യൂട്ട് ചെയ്തു..

അതു കണ്ടൊരു ചിരിയോടെ ഉള്ളിലേക്ക് കയറി പോകുമ്പോഴും ദൃശ്യ ഇടയ്ക്കവനെ അവനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു…

“എന്താണലക്സ്…, ബാംഗ്ലൂരിൽ ശരീരം വിറ്റു നടന്നവളെങ്ങനെ ഇവിടെ പോലീസായെത്തി എന്ന് ആലോചിക്കുകയാണോ ..?

“ഒരുപാടൊന്നും ആലോച്ചിക്കണ്ടെടോ ഞാൻ തന്നെ പറഞ്ഞു തരാം കാര്യങ്ങൾ ,”ഞാൻ ജനിച്ചു വളർന്ന നാടാണിത് ,എന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം ഞാൻ ജീവിച്ച മണ്ണ്..

“ഇവിടെ വെച്ചാണ് പഠിപ്പിക്കുന്ന അദ്ധ്യാപകനാൽ ചെറുപ്പത്തിൽ ഞാൻ ക്രൂരമായ പീഡനത്തിരയായത് …

“മകൾക്ക് സംഭവിച്ച ദുരന്തത്തിന്റെ ആഘാതത്തിൽ അമ്മ വീണു പോയെങ്കിലും എന്നെ പീഡിപ്പിച്ച അദ്ധ്യാപകന്റെ ജീവനെടുത്തിട്ടച്ഛൻ അമ്മയ്ക്കും എനിക്കും വിഷം നൽകി മരണത്തെ സ്വികരിച്ചെങ്കിലും അവർ രണ്ടും പോയി ഞാൻ മാത്രം ബാക്കിയായ് .

“നാണക്കേടാണ് ഞാനെന്ന് തോന്നിയതുകൊണ്ടാണോ എന്നറിയില്ല ബന്ധുക്കൾ എന്നെ ഏറ്റെടുത്തില്ല ..

“ഒടുവിൽ സർക്കാർ വക അഗതിമന്ദിരത്തിലേക്ക് .. അവിടെയും എന്റെ പിഞ്ചു ശരീരത്തിനവകാശികളുണ്ടായപ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു ആ പ്രായത്തിലും എന്റെ ശരീരത്തിന്റെ മൂല്യം..

“ഞാൻ വളരുംതോറും എനിക്ക് വരുമാനമുണ്ടാക്കാൻ ഏറ്റവും നല്ല വിപണന വസ്തു എന്റെ ശരീരം തന്നെയാണെന്ന് മനസ്സിലാക്കി ആവശ്യകാർക്കത് ഞാൻ വിറ്റുകൊണ്ടിരുന്നു…

” നിങ്ങളോട് പറഞ്ഞ പോലെ ചില നിബന്ധനകളോടെ …”കിട്ടിയ പണം ധൂർത്തടിച്ചില്ല ,പോലീസ് എന്നൊരു ലക്ഷ്യം മുന്നിലുണ്ടായിരുന്നത് കൊണ്ട് വിജയിക്കാൻ പ്രയാസമുണ്ടായില്ല …

“എന്നെ തേടി വരുന്ന ഓരോരുത്തരെയും ഞാൻ നന്നായി പഠിച്ചിരുന്നു ,അതുകൊണ്ടെനിക്ക് ഇവിടെ ധാരാളം പരിചയക്കാരുണ്ട് തന്നെ പോലെ ..

“ഇപ്പോ തന്റെ മനസ്സിൽ എന്നോട് പുച്ഛമായിരിക്കും .. പക്ഷെ ഞാനും തന്നെ പോലെ തന്നെയാണെടോ ,താൻ തന്റെ നഗ്നത എനിക്ക് മുമ്പിൽ കാണിച്ചതു പോലെ തന്നെയല്ലേ ഞാനും കാണിച്ചത് ..?

“അപ്പോൾ നിനക്ക് നഷ്ട്ടം വരാത്തതൊന്നും എനിക്കും നഷ്ട്ടം വന്നിട്ടില്ല .. ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാവണമെങ്കിൽ പലപ്പോഴും നാം നല്ല മുതൽ മുടക്ക് നടത്തണം ..

“എനിക്കെന്റെ ശരീരമായിരുന്നു മുടക്കുമുതൽ ഇതുവരെ ,ഇനി മുതലെന്റെ ജോലിയും …

“അപ്പോ ശരി വീണ്ടും കാണാം … പിന്നെ പഴയോർമ്മയിൽ വീണ്ടും എനിക്കരികിലേക്ക് വരാമെന്ന് കരുതരുത് ,കാരണം ഒരിക്കൽ സ്വികരിച്ചവരെ ഞാൻ വീണ്ടും സ്വീകരിക്കില്ല …

അലക്സിനു മുന്നിലൂടെ തലയുയർത്തി പിടിച്ച് ദൃശ്യ നടന്നു പോയപ്പോൾ അവൾ പറഞ്ഞ വാക്കുകളുടെ പൊരുൾ തേടുകയായിരുന്നു അവന്റെ മനസ്സ് …

Leave a Reply

Your email address will not be published. Required fields are marked *