നിന്റെ തള്ള എന്റെ ഏട്ടനെ വശീകരിച്ചു എടുത്തത് എല്ലാവർക്കും അറിയാം. ആ സ്വാഭാവം നിനക്കും കാണും.

(രചന: Latheesh Kaitheri)

 

നീ എന്തിനാണ് അനുവിനെ പെണ്ണ് കാണാൻ വന്നവരുടെ മുൻപിൽ പോയി ഇളിച്ചുകൊണ്ടു നിന്നതു

ഞാൻ അറിഞ്ഞുകൊണ്ടുപോയതാണോ ? നാലുപേര് വരുമെന്നുപറഞ്ഞിട്ടു ഏഴുപേരുവന്നപ്പോൾ പാല് എത്താതായപ്പോൾ അതുവാങ്ങാൻ നാരായണി അമ്മൂമ്മയുടെ അടുത്ത് പോയതാണ്.

തിരിച്ചുവരുമ്പോൾ ഒരു സിഗരറ്റും പുകച്ചുകൊണ്ടു പയ്യൻ തെങ്ങിൻചോട്ടിൽ നിൽക്കുന്നു ,എനിക്ക് എന്തുചെയ്യാൻ കഴിയും.

നിന്റെ തള്ള എന്റെ ഏട്ടനെ വശീകരിച്ചു എടുത്തത് എല്ലാവർക്കും അറിയാം. ആ സ്വാഭാവം നിനക്കും കാണും.

ആ ചെക്കന്നെ കാണുമ്പോൾ കണ്ണും കയ്യും കാണിച്ചു മയക്കിയിട്ടു ഇപ്പൊ ഒന്നും അറിയാത്തപോലെ നിൽക്കുന്നു. സുന്ദരിക്കോത!

ഇത്രയൊക്കെ പറയാൻ ഇപ്പൊ ഇവിടെ എന്താ ഇളയമ്മേ ഉണ്ടായത് ?ഓ , അതുനീ അറിഞ്ഞില്ലേ? എന്റെമോളുടെ കല്യാണം മുടങ്ങി. അവർക്കു ഈ ശിങ്കരിച്ചിയെ മതിപോലും.ആര് എന്നെയോ ?

അതെ നിന്നെ തന്നെ. സ്വന്തമായിട്ടു ഒരുതരി ഭൂമിയോ ഒരുപവന്റെ സ്വർണ്ണമോ ഇല്ലാ എന്നുപറഞ്ഞിട്ടും അവനു നിന്നെ തന്നെ മതി. സ്വബുദ്ധി ഇല്ലാത്ത ചെക്കൻ അല്ലാതെ എന്താപറയുക.അതിനു എനിക്ക് ഈ കല്യാണം വേണ്ടെങ്കിലോ ?

അതുനീയാണോ തീരുമാനിക്കുക. ഇനിയും നാ,ശം പിടിച്ച നിന്നെപോറ്റാൻ എനിക്കുവയ്യ. കെട്ടിച്ചുവിട്ടാൽ അങ്ങുപോയിക്കൊള്ളണം പിന്നെ ബന്ധം കുന്ദം എന്നൊക്കെ പറഞ്ഞു ഈ പടി എടുത്തുവെക്കരുത്.

എന്തുപറയണം എന്നറിയാത്ത അവസ്ഥ. തന്റെ നാലാമത്തെ വയസ്സിൽ ഗുരുവായൂരിൽ പോയി തിരിച്ചുവരുന്ന സമയം അപകടത്തിൽ അച്ഛനും അമ്മയും മരിച്ചുപോയ അന്നുമുതൽ

തുടങ്ങിയതാണ് ഈ ന,ര,ക ജീവിതം ,ഇളയമ്മ ഇന്നുവരെ സ്നേഹത്തോടെ ഒരുവാക്കുപോലും സംസാരിച്ചിട്ടില്ല എപ്പോഴും വഴക്കും ശാപ വാക്കും മാത്രം.

എന്നീട്ടും അവരെന്നെ വളർത്തി അവരെന്നെ വളർത്തുന്നതിന് കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. തനിക്കു പ്രായപൂർത്തിയാകുമ്പോൾ മാത്രം തന്നിലേക്ക് ചേരുന്ന തന്റെ സ്വത്തുക്കൾ അതായിരുന്നു ലക്ഷ്യം.

തന്റെ പതിനെട്ടാമത്തെ വയസ്സിൽ സൂത്രത്തിൽ അവരെന്നിൽ നിന്നും എല്ലാം എഴുതിവാങ്ങി. നാട്ടുകാരുടെ മുൻപിൽ പത്രാസുപറയാൻ വേണ്ടി അവർ തന്നെ പി ഡി സി വരെ പഠിപ്പിച്ചു.

ഒന്നും പുതിയതില്ല തനിക്കു. തന്റെ ഒരു വയസ്സിനുമുകളിലുള്ള ഇളയമ്മയുടെ മകളുടെ പുസ്തകങ്ങൾ ,അവൾ ഒഴിവാക്കിയ പെന്സില്, പേന തുടങ്ങിയവ എല്ലാം പഴയതുമാത്രം ,

,ഇളയമ്മയുടെ മകൾ എട്ടരമണിക്കു എഴുന്നേറ്റപ്പോൾ എല്ലാ ദിവസവും നാലുമണിക്കെഴുന്നേറ്റു വീടുപണി മുഴുവൻ ചെയ്താണ് താൻ കോളേജിൽ പോയത് ,

എങ്കിലും എല്ലാ ക്ലസ്സിലും ഉന്നതമാർക്കുവാങ്ങി തന്നെ താൻ പാസ്സായി. തന്റെ പഠിപ്പിലുള്ള താല്പര്യം ഇഷ്ടപ്പെടാത്ത അവർ മൂന്നുവർഷം മുൻപ് അതും നിർത്തിച്ചു.

വിവാഹമെന്ന സ്വപനമൊന്നും ഒരിക്കലും താൻ കണ്ടിരുന്നില്ല. ഒരുപാടുപരീക്ഷങ്ങൾ കഴിഞ്ഞതാണ്. ഇനി വിവാഹമെന്ന ഒരു പരീക്ഷണം കൂടി, അതുകൂടി കഴിയട്ടെ

ഒഴിഞ്ഞ കഴുത്തിൽ മനുവിന്റെ താലിമാല അണിയുന്നതുകാണാൻ അധികം ആരും ഉണ്ടായില്ല ,ധർമ്മകല്യാണം ആയതുകൊണ്ട് ഉന്നതൻ മാരായ തറവാട്ടുകാർ മിക്കവരും വിട്ടുനിന്നു.

മനുവിന്റെ വീട്ടിലെത്തിയതുമുതൽ അദ്‌ഭുദം ആയിരുന്നു ,,വലിയ തറവാടുവീട് രണ്ടോ മൂന്നോ കാറുകൾ ,

തന്നെ പരിചയപ്പെടാൻ വരുന്ന

മനുവേട്ടന്റെ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാവരും സമൂഹത്തിൽ ഉന്നത നിലയിൽ ജീവിക്കുന്നവർ.

പിന്നെ എന്തിനു മനുവേട്ടൻ തന്നെ ഭാര്യയായി സ്വീകരിച്ചു. ഒരു എത്തും പിടിയും കിട്ടുന്നില്ല. ചിന്തകൾക്ക് കടിഞ്ഞാണിട്ടത് ആരുടെയോ കൈകൾ തന്റെ ചുമലിൽ സ്പര്ശിച്ചപ്പോൾ ആണ്.

താൻ ഏതുലോകത്തു ആണെടോ ? ഞാൻ വന്നിട്ട് എത്രസമയം ആയെന്നറിയുമോ

കട്ടിലിൽ നിന്നും പെട്ടെന്നഴുന്നേറ്റു മനുവിന്റെ കാലുതൊട്ട് അവൾ നമസ്കരിച്ചുഇതൊക്കെ പഴഞ്ചൻ ഏർപ്പാട് ആണെടോ, ഇതൊന്നും വേണ്ട.

മനുവിന്റെ കാലിൽ കണ്ണീരിന്റെ നനവ് അറിഞ്ഞപ്പോൾ മനു അവളെ എഴുന്നേൽപ്പിച്ചു

എന്തിനാ താൻ കരയുന്നതു ,,ഇനി അങ്ങോട്ട് ഈ മുഖത്ത് പുഞ്ചിരിമാത്രം എനിക്കുകണ്ടാൽ മതി

അത് മനുവേട്ടാ ഞാൻ , എന്നെ , എന്തിനാണ് മനുവേട്ടാ ഈ ജീവിതത്തിലേക്ക്ഈ പാവത്തിനെ ക്ഷണിച്ചത് ,,അതിനുള്ള എന്തുയോഗ്യതയാണ് എനിക്കുള്ളത്.

ഒക്കെ എനിക്കറിയാം , തന്നെക്കുറിച്ചു ശരിക്കും മനസ്സിലാക്കിയിട്ടുതന്നെയാണ് ഞാൻ ഈ വിവാഹത്തിന് തലപര്യം എടുത്തത്എങ്കിലും മനുവേട്ടാ

ഇനി ഒന്നും പറയേണ്ടേ ,അതുവിടൂ , നിനക്കുവണ്ടി ഞാൻ കുറേയധികം ആഭരങ്ങളും വസ്ത്രങ്ങളും വാങ്ങി ആ അലമാരയിൽ വെച്ചിട്ടുണ്ട് നാളെ സമയം പോലെ അതൊക്കെ എടുത്ത് നോക്കി

ഇഷ്ടപ്പെട്ടത് അണിയണം,

വിവാഹത്തിന് മുൻപ് കേട്ടുന്ന ചെക്കൻ തരുന്ന ആഭരണം ഇട്ടു താൻ മണ്ഡപത്തിൽ വരുന്നത്

എനിക്കെന്തോ അത്രനന്നായി തോന്നിയില്ല ,അതുപോലെ നീ ഒഴിഞ്ഞ കഴുത്തോടെ എന്റെ മുൻപിൽ വന്നുനിൽക്കുന്നതു ഒരു കുറവായും എനിക്കുതോന്നിയില്ല

മനുവേട്ടാ ,,ഇതിനൊക്കെ ഞാൻ എങ്ങനെയാ , എന്റെ ദേവി ഇതിനും മാത്രം എന്ത് പുണ്യമാണ് ഞാൻ ചെയ്തത്

ഇന്നുമുതൽ എന്റെ പാതിയാണ് നീ ,,നമ്മൾ പരസ്പരം ആർക്കും നന്ദിപറയേണ്ട.രണ്ടു മാസങ്ങൾക്കു ശേഷ൦

എന്താ തനിക്കു പറ്റിയത് ആളാകെ മാറിപോയല്ലോ? കഴിഞ്ഞകാര്യങ്ങൾ ഒന്നും മറക്കരുത് അശ്വതി. ഞാൻ നിന്നിൽ നിന്നും ആഗ്രഹിച്ചത് ഇങ്ങനെയുള്ള ഒരാളെ അല്ല.

ഒരു വിവാഹനിശ്ചയത്തിനു വിവാഹത്തിന് ഒരു കുഞ്ഞിന്റെ നൂലുകെട്ടിനു വീടിന്റെ പാലുകാച്ചലിന് ഒരിടത്തും നിനക്ക് എന്റെ കൂടെ വരാൻ പറഞ്ഞാൽ വരില്ല എന്താ നിന്റെ പ്രശനം നിന്നെ പോലെ

വെളുത്തതെല്ലാത്ത സൗന്ദര്യം കുറഞ്ഞുപോയ എന്നോട് ഒന്നിച്ചു പുറത്തുവരാൻ നിനക്ക് നാണക്കേടുണ്ടല്ലേ ?

എന്റെ മനുവേട്ടാ ഞാൻ സ്വപനത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് മനുവേട്ടൻ പറയുന്നത്പിന്നെ എന്താ തന്റെ പ്രശനം അത് പറയൂ ?

ഇളയമ്മയുടെ പലശാപവാക്കുകളും വര്ഷങ്ങൾകേട്ടുകേട്ടു മനസ്സിൽ ഉറച്ചുപോയി മനുവേട്ടാ ഞാൻ ഭാഗ്യം ഇല്ലാത്ത ഒരു ശുഭകാര്യങ്ങൾക്കും ഒന്നിച്ചുകൂടെക്കൂട്ടാൻ കൊള്ളാത്ത ഒരാളാണ് മനുവേട്ടാ ,

ഒരു വിവാഹനിശ്ചയത്തിനു വന്നാൽ ആ വിവാഹം മംഗളകരമായി നടക്കുമോ എന്നുള്ള പേടി വിവാഹത്തിനുവന്നാൽ ആ കുട്ടിക്ക് ദീർഘമംഗല്യം നശിക്കുമോ കുട്ടിയുടെ നൂലുകെട്ടിനുവന്നാൽ ആ

കുട്ടിയുടെ ദീർഘായുസ്സ് നഷ്ടപ്പെടുമോഎന്നുള്ള പേടി

ഈ നശിച്ച എന്നെ കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിൽ ആപത്തുവരുമോ എന്നുള്ള ആദി കൊണ്ടാണ് മനുവേട്ടാ ഞാൻ

എല്ലാത്തിൽ നിന്നും മാറിനിൽക്കുന്നതു

മനുവേട്ടന്റെ കൂടെപോലും പലപ്പോഴും കാറിൽ യാത്രചെയ്യാത്തതു ഞാൻ മൂലം മനുവേട്ടന് ആപത്തുണ്ടാകരുതു എന്നുകരുതിയാണ് അല്ലാതെ മനുവേട്ടൻ ചിന്തിക്കുന്നത് പോലെ ഒന്നുമില്ല

മനുവേട്ടന്റെ കൂടെ ഈ വീട്ടിൽ വേലക്കാരി ആയി കഴിയാൻ ആവശ്യപ്പെട്ടാലും എന്റെ ജീവൻ അവസാനിക്കും വരെ സന്തോഷത്തോടുകൂടി ഞാൻ ഉണ്ടാകും.

എടീ പൊട്ടിപെണ്ണേ, താൻ ഇത്രയേ ഉള്ളു , നിനക്ക് ഭാഗ്യമില്ല എന്ന് ആരാണ് പറഞ്ഞത്? നീ വന്നു പതിനേഴാമത്തെ ദിവസം എനിക്ക് തരാതെ പിടിച്ചുവെച്ച എന്റെ പ്രൊമോഷൻ ശരിയായി ,

അഞ്ചുവര്ഷത്തോളം ആയി പറയുന്ന കേസ് നമുക്ക് അനുകൂലമായി വിധി വന്നു , ഇതൊക്കെ പിന്നെ ആരുടെ ഭാഗ്യമാണ് നിന്റേതല്ലാതെ,

നിന്നെ ഞാൻ ആദ്യമായി കണ്ടത് താൻ ഓർക്കുന്നുണ്ടോ ?അന്ന് ഞാൻ ചോദിച്ച എന്റെ ചോദ്യങ്ങൾക്കു മറുപടി പറയാതെ നീ എന്റെ അടുത്തുനിന്നും ഓടിമറഞ്ഞപ്പോൾ നിന്റെ പിറകെ എന്റെ മനസ്സും നിന്റെ കൂടെ കൂടിയിരുന്നു.

പിന്നീട് നാലുചുമരുകൾക്കുള്ളിൽ ഒന്ന് ഉറക്കെ പൊട്ടികരയാൻ പോലും ആവാത്ത നിന്റെനിസ്സഹായ അവസ്ഥയോട് എനിക്ക് സഹതാപമാണ് തോന്നിയത്.

എന്നാൽ ഒരു കരിമണി മാലപോലും ഇടാതെ എന്റെ മുൻപിൽ വന്നുനീ നിന്നപ്പോൾ നിന്റെആ ഒഴിഞ്ഞ കഴുത്തിലേക്ക് ഞാൻ എന്റെ താലികെട്ടിയപ്പോൾ പുറത്തേക്കു പെയ്തിറങ്ങാൻ സമ്മതിക്കാതെ നീ പിടിച്ചുനിർത്തിയ

രണ്ടുകണ്ണുനീര്തുള്ളികളെ കണ്ടപ്പോൾ എനിക്ക് നിന്നോട് ആരാധനയാണ് തോന്നിയത്. മുപ്പതുവർഷം കഴിഞ്ഞു തറവാട്ടിൽ ഒരു ഉണ്ണി പിറക്കാൻ പോകുകയാണ്.

ഒരു കുടുംബത്തിനെ മൊത്തം സന്തോഷിപ്പിക്കാൻ ഒരു സ്ത്രീക്ക് ദൈവം അറിഞ്ഞുകൊടുക്കുന്ന ഭാഗ്യമുഹൂർത്തം. ആ നീ എന്റെ ഭാഗ്യമാണ് , അത്ആരൊക്കെ അല്ല എന്നുപറഞ്ഞാലും ഞാൻ സമ്മതിക്കില്ല.

മനുവേട്ടാ ജീവിതത്തിൽ ആദ്യായിട്ടാ ഒരാളെന്നെ ഭാഗ്യമുള്ളവൾ എന്നുപറയുന്നത്. ഈ നിമിഷം എന്റെ ജീവൻ പോയാലും എനിക്ക് ദുഖമില്ല.

ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷം ഇതിനുമുൻപ് എന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടില്ല. ഒരു സ്വർഗ്ഗം കൈയിലേക്കു വന്നതുപോലെ തോന്നുന്നു.

അവളെ മടിയിലേക്കു കിടത്തി അവളുടെ തലയിൽ ചെറുതായി തലോടി മനു.നീ വേണം എനിക്ക് എന്റെ എല്ലാ ഭാഗ്യങ്ങളുടെ പൂർത്തീകരണത്തിനും എനിക്കൊരുകൂട്ടായി , നമ്മുടെ ഭാഗ്യമുള്ളമോന് സ്നേഹമുള്ള ഒരു അമ്മയായി നീവേണം.

അപ്പോഴും മനുവിന്റെ മടിയിലേക്കു അവളുടെ കണ്ണുനീർ പെയ്തിറങ്ങിക്കൊണ്ടേ ഇരുന്നു ,,,

ഭാഗ്യമുള്ളവളുടെ കണ്ണുനീർ

Leave a Reply

Your email address will not be published. Required fields are marked *