മൂന്ന് പെമ്പിള്ളേരെ പെറ്റുകൂട്ടി വെച്ചിരിക്കുകയാ., എന്റെ മോനെ മുടിപ്പിക്കാൻ ആയിട്ട് ഈ മൂന്നെണ്ണത്തിനെയും പഠിപ്പിച്ചു കെട്ടിച്ചു വിടുമ്പോഴേക്കും അവന്റെ കാര്യം ഗോവിന്ദ

രചന : ഹിമ ലക്ഷ്മി

“പന്നി പെറ്റുകൂട്ടുന്നതുപോലെ മക്കളെ പെറ്റുകൂട്ടാൻ ആർക്കും സാധിക്കും. പക്ഷേ ഒരാൺകുട്ടിയെ പ്രസവിക്കണമെങ്കിൽ ഭാഗ്യം ചെയ്യണം. ആ ഭാഗ്യം നിനക്കില്ല,.

ദേവകി മരുമകൾ സീതയുടെ മുഖത്തേക്ക് ദേഷ്യത്തോടെ പറഞ്ഞപ്പോൾ വല്ലാത്തൊരു വേദന അവളുടെ കണ്ണുകളിൽ നിറയുന്നുണ്ടായിരുന്നു.

പ്രസവത്തിൽ മൂന്നാമത്തേതും ബിരുദം ആയപ്പോൾ മുതൽ തുടങ്ങിയതാണ് ഈ ശാപവാക്കുകൾ. ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് കയറിപ്പോയി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ദേവകിയുടെ വീട്ടിൽ നിന്നും സഹോദരനും ഭാര്യയും എത്തിയിരുന്നു. വിശേഷം പറച്ചിലുകൾക്കിടയിലാണ് മകൻ്റെ കുഞ്ഞിനെ കുറിച്ച് അവർ ചോദിച്ചത്. അപ്പോഴേക്കും അവരുടെ ഭാവം മാറിയിരുന്നു.

” എന്ത് പറയാനാ മൂന്ന് പെമ്പിള്ളേരെ പെറ്റുകൂട്ടി വെച്ചിരിക്കുകയാ., എൻ്റെ മോനെ മുടിപ്പിക്കാൻ ആയിട്ട് ഈ മൂന്നെണ്ണത്തിനെയും പഠിപ്പിച്ചു കെട്ടിച്ചു വിടുമ്പോഴേക്കും അവൻ്റെ കാര്യം ഗോവിന്ദ. അവൾക്ക് ഇങ്ങനെ പെറ്റു കൂട്ടിയാൽ മതിയല്ലോ. ഈ അശ്രീകരം പിടിച്ചതിനെ കെട്ടിക്കൊണ്ടു വന്നപ്പോഴേ എനിക്ക് അറിയാമായിരുന്നു ഒരാൺ സന്താനം ഈ കുടുംബത്തിൽ പിറക്കില്ലെന്ന്. എൻ്റെ മോൻ്റെ വംശം നിലനിർത്താൻ ഒരു കുഞ്ഞില്ലാതെ പോയല്ലോന്നുള്ള സങ്കടം മാത്രമേ എനിക്ക് ഉള്ളൂ. ഏതായാലും ഒരു കൊല്ലം കൂടെ കഴിയട്ടെ അവളെക്കൊണ്ട് ഞാൻ ഒന്നുകൂടി പ്രസവിക്കും. അതും പെണ്ണാണെങ്കിൽ ഉറപ്പായിട്ടും ഇവളെ ഞാൻ ഇവടെ വീട്ടിൽ കൊണ്ട് നിർത്തും. എന്നിട്ട് എൻ്റെ മോനെ കൊണ്ട് വേറെ കല്യാണം കഴിപ്പിക്കും.

ദേഷ്യത്തോടെ ദേവകി അത്രയും പറഞ്ഞപ്പോൾ അടുക്കളയിൽ നിന്ന സീതയുടെ നെഞ്ചിൽ വല്ലാത്തൊരു വേദനയാണ് തോന്നിയത്. താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് അമ്മ ഇത്രത്തോളം കുറ്റപ്പെടുത്തുന്നത് എന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. പഠനം ഉണ്ടാകുന്നത് തൻ്റെ തെറ്റാണോ.? രണ്ടാമത്തെ കുഞ്ഞിന് ഒരു വർഷം പ്രായമായപ്പോൾ അവളെ പാൽ ഊട്ടാൻ പോലും സമ്മതിക്കാതെ മകൻ്റെ മണിയറയിലേക്ക് മരുമകളെ നിർബന്ധിച്ച അമ്മയാണ്. കുഞ്ഞിന് ഒരു രണ്ടു വയസ്സെങ്കിലും ആവാതെ ഇനി ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് കരുതിയെങ്കിലും ഭർത്താവിനൊപ്പം ബന്ധപ്പെടുവാൻ തന്നെ നിർബന്ധിച്ചത് അമ്മായിയമ്മയാണ്. ഒരു മകൻ്റെ കാര്യത്തിൽ എങ്ങനെ മരുമകളോട് അമ്മയ്ക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയുമെന്ന് അവൾ ചിന്തിച്ചിട്ടുണ്ട്.

അന്നവർ തന്നോട് പറഞ്ഞത് മകൻ്റെ മൂഡ് പോകുന്നതിനു മുൻപ് മുറിയിലേക്ക് ചെല്ലാനാണ്. ഗർഭിണിയാണ് എന്ന് അറിഞ്ഞപ്പോൾ മുതൽ ഓരോ ഭക്ഷണങ്ങൾ തന്നു ഇത് ആൺകുഞ്ഞ് ആവണം എന്ന് പറഞ്ഞ് പിറകെ കൂടിയതാണ് അവർ. സത്യം പറഞ്ഞാൽ ലേബർ റൂമിലേക്ക് കയറുമ്പോൾ പോലും ഭയമായിരുന്നു അവർ ആഗ്രഹിച്ചത് പോലെ ആൺകുഞ്ഞ് അല്ല എങ്കിൽ തിരിച്ചു വരുമ്പോൾ തനിക്ക് ഉണ്ടാവുന്നത് എന്തൊക്കെയാവും എന്ന് ഉറപ്പായിരുന്നു. ആ ഒരു ഭയത്തിൻ്റെ പുറത്താണ് ലേബർ റൂമിൽ കുഞ്ഞിൻ്റെ കരച്ചിൽ കേട്ടപ്പോൾ ആദ്യം തന്നെ കുഞ്ഞിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിക്കുന്നതിനു മുൻപ് ആണാണോ പെണ്ണാണോ എന്ന് ചോദിച്ചത്. പെണ്ണാണ് എന്ന് അറിഞ്ഞപ്പോൾ തന്നെ തൻ്റെ സർവ്വ സമാധാനവും തകർന്നു എന്ന് പറയുന്നതാണ് സത്യം. ആ കുഞ്ഞിനെ ഇഷ്ടമില്ലാഞ്ഞല്ല ഇവിടെ വന്നതിനു ശേഷം കുഞ്ഞ് സഹിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ അറിയാവുന്നത് കൊണ്ട് തന്നെയാണ്. പ്രസവം കഴിഞ്ഞ് ഇവിടെ വന്നുകഴിഞ്ഞ് ഇതുവരെ കുഞ്ഞിനെ കൈകൾ കൊണ്ട് അവർ തൊട്ടിട്ടുപോലുമില്ല.. ആരോഗ്യപരമായി താൻ ഇപ്പോൾ ഒട്ടും നല്ല അവസ്ഥയിലല്ല.

. ഇനിയൊരു പ്രസവം വേണ്ട എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.. എന്നാൽ ഇവിടെ വന്ന സമയം മുതൽ തന്നെ വീണ്ടും ഒരു അമ്മയാവാൻ നിർബന്ധിക്കുകയാണ് അവർ. കുഞ്ഞിന് ഇപ്പോൾ മൂന്നുമാസം കഴിയാൻ കാത്തിരിക്കുകയാണ്. തന്നെ വീണ്ടും ഭർത്താവിൻ്റെ അരികിലേക്ക് തള്ളി വിടാൻ ഉണ്ട്..അതുകൂടി കാണുമ്പോഴാണ് വേദന വരുന്നത്.

സീത ആലോചിച്ചു

കുഞ്ഞിന് മൂന്ന് മാസം തികഞ്ഞ ദിവസം തന്നെ ദേവകി സീതയുടെ അരികിലേക്ക് എത്തി.. അവരുടെ കയ്യിൽ ഒരു ഗ്ലാസ് പാലും ഉണ്ടായിരുന്നു.

“ഇത് ഒരു ജോത്സ്യൻ തന്ന പൊടിയാ, അതും കൂടി ഈ പാലിനകത്ത് ഇട്ടിട്ടുണ്ട്. കുഞ്ഞിനെ എൻ്റെ കയ്യിൽ തന്നിട്ട് നീ ഇതുകൊണ്ട് അവൻ്റെ മുറിയിലേക്ക് ചെല്ലാൻ നോക്ക്.

മനസ്സിലാവാതെ സീത അവരുടെ മുഖത്തേക്ക് നോക്കി..

“മൂന്നുമാസം പ്രായമായ കുഞ്ഞിനെ അമ്മയുടെ കൈകളിലേക്ക് തന്നിട്ട് ഞാൻ എവിടെ പോകാനാ.?

അവൾ താൽപ്പര്യമില്ലാതെ ചോദിച്ചു

” നീ കൂടുതൽ സംസാരിക്കുക ഒന്നും വേണ്ട. ഞാൻ എന്താ ഉദ്ദേശിച്ചത് എന്ന് നിനക്ക് മനസ്സിലായല്ലോ. പിന്നെ നീ ഇങ്ങനെ ഇഷ്ടപ്പെടാതെ അല്ല ഇതിനൊന്നും പോകേണ്ടത് മുമ്പിൽ കിടന്നു കൊടുത്താൽ അല്ലേ അവനു എന്തെങ്കിലുമൊക്കെ തോന്നും, നീ കുഞ്ഞിനെ തന്നിട്ട് കുളിച്ച് സുന്ദരിയായിട്ട് ചെല്ല്… എങ്ങനെയെങ്കിലും നമുക്ക് ഒരു ആൺകുഞ്ഞ് വേണം.

“അമ്മ ഒന്ന് നിർത്തുന്നുണ്ടോ.? ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും ഒക്കെ ഒരു പരിധിയുണ്ട്. ഇവിടെ വന്ന് ആദ്യത്തെ പ്രസവം കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാ ഒരാൺകുഞ്ഞ് വേണമെന്ന്.. ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ ഒരു പ്രസവം കൂടി നടത്താൻ ഉദ്ദേശിച്ചിട്ടില്ല. ഇനി ഇതിൻ്റെ പേരിൽ എന്നെ ഉപേക്ഷിക്കുമെന്ന് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പമില്ല. പിന്നെ ഉണ്ടാവാത്തത് എൻ്റെ കുഴപ്പം കൊണ്ടല്ല. അമ്മയുടെ മോൻ്റെ കുഴപ്പം കൊണ്ടാ. ഞാനല്ല വേറൊരു പെണ്ണാണ് ഈ സ്ഥാനത്ത് വരുന്നതെങ്കിലും അമ്മയുടെ മോൻ്റെ ക്രോമസോമിൽ ജനിക്കാനുള്ള സാഹചര്യമേ ഉള്ളൂവെങ്കിൽ അങ്ങനെ ഉണ്ടാവൂ, അല്ലാതെ ഇതൊന്നും ജ്യോത്സ്യൻ തരുന്ന പൊടിയുടെ പുറത്തു നടക്കുന്ന കാര്യങ്ങളെല്ല. അതുപോലെ എത്ര സ്നേഹത്തോടെ കിടന്നു കൊടുത്താലും അതിനോട് വേണോ സ്കൂൾ വേണോ എന്ന് തീരുമാനിക്കുന്നത് ദൈവം ആണ്. ഈ കാലഘട്ടത്തിലും ഉള്ളടക്കങ്ങളെയും സവിശേഷതകളെയും വേർതിരിച്ചു കാണുന്ന അമ്മയുടെ മനസ്സ് എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഇനി ഈ കാര്യം പറഞ്ഞുകൊണ്ട് എന്നോട് വഴക്ക് വന്നാൽ അമ്മയുടെ പേരിൽ ഞാൻ വനിതാ കമ്മീഷനിൽ പരാതി കൊടുക്കും. പിന്നെ ഈ മൂന്നുമാസമായിട്ട് എൻ്റെ പ്രസവത്തിൻ്റെ മുറിവ് പോലും ഉണങ്ങിയിട്ടില്ല. ആ എന്നെയാ നിങ്ങൾ മകൻ്റെ മുറിയിലേക്ക് നിർബന്ധിച്ച് വിടുന്നത്. ഇതിലും നല്ലത് മറ്റെന്തെങ്കിലും ജോലിക്ക് പോകുന്നത് ആണ്. ഇനി ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ എനിക്കിവിടെ അനുഭവിക്കേണ്ടിവന്നാൽ എൻ്റെ പ്രതികരണം ഇങ്ങനെ ആയിരിക്കില്ല.

അത്രയും പറഞ്ഞു സീത മുൻപോട്ട് പോയപ്പോൾ അത്ഭുതത്തോടെ അവളെ നോക്കി നിൽക്കുകയായിരുന്നു ദേവകി

Leave a Reply

Your email address will not be published. Required fields are marked *