നല്ല കഴപ്പ് നിനക്ക്‌ തന്നെയായിരുന്നു അല്ലേ.. എല്ലാം ചെയ്ത് കൂട്ടിയിട്ട് ഇപ്പോൾ ഒരു സർക്കാർ ജോലിക്കാരനെ കണ്ടപ്പോൾ അവനെ അങ്ങ് ഒഴിവാക്കി അല്ലേ കഷ്ടം…

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“ഒരാഴ്ചയായിട്ട് എന്തെ നീ വിളിച്ചിട്ട് ഫോൺ എടുക്കാത്തെ.. മെസേജിനും റിപ്ലൈ ഇല്ലല്ലോ എന്ത് പറ്റി ”

സിറ്റിയിൽ പോയി തിരികെ വരുന്ന വഴിയിൽ കാത്തുനിന്ന നരേന്റെ ചോദ്യത്തിന് മുന്നിൽ അല്പസമയം മൗനമായി ഗ്രീഷ്മ.

” എന്താടോ.. എന്താ നിനക്ക്‌ പറ്റിയെ താൻ കാര്യം പറയ്. വീട്ടിൽ എന്തേലും സീൻ ആയോ..”

വീണ്ടും വീണ്ടുമുള്ള അവന്റെ ചോദ്യത്തിന് മറുപടി പറയുവാൻ ഒന്ന് മടിച്ചു അവൾ. അല്പസമയം കൂടി നീണ്ടു നിന്ന മൗനത്തിനു ഒടുവിൽ അവസാനമായി.

” നമ്മൾ തമ്മിൽ സെറ്റ് ആകില്ലടാ… വീട്ടിൽ ആകെ സീൻ ആണ്. അച്ഛൻ ആത്മഹത്യ ഭീക്ഷണി വരെ മുഴക്കി. ഇനീപ്പോ നമ്മുടെ കെട്ട് നടക്കാൻ ഒരു വഴീം ഇല്ല. ”

ഗ്രീഷ്മയുടെ മറുപടി കേട്ട് നരേൻ അല്പസമയം നിശബ്ദനായി. അവൾ എന്താണ് ഉദ്ദേശിച്ചത് എന്ന് അവന് മനസ്സിലായിരുന്നു. അവന്റെ മൗനം കണ്ട് അക്ഷമയായി ഗ്രീഷ്മ .

” നീ എന്താ നരേൻ ഒന്നും മിണ്ടാത്തത്. ഞാൻ പറഞ്ഞത് കേട്ടില്ലേ.. ഇനി പിടിച്ചു നിൽക്കുവാൻ എനിക്ക് കഴിയില്ല. നമുക്ക് പിരിയാം വേറെ വഴിയില്ല.. വിഷമമുണ്ട് എങ്കിലും അതേ പറ്റുള്ളൂ ഇനി.. ”

അത് പറയുമ്പോൾ ഗ്രീഷ്മയുടെ ഉള്ളിൽ ചെറിയൊരു ഭയമുണ്ടായിരുന്നു കാരണം നരേൻ എങ്ങിനെ പ്രതികരിക്കും എന്നത് അവൾക്കും അറിയില്ലായിരുന്നു.

നീണ്ട ആറു വർഷത്തെ പ്രണയമായിരുന്നു അവരുടേത്. ആരെതിർത്താലും നരേനെ മാത്രമേ വിവാഹം ചെയ്യൂ എന്ന ഗ്രീഷ്മയുടെ ഉറച്ച വാക്കിന്മേൽ മനസ്സ് കൊണ്ടും ശരീരം കൊണ്ടും അവർ ഒന്നായിരുന്നു.

അധികം വിദ്യാഭ്യാസം ഒന്നുമില്ലേലും കാണാൻ സുമുഖനായ നരേനോട്‌ അങ്ങട് ഇഷ്ടം തുറന്ന് പറഞ്ഞത് ഗ്രീഷ്മയായിരുന്നു.

സ്വന്തമായി മോട്ടോർ ബൈക്ക് വർഷോപ്പ് നടത്തുന്ന നരേന് വലിയ വിദ്യാഭ്യാസം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ അതൊന്നും തനിക്കു ഒരു പ്രശ്നമേ അല്ല എന്ന് ഗ്രീഷ്മ പറഞ്ഞതൊക്കെ അവരുടെ പ്രേമം അതി ശക്തമായി. എന്നിട്ടൊടുവിൽ ഇപ്പോൾ ഗ്രീഷ്മ പറഞ്ഞത് കേട്ട് നരേൻ ഒന്ന് പുഞ്ചിരിച്ചു.

” അവന് എന്താ ജോലി സർക്കാർ ജോലി ആണോ.. “ആ ചോദ്യം കൊണ്ട് എന്താണ് നരേൻ ഉദ്ദേശിച്ചത് എന്നത് പ്രത്യേകം പറയാതെ തന്നെ ഗ്രീഷ്മ മനസിലാക്കി. ഒരു പതർച്ച ആ നിമിഷം അവളെ പിടികൂടി.

” അ.. അത്.. നീ എങ്ങിനെ അറിഞ്ഞു. “” അതൊക്കെ മനസിലാകുമെടോ… താൻ പറയ് “വളരെ ശാന്തനായി അവൻ ചോദിക്കുമ്പോൾ ഗ്രീഷ്മയുടെ മനസിലെ ഭീതി അല്പം അകന്നിരുന്നു.

“ആള് തിരുവനന്തപുരത്ത് വിജിലൻസ് ഡിപ്പാർട്മെന്റിൽ ആണ്. ആണ്. പേര് സനീഷ്. പെട്ടെന്ന് വന്ന ആലോചനയായിരുന്നു എനിക്ക് എതിർക്കാൻ പറ്റിയില്ല… കാരണം അച്ഛൻ അത്രത്തോളം. സ്ട്രോങ്ങ്‌ ആയിരുന്നു ”

അതിനു മറുപടി പറഞ്ഞില്ല നരേൻ. അവന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞപ്പോൾ ഗ്രീഷ്മയുടെ ഉള്ളിൽ വീണ്ടും ഒരു ഭയം ജനിപ്പിച്ചു.

” ടാ.. നീ വിഷമിക്കരുത്. നമുക്ക് ഒന്നിക്കാൻ വിധിയില്ല.. നിനക്ക്‌ എന്നേക്കാൾ നല്ലൊരു കുട്ടിയെ കിട്ടും അത് ഉറപ്പാണ്. “അവളുടെ പതർച്ച നരേന് കൗതുകമായി.

” ഏയ്.. ഞാൻ വിഷമിച്ചു നടക്കുവൊന്നും ഇല്ലെടോ.. നമുക്ക് കെട്ടാൻ പറ്റിയില്ലേൽ ഒരുമിച്ചു ചത്തു കളയാമെന്ന് പറഞ്ഞ നീ ഇപ്പോൾ നല്ല ബോൾഡ് ആയല്ലോ.. അപ്പോ പിന്നെ ഞാൻ വിഷമിക്കേണ്ട കാര്യമേ ഇല്ല. എന്നാ കല്യാണം. എന്നെ വിളിക്കോ വിളിച്ചാൽ ഉറപ്പായും ഞാൻ വരും ”

എന്താണ് നരേന്റെ മനസ്സിൽ എന്ന് അപ്പോഴും വ്യക്തമായില്ല ഗ്രീഷ്മയ്ക്ക്. വലിയൊരു പൊട്ടിത്തെറി പ്രതീക്ഷിച്ചാണ് അവൾ നരേന്റെ അടുത്തേക്ക് ചെന്നത് എന്നാൽ പൊതുവെ എടുത്തുചാട്ടക്കാരനും ക്ഷിപ്ര കോപിയുമായിട്ടും വളരെ ശാന്തനായിട്ട് ആണ് അവൻ പെരുമാറിയതും മറുപടി നൽകിയതും.

വിറളി വെളുത്തുകൊണ്ട് കയ്യിൽ ഇരുന്ന ബാഗിൽ നിന്നും ഒരു ലെറ്റർ എടുത്തു നരേന് നേരെ നീട്ടി അവൾ.

“അടുത്ത മാസം പന്ത്രണ്ടിനാണ് മേരേജ്. ചെക്കന്റെ പേര് അനീഷ്. തിരുവനന്തപുരത്ത് തന്നെയാണ് വീട്. മേരേജ് കഴിഞ്ഞാൽ പിന്നേ ഞാൻ തിരുവനന്തപുരത്ത് ആയിരിക്കും. നീ വരണം മേരേജിന്. എന്റെ ഒരു നല്ല ഫ്രണ്ടായിട്ട് ..”

“ഉറപ്പായും വരും.. “ആ ലെറ്റർ കയ്യിലേക്ക് വാങ്ങി നരേൻ എഴുന്നേൽക്കുമ്പോൾ മറ്റൊരു ആവശ്യം കൂടിയുണ്ടായിരുന്നു ഗ്രീഷ്മയ്ക്ക്.

” അതേ..നരേൻ… പിന്നേ… നമ്മൾ ഒന്നിച്ചുണ്ടായിരുന്നപ്പോൾ എടുത്ത ഫോട്ടോസ് വീഡിയോസ്.. അതൊക്കെ നിന്റെ ഫോണിൽ നിന്നും ഒന്ന് ഡിലീറ്റ് ആക്കണേ പ്ലീസ്.. ”

അവളുടെ അപേക്ഷ കേട്ട് പുഞ്ചിരിയോടെ തന്റെ ബൈക്കിലേക്ക് കയറി അവൻ.” ഒന്ന് ആലോചിക്കട്ടെ ഞാൻ .. ”

അത്രമാത്രം പറഞ്ഞു കൊണ്ടവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.ആ വണ്ടി കണ്ണിൽ നിന്നും മായുമ്പോഴും നെഞ്ചിടിപ്പോടെ നോക്കി നിന്നു ഗ്രീഷ്മ.

” ആ വീഡിയോ എങ്ങാനും പുറത്തായാൽ പിന്നെ ചത്താൽ മതി.. നാറി.. അതെല്ലാം ഡിലീറ്റ് ചെയ്താൽ മതിയാരുന്നു ”

അവളുടെ ഉള്ളിൽ അപ്പോൾ അതായിരുന്നു ടെൻഷൻ.നരേൻ പോയതോടെ കുറച്ചകലെ മാറി നിന്നിരുന്ന ഗ്രീഷ്മയുടെ ഫ്രണ്ട് അശ്വതി അവളുടെ അരികിലേക്ക് ചെന്നു.

” എന്തായി. എല്ലാം പറഞ്ഞ് സെറ്റ് ആക്കിയോ.. അവന്റെ പോക്ക് കണ്ടിട്ട് സെന്റി ആണല്ലോ… ”

തമാശ രൂപേണയാണ് പറഞ്ഞതെങ്കിലും ഗ്രീഷ്മയുടെ മുഖത്തെ ടെൻഷൻ കാൺകെ അശ്വതിയുടെ നെറ്റി ചുളിഞ്ഞു.” എന്താടീ.. എന്താ പറ്റ്യേ അവൻ എന്തേലും സീൻ ആക്കിയോ… ”

” അവൻ സീൻ ഒന്നുമില്ല.. പക്ഷെ ഞങ്ങടെ കുറച്ചു ഫോട്ടോസും വിഡിയോസും അവന്റെ ഫോണിൽ ഉണ്ട് . അന്ന് നിന്റെ അമ്മ വീട്ടിൽ ഇല്ലാത്ത ദിവസം കമ്പയിൽ സ്റ്റഡി എന്നും പറഞ്ഞ് നിന്റെ വീട്ടിൽ വന്നില്ലേ.. അന്നത്തെ.. എന്നോടുള്ള ദേഷ്യത്തിൽ അതെങ്ങാനും അവൻ പുറത്ത് വിട്ടാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.”

ടെൻഷനിൽ ഗ്രീഷ്മ പറയുമ്പോൾ ആ പ്രശ്നത്തിന്റെ ആഴം മനസിലാക്കി അശ്വതി.” എന്താടീ ന്യൂഡ് ആണോ…”” മ്.. കുറച്ചു “ആ മറുപടി കേട്ട് തലയിൽ കൈവച്ചു പോയി അശ്വതി..

” ദൈവമേ അന്ന് രണ്ടും കൂടി കുത്തി മറിഞ്ഞു എന്റെ കട്ടിലിന്റെ കാലൊടിച്ചു. അത് പോരാഞ്ഞിട്ട് വിഡിയോയും എടുത്തോ.. ഒരു കാര്യം നീ ഉറപ്പിച്ചോ അങ്ങിനെ അവൻ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തിയിട്ടുണ്ടേൽ ഉറപ്പ്..അവൻ ഫ്രോഡ് ആണ്. അവന്റെ പ്രേമം അഭിനയം ആയിരുന്നു. ഉറപ്പായും അവൻ നിനക്ക്‌ പണി തരും “ഇത്തവണ അശ്വതിയുടെ മറുപടി കേട്ട് പതിയെ തല ചൊറിഞ്ഞു നിന്നു ഗ്രീഷ്മ.

” അതേ.. വീഡിയോസ് റെക്കോഡ് ചെയ്‌തതും ഫോട്ടോസ് എടുത്തതും അവന്റെ ഫോണിൽ ആണ് പക്ഷെ അന്നത്തെ ഒരു രസത്തിനു മൂഡ് കേറിയപ്പോ അവന്റെ ഫോൺ എടുത്ത് അത് ചെയ്തത് ഞാൻ ആണ്. “ഇത്തവണ ഞെട്ടിയത് അശ്വതിയാണ്.

” അപ്പോ കൊള്ളാം സത്യത്തിൽ നല്ല കഴപ്പ് നിനക്ക്‌ തന്നെയായിരുന്നു അല്ലേ.. എല്ലാം ചെയ്ത് കൂട്ടിയിട്ട് ഇപ്പോൾ ഒരു സർക്കാർ ജോലിക്കാരനെ കണ്ടപ്പോൾ അവനെ അങ്ങ് ഒഴിവാക്കി അല്ലേ കഷ്ടം… എനിക്കൊന്നും പറയാൻ ഇല്ല ഇനി മേരേജിന് കാണാം ഞാൻ പോയേക്കുവാ ”

പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അശ്വതി നടന്നകലുമ്പോൾ അവളെ പിന്നിൽ നിന്നൊന്ന് വിളിക്കുവാൻ പോലും മുതിരാതെ മൗനമായി നിന്നു ഗ്രീഷ്മ.

” പോടീ.. കൂടെ കിടന്നു കുത്തി മറിഞ്ഞവനെ ഞാൻ നൈസിനു ഒഴിവാക്കി പിന്നല്ലേ നീ.. നീ പോയാൽ എനിക്ക് പുല്ലാണ്. കെട്ട് കഴിഞ്ഞാൽ പിന്നേ ഞാൻ ഈ എറണാകുളം വിടും. അതിൽ പിന്നെ നിന്റെയൊന്നും കൂട്ട് വേണ്ട എനിക്ക് ”

പിറു പിറുത്തുകൊണ്ടാണവൾ തന്റെ സ്കൂട്ടിയിലേക്ക് കയറിയത്. അപ്പോഴും നരേന്റെ കാര്യത്തിൽ വല്ലാത്ത ടെൻഷൻ തോന്നി ഗ്രീഷ്മയ്ക്ക്.

” ആ നാറിയെങ്ങാൻ കല്യാണം കുളമാക്കാൻ വരോ.. പുല്ല് ആ വീഡിയോസ് അന്ന് എടുക്കേണ്ടായിരുന്നു… ഉടുതുണി പോയിട്ട് അരയിൽ ഒരു അരഞ്ഞാണം പോലുമില്ല.”അസ്വസ്ഥതയോടെ അവൾ പതിയെ വീട്ടിലേക്ക് നീങ്ങി.

ദിവസങ്ങൾ വീണ്ടും നീങ്ങി. പിന്നീട് നരേനെ അവൾ കണ്ടിട്ടില്ല. അവന്റെ ഒരു കോൾ പോലും വന്നിട്ടുമില്ല. അതോടെ ആ ശല്യം ഒഴിഞ്ഞു എന്ന് തന്നെ ഉറപ്പിച്ചു ഗ്രീഷ്മ. വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചു.

ഫുൾ ടൈം പിന്നെ അനീഷുമായിട്ടായിരുന്നു അവളുടെ കറക്കം. പതിയേ പതിയെ നരേൻ എന്ന പേര് പോലും മറന്നു ഗ്രീഷ്മ. അങ്ങിനെ ആ വിവാഹ ദിവസം വന്നെത്തി.

താലിക്കെട്ട് കഴിഞ്ഞുള്ള ഫോട്ടോ ഷൂട്ട്‌ സമയം ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ പലരും വന്ന് നിന്ന് ഫോട്ടോയെടുത്തു പോകുമ്പോൾ വീണ്ടും നരേന്റെ ഓർമ്മകൾ ഗ്രീഷ്മയുടെ മനസിലേക്കെത്തി. എന്നാൽ സമയം ഏറെ വൈകിയിട്ടും നരേനെ കാണാതായപ്പോൾ വീണ്ടും അവളുടെ മനസ്സിൽ ആശ്വാസം അലയടിച്ചു.” എടീ അവൻ ഇനി വരില്ല ന്ന് തോന്നുന്നു.. ആ ടെൻഷൻ ഇനി പൂർണമായും കളയാം ”

ഒപ്പമുണ്ടായിരുന്ന അശ്വതിയോട് വളരെ ആശ്വാസത്തോടെയാണ് ഗ്രീഷ്മ അത് പറഞ്ഞത്.

പക്ഷെ പറഞ്ഞവസാനിപ്പിക്കുമ്പോൾ അവൾ കണ്ടു കയ്യിൽ വർണ്ണക്കടലാസ്സിൽ പൊതിഞ്ഞൊരു ഗിഫ്റ്റുമായി വേദിയിൽ നിന്നും അവർക്കരികിലേക്ക് നടന്നടുക്കുന്ന നരേനെ.
അവന്റെ മുഖത്തെ പുഞ്ചിരി കാൺകെ ചെറിയൊരു ഉൾപ്പേടി ഉണ്ടാകാതിരുന്നില്ല ഗ്രീഷ്മയ്ക്ക്.

‘ ഭഗവാനെ.. ഈ നാറി വന്നോ ‘വിറളി വെളുത്തു നിൽക്കുന്ന ഗ്രീഷ്മയ്ക്കും പുഞ്ചിരിയോടെ നിൽക്കുന്ന അനീഷിനും മുന്നിലേക്ക് കയറി നിന്നു നരേൻ.

“ഞാൻ അല്പം വൈകിപ്പോയി. സോറി ഡിയേർസ്… “ക്ഷമാപണത്തോടെ അവൻ പുഞ്ചിരിക്കുമ്പോൾ അനീഷിന് സംസാരിക്കുവാൻ അവസരം കൊടുക്കാതെ പെട്ടെന്ന് മുന്നിലേക്ക് കയറി ഗ്രീഷ്മ.

” അനീഷേട്ടാ.. ഇത് എന്റെ ഫ്രണ്ട് നരേൻ. കോളേജിൽ എന്റെ സീനിയർ ആയിരുന്നു. ഇപ്പോൾ ഇവിടെ സിറ്റിയിൽ ഒരു മോട്ടോർ ബൈക്ക് വർക്ഷോപ്പ് നടത്തുന്നു ”

മുന്നേ കേറി ആളെ പരിചയപ്പെടുത്തിയുള്ള അവളുടെ ആ നീക്കം നരേൻ പ്രതീക്ഷിച്ചിരുന്നു. പുഞ്ചിരിയോടെ തന്നെ കയ്യിൽ ഇരുന്ന ഗിഫ്റ്റ് ബോക്സ് അനീഷിന് നേരെ നീട്ടി അവൻ.” ഹാപ്പി മേരെഡ് ലൈഫ് ഡിയേർസ്.. ”

ഇത്തവണ ഇടയ്ക്ക് കയറുവാൻ ഗ്രീഷ്മയ്ക്ക് കഴിഞ്ഞില്ല. അതിനു മുന്നേ തന്നെ ആ ഗിഫ്റ്റ് അനീഷ് വാങ്ങിയിരുന്നു.”താങ്ക്സ് ബ്രോ.. വൈകി ആണേലും വന്നതിൽ സന്തോഷം ”

പുഞ്ചിരിച്ചു കൊണ്ട് അനീഷ് നന്ദി പറയുമ്പോൾ ഗ്രീഷ്മ നിന്നുരുകുകയായിരുന്നു. അവർക്ക് ഒപ്പം നിന്ന് ഫോട്ടോ എടുത്ത ശേഷമാണ് നരേൻ പോകാനായി ഇറങ്ങിയത്.

അവൻ തിരിഞ്ഞ് നടന്നപ്പോൾ ആണ് ഗ്രീഷ്മയ്ക്കും ആശ്വാസം ആയത് എന്നാൽ മുന്നിലേക്ക് രണ്ട് സ്റ്റെപ്പ് വച്ച ശേഷം നരേൻ ഒന്ന് നിന്നു. ശേഷം തിരിഞ്ഞു ഗ്രീഷ്മയെ ഒന്ന് നോക്കി.”ഗ്രീഷ്മാ…ഒരു നിമിഷം..”

അവന്റെ വാക്കുകൾ കേട്ട് വീണ്ടുമൊന്ന് നടുങ്ങി അവൾ. തന്റെ മുഖഭാവം അനീഷ് കാണുമോ എന്ന പേടിയിൽ നടുക്കം പുറത്ത് കാട്ടാതെ മുഖത്തു പുഞ്ചിരി വരുത്തി അവനരികിലേക്ക് ചെന്നു.

” എടോ… ഒരു കാര്യം പറയാൻ മറന്നു. താൻ അന്ന് ലാസ്റ്റ് കണ്ടപ്പോൾ പറഞ്ഞില്ലേ.. നമ്മൾ ഒന്നിച്ചുള്ള ഫോട്ടോസ് വീഡിയോസ് ഒക്കെ ഡിലീറ്റ് ആക്കണേ എന്ന്…. പിന്നീട് ആലോചിച്ചപ്പോ താൻ പറഞ്ഞത് ശെരിയാ.. മറ്റൊരാളുടെ സ്വന്തം ആയ താനുമൊന്നിച്ചുള്ള ഫോട്ടോസും വിഡിയോസും എനിക്ക് എന്തിനാ. ”

ഗ്രീഷ്മയ്ക്ക് ആശ്വാസ വാക്കുകളായിരുന്നു അത്. എന്നാൽ ആ സമാധാനം നഷ്ടമാകുവാൻ നിമിഷങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ.

” എടോ.. അതുകൊണ്ട് ഫോട്ടോസ് എല്ലാം പ്രിന്റ് എടുത്ത് വീഡിയോസ് ഒരു പെൻഡ്രൈവിലും ആക്കി നിനക്ക്‌ തന്നെ സമ്മാനിക്കാം ന്ന് വച്ചു.. അതാണ് ഞാൻ തന്ന ആ ഗിഫ്റ്റ് ബോക്സിനുള്ളിൽ.. സമയം പോലെ താൻ അത് എന്താണ് ന്ന് വച്ചാൽ ചെയ്‌തോ.. ”

ആ കേട്ടത് തന്റെ കാതുകളിൽ തന്നെ മുഴങ്ങുന്നത് തിരിച്ചറിഞ്ഞു ഗ്രീഷ്മ..” ദൈവമേ… ”

നടുക്കത്തിൽ നെഞ്ചത്ത് കൈവച്ചു കൊണ്ട് അവൾ തിരിയുമ്പോൾ നരേൻ കൊടുത്ത ഗിഫ്റ്റ് ബോക്സ് മറ്റു ഗിഫ്റ്റുകൾക്കൊപ്പം വച്ചിരുന്നു അനീഷ്. അവനെ കണ്ടത് തൊട്ടുള്ള വെപ്രാളത്തിൽ ആ ബോക്സ് ഏതാണെന്ന് പോലും ഗ്രീഷ്മയ്ക്ക് ഓർമയില്ലായിരുന്നു. അവളുടെ അവസ്ഥ കണ്ട് പുഞ്ചിരിച്ചു പോയി നരേൻ അപ്പോൾ.

” ഞാൻ വെറും ഉണ്ണാക്കൻ അല്ലടോ.. അഞ്ചാറു വർഷം പ്രണയിച്ചിട്ട് നീ നൈസിനു ഇങ്ങനെ തേച്ചിട്ട് പോകുമ്പോ ഈ ഒരു പണി എങ്കിലും തരേണ്ടേ ഞാൻ..

ഗിഫ്റ്റുകൾ പൊട്ടിക്കുമ്പോൾ ആ ഫോട്ടോസ് അനീഷ് കാണാതെ നോക്കേണ്ടത് ഇപ്പോൾ നിന്റെ ആവശ്യം ആണ്. എങ്ങിനേലും കണ്ട് പിടിച്ചോ ഞാൻ കൊടുത്ത ബോക്സ് ഏതാണെന്ന്.

അത്രയും പറഞ്ഞു കൊണ്ട് നരേൻ അനീഷിനെ ഒന്ന് നോക്കി. അവർ എന്താണ് അത്രയ്ക്ക് രഹസ്യം പറയുന്നത് എന്ന് ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു അനീഷ് അപ്പോൾ.

” ഒന്നുമില്ല ബ്രോ…. ഞാൻ തന്നത് ഒരു സ്പെഷ്യൽ ഗിഫ്റ്റ് ആണ്. രണ്ടാളും ഒന്നിച്ചേ പൊട്ടിക്കാവൂ എന്ന് പറഞ്ഞതാണ് ഇവളോട്. ”

അവസാന ആണിയും അടിച്ചു തറച്ചു നരേൻ നടന്നകലുമ്പോൾ വിളറി വെളുത്ത് നിന്നുപോയി ഗ്രീഷ്മ. തനിക്കു കിട്ടിയ എട്ടിന്റെ പണിയുടെ ആഴം അവളുടെ സ്വബോധം നഷ്ടപ്പെടുത്തി…

” ഭഗവാനെ ഏതാ ഈ നാറി കൊണ്ട് വന്ന ഗിഫ്റ്റ് ബോക്സ്.. “പിറുപിറുത്തു കൊണ്ടവൾ തിരിഞ്ഞു നോക്കുമ്പോൾ അനീഷിന് പിന്നിൽ ഗിഫ്റ്റ് ബോക്സുകളുടെ ഒരു കൂമ്പാരം തന്നെയുണ്ടായിരുന്നു.

“കൊടുത്താൽ കൊല്ലത്തും കിട്ടും അല്ലേ ഗ്രീഷ്മേ.. “പിന്നിൽ നിന്നും അശ്വതിയുടെ ശബ്ദം കേൾക്കെ ഞെട്ടിതിരിഞ്ഞു അവൾ.

” ഞാൻ കേട്ടു അവൻ പറഞ്ഞത്.. ഇനീപ്പോ മോള് പോയി ആ ബോക്സ് കണ്ട് പിടിക്ക് എന്നിട്ട് അനീഷ് അറിയാതെ അതങ്ങ് മാറ്റിയേക്ക്.. ഈ തിരക്കിനിടക്ക് അത് നടക്കോ ന്ന് അറീല്ല. നടന്നില്ലേൽ നിന്റെ കാര്യം കട്ടപ്പുക..”

അത്രയും പറഞ്ഞുകൊണ്ട് ഒരു പുച്ഛത്തോടെ അശ്വതിയും നടന്നകന്നു. എന്ത് ചെയ്യണം എന്നറിയാതെ വിളറി വെളുത്ത അനീഷിനരികിലേക്ക് തന്നെ തിരികെ പോയി ഗ്രീഷ്മ.

അവളുടെ മിഴികൾ അപ്പോൾ മുതൽ ഗിഫ്റ്റ് ബോക്സുകൾക്കിടയിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. വരാനിരിക്കുന്ന ആപത്തിനെ തടുക്കുവാൻ ആ ബോക്സ് കണ്ടെത്തിയേ പറ്റു..

അശ്വതി പറഞ്ഞത് സത്യമാണ്.’കൊടുത്താൽ കൊല്ലത്തും കിട്ടും ‘

Leave a Reply

Your email address will not be published. Required fields are marked *