സൂപ്പർ ചരക്കാ.. എന്റെ ഫേസ്ബുക്ക് ഫ്രെണ്ട് ആണ്. ഞാൻ വളച്ചെടുത്തു. നമ്പർ കിട്ടി.. നൈറ്റ് വിളിക്കാം ന്ന് പറഞ്ഞേക്കുവാ.. ”

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“അളിയാ അനീഷേ.. ഒരു സെറ്റ് സാധനം വളഞ്ഞിട്ടുണ്ട്. അനുപമ. സൂപ്പർ ചരക്കാ.. എന്റെ ഫേസ്ബുക്ക് ഫ്രെണ്ട് ആണ്. ഞാൻ വളച്ചെടുത്തു. നമ്പർ കിട്ടി.. നൈറ്റ് വിളിക്കാം ന്ന് പറഞ്ഞേക്കുവാ.. ”

മഹേഷിന്റെ ശബ്ദത്തിൽ അവന്റെ ഉള്ളിലെ ആഹ്ലാദം അലതല്ലിയിരുന്നു. ഫോണിന്റെ മറു തലയ്ക്കൽ അപ്പോൾ അനീഷിന് അസൂയയായിരുന്നു തോന്നിയത്.

” എന്റെ പൊന്നളിയാ.. നിനക്ക്‌ മാത്രം എങ്ങിനാ ടാ ഇത്രേം പെൺപിള്ളേര് സെറ്റ് ആകുന്നെ.. ഞാനൊന്നും നോക്കീട്ട് മരുന്നിനു പോലും ഒന്നിനെ കിട്ടുന്നില്ലല്ലോ.

” അതൊക്കെ ഒരു കഴിവാണ് മോനെ.. ഇന്ന് നൈറ്റ് എങ്ങിനേലും അവളെ സെറ്റ് ആക്കണം. എന്നിട്ട് മൂന്നാറിലേക്ക് ഒരു ട്രിപ്പ് പോണം ”

ഓർക്കുമ്പോൾ തന്നെ കുളിരു കോരി മഹേഷിന്. എന്നാൽ. മറ്റൊരു ചിന്ത അവനെ കുഴപ്പിച്ചു.

” ഇവിടെ ദീപ ഉണ്ട് അതാണ് പ്രശ്നം അവളെ വീട്ടിൽ പറഞ്ഞ് വിടണം എന്നാലേ ഇന്നത്തെ കോളിങ്ങ് പരിപാടി നടക്കുള്ളു.. അതിനൊരു വഴി പറഞ്ഞ് താ അളിയാ.. “അവന്റെ ആവശ്യം കേട്ട് ഒരു നിമിഷം ചിന്തയിലാണ്ടു അനീഷ്.

” അതിപ്പോ നിന്റെ പെണ്ണുമ്പിള്ളയെ വീട്ടിൽ ന്ന് മാറ്റാൻ ഞാൻ എന്ത് ഐഡിയ പറയാനാ.. അവളുടെ വീട്ടിൽ ആർക്കേലും വയ്യ ന്ന് പറയടാ… അന്നേരം അവളങ്ങ് പൊയ്ക്കോളും ”

“ഏയ് അത് നടക്കില്ല. വീട്ടിൽ ആർക്കേലും വയ്യാതായാൽ അവളല്ലേ ആദ്യം അറിയുള്ളു മാത്രമല്ല അങ്ങ് ചെല്ലുമ്പോ കള്ളമാണ് പറഞ്ഞത് എന്നറിഞ്ഞാൽ അവൾ സീൻ ആക്കും വേറെന്തെലും വഴി കാണണം… ”

മഹേഷ്‌ വീണ്ടും ചിന്തയിലാണ്ടപ്പോൾ തന്റെ ഉള്ളിൽ കുറച്ചു നാളായുള്ള ആ സംശയം പതിയെ അവനോട് ചോദിച്ചു അനീഷ്.

” അളിയാ മഹേഷേ നിനക്ക്‌ വേറൊന്നും തോന്നരുത് എന്റെ ഒരു സംശയം ആണ്. നിന്റെ ഭാര്യ ദീപ ഈ നാട്ടിൽ ഉള്ളതിൽ വച്ച് ഏറ്റവും സുന്ദരിയായ പെണ്ണാണ് അവളെ നീ കെട്ടിയപ്പോ നിന്റെ ഭാഗ്യം എന്നാണ് എല്ലാവരും പറഞ്ഞത്.

ഇപ്പോഴും അവൾ പുറത്തേക്ക് പോകുമ്പോ നോക്കി നിന്ന് വെള്ളമിറക്കാൻ ആളുണ്ട്. എന്നിട്ട് അവൾ ഉണ്ടായിട്ടും നീ വേറെ പെൺപിള്ളേരുടെ പിന്നാലെ പോണത് എന്തിനാ ന്നാ എനിക്ക് മനസ്സിലാകാത്തെ.. “ആ സംശയം കേട്ട് ചിരിച്ചു മഹേഷ്‌.

” എടാ കാണാൻ അവള് സുന്ദരി തന്നാ പക്ഷെ ഒരു ഫീൽ ഇല്ല. അവൾക്ക് ഒന്നും അറീല്ല തനി നാട്ടിൻപുറത്ത് കാരി. ബെഡിൽ ജഡം പോലെ കിടക്കും.. ഇതിനൊക്കെ ഒരു മൂഡ് വേണ്ടേ.. ആ മൂഡ് നമ്മൾ തന്നെ ക്രീയേറ്റ് ചെയ്യേണ്ടേ.. എന്നാൽ അല്ലേ സുഖം കിട്ടുള്ളു…”

ആ മറുപടി കേട്ട് അനീഷ് വാ പൊളിച്ചു.” ശ്ശേ… ഇതൊക്കെ ഒരു കാരണമാണോ അളിയാ.. ”

” പിന്നല്ലാതെ.. അളിയാ ഈ സെ ക്സ് എന്നത് നമുക്ക് എൻജോയ് ചെയ്യാനുള്ളതല്ലേ… അപ്പോ അതിനെ പറ്റി ബേസിക് അറിവ് എങ്കിലും വേണ്ടേ..

ഇവൾക്ക് അതുപോലും ഇല്ല. പിന്നെന്താ.. ഭാര്യയുടെ റോൾ ആള് ഗംഭീരമായി ചെയ്യുന്നുണ്ട്. ഒരു കുറവും ഇല്ലാതെ വീട്ടിലെ കാര്യങ്ങൾ നോക്കുന്നുണ്ട്.
അതൊക്കെ മഞ്ജു.

മൂന്നാറിൽ കൊണ്ട് പോയി റൂം എടുത്ത ദിവസം എന്റെ പോന്നോ സുഖം കൊണ്ട് ഞാൻ പെരുവിരലിൽ നിന്ന് പോയി. അവള് പൊളി ആണ് എല്ലാം അറിഞ്ഞു ചെയ്‌തോളും. അവൾക്ക് ഈ കാര്യങ്ങളിൽ പി എച്ച് ഡി ഉണ്ട്… അങ്ങിനുള്ള പെൺപിള്ളേര് വേണം എന്നാലേ ലൈഫ് കളർ ആവുള്ളു.. ”

മഹേഷിന്റെ മറുപടി കേട്ടിട്ട് പിന്നേ കൂടുതൽ ഒന്നും പറയാൻ തോന്നിയില്ല അനീഷിന്.

‘ പര നാറി തങ്കകുടം പോലൊരു കൊച്ച് വീട്ടിൽ ഉണ്ടായിട്ട് ആണ് അവൻ നാട് നിരങ്ങാൻ നടക്കുന്നത്. അറിയില്ലേൽ പറഞ്ഞു കൊടുക്കണം. എല്ലാരും ഇതറിഞ്ഞിട്ടൊന്നും അല്ലല്ലോ കല്യാണം കഴിക്കുന്നത് ‘

മനസ്സിൽ വല്ലാത്ത അമർഷം തോന്നിയെങ്കിലും സ്വയം നിയന്ത്രിച്ചു അവൻ.” ഓക്കേ ടാ ഓൾ ദി ബെസ്റ്റ് നീ പൊളിക്ക്.. “അത്രയും പറഞ്ഞ് കോൾ കട്ട് ആക്കി.

മഹേഷ്‌ അപ്പോൾ തന്നെ വീണ്ടും ഫേസ് ബുക്കിൽ അനുപമയുടെ പ്രൊഫൈലിൽ കയറി ഫോട്ടോസ് അരിച്ചു പിറക്കൽ ആരംഭിച്ചു. ഓരോരോ ഫോട്ടോകൾ കണ്ട് അവന്റെ കണ്ണ് മഞ്ഞളിച്ചു.

” ദൈവമേ.. എന്ന ഒരു സ്‌ട്രക്ചർ ആണ്. ഇവള് സെറ്റ് ആയത് എന്റെ ഭാഗ്യം എങ്ങിനേലും ഇവളെയും കൊണ്ട് മൂന്നാറിൽ ഒരു ട്രിപ്പ് പോണം.. അടിച്ചു പൊളിക്കണം.. ”

പിറുപിറുത്തു കൊണ്ടവൻ ഫോൺ ലോക്ക് ചെയ്ത് ടേബിളിൽ വച്ച് പതിയെ മുറിക്കു പുറത്തേക്കിറങ്ങി.

ആദ്യം എങ്ങിനെയും ദീപയെ വീട്ടിൽ നിന്നും ഒഴിവാക്കണം എന്ന ചിന്തയിൽ പല ഉപായങ്ങളും ആലോചിച്ചു. ഒടുവിൽ പറ്റിയ ഒരു വഴി കണ്ടെത്തി. പിന്നെ നേരെ കിച്ചനിലേക്ക് പാഞ്ഞു.

കിച്ചണിൽ പാചകത്തിന്റെ തിരക്കിൽ ആയിരുന്നു ദീപ. ഒറ്റ നോട്ടത്തിൽ തനി നാട്ടിൻപുറത്തുകാരിയാണ് അവൾ. അതാണ് മഹേഷിനെ ചൊടിപ്പിക്കുന്നതും..

അല്പം മോഡേൺ ആയ പെൺകുട്ടികളെയാണ് അവന് ഇഷ്ടം. പണ്ട് നാട്ടിൽ അറുമാദിച്ചു നടന്ന അവൻ ഒന്ന് രണ്ട് പെണ്ണുകേസുകളിൽ പെട്ടതോടെയാണ് വിവാഹം കഴിക്കുവാൻ നിർബന്ധിതനായത്.

കേസിൽ നിന്ന് ചീത്തപ്പേര് വരാതെ കാശെറിഞ്ഞു ഊരിയെങ്കിലും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ദീപയെ വിവാഹം ചെയ്യുന്നത്.

തനി നാട്ടിൽ പുറത്തുകാരിയായതിനാൽ തന്നെ ആദ്യം മുതലേ മഹേഷിന് അവളോട് വല്യ താത്പര്യം ഇല്ലായിരുന്നു. സെക്സിൽ അവൾക്ക് വല്യ അറിവുകൾ ഒന്നുമില്ലായിരുന്നതും ഒരു കാരണമായി.

ആ താത്പര്യക്കുറവ് വീണ്ടും അവനെ പല പെൺകുട്ടികളുടെ അരികിലും എത്തിച്ചു. ഫോണിലൂടെയും നേരിട്ടും പല പെൺകുട്ടികളുമായും അവൻ തന്റെ ആശകൾ ഷെയർ ചെയ്‌തു.

എന്നാൽ ഇതൊന്നും അറിയാത്ത ദീപയാകട്ടെ അവനെ കണ്ണടച്ച് വിശ്വസിച്ച് ഒരു ഉത്തമ ഭാര്യയാകുവാൻ ഓരോ ദിവസവും ശ്രമിച്ചു കൊണ്ടേയിരുന്നു. അഭിനയത്തിൽ മിടുക്കനായതിനാൽ തന്നെ പലതും പറഞ്ഞ് പറ്റിച്ചു ദീപയുടെ മുന്നിൽ നല്ല പിള്ള ചമഞ്ഞു നടന്നു മഹേഷ്‌.

കിച്ചണിൽ ചെന്ന പാടെ ദീപയെ പിന്നിൽ നിന്നും വാരി പുണർന്നു അവൻ.” ഏയ് ഏട്ടാ.. വിട് ഏട്ടാ… ദേ ജോലിയിലാ ഞാൻ.. “കുതറി മറിയ അവളെ പിടിച്ചു വീണ്ടും തന്നോട് ചേർത്തു അവൻ.” ഞാൻ വന്ന് നിക്കുമ്പോ നിനക്ക്‌ വേറെന്ത് ജോലി ചക്കരെ… ”

“ഓഹോ മോൻ ഒലിപ്പിക്കാൻ വന്നതാണോ.. എന്നാൽ പിന്നേ ഞാൻ ജോലിയൊന്നും ചെയ്യുന്നില്ല.പക്ഷെ മോൻ ഉച്ചക്ക് കഴിക്കാൻ ഒന്നും ചോദിച്ചേക്കരുത്.. ”

പുഞ്ചിരിയോടെ അവനിൽ നിന്ന് കുതറി മാറി വീണ്ടും ജോലിയിൽ തന്നെ മുഴുകി ദീപ.’ഓ ദുരന്തം… ഒന്ന് മൂഡ് ആയാൽ പോലും അതിനനുസരിച്ചു നിൽക്കാൻ അറിയില്ല ‘പിറുപിറുത്തു കൊണ്ട് മഹേഷ്‌ പതിയെ കാര്യത്തിലേക്ക് കടന്നു.

” എടോ താൻ ഉച്ച കഴിഞ്ഞു വേണേൽ വീട്ടിലേക്ക് പൊയ്ക്കോ.. ഞാൻ നാളെ വന്ന് വിളിക്കാം.. ഞാൻ ഇന്നിപ്പോ നൈറ്റ് ഇവിടെ ഉണ്ടാകില്ല. ”

അവന്റെ വാക്കുകൾ കേട്ട് സംശയത്തോടെ തിരിഞ്ഞു ദീപ.” എവിടേ.. രാത്രി പോകുവാ ഏട്ടൻ ”

” അത് പിന്നെ നമ്മുടെ അനീഷിന്റെ ഒരു അമ്മാവൻ പുള്ളി ഇപ്പോൾ സുഖമില്ലാണ്ട് ഇവിടെ മെഡിക്കൽ കോളേജിൽ അഡ്‌മിറ്റഡ് ആണ്. ഇന്നിപ്പോ നൈറ്റ് അവനാ അവിടെ നിൽക്കാൻ പോണേ എന്നോട് ഒന്ന് ഒപ്പം ചെല്ലാമോ ന്ന് ചോദിച്ചു.

അനീഷ് വിളിക്കുമ്പോ എങ്ങിനാ പോകാതിരിക്കുന്നെ.. ഞാൻ ചെല്ലാം ന്ന് പറഞ്ഞു. നീ വീട്ടിലേക്ക് പൊയ്ക്കോ നാളെ ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് ഞാൻ വന്ന് വിളിച്ചോളാം ”

താൻ എന്ത് പറഞ്ഞാലും ദീപ വിശ്വസിച്ചോളും എന്നൊരു ഓവർ കോൺഫിഡൻസ് ഉണ്ടായിരുന്നു മഹേഷിന്. അത് തന്നെ സംഭവിച്ചു അവൻ പറഞ്ഞത് അതേപടി വിശ്വസിച്ചു അവൾ.

” ആണോ.. എന്നിട്ട് ആ അമ്മാവന് എങ്ങിനുണ്ട്.. എന്താ വയ്യായ്ക “” ആളിപ്പോ ഓക്കേ ആണ് ഹാർട്ട് അറ്റാക്ക് ആയിരുന്നു .. അനീഷുമായി അത്ര അടുപ്പം ഒന്നും ഉള്ള ആളല്ല. പക്ഷെ ഇപ്പോൾ കൂട്ട് നിൽക്കാൻ ആളില്ലാത്തോണ്ട് അവൻ പെട്ടുപോയതാ ”

പറഞ്ഞ കള്ളത്തെ കുറച്ചൂടെ വിശദീകരിച്ചു മഹേഷ്‌ അതോടെ ദീപ ഫ്ലാറ്റ്.”എന്നാൽ ഏട്ടൻ അനീഷേട്ടനൊപ്പം പൊയ്ക്കോ. ഞാൻ ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് പൊയ്ക്കോളാം. ”

വളരെ സിമ്പിൾ ആയി ആ സമസ്യ മറികടന്നത്തോടെ ഏറെ ആവേശമായി മഹേഷിന്.” ശെരി പൊന്നേ… ഞാൻ അനീഷിനോട് വിളിച്ചു വൈകിട്ട് ഇതുവഴി വരാൻ പറയട്ടെ… ”

ആവേശത്തിൽ തന്നെ നേരെ മുറിയിലേക്കോടി അവൻ ഫോൺ കയ്യിലേക്കെടുത്തു. ശേഷം വാട്ട്സാപ്പ് ഓപ്പൺ ആക്കി അനുപമയ്ക്ക് ഒരു വോയിസ്‌ മെസേജ് അയച്ചു.

” ടോ.. ഇവിടെ എല്ലാം സെറ്റ് ആണ് വൈഫ്‌ ഉച്ച കഴിഞ്ഞു അവളുടെ വീട്ടിലേക്ക് പോകും നൈറ്റ് ഞാൻ ഒറ്റയ്ക്ക് ആണ് ഇവിടെ നമുക്ക് തകർക്കാം. താൻ എനിക്ക് തന്ന വാക്ക് പാലിക്കണം കേട്ടോ..

ഇന്ന് ഫുൾ ന്യൂഡ് ആയി വീഡിയോ കാൾ ചെയ്യണം കാണാൻ എനിക്ക് കൊതിയായി.. ഇനി ഇങ്ങട് മെസേജ് അയക്കല്ലേ.. ഇവള് പോയിട്ട് ഞാൻ അങ്ങട് കോൺടാക്ട് ചെയ്‌തോളാം ”

പതിനെട്ട് സെക്കന്റുകൾ ദൈർഖ്യമുള്ള അ വോയ്‌സ് മെസേജ് അയച്ചു മറു തലയ്ക്കൽ സീൻ ആയ ശേഷം അപ്പോൾ തന്നെ അത് ഡിലീറ്റ് ആക്കി നെറ്റ് ഓഫ്‌ ചെയ്തു ഫോൺ തിരികെ ടേബിളിലേക്ക് വച്ചു മഹേഷ്‌.

വീണ്ടും ഒന്നുമറിയാത്ത പോലെ കിച്ചനിലേക്ക് ചെന്നു.
അവിടെ ജോലി തിരക്കിൽ തന്നെയായിരുന്നു ദീപ.

‘ ഓ കഷ്ടം … പഴഞ്ചൻ മോഡൽ നൈറ്റിയും ഇട്ട് നിൽക്കുന്നു. ഇവൾക്ക് നൈറ്റ് ഡ്രസ്സ്‌ ഒക്കെ ഇട്ട് ശീലിച്ചൂടെ…. ഇത് ചുമ്മാ മനുഷ്യന്റെ ഉള്ള മൂഡ് കൂടി കളയാനായിട്ട് ‘

ആത്മഗതത്തോടെ തിരികെ മുറിയിലേക്ക് തന്നെ നടന്നു അവൻ .സമയം ഉച്ച കഴിഞ്ഞു നാല് മണിയായപ്പോൾ തന്നെ ദീപയ്ക്ക് പോകുവാനുള്ള ഓട്ടോ വന്നിരുന്നു.

” ഏട്ടാ.. പോകുമ്പോ വീട് ലോക്ക് ചെയ്യാൻ മറക്കല്ലേ. ചോറ് കഴിച്ചിട്ട് ആണ് പോകുന്നതെങ്കിൽ ബാക്കി ചോറും മീൻ കറിയും എടുത്ത് ഫ്രിഡ്ജിൽ വച്ചേക്കണേ… അപ്പോ നാളെ കാണാം ”

വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടാണ് ദീപ ഓട്ടോയിലേക്ക് കയറിയത്.” ഓക്കേ ഡിയർ മിസ്സ്‌ യൂ.. ”

അവളുടെ ഇടത് കരമൊന്ന് തലോടി യാത്രയയച്ചു മഹേഷ്‌. ഓട്ടോ ഗേറ്റ് കടന്നു പോയതും ആവേശത്തോടെ അവൻ വീണ്ടും ഫോണിനരുകിലേക്ക് പാഞ്ഞു . അനുപമയ്ക്ക് വീണ്ടും ഒരു വോയിസ്‌ അയച്ചു.

“ഞാൻ ഫ്രീ ആണ് കേട്ടോ വൈഫ്‌ പോയി.. ഇനി നമുക്ക് അറുമാദിക്കാം “അഞ്ചു മിനിറ്റോളം കഴിഞ്ഞാണ് ആ മെസേജ് സീൻ ആയത്. കണ്ട പാടെ മറുപടി മെസേജും വന്നു.

” ഓക്കേ… ചേട്ടാ ഒരു എട്ടുമണി ആകുമ്പോ എന്നെ വിളിക്ക്.. “” വിളി മാത്രം പോരാ എനിക്ക് കാണണം ഫുൾ ന്യൂഡ് ആയിട്ട് താൻ വാക്ക് പറഞ്ഞിട്ടുള്ളതാ…. ”

ആ മെസേജിനു ആദ്യം ഒരു പുഞ്ചിരിക്കുന്ന സ്മൈലിയാണ് മറുപടിയായി വന്നത് പിന്നെ ‘ഓക്കേ’ എന്ന് റിപ്ലൈ യും. അതോടെ മഹേഷ്‌ കൂടുതൽ ആവേശത്തിൽ ആയി.

സമയം എട്ട് ആകുന്നത് മിനിറ്റുകൾ എണ്ണിയാണ് നോക്കിയിരുന്നത് അവൻ. അതിനിടയിൽ വീട്ടിലെത്തിയ വിവരം പറയുവാൻ വിളിച്ച ദീപയെ തിരക്കുകൾ പറഞ്ഞ് ഒഴിവാക്കി.

സമയം എട്ട് ആയതും വേഗം ഫോൺ എടുത്ത് അനുപമയുടെ നമ്പറിലേക്ക് വിളിച്ചു. ഒരു വട്ടം ഫുൾ റിങ് ചെയ്ത ശേഷം ആണ് മറു തലയ്ക്കൽ കോൾ അറ്റന്റ് ചെയ്യപ്പെട്ടത്.” ഹ.. ഹലോ.. എട്ടുമണി ആയി”എടുത്ത പാടെ മഹേഷ്‌ ആദ്യം പറഞ്ഞത് ഇതാണ്.

” കൊതിയനാണല്ലോ താൻ പറഞ്ഞപോലെ കാത്തിരുന്നു കൃത്യം എട്ട് മണിയായപ്പോ തന്നെ വിളിച്ചല്ലോ.. എന്തെ വീട്ടിൽ ഇതൊന്നും നടക്കാറില്ലേ ”

ആ കിളി നാദം കേട്ടതോടെ അവന്റെ കൺട്രോൾ പൂർണ്ണമായും നഷ്ടമായി.” എവിടുന്ന്.. വീട്ടിൽ ഉള്ളത് ഒരു പഴഞ്ചൻ ഐറ്റം ആണെടോ.. എല്ലാം നടക്കും പക്ഷെ ഒന്നിനും ഒരു ഫീൽ കിട്ടില്ല. ബെഡിൽ വന്ന് ജഡം പോലെ കിടന്നു തരും അത്ര തന്നെ.. ”

” ആഹാ.. അത് കൊള്ളാം.. അവൾക്ക് അറിയില്ലേൽ എന്താ തനിക്കു ഈ കാര്യങ്ങളിൽ ഡോക്ടറേറ്റ് ഉണ്ടല്ലോ അപ്പോ ഒന്ന് പറഞ്ഞ് കൊടുത്തൂടെ അവൾക്ക്.. അറിയാത്ത കാര്യങ്ങൾ പറഞ്ഞ് കൊടുത്താൽ അല്ലേ മനസിലാകൂ അതല്ലേ മോനെ ദാമ്പത്യം ”

ആ ചോദ്യം കേൾക്കെ മഹേഷിന്റെ ക്ഷമ നശിച്ചു.” എന്റെ പൊന്നേ.. എന്റെ കണ്ട്രോൾ പോയിരിക്കുവാ ഇങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞ് എന്റെ മൂഡ് കളയല്ലേ പ്ലീസ്.. ഞാൻ വീഡിയോ കോൾ ചെയ്യട്ടെ.. ഫുൾ കാണിക്കില്ലേ നീ”

ആ ചോദ്യത്തിനുള്ള മറുപടി അല്പസമയം വൈകി അതോടെ മഹേഷ്‌ ഏറെ അസ്വസ്ഥനായി. പെട്ടെന്ന് കോളും കട്ട് ആയി. അതോടെ ആകെ ടെൻഷനിൽ ആയി അവൻ.

‘ ദൈവമേ അവള് കളഞ്ഞിട്ട് പോയോ ഇനി ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാഞ്ഞിട്ട് ആണോ.. അതോ അടുത്ത് ആരേലും വന്നപ്പോൾ കട്ട് ആക്കിയത് ആണോ.. ‘

ചെറിയൊരു ഉൾപേടി കൂടി തോന്നിയതിനാൽ വീണ്ടും വിളിക്കാൻ മുതിർന്നില്ല മഹേഷ്‌.എന്നാൽ അല്പം കൂടി കഴിഞ്ഞപ്പോ വീണ്ടും അനുപമയുടെ കോൾ അവന്റെ ഫോണിലേക്ക് എത്തി. റിങ് ചെയ്ത് തുടങ്ങിയ പാടെ വെപ്രാളത്തിൽ കോൾ എടുത്തു മഹേഷ്‌.

” സോറി.. എനിക്കൊരു കോൾ വന്നിരുന്നു അതാ പെട്ടെന്ന് കട്ട് ആക്കിയേ.. .. താൻ വീഡിയോ വിളിക്ക് എനിക്കും കാണാൻ കൊതിയായി ”

അത്ര മാത്രം മതിയായിരുന്നു.. മനസ്സിലെ ടെൻഷൻ മറന്ന് ആവേശത്തിൽ തുള്ളിപോയി മഹേഷ്‌. ശേഷം ഇട്ടിരുന്ന ടീ ഷർട്ടും ഉടുത്തിരുന്ന ലുങ്കി അഴിച്ചെറിഞ്ഞു. വാട്ട്സപ്പ് വീഡിയോ കോൾ ഓൺ ആക്കി ഫോൺ മുറിയിലെ ടേബിളിൽ വച്ച് അതിനു മുന്നിൽ അടിവസ്ത്രം മാത്രമിട്ട് നിന്നു.

‘ആദ്യം തന്നെ.. കണ്ട് അവൾ ഞെട്ടണം.. ഇന്ന് ഒന്ന് തകർക്കും.. മിന്നിച്ചേക്കണേ ദൈവമേ.. ‘

ആത്മഗതത്തോടെ നിന്നെങ്കിലും വല്ലാത്ത നെഞ്ചിടിപ്പുണ്ടായിരുന്നു അവന് ഒപ്പം ഏറെ ആകാംഷയും. ഫോട്ടോയിൽ മാത്രം കണ്ട ആ സുന്ദരിയെ നേരിൽ കാണാൻ പോകുന്ന ആകാംഷ. അതും നഗ്നയായി…

നിമിഷങ്ങൾക്കകം കോൾ അറ്റന്റ് ചെയ്യപ്പെട്ടു. ആദ്യം കണ്ടത് കൊലുസ്സിട്ട ആ കാലുകൾ ആണ്. വെളുത്തു തുടുത്ത ആ കാലുകൾ മഹേഷിന്റെ ആവേശം കൂടി.

“മുകളിലേക്ക് കാണിക്ക് ചക്കരെ.. ഈ ഡ്രസ്സ്‌ ഒന്നും ഊരിയില്ലേ നീ. സാരമില്ല ക്യാമറയുടെ മുന്നിൽ നിന്ന് ഊരിയാൽ മതി. അപ്പോ എനിക്കൂടെ കാണാലോ”

ആവേശത്താൽ അവൻ തുള്ളുമ്പോൾ പതിയെ പതിയെ.. ക്യാമറ മുകളിലോട്ട് ചലിച്ചു അതോടെ ആകാംഷയുടെ പരകോടിയിൽ അത് നോക്കി നിന്നു മഹേഷ്‌. നൈറ്റ് ഡ്രെസ് ആയിരുന്നു അവളുടെ വേഷം.

എന്നാൽ ആ ആവേശവും ആകാംഷയും കെട്ടടങ്ങുവാൻ വെറും നിമിഷങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ അനുപമയുടെ മുഖം കണ്ട് നടുങ്ങി തരിച്ചു പോയി മഹേഷ്‌. ഒറ്റ നിമിഷം കൊണ്ടവൻ മനസ്സിലാക്കി അനുപമ എന്ന പേരിൽ തന്നെ വിളിച്ചതും ചാറ്റ് ചെയ്തതും ഒക്കെ ദീപ തന്നെയായിരുന്നു.

പെട്ടെന്ന് കോൾ. കട്ട് ആക്കി ഫോൺ ബെഡ്ലേക്ക് ഇട്ട് അവൻ ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ സ്തബ്ധനായി നിന്നുപോയി. പെട്ടെന്ന് ഓർത്തിട്ട് ലുങ്കി എടുത്തുടുത്തു.

അപ്പോഴേലും ഫോണിലേക്കു ദീപയുടെ കോൾ വന്നു. എന്ത് ചെയ്യണം എന്നറിയാതെ കുഴഞ്ഞു പോയി മഹേഷ്‌. കോൾ എടുക്കാതിരുന്നാൽ ചിലപ്പോൾ ദീപയും ബന്ധുക്കളും നേരിട്ട് വീട്ടിലേക്ക് എത്തും.. ആ ഒരു ഭയത്തിൽ പതിയെ കോൾ അറ്റന്റ് ചെയ്തു അവൻ

” ദീപ ഞാ.. ഞാൻ . അറിഞ്ഞോണ്ട് അല്ല ച.. ചതി പറ്റിയതാ.. “ശബ്ദമിടറിയെങ്കിലും ഒരു വിധം പറഞ്ഞൊപ്പിച്ചു മഹേഷ്‌.

“ചതിയോ.. നിങ്ങൾക്കോ.. ചതി പറ്റിയത് എനിക്കാണ് ഏട്ടാ.. പലരും പറഞ്ഞു അറിഞ്ഞിട്ടും എനിക്ക് നിങ്ങളെ വിശ്വാസമായിരുന്നു. എന്നെ നിങ്ങൾ ചതിക്കില്ല എന്ന് കരുതി ഞാൻ.

ഒടുവിൽ സിറ്റിയിൽ കൂടി നിങ്ങൾ ഒരുത്തിയുമായി കാറിൽ ചുറ്റുന്നത് കാണുന്നത് വരെ വിശ്വസിച്ചു ഞാൻ .. അന്ന് ഞാൻ വിളിച്ചപ്പോൾ നിങ്ങൾ പറഞ്ഞത് ഓഫീസിൽ ആണെന്നാണ്. ആ നിമിഷം മുതൽ നിങ്ങൾ എന്റെ നിരീക്ഷണത്തിൽ ആയിരുന്നു ”

ഒന്ന് നിർത്തുമ്പോൾ തൊണ്ടയിലെ വെള്ളം വറ്റി മറുപടിയൊന്നുമില്ലാതെ നിന്നു മഹേഷ്‌. ഒന്ന് നെടുവീർപ്പിട്ട് വീണ്ടും തുടർന്നു അവൾ.

” എത്രയൊക്കെ നിങ്ങൾ ഒളിച്ചു വച്ചാലും ചിലരെങ്കിലും എന്റെ കണ്ണിൽ പെടും. ഞാൻ ഒരു പഞ്ച പാവമായി അഭിനയിച്ചപ്പോൾ ഒരിക്കലും പിടിക്കപ്പെടില്ല എന്നൊരു ഓവർ കോൺഫിഡൻസ് ഉണ്ടായി നിങ്ങൾക്ക്.

അതോടെ നിങ്ങൾ അല്പമൊന്ന് അശ്രദ്ധ കാട്ടി. പല ഫോൺ ചാറ്റുകളും എനിക്ക് കാണുവാനും പറ്റി.

ഞാൻ ജീവിച്ചിരിക്കെ എത്ര പെൺപിള്ളേരുമായാണ് നിങ്ങൾ ബന്ധപ്പെട്ടിട്ടുള്ളത്. എനിക്ക് ഉള്ള കുറവുകൾ ഒന്ന് പറഞ്ഞ് തന്നിരുന്നേൽ സ്വയം മാറില്ലായിരുന്നോ ഞാൻ.. ഒരു പാർട്ണർ അങ്ങനല്ലേ ചെയ്യേണ്ടത് ”

അവളുടെ ചോദ്യത്തിനൊന്നും മഹേഷിന്റെ പക്കൽ മറുപടി ഇല്ലായിരുന്നു.” ദീപേ.. പ്ലീസ് ഒന്ന് ക്ഷമിക്ക് എല്ലാം പറ്റിപ്പോയി.. ഇനി ആവർത്തിക്കില്ല “ആ ക്ഷമാപണതെ മൈൻഡ് ചെയ്തില്ല അവൾ.

” നാണമില്ലേ ഇങ്ങനെ ക്ഷമ യാജിക്കുവാൻ… ഒക്കെ എന്റെ പ്ലാൻ ആയിരുന്നു അനുപമ എന്റെ ഫ്രണ്ട് ആണ്. പ്രഗ്നന്റ് ആയത് കൊണ്ട് അവൾ ഇപ്പോൾ ഫോൺ യൂസ് ചെയ്യാറില്ല. സോ അവളുടെ സിമ്മും ഫേസ് ബുക്ക്‌ വാട്ട്സാപ്പ് ഐഡികളും തത്കാലത്തേക്ക് കടമെടുത്തു ഞാൻ നിങ്ങക്ക് ഒരു കെണിയൊരുക്കാനായി.

ആ കെണിയിൽ കൃത്യമായി വന്ന് വീണു നിങ്ങൾ… ശബ്ദം മാറ്റി സംസാരിക്കുവാനുള്ള ആപ്പ് കാട്ടി തന്നതും അവൾ തന്നെയാണ്.. ഇനി കേസിന്റെ കാര്യങ്ങൾ നോക്കുന്ന വക്കീലും അവൾ തന്നെ..”

ഓരോ വാക്കുകളും തന്റെ കാതുകളിൽ തുളഞ്ഞു കയറുന്നത് പോലെ തോന്നി മഹേഷിന്..

” ദീപ പ്ലീസ്.. നീ ഒന്ന് ക്ഷെമിക്കണം ഇനി തെറ്റ് ആവർത്തിക്കില്ല ഞാൻ… “അവന്റെ മറുപടി ദീപയെ ചൊടിപ്പിച്ചു.

” ഇനി ഒരു ചാൻസ് ഇല്ല ഏട്ടാ.. കാരണം നിങ്ങൾക്ക് പറ്റിയത് ഒരു അബദ്ധം അല്ല.മനഃപൂർവം നിങ്ങൾ ഇറങ്ങി തിരിച്ചതാണ്. അതും ഒന്നല്ല അനേകം പെണ്ണുങ്ങൾ… പലയിടങ്ങളിലും അവർക്കൊപ്പം ചിലവഴിച്ചു നിങ്ങൾ..

ഇനി എനിക്ക് സഹിക്കാൻ വയ്യ. ഒരുപാട് വിശ്വസിച്ചു നിങ്ങളെ ഞാൻ. ഒരാഴ്ചക്ക് അകം ഒരു പേപ്പർ വീട്ടിലേക്ക് വരും അതൊന്ന് സൈൻ ചെയ്ത് അയക്കണം. പിന്നേ എന്റെ വീട്ടുകാർ തന്ന നൂറ്റൊന്ന് പവൻ. അതും കൃത്യമായി തിരികെ കിട്ടണം എനിക്ക്.

അതിപ്പോ മുഴുവനായി നിങ്ങടെ കയ്യിൽ ഇല്ല എന്ന് എനിക്കറിയാം കാരണം നിങ്ങടെ ഈ കാറും ബൈക്കും മറ്റ് ആഡംബങ്ങളും എല്ലാം ആ സ്വർണ്ണം പണയം വച്ചുള്ളതല്ലേ.. പക്ഷെ എനിക്ക് മുതല് മുഴുവനായും കിട്ടിയേ പറ്റു..

ഇത്രയും കാര്യങ്ങൾ കൃത്യമായി ചെയ്താൽ ഒരു അടിയോ വഴക്കോ ബഹളങ്ങളോ ഇല്ലാതെ കാര്യങ്ങൾ അവസാനിക്കും അല്ലേൽ പിന്നേ അടിയും വഴക്കും കേസും നാണക്കേടുമൊക്കെയായി നിങ്ങൾ ചത്തതിനു തുല്യമാകും.. ആലോചിച്ച് ചെയ്യ്.. പിന്നേ എന്നെ ഇനി വിളിക്കേണ്ട.. ”

അത്രയും പറഞ്ഞു ആ കോൾ കട്ട് ആയി. തിരികെ ഒന്നും പറയുവാൻ കഴിഞ്ഞില്ല മഹേഷിന്. വീണ്ടും അവൻ ദീപയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫ്‌ ആയിരുന്നു.” വല്ലാത്ത ചതിയായല്ലോ ദൈവമേ.. ജീവിതം തുലഞ്ഞല്ലോ ”

നിരാശയോടെ അവൻ ബെഡിലേക്കിരുന്നു അപ്പോൾ വീണ്ടും ഫോൺ റിങ് ചെയ്തു. ദീപയാകും ന്ന് കരുതി വേഗത്തിൽ കയ്യിലെക്കെടുക്കുമ്പോൾ ഡിസ്പ്ലേയിൽ മഞ്ജുവിന്റെ നമ്പർ ആയിരുന്നു.

‘നാശം ഇവളായിരുന്നോ’മനസ്സില്ലാ മനസ്സോടെ കോൾ അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തു മഹേഷ്‌

” ടാ കള്ള സുഖാണോ നിനക്ക്‌. ഹസ് ലീവിന് വന്നത് കൊണ്ടാ വിളിക്കാൻ പറ്റാത്തെ മൂപ്പര് ദേ ഇപ്പോൾ തിരികെ പോയി ദുബായ്ക്ക്… നമുക്ക് ഇനീം തകർക്കേണ്ടേ.. മൂന്നാറിലേക്ക് ഒരു ട്രിപ്പ് കൂടി പോയാലോ.. ” ആവേശത്തോടെയുള്ള മഞ്ജുവിന്റെ ചോദ്യം കേട്ട് കരയാനാണ് തോന്നിയത് മഹേഷിന് .

” പൊന്ന് മഞ്ജു നീ കോൾ വച്ചോ.. ഞാൻ വിളിക്കാം പിന്നീട്.. ” ദയനീയമായി പറഞ്ഞ് കൊണ്ട് കോൾ കട്ട് ആക്കി ഫോൺ ബെഡിലേക്കേറിഞ്ഞു അവൻ..

‘ അല്ലേലും പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും ‘ ബെഡിലേക്ക് ചായുമ്പോൾ അവന്റെ മനസ്സ് മന്ത്രിച്ചത്‌ അതാണ്.

Leave a Reply

Your email address will not be published. Required fields are marked *