കുറേ പെണ്ണുങ്ങളുടെ ഫോട്ടോ.ഇൻബോക്സിലും കമന്റ് ബോക്സിലും ആണുങ്ങളേക്കാൾ പെണ്ണുങ്ങൾ.

പോക്കറ്റിൽ ഒരു ലേഡിഡ് ഹോസ്റ്റൽ
(രചന: Navas Amandoor)

“മൊബൈലിൽ കുറേ പെണ്ണുങ്ങളുടെ ഫോട്ടോ.ഇൻബോക്സിലും കമന്റ് ബോക്സിലും ആണുങ്ങളേക്കാൾ പെണ്ണുങ്ങൾ.

വാട്സാപ്പിലും ഇത്‌ തന്നെ അവസ്ഥ. സജിയുടെ വാട്സാപ്പും ഫേസ് ബുക്കും ഫൈക് ഐഡികൾ. ലേഡീസ് ഹോസ്റ്റൽ കൈയിൽ കൊണ്ട് നടക്കുന്ന വൃത്തികെട്ടവൻ. ”

നോക്കാറില്ല മൊബൈലിൽ ഒന്നും ശ്രദ്ധിക്കാറില്ല….. മൊബൈലിൽ ടേബിളിന്റെ മുകളിൽ ഇരിക്കുന്നത് കണ്ടപ്പോൾ വെറുതെ ഒന്ന് എടുത്ത് നോക്കിയതാണ് അവൾ.

എടുക്കണ്ടായിരുന്നു… നോക്കണ്ടായിരുന്നു എന്നൊക്കെ തോന്നുണ്ടാകും അവൾക്ക്. പക്ഷെ ഇങ്ങിനെ ഒരിക്കലും പ്രതീക്ഷിച്ചില്ല.

സജിക്ക് അവൾ അറിയാത്ത ഒരു രഹസ്യവും ഇല്ല ഈ കഴിഞ്ഞ നിമിഷം വരെ. ഈ ഒരു നിമിഷം കൊണ്ട് തകർന്നു വീണത് അഞ്ച്‌ കൊല്ലം കൊണ്ട് മനസ്സിൽ ഉണ്ടായ വിശ്വാസമാണ്.

ഓഫിസിൽ നിന്നും സജി എത്തിയത് പതിവിലും വൈകിയാണ്. വീട്ടിൽ എത്തി ഹാൻഡ് ബാഗ് സോഫയിൽ ഇട്ട്‌. ഡ്രെസ് മാറ്റി കുളിക്കാൻ കയറി. മൂളി പ്പാട്ട് എന്നും ഉള്ളതാണ്.

ഇന്നും ഷവറിന്റെ താഴെ നിന്നും മൂളിപ്പാട്ടിനൊപ്പം കുളിച്ചു കൊണ്ടിരിക്കുന്ന സജി അറിഞ്ഞില്ല പുറത്ത് ഭാര്യ ആശ അഗ്നി പർവതം പോലെ പുകഞ്ഞു കൊണ്ടിരിക്കുന്നത്.

ലാവയായി അവൾ ഒഴുകാൻ സമയമായി. കുളി കഴിഞ്ഞ് സജി പുറത്തിറങ്ങി.”മോളേ നല്ലൊരു ചായ ഇങ് എടുക്ക് “”ആ ഇപ്പൊ തരാം. ”

മുഖം ഒന്നൂടി വീർപ്പിച്ചു അവൾ കിച്ചണിലേക്ക് പോയി ചായ ഇട്ട്‌ കൊണ്ട് വന്നു.

സജി ടീവീ യിൽ ചാനലുകൾ മാറ്റി മാറ്റി അതിൽ മുഴുകി ഇരുന്നത് കൊണ്ട് തൊട്ടടുത്ത് ഒരുത്തി പുകയുന്നത് കണ്ടില്ല. അവൾ അടുത്ത് ചെന്ന് ടീവീ ഓഫാക്കി റിമോട്ട് ദൂരേക്ക്‌ എറിഞ്ഞു അവനെ നോക്കി.

“എന്താ ഇപ്പൊ ഇങ്ങിനെ. വല്ല്യ കലിപ്പിലാണല്ലോ. “”നീ എന്തിനാ കണ്ട പെണ്ണുങ്ങളോടൊക്കെ ചാറ്റുന്നത്. ”

“പെണ്ണുങ്ങളോട് ചാറ്റിയാൽ എന്താ ആകാശം ഇടിഞ്ഞു വീഴോ… ?””ആ ചിലപ്പോ വീഴും. ഇന്നോതോടെ നിർത്തണം എല്ലാം.. അല്ലെങ്കിൽ ഞാൻ എന്റെ വീട്ടിലേക്ക് പോകും. ”

“നിനക്ക് ഇത്‌ എന്ത് പറ്റി.ഏതെങ്കിലും ബാധ കയറി കൂടിയോ… നാഗവല്ലിയെ പോലെ കണ്ണുരുട്ടി… ”

“ഇനിക്ക് ഒന്നും പറ്റിയില്ല. എന്നെ കൊണ്ട് പറയപ്പിക്കണ്ട ഒന്നും. മൊബൈലിൽ നിറച്ചും പെണ്ണുങ്ങളുടെ ഫോട്ടോ കൾ …

ഇൻബോക്സിൽ നിറഞ്ഞ് കവിയുന്ന സല്ലാപങ്ങൾ… എന്നോട്‌ ഒന്ന് സംസാരിക്കാൻ സമയമില്ല… ”

അവൾ റൂമിൽ കയറി വാതിൽ അടച്ചു. സജിക്ക് ഇപ്പൊഴും ഒന്നും മനസ്സിലായിട്ടില്ല. എവിടെയോ ഒരു വശ പിശക് ഫീൽ ചെയുന്നുണ്ട്.

എന്താണ് കാര്യമെന്ന് പിടികിട്ടുന്നില്ല. അവൻ മാറ്റിയിട്ട ഷർട്ടിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് ആകെ മൊത്തം വീക്ഷിച്ചു.

“ഇവളെ കുറേ ഫോട്ടോ അല്ലാതെ ഇതിൽ വേറെ പെണ്ണുങ്ങളുടെ ഫോട്ടോ ഇല്ലല്ലോ. അവൾ ചുമ്മാ തമാശക്ക് സീൻ കലിപ്പ് ആക്കിയതാണോ… ?”

മൊബൈൽ കൈയിൽ പിടിച്ച് സജി റൂമിന്റെ ഡോർ തുറന്ന് അകത്തു കയറി.മുഖം തലയണിയിൽ അമർത്തി കിടക്കുന്ന അവളുടെ അരികിൽ ഇരുന്നു. മുടിയിൽ പതുക്കെ തലോടി. അവൾ ശക്തിയോടെ കൈ തട്ടി മാറ്റി.

“എന്നെ തൊടണ്ട. അവളുമാരുടെ അടുത്ത് പോ””ഏത് അവൾ… നിനക്ക്‌ എന്താ വട്ടായോ… ?”

“എനിക്ക് അല്ല തനിക്കാണ് പ്രാന്ത്. കാ മപ്രാന്ത്.”കൈ ഒന്ന് പൊക്കിയിങ്കിലും ദേഷ്യം വന്നെങ്കിലും സജി തല്ക്കാലം അതൊന്നും പുറത്ത് കാണിച്ചില്ല.

“ഇതാണ് എന്റെ മൊബൈലിൽ. നീ ഇതൊന്ന് നോക്കിട്ട് നേരത്തെ പറഞ്ഞതൊക്കെ ഒന്ന് കാണിച്ച് തായോ…

“എന്റെ കൈയിൽ ഉണ്ട്. ഞാൻ കണ്ടതാണ് എല്ലാം. എറിഞ്ഞു പൊട്ടിക്കും ഞാൻ ”

“ഡി പൊട്ടി ആശാ… ഇത്‌ നോക്ക് ഇതാ എന്റെ മൊബൈൽ. ” അവൾ തല ഉയർത്തി സജിയെ നോക്കി.”അപ്പൊ ഇതാരുടെ….മൊബൈൽ ?”

“എനിക്ക് അറിയില്ല…. നോക്കട്ടെ… ” മുഖം തുടച്ചു എഴുനേറ്റു ഇരുന്ന് മൊബൈൽ സജിക്ക് നേരെ നീട്ടി. രണ്ട് മൊബൈലും ഒരുപോലെ. സജി മൊബൈൽ ഓപ്പൺ ആക്കി നോക്കി.

“വെറുതെയല്ല… നീ ചൂടായത് ഇത്‌ ലേഡീസ് ഹോസ്റ്റൽ തന്നെ… ഇവിടെ ആരെങ്കിലും വന്നിരുന്നോ .. ?”

അത്‌ വരെ പുകഞ്ഞ ആശയുടെ മുഖം ശാന്തമായി. അവൾ അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു.

“കുറച്ച് നേരം മുൻപേ മഹേഷും പപ്പയും വന്നിരുന്നു… ഇനി അവൻ മറന്നു വെച്ചത് ആയിരിക്കോ ?”

“നാന്നായി…. നിന്റെ അനിയനല്ലെ… അവന്റെ ഫോൺ ആണോ ഈശ്വരാ… ഇത്‌.. ”

ചമ്മിയ മുഖം മറച്ചു പിടിച്ച് അവൾ കട്ടിലിൽ നിന്ന് എഴുനേറ്റു പോകാൻ തുടങ്ങിയ നേരം അവളെ കൈ പിടിച്ച് അവിടെ അവന്റെ അരികിൽ തന്നെ പിടിച്ച് ഇരുത്തി.

“എന്നാലും എന്റെ ആശാ…. ഈ പാവത്തിനെ എന്തൊക്കെയാ പറഞ്ഞത് നീ.. അതിന്‌ നഷ്ട പരിഹാരം തന്നിട്ട് പോയ മതി. ” അവൾ അവന്റെ തോളിലൂടെ കൈ ഇട്ട്‌ കെട്ടി പിടിച്ച് കവിളിൽ പതുക്കെ കടിച്ച് ചെവിയിൽ പറഞ്ഞു….

“സോറി… പെട്ടെന്ന് കണ്ടപ്പോ.. ഞാൻ വല്ലാതെയായി… അതുകൊണ്ടാ.. “”സാരില്ല മോളേ… നല്ല വിശപ്പുണ്ട്. ഫുഡ്‌ എടുത്ത് വെക്ക്. ”

അവൾ കിച്ചണിലേക്ക് പോയ സമയത്തു് മറന്നു വെച്ച മൊബൈൽ എടുക്കാൻ വന്ന മഹേഷിനു ചേച്ചിയുടെ വക പൊങ്കാല കേട്ട് സജി ചിരിച്ചു.

” മഹേഷേ…. നിന്റെ പോക്കറ്റിലെ ലേഡീസ് ഹോസ്റ്റൽ എന്റെ ജീവിതം കുളമാക്കിയാനെ. നീ ഒരു സംഭവം തന്നെ ആണ്…

മോനെ. ഏതെങ്കിലും ഒരു ലോക്ക് ഇട്ട്‌ പൂട്ടിക്കോ മൊബൈൽ ചുമ്മാ ബാക്കി ഉള്ളവരുടെ സമാധാനം കളയല്ലേ. “എന്നാപ്പിന്നെ ലോക്ക് ആക്കിക്കോ……

Leave a Reply

Your email address will not be published. Required fields are marked *