വിവസ്ത്രയായ തന്നെയല്ലേ അയാൾക്ക് കാണാൻ ഇഷ്ടം.. മുറിയിലെ ജനലോരത്ത് ഒരു സി ഗരറ്റ്

ഭാര്യ/വേ ശ്യ???

(രചന: ദേവ ദ്യുതി)

 

“ദേവീ… “”കുറച്ച് കൂടെ പണിയുണ്ട് വിനീതേട്ടാ.. ഇപ്പൊ വരാ…””എനിക്ക് നാളെ വർക്കുണ്ടെന്ന് അറിയില്ലേ നിനക്… പെട്ടെന്ന് ഉറങ്ങണം… നിൻ്റെ സൗകര്യത്തിന് വേണ്ടിയല്ല ഞാൻ നിൽക്കുന്നത്..

ഇത് കഴിഞ്ഞിട്ട് നിൻ്റെ പണി നോക്കാം.. ഇന്ന് ചെയ്യണം എന്നൊന്നുമില്ല.. നാളെ ചെയ്താൽ മതി.. അത് കഴിഞ്ഞ് നിനക്കു കൊറേ സമയമുണ്ടല്ലോ.. അപ്പോൾ ഉറങ്ങിയാ പോരേ നിനക്ക്….”

തേച്ചു കൊണ്ടിരുന്ന പാത്രങ്ങൾ അവിടെ തന്നേ വെച്ചവൾ കുളിമുറിയിൽ കയറി കുളിച്ചോരുങ്ങി ഒരു സാരിയിൽ വന്നു… സാരി വെറുതേ ഒന്ന് ഒപ്പിച്ച് ഉടുത്തിരുന്നുള്ളു..

എന്തിനാണ് വെറുതേ?? വിവസ്ത്രയായ തന്നെയല്ലേ അയാൾക്ക് കാണാൻ ഇഷ്ടം..

മുറിയിലെ ജനലോരത്ത് ഒരു സി ഗരറ്റ് വലിച്ചൂതി കൊണ്ട് നിൽക്കുന്നുണ്ടയാൽ..തന്നെ കണ്ടപ്പോൾ ഒരു പുക കൂടി വലിച്ചെടുത്ത് പുറത്തേക്ക് എറിഞ്ഞു…

തൻ്റെ നേർക്ക് നടന്നു വരുന്നുണ്ടയാൾ.. പക്ഷേ അയാളുടെ കണ്ണിൽ പ്രണയമായിരുന്നില്ല.. കൊന്ന് തിന്നാനുള്ള ഒരു വ്യഗ്രത മാത്രമായിരുന്നു അത്..

മറിച്ച് തൻ്റെ മുഖത്തോ നാണമായിരുന്നില്ല.. നിസ്സഹായതയായിരുന്നു… കാലോടിഞ്ഞ മാനിനെ സിംഹം കടിച്ചു തിന്നാൻ വരുന്ന ഒരു ചിത്രം മനസ്സിലേക്ക് വന്നു…

നിർവികാരതയോടെ സാരി തലപ്പ് മാറ്റി കൊടുത്ത്.. ആയാൽ തന്നെയും കൊണ്ട് കിടക്കയിലേക്ക് വീണു.. മാ റിൽ അയാളുടെ ചുണ്ടും കൈകളും ഇഴയുന്നുണ്ട്.. ഒട്ടും വികാരം തോന്നിയിരുന്നില്ല…

സ്വയമേ തോന്നി വേ ശ്യ… അല്ല.. അവർക്ക് പണം കിട്ടുന്നുണ്ട്.. തനിക്കോ… അയാള് തന്നേ ഒന്നൊന്നായി കവർന്നെടുക്കുമ്പോഴും അങ്ങനെ അയാൾക്ക് വിധേയമായി കിടന്നുകൊടുത്തു…

എപ്പോഴോ അയാൾ ക്ഷീണിച്ചപ്പോൾ അടർന്നു മാറി.. കൂർക്കം വലിയുടെ ശബ്ദം കേട്ടപ്പോൾ ഉറങ്ങിയെന്ന് മനസ്സിലായി.. റൂമിലെ ഫാനിൽ നിന്ന് വരുന്ന കാറ്റെറ്റ് താനും എപ്പോഴോ ഉറങ്ങി…

രാവിലേ എന്നും എഴുന്നേൽക്കുന്ന അലാം ക്ലോക്ക് ഇന്നും ശബ്ദമുണ്ടാക്കി.. ഒരു ഞെരക്കത്തോടെ ഒന്ന് എണീട്ടു.. ഒട്ടും വയ്യായിരുന്നു…

പക്ഷേ ഭാര്യ പദവിക്ക് എല്ലാം സഹിച്ചെ മതിയായിരുന്നു… ഒരു വിധം എണീറ്റ് അടുക്കളയിൽ കയറി യുദ്ധം തുടങ്ങി… എതിരാളികൾ ഇല്ലാതെ നിർജീവമായത്തിനോടുള്ള യുദ്ധം…

അവ പ്രതികരിക്കുകയില്ലായിരുന്നു.. പല ദേഷ്യവും തീർക്കുന്ന ഒട്ടുമിക്ക സ്ത്രീകളുടെയും യുദ്ധഭൂമി..വിനീതേട്ടൻ എണീറ്റുവെന്ന് തോന്നിയപ്പോൾ ഒരു ഗ്ലാസ്സ് ചായയെടുത് ആൾക്ക് നേരെ നീട്ടി…

ഓഫീസിൽ പോവാന് നേരം ആയി പെട്ടെന്നു പോയി ആൾകുള്ള വസ്ത്രം എടുത്ത് ഇസ്തിരിയിട്ടു.. ഒപ്പം സ്കൂളിലേക്ക് പോവാന് മക്കളുടെ യൂണിഫോം കൂടെ ഇസ്തിരിയിട്ടു..

എല്ലാവർക്കും ഇഷ്ടപെട്ട ചായ ഉണ്ടാക്കി എല്ലാവർക്കും ഊട്ടി ഒരുക്കി പറഞ്ഞയച്ചപ്പോൾ എല്ലാവരുടെയും മുൻപിൽ അവൾക്ക് മാതൃക പത്നി പട്ടം തിളങ്ങുന്നുണ്ടായിരുന്നു..

പണിയെല്ലാം കഴിഞ്ഞെന്നു കരുതിയെങ്കിൽ തെറ്റി.. കഴുകനായി പാത്രങ്ങളും.. അലക്കാനായി വസ്ത്രങ്ങളും.. അടിച്ചു തുടക്കനായി നിലവും തന്നെ നോക്കിനിൽക്കുന്നുണ്ടയിരുന്നു..

എന്നെത്തെയും പോലെ ബാക്കി പണികളിലേക്കവൾ ചേക്കേറി.. എല്ലാം ഒതുങ്ങി കഴിഞ്ഞപ്പോൾ വൈകുന്നേരമായിരുന്നു.. മക്കൾ സ്കൂളിൽ നിന്ന് തിരിച്ചെത്തി ..

അവരെ കുളിപ്പിച്ച് ചായ എടുത്ത് ഹോം വർക്കുകൾ പറഞ്ഞ് കൊടുക്കുന്ന സമയത്ത് വിനീതേട്ടൻ കയറി വന്നു.. അത് നിർത്തി ആൾ കുളിച്ച് വരുമ്പോഴേക്കും ചായ എടുത്ത് ചെന്നു…

പിന്നീടു് എല്ലാർക്കും ഭക്ഷണം കൊടുത്ത് ബാക്കി പണികളിലേക്ക് മുഴുകി.. എന്നും ചിലപ്പോൾ പണി തീർക്കാൻ കഴിയില്ല അതിനു മുൻപേ തനിക്ക് അയാളുടെ മാൻകിടാവ് ആവണമായിരിന്നു..

“”ദേവീ…”””ഇന്നും വിളിച്ചു…മറുപടി ഒന്നും പറയാതെവൾ കുളിച്ച് റൂമിലേക്ക് നടന്നു…അയാള് പതിവുപോലെ ചുണ്ടിൽ സി ഗ രറ്റുമായി ജനലാരികേ നിൽക്കുണ്ടായിരുന്നു..

തന്നെ കണ്ടപ്പോൾ സി ഗരറ്റ് ഒന്നാഞ്ഞ് വലിച്ച് പുറത്തേക്കിട്ട് മേശ വലിപ്പ് തുറന്നോരു കവർ എടുത്ത തനിക്ക് നേരെ വരുന്നുണ്ടായിരുന്നു…

തനിക്കുള്ള സാരിയാണോ.. അവളുടെ കണ്ണിൽ ഇത്തിരി സന്തോഷം.. ആയാൾ അവൾക്ക് നേരെ വന്ന് ആ പൊതിയിൽ നിന്നും മുല്ലപ്പൂ എടുത്ത് തലയിൽ ചൂടി കൊടുത്തു..

ചുണ്ടില് ചുവപ്പു നിറം വരാനായി അയാള് ലിപ്സ്റ്റിക് കൊണ്ട് അവളുടെ ചുണ്ടിൽ നിറമേകി അവളുടെ ഹൃദയം വിങ്ങി പോട്ടുന്നുണ്ടയിരിന്നു…

മാറാല യോട് ഉപമിക്കാൻ പറ്റിയൊരു സാരി അയാൽ അവൾക്ക് നേരെ നീട്ടി..”എന്തെ ദേവി നിനക്ക് ഇപ്പൊ ഒരു താൽപര്യം ഇല്ലാത്ത പോലെ.. ചില വേശ്യയെ പോലെ ഒരു വികാരവും ഇല്ലാതെ നിന്നേ ഞാൻ എങ്ങനെയാടീ ഒന്ന് ..”

കത്തി ജ്വലിക്കുകയായിരുന്നവൾ..കയ്യിലേക്ക് തന്ന മാറാല വസ്ത്രം അവള് ചുരുട്ടി കൂട്ടി നിലത്തേക്ക് എറിഞ്ഞു.. തലയിലെ മുല്ലപ്പൂ കൈകൊണ്ട് വലിച്ച് പറിച്ചു കളഞ്ഞു.. ചുണ്ടില് ചായവും കൈ കൊണ്ട് തുടച്ച് നീക്കി…

“വേ ശ്യയല്ല വിനീതേട്ടാ.. അതിനേക്കാൾ അപ്പുറം എന്തെങ്കിലും ഒരു പദം വേണ്ടി വരും എന്നെ നിങ്ങൾക്ക് ഉപമിക്കാൻ..”

അയാള് അവളെ നോക്കി തറഞ്ഞിരിക്കുകയിയയിരുന്ന്.. ഇങ്ങനെയൊരു ദേവിയെ അയാൾക്ക് അപരിചിതമായിരുന്നു…

“ദേവീ.. എന്തടി.. നിന..”” അതേ ദേവി തന്നേ.. മറ്റുള്ളവരുടെ മുന്നിൽ ഭാര്യയും നിങ്ങളെ കുട്ടികളുടെ മുൻപിൽ അവർക്ക് അമ്മയും നിങ്ങളുടെ മുമ്പിൽ വേ ശ്യ.. അല്ല അതിലും അപ്പുറമുള്ളോരു പെണ്ണ്..

ഇതൊക്കെയല്ലേ വിനീതേട്ടാ നിങ്ങൾ എനിക് തരുന്ന സ്ഥാനം?? അല്ലേ…????നിങ്ങൾക്ക് നിങ്ങളുടെ ആവശ്യത്തിന് മാത്രം വഴങ്ങി തരുന്ന ഒരു കളിപ്പാവ മാത്രമല്ല ഞാൻ.. ഞാനൊരു മനുഷ്യനാണ്.. ഒരു സ്ത്രീയാണ്… ”

കൂടുതലൊന്നും പറയാതെയവൾ മുറി വിട്ട് പുറത്തേക്കിറങ്ങി…അയാളപ്പോഴും അമ്പരപ്പിലായിരുന്നു..

നേരം വെളുത്ത് ഇത്ര നേരമായും അവള് തനിക്കായുള്ള ചായയുമായി എത്തിയിരുന്നില്ല..

അയാള് പതിയെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി.. രണ്ട് മക്കളെയും കൊണ്ടവൾ അയാളെയും കാത്തെന്നോണം നിൽക്കുന്നുണ്ടായിരുന്നു…

“പോവുകയാണ്… നിയമപരമായി തന്നേ ഡിവോഴ്സ്‌നുള്ള കാര്യങ്ങൾ ചെയ്യാം… “അത്രയും പറഞ്ഞ് കൊണ്ടവൾ കുഞ്ഞുങ്ങളെയും കൂട്ടി പുറത്തേക്ക് ഇറങ്ങി… കുഞ്ഞുങ്ങളെ പുറത്ത് നിർത്തി അവള് ഒരിക്കൽ കൂടി അയാളുടെ മുന്പിലോട്ട് വന്നു…

“പിന്നെ.. വികാരമില്ലത്ത ചില വേശ്യകളെ പോലെ.. അല്ലെ.. നിങ്ങൾക്ക് വികാരമുള്ള ഒരു വേശ്യയെ തന്നെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം… വിനീതേട്ടാ..”

അത്രയും പറഞ്ഞ് കൊണ്ടവൾ പുറത്തേക്ക് ഇറങ്ങി തൻ്റെ കുഞ്ഞുങ്ങളേയും കൊണ്ട് മുൻപോട്ട് നടന്നു…

അറിയാം ഭർത്താവിനെ ഉപേക്ഷിച്ച് വന്ന താന് ഒന്നെങ്കിൽ പിഴ അല്ലെങ്കില് അഹങ്കാരിയായിയാവും മുദ്ര കുത്തുന്നത്.. പക്ഷേ തളരില്ല.. തകരില്ല… എനിക്ക് ഞാനുണ്ട്.. എൻ്റെ മക്കളുണ്ട്…

“””തീയേക്കാൾ, കനലിന് നമ്മേ പൊള്ളിക്കാൻ കഴിഞ്ഞെന്നു വരും.. വാക്കുകളുടെ കനൽഅവളെ ജീവിക്കാൻ പ്രേരിപ്പിക്കട്ടെ..”””

Leave a Reply

Your email address will not be published. Required fields are marked *