ഒരു പുരുഷന് ആകർഷിക്കാൻ മാത്രം ഒന്നും തന്നിൽ ഇല്ലേ. സ്വയം ചിന്തിക്കാൻ തുടങ്ങി. ഒരു ദിവസം റൂമിലേക്ക് കയറി

(രചന: Deviprasad C Unnikrishnan)

 

ഇന്നവൾ വളരെ ഹാപ്പിയാണ്. ജീവിതത്തിന്റെ രണ്ടാം തുടക്കം. ഡിവോഴ്സ് കഴിഞ്ഞു നാലു വർഷമെടുത്തു കഴിഞ്ഞു പോയതിൽ നിന്നും തിരിച്ചു വരാൻ അവൾക്ക്.

ഏതൊരു പെണ്ണിനെ പോലെ നിറയെ സ്വപ്നങ്ങളുമായാണ് താൻ നന്ദന്റെ കൈപിടിച്ചു അവൾ ആ വീട്ടിൽ വലത് കാൽ വച്ചു കയറിയത്. പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു.

ഇങ്ങനെയൊരോന്നു ആലോചിച്ചു ഇരിക്കുമ്പോഴാണ് അഞ്ചുമണിയുടെ ബെൽ ക്ലോക്കിൽ അടിച്ചത്. ബെല്ലിന്റെ ഒച്ചക്കെട്ട് അവൾ ചിന്തകളിൽ നിന്നും വന്നത്.

“ഇന്ദു ടീച്ചറിത് എന്തു ആലോചിച്ചിരിക്കുവ… വീട്ടിൽ പോകണ്ടെ..” പ്രിയപ്പെട്ട ടീച്ചറാണ് അത് ചോദിച്ചത്.

“ഏയ് ഒന്നുമില്ല ടീച്ചറെ… ഞാൻ വെറുതെ ഓരോന്ന് ഇങ്ങനെ..” അവൾ പാതി വച്ചു നിർത്തി..”വാ പോകാം… ബസ് വരാറായി പ്രിയ ടീച്ചറെ….”

“ആഹാ…. ഇപ്പോൾ ഇന്ദു ടീച്ചർക്കയോ തിരക്ക്.” പ്രിയപ്പെട്ട ടീച്ചർ ഒന്ന് ചിരിച്ചു.”അല്ല ഇന്ദു ടീച്ചറെ…ഹരിമാഷല്ലെ ആ നിൽക്കുന്നത്..” ഹരി ഇന്ദുവിനു വേണ്ടിയാണു കാത്തു നിൽക്കുന്നത്.

മാഷിനെ കണ്ടതും ഇന്ദു മാറി പ്രിയടീച്ചറുടെ ഇടത് ഭാഗത്തേക്ക് മാറി നടന്നു. അവൾ നടന്നു പോകുന്നത് ഹരി ചെറുപുഞ്ചിരിയാൽ നോക്കി നിന്നു.

“ഇന്ദു ടീച്ചറെ ഈ ഹരിമാഷിനെ ഇങ്ങനെ പുറകെ നടത്തിക്കണോ.” ചെറുചിരിയാൽ പ്രിയ ടീച്ചർ ചോദിച്ചു..

“ഒന്ന് പോ… ടീച്ചറെ… ഒരു ഡിവോഴ്സ്ഡ് പെണ്ണിന് ചുറ്റും ഇതുപോലെ ഒരുപാട് പേർ കാണും. കൊത്തി വലിക്കാൻ. എന്നെ അതിനു കിട്ടില്ല.”

“ഇതങ്ങനെ തോന്നുന്നില്ല ടീച്ചറെ. ഹരിമാഷ് സീരിയസ് ആണെന്ന് തോന്നുന്നു. അല്ലങ്കിൽ അമ്മയെ വീട്ടിലോട്ട് വിടട്ടെ എന്ന് ചോദിക്കില്ലല്ലോ ”

“പക്ഷെ ടീച്ചറെ എനിക്ക്… ഇനിയൊരു വിവാഹത്തിന് താല്പര്യമില്ല.””അതിനു ഇന്ദു ടീച്ചർക്ക്‌ വലിയ പ്രായമൊന്നും ആയിട്ടില്ലല്ലോ ഇരുപത്തെട്ട് വയസല്ലേ ആയിട്ടൊള്ളു.”അപ്പോഴേക്കും ബസ്സ് വന്നു..

“പോകട്ടെ ടീച്ചറേ…”ഇന്ദു ടീച്ചർ ബസ്സ് കയറുന്നതും നോക്കി പ്രിയ ടീച്ചർ നിന്നു.. അപ്പോഴേക്കും പ്രിയ ടീച്ചറുടെ ഭർത്താവ് ബൈക്കുമായി വന്നു.

വീട്ടിൽ അത്താഴം കഴിച്ചുകൊണ്ട് ഇരിക്കലെ…”അല്ല മോളെ കൊല്ലം നാളായില്ലേ എല്ലാം കഴിഞ്ഞിട്ട്.. ഇനിയെങ്കിലും ഞങ്ങൾ പറയുന്ന കേൾക്കു..” ഇന്ദുവിന്റെ അച്ഛൻ പറഞ്ഞു. ഇന്ദു കേൾക്കാത്ത പോലെയിരുന്നു.

“ടീ…. നീ അച്ഛൻ പറയുന്നത് വല്ലതും കേട്ടോ..”അമ്മ ചോദിച്ചു..”നിങ്ങളൊക്കെ പറഞ്ഞത് കേട്ടതാണല്ലോ… പിന്നെ എന്തുണ്ടായി…”അവൾ ചോർ ബാക്കി വച്ചു എഴുനേറ്റു അടുക്കളയിലേക്ക് പോയി.

“എങ്കിൽ നീയായിട്ട് ഒരാളെ കണ്ടുപിടിക്ക് നടത്തി തരാം..”അവളുടെ അച്ഛൻ ഉറക്കെ പറഞ്ഞു.

“ഇനി അതും എന്തേലുമായാൽ എന്റെ തലയിലിട്ട് ഉത്തരവാദിത്തം ഒഴിയാമല്ലോ..” അവൾ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു. അതും പറഞ്ഞു അവൾ ഫ്ലാസ്കിൽ വെള്ളം നിറച്ചു റൂമിലേക്ക് നടന്നു.

“ഇതെല്ലാം ഇങ്ങനെയാകുമെന്ന് കരുതിയാണോ മോളെ ഞങ്ങൾ…..” മുഴുവൻ പറയും മുൻപ് അവൾ വാതിൽ ആഞ്ഞു അടച്ചു.

പിറ്റേന്ന്….അസംബളിയിൽ ഈശ്വര പ്രാർത്ഥന…പ്രാർത്ഥന കഴിഞ്ഞപ്പോൾ ഹെഡ്മാഷ് മൈക്കിന് അടുത്ത് വന്നു.”ഗുഡ്മോർണിംഗ്..”

“ഗുഡ്മോർണിംഗ്….” എല്ലാവരും ഉച്ചത്തിൽ പറഞ്ഞു.”നമ്മുടെ സ്കൂളിലേക്ക് പുതിയ ഒരാൾക്കൂടി വരുകയാണ്. ഇത് ശ്രീവിദ്യ ടീച്ചർ. നമ്മുടെ പുതിയ ഇംഗ്ലീഷ് ടീച്ചറാണ്. ടീച്ചർക്ക് എല്ലാവരും ഒരു ഗുഡ്മോർണിംഗ് കൊടുത്തേ….” ഹെഡ്മാഷ് പറഞ്ഞു.

“ഗുഡ്മോർണിംഗ് ടീച്ചർ…”കുട്ടികൾ ഉറക്കെ പറഞ്ഞു. അതിനനുസരിച്ചു വിദ്യ ടീച്ചർ തലയാട്ടി.

“പ്രിയ ടീച്ചറെ… എന്ത് ബാക്കിയാണല്ലേ.. പുതിയ ടീച്ചറെ കാണാൻ..””ആഹ്ഹ്… ശരിയാണ് ഇന്ദു ടീച്ചറെ…””എന്താ… ടീച്ചറെ..ഹരിമാഷ് പോകുമെന്ന് പേടിയുണ്ടോ..”പ്രിയ ടീച്ചർ കളിയാക്കി..

“ഒന്ന് പോ… ടീച്ചറെ…”തോളിൽ മെല്ലെ അടിച്ചു.അസംബളി കഴിഞ്ഞു എല്ലാവരും സ്റ്റാഫ്‌ റൂമിലെത്തി. എല്ലാവരും ടീച്ചറെ പരിചയപെടുകയാണ്. ബെല്ലടിച്ചപ്പോൾ ടീചെര്മാര്ല്ലാം ക്ലാസുകളിലേക്ക് പോയി. വിദ്യ ടീച്ചറുടെ അടുത്തുള്ള മേശയാണ് ഇന്ദു ടീച്ചറുടെ മേശ.

“എന്റെ പേര് ഇന്ദു..”അവൾ വിദ്യയുടെ നേർക്ക് കൈനീട്ടി. തിരിച്ചു കൈനീനീട്ടി അവൾ പറഞ്ഞു.”വിദ്യ…” ഇന്ദു വിദ്യയുടെ മുഖത്തേക്ക് നോക്കി. ”

“താങ്കളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. എവിടെയാണെന്ന് ഓർമ കിട്ടുന്നില്ല.” ഇന്ദു ടീച്ചർ പറഞ്ഞു

“ഏയ് അങ്ങനെ കാണാൻ വഴിയില്ല ഞാൻ ഈ നാട്ടിൽ ആദ്യമാണ്.””ആട്ടെ… ടീച്ചറുടെ നാട് എവിടെയാ.. വീട്ടിൽ ആരൊക്കെ ഉണ്ട്.”

“അങ്ങനെ പറയത്തക്ക ആരുമില്ല. നാട് അങ്ങ് വടക്ക്. കണ്ണൂർ ആണ്‌.”വിദ്യ പറഞ്ഞു.അപ്പോഴേക്കും അടുത്ത പിരിയാഡ് ബെൽ മുഴങ്ങി.

“ടീച്ചർക്ക്‌ എവിടെയാ ക്ലാസ്..”ഇന്ദു ചോദിച്ചു.”9 c യിൽ ആണ്‌ ക്ലാസ്സ്‌. ടീച്ചർ ഒന്ന് കാണിച്ചു തരുമോ.””ആഹ് വായോ കാണിച്ചു തരാം.”

കുറച്ചു നാളുകൾ കൊണ്ടു നല്ല കൂട്ടുകാരികളായി. ഇന്ദു ടീച്ചരുടെയും പ്രിയ ടീച്ചറുടെയും നല്ല കൂട്ടുകാരിയായി മാറി വിദ്യ.

“ടീച്ചറെ…” വിദ്യ നടന്നു കൊണ്ടിരിക്കുമ്പോൾ അവളെ വിളിച്ചു.എന്താ.. വിദ്യ ടീച്ചറെ..””ടീച്ചറുടെ ലൈഫിൽ എന്താണ് സംഭവിച്ചത്.?””അത് ടീച്ചറെ….”അവൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് പറയാൻ.

“വിഷമായെങ്കിൽ പറയണ്ട ടീച്ചറെ.””ഏയ്… പറയാം ആരോടെങ്കിലും പറയണ്ടേ ഞാൻ. “”പറയു ടീച്ചറെ.” അവൾ പറയാൻ തുടങ്ങി.

നന്ദന്റെ കൈപിടിച്ചു വലത് കാൽ വച്ചു ആ വീട്ടിലേക്ക് കയറി. പകലിലെ ഫോട്ടോ എടുപ്പും..

തന്നെക്കാൾ ഭാരമുള്ള ഡ്രസ്സ്‌ മാറി മാറിയിട്ട് വല്ലാതെ ഷീണിതയായിരുന്നു. നന്ദൻ വരും മുൻപ് അവൾ ഉറങ്ങി. നന്ദൻ അവളുടെ അരികിൽ വന്നു കിടന്നു.

കാലത്ത് അവളുടെ കൈയിൽ നന്ദനുള്ള ചായ അവന്റെ അമ്മ കൊടുത്തു വിട്ട്. തന്റെ പ്രിയതമന്റെ ഉറക്കം നോക്കി അവൾ.

കല്യാണം ഉറപ്പിച്ചിട് ഒന്ന് ഫോണിൽ പോലും വിളിക്കാത്ത മനുഷ്യനാണു.. കൊച്ചു കുട്ടികളെപ്പോലെ കിടന്നുറങ്ങുവാ..അവൾ നന്ദനെ വിളിച്ചു..”ഏട്ട… ചായ….””അവിടെ വച്ചേക്കു..””സോറി നന്ദേട്ടാ… ഇന്നലെ നല്ല ഷീണമായിരുന്നു.. അതാ ഉറങ്ങി പോയെ.. ഇന്ന് നമ്മൾക്ക് ആദ്യരാത്രിയാക്കാം.” അവൻ ഉറക്ക ചടവിൽ ചിരിച്ചു. അവൾ ചായ വച്ചു പുറത്തേക്ക് പോയി.

രണ്ടാമത്തെ രാത്രി…പുറത്തു പോയ നന്ദൻ നേരം വൈകിയാണ് എത്തിയത്.”ഡാ… താലികെട്ടി കൊണ്ടു വന്ന ഒരു പെണ്ണില്ലെടാ ഇവിടെ.. ഇരുന്നു ഉറക്കം തൂങ്ങുന്ന കണ്ടപ്പോൾ ഞാനാ പോയി കിടക്കാൻ പറഞ്ഞു വിട്ടത്.” അവന്റെ അമ്മ പറഞ്ഞു.

“അതിനു… ഞാൻ പറഞ്ഞോ… ഉറക്കമിളച്ചു ഇരിക്കാൻ അവളോട്‌.””നീ ഇത് എന്തൊക്കെയാടാ പറയുന്നെ..”

“ഞാൻ പലവട്ടം പറഞ്ഞതല്ലേ എനിക്ക് ഇതൊന്നും വേണ്ടാന്ന്.””അതിനു നീ തക്കതായ കാരണം നീ പറഞ്ഞോ ഇല്ലാലോ..”അവൻ തല താഴ്ത്തി. മുഖമാകെ വിളറി.

റൂമിൽ ലൈറ്റ് തെളിഞ്ഞപ്പോൾ അവൾ എണീറ്റു.”നന്തേട്ടൻ വന്നോ… ചോർ എടുക്കട്ടെ..””വേണ്ട… ഞാൻ കഴിച്ചു.”

അവൻ കുളിച്ചു വരുന്നതും കാത്തു അവൾ ഇരുന്നു. അവൻ കുളി കഴിഞ്ഞു വന്നിരുന്നു. ലൈറ്റ് ഓഫ്‌ ചെയ്തു. അവൾ അവന്റെ മാറിലേക്ക് ചേർന്ന് കിടന്നു. അവന്റെ കഴുത്തിലേക്ക് ചുംബിക്കാൻ നോക്കി. അവൻ തടഞ്ഞു.

“വല്ലാത്ത തലവേദന..””എന്തെ.. നന്ദേട്ടാ… മരുന്ന് പുരട്ടി തരാം “ലൈറ്റ് ഇട്ട് ബാം എടുത്തു അവന്റെ നെറ്റിയിൽ പുരട്ടി. ലൈറ്റ് കെടുത്തിയപ്പോൾ അവൻ തിരിഞ്ഞു കിടന്നു. അവളുടെ കണ്ണൊന്നു നിറഞ്ഞു.

ഇതുപോലെ പലരാത്രികളും ഇങ്ങനെ പോയി. അവൾ അവളെ തന്നെ മണത്തു നോക്കിയ പല രാത്രികൾ. തനിക്കു എന്താണൊരു കുഴപ്പം. ഒരു പുരുഷന് ആകർഷിക്കാൻ മാത്രം ഒന്നും തന്നിൽ ഇല്ലേ. സ്വയം ചിന്തിക്കാൻ തുടങ്ങി.

ഒരു ദിവസം റൂമിലേക്ക് കയറി വരുമ്പോഴാണ് അവൾ ആ കാഴ്ച കണ്ടത്. തന്റെ അടി വസ്ത്രമിട്ടു കണ്ണാടിക്ക് മുൻപിൽ നിൽക്കുന്ന നന്ദൻ.

അത് ഇട്ട് സ്വയം ആസ്വദിക്കുന്ന തന്റെ ഭർത്താവ്. അവൻ ചെയ്യുന്നത് മൊത്തം അവൾ തന്റെ ഫോൺ ക്യാമറ ഓൺ ചെയ്തു റെക്കോർഡ് ചെയ്തു. തന്റെ കണ്മഷിയെടുത്തു പുരികൻ എഴുതുന്നു.

മേശയുടെ വലിപ്പ് തുറന്ന് അവളുടെ വളകൾ എടുത്തു അണിയുന്ന തന്റെ ഭർത്താവ്. അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി. കുറെ നേരം കണ്ടു നിൽക്കാൻ അവൾക്കു സാധിച്ചില്ല.

താൻ സ്വപ്നം കണ്ട ജീവിതം കണ്മുൻപിൽ തകർന്നു വീഴുകയായിരുന്നു. വാതിൽ അവൾ തള്ളി തുറന്നു അകത്തു കയറി. താൻ ഞെട്ടി അവളെ നോക്കി. തന്റെ ശരീരം കൈകൾ കൊണ്ടു മറച്ചു.

“എന്താണ്… നന്ദേട്ടാ… ഈ കാണുന്നെ” അവൾ തളർന്നു ഇരുന്നു..”അത്….”അവനു ഉത്തരം മുട്ടി.

“എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴച്ചത് ” അവൾ കരഞ്ഞു.”ഞാൻ… എനിക്ക് ആരോടും ഒന്നും തുറന്നു പറയാൻ പറ്റിയില്ല.”അവൻ തലതാഴ്ത്തിയിരുന്നു.

“എനിക്ക്…പറ്റുന്നില്ല ഇന്ദു… നിന്നെ സ്നേഹിക്കാൻ.. ഇഷ്ടമില്ലാത്ത വസ്ത്രം അണിഞ്ഞപോലെയാണ് എനിക്ക് ഈ ശരീരം.

ആരോട് പറഞ്ഞാലും അവഗണിക്കുമെന്ന പേടി എന്നെ ഇവിടെ വരെയും എത്തിച്ചു. ഞാൻ കാരണം ഒന്നും അറിയാത്ത തന്റെ ജീവിതം കൂടി ഹോമിച്ചു.” അവൻ തല താഴ്ത്തിയിരുന്നു കരയാൻ തുടങ്ങി.

” ഞാൻ പോകുന്നുവെന്നു പറഞ്ഞു അന്ന് ഇറങ്ങിയതാണ് ആ വീട്ടിൽ നിന്നും. ” അവൾ ഇത് പറഞ്ഞു നിർത്തിയപ്പോൾ വിദ്യയുടെ കണ്ണും നിറഞ്ഞിരുന്നു.

“ടീച്ചറെ… അത് നമ്മളുടെ വിദ്യ ടീച്ചറല്ലേ… ഹരിമാഷുമായി ചിരിച്ചു കൊണ്ടു സംസാരിക്കുന്നത്.”

പ്രിയ ടീച്ചർ ചൂണ്ടിയിടത്തേക്ക് നോക്കി. അത് കണ്ടപ്പോൾ ഇന്ദു ടീച്ചർക്ക്‌ എന്തെന്നില്ലാത്ത കുശൂമ്പ്.

“ആണല്ലോ ടീച്ചറെ…””അപ്പോൾ ടീച്ചർക്ക് ഹരിമാഷിന്റെ ശല്യം ഒഴിഞ്ഞു കിട്ടി.”ചിരിച്ചു കൊണ്ടു പ്രിയ ടീച്ചർ പറഞ്ഞു.

കുറെ ദിവസം ഇതെല്ലാം ഹരിമാഷിന്റെ പുറകെ നടന്നു ഇന്ദു വീഷിച്ചു. അല്ല താൻ എന്തിനാണ് ഇങ്ങനെ കിടന്നു വെപ്രാളപെടുന്നത്. ഹരിമാഷ് അല്ലെങ്കിലും തന്റെ അരുവാ.

എന്തോ ഇപ്പോൾ ഹരിമാഷിന്റെ നോട്ടം കിട്ടാൻ മനസ് കൊതിക്കുന്നു. വല്ലാത്ത ഒരു നോവ്. വൈകുന്നേരം തന്നെ കാത്തു നിന്നുള്ള നിൽപ്പ് അതൊക്കെയിലാതായപ്പോൾ എന്തോ നഷ്ടപെട്ടപോലെ.

ഒരു ഞായറാഴ്ച ദിവസം. വീടിനു പുറത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം കെട്ട് അവൾ പുറത്തേക്ക് ഇറങ്ങി വന്നു. കൂടെ അവളുടെ അച്ഛനും അമ്മയും. അപ്പോൾ കാറിൽ നിന്നും ഹരിമാഷ് ഇറങ്ങി വന്നു. പിന്നാലെ വിദ്യ ടീച്ചറും. അത് ഇന്ദുവിനു സഹിച്ചില്ല.

പെരുവിരലിന്നു ഒരു തരിപ്പ്. കാറിന്റെ അടുത്ത ഡോർ തുറന്ന് ഒരു പ്രായമായ സ്ത്രീയിറങ്ങി വന്നു. ആരാന്നു മനസിലാകാതെ നിൽക്കുന്ന അച്ഛനോടും അമ്മയോടും അവൾ പറഞ്ഞു.

“ഇതന്റെ കൂടെ വർക്ക്‌ ചെയുന്ന ഹരിമാഷും.. വിദ്യ ടീച്ചറും.”അവൾ അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു.

“ആഹ്ഹ് അകത്തേക്ക് വാ…”അവളുടെ അമ്മ പരിചമുള്ള കാണിച്ചു അകത്തേക്ക് ക്ഷണിച്ചു. വന്നിരുന്നപ്പോൾ അവൾ ചോദിച്ചു.

“എന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ.”.”ടീച്ചറുടെ വീട്ടിൽ വരാൻ ഇനി ക്ഷണകത്ത് അടിക്കണോ ഞങ്ങൾ “വിദ്യായാണ് അത് പറഞ്ഞത്.

“ഏയ് എപ്പോ വേണേലും വരാം “”ഞങ്ങൾ ഒരു പെണ്ണ് കാണാൻ ഇറങ്ങിയതാണ്.”ഹരിയുടെ അമ്മയാണ് അത് പറഞ്ഞത്. അത് കേട്ടപ്പോൾ മനസിലൊരു വിങ്ങല്. മുഖത്ത് കാണിക്കാതെ അവൾ ചോദിച്ചു.

“അല്ല എവിടെന്ന പെണ്ണ്..””ഓഹ് ഇന്ദു ടീച്ചറെ.. നമ്മൾ അറിയുന്ന പെണ്ണാണ് “ഹരിയാണ് അത് പറഞ്ഞത്. അത് കേട്ടപ്പോൾ വിദ്യയേ നോക്കി ഇന്ദു. വല്ലാത്ത അസൂയ തോന്നി വിദ്യയോട് ഇന്ദുവിനു.

“ആഹാ എന്നിട്ട് കണ്ടോ പെണ്ണിനെ. പെണ്ണിനെ ഇഷ്ടപ്പെട്ടോ ഹരിമാഷേ..” അവളുടെ അമ്മ ചോദിച്ചു.

“പെണ്ണിനെ എനിക്ക് പണ്ടേ ഇഷ്ടമാണ്. ആളു കൂടി സമ്മതിച്ചാൽ മതി.. എന്ത് പറയുന്നു ഇന്ദു ടീച്ചറെ.” അപ്പോൾ അവൾക്ക് മനസിലായി. അവൾ അടുക്കളയിലേക്ക് വേഗം പോയി. പിന്നാലെ അവളുടെ അമ്മയും.

“എന്താ മോളെ…””അവർ എന്നയാണ് കാണാൻ വന്നത് അമ്മെ…” അവളുടെ അമ്മ അത്ഭുതത്തോടെ നിന്നു.അവൾ ചായയുമായി വന്നു. ഹരിമാഷിന് നേരെ നീട്ടി.

“എന്താ ടീച്ചറെ എന്നെ ഇഷ്ടമല്ലേ “അവൾ റൂമിലേക്ക് നാണത്താൽ പോയി. പുറകെ വിദ്യ ടീച്ചറും. പുറകിൽ ചെന്ന് പിടിച്ചു. മുഖത്തേക്ക് നോക്കി.കണ്ടില്ലേ പെണ്ണിന്റെ നാണം ”

പിന്നീട് അടുത്ത മുഹൂർത്വത്തിൽ തന്നെ കല്യാണം നടന്നു. റിസപ്ഷൻ നടക്കുമ്പോൾ വിദ്യ ടീച്ചർ ഒരു റോസ് പൂവുമായി അവളുടെ അടുത്തേക്ക് ചെന്ന്.

“എന്താ ടീച്ചറെ വിവാഹ സമ്മാനം ഈ റോസ് പൂവാണോ.””അല്ല… എന്റെ വിവാഹ സമ്മാനം. ദേ ഈ ഹരിമാഷ് തന്നെയാണ്.”അവൾ അത്ഭുതത്തോടെ നോക്കി.

“അന്ന് ആദ്യം കണ്ടപ്പോൾ ഇന്ദു ടീച്ചർ പറഞ്ഞില്ലെ എവിടെയോ കണ്ടിട്ടുണ്ടെന്നു. അതെ കണ്ടിട്ടുണ്ട്. ഒരിക്കൽ ഈ കഴുത്തിൽ താലി കെട്ടിയിട്ടുണ്ട്.

ഞാൻ നന്ദനണെടോ.. ഇപ്പോൾ ഞാൻ എന്റെ മനസിന്‌ ചേർന്ന വസ്ത്രം ധരിച്ചു ഇന്ദു ടീച്ചറെ.”ഇത് പറഞ്ഞപ്പോൾ ഇന്ദുവിന്റെ കണ്ണൊന്നു നിറഞ്ഞു.

“ഇനി ഈ മിഴി നിറയരുത്..”എന്ന് പറഞ്ഞു വിദ്യ അവളെ കെട്ടിപിടിച്ചു. മെല്ലെ സ്റ്റേജിൽ നിന്നും ഇറങ്ങി ആൾ കൂട്ടത്തിനിടയിൽ എവിടെയോ മറഞ്ഞു നന്ദൻ…. അല്ല നന്ദനല്ല… വിദ്യ ടീച്ചർ……

Leave a Reply

Your email address will not be published. Required fields are marked *