എനിക്ക് നിന്നോട് മറ്റേ ഇഷ്ട്ടമാണ്..” നിധിയുടെ മറുപടി കേട്ട് ഹരൻ ഞെട്ടി..”ഏത് ഇഷ്ടം..”ഹരന്റെ ശബ്ദം കനത്തു..

ഈമഴയിൽ
രചന: Unni K Parthan

“എനിക്ക് നിന്നോട് മറ്റേ ഇഷ്ട്ടമാണ്..”
നിധിയുടെ മറുപടി കേട്ട് ഹരൻ ഞെട്ടി..”ഏത് ഇഷ്ടം..”ഹരന്റെ ശബ്ദം കനത്തു..

“ഒരു ആണും പെണ്ണും ആഗ്രഹിക്കുന്ന ബന്ധം ഇല്ലേ..
ശരീരം കൊണ്ട്..
അത്..”പച്ചയായി നിധി ഹരന്റെ മുഖത്തു നോക്കി പറഞ്ഞു..

“നിധീ..”
ഹരന്റെ ശബ്ദം ഉയർന്നു..”എന്തെ..അത്രേം മോശമായ ഒന്നാണോ ഞാൻ ചോദിച്ചത്..എനിക്ക് നിന്നോട് അങ്ങനെ ഒരു ആഗ്രഹം തോന്നി..

ചോദിച്ചു അത്രേം ള്ളൂ..””നിനക്ക് എന്ത് പറ്റി..നീ എന്താ ഇങ്ങനെ സംസാരിക്കുന്നത്..””നീ അതിന് എന്തിനാണ് ശബ്ദം ഉയർത്തുന്നത്..”നിധി പുഞ്ചിരിയോടെ ചോദിച്ചു..

“ഹേയ്..
ഒന്നൂല്യ..
ഇങ്ങനെയുള്ള ഒരു സ്വഭാവം നിന്നിൽ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു..””എങ്ങനെയുള്ള സ്വഭാവം..””സെക്സുമായി..”

“എന്തേ..
സെക്സ് അത്ര മോശം ഏർപ്പാടാണോ..””അങ്ങനെ ചോദിച്ചാൽ..””അങ്ങനെ തന്നെ ചോദിക്കുന്നു..

സെക്സ് മോശമാണോന്ന്..””അതിപ്പോ..ഒരാളോട് ഇങ്ങനെ പച്ചക്ക് തുറന്നു ചോദിക്കുമ്പോൾ..””ഓ..പെണ്ണ് അങ്ങനെ തുറന്നു ചോദിച്ചതാണോ നിന്റെ പ്രശ്നം..”

“നമ്മൾ നല്ല സുഹൃത്തുക്കൾ മാത്രമല്ലേ..”
ഹരൻ ഓഫിസ് മുറിയുടെ വരാന്തയിലെ ബഞ്ചിലേക്ക് ചാരി ഇരുന്നു കൊണ്ട് ചോദിച്ചു..

“നമ്മൾ സുഹൃത്തുക്കൾ ആണെന്ന് ആര് പറഞ്ഞു..””അല്ലേ..””എനിക്ക് ഹരൻ നല്ലൊരു ഫ്രണ്ട് ആയിട്ട് തോന്നിയിട്ടില്ല..

കൂടെ വർക്ക് ചെയ്യന്ന ഒരാൾ..
പിന്നെ പതിവിൽ കൂടുതൽ സ്വാതന്ത്ര്യം നമ്മൾ പരസ്പരമെടുക്കുന്നു എന്നുള്ളതാണ് സത്യം..”

“നിധി..””ഒരു പെണ്ണ് തന്നോട് ചോദിച്ചത് കൊണ്ടാണോ പ്രശ്നം..പെണ്ണിന് ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്നു ചോദിക്കാൻ പാടില്ല എന്നുണ്ടോ..

നിങ്ങൾ പുരുഷന്മാർക്ക് മാത്രമാണോ സ്ത്രീകളോട് ഇങ്ങനെ തുറന്നു ചോദിക്കാൻ കഴിയുകയുള്ളൂ..”

“അതിന് ഞാൻ ആരോടാ ഇങ്ങനെ ചോദിച്ചത്..”
ഹരൻ ചോദിച്ചു തീരും മുൻപേ നിധിയുടെ ഇടതു കൈ ഹരന്റെ വലതു കവിളിൽ പതിച്ചു..

“ചെറ്റേ..
നിനക്ക് അറിയില്ലല്ലേ ഒന്നും..”
നിധി അലറി കൊണ്ട് ചോദിച്ചു..”നിധീ..താൻ എന്താ പറയുന്നേ..എനിക്ക് ഒന്നും മനസിലായില്ല..”

“ശിവേ..”
നിധിയുടെ വിളി കേട്ട് ഓഫിസ് മുറിയിൽ ഇരുന്ന ഒരു പെൺകുട്ടി അവർക്ക് അരികിലേക്ക് നടന്നു വന്നു..

“ഇപ്പോ മനസിലായില്ലേ നിനക്ക്..
ഇനി ഞാൻ കൂടുതൽ പറയണോ..”
നിധി പല്ലിറുമി കൊണ്ട് ചോദിച്ചു..”ശിവ.. നീ..”ഹരൻ ശിവയെ വിളിച്ചു

“നിന്നെ പേടിച്ചിട്ടാണ് ഇവൾ ഇവിടെ നിന്ന് ട്രാൻസ്ഫർ വാങ്ങി പോയത് എന്ന് എനിക്ക് പുതിയ അറിവായിരുന്നു..
ഒപ്പം അത്ഭുതവും..

കാരണം നീ എത്ര മാന്യമായി ആയിരുന്നു ഓഫിസിൽ എല്ലാരോടും പെരുമാറിയത്..
നിനക്ക് ഇങ്ങനെ ഒരു മോശം സ്വഭാവമുണ്ട് എന്ന് അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി എന്നുള്ളതായിരുന്നു സത്യം..

പിന്നെ നിന്നെ പറ്റി അന്വേഷിച്ചപ്പോൾ മനസിലായി..
തിരിച്ചു പ്രതീകരിക്കില്ല എന്ന് ഉറപ്പുള്ളവരോട് നീ എന്നും മോശമായെ പെരുമാറിയിട്ടുള്ളുവെന്നും അവരെ നിന്റെ ബെഡിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന പതിവ് നിനക്ക് ഉണ്ടെന്നും അറിഞ്ഞത്..

നിന്നെ പിണക്കിയാൽ മികച്ച ജോലിയും നഷ്ടപെടുമെന്ന പേടി കാരണം ആരും മിണ്ടാറില്ല എന്നും..
ചിലരൊക്കെ പൂർണ സമ്മതത്തോടെ നിനക്ക് വഴങ്ങി തരുമെന്നും, അവർ മറ്റുള്ള പെൺകുട്ടികളെ നിന്നിലേക്ക് എത്തിക്കാൻ പിമ്പ് പണി ചെയ്യാറുണ്ട് എന്നും അറിഞ്ഞു…

പക്ഷെ..
എന്നാലും നീ എല്ലാർക്കും മുന്നിൽ മാന്യൻ ആണ്..
മാതൃകയാണ്‌..
ആർക്കും നിന്നെ പറ്റി മോശം അഭിപ്രായമില്ല..

അങ്ങനെ നിന്നെ ആരേലും കുറ്റം പറഞ്ഞാൽ പിന്നെ അവർ ഈ കമ്പനിയിൽ ഒറ്റപെട്ടു പോകും..
ഒടുവിൽ ദാ..
ശിവയെ പോലെ ട്രാൻസ്ഫർ വാങ്ങി ഇറങ്ങി പോകും.”

“ചുമ്മാ അനാവശ്യം പറയരുത്..
ഞാൻ H. R ഡിപ്പാർട്ട്മെന്റിൽ കംപ്ലയിന്റ് ചെയ്യും നിങ്ങൾക്ക് രണ്ടാൾക്കുമെതിരെ..”
ഹരൻ ശബ്ദമുയർത്തി.

“ദാ..
ഈ വീഡിയോ കൂടെ ആ കംപ്ലയിന്റിനോട്‌ ഒപ്പം കൊടുക്കണം..”
മൊബൈലിൽ നിന്നും ഒരു വീഡിയോ പ്ലെ ചെയ്ത് കാണിച്ചു ശിവ..

കസേരയിൽ ഇരിക്കുന്ന ശിവയുടെ പിറകിലൂടെ വന്നു മാറിടത്തിൽ പിടിക്കുന്നതും..
പാന്റിന്റെ മുൻവശം ഓപ്പൺ ചെയ്യുന്നതുമായുള്ള വീഡിയോ കണ്ടതും ഹരൻ ഞെട്ടി..

“അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല..
ഇരുപത്തി അഞ്ചു ലക്ഷം രൂപ വേണം..
ഈ വീഡിയോ ലീക്ക് ആവാതിരിക്കാൻ..”
ശിവ പുഞ്ചിരിച്ചു കൊണ്ട് ഹരനെ നോക്കി ചോദിച്ചു..

“ഡീ..”
ഹരൻ അലറി..”അലറണ്ട..പരാതിക്ക് പോയാൽ ഞാൻ നാറും..മീഡിയയിൽ എന്നെ എടുത്തിട്ട് അലക്കും..ഞാൻ ഇരയാകും..അങ്ങനെ ജീവിക്കാൻ വയ്യ..

ഇതാവുമ്പോ ലൈഫ് സെറ്റിൽഡ് ആവും..
മാനം പോയിട്ട് ലൈഫ് സെറ്റിൽഡ് ആയിട്ട് എന്താ കാര്യം..
ഇതാവുമ്പോ..
നീയും സേഫ് ഞാനും സേഫ്..

ഇല്ലേ..
ഇപ്പൊ നിനക്ക് പറഞ്ഞു ഉറപ്പിച്ചു വെച്ചിരിക്കുന്ന ആ കൊമ്പത്തെ വീട്ടിലെ കല്യാണം അങ്ങ് സ്വാഹാ..
എങ്ങനെ..
പൈസ തരുന്നോ ഇല്ലയോ..”
പുഞ്ചിരിച്ചു കൊണ്ട് ശിവ ഹരനെ നോക്കി..

കാലങ്ങൾക്ക് ശേഷമുള്ള ഒരു രാത്രി..”ഹണി ട്രാപ്പ് ബിസിനസ് ആക്കി ജീവിച്ച യുവതികൾ പിടിയിൽ..”ഹരന്റെ നെഞ്ചിൽ കിടന്നു സുപ്രിയ ടിവിയിലെ വാർത്ത കാണുകയായിരുന്നു..

വാർത്ത കേട്ട് ഹരനും നോട്ടം ടിവിയിലേക്ക് മാറ്റി..ടിവിയിൽ കണ്ട മുഖങ്ങൾ കണ്ട് ഹരൻ ഞെട്ടി..”നിധിയും, ശിവയും..””ഇവള്മാർക്ക് വല്ല ജോലിയും എടുത്തു ജീവിച്ചൂടെ..

അല്ലേ ഏട്ടാ..”
സുപ്രിയ ചാനൽ മാറ്റി കൊണ്ട് ദേഷ്യത്തോടെ പറഞ്ഞത് കേട്ട് ഹരന്റെ മുഖം വിളറി.

Leave a Reply

Your email address will not be published. Required fields are marked *